ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Showing posts with label വിംസി. Show all posts
Showing posts with label വിംസി. Show all posts

Monday, 10 June 2024

ചരിത്രസാക്ഷികൾ-22:രവി മേനോൻ,മഞ്ചു വെള്ളായണി

'ചരിത്രസാക്ഷികൾ' പരമ്പരയുടെ 22ആം ഭാഗത്തിൽ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, മെയ് 27, 2023) അനുഭവങ്ങൾ പങ്കുവക്കാൻ എത്തിയത് സംഗീത ഗവേഷകനും മുതിർന്ന മാധ്യമപ്രവർത്തകനുമായ രവി മേനോനും കേരളകൗമുദി സ്പെഷ്യൽ പ്രൊജക്റ്റ്സ് എഡിറ്ററും കവിയുമായ മഞ്ജു വെള്ളായണിയും.
 

മലപ്പുറം ജില്ലയിലെ എടരിക്കോട് ജനിച്ച രവിമേനോന്റെ കുട്ടിക്കാലം വയനാട്ടിലെ ചുണ്ടേലായിരുന്നു. അച്ഛൻ അവിടെ കാപ്പിത്തോട്ടം മാനേജരായിരുന്നു. കറന്റ് എത്തിയിട്ടില്ലാത്ത കോർട്ടേഴ്സിന്റെ 42 പടികൾ കയറിയിറങ്ങി സ്ക്കൂളിൽ പഠനം. റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ജീവിച്ച കാലം.ഏകാന്തതയെ അകറ്റാൻ കൂട്ടായി റേഡിയോ. അതിൽ ബുദ്ധിമുട്ടി, കോഴിക്കോട് ആകാശവാണി നിലയം ട്യൂൺ ചെയ്തെടുക്കും.അന്ന് ആഴ്ചയിലൊരിക്കൽ മാത്രമാണ് ഗാനങ്ങൾ പ്രക്ഷേപണം ചെയ്തിരുന്നത്. അത് കേൾക്കാൻ കാതോർത്തിരുന്നു. വല്ലപ്പോഴുമാക്കെ മറ്റു പരിപാടികളുടെ അവസാനവും ഒന്ന്-രണ്ട് പാട്ടുകൾ കൊടുത്തിരുന്നു.
 
അന്നൊക്കെ പാട്ടിനെക്കാൾ ഇഷ്ടം ഫുട്ബോളിനോടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഫുട്ബോൾ കളികളുടെ ദൃക്സാക്ഷി വിവരണങ്ങൾ കേൾക്കുകയും കളിയെക്കുറിച്ച് വരുന്ന റിപ്പോർട്ടുകളും ലേഖനങ്ങളും വായിക്കുകയും ചെയ്തിരുന്നു."വിംസി മാതൃഭൂമിയിൽ എഴുതിയിരുന്ന റിപ്പോർട്ടുകളും ലേഖനങ്ങളുമാണ് പത്രപ്രവർത്തനത്തിന്റെ വഴിയിലേക്ക് എന്നെ തിരിച്ചുവിടാൻ നിമിത്തമായത്". അവ പകർന്നുതന്ന ഊർജം വളരെ വലുതായിരുന്നു. ഓരോ കളിക്കാരനെപ്പറ്റിയും വളരെ സൂക്ഷ്മതയോടെ, ഷാർപ്പായാണ് അദ്ദേഹം എഴുതിയിരുന്നത് .വാക്കുകൾ കൊണ്ട് അദ്ദേഹം സൃഷ്ടിച്ച ചിത്രങ്ങൾ ഓർമ്മയിൽ നിൽക്കുന്നു."ആ വാക്കുകളിൽ ഞാൻ വിരൽവച്ച് നോക്കിയിട്ടുണ്ട് - അക്ഷരങ്ങൾ ത്രസിക്കുന്നുണ്ടോ എന്നറിയാൻ" .
 
അക്ഷരങ്ങളോടുള്ള പ്രണയം കൂടിയ അക്കാലത്ത്, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ , ആദ്യമായി ഒരു ലേഖനം എഴുതി: സുന്ദരിയായ വയനാട് . കുമാരനല്ലൂരിൽ നിന്ന് ഫാദർ ജോൺ പ്രസിദ്ധീകരിച്ചിരുന്ന സ്നേഹസേന എന്ന മാസികയ്ക്ക് അത് അയച്ചുകൊടുത്തു. സ്വന്തം പേരായ കെ. പി രവീന്ദ്രനാഥ് എന്ന് വയ്ക്കാൻ മടിയായിരുന്നു. അങ്ങനെ ഒരു തൂലികാനാമം സ്വീകരിച്ചു -സാജു ശ്രീപുരം . ശ്രീപുരം വീടിന്റെ പേരായിരുന്നു."പ്രിൻസിപ്പലച്ചന് അത് എഴുതിയത് ഞാൻ തന്നെ എന്ന് സംശയമുണ്ടായില്ല. ക്ലാസിൽ വന്ന് മാസിക കാട്ടി, അത് എഴുതിയ സാജു ശ്രീപുരം ആരെന്ന് ചോദിച്ചു. അങ്ങനെ അത് എല്ലാവരും അറിഞ്ഞു. ആ ലേഖനം അധ്യാപികമാരായ സിസ്റ്ററുമാർ ക്ലാസുകളിൽ വായിച്ചു".
 
അന്ന് കണ്ണൂരിൽ നിന്ന് എൻ.പി കരുണൻ ഫുട്ബോൾ ഫ്രണ്ട്സ് എന്ന മാസിക പ്രസിദ്ധീകരിച്ചിരുന്നു. ക്യാഷ്യസ് ക്ലേയെക്കുറിച്ച് ഒരു ലേഖനം അയച്ചു.1977 ൽ 9ആം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്.ലേഖനം അതിൽ അച്ചടിച്ചു വന്നു-ആദ്യ സ്പോർട്സ് ലേഖനം . പിന്നീട് ഇടയ്ക്കൊക്കെ അതിൽ എഴുതി.
 
അമ്മയുടെ ഒരു കസിനായ എ.പി ബാലാജി ടൈംസ് ഓഫ് ഇന്ത്യയിലും ഇല്ലസ്ട്രേറ്റഡ് വീക്ക് ലിയിലും പ്രവർത്തിച്ച മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു.അദ്ദേഹത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. കുടുംബത്തിന്റെ ഒരേയൊരു മാധ്യമബന്ധം അതായിരുന്നു. 
 
ദേവഗിരി കോളേജിൽ നിന്ന് ഡിഗ്രി പാസായ ശേഷം, കോഴിക്കോട് സർവ്വകലാശാലയുടെ ജേർണലിസം കോഴ്സിന് ചേരാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ , അമ്മയുടെ മറ്റൊരു ബന്ധുവായ മുല്ലശ്ശേരി രാജു (ദേവാസുരം സിനിമയിൽ ഇദ്ദേഹത്തിന്റെ ജീവിതമുണ്ട്) വിംസിയെ വിളിച്ച് അന്വേഷിച്ചു.അദ്ദേഹം പറഞ്ഞിട്ടാണ് പഠിക്കാൻ ചേർന്നത്.ബാലമംഗളത്തിലെ ഡിങ്കൻ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എൻ.സോമശേഖരൻ , അനിൽകുമാർ വടവാതൂർ,പത്രപ്രവർത്തകനായി വിരമിച്ച ടി.സോമൻ തുടങ്ങിയവർ സഹപാഠികളായിരുന്നു.
 
കോഴ്സ് കഴിഞ്ഞപ്പോഴാണ്,ഫോട്ടോ ടൈപ്പ്സെറ്റിംഗ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങളുമായി കോഴിക്കോട് നിന്ന് കേരള കൗമുദി ദിനപ്പത്രം ആരംഭിക്കുന്ന വാർത്ത ഇന്ത്യ ടുഡേയിൽ കണ്ടത്. അദ്ധ്യാപകനായ സി.വി ചാക്കപ്പൻ നിർദ്ദേശിച്ചതനുസരിച്ച് തൊണ്ടയാട് കേരളകൗമുദി ഓഫീസിലെത്തി, വാരാന്ത്യ കൗമുദിയുടെ ചുമതല വഹിച്ചിരുന്ന പ്രസാദ് ലക്ഷ്മണനെ കണ്ടു.കൗമുദിയിൽ ചേരുന്നത് നല്ല തുടക്കമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.രണ്ടുവർഷം പരിശീലനം.ആദ്യവർഷം 400 രൂപമാസ ശമ്പളം.അടുത്ത വർഷം 500 രൂപ.
 
മാനേജിങ്ങ് ഡയറക്ടറും എഡിറ്ററുമായ എം.എസ് മധുസൂദനൻ , റസിഡൻറ് എഡിറ്റർ വി.എം മരങ്ങോലി, എക്സിക്യൂട്ടീവ് എഡിറ്റർ എ.പി വിശ്വനാഥൻ ,ന്യൂസ് എഡിറ്റർ പി.ജെ മാത്യു എന്നിവരടങ്ങുന്ന സമിതിയാണ് അഭിമുഖം നടത്തിയത്."വളരെ ലാഘവത്തോടെ അവർക്ക് മുന്നിൽ ഇരുന്നത് കൊണ്ടാവണം എക്സിക്യൂട്ടീവ് എഡിറ്റർക്ക് എന്റെ പ്രകടനം ഇഷ്ടപ്പെട്ടില്ല.'ഗുഡ്, ബട്ട് ചൈൽഡിഷ്' എന്ന അഭിപ്രായം വന്നു. പക്ഷേ, നമുക്ക് ഇദ്ദേഹത്തെ പരീക്ഷിക്കാം എന്ന് മാത്യു സാർ പറഞ്ഞതുകൊണ്ടാണ് എന്നെ നിയമിച്ചത് എന്ന് പിന്നീട് അറിഞ്ഞു". കെ.പി. രാജീവൻ,പി കെ രവീന്ദ്രൻ, ജേക്കബ്ബ്,ആൾഡസ് ഹെൻട്രി തുടങ്ങിയവരൊക്കെ ആ ബാച്ചിൽ ഒപ്പം ഉണ്ടായിരുന്നു.
ചെറുപ്പക്കാരുടെ ഒരു നല്ല കൂട്ടായ്മ.
 
പി.ജെ മാത്യു എല്ലാവർക്കും പൂർണ്ണസ്വാതന്ത്ര്യം തന്നു . എല്ലാവരെയും പോത്സാഹിപ്പിച്ചു. റിപ്പോർട്ടുകൾക്ക് ബൈലെൻ തന്നു."കെ.പി.രവീന്ദ്രനാഥിനെ രവിമേനോനാക്കിയത് പ്രസാദ് ലക്ഷ്മണനാണ് ". 
 
"1987ൽ കോഴിക്കോട് നെഹ്റു കപ്പ് നടന്നപ്പോൾ , അത് റിപ്പോർട്ട് ചെയ്യാനായി മാത്യുസാർ എന്നെയാണ് നിയമിച്ചത്".ആ നിയോഗം ലഭിച്ചത് നാടകീയമായ സംഭവവികാസങ്ങൾക്ക് ഒടുവിലായിരുന്നു. പ്രമുഖ സ്പോർട്സ് ലേഖകനായ ജി.യദ്ദുകുലകുമാറിനെയാണ് ചീഫ് എഡിറ്റർ അതിന് നിയോഗിച്ചത്."തിരുവനന്തപുരത്ത് നിന്ന് വന്ന അദ്ദേഹം മാത്യു സാറിന്റെ മുറിയിൽ നിന്ന്, എന്തോ തർക്കത്തിനൊടുവിൽ, കൊടുങ്കാറ്റ് പോലെ ഇറങ്ങിപ്പോകുന്നത് കണ്ടു. അതിനുശേഷം എന്നെ വിളിച്ചിട്ട് പറഞ്ഞു; നാളെ നീയാണ് അത് റിപ്പോർട്ട് ചെയ്യുന്നത് .കർട്ടൻ റൈസർ എഴുതിക്കൊടുത്തോളൂ".
എ.സജീവൻ ,എം.ബി സതീഷ് കുമാർ, എസ്. സുന്ദർദാസ് , ഫോട്ടോഗ്രാഫർ പി. മുസ്തഫ, യൂണിവേഴ്സിറ്റി കോച്ചായ മുഹമ്മദ് അഷ്റഫ് തുടങ്ങിയവരും ആർട്ടിസ്റ്റ് നമ്പൂതിരിയും ഉൾപ്പെട്ട ഒരു സംഘം ഉണ്ടായിരുന്നു,ഒപ്പം. കളി കണ്ട്, നമ്പൂതിരി വരച്ച ചിത്രങ്ങൾക്കൊപ്പമായിരുന്നു റിപ്പോർട്ടുകൾ പത്രത്തിൽ കൊടുത്തത്. അത്തരം ഒരു പരീക്ഷണം കേരളത്തിൽ ആദ്യമായിരുന്നു. അവ ഏറെ ശ്രദ്ധിക്കപ്പെട്ടു.
 
 അതേ തുടർന്ന് മലയാള മനോരമയുടെ ന്യൂസ് എഡിറ്റർ അബു ബന്ധപ്പെട്ടു.മനോരമയിലേക്ക് അപേക്ഷിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു."കോഴിക്കോട് വിട്ടുപോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അഭിമുഖത്തിനു ശേഷം അവർ നിയമന ഉത്തരവ് അയച്ചപ്പോൾ ,അതുമായി പി.ജെ മാത്യുവിനെ കണ്ടു. അദ്ദേഹം ഉപദേശിച്ചു: അതൊരു സമുദ്രമാണ്. അവിടെ രവിക്ക് വേണ്ടത്ര എക്സ്പോഷർ കിട്ടില്ല".
 
