'ചരിത്രസാക്ഷികൾ ' പരമ്പരയുടെ (ക്ലബ്ബ് ഹൗസ് മീഡിയ റൂം, ജൂലൈ 22, 2023) മുപ്പതാം ഭാഗത്തിൽ അതിഥികളായെത്തിയത് രാധാകൃഷ്ണൻ എം.ജിയും എൻ.പി.രാജേന്ദ്രനും .
Search This Blog
Showing posts with label വി.പി രാമചന്ദ്രൻ. Show all posts
Showing posts with label വി.പി രാമചന്ദ്രൻ. Show all posts
Tuesday, 11 June 2024
ചരിത്രസാക്ഷികൾ-30:രാധാകൃഷ്ണൻ എം.ജി, എൻ.പി രാജേന്ദ്രൻ
എം.പി. നാരായണ പിള്ള പത്രാധിപരായി മുംബൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'മിനറൽസ് ആന്റ് മെറ്റൽസ് റിവ്യൂ'വിൽ നിന്ന് 1980ലാണ് രാധാകൃഷ്ണൻ എം.ജി യുടെ മാദ്ധ്യമപ്രവർത്തനത്തിന്റെ തുടക്കം."പത്രപ്രവർത്തകനാകാൻ ചെറുപ്പത്തിൽ തന്നെ ആഗ്രഹിച്ചിരുന്നു. പഠിച്ചത് പ്രിയപ്പട്ട വിഷയമായ സാമ്പത്തിക ശാസ്ത്രം. രണ്ടും കൂടി ചേർന്ന് പോകുന്ന സാമ്പത്തിക പത്രപ്രവർത്തനം അങ്ങനെയാണ് തെരഞ്ഞടുത്തത്". പക്ഷേ, അതൊരു ട്രേഡ് മാഗസിനായിരുന്നു."ഒരു കത്തിയും കൊണ്ട് വന്ന്, മുന്നിലിരിക്കുന്നവർക്ക് വേണ്ട സേവനം ചെയ്തു കൊടുക്കുക എന്നാണ് ബന്ധു കൂടിയായ നാണപ്പൻ ചേട്ടൻ തമാശയായി പറഞ്ഞത്. പക്ഷേ, മിനറൽ കച്ചവടക്കാരുടെ വിവരങ്ങൾ ശേഖരിച്ച് എഴുതുന്ന ജോലി വളരെ വേഗം ബോറടിച്ചു. തിരുവനന്തപുരം എന്നെ അതിശക്തമായി തിരിച്ചു വിളിച്ചുകൊണ്ടുമിരുന്നു. അങ്ങന, ഒന്നര വർഷം കഴിഞ്ഞ് മടങ്ങി".
1982-ൽ മാതൃഭൂമി തിരുവനന്തപുരം യൂണിറ്റിൽ ചേർന്നു. ആ ബാച്ചിൽ ട്രെയ്നികളായി ഒപ്പം കെ.ജി. മുരളീധരനും വെച്ചൂച്ചിറ മധുവുമുണ്ടായിരുന്നു. സീനിയർമാരായി ജേക്കബ്ബ് ജോർജ്ജ്, ടി.ശശിമോഹൻ, എം.ഹരികുമാർ എന്നിവരുണ്ടായിരുന്നു.
നാല് മാസം കഴിഞ്ഞ് ടി.എൻ. ഗോപകുമാറും കെ.ജി. ജ്യോതിർഘോഷും എത്തി.
"കാമ്പസിൽ നിന്ന് നടന്നുകയറിയ കൂട്ടുകാരുടെ ഒരു സംഘമായിരുന്നു,അത്. ഡെസ്ക്കിലെ സീനിയർമാരും മനസ് കൊണ്ട് ചെറുപ്പക്കാരായിരുന്നു".
ആഴ്ചപ്പതിപ്പ് ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങളെല്ലാം അവിടെ നിന്നായിരുന്നു ഇറങ്ങിയിരുന്നത് . ആഴ്ചപ്പതിപ്പിന്റെ ചുമതല ആദ്യം വി.ആർ.ഗോവിന്ദനുണ്ണിക്കും പിന്നീട് കെ.സി നാരായണനുമായിരുന്നു. അവിടെ സണ്ണിക്കുട്ടി എബ്രഹാമും പി.എസ്. നിർമ്മലയുമുണ്ടായിരുന്നു. ഗൃഹലക്ഷ്മിയുടെ ചുമതല ഡോ. പി.ബി ലൽക്കാറിനും ചിത്രഭൂമിയുടേത് ഗോപി പഴയന്നൂരിനുമായിരുന്നു.
"സിനിമയോട് താല്പര്യമുണ്ടായിരുന്നതു കൊണ്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ കവർ ചെയ്യാനും പ്രമുഖ ചലച്ചിത്രകാരൻമാരെ അഭിമുഖം നടത്താനുമുള്ള അവസരങ്ങൾ കിട്ടി".
ഓഫ്സെറ്റ് അച്ചടി ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകളുമായി പുതുതായി ആരംഭിച്ച തിരുവനന്തരം എഡിഷൻ വേഗം കേരള കൗമുദിയുടെ കുത്തക തകർക്കുകയും മലയാള മനോരമയുമായി കടുത്ത മത്സരത്തിലേർപ്പെടുകയും ചെയ്തു."ന്യൂസ് എഡിറ്റർ ടി. വേണുഗോപാലക്കുറുപ്പായിരുന്നു അതിന്റെ വിജയശില്പി. അദ്ദേഹം രൂപകല്പന ചെയ്ത പത്രങ്ങളിൽ,രാജൻ പൊതുവാളിന്റെ ചിത്രങ്ങൾ ആറുമടങ്ങ് പൊലിമയോടെ വന്നു. ഡിസൈനിങ്ങിൽ അദ്ദേഹം വലിയ പരീക്ഷണങ്ങൾ നടത്തി.അങ്ങനെ, രണ്ടു വർഷം കൊണ്ട് മാതൃഭൂമി അവിടെ ഒന്നാം സ്ഥാനത്തെത്തി. മലബാർ പത്രമെന്ന ബാദ്ധ്യതയെയും മറികടന്നു".
'ബേങ്ക്','കേപ്റ്റൻ' 'തകർത്തി' തുടങ്ങിയ മലബാറിലെ പ്രാദേശിക ഉച്ചാരണം പ്രതിഫലിക്കുന്ന വാക്കുകൾക്ക് പകരം ക്രമേണ തിരുവനന്തപുരത്തെ വാക്കുകൾ ഇടം പിടിച്ചു. ഏകീകൃതമായ പത്രഭാഷ രൂപപ്പെട്ടിരുന്നില്ല. ഇന്നും അതുണ്ടായിട്ടില്ല. തലസ്ഥാനത്തെ എല്ലാ കലാംസ്ക്കാരിക പരിപാടികളും പ്രാധാന്യത്തോടെ പത്രത്തിൽ വരാൻ തുടങ്ങി. സൂര്യ ഫെസ്റ്റിവൽ, ചലച്ചിത്രോത്സവങ്ങൾ തുടങ്ങിയവയൊക്കെ മത്സരിച്ച് റിപ്പോർട്ട് ചെയ്തു."രാത്രിയും പകലും ഓഫീസിൽ തന്നെ ചെലവഴിച്ചു". മഹാപ്രതിഭാശാലികൾക്കൊപ്പം ജോലി ചെയ്ത ആ കാലഘട്ടത്തിലാണ് പത്രപ്രവർത്തനത്തിന്റെ അടിസ്ഥാനം മുഴുവൻ പഠിച്ചത്. അന്ന് വി.പി രാമചന്ദ്രനായിരുന്നു പത്രാധിപർ."ഏറെ അനുഭവസമ്പത്തുള്ള, പ്രതാപശാലിയായ പത്രാധിപർ. മാതൃഭൂമിയുടെ ആധുനികവല്ക്കരണത്തിൽ അദ്ദേഹത്തിന്റെ സംഭാവന വലുതാണ്".
എം.ഡി നാലപ്പാടാണ് മാതൃഭൂമിയെ പുതിയ ലോകത്തേക്ക് വഴി നടത്തിച്ചത്.പരമ്പരാഗത രീതികളിൽ നിന്ന് വ്യതിചലിച്ച്, ആക്രമണോത്സുകമായ ഘട്ടത്തിലേക്ക് പത്രം കടന്നു. അന്വേഷണാത്മകമായ പരമ്പരകളിലൂടെ പത്രം അധികാരസ്ഥാനങ്ങളെ കടന്നാക്രമിച്ചു. ജി.ശേഖരൻ നായർ ഉൾപ്പെടെയുള്ളവർ എഴുതിയ പരമ്പരകൾ കൊടുങ്കാറ്റിളക്കിവിട്ടു. അവ യാഥാസ്ഥിതമായ പ്രവർത്തശൈലിയെ മറികടന്നു. അത് വലിയ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു.എം.ഡി നാലപ്പാട് പത്രപ്രവർത്തകർക്ക് വലിയ സ്വാതന്ത്ര്യം അനുവദിച്ചുതന്നു. ഡെസ്ക്കിലുള്ളവരെക്കൊണ്ടും അത്തരം പരമ്പരകൾ എഴുതിച്ചു.
എം.ഡി നാലപ്പാട് തന്റെ ഷെയറുകൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൈമാറിയത് ദേശീയ തലത്തിൽ തന്നെ വലിയ കൊടുങ്കാറ്റിളക്കി വിട്ടു. തുടർന്നുണ്ടായ ആഭ്യന്തര പ്രശ്നങ്ങളിൽ പല പത്രപ്രവർത്തകരും പെട്ടുപോവുകയും എം.ഡി. നാലപ്പാടിനൊപ്പം നിന്നതിനാൽ ചിലർ സ്ഥലം മാറ്റപ്പെടുകയും ചെയ്തു.
ഇന്ത്യ ടുഡേ മാഗസിൻ മലയാളം പതിപ്പ് ആരംഭിച്ചപ്പോൾ ജേക്കബ് ജോർജ്ജ് മാതൃഭൂമി വിട്ട് അതിന്റെ കറസ്പോണ്ടന്റായി. 1994 നവംബറിൽ രാധാകൃഷ്ണൻ എം.ജിയും ഇന്ത്യ ടുഡേയിൽ ചേർന്നു - ഇംഗ്ലീഷ് കറസ്പോണ്ടന്റായി. പിന്നീട് നീണ്ട 20 വർഷം അവിടെ പ്രവർത്തിച്ചു. 2014 ൽ അസോസിയേറ്റ് എഡിറ്ററായിരിക്കേയാണ് ഏഷ്യാനെറ്റിൽ ചേരുന്നത്.
"അന്ന് അരുൺ പൂരിയായിരുന്നു ഉടമസ്ഥനും എഡിറ്ററും. പൂർണ്ണമായും ദേശീയ പ്രസിദ്ധീകരണമായ അതിന്റെ ഓരോ ലക്കത്തിലും കേരളത്തെ അടയാളപ്പെടുത്തുന്ന വാർത്തകൾ, രസകരമായി അവതരിപ്പിക്കുകയായിരുന്നു ദൗത്യം. അക്കാലഘട്ടത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ringside view എഴുതാൻ കഴിഞ്ഞു " .
നമ്മുടെ ആനുകാലിക പ്രസിദ്ധീകരണ രംഗത്ത് വഴിത്തിരിവുണ്ടാക്കി,ഇന്ത്യ ടുഡേ. പത്രപ്രവർത്തകർക്ക് എല്ലാവിധ സൗകര്യങ്ങളും അവർ നൽകി.വളരെ സൂക്ഷ്മമായ വിശദാംശങ്ങളിൽ പോലും അത് ഏറെ ജാഗ്രത പുലർത്തി."നിശിതമായ ഒരു gate-keeping സംവിധാനം അതിനുണ്ട്''.
ഐ.എസ്. ആർ. ഒ ചാരവൃത്തിക്കേസിന്റെ പിന്നിലുള്ള ഗൂഢാലോചനയും അന്വേഷണ ഏജൻസിയും മാദ്ധ്യമങ്ങളും സൃഷ്ടിച്ച മിഥ്യാധാരണകളും ആദ്യമായി പുറത്തു കൊണ്ടു വന്നത് ഇന്ത്യ ടുഡേയാണ്."പത്രാധിപർ ശേഖർ ഗുപ്ത, ഡെപ്യൂട്ടി എഡിറ്റർ രാജ് ചെങ്കപ്പ എന്നിവർ മുൻകൈയെടുത്ത്, ബാംഗ്ലൂർ കറസ്പോണ്ടന്റ് സരിത റോയിയേയും ജേക്കബ് ജോർജ്ജിനേയും എന്നെയും അതിന് നിയോഗിക്കുകയായിരുന്നു".
ശാസ്ത്രജ്ഞൻ നമ്പി നാരായണനും മറ്റുമെതിരായി വ്യാജമായി കെട്ടിച്ചയ്ക്കപ്പെട്ടതായിരുന്നു ആരോപണങ്ങളെന്ന് തെളിയിക്കുന്ന കവർസ്റ്റോറി ഉൾപ്പെടെയുള്ള സത്യസന്ധമായ റിപ്പാർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു. "എങ്ങനെ പത്രപ്രവർത്തനം നടത്താൻ പാടില്ലെന്നതിന്റെ പാഠപുസ്തകമായിരുന്നു ചിലർ വരുത്തിയ തെറ്റുകൾ".
പി.എസ്. ജോസഫ് ചുമതല വഹിച്ച മലയാളം ഇന്ത്യ ടുഡേയിൽ സുന്ദർദാസ്, പി.കെ ശ്രീനിവാസൻ , ജെ. ബിന്ദുരാജ്, നയൻതാര , ഫോട്ടോഗ്രാഫർ ശങ്കർ തുടങ്ങിയവരടങ്ങിയ നല്ലൊരു ടീമുണ്ടായിരുന്നു. അതിലും എഴുതി.
"ജീവിതത്തിന്റെ എല്ലാ തലങ്ങളിലൂടെയും കടന്നു പോയി. പത്രപ്രവർത്തകന് ഒന്നും അന്യമല്ല".
2014 നവംബറിൽ ഏഷ്യാനെറ്റ് ന്യൂസിൽ എഡിറ്ററായി ചേർന്നു.അപ്പോൾ ടി.എൻ ഗോപകുമാറായിരുന്നു ചീഫ് എഡിറ്റർ. അദ്ദേഹമാണ് അവിടേക്ക് ക്ഷണിച്ചത്.അദ്ദേഹത്തിന്റെ മരണ ശേഷം ആ ചുമതലയും ലഭിച്ചു. "ഒരിക്കലും ഉടമസ്ഥരുടെ രാഷ്ട്രീയത്തിലേക്ക് ചാനൽ വലിച്ചിഴക്കപ്പെട്ടിട്ടില്ല. എന്നും സ്വതന്ത്രമായ എഡിറ്റോറിയൽ നയങ്ങൾ പിന്തുടരുന്ന,'editorial driven' മാധ്യമ സ്ഥാപനമാണത്. കേന്ദ്ര മന്ത്രി കൂടിയായ ഉടമസ്ഥൻ രാജീവ് ചന്ദ്രശേഖർ ഒരു തവണ പോലും വാർത്തയിൽ ഇടപെട്ടിട്ടില്ല. മാദ്ധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യവും സ്വയം ഭരണാവകാശവുമുണ്ട്. ഡൽഹി കലാപങ്ങളെക്കുറിച്ചുള്ള വാർത്തകളുടെ പേരിൽ മീഡിയ വൺ ചാനലിനൊപ്പം ഏഷ്യാനെറ്റിന്റെ സംപ്രേഷണത്തിനും വിലക്കേർപ്പെടുത്തിയപ്പോൾ,ഞങ്ങളെ പിന്തുണയ്ക്കാനുള്ള പ്രൊഫഷണൽ ഔന്ന്യത്യം രാജീവ് ചന്ദ്രശേഖർ കാണിച്ചു. ആരെയും മാറ്റി നിർത്തരുതെന്നും എല്ലാവരുടെയും പ്രാതിനിദ്ധ്യം ചാനലിലുണ്ടാകണമെന്നും മാത്രമാണ് അദ്ദേഹം നൽകിയ നിർദ്ദേശം".
ഒരു ഘട്ടത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ചാനൽ ബഹിഷ്ക്കരിച്ചതു തന്നെ തങ്ങളുടെ നിഷ്പക്ഷ നിലപാടിന്റെ പ്രഖ്യാപനമായിരുന്നുവെന്ന് രാധാകൃഷ്ണൻ എം.ജി പറഞ്ഞു.
രാത്രിയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള സമയങ്ങളിൽ മുൻപ് കണ്ണാടി,എന്റെ കേരളം, വാക്കു പൂക്കും കാലം തുടങ്ങിയ ധാരാളം സാമൂഹിക, സാഹിത്യ, കായിക പരിപാടികളൊക്കെ കൊടുത്തിരുന്നു. മാങ്ങാട് രത്നാകരന്റെ നേതൃത്വത്തിൽ അത്തരം പരിപാടികൾക്കായി ഒരു ടീം തന്നെയുണ്ടായിരുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച ഭയവും ഉത്കണ്ഠയും കാരണം പ്രൈം ടൈമിൽ വാർത്തകൾക്ക് പ്രാമുഖ്യം ലഭിച്ചു."സീരിയലുകൾ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ പോലും വാർത്തകൾ കാണാൻ തുടങ്ങി. വാർത്തകളുടെ വിനോദവല്ക്കണത്തിന്, പൈങ്കിളിവത്കരണത്തിന്,tabloidizationന്, ഒരു കാരണമിതാണ്". ഇത് സ്പീഡ് ന്യൂസിന്റെ കാലമാണ്. ഗൗരവതരമായ വാർത്താവലോകനങ്ങൾ കാണാൻ ഒരു ന്യൂനപക്ഷം മാത്രമേയുള്ളൂ.
ഉമ്മൻചാണ്ടിക്കും മറ്റുമെതിരെ സരിത ഉന്നയിച്ച ആരോപണങ്ങൾ കൊടുത്തതിൽ തെറ്റുണ്ടെന്ന് താൻ കരുതുന്നില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകയായ പി.എസ്. നിർമ്മല ഉന്നയിച്ച ചോദ്യത്തിന് ഉത്തരമായി രാധാകൃഷ്ണൻ എം.ജി പറഞ്ഞു." മൈക്കുമായി പുറകേ നടന്നിട്ടും, ആരോപണ വിധേയരായവർ ഒരു വിശദീകരണവും നൽകിയില്ല. നമ്മുടെ അധികാര വ്യവസ്ഥ എത്രമാത്രം ജീർണ്ണിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് ആ സംഭവം".