അങ്ങനെ, കേരള കൗമുദിയിൽ തന്നെ തുടർന്നു. മൂന്ന് കൊല്ലം കൊണ്ട് സബ് എഡിറ്ററായി കൺഫർമേഷൻ കിട്ടി. അത് അവിടെ വിരളം. അഞ്ചും ആറും വർഷം കഴിഞ്ഞാണ് സാധാരണ നിലയിൽ അവിടെ സ്ഥിരം നിയമനം നൽകുന്നത്.ധാരാളം ഫുട്ബോൾ മത്സരങ്ങളും കായിക വിനോദങ്ങളും റിപ്പോർട്ട് ചെയ്തു. നാഗ്ജി ഫുട്ബോൾ ടൂർണ്ണമെൻറ് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ, ദി ഇന്ത്യൻ എക്സ്പ്രസിലെ സ്പോർട്സ് റിപ്പോർട്ടർ കെ. ഒ പോൾസണെ കണ്ടു. അദ്ദേഹം ചോദിച്ചു: ഇംഗ്ലീഷിൽ എഴുതിക്കൂടെ ? കേരളകൗമുദിക്ക് വേണ്ടി എഴുതിയ റിപ്പോർട്ട് ഇംഗ്ലീഷിലാക്കി അദ്ദേഹത്തെ കാണിച്ചു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു.ഇംഗ്ലീഷിൽ എഴുതാൻ വിശ്വാസമുണ്ടെങ്കിൽ ഇന്ത്യൻ എക്സ്പ്രസിൽ അവസരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
 
കൊച്ചിയിലെത്തി റസിഡൻറ് എഡിറ്റർ എം .കെ ദാസിനെ കാണാൻ നിർദ്ദേശിച്ചു.ഏറെ ആശങ്കയോടെയാണ് അവിടെ എത്തിയത്. അപ്പോൾ സബ് എഡിറ്റർ ഡി.പ്രദീപ് കുമാറിനെ കണ്ടു. അദ്ദേഹത്തെ മദ്രാസ് ഡെസ്ക്കിലേക്ക് സ്ഥലംമാറ്റിയ ദിവസമായിരുന്നു,അത്.
 
പ്രതീക്ഷിച്ചതിൽ നിന്ന് വിരുദ്ധമായി, റസിഡന്റ് എഡിറ്റർ മലയാളത്തിലാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ചെറിയ ഒരു ടെസ്റ്റും നടത്തി. അങ്ങനെ, ഇന്ത്യൻ എക്സ്പ്രസ് സ്പോർട്സ് ഡെസ്ക്കിൽ 1991ൽ ചേർന്നു.ഹരിഹരനന്ദനൻ , കെ.പ്രദീപ് , സ്റ്റാൻ രായൻ, വൈദ്യനാഥൻ തുടങ്ങിയവരായിരുന്നു, അന്ന് സ്പോർട്ട്സ് ഡസ്ക്കിലുണ്ടായിരുന്നത്.12 വർഷം അവിടെ പ്രവർത്തിച്ചു. ഒട്ടേറെ ദേശീയ ,അന്താരാഷ്ട്ര മത്സരങ്ങൾ കവർ ചെയ്തു. ഫുട്ബോളിലാണ് സ്പെഷ്യലൈസ് ചെയ്തത്. സ്പോർട്സ് എഡിറ്റർമാരായിരുന്ന സുരേഷ് മേനോൻ , രാമു ശർമ്മ, പത്രാധിപർ ശേഖർ ഗുപ്ത തുടങ്ങിയവരുടെയൊക്കെ അഭിനന്ദനങ്ങൾ കിട്ടിയിട്ടുണ്ട്.മറക്കാനാവാത്ത ഒട്ടേറെ അനുഭവങ്ങളുണ്ട്.
 
മാനേജ്മെന്റിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് ദി ഇന്ത്യൻ എക്സ്പ്രസ് നോർത്ത് , സൗത്ത് വിഭാഗങ്ങളായി രണ്ട് പത്രങ്ങളായി പിരിഞ്ഞു. തെക്കൻ സംസ്ഥാനങ്ങളിലെ പത്രം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസായി. ക്രമേണ,കൃത്യമായി ശമ്പളം കിട്ടാതെയായി. അതോടെ പത്രം വിടാൻ തീരുമാനിച്ചു. പുതുതായി ആരംഭിച്ച വർത്തമാനം പത്രത്തിലേക്ക് പി.ജെ. മാത്യു ക്ഷണിച്ചു. ഡോ.സുകുമാർ അഴീക്കോടായിരുന്നു പത്രാധിപർ. സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാം. കൂടുതൽ ശമ്പളവും കിട്ടും. എങ്ങനെ,അവിടെ അസിസ്റ്റൻറ് എഡിറ്ററായി ചേർന്നു. "ആറു മാസം മാത്രമേ അവിടെ പ്രവർത്തിച്ചുള്ളൂ. എന്റെ മാധ്യമജീവിതത്തിൽ ഏറ്റവും ആസ്വദിച്ച് ജോലി ചെയ്തത് അവിടെയാണ്. മുഖപ്രസംഗങ്ങളും ലേഖനങ്ങളൊക്കെ എഴുതി". പക്ഷേ,മുജാഹിദ് സംഘടനയായ കെ.എൻ.എം മുൻകൈയെടുത്ത് ആരംഭിച്ച പത്രം,അപ്പോഴേക്കും സംഘടനയിൽ ഉണ്ടായ പിളർപ്പു കാരണം, പ്രതിസന്ധിയിലായി. ആ സമയത്താണ് കേരളകൗമുദിയിൽ നിന്ന് പ്രസാദ് ലക്ഷ്മണന്റെ വിളി വന്നത് -പത്രാധിപർ എം.എസ് മണിയുമായും സംസാരിച്ചു. അങ്ങനെ തിരുവനന്തപുരത്ത് , സ്പോർട്സിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററായി വീണ്ടും കേരള കൗമുദിയിൽ എത്തി.
 
പത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ നടക്കുന്ന സമയമായിരുന്നു , അത്. അതിന്റെ ഒരു തീം മ്യൂസിക് രമേശ് നാരായണനെ കൊണ്ട് ട്യൂൺ ചെയ്യിക്കുന്ന സമയത്താണ് മാതൃഭൂമിയിൽ നിന്ന് എച്ച്.ആർ.ഡി മാനേജർ ആനന്ദ് വിളിക്കുന്നത്. പുതുതായി ആരംഭിക്കുന്ന അവരുടെ എഫ്.എം റേഡിയോയുടെ (ക്ളബ്ബ് എഫ്.എം) സംഗീത ഗവേഷണ വിഭാഗത്തിന്റെ മേധാവിയായി ചേരാനുള്ള ക്ഷണമായിരുന്നു അത്. അതൊരു പുതിയ മേഖല. എം.വി ശ്രേയാംസ് കുമാറുമായും സംസാരിച്ചു. അങ്ങനെ, പാട്ടും ഡാൻസുമൊക്കെയായി ജീവിതം ആഘോഷിക്കുന്ന ചെറുപ്പക്കാരായ ആർ.ജെ മാരോടൊപ്പം തിരുവനന്തപുരത്ത് റേഡിയോജീവിതം തുടങ്ങി. മാതൃഭൂമി ടെലിവിഷൻ ആരംഭിച്ചപ്പോൾ, മുഴുവൻ ചാനലുകളുടേയും സംഗീത വിഭാഗം മേധാവിയായി.
 
മാതൃഭൂമി ഇലക്ട്രോണിക് മീഡിയ സി.ഇ.ഒയായിരുന്ന മോഹനൻ നായർ നിർദ്ദേശിച്ചതനുസരിച്ചാണ് മാതൃഭൂമി ടെലിവിഷനിൽ ചക്കരപ്പന്തൽ എന്ന പരമ്പര ആരംഭിച്ചത്. അനന്തപത്മനാഭനാണ് ആ പേരിട്ടത്.ആ പരമ്പര പത്തു കൊല്ലത്തോളം നീണ്ടുനിന്നു .2022 ഓഗസ്റ്റിൽ മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം ഇപ്പോൾ ദ ഫോർത് ന്യൂസ് ലൈവിന്റെ പ്രോഗ്രാം ഹെഡ്ഢായി പ്രവർത്തിക്കുന്നു.
 
കമൽറാം സജീവാണ് പാട്ട് എഴുത്തിന്റെ വഴിയിൽ ഉറച്ചുനിർത്തിച്ചത്. ആഴ്ചപ്പതിന്റെ ചുമതല അദ്ദേഹം ഏറ്റെടുക്കുന്ന സമയത്ത് സ്പോർട്ടിനെക്കുറിച്ച് ഒരു കോളം എഴുതാനാണ് ആദ്യം നിർദ്ദേശിച്ചത്.ആഴ്ചപ്പതിന്റെ വായനക്കാർക്ക് അത് ഇഷ്ടപ്പെടുമോ എന്ന ആശങ്ക അറിയിച്ചപ്പോൾ പാട്ടിനെക്കുറിച്ച് ഒരു ലേഖനം എഴുതാൻ നിർദ്ദേശിച്ചു.സംഗീതരംഗത്തെ അടിത്തട്ടിലെ പ്രശ്നങ്ങളേയും കലഹങ്ങളെയുമൊക്കെക്കുറിച്ച് എഴുതിയ ആ ലേഖനത്തിന് നല്ല പ്രതികരണങ്ങൾ കിട്ടി. അങ്ങനെയാണ് , ഒരു വർഷം കഴിഞ്ഞ് നിർത്തണം എന്ന ധാരണയിൽ , ആഴ്ചപ്പതിപ്പിൽ പാട്ടെഴുത്ത് എന്ന കോളം ആരംഭിച്ചത് - രണ്ടാഴ്ചയിൽ ഒരിക്കൽ . ഒരു വർഷം കഴിഞ്ഞ് കോളം നിർത്തിയെങ്കിലും വായനക്കാരുടെ ആവശ്യം മാനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ വീണ്ടും എഴുതിത്തുടങ്ങി. അങ്ങനെ പത്തു വർഷം .അത് വായിച്ച എം.കെ മുനീർ,അത് തന്റെ ഉടമസ്ഥതയിലുള്ള ഒലിവ് പുസ്തകമാക്കാം എന്ന് അറിയിച്ചു.ആദ്യം അത് മാതൃഭൂമി ബുക്സിന് നൽകിയെങ്കിലും അതിന് വായനക്കാർ ഉണ്ടാകില്ല എന്ന് പറഞ്ഞ് അവർ സ്വീകരിച്ചില്ല.അങ്ങനെ ഒലിവ് തന്നെ ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചു -സോജ രാജകുമാരി . അത് പ്രകാശിപ്പിച്ചത് എം.ടി വാസുദേവൻ നായരായിരുന്നു. അതിന് പല പതിപ്പുകൾ ഉണ്ടായി.
 
ആകെ 21 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പൂരണ്ണേന്ദുമുഖി, മധുരമായി പാടി വിളിക്കുന്നു , എങ്ങനെ നാം മറക്കും, ഒരു കിളി പാട്ട് മൂളവേ,പാട്ടുചെമ്പകം പൂത്തുലയുമ്പോൾ ,ഇവിടെ പാട്ടിനു സുഗന്ധം, അതിശയരാഗം, ഹൃദയഗീതങ്ങൾ തുടങ്ങിയവ..
 
ദി ഇന്ത്യൻ എക്സ്പ്രസിൽ ആയിരിക്കുമ്പോൾ , 1997ൽ വേൾഡ് കപ്പ് നടക്കുന്ന സമയത്ത് മദ്രാസിലെ ജനറൽ ഡെസ്കിലേക്ക് ഡ്യൂട്ടിക്ക് അയച്ചതാണ് സംഗീതഎഴുത്തിലെ വലിയ വഴിത്തിരിവിന് നിമിത്തമായത്. രാത്രിയായിരുന്നു ഡ്യൂട്ടി . പകൽ മുഴുവൻ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല . അങ്ങനെ, ഒരു നാൾ ടി നഗറിൽ താമസിക്കുന്ന ഗായകൻ പി. ജയച്ചന്ദ്രനെ കാണാൻ തീരുമാനിച്ചു. അന്ന് വെള്ളിനക്ഷത്രം സിനിമ പ്രസിദ്ധീകരണത്തിൽ സംഗീത കാസറ്റുകളെ വിലയിരുത്തിക്കൊണ്ട് ഗാനം എന്ന ഒരു പംക്തി എഴുതിയിരുന്നു. സിദ്ധാർത്ഥ സിനിമയുടെ കാസറ്റിൽ ഉൾപ്പെടുത്തിയ പി.ജയച്ചന്ദ്രന്റെ 'കൈവന്ന തങ്കമല്ലേ..' ഗംഭീര പാട്ടാണെന്നും, എന്നാൽ സിനിമയിൽ ഇത് ഉൾപ്പെടുത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും എഴുതിയിരുന്നു. അദ്ദേഹത്തിന് അന്ന് തിരക്കുള്ള കാലമല്ല. അദ്ദേഹം പാടിയ പല പാട്ടുകളും സിനിമയിൽ ഉൾപ്പെടുത്തപ്പെടാതെ പോയിരുന്നു.
 
സിനിമ ഇറങ്ങിയപ്പോൾ ആ പാട്ടും അതിൽ ഉണ്ടായിരുന്നില്ല. ജയച്ചന്ദ്രൻ മുൻകോപിയാണ്. അദ്ദേഹത്തെ കണ്ടപ്പോൾ , തനിക്കൊന്നും പറയാനില്ല എന്ന് അറിയിച്ചു. അപ്പോൾ , സിദ്ധാർത്ഥ സിനിമയിലെ ആ പാട്ടിനെക്കുറിച്ച് എഴുതിയ ആളാണ് താനെന്ന് പറഞ്ഞു. അദ്ദേഹം അപ്പോൾ ശാന്തനായി സംസാരിച്ചു .തന്റെ വണ്ടിയിൽ കയറ്റി വിദ്യാസാഗറിന്റെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയി.തന്റെ പാട്ട് എന്തുകൊണ്ട് സിനിമയിൽ ഉൾപ്പെടുത്തിയില്ല എന്ന് ചോദിച്ചു. അപ്പോഴാണ്, അദ്ദേഹവും അത് അറിയുന്നത്. പിന്നീടുള്ള നാളുകളിൽ പകൽ മുഴുവൻ അദ്ദേഹത്തിന്റ കാറിൽ സംഗീത സംവിധായകർ ,സംഗീത ഗുരുക്കന്മാർ ഇവരുടെയൊക്കെ അടുത്തേയ്ക്ക് ജയച്ചന്ദ്രൻ കൂട്ടിക്കൊണ്ടുപോയി. സ്റ്റുഡിയോകൾ, അദ്ദേഹവുമായി ബന്ധമുള്ളവർ തങ്ങിയവരെയൊക്കെ പരിചയപ്പെടുത്തിത്തന്നു. എം.എസ് വിശ്വനാഥൻ, പുകഴേന്തി, പി സുശീല, ടി .എം സൗന്ദർരാജൻ ഇവരെയൊക്കെ ആ യാത്രയിൽ കണ്ടു. സ്റ്റുഡിയോകൾ, അദ്ദേഹം താമസിച്ച ലോഡ്ജുകൾ തുടങ്ങിയയിടത്തൊക്കെയും കൊണ്ടുപോയി. ഒരു സ്മൃതി യാത്രയായിരുന്നു അത്.അങ്ങനെ,അദ്ദേഹവുമായി വളരെ അടുത്ത ബന്ധം ഉണ്ടായി. ഇവരെയൊക്കെ പരിചയപ്പെടുത്തിത്തന്നതിൽ അദ്ദേഹത്തോട് തീരാത്ത കടപ്പാടുണ്ട്.ഇപ്പോഴും മിക്ക ദിവസങ്ങളിലും അദ്ദേഹം വിളിക്കും. ചിലപ്പോൾ കലഹിക്കും.വളരെ നിഷ്കളങ്കനായ ഒരു മനുഷ്യനാണ് അദ്ദേഹം.
യേശുദാസുമായും അടുത്ത ബന്ധമുണ്ട് .കുട്ടിക്കാലത്ത് നാട്ടിൽ അദ്ദേഹത്തിന്റെ ഗാനമേള നടത്തിയപ്പോൾ ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം അതിന് പോകാൻ പോലും കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തെപ്പോലുള്ളവരെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് ചിന്തിച്ചിട്ടില്ല. അവരുമായി സംസാരിക്കാനും ഇടപഴകാനും കഴിഞ്ഞത് വിധിയുടെ നിയോഗമാണ്.
 
ടി.എം സൗന്ദരരാജനും പി.ബി ശ്രീനിവാസുമൊത്ത് മദ്രാസിൽ ദീർഘനേരം ചെലവഴിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും വൈകീട്ട് നാലുമണിക്ക് ശ്രീനിവാസ് വുഡ്ലാന്റ് ഡ്രൈവ് ഇൻ റസ്റ്റാറന്റിലെത്തും. അവിടെ ഏറെനേരം സംസാരിച്ച് ഇരിക്കും. ഒരിക്കൽ, ഒരു മഴയത്ത്, ജി.വേണു ഗോപാലിന്റെ കാറിൽ അദ്ദേഹത്തെ വീട്ടിൽ കൊണ്ടാക്കാൻ പോയി. വയലാർ എഴുതി അദ്ദേഹം എഴുരാത്രികളിൽ ആലപിച്ച ഗാനങ്ങൾ ശ്രീനിവാസ് മധുരതമായ ശബ്ദത്തിൽ പാടിയത് മറക്കാനാവാത്ത അനുഭവമാണ്.....
ഹൃദയത്തിൽ തട്ടുന്ന ഒട്ടേറെ അനുഭവങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്.
 
ബാബുരാജിന്റെ മരണശേഷം ,ആ കുടുംബത്തെ സഹായിക്കാനായി ഫണ്ട് സ്വരൂപിക്കാൻ മുൻകൈ എടുത്തത്, അദ്ദേഹവുമായി കാര്യമായ അടുപ്പമില്ലാതിരുന്ന ജി. ദേവരാജനായിരുന്നു എന്ന് ബഹദൂർ ഫിലിം മാഗസിനിൽ എഴുതിയിയത് ഓർക്കുന്നു. ദേവരാജന് ഉള്ളിൽ അദ്ദേഹത്തോട് ബഹുമാനമായിരുന്നു.
 
ഫുട്ബോളിൽ ഉദിച്ചുവരുന്ന കാലം മുതൽ ഐ.എം വിജയനുമായും കുടുംബവുമായും അടുത്ത ബന്ധമുണ്ട് .അദ്ദേഹത്തിന്റെ വീട്ടിൽ പല പ്രാവശ്യം പോയിട്ടുണ്ട്. സംഗീതവും ഇഷ്ടമാണ്,വിജയന് . അദ്ദേഹത്തിന്റെ ഫുട്ട്ബാൾ അക്കാദമിയുടെ ധനശേഖരണാർത്ഥം സിനിമാതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഫുട്ബോൾ പ്രദർശനമത്സരം നടത്താൻ തീരുമാനിച്ചു. അതെക്കുറിച്ച് കോഴിക്കോട്ടെ താജ് മലബാറിൽ പത്രസമ്മേളനം നടത്താൻ എത്തിയപ്പോഴാണ് യേശുദാസ് അവിടെ താമസിക്കുന്നുണ്ടെന്ന് അറിഞ്ഞത് ."വിജയനെയും കൂട്ടി ദാസേട്ടനെ കണ്ടു .അവർ ആദ്യമായാണ് നേരിൽ കാണുന്നത്. വിജയന് അദ്ദേഹത്തിന്റെ മുന്നിലെത്താൻ മടിയായിരുന്നു. വാതിൽക്കൽ നിൽക്കുകയായിരുന്നു .നിർബന്ധിച്ചിട്ടാണ് അകത്ത് കയറിയത്. വിജയനെ കണ്ടതോടെ, യേശുദാസ് പറഞ്ഞു: ഞാൻ പണ്ട് ഫുട്ബോൾ കളിക്കുക മാത്രമല്ല,ഫോർട്ട് കൊച്ചിയിൽ ഗോളടിക്കുക വരെ ചെയ്തിട്ടുണ്ട്. ഞാനും കളിക്കാൻ വരാം.അപ്പോൾ , ഭാര്യ പ്രഭ ഇടപെട്ട് , 'ഈ പ്രായത്തിൽ ഇതൊക്കെ വേണോ ' എന്ന് ചോദിച്ചു. എങ്കിൽ, മകൻ വിജയ് നെ വിട്ടുതരാം എന്നായി,അദ്ദേഹം".
തൃശൂരിൽ നടന്ന കളിയിൽ മോഹൻലാൽ ഇലവനും മമ്മൂട്ടി ഇലവനും 1-1 ന് ഡ്രോയായി.ആവേശഭരിതരായ കാണികളെ നോക്കി ജയച്ചന്ദ്രൻ, 'പ്രായം നമ്മിൽ...' എന്ന ഹിറ്റ് ഗാനം ആലപിച്ചതും ഓർക്കുന്നു.
 
സിനിമയിലും സംഗീതത്തിലും വിസ്മൃതിയിലാവുകയും അവഗണിക്കപ്പെടുകയുമൊക്കെ ചെയ്തവരെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. ജീവിക്കാൻ ബുദ്ധിമുട്ടിയിരുന്ന അവരിൽ പലർക്കും ആശ്വാസം എത്തിക്കാനും ഈ എഴുത്തുകൾ നിമിത്തമായതിൽ കൃതാർത്ഥതയുണ്ട്. മേരി ഷൈല, ഷെറിൻ പീറ്റേഴ്സ്, ബോംബെ എസ് കമാൽ, എ.കെ സുകുമാരൻ ,നജ്ബൽ ബാബു, കൊച്ചിൻ ഇബ്രാഹിം, മച്ചാട് വാസന്തി തുടങ്ങിയവരെക്കുറിച്ച് എഴുതിയപ്പോൾ,കെ.എസ് ചിത്രയുടെ സ്നേഹനന്ദന ട്രസ്റ്റ് അവരിൽ ചിലർക്കൊക്കെ പ്രതിമാസ പെൻഷൻ അനുവദിച്ചു. അവരൊക്കെ ഇടയ്ക്ക് വിളിക്കാറുണ്ട്.
"എനിക്ക് ഏകാന്തതയിലിരുന്നു മാത്രമേ പാട്ട് ആസ്വദിക്കാനാവൂ. പക്ഷേ, ആൾക്കൂട്ടത്തിൽ ഇരുന്നു കളികൾ ആസ്വദിക്കുന്നതാണിഷ്ടം. പാട്ടെഴുത്തിനും കളിയെഴുത്തിനും രണ്ട് വായനാസമൂഹമാണുള്ളത്. പക്ഷേ, കോഴിക്കോട്ടുകാർക്ക് രണ്ടും പ്രിയമാണ്. വിംസി യെ ഇന്റർവ്യൂ ചെയ്തപ്പോൾ കളിയെഴുത്തിന് ചിമുക്ക് വേണമെന്നാണ് അദ്ദേഹം പറഞ്ഞത്. വാക്കുകൾ ഇടനെഞ്ചിലേക്ക് കുതിച്ചു പായുന്ന ബുള്ളറ്റിന്റെ ഭാഷയിൽ,നല്ല പഞ്ചോടെ, എഴുതണം.എന്നാൽ, പാട്ടെഴുത്തിന്റെ ഭാഷ ആർദ്രവും സാന്ദ്രവുമാണ്.
പാട്ടിനെ ആകർഷകമാക്കുന്നത് ശബ്ദവും പിന്നെ സംഗീതവുമാണ്. വരികൾ മോശമായാൽ പോലും നമ്മൾ പാട്ട് ആസ്വദിക്കും. അതിന് ഭാഷാഭേദങ്ങളില്ല. ഇന്ന് പാട്ടെഴുത്തുകാർ വലിയ പാരതന്ത്ര്യമനുഭവിക്കുന്നു. അവർക്ക് ഒരു പ്രാധാന്യവും നൽകുന്നില്ല.പാട്ടുകളുടെ നിലവാരം ഏറെ ഇടിഞ്ഞിട്ടുണ്ട്."കഴിഞ്ഞ വർഷം ഒരു ചാനലിന് വേണ്ടി പത്ത് പാട്ട് തെരഞ്ഞെടുക്കാൻ ഞാൻ ഏറെ ബുദ്ധിമുട്ടി".
 
മനസ്സിനെ സ്പർശിക്കുന്ന താളമുള്ള പാട്ടുകൾ ആരും ഇഷ്ടപ്പെടും. മുൻപ് ലോകത്തിന് ഇത്ര വേഗത ഉണ്ടായിരുന്നില്ല.മന്ദം, മന്ദം ചലിക്കുന്ന ലോകമായിരുന്നു ,അത് . നമുക്ക് തിടുക്കങ്ങൾ ഉണ്ടായിരുന്നില്ല.ഇപ്പോൾ പലവിധ ഡെഡ് ലൈനുകൾക്ക് നടുവിലാണ് നമ്മൾ ജീവിക്കുന്നത്. ഇത് അഭിരുചികളെയും മാറ്റിമറിച്ചിട്ടുണ്ട്. വളരെ അപരിചിതമായ താളങ്ങളുള്ള പാട്ടുകൾ വരെ ചിലർ ഇഷ്ടപ്പെടുന്നതിന് കാരണമിതാണ്..
 
പക്ഷേ, 35 വയസിന് താഴെയുള്ള ചെറുപ്പക്കാർ റേഡിയോയിൽ പാട്ടുകേൾക്കാറില്ല. അവർക്കായി തുടങ്ങിയ റേഡിയോ ചാനലിൽ പ്രവർത്തിച്ചപ്പോൾ,പരിപാടികളിലേക്ക് വിളിക്കുന്നവരിൽ ഭൂരിപക്ഷവും ആ പ്രായത്തിന് മുകളിലുള്ളവരാണെന്ന് മനസിലായി. അതിൽ 85 വയസ്സുള്ളവർ വരെ ഉണ്ടായിരുന്നു.
 