പക്ഷം പിടിച്ചു കൊണ്ട് നടത്തുന്ന മാധ്യമ വിചാരണ തെറ്റാണ്. ഭരണകൂടത്തിന്റെ ഒപ്പം നില്ക്കാൻ സ്വയം പ്രഖ്യാപിത പക്ഷപാതികളായി എത്തുന്നവർ ഇന്ന് ദേശീയ മുഖ്യധാരാമാദ്ധ്യമരംഗത്തുണ്ട്.അവർക്കനുകൂലമായ മനോഭവം സമൂഹത്തിലുണ്ട്. അത്തരമൊരു ദേശീയ ചാനലിന്റെ പരിപാടികളുടെ റേറ്റുയരുന്ന സത്യാനന്തര കാലമാണിത്.
പുതുതലമറയ്ക്ക് ആവശ്യമുള്ള വാർത്തകളും വിവരങ്ങളും അവർ സ്വന്തം സ്രോതസ്സുകളിൽ നിന്ന് ശേഖരിക്കുന്നുണ്ട്. അവർ പത്രങ്ങൾ തൊട്ടുനോക്കുക പോലും ചെയ്യുന്നില്ല. ലോകമെമ്പാടും ഇതാണ് സ്ഥിതി. വിദേശ രാഷ്ട്രങ്ങളിൽ പത്രങ്ങൾ സൗജന്യമായാണ് നൽകുന്നത്;അതും നഗരങ്ങളിൽ .അവിടുത്തെ ദേശീയ പത്രങ്ങളെക്കാൾ, പ്രാദേശിക ഉള്ളടക്കമുള്ള പത്രങ്ങൾക്കാണ് മറ്റിടങ്ങളിൽ കൂടുതൽ പ്രചാരമുള്ളത് .
ഇന്ന് കേരളത്തിൽ പത്രം വായിക്കുന്നവരിലും ടി.വി കാണുന്നവരിലും ഭൂരിപക്ഷവും പ്രായമായവരാണ്. ''മുഖ്യധാരാമാദ്ധ്യമങ്ങളുടെ മാർക്കറ്റ് മരണാഭിമുഖരുടേതാണ്". അവ കാലഹരണപ്പെട്ടിരിക്കുന്നു. അത് അപകടകരമാണ്. ആർക്കും എന്തും വിളിച്ചു പറയാവുന്ന അവസ്ഥയാണിപ്പോൾ -free for all. "സാധാരണക്കാരിൽ വലിയൊരു വിഭാഗം ഓൺലൈൻ പരദൂഷണ ചാനലുകളുടെ പ്രേക്ഷകരാണ്. ദുഷ്ടലാക്കോടെ, ജുഗുപ്സാവഹമായി മാദ്ധ്യമപ്രവർത്തനം നടത്തുന്നവർക്ക് അത്ഭുതകരമായ പ്രചാരമാണിന്ന്". അടുത്തിടെ നടത്തിയ യൂറോപ്യൻ സന്ദർശനത്തിൽ പരിചയപ്പട്ടവരെല്ലാം ഇത്തരം ചാനലുകൾ മാത്രം കാണുന്നവരാണ്.
ഇവരുടെ പേരുപറഞ്ഞ്, മാദ്ധ്യമങ്ങളെ തന്നെ ഒഴിവാക്കാൻ സ്വേച്ഛാധിപതികളായ ഭരണാധികാരികൾ മുന്നോട്ടു വന്നേക്കാം.Democratic despotsന്റെ കാലമാണിത്.അധികാരികളെ വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന മാദ്ധ്യമങ്ങളെ അവർ ഭയക്കുന്നുണ്ട്. "എന്നാൽ, ജാതി - മത ശക്തികളുടെ അടിമകളായി പ്രവർത്തിക്കാതെ , ഭരണകൂടങ്ങളെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള ശക്തി കേരളത്തിലെ മാദ്ധ്യമങ്ങൾ ക്കുണ്ട്",രാധാകൃഷ്ണൻ എം.ജി പറഞ്ഞു.
2021-ൽ ഏഷ്യാനെറ്റ് എഡിറ്റർ സ്ഥാനം ഒഴിഞ്ഞു. അതിനു ശേഷം,2022 ഡിസംബർ വരെ, എഡിറ്റോറിയൽ അഡ്വൈസറായും പ്രവർത്തിച്ചു. അതോടെ 40 വർഷത്തിലേറെ നീണ്ട സജീവ മാദ്ധ്യമജീവിതം രാധാകൃഷ്ണൻ എം.ജി അവസാനിപ്പിച്ചു.
പത്രപ്രവർത്തകനാകും മുൻപ് താൻ കോൺഗ്രസ് പരിവർത്തനവാദി പ്രവർത്തകനായിരുന്നുവെന്ന് എൻ.പി രാജേന്ദ്രൻ പറഞ്ഞു. തലശ്ശേരി ബ്രണ്ണൻ കോളേജിലായിരുന്നു വിദ്യാഭ്യാസം.അക്കാലത്തെ പരിവർത്തനവാദി നേതാവും പിൽക്കാലത്ത് മാതൃഭൂമിയിൽ അസി.എഡിറ്ററുമായിരുന്ന പി. രാജന്റെ അനുയായിയായിരുന്നുവെന്ന് അദ്ദേഹം കൂടി പങ്കെടുത്ത പരിപാടിയിൽ ആമുഖമായി എൻ.പി രാജേന്ദ്രൻ പറഞ്ഞു. എൽ.ഡി.സിയായി ഏതാനും വർഷം സർക്കാർ സർവ്വീസിലും, പിന്നെ അസിസ്റ്റന്റായി കാലിക്കട്ട് സർവകലാശാലയിലും പ്രവർത്തിച്ച്, പ്രമോഷൻ ലഭിച്ച സമയത്തായിരുന്നു. 1981-ൽ മാതൃഭൂമിയിൽ ജേർണ്ണലിസ്റ്റ് ട്രെയ്നിയായി പാലക്കാടാണ് നിയമനം കിട്ടുന്നത്. ലീവെടുത്തായിരുന്നു ചേർന്നത്. മൂന്ന് മാസത്തിനു ശേഷം തിരിച്ച് ജോലിയിൽ പ്രവേശിക്കാനുള്ള അറിയിപ്പ് കിട്ടിയപ്പോൾ, ട്രെയിനിങ്ങ് കാലമായിരുന്നിട്ടു കൂടി മാതൃഭൂമിയിൽ തുടരാൻ തീരുമാനിച്ചു. പിന്നീട് കോഴിക്കോട്ടേയ്ക്ക് വന്നു. വിംസിയായിരുന്നു ന്യൂസ് എഡിറ്റർ.33 വർഷം മാതൃഭൂമിയിൽ പ്രവർത്തിച്ചു. 2014 നവംബറിലാണ് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചത്.
ആരോഗ്യപ്രശ്നങ്ങൾ കാരണം ഒന്നര വർഷമായി പത്രങ്ങളൊന്നും വായിക്കുകയോ എഴുതുകയോ ചെയ്യാൻ കഴിയുന്നില്ലെന്ന് രാജേന്ദ്രൻ പറഞ്ഞു. ഇപ്പോൾ പല കാര്യങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല.ഈ പരിപാടിയിൽ സംസാരിക്കുന്നതിനായി നാല് നോട്ടുകൾ എഴുതി വച്ചിരുന്നെങ്കിലും അവ നോക്കി സംസാരിക്കാൻ കഴിയുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, ചില ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകി. പത്രങ്ങളുടെ സ്വീകാര്യത ഇപ്പോൾ കുറഞ്ഞുവരുകയാണ്. അവയിലുള്ള വിശ്വാസത്തിന് ഇടിവുണ്ടായിരിക്കുന്നു. പക്ഷേ, അവ ഇല്ലാതാകുകയില്ല."നാളെ പുതിയ തലമുറയാണ് തീരുമാനമെടുക്കാൻ പോകുന്നത്. മാറ്റങ്ങൾ അനിവാര്യമാണ്. പത്രങ്ങൾ പഴയ രീതിയിൽ തന്നെ തുടരണമെന്നത് ഒരു വ്യാമോഹം മാത്രമാണ് ".
2011-ൽ കേരള മീഡിയ അക്കാദമി ചെയർമാനായി ചുമതലയേല്ക്കുമ്പോൾ മാദ്ധ്യമങ്ങളെ സംബന്ധിച്ച ഒരു നയം ഉണ്ടായിരുന്നില്ല. അത് രൂപപ്പെടുത്താൻ ശ്രമിച്ചു.
ചർച്ചയിൽ പങ്കെടുത്ത മുതിർന്ന മാദ്ധ്യമപ്രവർത്തകനായ പി.രാജൻ,1975 ജൂലൈ 20 ന് അർദ്ധരാത്രി തന്നെ അറസ്റ്റ് ചെയ്ത സംഭവം അനുസ്മരിച്ചു. തൃപ്പൂണിത്തുറ സബ്ജയിലിൽ പാർപ്പിച്ച്, അടുത്ത ദിവസം രാവിലെ എറണാകുളത്ത് മജിസ്ട്രേട്ട് എലിസബത്ത് കുരുവിള മുൻപാകെ ഹാജരാക്കി. കോൺഗ്രസ് പരിവർത്തനവാദികളുടെ 'നിർണ്ണയം' മാസികയിൽ 'ഇന്ദിരയുടെ അടിയന്തിരം' എന്ന പേരിൽ എഴുതിയ ലേഖനത്തെ തുടർന്നായിരുന്നു അറസ്റ്റ് . താൻ ആവശ്യപ്പെട്ടതിനാൽ, വിലങ്ങണിയിച്ചായിരുന്നു കോടതിയിൽ കൊണ്ടു പോയത്.
എം.ഡി നാലപ്പാടിന്റെ കാലത്ത് , സംസ്ഥാനത്തെ ആദ്യ എയിഡ്സ് രോഗിയെക്കുറിച്ചുള്ള വാർത്തയിൽ മാതൃഭൂമി, വ്യക്തിപരമായ വിശദാംശങ്ങൾ നൽകിയതിനെ അദ്ദേഹം ന്യായീകരിച്ചു. അക്കാലത്ത് The Time എയിഡ്സ് ബാധിച്ച ഒരു കുട്ടിയുടെ ഫോട്ടോ മുഖചിത്രമായി കൊടുത്തിരുന്നു.
ചർച്ചയിൽ പങ്കെടുത്ത മാതൃഭൂമി മുൻ സീനിയർ സബ് എഡിറ്ററും 'വൺ ഇന്ത്യ' ഓൺലൈൻ പോർട്ടൽ പത്രാധിപരുമായിരുന്ന പി.വി ഹരികൃഷ്ണൻ, ഈ മാദ്ധ്യമങ്ങൾക്ക് തുടക്കത്തിലുള്ളത്ര പ്രചാരം ഇപ്പോഴില്ല എന്ന് പറഞ്ഞു. പലരും വാർത്തകൾക്ക് ജനങ്ങളെയാണ് ആശ്രയിക്കുന്നത് -curated citizen journalism. കേരളത്തിലാകും പത്രങ്ങൾ വേഗം ഇല്ലാതാകുകയെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്രൻ പുതിയേടത്ത് , മോഹൻദാസ് പാറപ്പുറത്ത്,വൈശാഖ് ആര്യൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ഡി. പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
'ചരിത്രസാക്ഷികൾ' മുപ്പതാം ഭാഗത്തിന്റെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്.https://youtu.be/oTbFhX5q_p4
Monday, 10 June 2024
ചരിത്രസാക്ഷികൾ-27:കെ.സി നാരായണൻ,രാജേന്ദ്രൻ പുതിയേടത്ത്
'ചരിത്രസാക്ഷികൾ',ക്ലബ് ഹൗസ് മീഡിയ റൂം പരമ്പരയുടെ 27ആം ഭാഗത്തിൽ (ജൂലൈ 1, 2023)അതിഥികളായി എത്തിയത് കെ.സി നാരായണനും(മുൻ എഡിറ്റർ-ഇൻ-ചാർജ്, ഭാഷാപോഷിണി, മനോരമ ഇയർ ബുക്ക്; മുൻ ന്യൂസ് എഡിറ്റർ,മാതൃഭൂമി) രാജേന്ദ്രൻ പുതിയേടത്തും(മുൻ അസിസ്റ്റൻറ് എഡിറ്റർ,മാതൃഭൂമി).
അടിയന്തിരാവസ്ഥയ്ക്ക് തൊട്ടുമുമ്പ് ,1975 ജൂൺ 9ന്, ട്രെയിനിയായി മാതൃഭൂമിയുടെ കൊച്ചി യൂണിറ്റിൽ നിന്നാണ് കെ.സി നാരായണന്റെ മാദ്ധ്യമ ജീവിതത്തിന്റെ തുടക്കം. 1997 ഒക്ടോബറിൽ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കിട്ടി.ആറുമാസം ഡെസ്ക്കിൽ പ്രവർത്തിച്ചു.അന്ന് വി.പി രാമചന്ദ്രനാണ് പത്രാധിപർ.
'വാരാന്തപ്പതിപ്പൊന്ന് നോക്കൂ' പറഞ്ഞ് ,അദ്ദേഹം അതിന്റെ താൽക്കാലിക ചുമതല നൽകി. രണ്ട് ലക്കത്തിനുശേഷം,'ഇനി താൻ തന്നെ ഇത് കൈകാര്യം ചെയ്താൽ മതി' എന്നായി പത്രാധിപർ."അതായിരുന്നു മാദ്ധ്യമജീവിതത്തിലെ വഴിത്തിരിവ്. എനിക്ക് മാഗസിൻ ജേർണ്ണലിസത്തിൽ ചെറുതായ ഒരു വാസനയുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു".
1984 വരെ ,അങ്ങനെ, വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചു. അതിന് ഒടുവിൽ , ശാസ്ത്ര രചനയെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര ശില്പശാലയിൽ പങ്കെടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടു . ലോകമെമ്പാടും നിന്ന് 30 പത്രപ്രവർത്തകർ. ശാസ്ത്രം ജനങ്ങളിൽ എന്ത് ഫലമുണ്ടാക്കുന്നു , അതാണ് മാദ്ധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് മനസ്സിലായി."എം.ടി വാസുദേവൻ നായരും അതുതന്നെ പറഞ്ഞിരുന്നു. മാതൃഭൂമിയുടെ കാർഷിക വ്യവസായ സപ്ലിമെൻറ് ഇറക്കുന്ന കാലത്ത്, 1979-ൽ , അദ്ദേഹത്തിന്റെ സഹായിയായി പ്രവർത്തിച്ചപ്പോൾ ,പദ്ധതികൾ ജനങ്ങൾക്ക് എന്തു നൽകുന്നു;അതാണ് അന്വേഷിക്കേണ്ടത് എന്നായിരുന്നു അദ്ദേഹം ഉപദേശിച്ചത്." എഴുത്തുകാരനായ എം. ടിക്ക് ആസൂത്രണ വിദഗ്ധരുടെ വൈദഗ്ധ്യവും ഉൾക്കാഴ്ചയുമുണ്ട് ".അത് വലിയ അനുഭവപാഠമായിരുന്നു.
1984 മുതൽ മൂന്നുവർഷം ആഴ്ചപ്പതിന്റെ പത്രാധിപരായി."അന്ന് എനിക്ക് 33 വയസ്സായിട്ടില്ല. ഒരു ദിവസം എം.ഡി. നാലപ്പാട് എന്നെ വിളിച്ചിട്ട് പറഞ്ഞു: ഞാൻ നിങ്ങളെ ഒരു ചുമതല ഏൽപ്പിക്കുന്നു. ആദ്യം അമ്പരന്നു.സീനിയറായ പലരും ഉണ്ടായിട്ടും എനിക്കാണ് ആ നറുക്ക് വീണത് .മൂന്ന് വ്യവസ്ഥകൾ അദ്ദേഹം വച്ചു.മാതൃഭൂമി ആഴ്ചപ്പതിപ്പിന് വലിയ ഒരു പാരമ്പര്യമുണ്ട് .അതിന് ഒരിക്കൽ പോലും ഇടിവ് തട്ടരുത്. എന്റെ അമ്മയും അമ്മൂമ്മയുമൊക്കെ വായിക്കുന്നതാണ് , അത് .ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ കൂട്ടണം.ഉള്ളടക്കത്തിലും എഴുത്തുകാർക്കുള്ള പ്രതിഫലം നിശ്ചയിക്കുന്നതിലുമുൾപ്പെടെ പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കും".
അന്ന് തിരുവനന്തപുരത്താണ് ആഴ്ചപ്പതിപ്പിന്റെ ഓഫീസ് .പല മാറ്റങ്ങൾ വരുത്തിയെങ്കിലും, ആറുമാസം കഴിഞ്ഞിട്ടും പ്രചാരം കൂടിയില്ല.എന്ന് മാത്രമല്ല ,കോപ്പികൾ കുറഞ്ഞുവന്നു.സർക്കുലേഷൻ കൂട്ടുന്നതിനുള്ള വഴികളെക്കുറിച്ച് സഹപ്രവർത്തകരുമായി കൂടി ആലോചിച്ചു.അപ്പോൾ , അസിസ്റ്റൻറ് എഡിറ്റർ പി. രാജൻ നിർദ്ദേശിച്ചു : നമുക്ക് വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ സർവീസ് സ്റ്റോറി കൊടുത്താലോ ?
അതിനായി ഒരു പട്ടിക തയ്യാറാക്കി. ഏറെ അനുഭവസമ്പത്തുള്ള മലയാറ്റൂർ രാമകൃഷ്ണനെ കരമനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. അദ്ദേഹവും ഭാര്യയും രോഗബാധിതരായിരുന്നു. തീരെ അവശയായ ഭാര്യ ഭിത്തിയിലെ കമ്പിയിൽ പിടിച്ചാണ് നടന്നിരുന്നത്. അദ്ദേഹം ചൂടായി. "ഔദ്യോഗിക രഹസ്യമൊന്നും പറയാൻ പറ്റില്ല". പക്ഷേ, നിരാശനായില്ല. മാദ്ധ്യമപ്രവർത്തകർ അങ്ങനെ ആകാൻ പാടില്ല. അതുകൊണ്ട് , വീണ്ടും അദ്ദേഹത്തെ കണ്ടു .'ഞാൻ തകഴിച്ചേട്ടനോട് ഒന്ന് സംസാരിക്കാം. അദ്ദേഹം സമ്മതിക്കുമെങ്കിൽ തുടങ്ങാം ' എന്നായി ഉത്തരം. മുതിർന്ന പത്രപ്രവർത്തകനും തിരുവനന്തപുരം ബ്യൂറോ ചീഫുമായ എം.എം വർഗീസ് തകഴിയുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കാം എന്നായി പി.രാജൻ ."പക്ഷേ, അത് വേണ്ടെന്ന് ഞാൻ പറഞ്ഞു".
പിന്നെയും മലയാറ്റൂരിനെ കാണാൻ പോയപ്പോൾ , 'ഒരു ഗുഡ് ന്യൂസുണ്ട് ' എന്ന് അദ്ദേഹം പറഞ്ഞു. തകഴി സമ്മതിച്ചു. തനിക്ക് എന്ത് പ്രതിഫലം തരും എന്ന് അദ്ദേഹം ചോദിച്ചു.500 രൂപയാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്ന് കഥയ്ക്ക് 250 രൂപയാണ് പരമാവധി പ്രതിഫലം നൽകിയിരുന്നത്. അത് സമ്മതിച്ചു. അങ്ങനെ, 51 ലക്കങ്ങളിലായി 'സർവീസ് സ്റ്റോറി : എന്റെ ഐ.എ.എസ് ദിനങ്ങൾ' പ്രസിദ്ധീകരിച്ചു. മലയാളത്തിലെ ആദ്യത്തെ സർവീസ് സ്റ്റോറി. ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിന്റെ സർക്കുലേഷൻ കൂടി വന്നു .പത്തുമാസമായപ്പോൾ , പ്രചാരം ഒരു ലക്ഷമായി.
അക്കാലത്തു തന്നെ എം.എൻ കാരശ്ശേരിയുടെ ഒരു ലേഖനത്തോടെ ശരിയത്തിനെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചു. അങ്ങനെ, രാഷ്ട്രീയ ,സാമൂഹിക രംഗങ്ങളിലെ ഗൗരവതരമായ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചാവേദിയായി ആഴ്ചപ്പതിപ്പ് മാറി .മൗലികമായ നിരീക്ഷണങ്ങളുള്ള ആനന്ദിന്റെ ലേഖനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടു.
മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകളും 51 ലക്കം പരമ്പരയായി പ്രസിദ്ധീകരിക്കപ്പെട്ടു. അതും ധാരാളം വായനക്കാരെ ആകർഷിച്ചു."അന്ന് ഞാൻ മിക്കപ്പോഴും മാധവിക്കുട്ടിയുടെ വീട്ടിൽ പോകുമായിരുന്നു. കാവ്യാത്മകമായാണ് അവർ സംസാരിക്കുക. എന്നെ 'കുട്ടി' എന്നാണ് വിളിച്ചിരുന്നത് .തിരുവനന്തപുരത്തെ ചില എഴുത്തുകാരുടെ സ്വഭാവത്തെക്കുറിച്ച്,'സാഹിത്യത്തിലെ കുഴിനഖങ്ങൾ' എന്ന കൃത്യമായ ഉപമ ഉപയോഗിച്ചതും ഓർക്കുന്നു. 'തടവുകാർ ഗുഹയിൽ നിന്ന് പുറത്തേക്ക് ഒരു തുരങ്കം ഉണ്ടാക്കും പോലെയാണ് എഴുത്ത് ' എന്നതടക്കം കാവ്യാത്മകമായ പ്രതീകങ്ങളിലൂടെ അവർ സംസാരിച്ചതും ഓർക്കുന്നു".
അവരെ സന്ദർശിക്കാൻ എത്തിയ ബന്ധുവായ ഒബ്രി മേനോനെക്കുറിച്ച് എഴുതുമോ എന്ന് ചോദിച്ചപ്പോൾ,'എല്ലാറ്റിലും സ്റ്റോറി ഉണ്ടോ , സ്റ്റോറി ഉണ്ടോ എന്ന് മാത്രമാണ് ഈ കുട്ടി അന്വേഷിക്കുന്നത്' എന്ന് അവർ പറഞ്ഞത് വലിയ അഭിമാനമായി. "എന്തിലും ഒരു സ്റ്റോറി മണക്കുക എന്നത് പത്രപ്രവർത്തകരുടെ ധർമ്മമാണ്".
കുളികഴിഞ്ഞ്, മുടി വിടർത്തിയിട്ട്, പാർക്കർ പേനകൊണ്ട് നീല മഷിയിലാണ് അവർ എഴുതുക.ഒരിക്കൽ , തപാലിൽ അവരുടെ ഒരു കവർ വന്നു. തുറന്നു നോക്കിയപ്പോൾ ,കൗതുകമുള്ള അക്ഷരങ്ങളിൽ എഴുതിയ എട്ടു പേജുള്ള ഒരു രചന -ബാല്യകാല സ്മരണകൾ .അത് പ്രസിദ്ധീകരിച്ചു തുടങ്ങി. പിന്നെയും അധ്യായങ്ങൾ വന്നുകൊണ്ടിരുന്നു.കുറച്ച് ആഴ്ച കഴിഞ്ഞപ്പോൾ ,അത് നിലച്ചു. അവരെ പോയി കണ്ടു. 'ഇനി എഴുതില്ല .വായനക്കാർക്ക് ബോറടിക്കും'എന്നാണ് അവർ പറഞ്ഞത്. അങ്ങനെയല്ല, അത് നന്നായി വായിക്കപ്പെടുന്നുണ്ട് എന്ന് അവരോട് പറഞ്ഞു.
" തന്റെ രചനകളെക്കുറിച്ച് വായനക്കാരിൽ നിന്ന് വളരെ കുറച്ചു പ്രതികരണങ്ങളെ അവർക്ക് നേരിട്ട് കിട്ടിയിരുന്നുള്ളൂ. അവർക്ക് ചുറ്റും സംരക്ഷണവലയം തീർത്ത ഭർത്താവ്, അവർക്ക് നൽകുന്ന കത്തുകളിലൂടെ മാത്രമാണ് അവർ അത് അറിഞ്ഞിരുന്നത്. അസ്വസ്ഥയാകാതെ, അവർ സ്വസ്ഥമായി ഇരുന്ന് എഴുതിക്കോട്ടെ എന്ന് വിചാരിച്ച്, വിമർശനങ്ങൾ അടങ്ങിയ കത്തുകൾ ഒന്നും അവർക്ക് നൽകിയിരുന്നില്ല".
ബാല്യകാലസ്മരണകൾ വായിച്ച് അയൽക്കാരി നഫീസു ഒരു കത്ത് അയയ്ക്കും.അത് കൊടുക്കുമോ? എന്ന് നിഷ്കളങ്കമായി അവർ ചോദിച്ചു. ആ കത്ത് ഒന്നാമതായി പ്രസിദ്ധീകരിക്കുകയും ചെയ്തു."1988 ഡിസംബർ 31 തീയതി ഞാൻ ആഴ്ചപ്പതിപ്പ് വിടും വരെ, ബാല്യകാലസ്മരണകൾ തുടർന്നു.അവയ്ക്ക് എ.എസ് വരച്ച മനോഹരമായ ചിത്രങ്ങളും വായനക്കാരെ ഏറെ ആകർഷിച്ചു".
ആഴ്ചപ്പതിപ്പിന്റ ആഘോഷകാലമായിരുന്നു , അത്. എ.ബി.സി കണക്കനുസരിച്ച് പ്രചാരം 1.2 ലക്ഷം വരെ എത്തി. "ഓരോ ലക്കമിറങ്ങിക്കഴിയുമ്പോഴും സഹപ്രവർത്തകരുടെ പ്രതികരണങ്ങൾ ഞാൻ തേടിയിരുന്നു".
മാതൃഭൂമിയിൽ ഉണ്ടായ മാറ്റങ്ങളെ തുടർന്ന്, കെ.സി നാരായണന് പിന്നീടുള്ള കുറേ വർഷം പ്രവാസ ജീവിതമായിരുന്നു. ആദ്യം കൊൽക്കത്ത.പിന്നെ മദ്രാസ് .അനുഭവസമ്പന്നമായിരുന്നു ബംഗാൾ ജീവിതം .കെൽട്രോണിൽ വർഷങ്ങളായി ജോലി ചെയ്യുന്ന മലയാളിയായ വിജയകൃഷ്ണൻ , ഓഫീസിലെ സഹായിയായ ശങ്കർ ഘോഷ് തുടങ്ങിയവരുടെ സഹായത്തോടെ ബംഗാളി പഠിച്ചു .ഉൾനാടൻ ബംഗാൾ അവികസിതമായ മറ്റൊരു ലോകമായിരുന്നു .അവിടെ ബാലവിവാഹം നടക്കുന്നതിനും സാക്ഷിയായിട്ടുണ്ട്. ഓഫീസിൽ സഹായിയായി വന്നിരുന്ന ആരതി നസ്കർ എന്ന ദളിത് പെൺകുട്ടി, തന്റെ 14 കാരിയായ മകളെയും കൊണ്ടുവന്നിരുന്നു.. ഒരിക്കൽ അവളെ കാണാതായപ്പോൾ ,അന്വേഷിച്ചു.'അടുത്ത ആഴ്ച അവളുടെ വിവാഹമാണ്. ക്ഷണിച്ചാൽ സാർ വരുമോ?',എന്നായിരുന്നു ഉത്തരം.
ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ , ശങ്കർ ഘോഷ് ഗോൾവലയത്തിനടുത്ത് കല്ലുമായാണ് നിൽക്കുക . ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കുതിര പോലീസ് എവിടെയും ഉണ്ടാകും. തന്റെ ടീം തോറ്റു കഴിഞ്ഞാൽ, ഗോളിക്കു നേരെ ശങ്കർ കല്ലെറിയും. അത്രയ്ക്ക് കളിപ്രാന്തന്മാരായിരുന്നു അവർ.
ജ്യോതി ബസുവിന്റെ മകൻ ചന്ദൻ ബസുവിന്റെ അധ്യാപകനായ പി.എൻ ചാറ്റർജിയെ കാണാൻ വിഷ്ണുവൂർ എന്ന അദ്ദേഹത്തിന്റെ വീട്ടിൽ പോയി താമസിച്ചു. അവിടെ ശൗചാലയം ഉണ്ടായിരുന്നില്ല. പ്രഭാതകൃത്യങ്ങൾ ഗംഗയുടെ കരയിൽ തന്നെ നടത്തണം.
ഒരിക്കൽ,ഡി.വൈ.എഫ്.ഐ നടത്തിയ ഒരു സാംസ്കാരിക യോഗത്തിലേക്ക് അവർ ക്ഷണിച്ചു. ബംഗാളിൽ പ്രസംഗിക്കാനുള്ള ഭാഷാവൈദഗ്ധ്യം ഇല്ലാത്തതിനാൽ, ചങ്ങമ്പുഴയുടെ കാവ്യനർത്തകി എന്ന കവിത ആലപിച്ചു.അവർക്ക് മലയാളം നന്നേ ഇഷ്ടമായി."സ്ഫടികക്കുപ്പിയിൽ ഗോട്ടിയിട്ട് കിലുക്കുന്ന പോലത്തെ ശബ്ദമായാണ് അത് അവർക്ക് അനുഭവപ്പെട്ടത് ".
അവനവനെ തന്നെ കേന്ദ്രീകരിച്ച സംസ്കാരമാണ് ബംഗാളികളുടെത് . അവരുടെ ലോകബോധം തന്നെ ബംഗാളിനെ കേന്ദ്രീകരിച്ചാണ് .കേരളത്തിൽനിന്ന് രണ്ടുപേരെ മാത്രമേ അവർക്കറിയൂ -നമ്പൂതിരിപ്പാടും പി.ടി ഉഷയും.
ആദ്യ പുസ്തകമായ 'ബലിയപാലിന്റെ പാഠങ്ങൾ ' എഴുതിയത് അക്കാലത്താണ് . ഒഡീഷയുടെ പടിഞ്ഞാറൻ തീരത്തുള്ള , വെറ്റിലക്കൃഷിക്ക് പ്രസിദ്ധമായ പ്രദേശം. സഹസ്ര ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന അവിടെ മിസൈൽ ടെസ്റ്റ് റേഞ്ച് സ്ഥാപിക്കുന്നതിനെതിരെ അഞ്ചുവർഷമായി ജനങ്ങൾ നടത്തിയ ഉപരോധ സമരത്തെ ആസ്പദമാക്കിയായിരുന്നു ആ പുസ്തകം. പാഠഭേദമാണ് അത് പ്രസിദ്ധീകരിച്ചത്. അവിടേയ്ക്ക് സർക്കാർ ജീവനക്കാരെ കടത്തി വിടാതെ, ഡോക്ടർ നാരായണന്റെ നേതൃത്വത്തിലാണ് ആ സമരം നടന്നത്.
വ്യക്തിപരമായി ഉണ്ടായ ഒരു അസൗകര്യം കാരണം കെ .സി നാരായണന് തന്റെ മാദ്ധ്യമാനുഭവങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
"കോളേജ് അധ്യാപകനാകാനായിരുന്നു എനിക്ക് ആഗ്രഹം", മാതൃഭൂമിയിൽ നിന്ന് അസിസ്റ്റൻറ് എഡിറ്ററായി 2017-ൽ വിരമിച്ച രാജേന്ദ്രൻ പുതിയേടത്ത് ഓർത്തെടുത്തു. സർക്കാർ സർവീസിൽ ജോലി കിട്ടിയിട്ടും അത് രാജിവച്ച് ,കേസരി സ്മാരക പാരലൽ കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി പ്രവർത്തിക്കുന്ന സമയത്താണ് മാതൃഭൂമി പത്രപ്രവർത്തക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടത്.'ജേണലിസ്റ്റ്സ് ആർ ബോൺ; നോട്ട് ട്രെയിൻഡ് ' എന്ന പരസ്യവാക്യം ഏറെ ആകർഷിച്ചു.
എഴുത്തു പരീക്ഷയ്ക്ക് ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ നൽകിയത് പശ്ചിമബംഗാൾ ധനകാര്യ മന്ത്രിയായിരുന്ന ഡോ. അശോക് മിത്ര എകെജി സെന്ററിൽ നടത്തിയ ഒരു പ്രസംഗത്തിന്റെ ഭാഗമായിരുന്നു."കമ്മ്യൂണിസ്റ്റ് പദാവലികൾ നിറഞ്ഞ അത് നന്നായി വിവർത്തനം ചെയ്തു. കാരണം,അവയുമായി എനിക്ക് നല്ല പരിചയമുണ്ടായിരുന്നു".
അഭിമുഖത്തിന് എത്തിയപ്പോൾ, എന്തൊക്കെയാണ് വായിക്കുന്നത് എന്ന് ചോദിച്ചു.ചില ഇംഗ്ലീഷ് , മലയാളം നോവലുകളും സംക്രമണം എന്ന ലിറ്റിൽ മാഗസിനുമാണ് വായിച്ചിരുന്നത്. ലിറ്റിൽ മാഗസിനുകൾ വായിക്കുന്നവർ നെക്സലൈറ്റ് അനുഭാവികളാണ് എന്ന പൊതുധാരണ ഉള്ളതുകൊണ്ടാകാം, എന്തുകൊണ്ടാണ് സംക്രമണം വായിക്കുന്നതെന്നായി ടി.വേണു ഗോപാലക്കുറുപ്പിന്റെ ചോദ്യം. അതിന് വില കുറവായിരുന്നു എന്ന് ഉത്തരം നൽകി.
1984 ജനുവരി 25ന് ൽ കോഴിക്കോട് നിന്നാണ് തുടക്കം. ഒപ്പം, അവിടെ പി.എ എം ഹാരിസ്, കെ. രാജഗോപാൽ, പി.പി ശശീന്ദ്രൻ തുടങ്ങിയവരും ഉണ്ടായിരുന്നു. അന്ന് ന്യൂസ് എഡിറ്റർ വിംസി യായിരുന്നു." മഹാനായ ഒരു ന്യൂസ് എഡിറ്റർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് ഭാഗ്യമായി".ഓഫീസിലുള്ള എല്ലാവരെയും പരിചയപ്പെടണം എന്നായിരുന്നു അദ്ദേഹം ആദ്യം നൽകിയ നിർദ്ദേശം. അദ്ദേഹവുമായി എതിർപ്പുള്ള ഒരു ന്യൂസ് എഡിറ്ററും അവിടെ ഉണ്ടായിരുന്നു -ശിവശങ്കരൻ എഴുത്തച്ഛൻ. അദ്ദേഹത്തെയും കണ്ട് പരിചയപ്പെടാൻ നിർദ്ദേശിച്ചു."അദ്ദേഹം ഒന്നിനും ദേഷ്യപ്പെടില്ല. അഥവാ എന്തെങ്കിലും പറഞ്ഞാൽ തന്നെ , പിന്നെ അത് മനസ്സിൽ വെയ്ക്കുകയുമില്ല".ഏറെ സമയവും ഓഫീസിൽ തന്നെയായിരുന്നു അദ്ദേഹം ചെലവഴിച്ചിരുന്നത്. പിരിഞ്ഞപ്പോൾ നൽകിയ യാത്രയപ്പിൽ അദ്ദേഹം പറഞ്ഞത് ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു : ഞാൻ എന്റെ കുട്ടികളുടെ ബാല്യം കണ്ടിട്ടില്ല.
അക്കാലത്താണ് ആദ്യ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത് .പക്ഷേ, അത് ദേശാഭിമാനി വാരാന്തപ്പതിപ്പിലായിരുന്നു. അത് കേസരിയുടെ ഭാര്യയെക്കുറിച്ചുള്ളതായിരുന്നു. അദ്ദേഹത്തിന്റെ വീടിനടുത്ത് പാരലൽ കോളേജിൽ പഠിപ്പിക്കുമ്പോൾ, മലയാള അധ്യാപകനായ പി.എ ആൻറണിക്കൊപ്പം അവരെ കണ്ട് സംസാരിച്ച് എഴുതിയ ലേഖനമായിരുന്നു ,അത് .ആദ്യം ഗൃഹലക്ഷ്മിക്ക് നൽകിയെങ്കിലും അവർ കൊടുത്തില്ല. ഒരു കവറിലിട്ട് , ദേശാഭിമാനി വാരാന്തപ്പതിപ്പിലേക്ക് അയച്ചു. കേസരിയുടെ കല്യാണ ഫോട്ടോ സഹിതം അത് രണ്ടാളുടേയും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അന്ന് പി.രാജേന്ദ്രൻ എന്ന പേരിലാണ് എഴുതിയിരുന്നത് .പാലക്കാട് നിന്ന് എൻ.പി രാജേന്ദ്രൻ കോഴിക്കോട് എത്തിയശേഷം, ഡസ്കിൽ രണ്ട് രാജേന്ദ്രൻമാരുണ്ടായി. അപ്പോൾ ,ഓഫീസിൽ നിന്ന് പൂർണ്ണ പേര് അന്വേഷിച്ചു."അങ്ങനെ, ഞാൻ വീട്ടുപേർ കൂടി ചേർത്ത് , രാജേന്ദ്രൻ പുതിയേടത്തായി".