വിംസിയുടെ ഭാഷയാണ് കളിയെഴുത്തിൽ ഏറെ സ്വാധീനിച്ചത്. മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം കാലിക്കറ്റ് ടൈംസ് പത്രത്തിലാണ് പ്രവർത്തിച്ചത് . അദ്ദേഹത്തിന്റെ സ്പോർട്സ് കോളം മാതൃഭൂമി നിർത്തലാക്കി. അന്ന് കണ്ടപ്പോൾ അദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നു. കോളം മുടങ്ങാതെ, അടുത്ത ആഴ്ച മുതൽ കേരള കൗമുദിയിൽ കൊടുക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഇത് തന്റെ അഭിമാന പ്രശ്നമാണന്ന് അദ്ദേഹം പറഞ്ഞു."എല്ലാ ആഴ്ചയും അദ്ദേഹം എഴുതുന്നത് വാങ്ങാൻ ഞാൻ കാലിക്കട്ട് ടൈംസിൽ പോകുമായിരുന്നു. കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു എങ്കിലും അദ്ദേഹത്തിന്റെ അക്ഷരം വായിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു".
 
സ്പോർട്ടിൽ വിംസിയെപ്പോലെ നിർഭയനായി എഴുതാനുള്ള സ്വാതന്ത്ര്യം കുറവാണ്. അദ്ദേഹത്തേയും അബുവിനെയും മുഷ്താക്കിനേയും പോലെ സ്വതന്ത്രമായി ചിന്തിക്കുന്നവർ ഇന്ന് കുറവാണന്നും രവി മേനോൻ പറഞ്ഞു.
 
"പുതുതലമുറയിൽപെട്ടവർ പത്രം വായിക്കുനതേയില്ല. അടുത്ത 20 വർഷമെങ്കിലും അച്ചടി മാധ്യങ്ങൾ നിലനില്ക്കണമെന്നാണ് എന്റെ പ്രാർത്ഥന".
 
എഴുത്ത് തുടങ്ങിയത് ബാലയുഗം,ബാലരമ എന്നീ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിൽ നിന്നായിരുന്നുവെന്ന് കേരളകൗമുദി സ്പെഷ്യൽ പ്രൊജക്റ്റ്സ് എഡിറ്റർ മഞ്ജു വെള്ളായണി ഓർത്തു. പിന്നീട് വാരാന്ത്യ കൗമുദിയിൽ കവിതകളും ഫീച്ചറുകളും എഴുതി. നാട്ടിലെ വിളിപ്പേരാണ് മഞ്ജു. അതിനോടൊപ്പം ഗ്രാമത്തിന്റെ പേര് കൂടി ചേർത്താണ് തൂലികാനാമമുണ്ടാക്കിയത്. 

 
തിരുവനന്തപുരം വെള്ളായണിയിലെ കായൽക്കരയിൽ നിന്ന് നോക്കിയാൽ സഹ്യപർവതവും ,നല്ല തെളിച്ചമുള്ള ദിവസങ്ങളിൽ ദൂരെ അഗസ്ത്യകൂടവും കാണാം.ആ കാഴ്ചകൾ വിഭ്രമിപ്പിച്ചിട്ടുണ്ട്.
ബി.എഡിനു ശേഷം പാരൽ കോളേജിൽ പഠിപ്പിക്കുമ്പോഴായിരുന്നു കേരള കൗമുദിയിൽ പത്രപ്രവർത്തകനാകുന്നത്. 1985-ൽ ട്രെയ്നിയായി നിയമിച്ചത് കോഴിക്കോട് യൂണിറ്റിൽ .അന്ന് മുതിർന്ന സ്പോർട്ട്സ് ലേഖകനും കാലാവസ്ഥാപ്രവചനത്തിൽ വിദഗ്ദനുമായ കെ. കോയ മുതൽ രവി മേനോനും കെ.പി. രാജീവനും വരെയുള്ളവർ ഡെസ്ക്കിലുണ്ടായിരുന്നു. ശബളത്തിന് പുറമേ ഫോട്ടോ കമ്പോസിംഗ് പഠിക്കാൻ 125 രൂപയും കിട്ടുമായിരുന്നു.
വാർത്തകൾ എഡിറ്റ് ചെയ്ത്, തലക്കെട്ട് നൽകി , പേജ് തയ്യാറാക്കുന്നതടക്കുള്ള എല്ലാക്കാര്യങ്ങളും സ്വന്തമായി ചെയ്ത് നേടിയ കൈത്തഴക്കം പിൽക്കാലത്ത് ഉപകാരപ്രദമായി."എന്റെ മൂകാംബിക യാത്രയ്ക്ക് തുടക്കം കുറിച്ചതും അവിടെ നിന്നായിരുന്നു''.
റസിഡന്റ് എഡിറ്റർ എൻ.പി മുഹമ്മദിനെക്കൊണ്ട് 'ജാലകസന്ധ്യ' എന്ന ആദ്യ കവിതാസമാഹരത്തിന് അവതാരിക എഴുതിപ്പിച്ചെങ്കിലും അന്ന് അത് പ്രസിദ്ധീകരിക്കാൻ പറ്റിയില്ല.1993-ൽ കെ.ജി പരമേശ്വരൻ നായർ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ പ്രസിഡന്റായിരിക്കുമ്പോഴാണ് ആ പുസ്തകം പ്രകാശിപ്പിക്കപ്പെട്ടത്.അവിടെ നടന്ന ആദ്യ പുസ്തക പ്രകാശനച്ചടങ്ങായിരുന്നു അത്.കല്യാണത്തോടനുബന്ധിച്ച് 1987-ൽ തിരുവനന്തപുരത്തേയ്ക്ക് സ്ഥലംമാറ്റം വാങ്ങി.
ഇത്രകാലവും ഡെസ്ക്കിൽ തന്നെയാണ് പ്രവർത്തിച്ചത്. വാരാന്തപ്പതിപ്പ്, ഗൾഫ് എഡിഷൻ , ആഴ്ചപ്പതിപ്പ് തുടങ്ങിയവയുടെ ചുമതലകൾ വഹിച്ചു.ഇപ്പോൾ ഓണപ്പതിപ്പ് ഉൾപ്പെടെയുള്ള പ്രത്യേക പതിപ്പുകളുടെ ചുമതലയുള്ള സ്പെഷ്യൽ പ്രോജക്ട്സ് എഡിറ്ററാണ്.
മഹാന്മാരിരുന്ന കസേരയിൽ ഇരിക്കുമ്പോൾ മുൻഗാമികളുടെ പവിത്രത കാത്തുസൂക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്‌." നമ്മുടേതായ വഴികളിലൂടെ വെട്ടിപ്പിടിക്കലില്ലാതെയിങ്ങനെ മുന്നോട്ടു പോകുന്നു".
പത്രപ്രവർത്തനവും സർഗ്ഗാത്മക രചനയും രണ്ടായാണ് കൊണ്ടുപോകുന്നത്. പത്രപ്രവർത്തനം എഴുത്തിനെ നശിപ്പിക്കില്ല.
തനിക്ക് കാരണവൻമാരുടെ അനുഗ്രഹമുണ്ടെന്ന് മഞ്ജു വെള്ളായണി പറഞ്ഞു.പൂജാമുറിയിൽ അമ്മയുടെ അച്ഛന്റെ ചിത്രവുമുണ്ട്. അമ്മയ്ക്ക് ആറു വയസ്സുള്ളപ്പോൾ മരിച്ചുപോയതാണ് അച്ഛൻ . അന്ന് അദ്ദേഹത്തിന് 36 വയസാണ് പ്രായം.അദ്ദേഹത്തിന്റെ ഇരുമ്പ്പെട്ടിയിൽ നിന്ന് കണ്ടെടുത്ത ഒരു സ്കൂൾ ഫോട്ടോയിൽ നിന്ന് ഡെവലപ്പ് ചെയ്തെടുത്ത ചിത്രമാണത്. പെട്ടിയിൽ നിന്ന് അദ്ദേഹത്തിന്റെ കുറേ കവിതകളും കിട്ടി.
.
യാത്രകൾ വലിയ ഊർജ്ജമാണ് നൽകിയത് . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു ; യൂറോപ്പിലും അമേരിക്കയിലുമടക്കം. ഏറ്റവും അവസാനം പോയത് ബാലിയിൽ. 2012-ൽ രക്തസമ്മർദ്ദം കൂടി ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടപ്പോൾ ഡോക്ടറോട് ചോദിക്കാൻ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ -ഇനി യാത്ര ചെയ്യാൻ പറ്റുമോ ? കൈലാസം സന്ദർശിക്കാനുള്ള ആഗ്രഹമുണ്ടായിരുന്നു. എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഡോക്ടർ സമാശ്വസിപ്പിച്ചു. അതിനുശേഷം കൈലാസത്തിലും പോയി.അതേക്കുറിച്ച് എഴുതിയ പുസ്തകമാണ് മാനസകൈലാസം. കാനായി കുഞ്ഞിരാമന് ഏറ്റവും അധികം ഇഷ്ടപ്പെട്ട പുസ്തകമാണിത്.പല പതിപ്പുകൾ പുറത്തിറങ്ങി. ഹിമഗിരിനന്ദനം,ദൈവദശകം യൂറോപ്പിലൂടെ തുടങ്ങിയ യാത്രാവിവരണ ഗ്രന്ഥങ്ങളും കവിതകളും ആധ്യാത്മിക രചനകളും ഉൾപ്പെടെ 25 പുസ്തകങ്ങൾ .
 
കേരള കൗമുദിയിൽ ഒരു ദശാബ്ദത്തിലധികമായി എഴുതിവരുന്ന പംക്തിയാണ് മയിൽപ്പീലി . അതിലെ ലേഖനങ്ങൾ സമാഹരിച്ച് മയിൽപ്പീലിവർണ്ണങ്ങൾ എന്ന പേരിൽ രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .2022 ഡിസംബറിൽ ജലജമന്തികൾ എന്ന കവിതാസമാഹാരവും പുറത്തിറങ്ങി.
ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെയും ദർശനങ്ങളെയും ആസ്പദമാക്കി കൗമുദി ടെലിവിഷൻ പ്രക്ഷേപണം ചെയ്ത മഹാഗുരു എന്ന 100 എപ്പിസോഡുള്ള പരമ്പരയുടെ തിരക്കഥ എഴുതിയതാണ് മറ്റൊരു അനുഭവം.നവോത്ഥാനനായകരായ ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും തമ്മിലുള്ള ആത്മബന്ധം ആഴത്തിലുള്ളതായിരുന്നു. ഒരേ ആത്മാവും രണ്ട് ശരീരങ്ങളുമായിരുന്നു അവർ.
ആധ്യാത്മികരചനകൾക്ക് നിമിത്തമായത് മുഹൂർത്തം മാസികയാണ്. അതിന്റെ ചുമതല വഹിച്ചിരുന്ന പ്രസാദ് ലക്ഷ്മണൻ ആവശ്യപ്പെട്ടാണ് മഹാദേവി ഭാഗവതം പദ്യരൂപത്തിൽ എഴുതിയത്. പിന്നീട് ഗരുഡപുരാണവും ഇങ്ങനെ എഴുതി. "അവയുടെ വായനയും എഴുത്തും എന്റെ കാഴ്ചകളിലും ചിന്തകളിലും ആഴവും പരപ്പും നൽകി''.മധുര സുന്ദരേശ സ്വാമിയെ കുറിച്ചുള്ളതാണ് ഹാലാസ്യ മാഹാത്മ്യം.
വിശ്വകർമ്മ സമുദായത്തിൽ പെട്ടവർ പൂജ നടത്തുന്ന വെള്ളായണി ക്ഷേത്രത്തെക്കുറിച്ച് ഗവേഷണം നടത്തി എഴുതിയ ഗ്രന്ഥമാണ് മധുപൂജ .അതിൽ നിന്ന് ലഭിച്ച റോയൽറ്റി തുകയായ 50,000 രൂപ നിക്ഷേപിച്ച് ഓരോ മൂന്ന് വർഷവും കാളിയൂട്ട് ഉത്സവസമയത്ത് 10 പേർക്ക് 1000 രൂപ വീതം ധനസഹായവും നൽകി വരുന്നുണ്ട്.
 
യാത്രയിലെ അനുഭവങ്ങൾ ആധ്യാത്മികവും വൈകാരികവുമായ ധാരാളം മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ചതുർധാം യാത്രയിൽ ചൈനീസ് അതിർത്തിക്കടുത്തുള്ള ബാനാ ഗ്രാമത്തിൽ എത്തിയപ്പോൾ കുട്ടികൾ കൈനീട്ടി. അവർക്ക് നൽകാൻ കയ്യിൽ ചില്ലറ ഉണ്ടായിരുന്നില്ല.തിരിച്ചിറങ്ങുമ്പോൾ ആ കുട്ടികൾ മഞ്ഞിൽ വിരിഞ്ഞ കുറച്ചു മഞ്ഞപ്പൂക്കൾ സമ്മാനിച്ചു ."ദേവഭൂമിയിൽ എത്തിയാലും ദൈവികതയിൽ പിന്നെയും എന്തൊക്കെയോ തരണം ചെയ്യണം..ഈ കുട്ടികൾ അവരുടെ നിഷ്കളങ്കമായ സ്നേഹം പൂക്കളായി തന്നു " .
 