മാദ്ധ്യമജീവിതത്തിൽ മുഴുവനും ഡെസ്കിലാണ് പ്രവർത്തിച്ചത്. പക്ഷേ, ആദ്യകാലത്ത് ചില റിപ്പോർട്ടിംഗ് അനുഭവങ്ങളുമുണ്ട് .ഒരിക്കൽ , നിലമ്പൂരിലെ സ്വർണ്ണ നിക്ഷേപ പ്രദേശങ്ങൾ സന്ദർശിക്കാൻ ഐക്യരാഷ്ട്ര സഭയുടെ ഒരു ടീം വന്നപ്പോൾ , ഒപ്പം അയച്ചു. അങ്ങനെ, 'നിലമ്പൂർ സ്വർണ്ണം, ഒരു കടങ്കഥ ' എന്ന പേരിൽ പരമ്പര എഴുതി. പിൽക്കാലത്ത്,കൊച്ചിയിലുള്ളപ്പോൾ , അതിനെക്കുറിച്ച് ഫോളോ അപ്പ് സ്റ്റോറിയും എഴുതിയിട്ടുണ്ട്.
1987 ഡിസംബറിലാണ് കൊച്ചിയിൽ എത്തിയത് .ഒപ്പം ചീഫ് സബ് എഡിറ്ററായി പ്രമോഷൻ ലഭിച്ച കെ.സി നാരായണനും ഉണ്ടായിരുന്നു. രണ്ടുപേർക്കും ഒന്നിച്ചാണ് യാത്രയയപ്പ് നൽകിയത്.അന്ന് എസ് വിജയശങ്കറാണ് ന്യൂസ് എഡിറ്റർ." അദ്ദേഹത്തെ പലർക്കും ഭയമായിരുന്നു. വലിയ ബലംപിടുത്തക്കാരൻ .എന്നെ അദ്ദേഹം ജൂനിയർ ആയാണ് കണക്കാക്കിയത്".സാമ്പത്തിക രംഗം പേജ് കുറച്ചുകാലം നോക്കി. പിന്നീട്,വിദ്യാഭ്യാസരംഗം ഫീച്ചർ പേജ് ആരംഭിച്ചപ്പോൾ , അതിന്റെ ചുമതല നൽകി.
അക്കാലത്ത് വിദ്യാർത്ഥികൾക്കായി വിദ്യാരംഗം എന്ന മാസിക ആരംഭിക്കാൻ മാനേജ്മെൻറ് തീരുമാനിച്ചു. അതിന്റെ ചർച്ചകൾക്കായി കോഴിക്കോട്ടേക്ക് വിളിപ്പിച്ചു."പുതിയ പ്രസിദ്ധീകരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അത് അസ്വീകാര്യമായി .ഞാൻ ട്യൂഷൻ മാസ്റ്റർ ആയല്ല ജേർണസ്റ്റായാണ് വന്നത്. ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല".
-ധൈര്യമായി പറഞ്ഞുവെങ്കിലും, മാനേജ്മെന്റിന്റെ തീരുമാനത്തെ വി.രാജഗോപാലോ എൻ.പി രാജേന്ദ്രനുമടക്കമുള്ളവരോ എതിർത്തില്ല.അങ്ങനെ, വിദ്യാരംഗം പ്രസിദ്ധീകരണം ആരംഭിച്ചു. പക്ഷേ ,അത് ഏറെക്കാലം തുടർന്നില്ല.
നീണ്ട 23 വർഷമാണ് വിദ്യാഭ്യാസ പംക്തികളുടെ ചുമതല വഹിച്ചത്. വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന കെ. ചന്ദ്രശേഖരൻ,, പി.ജെ ജോസഫ് , ഇ.ടി മുഹമ്മദ് ബഷീർ എന്നിവരുമായി അഭിമുഖ സംഭാഷണം നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മാസം വിരമിച്ച വി.പി ജോയി പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായിരിക്കെ, അദ്ദേഹത്തിന്റെ സഹകരണത്തോടെ പത്താം ക്ലാസ് പരീക്ഷയ്ക്കായി ക്വസ്റ്റ്യൻ ബാങ്ക് ഇറക്കി.
വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായുള്ള ബന്ധങ്ങൾ കാരണം ചില എക്സ്ക്ലുസീവ് വാർത്തകളും ലഭിച്ചിട്ടുണ്ട്. ഒരിക്കൽ കൊച്ചി സർവകലാശാല വി.സി ഡോ.പി.കെ അബ്ദുൾ അസീസിന്റെ ഫോൺ വന്നു. പ്ലസ് ടു പാസാകാത്ത ഒരു കുട്ടി അവിടെ ബി.ടെക്കിന് പഠിക്കുന്നുണ്ട്.ആ വാർത്ത അടുത്ത ദിവസം പത്രത്തിൽ നൽകി.
ഡോ.കെ. ജി അടിയോടി കൊച്ചി സർവകലാശാല വൈസ് ചാൻസ്‌ലറായിരിക്കെ അവധിയിൽ പോയപ്പോൾ , ചുമതല പ്രോ-വൈസ് ചാൻസ് ലർ പ്രൊഫ. വി.ജെ പാപ്പുവിന് നൽകിയില്ല. ഇതിനെക്കുറിച്ച് സൂചന നൽകിയത് സബ് എഡിറ്റർ എബ്രഹാം മാത്യുമായിരുന്നു. വി.സിയോട് സംസാരിച്ചപ്പോൾ , അദ്ദേഹം കാര്യങ്ങൾ വിശദമായി പറഞ്ഞു. "പി.വി.സി ആകാൻ പോലും യോഗ്യതയില്ലാത്ത ആളിന് ചാർജ് കൊടുക്കുന്ന പ്രശ്നമില്ല''. ആ വാർത്ത എഴുതി രാത്രിയിൽ ബ്യൂറോയിൽ കൊടുത്തു. ഒരു ചെറിയ വാർത്തയായാണ് അത് പത്രത്തിൽ വന്നത്. പക്ഷേ, അടുത്ത ദിവസം 8 കോളം വാർത്തയായി അത് മാധ്യമത്തിൽ വന്നു;'പാപ്പു അയോഗ്യനെന്ന് അടിയോടി'എന്ന തലക്കെട്ടിൽ .
മറ്റൊരിക്കൽ , വൈസ് ചാൻസ് ലർ ഡോ. എൻ ഉണ്ണികൃഷ്ണൻ നായരെ കണ്ടപ്പോൾ , അദ്ദേഹം വളരെ കാഷ്വലായി പറഞ്ഞു,"എനിക്ക് മടുത്തു , ഞാൻ കൊടുത്തു ". അദ്ദേഹത്തോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ, തന്റെ രാജിക്കത്ത് ഗവർണർക്ക് അയച്ചതായി പറഞ്ഞു.ഏറെ നിർബന്ധിച്ചാണ് അദ്ദേഹം വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. അതും വാർത്തയായി നൽകി.
കേരളത്തിൽ സാങ്കേതിക സർവ്വകലാശാല സ്ഥാപിക്കണമെന്ന ആവശ്യം ആദ്യമായി ചർച്ച ചെയ്യപ്പെട്ടത് മാതൃഭൂമിയിലാണ്. ബി.എസ് വാര്യർ എഴുതിയ ലേഖനം ഏഴ് കോളം തലക്കെട്ടിലാണ് അന്ന് നൽകിയത് ; നമുക്കൊരു സാങ്കേതിക സർവ്വകലാശാല വേണ്ടേ?
ബി.എസ് വാര്യർ അന്ന് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുറിച്ച് തുടർച്ചയായി എഴുതിയിരുന്നു." ഒരു എഡിറ്റിങ്ങും വേണ്ടാത്ത ഭാഷ". അക്കാലത്ത് ചില ബിരുദ കോഴ്സുകളുടെ അംഗീകാരത്തെക്കുറിച്ച് പലർക്കും സംശയമുണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ കോഴ്സുകളെക്കുറിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കിയാ ലെന്തെന്ന് ചിന്തിച്ചു. പത്രാധിപർ കെ.കെ. ശ്രീധരൻ നായരുമായി ചർച്ച ചെയ്തപ്പോൾ ആദ്യം സമ്മതിച്ചില്ല. പിന്നെ, സമ്മതിച്ചു. സഹായിയായി വി.എൻ. പ്രസന്നനെയും നൽകി.1992 ൽ മലയാളത്തിൽ ആദ്യമായി അങ്ങനെ, ഒരു ഉന്നത വിദ്യാഭ്യാസ ഡയറക്ടറി മാതൃഭൂമി പുറത്തിറക്കി. കോഴിക്കോട്ട് നടത്തിയ യോഗത്തിൽ ഏറെ ചർച്ചകൾക്ക് ശേഷമായിരുന്നു അത് ഇറക്കിയത്.'എല്ലാവരും നിരുത്സാസപ്പെടുത്താൻ നോക്കി. നല്ല പേപ്പറിൽ അച്ചടിച്ച്,50 രൂപ വിലയിട്ടാൽ , ആവശ്യമുള്ളവർ വാങ്ങും' എന്ന് മറുപടി നൽകി. അത് വിജയമായിരുന്നു.പിൽക്കാലത്ത്, കെ.സി നാരായണൻ മലയാള മനോരമ ഇയർ ബുക്കിന്റെ എഡിറ്ററായിരുന്നപ്പോൾ ആ കോപ്പി അന്വേഷിച്ചിരുന്നു. അവർ ഇതേപോലെ ഒരു പ്രസിദ്ധീകരണത്തെക്കുറിച്ച് ആലോചിച്ച സമയത്തായിരുന്നു അത്."അവർ ഇറക്കിയത് കണ്ടപ്പോഴാണ്, മാതൃഭൂമിയുടേത് മോശമായിരുന്നു എന്ന് മനസിലായത്. പത്രാധിപസമിതിയിൽ നിന്ന് അന്ന് ഇതിന് വേണ്ടത്ര പ്രോത്സാഹനമാന്നും ലഭിച്ചിരുന്നില്ല".
പിൽക്കാലത്ത് മലയാള മനോരമ പ്രസിദ്ധീകരണങ്ങളിൽ എഴുതിയതിന്റെ പേരിൽ ബി.എസ്. വാര്യർക്ക് മാതൃഭൂമി വിലക്ക് ഏർപ്പെടുത്തി.
ജനറൽ ഡെസ്കിൽ പ്രവർത്തിച്ച കാലത്ത് മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടെ ശവസംസ്കാരത്തിന് പത്രാധിപർ എം.ഡി നാലപ്പാടും പോയിരുന്നു .അദ്ദേഹത്തിന്റെ റിപ്പോർട്ടുകളും അക്കാലത്ത് വന്നു. ഇംഗ്ലീഷിൽ അയക്കുന്നവ ഓരോ യൂണിറ്റിലും വിവർത്തനം ചെയ്യുകയായിരുന്നു .''കോഴിക്കോട്ട് വിവർത്തനം നടത്തിയത് ഞാനായി രുന്നു. രാജീവ് ഗാന്ധി വധ സമയത്തും ജനറൽ ഡസ്ക്കിലുണ്ടായിരുന്നു".
ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ , ആ വാർത്തയ്ക്ക് ആദ്യം നൽകിയ തലക്കെട്ട് 'കർസേവകർ തർക്കമന്ദിരം തകർത്തു ' എന്നായിരുന്നു .പക്ഷേ ആ തലക്കെട്ട് പത്രാധിപകർക്ക് സ്വീകാര്യമായില്ല.
1995ൽ , പി.എഫ് പെൻഷൻ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വന്നപ്പോൾ , സി.ഐ.ടി.യുവിനെ പ്രതിനിധീകരിച്ച് വി.ബി ചെറിയാനായിരുന്നു അന്ന് ബോർഡിൽ ഉണ്ടായിരുന്നത്. അതേക്കുറിച്ച് നൽകിയ ലേഖനത്തിന് 'പി.എഫ് പെൻഷൻ എന്ന ചതി' എന്നായിരുന്നു തലക്കെട്ട് നൽകിയത്. പക്ഷേ, അതും അന്ന് മാറ്റപ്പെട്ടു.
കെ.പി വിജയൻ ധിഷണാശാലിയായ പത്രപ്രവർത്തകനായിരുന്നു. ഒരിക്കൽ അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിലെ ഒരു കണക്ക് തെറ്റിപ്പോയി. ഇന്ത്യയുടെ മൊത്തം ഉൽപാദനത്തേക്കാൾ കൂടുതലായ തുകയായിരുന്നു കമ്മിയായി കാണിച്ചിരുന്നത്. അത് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ , തലേ ദിവസത്തെ ദ ഹിന്ദു നോക്കി. മില്യനും ത്രില്ല്യനും തമ്മിൽ അദ്ദേഹത്തിന് തെറ്റിപ്പോയിരുന്നു. അത് സമ്മതിക്കാൻ ഒരു മടിയും അദ്ദേഹത്തിന് ഉണ്ടായില്ല.
ഇന്ന് കഴിവുള്ള മാധ്യമപ്രവർത്തകർ പുതുതലമുറയിൽ ഏറെ കുറയുന്നുണ്ട്. ഇത് പത്രങ്ങളുടെ വാർത്തകളുടെ നിലവാരത്തെയും ബാധിക്കുന്നുണ്ടന്നും രാജേന്ദ്രൻ പുതിയേടത്ത് പറഞ്ഞു.
ചർച്ചയിൽ എ.എം പ്രീതി പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട് .https://youtu.be/FKDj2pij49w
ചരിത്രസാക്ഷികൾ-21:എം.ഡി വർഗ്ഗീസ്,വി.ആർ രാജ്മോഹൻ
'ചരിത്രസാക്ഷികൾ' പരമ്പര 21ആം ഭാഗത്തിൽ (ക്ലബ് ഹൗസ് മീഡിയ റൂം, മെയ് 20, 2023) അനുഭവങ്ങളും വീക്ഷണങ്ങളും പങ്ക് വച്ചത് എം.ഡി വർഗീസും ( മുൻ അസിസ്റ്റൻറ് എഡിറ്റർ- ബിസിനസ്, മലയാള മനോരമ) വി.ആർ രാജ്മോഹനും( മുൻ ചീഫ് ഓഫ് ബ്യൂറോ, മാധ്യമം).
തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരാണ് എം.ഡി വർഗീസിന്റെ സ്വദേശം . ടെക്സ്റ്റൈൽ മില്ലുകളും ഓട്ടുകമ്പനികളും തൊഴിലാളി പ്രസ്ഥാനങ്ങളും സജീവമായ പ്രദേശം. കെ. കരുണാകരന്റെയും സി. അച്യുതമേനോന്റെയുമൊക്കെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മേഖല. കലാസാംസ്കാരിക പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിലാണ് ജനിച്ചത്. ഡിഗ്രിക്ക് പഠിച്ചത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ. "സാഹിത്യത്തിനും വായനയ്ക്കും ധാരാളം വളക്കൂറുള്ള മണ്ണ്".തൃശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പാസായി.
"മാന്നാനം സെന്റ് ജോസഫ്സ് കോളേജിൽ ബി.എഡിന് പഠിക്കുന്ന കാലത്ത് കോട്ടയത്തെ മലയാള മനോരമ,ദീപിക ഓഫീസുകളുടെ മുന്നിലൂടെ പോകുമ്പോൾ കൗതുകത്തോടെ അവിടേയ്ക്ക് എത്തി നോക്കിയിട്ടുള്ളത് മാത്രമാണ് മാദ്ധ്യമരംഗവുമായുള്ള ബന്ധം".പഠനാനന്തരം പാരലൽ കോളേജ് അധ്യാപകനായി. 1971-ൽ മാതൃഭൂമി ജേർണലിസ്റ്റ് ട്രെയിനികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നൽകിയത് കണ്ട് അപേക്ഷിച്ചു. അന്ന് എ.പി ഉദയഭാനുവായിരുന്നു , പത്രാധിപർ."ഞാൻ ഉൾപ്പെടെ നാല് പേർ തെരഞ്ഞെടുക്കപ്പെട്ടു -കെ.കെ മധുസൂദനൻ,കെ. പി മോഹനൻ,ടി. ബാലകൃഷ്ണൻ. മധുസൂദനനും ഞാനും കൊച്ചി ഡെസ്കിൽ മറ്റുളവർ കോഴിക്കോട്ട്" . അന്ന് കെ.എ ദാമോദര മേനോനായിരുന്നു റസിഡൻറ് എഡിറ്റർ ; വി.ആർ മേനോൻ ന്യൂസ് എഡിറ്ററും. കെ.പി വിജയൻ,ടി.വേണുഗോപാലക്കുറപ്പ് , എ.പി നമ്പ്യാർ, സി. ഉത്തമക്കുറുപ്പ്, മാത്യു ലൂക്ക് തുടങ്ങിയവർ ഡെസ്കിലും പി.രാജൻ, എൻ.എൻ സത്യവ്രതൻ, കെ. രാമചന്ദ്രൻ തുടങ്ങിയവർ ബ്യൂറോയിലും ഉണ്ടായിരുന്നു.എം.പി പൗലോസായിരുന്നു ഫോട്ടോഗ്രാഫർ .
എട്ടുവർഷം മാതൃഭൂമിയിൽ പ്രവർത്തിച്ചു."പത്രാധിപരായി വന്ന വി.പി രാമചന്ദ്രനാണ് അക്കാലത്ത് പത്രത്തിന് പുതിയ ദിശാബോധമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ കാലത്ത് ഞങ്ങളെ റിപ്പോർട്ടുകളും ഫീച്ചറുകളുമെഴുതാൻ വിട്ടു".
മാതൃഭൂമി ഡെസ്കിലും ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്. റിപ്പോർട്ടിങ്ങിൽ അവിസ്മരണീയമായ ചില അനുഭവങ്ങളുണ്ട്. ഒരിക്കൽ ദ ഹിന്ദു ദിനപത്രത്തിൽ വന്ന ഒരു ക്ലാസിഫൈഡ് പരസ്യം ശ്രദ്ധയിൽപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പുരാവസ്തുക്കളുടെ ലേലത്തെക്കുറിച്ചായിരുന്നു അത്. ഫോട്ടോഗ്രാഫറുമായി അവിടെ എത്തിയപ്പോൾ , അമൂല്യമായ ചുവർ ചിത്രങ്ങൾ, ഫർണിച്ചർ , നിലക്കണ്ണാടി തുടങ്ങിയവ ലേലം ചെയ്യാനായി വച്ചിരിക്കുന്നത് കണ്ടു.അതിന് ചുമതലപ്പെട്ട കമ്പനി ഓരോന്നിനെക്കുറിച്ചുമുള്ള വിവരണങ്ങൾ ഉൾപ്പെടുത്തിയ ലഘുലേഖയും തയ്യാറാക്കിയിരുന്നു. അവയുടെ ചിത്രങ്ങൾ സഹിതം അടുത്തദിവസം ഒന്നാം പേജിൽ വാർത്ത നൽകി. ഇതോടെ സർക്കാർ ഇടപെട്ട് ലേലം നിർത്തിവപ്പിച്ചു. ഈ പുരാവസ്തുക്കൾ മ്യൂസിയത്തിലേക്ക് മാറ്റാൻ തീരുമാനമായത് അങ്ങനെയാണ്.
മദർ തെരേസയെ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയതും അക്കാലത്താണ് . എറണാകുളത്തെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ആശ്രമത്തിൽ അവർ വരുമെന്ന് അറിഞ്ഞ് അവിടെ എത്തി. അതിന് മുൻപായി ദ ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓഫ് ഇന്ത്യയിൽ , ഖുഷ്വന്ത്സിംഗ് നടത്തിയ അവരുടെ ആഭിമുഖവും അവരെക്കുറിച്ച് ടൈം മാഗസിൻ വന്ന 'ദ ലിവിങ് സെയ്ന്റ്' എന്ന മുഖ ലേഖനവുമൊക്കെ വായിച്ചിരുന്നു. ഒപ്പം പി. രാജനുമുണ്ടായിരുന്നു."അന്നത്തെ ചോരത്തിളപ്പിൽ മദർ തെരേസയോട് ഞങ്ങൾ ചോദിച്ചു - ഈ ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ തൊലിപ്പുറത്തുള്ള ചികിത്സ മാത്രമല്ലേ? അപ്പോൾ സൗമ്യമായി അവർ പറഞ്ഞത് ഇപ്പോഴും ഓർമ്മയുണ്ട്.സമൂഹത്തെ മാറ്റിമറിക്കുന്നത് പത്രപ്രവർത്തകരുടെയും രാഷ്ട്രീയക്കാരുടെയുമൊക്കെ ജോലിയല്ലേ ? ഞങ്ങൾ ജനങ്ങൾക്ക് കൊടുക്കുന്നത് ഞങ്ങളുടെ കയ്യിലുള്ളത് മാത്രമാണ്'.
1978-ൽ മാതൃഭൂമിയിൽ നിന്ന് രാജിവച്ചു. പിന്നെ 10 വർഷം നൈജീരിയയിലെ ഒരു ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി. പ്രായക്കൂടുതലുള്ള വിദ്യാർത്ഥികളും ക്ലാസിലുണ്ടായിരുന്നു. ഹോസ്റ്റലിന്റെ മേൽനോട്ടവും അദ്ധ്യാപകർക്കായിരുന്നു. വിദ്യാർത്ഥികൾക്ക് എല്ലാം സൗജന്യമായിരുന്നു. ഭക്ഷണത്തിൽ ഇറച്ചി കുറഞ്ഞാൽ പോലും അവർ അക്രമാസക്തരാകും. ഹോസ്റ്റലിന് തീവയ്ക്കുക പോലും ചെയ്യും. അന്ന് എണ്ണ ഉത്പാദത്തിൽ ഏഴാം സ്ഥാനമുണ്ടായിരുന്ന ആ സമ്പന്ന രാജ്യം ഭീകരമായ അഴിമതിയും ഗോത്രങ്ങൾ തമ്മിലുള്ള വൈരവും കലാപങ്ങളും കാരണം ക്രമേണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി. നിറയെ സിമന്റുമായി തുറമുഖത്തിൽ നങ്കൂരമിട്ട കപ്പലുകൾ ചരക്കിറക്കാനാകാതെ കാത്ത് കിടന്ന ശേഷം അവയെ കടലിൽ മുക്കിയ സംഭവങ്ങൾ വരെ ഉണ്ടായി. സാമ്പത്തിക നിയന്ത്രണങ്ങൾ കടുത്തതോടെ നാട്ടിലേക്ക് മടങ്ങി.
കൃഷി ചെയ്ത് ജീവിക്കാനായിരുന്നു,തീരുമാനം.പക്ഷേ, മലയാള മനോരമയിലെ തോമസ് ജേക്കബുമായി സംസാരിച്ചപ്പോൾ, വനിതയിൽ ലേഖനങ്ങൾ എഴുതാൻ അദ്ദേഹം നിർദ്ദേശിച്ചു. അന്ന് മിസ്സിസ് കെ.എം മാത്യുവായിരുന്നു, പത്രാധിപ.ദീർഘകാലം അതിന്റെ ചുമതല വഹിച്ചത് മണർകാട് മാത്യുവും.'ധനം' സാമ്പത്തിക മാസികയിലെ കുര്യൻ എബ്രഹാമിനെ കണ്ടപ്പോൾ,അതിലും എഴുതിത്തുടങ്ങി. പിന്നെ അതിന്റെ അസോസിയേറ്റ് എഡിറ്ററായി ചേർന്നു. അവിടെ നിന്നാണ് മലയാള മനോരമയിൽ എത്തിയത് - കോട്ടയത്ത് എഡിറ്റോറിയൽ റിസർച്ച് വിഭാഗത്തിൽ. ലേഖനങ്ങളും അത്യാവശ്യ ഘട്ടങ്ങളിൽ മുഖപ്രസംഗങ്ങളും എഴുതുക തുടങ്ങിയവയായിരുന്നു ജോലി. പിന്നീട് 20 വർഷം കൊച്ചിയിലായിരുന്നു - സാമ്പത്തികകാര്യ അസിസ്റ്റന്റ് എഡിറ്ററായി 2015-ൽ വിരമിച്ചു.
രത്തൻ ടാറ്റ, മുകേഷ് അംബാനി, അസിം പ്രേംജി, നാരായണ മൂർത്തി തുടങ്ങിയ വ്യവസായ പ്രമുഖരുമായി അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്."അവരുടെ ലളിതജീവിതവും പെരുമാറ്റവും അർപ്പണബോധവും ആരെയും ആകർഷിക്കും".
ഫിലിപ്പ് മാത്യുവിനൊപ്പമായിരുന്നു രത്തൻ ടാറ്റയെ കണ്ടത്. കൊച്ചി വിമാനത്താവളത്തിൽ വച്ചായിരുന്നു ആ അഭിമുഖം. ചെറുപ്പകാലത്ത് കൊച്ചിയിൽ ചെലവഴിച്ച നാളുകളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
മലയാള മനോരമയിൽ ദീർഘകലം മൂന്ന് സാമ്പത്തികകാര്യ പംക്തികൾ എഴുതി. പ്രമുഖ വ്യവസായ സ്ഥാപനങ്ങളേയും അവയുടെ സാരഥികളേയും കുറിച്ചുള്ളതായിരുന്നു ഒന്ന്. മെട്രോ മനോരമയിൽ 'വഴിവാണിഭം', പത്രത്തിന്റെ സാമ്പത്തിക പേജിൽ 'കമ്പോള നിലവാരം'.
കൊച്ചിയിലെ സാമ്പത്തികകാര്യ ലേഖകരെ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ജേർണ്ണലിസ്റ്റ് സ് ഫോറം രൂപീകരിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, പുതുവൈപ്പിനിലെ എൽ.എൻ.ജി. ടെർമിനൽ, ഗെയ്ൽ പൈപ്പ് ലൈൻ, കൊച്ചിൻ ഷിപ്പ് യാർഡ് വികസനം തുടങ്ങിയവയ്ക്കായി പ്രചാരണ പരിപാടികൾ നടത്തി.
സംസ്ഥാന സർക്കാരിന്റെ വികസനോൻമുഖ പത്രപ്രവർത്തനത്തിനുള്ള അവാർഡ് ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചു.
മനോരമയിലെ ജീവിതത്തിൽ എല്ലാവരും ഒരു കുടുംബത്തെപ്പോലെയായിരുന്നു."എന്നും പ്രചോദനം മാത്തുകുട്ടിച്ചായനായിരുന്നു.അദ്ദേഹം വീട്ടുകാര്യങ്ങൾ വരെ ചോദിച്ചറിയും, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കും".
സാമ്പത്തിക ഉദാരവല്ക്കരണത്തോടെ ഉപഭോക്തൃ ഉല്പന്നങ്ങളിൽ ജനങ്ങൾക്ക് താല്പര്യം വർദ്ധിച്ചതോടെയാണ് സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾക്ക് പത്രങ്ങളിൽ പ്രാധാന്യം കുറഞ്ഞതെന്ന് എം.ഡി വർഗ്ഗീസ് പറഞ്ഞു. അവയ്ക്ക് വായനക്കാരെ ആകർഷിക്കാൻ കഴിയുന്നില്ല. മദ്ധ്യവർഗ്ഗത്തിന് താല്പര്യമുള്ള ഉല്പന്നങ്ങൾ, വിപണികൾ, നിക്ഷേപങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകളാണ് വരുന്നത്. മുൻപ് മാതൃഭൂമി പഞ്ചവത്സരപ്പതിപ്പുകൾ വരെ പ്രസിദ്ധീകരിച്ചിരുന്നു.
ലോകമെമ്പാടും പത്രങ്ങളുടെ പ്രചാരം കുറഞ്ഞുവരുകയാണ്. പുതുതലമുറയിലുള്ളവരിൽ പത്രം വായിക്കുന്നവർ വിരളമാണ്. വേസ്റ്റ് പേപ്പർ വ്യവസായം പോലും പ്രതിസന്ധിയിലാണ്. പാക്കിങ്ങ് സാധനങ്ങൾ നിർമ്മിക്കുന്നതിന് പഴയ പേപ്പറുകൾക് പകരം ബദലുകൾ വ്യാപകമായി വരുന്നു.
എന്നാൽ, എന്നും ജനങ്ങൾ വസ്തുതകളുടെ അടിസ്ഥാനമായി കാണുന്നത് പത്രങ്ങളെ തന്നെയാണ്. വസ്തുതകളിലൂന്നി , വേഗത്തിൽ ആദ്യം വാർത്തയെത്തിക്കാൻ കഴിയുന്ന ('get it first,fast,right') പത്രങ്ങൾക്ക് ഭാവിയുണ്ട്. പക്ഷേ, ഇന്ന് തെറ്റുകൾ തിരുത്തുന്നതിൽ പല മാദ്ധ്യമങ്ങൾക്കും താല്പര്യമില്ല.പത്രങ്ങളുടെ ഭാഷയിൽ ദുർഗ്രഹതയുണ്ട് ."ലളിതമായി കാര്യങ്ങൾ പറയുന്നത് മോശമാണന്ന് കരുതുന്നവരുണ്ട്".
നമ്മുടെ ജനാധിപത്യ സംവിധാനം എത്ര കാലം ഇങ്ങനെ നിലനില്ക്കുമെന്ന ആശങ്ക എം.ഡി വർഗീസ് പങ്കുവച്ചു. അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്. പത്രങ്ങളിൽ എന്തു വാർത്ത വന്നാലും ഇപ്പോൾ നടപടികളുണ്ടാകുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
"ആഗ്രഹിച്ചിട്ട് മാധ്യമപ്രവർത്തകനായ ആളാണ് ഞാൻ. ഒന്നുകിൽ പത്രക്കാരൻ, അല്ലെങ്കിൽ സിനിമാക്കാരൻ. ഇതായിരുന്നു, ലക്ഷ്യം'' .പെരുമ്പാവൂർ സ്വദേശിയായ വി.ആർ രാജ് മോഹൻ, പൊളിറ്റിക്കൽ സയൻസിൽ എം.എ യും ജേർണ്ണലിസത്തിൽ ഡിപ്ലോമയും നേടിയ ശേഷം,കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന, കാലിക്കട്ട് ടൈംസ് ദിനപ്പത്രത്തിൽ 1985ൽ മാദ്ധ്യമ പ്രവർത്തകനായി ചേർന്നു. അന്ന്, പ്രമുഖ സ്പോർട്ട്സ് ലേഖകനായിരുന്ന വിംസിയായിരുന്നു പത്രാധിപർ. "അദ്ദേഹത്തിന്റെ കീഴിൽ കിട്ടിയ പരിശീലനമാണ് എന്റെ പത്രപ്രവർത്തനജീവിതത്തിന്റെ അടിസ്ഥാനം. അദ്ദേഹത്തിന്റെ മരണം വരെയും ആ ബന്ധം തുടരാനായി".
പത്രത്തിന്റെ ആദ്യ എഡിഷൻ ഇറങ്ങിയിരുന്നത് രാവിലെ 10 മണിക്കായിരുന്നു. അതിന്റെ പണി രാവിലെ തന്നെ തുടങ്ങും. ഡെസ്കിലായിരുന്നു , ജോലി. മലപ്പുറം പി മൂസ ഉൾപ്പെടെയുള്ള ലേഖകർ നൽകുന്ന വാർത്തകൾ ഫോണിലൂടെ എഴുതി എടുക്കും.എ.ബി.വാജ്പേയി കോഴിക്കോട്ട് പ്രസംഗിക്കാൻ വന്നപ്പോൾ അത് റിപ്പോർട്ട് ചെയ്യാൻ വിംസി ആവശ്യപ്പെട്ടു. യോഗം ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു. അതേ സമയത്ത് തന്നെ അവസാന എഡിഷൻ ഇറക്കണം. ഫോട്ടോഗ്രാഫർ ചോയിക്കുട്ടിയേയും കൂട്ടിയാണ് പോയത്. ദേശീയോദ്ഗ്രഥനത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് വാർത്തയാക്കി ഓഫീസിലേക്ക് പാഞ്ഞു. അത് മുഖ്യവാർത്തയാക്കിയാണ് പത്രം ഇറങ്ങിയത്.
ജോൺ എബ്രഹാമുമായി, ഒരു അഭിമുഖം നടത്തിയ രസകരമായ അനുഭവമുണ്ട്. ജനകീയ സിനിമയായി നിർമ്മിച്ച 'അമ്മ അറിയാൻ' പുത്തിറങ്ങിയതിനു പിന്നാലെ സിനിമ കണ്ട്,ജോൺ എബ്രഹാമുമായി അഭിമുഖം നടത്തി. സഹപ്രവർത്തകൻ ശ്രീകുമാർ നിയതിയാണ് അയച്ചത്. അയോദ്ധ്യ ഹോട്ടലിൽ ചെന്നപ്പോൾ ഒപ്പമുണ്ടായിരുന്ന സ്റ്റിൽ ഫോട്ടോഗ്രാഫർ റസാഖ് കോട്ടയ്ക്കലിനെ അദ്ദേഹം പരിചയപ്പെടുത്തിത്തന്നു. "വിചിത്രമായ അനുഭവമായിരുന്നു, അത്. അങ്ങോട്ട് ചോദിക്കുന്നതിനെക്കാൾ കൂടുതൽ അദ്ദേഹം ഇങ്ങോട്ട് ചോദിച്ചു. പെരുമ്പാവൂർകാരനാന്നെന്ന് പറഞ്ഞപ്പോൾ , പൗലോസിനെ അറിയാമോ എന്ന് തിരക്കി. കരി പൗലോസ് എന്ന നാട്ടിലെ ബുദ്ധിജീവിയെ അറിയാമായിരുന്നു.'മദ്യം അവനെ നശിപ്പിച്ചു', എന്നായി, ജോൺ ! പ്രേം നസീറിന നായകനാക്കി സിനിമ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ, ഉത്തരം ഇങ്ങനെയായിരുന്നു :എന്റെ ആദ്യ സിനിമയിലെ നായകനാരാ? ഒരു കഴുത. ആരെ വച്ചും ഞാൻ സിനിമ എടുക്കും''.
എന്തുകൊണ്ടോ, തർക്കുത്തരങ്ങൾ നിറഞ്ഞ ആ അഭിമുഖം പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടില്ല.
1987-ൽ മാധ്യമത്തിൽ ചേർന്നു. അന്ന് പത്രത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള അച്ചടി നടന്നുകൊണ്ടിരിക്കുന്ന സമയം. 1987 മെയ് 31ന് കോഴിക്കോട്ടെ ഒരു ഹോട്ടലിൽ നിന്ന് അദ്ദേഹം വീണു മരിച്ച ദുരന്ത വാർത്തയെത്തി. പിന്നാലെ ശ്രീകുമാർ നിയതി വിളിച്ച് ആ അഭിമുഖം ആവശ്യപ്പെട്ടു. അത് അവിടെ ഉണ്ടായിരുന്നില്ല. കൈയിൽ കോപ്പിയും സൂക്ഷിച്ചിരുന്നില്ല. അടുത്തിടെ മലയാളം ഓൺ -ലൈനിൽ ആ അഭിമുഖം ഓർത്തെഴുതി.
മാധ്യമത്തിൽ മഹാരഥൻമാർക്കൊപ്പം പ്രവർത്തിച്ചു. 1987 ജൂൺ ഒന്നിന് പത്രം പ്രസിദ്ധീകരണമാരംഭിക്കുമ്പോൾ പി.കെ.ബാലകൃഷ്ണൻ മുഖ്യ പത്രാധിപരും കെ.എ കൊടുങ്ങല്ലൂർ വാരാദ്യ മാധ്യത്തിന്റെ പത്രാധിപരുമായിരുന്നു. അന്ന് മെയ് 1നു പോലും പത്രം പ്രസിദ്ധീകരിച്ചിരുന്നു. അക്കൊല്ലം ഒക്ടോബർ 23 ന് മുൻ മന്ത്രിയും അന്ന് കോഴിക്കാട്ടെ എം.പി യുമായ ഡോ.കെ.ജി അടിയോടി മരിച്ചത് രാത്രി ഒരു മണിക്ക് .ആ വാർത്ത റിപ്പാർട്ട് ചെയ്തതിന് മാനേജ്മെന്റ് പുരസ്കാരം നൽകി.
രാജ്യസഭയിൽ 25 വർഷം പൂർത്തിയാക്കിയ മുസ്ലീം ലീഗ് നേതാവ് ബി.വി അബ്ദുല്ലക്കോയയെ ഇന്റർവ്യൂ ചെയ്തതും മറക്കാനാവാത്ത അനുഭവം. അദ്ദേഹത്തിന്റെ മകനും മലയാള മനോരമയുടെ ന്യൂസ് എഡിറ്ററുമായ അബു വിളിച്ച് അഭിനന്ദിച്ചു. അക്കാലത്ത് മാതൃഭൂമി ചീഫ് എഡിറ്റർ എൻ.വി കൃഷ്ണവാര്യരുമായും അഭിമുഖം നടത്തി. എം.ഡി. നാലപ്പാട് തന്റെ ഓഹരികൾ ദ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൈമാറിയ വിവാദം കത്തി നിൽക്കുന്ന സമയത്തായിരുന്നു അത്. വിനയാന്വിതനായ, എല്ലാവരോടും കുലീനമായി പെരുമാറുന്ന എൻ.വി , എം.ഡി നാലപ്പാട് ഓഹരി വിറ്റതിനെക്കുറിച്ച് രൂക്ഷമായി പ്രതികരിച്ചത് ഇപ്പോഴും ഓർമ്മയുണ്ട് - പശുവിനെ കൊണ്ടുപോയി അറവുകാരന് വിറ്റിട്ട്, ഗോഹത്യക്കെതിരെ പ്രസംഗിക്കുന്നതു പോലെ!'