അമേരിക്കയിലും ദാരിദ്ര്യം ഉണ്ടെന്നറിഞ്ഞത് നയാഗ്ര വെള്ളച്ചാട്ടം കാണാൻ പോയപ്പോഴായിരുന്നു.ഒരു ഡോളർ തരുമോ എന്ന് എഴുതിയ ബോർഡ് തൂക്കി ഒരു മദാമ്മയും സായിപ്പും അവിടെ നിൽക്കുന്നത് കണ്ടു.
എത്രയോ ഉയരമുള്ള കൈലാസം കാണുമ്പോഴാണ് അതിന്റെ ഔന്യത്വവും നമ്മുടെ നിസ്സാരതയും ഓർമ്മയിൽ വരുന്നത്.നമ്മൾ എത്രയോ ചെറുതാണ്."അവിടെവച്ച് ഞാൻ സെൽഫി എടുക്കാറില്ല. ഇതൊക്കെ സ്വകാര്യ അനുഭവങ്ങളായി മനസ്സിൽ സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നത്. വലിയ ഗൃഹപാഠങ്ങളാണ് അവ.കടലിലെ തിരമാലകൾക്കിടയിലൂടെ ഒരു ചാളത്തടിയിൽ പറ്റിപ്പിടിച്ചു പോകുന്ന മനുഷ്യരെപ്പോലെയാണ് നമ്മൾ . വലിയ സാമൂഹിക പാഠങ്ങളുമാണ് അവ സമ്മാനിക്കുന്നത്".
 
മയിൽപ്പീലി പംക്തിയിൽ എല്ലാ ആഴ്ചയും എഴുതുന്ന അനുഭവങ്ങളിൽ ഭൂരിഭാഗവും യാഥാർത്ഥ്യമാണ്. നേരിട്ട് അറിയാവുന്നത്,അല്ലെങ്കിൽ ഫോണിലൂടെ വായനക്കാർ വിളിച്ച് പങ്ക് വയ്ക്കുന്നത്. ഒരിക്കൽ ഒരു സ്ത്രീ വിളിച്ച്, തങ്ങളുമായി ബന്ധമില്ലാതെ കഴിയുന്ന മകനെക്കുറിച്ച് പറഞ്ഞു .അയാൾ തമിഴ്നാട്ടിൽ സബ് കളക്ടറാണ് .വിവാഹം കഴിഞ്ഞ് 10 ദിവസം മാത്രമേ വീട്ടിൽ താമസിച്ചുള്ളൂ. പിന്നെ ബന്ധമില്ലാതായി. എല്ലാ പക്കപ്പിറന്നാളിനും ക്ഷേത്രത്തിൽ പോയി മകനുവേണ്ടി അവർ പ്രാർത്ഥിക്കും. ഈ അനുഭവം കുറച്ചു മാറ്റങ്ങൾ വരുത്തി എഴുതി.ഇത് വായിച്ച ഭർത്താവ് അവരോട് പറഞ്ഞു: നമ്മളെപ്പോലെ ദുഃഖം അനുഭവിക്കുന്ന ആൾക്കാർ വേറെയുമുണ്ട് -ഇതുപോലെ .
 
പത്രപ്രവർത്തനത്തിലെ തിരക്കുകൾ യാത്രകൾക്ക് വിഘാതമായില്ല."എന്റെ പ്രാർത്ഥനയും സഹപ്രവർത്തകരുടെ സ്നേഹവും കാരണം അവർ പൂർണമനസ്സോടെ യാത്രകൾക്കായി അവധി അനുവദിക്കുന്നുണ്ടു്.എക്സിക്യൂട്ടീവ് എഡിറ്ററായിരുന്ന എ.പി വിശ്വനാഥനോട് അവധി ചോദിക്കുന്നത് ക്ഷേത്രദർശനങ്ങളുടെ പേര് പറഞ്ഞായിരുന്നു !
 
അറിയാനുള്ള ആകാംക്ഷ ഉള്ളിടത്തോളം കാലം പത്രങ്ങൾക്ക് പ്രാധാന്യം കുറയുകയില്ലെന്ന് മഞ്ചു വെള്ളായണി അഭിപ്രായപ്പെട്ടു.പക്ഷേ, അച്ചടി മാധ്യമരംഗത്ത് പരിഷ്കാരങ്ങൾ ഉണ്ടാകും. തലമുറകൾ മാറും പോലെ, മാധ്യമരംഗത്തും മാറ്റങ്ങൾ ഉണ്ടാകും.
 
ചർച്ചയിൽ രവി മേനോന്റെയും മഞ്ജു വെള്ളായണിയുടെയും മുൻ സഹപ്രവർത്തകർ കൂടിയായ കെ. പി രാജീവൻ , എസ്. ജഗദീഷ് ബാബു, കെ.ആർ ജ്യോതിഷ് എന്നിവരും മുതിർന്ന പത്രപ്രവർത്തകരായ രാജേന്ദ്രൻ പുതിയേടത്ത്, വി.ആർ രാജ്മോഹൻ, അഭിഭാഷക ബി. സുജ എന്നിവരും പങ്കെടുത്തു. രണ്ടു പേരുടേയും മുൻ സഹപ്രവർത്തകൻ കൂടിയായ ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ ' പരമ്പരയുടെ ഇരുപത്തിരണ്ടാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/7a_NXCeEbZU

ചരിത്രസാക്ഷികൾ-13:എസ്.കൃഷ്ണൻകുട്ടി,കെ.പി.എം ബഷീർ

 പ്രമുഖ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവക്കുന്ന ക്ലബ്‌ ഹൗസ് മീഡിയ റൂമിലെ 'ചരിത്ര സാക്ഷികൾ' പരമ്പരയുടെ പതിമൂന്നാം  ഭാഗത്തിൽ ( 2023 മാർച്ച്‌ 25) എസ്. കൃഷ്ണൻകുട്ടി (മുൻ ഡെപ്യൂട്ടി എഡിറ്റർ & ലീഡർ റൈറ്റർ, മാതൃഭൂമി), കെ.പി.എം ബഷീർ (ധനം ഓൺലൈൻ എക്സിക്യൂട്ടീവ് എഡിറ്റർ,ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്റർ & ചീഫ് ഓഫ് ബ്യൂറോ) എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.

പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച്‌ മാദ്ധ്യമരംഗത്തേക്കുവന്ന ആളായിരുന്നില്ല എസ്. കൃഷ്ണൻകുട്ടി. പത്രവായന കുട്ടിക്കാലത്ത് ഹരമായിരുന്നു. അന്നത്തെ സമ്പ്രദായത്തിൽ സ്കൂളിൽ ചേരും മുൻപ് തന്നെ അക്ഷരങ്ങളെല്ലാം വ്യക്തമായി പഠിപ്പിക്കും. മാതൃഭൂമി പത്രമാണ് വായിച്ചിരുന്നത്. പത്രത്തിനൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിച്ചിരുന്നു. ബാലപംക്തി,ജോൺ റസ്കിന്റെ നോവലിൻ്റെ പരിഭാഷ ഇവയെല്ലാം കൗതുകത്തോടെ വായിച്ചു. 'മാതൃഭൂമി'യോട് ആത്മൈക്യം ഉണ്ടായിരുന്നുവെങ്കിലും പത്രപ്രവർത്തകൻ ആകണമെന്നോ ആകുമെന്നോ ഒരിക്കലും കരുതിയില്ല.

 
ബി.എ മലയാളത്തിന് ആലുവ യു.സി കോളേജിലാണ് പഠിച്ചത്. മഹാരാജാസിൽ എം. എ മലയാളത്തിന് പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായി.പിൽക്കാലത്ത്, സാഹിത്യ മാസിക നടത്തി പത്രാധിപസ്ഥാനം ഏറ്റെടുക്കണം എന്ന് ചിന്തിച്ചു. പ്രായോഗികമല്ലെന്ന് ബോധ്യമായി. എം.എ കഴിഞ്ഞ് പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ അദ്ധ്യാപകനായി. അധ്യാപനത്തോട് ഭ്രമം ഉണ്ടായിരുന്നതിനാൽ ചില എയിഡഡ് കോളേജുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പത്രപ്രവർത്തക ട്രെയിനികളെ നിയമിക്കുന്നതിന് 'മാതൃഭൂമി'യിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു. ട്രെയിനിയായി കോഴിക്കോട് നിയമനം കിട്ടി. അധ്യാപന മോഹം ഉപേക്ഷിക്കണമല്ലോ എന്ന ദുഃഖമുണ്ടായിരുന്നു.
 
മാതൃഭൂമിയിൽ പരിവർത്തനത്തിന്റെ കാലമായിരുന്നു. കെ.പി കേശവമേനോനെ തുടർന്ന് വി.പി രാമചന്ദ്രൻ പത്രാധിപരായി.കെട്ടിലും മട്ടിലും പരിഷ്കരണങ്ങൾ. ഡെസ്കിലായിരുന്നു ആദ്യ ജോലി. രസകരമായ അന്തരീക്ഷം. വിംസി എന്നറിയപ്പെടുന്ന വി. എം ബാലചന്ദ്രനായിരുന്നു ന്യൂസ് എഡിറ്റർ. സ്പോർട്സ് കോളം കൈകാര്യം ചെയ്തിരുന്ന പ്രഗൽഭൻ. മുഖപ്രസംഗം എഴുതിയ കേരളത്തിലെ ആദ്യത്തെ വനിതാ പത്രപ്രവർത്തക കെ. തങ്കം അവിടെ ന്യൂസ് എഡിറ്ററായി ഉണ്ടായിരുന്നു. ലാഘവത്വം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. ജൂനിയർമാരോടും സമഭാവനയോടുള്ള പെരുമാറ്റം. ആദ്യത്തെ പൊരുത്തക്കേട് മാറി ഇഷ്ടമായി. 
 
വാരാന്ത്യപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ കെ.സി നാരായണൻ, ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ഗോപി പഴയന്നൂർ , ശ്രീകുമാര മേനോൻ, എം.പി കൃഷ്ണദാസ്, കെ. മോഹൻദാസ് രാധാകൃഷ്ണൻ, വിക്രമൻ തുടങ്ങിയ ചീഫ് സബ് എഡിറ്റർമാരും ഉണ്ടായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം, ടി.അരുൺകുമാർ, ടി. സുരേഷ് ബാബു, ടി.ആർ രാമചന്ദ്രൻ,എൽ.കെ കൃഷ്ണൻകുട്ടി എന്നിവർ ഒരുമിച്ചാണ് ജോയിൻ ചെയ്തത്.
ഹാൻഡ് കമ്പോസിംഗിൽ നിന്നുള്ള മാറ്റം എല്ലാ പത്രങ്ങളിലും വന്നു. വി.പി രാമചന്ദ്രൻ പത്രാധിപരായ കാലത്ത് പത്രത്തിന് രൂപത്തിലും ഭാവത്തിലും അടുക്കും ചിട്ടയും ഉണ്ടായി.സ്ഥാപനത്തിന്റെ അച്ചടക്കം പുതിയ ആളുകളും പഠിക്കണം, പ്രായോഗിക തലത്തിൽ കൊണ്ടുവരണം എന്നായിരുന്നു നിഷ്കർഷ. ടി. വേണുഗോപാലും വിംസിയും ഗുരുസ്ഥാനീയരായിരുന്നു.1979 മുതൽ 1984 വരെ കോഴിക്കോട് തുടർന്നു.
1981ൽ തോംസൺ ഫൗണ്ടേഷന്റെ കോട്ടയത്തു നടത്തിയ ഒന്നരമാസം നീണ്ടുനിന്ന പരിശീലന ക്യാമ്പിന് പോയിരുന്നു. വിദേശീയരായിരുന്നു പരിശീലകർ. മാതൃഭൂമിയിൽ ടി. വേണുഗോപാലൻ, പി. രാജൻ എന്നിവരൊക്കെ പഠിപ്പിച്ചതിൽ അപ്പുറം ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. "വാരാന്തപ്പതിപ്പിനു വേണ്ടി കെ.സി നാരായണൻ ഞങ്ങളിൽ നിന്ന് ഫീച്ചറുകൾ സ്വീകരിച്ചിരുന്നു. ഫീച്ചർ എഴുതാൻ പഠിപ്പിച്ചതും സാഹിത്യതാത്പര്യം വളർത്തിയതും കെ. സിയാണ്. ധാരാളം ഫീച്ചറുകളും പുസ്തക നിരൂപണങ്ങളും എഴുതാൻ കഴിഞ്ഞു. ചെറിയ പ്രതിഫലവും ലഭിച്ചു. കുറഞ്ഞ സ്റ്റൈപ്പൻഡ് മാത്രമുള്ളപ്പോൾ അധിക വരുമാനം ആകർഷകമായിരുന്നു".
 
ഗോപി പഴയന്നൂർ കൈകാര്യം ചെയ്തിരുന്ന താരാപഥം പേജിൽ സിനിമാനിരൂപണങ്ങളും എഴുതിയിരുന്നു. പുതിയ സിനിമ കാണാൻ പാസ് തരും.ആദ്യദിവസം തന്നെ സിനിമ കണ്ട് റിവ്യൂ എഴുതി കൊടുക്കും. അതിനും പ്രതിഫലം കിട്ടിയിരുന്നു. ഗൃഹലക്ഷ്മി തുടങ്ങിയ കാലത്ത് ഫീച്ചറുകൾ എഴുതിയിരുന്നു.
 