മാധ്യമം വാർഷികപ്പതിപ്പിന് വേണ്ടി പ്രമുഖ ചിത്രകാരൻ എ.എസ്. നായരെയും ഇന്റർവ്യൂ ചെയ്തു. ഒപ്പം സഹപ്രവർത്തകൻ ഫസൽ ഹഖുണ്ടായിരുന്നു. ബിലാത്തിക്കുളത്തെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു സംസാരിച്ചത്. അന്തർമുഖനായ അദ്ദേഹത്തെ കൊണ്ട് നിർബന്ധിപ്പിച്ച് ഒരു സെൽഫ് പോർട്രൈറ്റും വരപ്പിച്ചു. അത് ഫീച്ചറിൽ കൊടുത്തിരുന്നു. വാർഷികപ്പതിപ്പിന്റെ ഒരു കോപ്പി അദ്ദേഹത്തിന് നൽകി.
പക്ഷേ,അത് വിപണിയിലെത്തും മുൻപ്, 1988 ജൂൺ 30 ന് ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചു.
-മരിക്കും മുൻപ് ആ അഭിമുഖം അദ്ദേഹം വായിച്ചിരിക്കുമോ? ശവസംസ്കാരച്ചടങ്ങിന് പോയപ്പോൾ അന്വേഷിച്ചു. തന്റെ അഭിമുഖം അച്ചടിച്ചു വന്നത് വായിച്ചിട്ട് അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞത്രേ: ആ കുരങ്ങൻമാർ അത് കുഴപ്പമാക്കിയില്ല!
മദനനേയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.ഭാര്യ സെബീനയുടെ മരണശേഷം ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന പോഞ്ഞിക്കര റാഫിയുമായി അഭിമുഖം നടത്തിയതാണ് മറ്റൊരു അനുഭവം.
റേഷൻ മൊത്തവ്യാപാരികൾ അരി സ്വകാര്യ അരിമില്ലുകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് എഴുതിയ അന്വേഷണാത്മക റിപ്പോർട്ടാണ് മറ്റൊന്ന്. ഇതുമായി ബന്ധപ്പെട്ട ഒരു കമ്പനിയിലെ ക്ലാർക്കാണന്ന വ്യാജേനയാണ് സെയിൽ ടാക്സ് ചെക്ക് പോസ്റ്റിൽ പോയി അരി കടത്തിയ ലോറിയുടെ നമ്പർ ശേഖരിച്ചത്. അതിനായി അവരുടെ കാല് പിടിക്കണ്ടി വന്നു.ആർ.ടി.ഒ ഓഫീസിൽ നിന്ന് വണ്ടി ഉടമസ്ഥനെ കണ്ടെത്തി വാർത്ത നൽകിയതോടെ ഭീഷണികളുണ്ടായി. അന്നത്തെ ഭക്ഷ്യ-പൊതുവിതരണ മന്ത്രി ടി.എച്ച് മുസ്തഫ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മൊത്ത വ്യാപാരികളുടെ ലൈസൻസ് സസ്പെന്റ് ചെയ്തു.
ഭീഷണികളെ അതിജീവിച്ച് നടത്തിയ റിപ്പോർട്ടിങ്ങുകളെക്കുറിച്ച് പത്തു വർഷം മുൻപ് ദ സൺഡേ ഇന്ത്യൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഇത് ഇടം പിടിച്ചു.
ജനപ്രിയ വാർത്താവതാരകനായിരുന്ന എം.രാമചന്ദ്രൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ ,'രാമചന്ദ്രൻ ഇനി വാർത്തകൾ വായിക്കുന്നതല്ല' എന്ന പേരിൽ അദ്ദേഹത്തെക്കുറിച്ച് എഴുതിയ വാർത്ത ഏറെ ശ്രദ്ധ നേടി. 'എനിക്ക് ജലദോഷം വന്നാൽ കൂടി ഭൂമിമലയാളത്തിൽ എല്ലാവരും അറിയും' എന്ന് രാമചന്ദ്രൻ പറഞ്ഞത് ഓർക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ ഇത് പരാമർശിച്ചിട്ടുണ്ട്. ഈ വാർത്ത കണ്ടാണ് തന്നെ റാസൽഖൈമ റേഡിയോയിൽ വാർത്ത വായിക്കാൻ ക്ഷണിച്ചതെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
വിവിധ ബ്യൂറോകളിലാണ് ഏറെക്കാലം പ്രവർത്തിച്ചത്. ഏറ്റവുമൊടുവിൽ ഇടുക്കിയിൽ . ഇക്കാലത്തിനിടയിൽ കുറേ പരമ്പരകളും എഴുതിയിട്ടുണ്ട്. പി.എസ്.സി നിയമനങ്ങളിലെ കാലതാമസത്തെക്കുറിച്ചുള്ള പരമ്പര വന്നുകൊണ്ടിരിക്കേ,വിരമിക്കൽ പ്രായം കഴിഞ്ഞ ഒരാൾക്ക് നിയമന ഉത്തരവ് അയച്ച വാർത്ത പുറത്തു വന്നു. കൂട്ടആത്മഹത്യയെക്കുറിച്ചുള്ള പരമ്പര തുടങ്ങിയ ദിവസം, മറ്റൊരു കൂട്ട ആത്മഹത്യയുണ്ടായി.
പെമ്പിളൈ ഒരുമൈ സമരം, കല്ലുവാതുക്കൽ മദ്യദുരന്തം തുടങ്ങി കേരളത്തെ പിടിച്ചുലച്ച പല സംഭവങ്ങളും റിപ്പോർട്ട് ചെയ്തു.
മോഷണക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത കള്ളൻ തനിക്ക് വക്കീൽ നോട്ടീസയച്ച സംഭവവും വി.ആർ രാജ്‌മോഹൻ വിവരിച്ചു. മറ്റു പല കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞത് റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിയല്ലന്നു കാണിച്ചായിരുന്നു അയാൾ നോട്ടീസയച്ചത്. പൊലീസിന്റെ കൈയ്യിലും അതിന് തെളിവുണ്ടായിരുന്നില്ല.
പുതുതലമുറയിലെ മാദ്ധ്യമ പ്രവർത്തകരിൽ മിക്കവരും വാർത്തകൾക്ക് സമൂഹമാദ്ധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാറ്റിയെഴുതുക പോലും ചെയ്യാതെ അവയുടെ ഈച്ചക്കോപ്പികളാണ് വരുന്നത്.കട്ട് ആന്റ് പേസ്റ്റ് ചെയ്യുന്നത് ശീലമാക്കിയവരാണ് അവർ.
തൃശൂർ, എറണാകുളം പ്രസ് ക്ലബുകളുടെ സെക്രട്ടറിയായും പ്രവർത്തിച്ച വി.ആർ രാജ്മോഹൻ 2021 ജൂലൈയിലാണ് വിരമിച്ചത്.
ചർച്ചയിൽ ഫാ. റെജി ഫിലിപ്പോസ് പങ്കെടുത്തു.
ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറേറ്റർമാരായി.
ഈ പരമ്പരയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/YkyL5qfWg-
Labels:
'അമ്മ അറിയാൻ',
എ.എസ്. നായർ,
എ.പി ഉദയഭാനു,
ധനം,
വനിത,
വി.പി രാമചന്ദ്രൻ
ചരിത്രസാക്ഷികൾ-13:എസ്.കൃഷ്ണൻകുട്ടി,കെ.പി.എം ബഷീർ
പ്രമുഖ മാദ്ധ്യമപ്രവർത്തകർ തങ്ങളുടെ അനുഭവങ്ങളും വീക്ഷണങ്ങളും നിരീക്ഷണങ്ങളും പങ്കുവക്കുന്ന ക്ലബ് ഹൗസ് മീഡിയ റൂമിലെ 'ചരിത്ര സാക്ഷികൾ' പരമ്പരയുടെ പതിമൂന്നാം ഭാഗത്തിൽ ( 2023 മാർച്ച് 25) എസ്. കൃഷ്ണൻകുട്ടി (മുൻ ഡെപ്യൂട്ടി എഡിറ്റർ & ലീഡർ റൈറ്റർ, മാതൃഭൂമി), കെ.പി.എം ബഷീർ (ധനം ഓൺലൈൻ എക്സിക്യൂട്ടീവ് എഡിറ്റർ,ദ ഹിന്ദു മുൻ ഡെപ്യൂട്ടി എഡിറ്റർ & ചീഫ് ഓഫ് ബ്യൂറോ) എന്നിവർ അനുഭവങ്ങൾ പങ്കുവച്ചു.
പത്രപ്രവർത്തകനാകാൻ ആഗ്രഹിച്ച് മാദ്ധ്യമരംഗത്തേക്കുവന്ന ആളായിരുന്നില്ല എസ്. കൃഷ്ണൻകുട്ടി. പത്രവായന കുട്ടിക്കാലത്ത് ഹരമായിരുന്നു. അന്നത്തെ സമ്പ്രദായത്തിൽ സ്കൂളിൽ ചേരും മുൻപ് തന്നെ അക്ഷരങ്ങളെല്ലാം വ്യക്തമായി പഠിപ്പിക്കും. മാതൃഭൂമി പത്രമാണ് വായിച്ചിരുന്നത്. പത്രത്തിനൊപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പും മുടങ്ങാതെ വായിച്ചിരുന്നു. ബാലപംക്തി,ജോൺ റസ്കിന്റെ നോവലിൻ്റെ പരിഭാഷ ഇവയെല്ലാം കൗതുകത്തോടെ വായിച്ചു. 'മാതൃഭൂമി'യോട് ആത്മൈക്യം ഉണ്ടായിരുന്നുവെങ്കിലും പത്രപ്രവർത്തകൻ ആകണമെന്നോ ആകുമെന്നോ ഒരിക്കലും കരുതിയില്ല.
ബി.എ മലയാളത്തിന് ആലുവ യു.സി കോളേജിലാണ് പഠിച്ചത്. മഹാരാജാസിൽ എം. എ മലയാളത്തിന് പഠിക്കുമ്പോൾ മാഗസിൻ എഡിറ്ററായി.പിൽക്കാലത്ത്, സാഹിത്യ മാസിക നടത്തി പത്രാധിപസ്ഥാനം ഏറ്റെടുക്കണം എന്ന് ചിന്തിച്ചു. പ്രായോഗികമല്ലെന്ന് ബോധ്യമായി. എം.എ കഴിഞ്ഞ് പറവൂരിലെ കേസരി മെമ്മോറിയൽ കോളേജിൽ അദ്ധ്യാപകനായി. അധ്യാപനത്തോട് ഭ്രമം ഉണ്ടായിരുന്നതിനാൽ ചില എയിഡഡ് കോളേജുകളിൽ ജോലിക്ക് ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പത്രപ്രവർത്തക ട്രെയിനികളെ നിയമിക്കുന്നതിന് 'മാതൃഭൂമി'യിൽ പരസ്യം കണ്ടപ്പോൾ അപേക്ഷിച്ചു. ട്രെയിനിയായി കോഴിക്കോട് നിയമനം കിട്ടി. അധ്യാപന മോഹം ഉപേക്ഷിക്കണമല്ലോ എന്ന ദുഃഖമുണ്ടായിരുന്നു.
മാതൃഭൂമിയിൽ പരിവർത്തനത്തിന്റെ കാലമായിരുന്നു. കെ.പി കേശവമേനോനെ തുടർന്ന് വി.പി രാമചന്ദ്രൻ പത്രാധിപരായി.കെട്ടിലും മട്ടിലും പരിഷ്കരണങ്ങൾ. ഡെസ്കിലായിരുന്നു ആദ്യ ജോലി. രസകരമായ അന്തരീക്ഷം. വിംസി എന്നറിയപ്പെടുന്ന വി. എം ബാലചന്ദ്രനായിരുന്നു ന്യൂസ് എഡിറ്റർ. സ്പോർട്സ് കോളം കൈകാര്യം ചെയ്തിരുന്ന പ്രഗൽഭൻ. മുഖപ്രസംഗം എഴുതിയ കേരളത്തിലെ ആദ്യത്തെ വനിതാ പത്രപ്രവർത്തക കെ. തങ്കം അവിടെ ന്യൂസ് എഡിറ്ററായി ഉണ്ടായിരുന്നു. ലാഘവത്വം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടെ. ജൂനിയർമാരോടും സമഭാവനയോടുള്ള പെരുമാറ്റം. ആദ്യത്തെ പൊരുത്തക്കേട് മാറി ഇഷ്ടമായി.
വാരാന്ത്യപ്പതിപ്പിന്റെ ചുമതലയുള്ള എഡിറ്റർ കെ.സി നാരായണൻ, ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ച ഗോപി പഴയന്നൂർ , ശ്രീകുമാര മേനോൻ, എം.പി കൃഷ്ണദാസ്, കെ. മോഹൻദാസ് രാധാകൃഷ്ണൻ, വിക്രമൻ തുടങ്ങിയ ചീഫ് സബ് എഡിറ്റർമാരും ഉണ്ടായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം, ടി.അരുൺകുമാർ, ടി. സുരേഷ് ബാബു, ടി.ആർ രാമചന്ദ്രൻ,എൽ.കെ കൃഷ്ണൻകുട്ടി എന്നിവർ ഒരുമിച്ചാണ് ജോയിൻ ചെയ്തത്.
ഹാൻഡ് കമ്പോസിംഗിൽ നിന്നുള്ള മാറ്റം എല്ലാ പത്രങ്ങളിലും വന്നു. വി.പി രാമചന്ദ്രൻ പത്രാധിപരായ കാലത്ത് പത്രത്തിന് രൂപത്തിലും ഭാവത്തിലും അടുക്കും ചിട്ടയും ഉണ്ടായി.സ്ഥാപനത്തിന്റെ അച്ചടക്കം പുതിയ ആളുകളും പഠിക്കണം, പ്രായോഗിക തലത്തിൽ കൊണ്ടുവരണം എന്നായിരുന്നു നിഷ്കർഷ. ടി. വേണുഗോപാലും വിംസിയും ഗുരുസ്ഥാനീയരായിരുന്നു.1979 മുതൽ 1984 വരെ കോഴിക്കോട് തുടർന്നു.
1981ൽ തോംസൺ ഫൗണ്ടേഷന്റെ കോട്ടയത്തു നടത്തിയ ഒന്നരമാസം നീണ്ടുനിന്ന പരിശീലന ക്യാമ്പിന് പോയിരുന്നു. വിദേശീയരായിരുന്നു പരിശീലകർ. മാതൃഭൂമിയിൽ ടി. വേണുഗോപാലൻ, പി. രാജൻ എന്നിവരൊക്കെ പഠിപ്പിച്ചതിൽ അപ്പുറം ഒന്നും പഠിക്കാനുണ്ടായിരുന്നില്ല. "വാരാന്തപ്പതിപ്പിനു വേണ്ടി കെ.സി നാരായണൻ ഞങ്ങളിൽ നിന്ന് ഫീച്ചറുകൾ സ്വീകരിച്ചിരുന്നു. ഫീച്ചർ എഴുതാൻ പഠിപ്പിച്ചതും സാഹിത്യതാത്പര്യം വളർത്തിയതും കെ. സിയാണ്. ധാരാളം ഫീച്ചറുകളും പുസ്തക നിരൂപണങ്ങളും എഴുതാൻ കഴിഞ്ഞു. ചെറിയ പ്രതിഫലവും ലഭിച്ചു. കുറഞ്ഞ സ്റ്റൈപ്പൻഡ് മാത്രമുള്ളപ്പോൾ അധിക വരുമാനം ആകർഷകമായിരുന്നു".
ഗോപി പഴയന്നൂർ കൈകാര്യം ചെയ്തിരുന്ന താരാപഥം പേജിൽ സിനിമാനിരൂപണങ്ങളും എഴുതിയിരുന്നു. പുതിയ സിനിമ കാണാൻ പാസ് തരും.ആദ്യദിവസം തന്നെ സിനിമ കണ്ട് റിവ്യൂ എഴുതി കൊടുക്കും. അതിനും പ്രതിഫലം കിട്ടിയിരുന്നു. ഗൃഹലക്ഷ്മി തുടങ്ങിയ കാലത്ത് ഫീച്ചറുകൾ എഴുതിയിരുന്നു.
ഇന്നത്തെപ്പോലെ മരണ വാർത്തകൾ തയ്യാറാക്കി വയ്ക്കുന്ന രീതി അന്ന് ഉണ്ടായിരുന്നില്ല.
രാത്രി ഒൻപത് മണിക്കാണ് കേശവദേവ് മരിച്ച വിവരം കിട്ടുന്നത്. വാർത്ത, അനുസ്മരണം, കൃതികളെ പറ്റിയുള്ള അവലോകനം എല്ലാം ചേർത്ത് പരിമിതമായ സൗകര്യം ഉപയോഗിച്ചു പത്രം പുറത്തിറക്കുന്നത് അത്ഭുതകരമായി തോന്നി.
സൗമനസ്യത്തോടെ എഡിറ്റർമാർ തെറ്റ് തിരുത്തി തന്നിരുന്നു. സഞ്ചാരപ്രിയനായ കെ. സി നാരായണൻ അവധിയെടുത്തു പോകുമ്പോൾ വാരാന്തപ്പതിപ്പിന്റെ ചുമതല ഏൽപ്പിക്കുമായിരുന്നു. അങ്ങിനെയാണ് എഴുത്തുകാരുമായി ഇടപെടാനുള്ള അവസരം കിട്ടിയത്. സാഹിത്യ പത്രപ്രവർത്തനം എന്തെന്ന് പഠിക്കാൻ കഴിഞ്ഞു. പത്രം ഇറങ്ങിക്കഴിഞ്ഞാൽ പോരായ്മകളോ നിർദ്ദേശങ്ങളോ എന്തെങ്കിലും പറയും. അതല്ലാത്ത ഇടപെടലുകൾ ഇല്ല. സ്വതന്ത്രമായി വാരാന്തപ്പതിപ്പിൽ പ്രവർത്തിക്കാൻ കഴിഞ്ഞു.
കോഴിക്കോട്ടെ ജീവിതം, ഭക്ഷണം, ഭാഷ എല്ലാം ആസ്വാദ്കരമായിരുന്നു. പത്രത്തിൽ കാർഷിക രംഗം ആരംഭിച്ചപ്പോൾ,പിൽക്കാലത്ത് മാതൃഭൂമി എഡിറ്ററായ വി.രവീന്ദ്രനാഥ് സപ്ലിമെന്റിന്റെ ചുമതല ഏൽപ്പിച്ചു. കെ.സി യാണ് വേണ്ട ഉപദേശങ്ങൾ തന്ന് സഹകരിച്ചത്. പത്ര പ്രവർത്തന പരിചയം നേടാൻ മാത്രമല്ല, പത്രം ഓഫീസിലെ സൗഹൃദാന്തരീക്ഷം മനസ്സിലാക്കാനും കഴിഞ്ഞത് കോഴിക്കോട്ടെ പരിശീലന കാലത്താണ്.
"അന്നത്തെ മാതൃഭൂമി ന്യൂസ് റൂം സാഹിത്യ കാരന്മാരുടെ സംഗമ കേന്ദ്രം കൂടിയായിരുന്നു. എസ്. കെ പൊറ്റെക്കാട്, കെ.എ കൊടുങ്ങല്ലൂർ, തിക്കോടിയൻ, തുടങ്ങിയവർ അവിടെ വരും. സൗമ്യനായി ബാഗ് കക്ഷത്ത് വച്ച് കയറിവരുന്ന എസ്.കെ പൊറ്റെക്കാട്, തമ്മിൽ പരിചയം ഇല്ലെങ്കിലും വളരെ സ്നേഹത്തോടെ അടുത്തുവന്ന് സംസാരിക്കുമായിരുന്നു. അവർക്കെല്ലാം ന്യൂസ് റൂമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു".
വീടുവിട്ട് നിൽക്കാനുള്ള ബുദ്ധിമുട്ട് കൊച്ചിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോൾ മാറി. കൊച്ചിയിൽ അന്ന് രണ്ട് ന്യൂസ് എഡിറ്റർമാരുണ്ട്.പിന്നീട് പത്രത്തിന്റെ ചീഫ് എഡിറ്ററായ കെ.കെ ശ്രീധരൻ നായർ, കെ.പി വിജയൻ എന്നിവർ. സി. ഉത്തമക്കുറുപ്പ്, എസ്. വിജയശങ്കർ എന്നിവരും ഉണ്ടായിരുന്നു.
ഇന്ദിരയുടെ മരണം റിപ്പോർട്ട് ചെയ്ത പത്രം തിരുവനന്തപുരത്ത് നിന്നിറങ്ങിയത് എല്ലാ കീഴ് വഴക്കങ്ങളും ഭേദിച്ചു കൊണ്ടാണ്. ഒന്നാം പേജ് നിറയുന്ന ഇന്ദിരയുടെ ഫോട്ടോ. ടി. വേണുഗോപാൽ രൂപകൽപ്പന ചെയ്ത പത്രം വിപ്ലവകരമായ ഒന്നായിരുന്നു.
വരാന്തപ്പതിപ്പ് കൊച്ചിയിലേക്ക് മാറ്റിയപ്പോൾ, അതിന്റെ ചുമതല വഹിച്ചു. എൻ.വി കൃഷ്ണവാര്യർ പത്രാധിപരായി വന്ന സമയത്ത് സാഹിത്യരംഗം എന്ന മുഴുവൻ പേജ് പംക്തി ആരംഭിച്ചു. അതിൽ എൻ.വിയുടെ 'പ്രതിവാര ചിന്തകൾ' എന്ന കോളം ഉണ്ടായിരുന്നു. ആ പേജിന്റെ ചുമതല വഹിക്കാൻ കഴിഞ്ഞു.
കൊച്ചിയിലെ അന്നത്തെ ന്യൂസ് എഡിറ്റർ കെ.പി വിജയൻ രക്തദാനത്തെ കുറിച്ച് എഡിറ്റോറിയൽ എഴുതാൻ ആവശ്യപ്പെട്ടു. "അന്ന് പുതിയ പലരെക്കൊണ്ടും മുഖപ്രസംഗം എഴുതിച്ചിരുന്നു. മിഡിൽ പീസെഴുതാൻ ആവശ്യപ്പെട്ടതും കെ.പി വിജയൻ തന്നെ. വിംസിയിൽ നിന്നു കിട്ടിയ ഹാസ്യബോധം ഉപകാരപ്പെട്ടു".
തിരുവനന്തപുരത്തിനും പിന്നീട് തൃശൂരിനും സ്ഥലംമാറ്റമുണ്ടായി. കെ. സി നാരായണനായിരുന്നു തൃശൂരിൽ ന്യൂസ് എഡിറ്റർ. കുറഞ്ഞ കാലത്തിനു ശേഷം ലീഡർ റൈറ്ററായി വീണ്ടും കോഴിക്കോട് എത്തി.
"മാതൃഭൂമിയിൽ ഏറ്റവും ചെറിയ മുഖപ്രസംഗം എഴുതിയത് കൃഷ്ണവാര്യരാണ്.
മുഖപ്രസംഗം വലിച്ചു നീട്ടരുത് എന്ന ഉപദേശമായിരുന്നു അദ്ദേഹം തന്നത്.മദർ തെരേസ മരിച്ചപ്പോൾ
ഒരു പാരഗ്രാഫ് മാത്രമുള്ള മുഖപ്രസംഗമാണ് അദ്ദേഹം എഴുതിയത്. മദറിനെപ്പറ്റി എല്ലാവർക്കും അറിയാം എന്നാണ് ന്യായമായി പറഞ്ഞത്. വാർത്തയിലും ഫീച്ചറിലും ഇല്ലാത്ത കാര്യങ്ങൾ മാത്രം പറയുന്ന മുഖപ്രസംഗം മാതൃകയായിരുന്നു. എന്നാൽ ഇതു പറഞ്ഞ എൻ.വി തന്നെ, അനുവദിച്ചതിൽ കൂടുതൽ വലുപ്പത്തിൽ എഴുതിയിട്ടുമുണ്ട്- അദ്ദേഹത്തിന് വേണമെന്ന് തോന്നിയ വിഷയങ്ങളിൽ ".
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മലയാള മനോരമ നിരോധിച്ച സംഭവം വാർത്തയായി. സർവ്വകലാശാലയ്ക്ക് എതിരെയായിരുന്നു വാർത്ത. സംഭവത്തെക്കുറിച്ച് എഡിറ്റോറിയൽ എഴുതാൻ പത്രാധിപർ പറഞ്ഞു. മറ്റൊരു പത്രത്തിന്റെ പേര് കഴിയുന്നതും സ്വന്തം പത്രത്തിൽ കൊടുക്കാറില്ല. എന്നാൽ, എഡിറ്ററുടെ പ്രത്യേക നിർദ്ദേശപ്രകാരം മനോരമക്കെതിരെയുള്ള അപ്രഖ്യാപിത വിലക്കിനെ കുറിച്ച് മുഖപ്രസംഗം എഴുതി. മനോരമയുടെ പേരെടുത്ത് പറഞ്ഞ്, പത്രസ്വാതന്ത്ര്യത്തിന് മേലുള്ള കൈകടത്തലാണ്, വായ് മൂടി കെട്ടാനുള്ള ശ്രമമാണ് എന്ന് എഴുതി പ്രസിദ്ധീകരിച്ചു. ഞങ്ങൾക്ക് പറയാനുള്ളത് ഇതു തന്നെ എന്ന രീതിയിൽ മലയാള മനോരമ അടുത്തദിവസം ഇതേ മുഖപ്രസംഗം അവരുടേത് എന്ന നിലയ്ക്ക് പ്രസിദ്ധീകരിച്ചു.
എ.കെ ആൻറണി കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച് രാജഹംസം എന്ന വിമാനത്തിൽ തിരുവനന്തപുരത്തേക്ക് വന്നു. വിമാനയാത്രക്കൂലി ആര് കൊടുക്കണം എന്ന തർക്കം വാർത്തയായി. സർക്കാരിന് അത് വഹിക്കാൻ ബാധ്യതയില്ല. വിമാനയാത്രക്കൂലി കോൺഗ്രസ് തന്നെ കൊടുക്കണം എന്ന എഡിറ്റോറിയൽ എഴുതാൻ അന്നത്തെ എഡിറ്റർ ആവശ്യപ്പെട്ടു . 'വിമാനയാത്രക്കൂലി കോൺഗ്രസ് കൊടുക്കണം' എന്ന തലക്കെട്ടിൽ എഴുതി. അത് ദേശാഭിമാനി പത്രം പുന:പ്രസിദ്ധീകരിച്ചു. ഇങ്ങനെ വിചിത്രവും രസകരവുമായ നിരവധി അനുഭവങ്ങൾ.പന്ത്രണ്ട് വർഷത്തോളം മുഖപ്രസംഗത്തിന്റെ ചുമതല വഹിച്ചു. അവധി എടുക്കുമ്പോൾ പുതിയ ആളുകൾ എഴുതും.
"പുതിയ ആളുകൾ മുഖപ്രസംഗം എഴുതണമെന്ന് ചീഫ് എഡിറ്റർ ആഗ്രഹിച്ചു. പരിചയസമ്പന്നർ തന്നെ വേണമെന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം". പുതിയ പല ചെറുപ്പക്കാരെയും എഴുത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച മിഡിൽ പീസുകളുടെ രണ്ട് സമാഹാരങ്ങൾ പുസ്തകമാക്കി. "അക്കാലത്ത് ആരെക്കുറിച്ചും ഹാസ്യാത്മകമായി എഴുതാം. വായിക്കാനുള്ള സഹിഷ്ണുത അവർക്കുണ്ടായിരുന്നു. അത്തരം എഴുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നു".
സ്ത്രീകളെ ജോലിക്ക് എടുക്കുമ്പോൾ പ്രത്യേക സൗകര്യം ചെയ്യേണ്ടി വരുമോ എന്ന ചിന്ത സ്ഥാപനങ്ങളെ അലട്ടുന്നുണ്ട്. പഴയ രീതിയിലുള്ള ചിന്തയിൽ നിന്ന് പത്രങ്ങൾ മാറി. സമൂഹത്തിൽ പ്രബുദ്ധത ഉണ്ടാക്കണമെന്ന ലക്ഷ്യം മാധ്യമങ്ങൾക്ക് കുറഞ്ഞുവരുന്നു. മറ്റു മേഖലകളിൽ ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. മാധ്യമ മേഖലയിലേക്ക് വരാൻ സന്നദ്ധത ഇല്ലാത്തതുകൊണ്ടല്ല, സ്ത്രീകളുടെ എണ്ണം ഈ മേഖലയിൽ കുറഞ്ഞു വരുന്നത്.
വികസന കാര്യങ്ങളിൽ മാധ്യമങ്ങൾ ജനപക്ഷത്തു നിൽക്കണമെന്ന് തന്നെയാണ് അഭിപ്രായം. അധികാരികളുടെ താല്പര്യവും ജനാഭിരുചിയും പഠിച്ച ശേഷം മാധ്യമപ്രവർത്തകരുടെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയും ആവശ്യമായ പഠനം നടത്തിയും തീരുമാനങ്ങൾ എടുക്കണം. ഇരു കൂട്ടരെയും നേർവഴിക്ക് നടത്തുന്ന സമീപനമാണ് അഭികാമ്യം. വികസന വാർത്തകളിൽ കുറവു വരുന്നത് കമ്മ്യൂണിക്കേഷൻ രംഗത്ത് വന്ന വലിയ മാറ്റം കാരണമാണ്. ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് വാർത്തകൾ തയ്യാറാക്കുന്ന രീതി മാറി. സ്ത്രീ വിവേചനം അവസാനിപ്പിക്കുന്നത് ലക്ഷ്യം വച്ചുള്ള പംക്തികൾ മുൻപ് ഉണ്ടായിരുന്നു. പി. രാജൻ എഴുതിയ വാമപക്ഷം എന്ന കോളം ശ്രദ്ധേയമായിരുന്നു. ഫെമനിസം പറയുന്നവരെ അധിക്ഷേപിക്കുന്നത് പ്രബലമായിരുന്നു. അത്തരം പ്രസ്ഥാനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഉണ്ടായിരുന്ന എതിർപ്പിന്റെ പ്രതിഫലനം മാധ്യമങ്ങളിലും തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നീട് മാധ്യമങ്ങൾ സമർത്ഥമായി വിഷയം കൈകാര്യം ചെയ്തതോടെ വിവേചനം ഉണ്ട് എന്ന ബോധ്യം പൊതു സമൂഹത്തിന് ഉണ്ടായി. എങ്കിലും വിവേചനം ഇപ്പോഴും നിലനിൽക്കുന്നതിനാൽ പ്രവർത്തനം ഇനിയും തുടരണം.
പത്രവായന കുറഞ്ഞു എന്ന അഭിപ്രായമില്ല. വായിക്കുന്ന രീതിയിൽ മാറ്റം വന്നു. ഇപ്പോൾ പത്രം വായിക്കുകയല്ല, കാണുകയാണ്. വാർത്തയ്ക്കൊപ്പം ഹൈലൈറ്റ് കൊടുക്കുന്നു. മുഖപ്രസംഗങ്ങളിൽപ്പോലും എഡിറ്റോറിയൽ സമ്മറി കൊടുക്കുന്നു. പുതിയ തലമുറ വായിക്കുന്നില്ല. വായന കുറഞ്ഞിട്ടുണ്ടെങ്കിലും പത്രം ഉപേക്ഷിക്കില്ല.പുസ്തകത്തിന്റെ കാര്യത്തിൽ എന്ന പോലെ പത്രവും വാങ്ങിക്കുന്നവർ കൂടുതലും വായിക്കുന്നവർ കുറവുമാണ്. പണ്ട് വാങ്ങിക്കുന്നവർ കുറവും വായിക്കുന്നവർ കൂടുതലും ആയിരുന്നു. "രാവിലെ പത്രം വായിക്കണമെന്ന അനിവാര്യത എനിക്ക് ഇന്നും ഉണ്ട്",അദ്ദേഹം പറഞ്ഞു.
സമീപഭാവിയിൽ പത്രം നിലയ്ക്കുമെന്ന് തോന്നുന്നില്ല.ചെറുതാണ് സുന്ദരം എന്ന രീതിയിൽ വാർത്തയും ഹെഡിങ്ങും മുഖപ്രസംഗങ്ങളും മാറാം. പത്രങ്ങളുടെ കെട്ടും മട്ടും മാറും. ദീർഘമായ വായനാസമ്പ്രദായത്തോടെ അവ നിലനിൽക്കും എന്ന് പറയാനവില്ല.എന്നാൽ ഭാവി അപകടത്തിലാണെന്ന ചിന്തയില്ല.
വരുംകാലത്തെ പത്രഭാഷയിലും മാറ്റം വരാം. കഠിന പദങ്ങൾ ഒഴിവായി , വാചകങ്ങൾ കൂടുതൽ ലളിതമാകും. വാർത്തയുടെ ദൈർഘ്യം ഇപ്പോഴേ കുറഞ്ഞിട്ടുണ്ട് . മറ്റു പേജുകളിലേക്ക് തുടർച്ച ഇല്ല. ഇന്ന് ഭാഷ മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ട് പത്രം വായിക്കാതെ പോകുന്നില്ല. കർത്താവ്, കർമ്മം,ക്രിയ എന്ന രീതിയിലുള്ള വാക്യഘടന മാറി. ഭാഷ കടമെടുക്കുമ്പോൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന വാക്കുകൾ വേണം ഉപയോഗിക്കാൻ. സമവായം എന്നത് മനസ്സിലായില്ലെങ്കിൽ അഭിപ്രായ ഐക്യം എന്ന് പ്രയോഗിക്കണം,കൃഷ്ണൻകുട്ടി പറഞ്ഞു.
'ദ ഹിന്ദു' പത്രത്തിൽ നിന്ന് ഡെപ്യൂട്ടി ന്യൂസ് എഡിറ്ററും ബ്യൂറോ ചീഫ്യുമായി വിരമിച്ച കെ പി. എം ബഷീർ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ ഒരു പിന്നാക്ക ഗ്രാമമായ കരുവാരക്കുണ്ടിലാണ് ജനിച്ചത്. ഗ്രാമത്തിൽ നിന്ന് അക്കൊല്ലം എസ്. എസ്. എൽ.സി പരീക്ഷ എഴുതിയ 103 പേരിൽ ജയിച്ചത് അഞ്ചുപേർ. പത്ര പ്രവർത്തകനായ ശേഷം, 1992ൽ മാത്രമാണ് വീട്ടിൽ കറണ്ട് വന്നത്. പിന്നാക്കാവസ്ഥയിലുള്ള ജനങ്ങളുള്ള ഗ്രാമമായിരുന്നു, കരുവാരക്കുണ്ട്. "ഗ്രാമത്തിൽ നിന്ന് ആദ്യമായി ബിരുദം കരസ്ഥമാക്കിയവരിൽ ഒരാൾ ഒരുപക്ഷെ ഞാനായിരിക്കും".
ബഹുഭാര്യത്വം, വിവാഹമോചനം എന്നിങ്ങനെ പല പ്രവണതകളും അന്ന് പൊതുവേ മുസ്ലീം സമുദായത്തിൽ ഉണ്ടായിരുന്നു.ഉമ്മയുടെ ബാപ്പ എട്ട് പ്രാവശ്യം കല്യാണം കഴിച്ചിട്ടുണ്ട്. ഏഴ് സ്ത്രീകളെ എട്ടു പ്രാവശ്യം. ഉമ്മയുടെ ഉമ്മ അഞ്ച് പ്രാവശ്യം വിവാഹം കഴിച്ചു. മറ്റൊരു സാമൂഹിക വിപത്ത് ബാല്യ വിവാഹം ആയിരുന്നു. 12-13 വയസ്സിൽ പെൺകുട്ടികൾ കല്യാണം കഴിച്ചു പോകുന്നത് കണ്ടാണ് വളർന്നത്.രണ്ടുവർഷത്തിനകം അവർ അമ്മയാകുന്നു. "50 വർഷം കൊണ്ട് വലിയ മാറ്റം മുസ്ലിം സമുദായത്തിൽ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കുട്ടികൾ കൂടുതൽ ശാക്തീകരിക്കപ്പെട്ടു".
കുട്ടിക്കാലത്ത് ധാരാളം വായിച്ചിരുന്നു. രണ്ടാം ക്ലാസ് മുതൽ പത്രം വായിച്ചു. വീട്ടിൽ പത്രം വരുത്താറില്ല;റേഡിയോ പോലുമില്ല. ചുരുക്കം വീടുകളിൽ മാത്രമാണ് പത്രം വരുത്തിയിരുന്നത്. ഉപ്പയ്ക്ക് ചെറിയൊരു കടയുണ്ട്. അതിനോട് ചേർന്നുള്ള ഒരു ഹോട്ടലിൽ വരുത്തിയിരുന്ന മലയാള മനോരമ പത്രം വായിക്കും. ഒരു ചെറിയ വായനശാല ഗ്രാമത്തിൽ ഉണ്ടായിരുന്നു.