ഇന്നത്തെപ്പോലെ മരണ വാർത്തകൾ തയ്യാറാക്കി വയ്ക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല.
രാത്രി ഒൻപത് മണിക്കാണ് കേശവദേവ് മരിച്ച വിവരം കിട്ടുന്നത്. വാർത്ത, അനുസ്മരണം, കൃതികളെ പറ്റിയുള്ള അവലോകനം എല്ലാം ചേർത്ത് പരിമിതമായ സൗകര്യം ഉപയോഗിച്ചു പത്രം പുറത്തിറക്കുന്നത് അത്ഭുതകരമായി തോന്നി.
 
സൗമനസ്യത്തോടെ എഡിറ്റർമാർ തെറ്റ് തിരുത്തി തന്നിരുന്നു. സഞ്ചാരപ്രിയനായ കെ. സി നാരായണൻ അവധിയെടുത്തു പോകുമ്പോൾ വാരാന്തപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുമായിരുന്നു. അങ്ങിനെയാണ് എഴുത്തുകാരുമായി ഇടപെടാനുള്ള അവസരം കിട്ടിയത്. സാഹിത്യ പത്രപ്രവർത്തനം എന്തെന്ന് പഠിക്കാൻ കഴിഞ്ഞു. പത്രം ഇറങ്ങിക്കഴിഞ്ഞാൽ പോരായ്മകളോ നിർദ്ദേശങ്ങളോ എന്തെങ്കിലും പറയും. അതല്ലാത്ത ഇടപെടലുകൾ ഇല്ല. സ്വതന്ത്രമായി വാരാന്തപ്പതിപ്പിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.
 
കോഴിക്കോട്ടെ ജീവിതം, ഭക്ഷണം, ഭാഷ എല്ലാം ആസ്വാദ്കരമായിരുന്നു. പത്രത്തിൽ കാർഷിക രംഗം ആരംഭിച്ചപ്പോൾ,പിൽക്കാലത്ത് മാതൃഭൂമി എഡിറ്ററായ വി.രവീന്ദ്രനാഥ് സപ്ലിമെന്റിന്റെ ചുമതല ഏൽപ്പിച്ചു. കെ.സി യാണ് വേണ്ട ഉപദേശങ്ങൾ തന്ന് സഹകരിച്ചത്. പത്ര പ്രവർത്തന പരിചയം നേടാൻ മാത്രമല്ല, പത്രം ഓഫീസിലെ സൗഹൃദാന്തരീക്ഷം മനസ്സിലാക്കാനും കഴിഞ്ഞത് കോഴിക്കോട്ടെ പരിശീലന കാലത്താണ്.
 
"അന്നത്തെ മാതൃഭൂമി ന്യൂസ്‌ റൂം സാഹിത്യ കാരന്മാരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. എസ്. കെ പൊറ്റെക്കാട്, കെ.എ കൊടുങ്ങല്ലൂർ, തിക്കോടിയൻ, തുടങ്ങിയവർ അവിടെ വരും. സൗമ്യനായി ബാഗ് കക്ഷത്ത് വച്ച് കയറിവരുന്ന എസ്.കെ പൊറ്റെക്കാട്, തമ്മിൽ പരിചയം ഇല്ലെങ്കിലും വളരെ സ്നേഹത്തോടെ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. അവർക്കെല്ലാം ന്യൂസ് റൂമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു".
 
വീടുവിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ മാറി. കൊച്ചിയിൽ അന്ന് രണ്ട് ന്യൂസ് എഡിറ്റർമാരുണ്ട്.പിന്നീട് പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.കെ ശ്രീധരൻ നായർ, കെ.പി വിജയൻ എന്നിവർ. സി. ഉത്തമക്കുറുപ്പ്, എസ്. വിജയശങ്കർ എന്നിവരും ഉണ്ടായിരുന്നു.
ഇന്ദിരയുടെ മരണം റിപ്പോർട്ട് ചെയ്ത പത്രം തിരുവനന്തപുരത്ത് നിന്നിറങ്ങിയത് എല്ലാ കീഴ് വഴക്കങ്ങളും ഭേദിച്ചു കൊണ്ടാണ്. ഒന്നാം പേജ് നിറയുന്ന ഇന്ദിരയുടെ ഫോട്ടോ. ടി. വേണുഗോപാൽ രൂപകൽപ്പന ചെയ്ത പത്രം വിപ്ലവകരമായ ഒന്നായിരുന്നു.
 
വരാന്തപ്പതിപ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോൾ, അതിന്റെ ചുമതല വഹിച്ചു. എൻ.വി കൃഷ്ണവാര്യർ പത്രാധിപരായി വന്ന സമയത്ത് സാഹിത്യരംഗം എന്ന മുഴുവൻ പേജ് പംക്തി ആരംഭിച്ചു. അതിൽ എൻ.വിയുടെ 'പ്രതിവാര ചിന്തകൾ' എന്ന കോളം ഉണ്ടായിരുന്നു. ആ പേജിന്റെ ചുമതല വഹിക്കാൻ കഴിഞ്ഞു.
 
കൊച്ചിയിലെ അന്നത്തെ ന്യൂസ് എഡിറ്റർ കെ.പി വിജയൻ രക്തദാനത്തെ കുറിച്ച് എഡിറ്റോറിയൽ എഴുതാൻ ആവശ്യപ്പെട്ടു. "അന്ന് പുതിയ പലരെക്കൊണ്ടും മുഖപ്രസംഗം എഴുതിച്ചിരുന്നു. മിഡിൽ പീസെഴുതാൻ ആവശ്യപ്പെട്ടതും കെ.പി വിജയൻ തന്നെ. വിംസിയിൽ നിന്നു കിട്ടിയ ഹാസ്യബോധം ഉപകാരപ്പെട്ടു". 
 
തിരുവനന്തപുരത്തിനും പിന്നീട് തൃശൂരിനും സ്ഥലംമാറ്റമുണ്ടായി. കെ. സി നാരായണനായിരുന്നു തൃശൂരിൽ ന്യൂസ് എഡിറ്റർ. കുറഞ്ഞ കാലത്തിനു ശേഷം ലീഡർ റൈറ്ററായി വീണ്ടും കോഴിക്കോട് എത്തി.
 
"മാതൃഭൂമിയിൽ ഏറ്റവും ചെറിയ മുഖപ്രസംഗം എഴുതിയത് കൃഷ്ണവാര്യരാണ്.
മുഖപ്രസംഗം വലിച്ചു നീട്ടരുത് എന്ന ഉപദേശമായിരുന്നു അദ്ദേഹം തന്നത്.മദർ തെരേസ മരിച്ചപ്പോൾ
ഒരു പാരഗ്രാഫ് മാത്രമുള്ള മുഖപ്രസംഗമാണ് അദ്ദേഹം എഴുതിയത്. മദറിനെപ്പറ്റി എല്ലാവർക്കും അറിയാം എന്നാണ് ന്യായമായി പറഞ്ഞത്. വാർത്തയിലും ഫീച്ചറിലും ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയുന്ന മുഖപ്രസംഗം മാതൃകയായിരുന്നു. എന്നാൽ ഇതു പറഞ്ഞ എൻ.വി തന്നെ, അനുവദിച്ചതിൽ കൂടുതൽ വലുപ്പത്തിൽ എഴുതിയിട്ടുമുണ്ട്- അദ്ദേഹത്തിന് വേണമെന്ന് തോന്നിയ വിഷയങ്ങളിൽ ". 
 
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ മലയാള മനോരമ നിരോധിച്ച സംഭവം വാർത്തയായി. സർവ്വകലാശാലയ്ക്ക് എതിരെയായിരുന്നു വാർത്ത. സംഭവത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ പറഞ്ഞു. മറ്റൊരു പത്രത്തിന്റെ പേര് കഴിയുന്നതും സ്വന്തം പത്രത്തിൽ കൊടുക്കാറില്ല. എന്നാൽ, എഡിറ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം മനോരമക്കെതിരെയുള്ള അപ്രഖ്യാപിത വിലക്കിനെ കുറിച്ച് മുഖപ്രസംഗം എഴുതി. മനോരമയുടെ പേരെടുത്ത് പറഞ്ഞ്, പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ്, വായ് മൂടി കെട്ടാനുള്ള ശ്രമമാണ് എന്ന് എഴുതി പ്രസിദ്ധീകരിച്ചു. ഞങ്ങൾക്ക് പറയാനുള്ളത് ഇതു തന്നെ എന്ന രീതിയിൽ മലയാള മനോരമ അടുത്തദിവസം ഇതേ മുഖപ്രസംഗം അവരുടേത് എന്ന നിലയ്ക്ക് പ്രസിദ്ധീകരിച്ചു.
 
എ.കെ ആൻറണി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് രാജഹംസം എന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നു. വിമാനയാത്രക്കൂലി ആര് കൊടുക്കണം എന്ന തർക്കം വാർത്തയായി. സർക്കാരിന് അത് വഹിക്കാൻ ബാധ്യതയില്ല. വിമാനയാത്രക്കൂലി കോൺഗ്രസ് തന്നെ കൊടുക്കണം എന്ന എഡിറ്റോറിയൽ എഴുതാൻ അന്നത്തെ എഡിറ്റർ ആവശ്യപ്പെട്ടു . 'വിമാനയാത്രക്കൂലി കോൺഗ്രസ് കൊടുക്കണം' എന്ന തലക്കെട്ടിൽ എഴുതി. അത് ദേശാഭിമാനി പത്രം പുന:പ്രസിദ്ധീകരിച്ചു. ഇങ്ങനെ വിചിത്രവും രസകരവുമായ നിരവധി അനുഭവങ്ങൾ.പന്ത്രണ്ട് വർഷത്തോളം മുഖപ്രസംഗത്തിന്റെ ചുമതല വഹിച്ചു. അവധി എടുക്കുമ്പോൾ പുതിയ ആളുകൾ എഴുതും.
 
"പുതിയ ആളുകൾ മുഖപ്രസംഗം എഴുതണമെന്ന് ചീഫ് എഡിറ്റർ ആഗ്രഹിച്ചു. പരിചയസമ്പന്നർ തന്നെ വേണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം". പുതിയ പല ചെറുപ്പക്കാരെയും എഴുത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച മിഡിൽ പീസുകളുടെ രണ്ട് സമാഹാരങ്ങൾ പുസ്തകമാക്കി. "അക്കാലത്ത് ആരെക്കുറിച്ചും ഹാസ്യാത്മകമായി എഴുതാം. വായിക്കാനുള്ള സഹിഷ്ണുത അവർക്കുണ്ടായിരുന്നു. അത്തരം എഴുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു".
സ്ത്രീകളെ ജോലിക്ക് എടുക്കുമ്പോൾ പ്രത്യേക സൗകര്യം ചെയ്യേണ്ടി വരുമോ എന്ന ചിന്ത സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്. പഴയ രീതിയിലുള്ള ചിന്തയിൽ നിന്ന് പത്രങ്ങൾ മാറി. സമൂഹത്തിൽ പ്രബുദ്ധത ഉണ്ടാക്കണമെന്ന ലക്ഷ്യം മാധ്യമങ്ങൾക്ക് കുറഞ്ഞുവരുന്നു. മറ്റു മേഖലകളിൽ ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമ മേഖലയിലേക്ക് വരാൻ സന്നദ്ധത ഇല്ലാത്തതുകൊണ്ടല്ല, സ്ത്രീകളുടെ എണ്ണം ഈ മേഖലയിൽ കുറഞ്ഞു വരുന്നത്.
 
വികസന കാര്യങ്ങളിൽ മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കണമെന്ന് തന്നെയാണ് അഭിപ്രായം. അധികാരികളുടെ താല്പര്യവും ജനാഭിരുചിയും പഠിച്ച ശേഷം മാധ്യമപ്രവർത്തകരുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയും ആവശ്യമായ പഠനം നടത്തിയും തീരുമാനങ്ങൾ എടുക്കണം. ഇരു കൂട്ടരെയും നേർവഴിക്ക് നടത്തുന്ന സമീപനമാണ് അഭികാമ്യം. വികസന വാർത്തകളിൽ കുറവു വരുന്നത് കമ്മ്യൂണിക്കേഷൻ രംഗത്ത് വന്ന വലിയ മാറ്റം കാരണമാണ്. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വാർത്തകൾ തയ്യാറാക്കുന്ന രീതി മാറി. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പംക്തികൾ മുൻപ് ഉണ്ടായിരുന്നു. പി. രാജൻ എഴുതിയ വാമപക്ഷം എന്ന കോളം ശ്രദ്ധേയമായിരുന്നു. ഫെമനിസം പറയുന്നവരെ അധിക്ഷേപിക്കുന്നത് പ്രബലമായിരുന്നു. അത്തരം പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉണ്ടായിരുന്ന എതിർപ്പിന്റെ പ്രതിഫലനം മാധ്യമങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങൾ സമർത്ഥമായി വിഷയം കൈകാര്യം ചെയ്തതോടെ വിവേചനം ഉണ്ട് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടായി. എങ്കിലും വിവേചനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രവർത്തനം ഇനിയും തുടരണം.
 
പത്രവായന കുറഞ്ഞു എന്ന അഭിപ്രായമില്ല. വായിക്കുന്ന രീതിയിൽ മാറ്റം വന്നു. ഇപ്പോൾ പത്രം വായിക്കുകയല്ല, കാണുകയാണ്. വാർത്തയ്ക്കൊപ്പം ഹൈലൈറ്റ് കൊടുക്കുന്നു. മുഖപ്രസംഗങ്ങളിൽപ്പോലും എഡിറ്റോറിയൽ സമ്മറി കൊടുക്കുന്നു. പുതിയ തലമുറ വായിക്കുന്നില്ല. വായന കുറഞ്ഞിട്ടുണ്ടെങ്കിലും പത്രം ഉപേക്ഷിക്കില്ല.പുസ്തകത്തിന്റെ കാര്യത്തിൽ എന്ന പോലെ പത്രവും വാങ്ങിക്കുന്നവർ കൂടുതലും വായിക്കുന്നവർ കുറവുമാണ്. പണ്ട് വാങ്ങിക്കുന്നവർ കുറവും വായിക്കുന്നവർ കൂടുതലും ആയിരുന്നു. "രാവിലെ പത്രം വായിക്കണമെന്ന അനിവാര്യത എനിക്ക് ഇന്നും ഉണ്ട്",അദ്ദേഹം പറഞ്ഞു.
 
സമീപഭാവിയിൽ പത്രം നിലയ്ക്കുമെന്ന് തോന്നുന്നില്ല.ചെറുതാണ് സുന്ദരം എന്ന രീതിയിൽ വാർത്തയും ഹെഡിങ്ങും മുഖപ്രസംഗങ്ങളും മാറാം. പത്രങ്ങളുടെ കെട്ടും മട്ടും മാറും. ദീർഘമായ വായനാസമ്പ്രദായത്തോടെ അവ നിലനിൽക്കും എന്ന് പറയാനവില്ല.എന്നാൽ ഭാവി അപകടത്തിലാണെന്ന ചിന്തയില്ല.
 
വരുംകാലത്തെ പത്രഭാഷയിലും മാറ്റം വരാം. കഠിന പദങ്ങൾ ഒഴിവായി , വാചകങ്ങൾ കൂടുതൽ ലളിതമാകും. വാർത്തയുടെ ദൈർഘ്യം ഇപ്പോഴേ കുറഞ്ഞിട്ടുണ്ട് . മറ്റു പേജുകളിലേക്ക് തുടർച്ച ഇല്ല. ഇന്ന് ഭാഷ മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് പത്രം വായിക്കാതെ പോകുന്നില്ല. കർത്താവ്, കർമ്മം,ക്രിയ എന്ന രീതിയിലുള്ള വാക്യഘടന മാറി. ഭാഷ കടമെടുക്കുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വാക്കുകൾ വേണം ഉപയോഗിക്കാൻ. സമവായം എന്നത് മനസ്സിലായില്ലെങ്കിൽ അഭിപ്രായ ഐക്യം എന്ന് പ്രയോഗിക്കണം,കൃഷ്ണൻകുട്ടി പറഞ്ഞു. 
 
'ദ ഹിന്ദു' പത്രത്തിൽ നിന്ന് ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്ററും ബ്യൂറോ ചീഫ്യുമായി വിരമിച്ച കെ പി. എം ബഷീർ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു പിന്നാക്ക ഗ്രാമമായ കരുവാരക്കുണ്ടിലാണ് ജനിച്ചത്. ഗ്രാമത്തിൽ നിന്ന് അക്കൊല്ലം എസ്. എസ്. എൽ.സി പരീക്ഷ എഴുതിയ 103 പേരിൽ ജയിച്ചത് അഞ്ചുപേർ. പത്ര പ്രവർത്തകനായ ശേഷം, 1992ൽ മാത്രമാണ് വീട്ടിൽ കറണ്ട് വന്നത്. പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുള്ള ഗ്രാമമായിരുന്നു, കരുവാരക്കുണ്ട്. "ഗ്രാമത്തിൽ നിന്ന് ആദ്യമായി ബിരുദം കരസ്ഥമാക്കിയവരിൽ ഒരാൾ ഒരുപക്ഷെ ഞാനായിരിക്കും". 

 
ബഹുഭാര്യത്വം, വിവാഹമോചനം എന്നിങ്ങനെ പല പ്രവണതകളും അന്ന് പൊതുവേ മുസ്ലീം സമുദായത്തിൽ ഉണ്ടായിരുന്നു.ഉമ്മയുടെ ബാപ്പ എട്ട് പ്രാവശ്യം കല്യാണം കഴിച്ചിട്ടുണ്ട്. ഏഴ് സ്ത്രീകളെ എട്ടു പ്രാവശ്യം. ഉമ്മയുടെ ഉമ്മ അഞ്ച് പ്രാവശ്യം വിവാഹം കഴിച്ചു. മറ്റൊരു സാമൂഹിക വിപത്ത് ബാല്യ വിവാഹം ആയിരുന്നു. 12-13 വയസ്സിൽ പെൺകുട്ടികൾ കല്യാണം കഴിച്ചു പോകുന്നത് കണ്ടാണ് വളർന്നത്.രണ്ടുവർഷത്തിനകം അവർ അമ്മയാകുന്നു. "50 വർഷം കൊണ്ട് വലിയ മാറ്റം മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ കൂടുതൽ ശാക്തീകരിക്കപ്പെട്ടു".
 
കുട്ടിക്കാലത്ത് ധാരാളം വായിച്ചിരുന്നു. രണ്ടാം ക്ലാസ് മുതൽ പത്രം വായിച്ചു. വീട്ടിൽ പത്രം വരുത്താറില്ല;റേഡിയോ പോലുമില്ല. ചുരുക്കം വീടുകളിൽ മാത്രമാണ് പത്രം വരുത്തിയിരുന്നത്. ഉപ്പയ്ക്ക് ചെറിയൊരു കടയുണ്ട്. അതിനോട് ചേർന്നുള്ള ഒരു ഹോട്ടലിൽ വരുത്തിയിരുന്ന മലയാള മനോരമ പത്രം വായിക്കും. ഒരു ചെറിയ വായനശാല ഗ്രാമത്തിൽ ഉണ്ടായിരുന്നു.
 
ബിരുദത്തിന് മമ്പാട് എം.ഇ.എസ് കോളേജിലാണ് പഠിച്ചത്. ബിരുദം കഴിഞ്ഞപ്പോൾ ഗ്രാമീൺ ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ  മോശമായ സാമ്പത്തികാവസ്ഥയായിരുന്നു . ഒരു കൊല്ലം കഴിഞ്ഞ് രാജിവെച്ച് എം. എ ഇക്കണോമിക്സിന് വിക്ടോറിയ കോളേജിൽ ചേർന്നു.
 
അധ്യാപകനാകാനായിരുന്നു മോഹം. പക്ഷേ, അതിനൊരുപാട് പണം വേണ്ടിയിരുന്നു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ ബി. ജെ കോഴ്സിന് പ്രവേശനപ്പരീക്ഷയിൽ രണ്ടാം റാങ്കോടെ സീറ്റ് ലഭിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്ന എൻ.പി ചെക്കുട്ടി അന്ന് സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്ത് വിദേശ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചത് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് പ്രചോദനമായി . കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേൺഷിപ്പ്. കെ.സി നാരായണന്റെ കൂടെ ഒരു മാസം നല്ല ട്രെയിനിങ് ലഭിച്ചു.
 
36 വർഷത്തെ അനുഭവപരിചയം മാധ്യമരംഗത്ത് കെ.പി.എം ബഷീറിനുണ്ട്. അതിൽ 26 വർഷവും ദ ഹിന്ദു പത്രത്തിൽ ആണ് പ്രവർത്തിച്ചത്.ഇപ്പോൾ ധനം ഓൺലൈനിൽ എക്സിക്യൂട്ടീവ് എഡിറ്റർ.
1985 ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വിജയവാഡ യൂണിറ്റിലാണ് സബ് എഡിറ്ററായി ജോലി ആരംഭിച്ചത്.എൻ.പി ചെക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു.
 
മൂന്നുവർഷം അവിടെ തുടർന്നു. പിന്നീട് കൊച്ചി ഡെസ്കിലേക്ക് സ്ഥലംമാറ്റം.1992ൽ ചെന്നൈയിൽ സീനിയർ സബ് എഡിറ്റർ ആയി ദ ഹിന്ദു പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1995ൽ റിപ്പോർട്ടറായി. 2019 മലബാർ മേഖല ഡെപ്യൂട്ടി എഡിറ്റർ ആൻഡ് ബ്യൂറോ ചീഫ് ആയാണ് വിരമിച്ചത്.
 
ഹിന്ദു പത്രത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. സ്പെഷ്യലൈ സേഷൻ സാധ്യതകൾ ധാരാളം ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ അവിടെ നിന്ന് പഠിക്കാൻ കഴിഞ്ഞു. ലൈനോ ടൈപ്പിൽ അച്ച് നിരത്തിക്കൊണ്ടുള്ള രീതിയിലായിരുന്നു പത്രങ്ങൾ അക്കാലത്ത് അച്ചടിച്ചിരുന്നത്. വെളുപ്പിന് മൂന്ന് മണിയ്ക്കൊക്കെ യായിരിക്കും ജോലി കഴിയുന്നത്. സബ് എഡിറ്റർ എന്ന നിലയിൽ നൂതനമായ നിരവധി സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിൽ ആദ്യത്തെ ഒരു മാസം മാത്രമാണ് ടൈപ്പ് റൈറ്ററിൽ ജോലി ചെയ്യേണ്ടിവന്നത്.
കമ്പ്യൂട്ടറുകൾ വന്നതോടെ സ്റ്റോറി ഫയൽ ചെയ്യുന്നത് അതിലായി. അരുൺ ഷൂറിയുടെ കാലത്താണ് പ്രവർത്തിച്ചത്. "ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്".
 
അടിസ്ഥാനപരമായി അക്കാദമീഷ്യൻ ആയിരുന്ന ഷൂറി,സുദീർഘമായ ലേഖനങ്ങളാണ് എഴുതുക. എഴുത്ത് പത്ര പ്രവർത്തന രീതിക്ക് അനുസൃതമായിരുന്നില്ല.ഷൂറിയുടെ ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ കിട്ടിയിരുന്നു. വൈകുന്നേരം വാർത്ത, പ്രസ്സിൽ പോകും വരെ തിരുത്തലുകൾ വന്നു കൊണ്ടേയിരിക്കും.
ചെന്നൈയിൽ ഒരൊറ്റ യൂണിറ്റ് മാത്രമുള്ള, കേന്ദ്രീകൃതമായി വാർത്തകൾ തീരുമാനിച്ചിരുന്ന പത്രമായിരുന്നു ആദ്യകാലത്ത് 'ദ ഹിന്ദു'. വിമാനത്തിലാണ് പത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. പിന്നീട് സംസ്ഥാനാടിസ്ഥാനത്തിൽ എഡിഷനുകൾ തുടങ്ങി . രണ്ടു മൂന്നു പേജുകൾ പ്രാദേശിക വാർത്തകൾക്കായി മാറ്റിവയ്ക്കുന്ന രീതി അടുത്തകാലത്താണ് വന്നത്.
ഇന്ത്യൻ എക്സ്പ്രസ് യൂണിറ്റുകൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എഡിറ്റ് പേജ് ഒഴിച്ച് ബാക്കിയെല്ലാം ലോക്കൽ എഡിഷനുകൾ ആയിരുന്നു. 
 
ഹിന്ദു പത്രത്തിൽ പല പേജുകളും പൊതുവാണ്. ദേശീയ പേജ്, വിദേശ പേജ് അങ്ങനെ പലതും. ഒരു പാൻ ഇന്ത്യൻ രീതിയാണ് ഹിന്ദുവിന്. ഹിന്ദുവിന് ചൈനയിൽ ബ്യൂറോയുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തിക  വളർച്ചയുടെ കാലമായിരുന്നു അത്. ചൈന സൂപ്പർ പവറായി. ഐക്യരാഷ്ട്രസഭയുടെ
ശില്പശാലയ്ക്കായി ചൈനയിൽ പോയപ്പോൾ ബ്യൂറോ സന്ദർശിച്ചു.
 
എല്ലാ കാലത്തും ചൈന ഇന്ത്യയുടെ ശത്രു രാജ്യം തന്നെയായിരുന്നു. എങ്കിലും ഒരുപാട് വാർത്തകൾ സംഭവിക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് നിരവധി ചൈന വാർത്തകൾ ഹിന്ദുവിൽ
വന്നു. അന്നത്തെ എഡിറ്ററായിരുന്ന എൻ. റാം ഇടത് ചായ് വുള്ള ആളായിരുന്നെങ്കിലും വാർത്തയിൽ അത്തരം താല്പര്യങ്ങൾ പ്രതിഫലിക്കാറില്ല.
 
2005ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ ട്രെയിനിങ്ങിനു പോയിരുന്നു.പത്രത്തിന്റെ എഡിറ്റർ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കോഴ്സ് കഴിഞ്ഞ് പറയാം എന്ന മറുപടി കൊടുതെങ്കിലും പോയില്ല. ലോസ് ഏയ്ഞ്ചൽസിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു അത്.
200 പത്രപ്രവർത്തകരെ അവർ പിരിച്ചു വിട്ടിരുന്നു.
 
നിരവധി അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്.
വികസനോൻമുഖ പത്ര പ്രവർത്തനത്തിൽ വാഷിംഗ്ടൺ പോസ്റ്റിൽ വേൾഡ് ബാങ്കും ഐ. എം. എഫും സംഘടിപ്പിച്ചതായിരുന്നു പങ്കെടുത്ത ഒരു ശില്പശാല.
 
യു.എസിലെ പ്രശസ്തമായ മേരി ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു വർഷത്തെ മാസ്റ്റർ ബിരുദവുമെടുത്തു. യൂണിവേഴ്സിറ്റി ഓഫ് ഫിൻലാന്റിൽ നിന്ന് ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് കിട്ടി.ഭാഷ, ഫാക്ട് ചെക്കിംഗ് ഒക്കെയാണ് അവിടെ പഠിച്ചത്. വാഷിംഗ്ടൺ പോസ്റ്റിൽ ഒരു മാസത്തെ പരിശീലനമാണ് ലഭിച്ചത്. ടൈംസ് മാഗസിനിലും ട്രെയിനിങ് കിട്ടി. കൂടുതലും സാങ്കേതിക കാര്യങ്ങളാണ് പഠിച്ചത്.
 
2005ൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലനം ലഭിച്ചു.പരിശീലനകാലത്ത് യുദ്ധകാല പത്രപ്രവർത്തനത്തെപ്പറ്റി എഡിറ്റ്‌ പേജിലേക്ക് ആർട്ടിക്കിൾ എഴുതാൻ ആവശ്യപ്പെട്ടു. ഇറാക്ക് യുദ്ധം നടക്കുന്ന സമയം. നേരിട്ടുള്ള ഒരു ആക്രമണമായിരുന്നു അത്. അമേരിക്കൻ സർക്കാറിന് വേണ്ടി അവിടുത്തെ പത്രങ്ങൾ എക്സ്ക്ലൂസീവ് വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യ ശക്തികളുടെ വേട്ടപ്പട്ടികൾ ആണ് അവിടുത്തെ മാധ്യമങ്ങൾ എന്ന തോന്നലാണ് യുദ്ധ വാർത്തകൾ വായിച്ചപ്പോൾ ഉണ്ടായത്. ഇറാഖ്‌ യുദ്ധം തുടങ്ങിയപ്പോൾ അതിനെ അമേരിക്കൻ മാധ്യമങ്ങൾ എങ്ങനെ പിന്താങ്ങും, റിപ്പോർട്ടിംഗ് എങ്ങിനെയായിരിക്കും എന്ന വിമർശനാത്മകമായ ലേഖനമെഴുതി.
 
10 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട യുദ്ധം. വലിയ സാമ്രാജ്യത്വ ശക്തി മൂന്നാം ലോക രാജ്യത്തെ നേരിട്ട് ആക്രമിക്കുന്ന യുദ്ധത്തെ അമേരിക്കക്കാർ എതിർത്തില്ല. യുദ്ധം തീർന്നു കഴിഞ്ഞപ്പോൾ വിഡ്ഢിത്തം ആയിരുന്നു, ഇൻറലിജൻസ് ഏജൻസി സൃഷ്ടിച്ചതാണ് എന്ന രീതിയിൽ പ്രസ്താവനകൾ വന്നു. ഇതിനെയെല്ലാം വിമർശിച്ചു കൊണ്ടായിരുന്നു ലേഖനം. എഡിറ്റർ ലേഖനമെടുത്തെറിഞ്ഞു, ദേഷ്യപ്പെട്ടു."This paper caters to the American people. അമേരിക്കൻ ഗവൺമെന്റിന്റെ മനയങ്ങളെ വിമർശിച്ചുകൊണ്ടാണ് നിങ്ങൾ എഴുതിയിട്ടുള്ളത്. വായനക്കാരിൽ നിന്ന് പ്രതിഷേധം വരും''.
 
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവർത്തന രീതികളെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ ഒരു ലേഖനം വന്നു കഴിഞ്ഞാൽ വായനക്കാരിൽ നിന്ന് പ്രതിഷേധമുണ്ടാകും.
 
അമേരിക്കൻ പത്രങ്ങൾക്ക് രണ്ട് മാനേജിംഗ് എഡിറ്റർമാർ ഉണ്ടാകും. വാർത്തയ്ക്കും , എഡിറ്റോറിയൽ പേജിനും പ്രത്യേക എഡിറ്റർമാർ. പല കാര്യങ്ങളിലും ഇവർക്ക് വ്യത്യസ്തമായ വീക്ഷണങ്ങൾ ആയിരിക്കും.
 
വാഷിംഗ്ടൺ പോസ്റ്റിൽ പരിശീലനകാലത്ത് അന്വേഷണാത്മക കുറ്റകൃത്യങ്ങളുടെ എക്കാലത്തെയും വലിയ ഉദാഹരണമായ വാട്ടർ ഗേറ്റ് സ്കാൻഡൽ കേസിലെ പത്രപ്രവർത്തകൻ ബോബ് വുഡ് വാർഡുമായി പരിചയപ്പെടാൻ കഴിഞ്ഞു.
 
ഇന്ത്യൻ പത്രങ്ങളിൽ ഉള്ളടക്കം, ഡിസ്പ്ലേ, ലേ ഔട്ട്‌,അവതരണം ഇവയിലെല്ലാം
ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്ന പത്രമാണ് 'ദ ഹിന്ദു'. അച്ചടിയിൽ ഏറ്റവും ആധുനികമായ വിദ്യയാണ് പത്രത്തിൽ ഉപയോഗിച്ചിരുന്നത്. 
 
മറ്റു മേഖലകളെ അപേക്ഷിച്ച് പത്രങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്.ഇതിൽ മാറ്റം ഉണ്ടാകണം . പത്രങ്ങളിലെ ഡെസ്ക് സജീവമാകുന്നത് രാത്രിയാണ്. വെളുപ്പിന് 4 മണിയൊക്കെയാകും ചിലപ്പോൾ ജോലി തീരുമ്പോൾ. പുരുഷന്മാർ അവിടെയിരുന്ന് നേരം വെളുപ്പിക്കും. എന്നാൽ സ്ത്രീകൾക്ക് തിരിച്ച് വീട്ടിലെത്തണം. ഇതൊരു പ്രായോഗിക പ്രശ്നമായി തോന്നിയിട്ടുണ്ട്. അന്നുണ്ടായിരുന്ന ലോജിസ്റ്റിക്സ് പ്രശ്നം ഇപ്പോൾ ഇല്ല.
 
മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ തിരുത്തലുകൾ കൂടുതലായാലും കുഴപ്പമില്ല. ഒരു പ്രശ്നമുണ്ട് എന്ന് അറിയുമ്പോൾ മാത്രമേ ആളുകൾ കൂടുതലായും ആ ബോധ്യത്തിലേക്ക് വരൂ എന്നതിനാൽ ജനപക്ഷത്തു തന്നെ നിൽക്കണം. ശരിയോ തെറ്റോ ആകട്ടെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ വേണം തീരുമാനം. വരവ്, ചെലവ് സാധ്യതകൾ ഇവ വിശകലനം ചെയ്യണം. പല കാര്യങ്ങളിലും ഗവൺമെൻറ് ആസൂത്രണം ചെയ്യുമ്പോൾ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നില്ല .കേരളം മുഴുവൻ ഒറ്റ നഗരം തന്നെയാണ്. 
 
പാരിസ്ഥിതിക കാര്യങ്ങളിൽ കൃത്യമായ പഠനം ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം എന്താണെന്നറിയണം. ധാരാളം സ്ഥലമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് വേറിട്ട നിലപാട് വേണം. സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി പഠനം ഉണ്ടാകണം. അപ്പോഴും ജനപക്ഷത്തു തന്നെ നിൽക്കണം.
ഇപ്പോൾ പത്രങ്ങളിൽ വികസന വാർത്തകൾ അധികമായി കാണുന്നില്ല. വികസനം എന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയമായി ശരിയല്ല. പത്രപ്രവർത്തകർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതി കുറവാണ്. ഫീൽഡിൽ ഇറങ്ങി കാര്യങ്ങൾ പഠിച്ചു വേണം എഴുതാൻ. അതിനുള്ള സന്നദ്ധത പുതിയ തലമുറയിൽപ്പെട്ടവർക്ക് കുറവാണ്. ആളുകളോട് കാര്യങ്ങൾ നേരിട്ടന്വേഷിച്ച് അവതരിപ്പിക്കുന്നത് കുറഞ്ഞുവരുന്നു.
 
ഇന്ത്യയിൽ മുഴുവൻ ഇതാണ് സ്ഥിതി.പരസ്യം കിട്ടണം എന്നതിനാൽ മാനേജ്മെൻറ്കൾക്കും നഗര വാർത്തകളോടാണ് താല്പര്യം, ഗ്രാമീണ റിപ്പോർട്ടുകൾ കൊണ്ട് ഗുണമില്ലെന്ന തോന്നൽ പൊതുവേയുണ്ട്.
"ഇതിനെതിരെ സമ്മർദ്ദം ചെലുത്തേണ്ടത് പത്രപ്രവർത്തകർ തന്നെയാണു് ".
 
വാട്സാപ്പിലോ ഇ-മെയിലിലോ കിട്ടുന്ന വിവരങ്ങളിൽ നിന്നുള്ള വാർത്തകളാണ് കൂടുതൽ.പത്രം വായന കുറഞ്ഞിട്ടില്ല. പക്ഷേ, വായനാരീതി മാറി. "പത്രം വിദൂര ഭാവിയിൽ മരിക്കാം . എന്നാൽ ജേണലിസം നിലനിൽക്കുക തന്നെ ചെയ്യും. ഫിസിക്കൽ പ്രോഡക്റ്റ് ഉണ്ടാകില്ല. വായന നിലനിൽക്കും ഇന്ന് കാണുന്ന പത്രം അധികകാലം ഉണ്ടാകില്ല".
 
90 ശതമാനം ജനങ്ങളും മൊബൈലിലാണ് പത്രം വായിക്കുന്നത്. പുതിയ തലമുറ വാർത്ത എങ്ങനെ വായിക്കുന്നു എന്നതിന്റെ സൂചനയാണിത്. 15-16 സെൻറീമീറ്ററുള്ള സ്ക്രീനിൽ വായിക്കുന്നു. 
 
വായനയിലെ ഏകാഗ്രതയും ദീർഘമായ വാർത്തകൾ വായിക്കാനുള്ള താത്പര്യവും കുറഞ്ഞു. ഫോട്ടോ , വീഡിയോ പോലുള്ള ദൃശ്യാവിഷ്കാരങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെക്സ്റ്റ് കുറയുന്നത് സാങ്കേതികതയുടെ മാറ്റത്തിൽ സംഭവിക്കുന്നതാണ്. ഭാഷയിലും മാറ്റം വരുന്നു. ആളുകളെ പിടിച്ചുനിർത്താൻ പര്യാപ്തമായ കഴിയുന്നത്ര ലളിതമായ ഭാഷ, അവരുടെ ഏകാഗ്രത തടസ്സപ്പെടുത്താത്ത രീതിയിൽ ഉപയോഗിക്കണം.
'ഗ്രാസ്പ് ദി ഐ ബോൾസ്' എന്ന പ്രയോഗം തന്നെയുണ്ട്. കഠിന പദങ്ങൾ വരുമ്പോൾ വാർത്ത തന്നെ ഒഴിവാക്കപ്പെടാം. പരിമിതമായ അറ്റെൻഷൻ കിട്ടാൻ വൈകാരികമായ ഭാഷ ഉപയോഗിക്കണം. മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുകയാണ്. മലയാളത്തിൽ ഭാഷ ലളിതമാക്കാൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. തമിഴിലെ പോലെ മലയാള പദങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കാവുന്നതേ ഉള്ളൂ.
 
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി. 
 
പരിപാടി മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :https://youtu.be/-9id6kupQBY?si=T7LGtkUookbAPg8V
 
- റിപ്പോർട്ട് എഴുതിയത് കെ. ഹേമലത.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) Aalkkoottam inland magazine (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) Church in Kerala (2) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) IT'S MAN-MADE (1) Indian Performing Rights (1) Indian tie (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) LOK PAL BILL (1) LOKAYUKTHA (1) Little Magazines in Kerala (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) MEDIA IN KERALA (1) MY BOOKS (2) Mavelikara (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) Nationalisation of segregated graveyards (1) OCCUPY WALL STREET (2) ONAM AND TV SHOWS IN KERALA (1) Onam (2) PAIDNEWS (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) Real estate on Moon (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) WOMEN RESERVATION IN PARLIAMENT (1) cyber crime case against blogger (2) first F.M station in Kerala (1) greenradio podcasts (1) local radio station (1) national heritage animal (1) parallel publications in Malayalam (1) woman paedophile (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആര്‍ഭാടങ്ങള്‍ (1) ആള്‍ക്കൂട്ടം (2) ആർ.വിമലസേനൻ നായർ (1) ആൽബർട്ടോ ഗ്രനാഡോ (1) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എ.എൻ.സി (2) എം.എ.എസ് (1) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (3) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കള്ളപ്പണം (1) കവരത്തി (1) കവിതാലാപനം (2) കാല്‍കഴുകിച്ചൂട്ടൽ (1) കാളന്‍ (1) കാളയിറച്ചി (1) കാസർകോഡ് ഡ്വാർഫ് (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാൽകഴുകിച്ചൂട്ടൽ (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആര്‍.നാരായണന്‍ (1) കെ.ആർ.ടോണി (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) കൻഷിറാം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) ഡൽഹി (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) നർമ്മം (2) നർമ്മദ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (2) മംഗളാദേവി ക്ഷേത്രം 2001- (1) മകരജ്യോതി (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മറൂഗ (1) മഹാസ്ഥാപനം (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (3) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (7) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) ളാഹ ഗോപാലൻ (1) വടയക്ഷി (1) വന്ദേ മാതരം (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (4) ശർബാനി (1) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