ബിരുദത്തിന് മമ്പാട് എം.ഇ.എസ് കോളേജിലാണ് പഠിച്ചത്. ബിരുദം കഴിഞ്ഞപ്പോൾ ഗ്രാമീൺ ബാങ്കിൽ ജോലി ലഭിച്ചു. വീട്ടിൽ മോശമായ സാമ്പത്തികാവസ്ഥയായിരുന്നു . ഒരു കൊല്ലം കഴിഞ്ഞ് രാജിവെച്ച് എം. എ ഇക്കണോമിക്സിന് വിക്ടോറിയ കോളേജിൽ ചേർന്നു.
അധ്യാപകനാകാനായിരുന്നു മോഹം. പക്ഷേ, അതിനൊരുപാട് പണം വേണ്ടിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ബി. ജെ കോഴ്സിന് പ്രവേശനപ്പരീക്ഷയിൽ രണ്ടാം റാങ്കോടെ സീറ്റ് ലഭിച്ചു. ഇന്ത്യൻ എക്സ്പ്രസ്സിൽ ഉണ്ടായിരുന്ന എൻ.പി ചെക്കുട്ടി അന്ന് സഹപാഠിയായിരുന്നു. പഠിക്കുന്ന കാലത്ത് വിദേശ പത്രങ്ങളും ആനുകാലികങ്ങളും വായിച്ചത് ഇംഗ്ലീഷ് പത്രപ്രവർത്തനത്തിന് പ്രചോദനമായി . കോഴിക്കോട് മാതൃഭൂമിയിലായിരുന്നു ഇന്റേൺഷിപ്പ്. കെ.സി നാരായണന്റെ കൂടെ ഒരു മാസം നല്ല ട്രെയിനിങ് ലഭിച്ചു.
36 വർഷത്തെ അനുഭവപരിചയം മാധ്യമരംഗത്ത് കെ.പി.എം ബഷീറിനുണ്ട്. അതിൽ 26 വർഷവും ദ ഹിന്ദു പത്രത്തിൽ ആണ് പ്രവർത്തിച്ചത്.ഇപ്പോൾ ധനം ഓൺലൈനിൽ എക്സിക്യൂട്ടീവ് എഡിറ്റർ.
1985 ൽ ഇന്ത്യൻ എക്സ്പ്രസിന്റെ വിജയവാഡ യൂണിറ്റിലാണ് സബ് എഡിറ്ററായി ജോലി ആരംഭിച്ചത്.എൻ.പി ചെക്കുട്ടിയും ഒപ്പം ഉണ്ടായിരുന്നു.
മൂന്നുവർഷം അവിടെ തുടർന്നു. പിന്നീട് കൊച്ചി ഡെസ്കിലേക്ക് സ്ഥലംമാറ്റം.1992ൽ ചെന്നൈയിൽ സീനിയർ സബ് എഡിറ്റർ ആയി ദ ഹിന്ദു പത്രത്തിൽ ജോലിയിൽ പ്രവേശിച്ചു. 1995ൽ റിപ്പോർട്ടറായി. 2019 മലബാർ മേഖല ഡെപ്യൂട്ടി എഡിറ്റർ ആൻഡ് ബ്യൂറോ ചീഫ് ആയാണ് വിരമിച്ചത്.
ഹിന്ദു പത്രത്തിൽ പ്രവർത്തന സ്വാതന്ത്ര്യം നന്നായി അനുഭവിക്കാൻ കഴിഞ്ഞു. സ്പെഷ്യലൈ സേഷൻ സാധ്യതകൾ ധാരാളം ഉണ്ടായിരുന്നു. പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പാഠങ്ങൾ അവിടെ നിന്ന് പഠിക്കാൻ കഴിഞ്ഞു. ലൈനോ ടൈപ്പിൽ അച്ച് നിരത്തിക്കൊണ്ടുള്ള രീതിയിലായിരുന്നു പത്രങ്ങൾ അക്കാലത്ത് അച്ചടിച്ചിരുന്നത്. വെളുപ്പിന് മൂന്ന് മണിയ്ക്കൊക്കെ യായിരിക്കും ജോലി കഴിയുന്നത്. സബ് എഡിറ്റർ എന്ന നിലയിൽ നൂതനമായ നിരവധി സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞു.
ഇന്ത്യൻ എക്സ്പ്രസിൽ ആദ്യത്തെ ഒരു മാസം മാത്രമാണ് ടൈപ്പ് റൈറ്ററിൽ ജോലി ചെയ്യേണ്ടിവന്നത്.
കമ്പ്യൂട്ടറുകൾ വന്നതോടെ സ്റ്റോറി ഫയൽ ചെയ്യുന്നത് അതിലായി. അരുൺ ഷൂറിയുടെ കാലത്താണ് പ്രവർത്തിച്ചത്. "ത്രസിപ്പിക്കുന്ന ഒരു കാലഘട്ടം കൂടിയായിരുന്നു അത്".
അടിസ്ഥാനപരമായി അക്കാദമീഷ്യൻ ആയിരുന്ന ഷൂറി,സുദീർഘമായ ലേഖനങ്ങളാണ് എഴുതുക. എഴുത്ത് പത്ര പ്രവർത്തന രീതിക്ക് അനുസൃതമായിരുന്നില്ല.ഷൂറിയുടെ ലേഖനങ്ങൾ എഡിറ്റ് ചെയ്യാൻ കിട്ടിയിരുന്നു. വൈകുന്നേരം വാർത്ത, പ്രസ്സിൽ പോകും വരെ തിരുത്തലുകൾ വന്നു കൊണ്ടേയിരിക്കും.
ചെന്നൈയിൽ ഒരൊറ്റ യൂണിറ്റ് മാത്രമുള്ള, കേന്ദ്രീകൃതമായി വാർത്തകൾ തീരുമാനിച്ചിരുന്ന പത്രമായിരുന്നു ആദ്യകാലത്ത് 'ദ ഹിന്ദു'. വിമാനത്തിലാണ് പത്രം മറ്റ് സംസ്ഥാനങ്ങളിലേക്ക് അയച്ചിരുന്നത്. പിന്നീട് സംസ്ഥാനാടിസ്ഥാനത്തിൽ എഡിഷനുകൾ തുടങ്ങി . രണ്ടു മൂന്നു പേജുകൾ പ്രാദേശിക വാർത്തകൾക്കായി മാറ്റിവയ്ക്കുന്ന രീതി അടുത്തകാലത്താണ് വന്നത്.
ഇന്ത്യൻ എക്സ്പ്രസ് യൂണിറ്റുകൾ സ്വതന്ത്രമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. എഡിറ്റ് പേജ് ഒഴിച്ച് ബാക്കിയെല്ലാം ലോക്കൽ എഡിഷനുകൾ ആയിരുന്നു.
ഹിന്ദു പത്രത്തിൽ പല പേജുകളും പൊതുവാണ്. ദേശീയ പേജ്, വിദേശ പേജ് അങ്ങനെ പലതും. ഒരു പാൻ ഇന്ത്യൻ രീതിയാണ് ഹിന്ദുവിന്. ഹിന്ദുവിന് ചൈനയിൽ ബ്യൂറോയുണ്ടായിരുന്നു. ചൈനയുടെ സാമ്പത്തിക വളർച്ചയുടെ കാലമായിരുന്നു അത്. ചൈന സൂപ്പർ പവറായി. ഐക്യരാഷ്ട്രസഭയുടെ
ശില്പശാലയ്ക്കായി ചൈനയിൽ പോയപ്പോൾ ബ്യൂറോ സന്ദർശിച്ചു.
എല്ലാ കാലത്തും ചൈന ഇന്ത്യയുടെ ശത്രു രാജ്യം തന്നെയായിരുന്നു. എങ്കിലും ഒരുപാട് വാർത്തകൾ സംഭവിക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക് നിരവധി ചൈന വാർത്തകൾ ഹിന്ദുവിൽ
വന്നു. അന്നത്തെ എഡിറ്ററായിരുന്ന എൻ. റാം ഇടത് ചായ് വുള്ള ആളായിരുന്നെങ്കിലും വാർത്തയിൽ അത്തരം താല്പര്യങ്ങൾ പ്രതിഫലിക്കാറില്ല.
2005ൽ ലോസ് ഏഞ്ചൽസ് ടൈംസിൽ ട്രെയിനിങ്ങിനു പോയിരുന്നു.പത്രത്തിന്റെ എഡിറ്റർ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. കോഴ്സ് കഴിഞ്ഞ് പറയാം എന്ന മറുപടി കൊടുതെങ്കിലും പോയില്ല. ലോസ് ഏയ്ഞ്ചൽസിൽ വലിയ മാറ്റങ്ങളുടെ കാലമായിരുന്നു അത്.
200 പത്രപ്രവർത്തകരെ അവർ പിരിച്ചു വിട്ടിരുന്നു.
നിരവധി അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്ന് ട്രെയിനിങ് ലഭിച്ചിട്ടുണ്ട്.
വികസനോൻമുഖ പത്ര പ്രവർത്തനത്തിൽ വാഷിംഗ്ടൺ പോസ്റ്റിൽ വേൾഡ് ബാങ്കും ഐ. എം. എഫും സംഘടിപ്പിച്ചതായിരുന്നു പങ്കെടുത്ത ഒരു ശില്പശാല.
യു.എസിലെ പ്രശസ്തമായ മേരി ലാൻഡ് യൂണിവേഴ്സിറ്റിയിൽനിന്ന് ഒരു വർഷത്തെ മാസ്റ്റർ ബിരുദവുമെടുത്തു. യൂണിവേഴ്സിറ്റി ഓഫ് ഫിൻലാന്റിൽ നിന്ന് ഫുൾ ബ്രൈറ്റ് ഫെലോഷിപ്പ് കിട്ടി.ഭാഷ, ഫാക്ട് ചെക്കിംഗ് ഒക്കെയാണ് അവിടെ പഠിച്ചത്. വാഷിംഗ്ടൺ പോസ്റ്റിൽ ഒരു മാസത്തെ പരിശീലനമാണ് ലഭിച്ചത്. ടൈംസ് മാഗസിനിലും ട്രെയിനിങ് കിട്ടി. കൂടുതലും സാങ്കേതിക കാര്യങ്ങളാണ് പഠിച്ചത്.
2005ൽ പ്രസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശീലനം ലഭിച്ചു.പരിശീലനകാലത്ത് യുദ്ധകാല പത്രപ്രവർത്തനത്തെപ്പറ്റി എഡിറ്റ് പേജിലേക്ക് ആർട്ടിക്കിൾ എഴുതാൻ ആവശ്യപ്പെട്ടു. ഇറാക്ക് യുദ്ധം നടക്കുന്ന സമയം. നേരിട്ടുള്ള ഒരു ആക്രമണമായിരുന്നു അത്. അമേരിക്കൻ സർക്കാറിന് വേണ്ടി അവിടുത്തെ പത്രങ്ങൾ എക്സ്ക്ലൂസീവ് വാർത്തകൾ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. അമേരിക്കൻ സാമ്രാജ്യ ശക്തികളുടെ വേട്ടപ്പട്ടികൾ ആണ് അവിടുത്തെ മാധ്യമങ്ങൾ എന്ന തോന്നലാണ് യുദ്ധ വാർത്തകൾ വായിച്ചപ്പോൾ ഉണ്ടായത്. ഇറാഖ് യുദ്ധം തുടങ്ങിയപ്പോൾ അതിനെ അമേരിക്കൻ മാധ്യമങ്ങൾ എങ്ങനെ പിന്താങ്ങും, റിപ്പോർട്ടിംഗ് എങ്ങിനെയായിരിക്കും എന്ന വിമർശനാത്മകമായ ലേഖനമെഴുതി.
10 ലക്ഷത്തിലേറെ പേർ കൊല്ലപ്പെട്ട യുദ്ധം. വലിയ സാമ്രാജ്യത്വ ശക്തി മൂന്നാം ലോക രാജ്യത്തെ നേരിട്ട് ആക്രമിക്കുന്ന യുദ്ധത്തെ അമേരിക്കക്കാർ എതിർത്തില്ല. യുദ്ധം തീർന്നു കഴിഞ്ഞപ്പോൾ വിഡ്ഢിത്തം ആയിരുന്നു, ഇൻറലിജൻസ് ഏജൻസി സൃഷ്ടിച്ചതാണ് എന്ന രീതിയിൽ പ്രസ്താവനകൾ വന്നു. ഇതിനെയെല്ലാം വിമർശിച്ചു കൊണ്ടായിരുന്നു ലേഖനം. എഡിറ്റർ ലേഖനമെടുത്തെറിഞ്ഞു, ദേഷ്യപ്പെട്ടു."This paper caters to the American people. അമേരിക്കൻ ഗവൺമെന്റിന്റെ മനയങ്ങളെ വിമർശിച്ചുകൊണ്ടാണ് നിങ്ങൾ എഴുതിയിട്ടുള്ളത്. വായനക്കാരിൽ നിന്ന് പ്രതിഷേധം വരും''.
പാശ്ചാത്യ മാധ്യമങ്ങളുടെ പ്രവർത്തന രീതികളെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇങ്ങനെ ഒരു ലേഖനം വന്നു കഴിഞ്ഞാൽ വായനക്കാരിൽ നിന്ന് പ്രതിഷേധമുണ്ടാകും.
അമേരിക്കൻ പത്രങ്ങൾക്ക് രണ്ട് മാനേജിംഗ് എഡിറ്റർമാർ ഉണ്ടാകും. വാർത്തയ്ക്കും , എഡിറ്റോറിയൽ പേജിനും പ്രത്യേക എഡിറ്റർമാർ. പല കാര്യങ്ങളിലും ഇവർക്ക് വ്യത്യസ്തമായ വീക്ഷണങ്ങൾ ആയിരിക്കും.
വാഷിംഗ്ടൺ പോസ്റ്റിൽ പരിശീലനകാലത്ത് അന്വേഷണാത്മക കുറ്റകൃത്യങ്ങളുടെ എക്കാലത്തെയും വലിയ ഉദാഹരണമായ വാട്ടർ ഗേറ്റ് സ്കാൻഡൽ കേസിലെ പത്രപ്രവർത്തകൻ ബോബ് വുഡ് വാർഡുമായി പരിചയപ്പെടാൻ കഴിഞ്ഞു.
ഇന്ത്യൻ പത്രങ്ങളിൽ ഉള്ളടക്കം, ഡിസ്പ്ലേ, ലേ ഔട്ട്,അവതരണം ഇവയിലെല്ലാം
ഏറ്റവും കൂടുതൽ മാറ്റങ്ങൾ കൊണ്ടുവന്ന പത്രമാണ് 'ദ ഹിന്ദു'. അച്ചടിയിൽ ഏറ്റവും ആധുനികമായ വിദ്യയാണ് പത്രത്തിൽ ഉപയോഗിച്ചിരുന്നത്.
മറ്റു മേഖലകളെ അപേക്ഷിച്ച് പത്രങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ്.ഇതിൽ മാറ്റം ഉണ്ടാകണം . പത്രങ്ങളിലെ ഡെസ്ക് സജീവമാകുന്നത് രാത്രിയാണ്. വെളുപ്പിന് 4 മണിയൊക്കെയാകും ചിലപ്പോൾ ജോലി തീരുമ്പോൾ. പുരുഷന്മാർ അവിടെയിരുന്ന് നേരം വെളുപ്പിക്കും. എന്നാൽ സ്ത്രീകൾക്ക് തിരിച്ച് വീട്ടിലെത്തണം. ഇതൊരു പ്രായോഗിക പ്രശ്നമായി തോന്നിയിട്ടുണ്ട്. അന്നുണ്ടായിരുന്ന ലോജിസ്റ്റിക്സ് പ്രശ്നം ഇപ്പോൾ ഇല്ല.
മാദ്ധ്യമങ്ങളിലെ രാഷ്ട്രീയ തിരുത്തലുകൾ കൂടുതലായാലും കുഴപ്പമില്ല. ഒരു പ്രശ്നമുണ്ട് എന്ന് അറിയുമ്പോൾ മാത്രമേ ആളുകൾ കൂടുതലായും ആ ബോധ്യത്തിലേക്ക് വരൂ എന്നതിനാൽ ജനപക്ഷത്തു തന്നെ നിൽക്കണം. ശരിയോ തെറ്റോ ആകട്ടെ വിഷയത്തിന്റെ അടിസ്ഥാനത്തിൽ വേണം തീരുമാനം. വരവ്, ചെലവ് സാധ്യതകൾ ഇവ വിശകലനം ചെയ്യണം. പല കാര്യങ്ങളിലും ഗവൺമെൻറ് ആസൂത്രണം ചെയ്യുമ്പോൾ പ്രത്യാഘാതങ്ങളെപ്പറ്റി പഠിക്കുന്നില്ല .കേരളം മുഴുവൻ ഒറ്റ നഗരം തന്നെയാണ്.
പാരിസ്ഥിതിക കാര്യങ്ങളിൽ കൃത്യമായ പഠനം ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രത്യാഘാതം എന്താണെന്നറിയണം. ധാരാളം സ്ഥലമുള്ള മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന് വേറിട്ട നിലപാട് വേണം. സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെപ്പറ്റി പഠനം ഉണ്ടാകണം. അപ്പോഴും ജനപക്ഷത്തു തന്നെ നിൽക്കണം.
ഇപ്പോൾ പത്രങ്ങളിൽ വികസന വാർത്തകൾ അധികമായി കാണുന്നില്ല. വികസനം എന്നു പറയുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ രാഷ്ട്രീയമായി ശരിയല്ല. പത്രപ്രവർത്തകർ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന രീതി കുറവാണ്. ഫീൽഡിൽ ഇറങ്ങി കാര്യങ്ങൾ പഠിച്ചു വേണം എഴുതാൻ. അതിനുള്ള സന്നദ്ധത പുതിയ തലമുറയിൽപ്പെട്ടവർക്ക് കുറവാണ്. ആളുകളോട് കാര്യങ്ങൾ നേരിട്ടന്വേഷിച്ച് അവതരിപ്പിക്കുന്നത് കുറഞ്ഞുവരുന്നു.
ഇന്ത്യയിൽ മുഴുവൻ ഇതാണ് സ്ഥിതി.പരസ്യം കിട്ടണം എന്നതിനാൽ മാനേജ്മെൻറ്കൾക്കും നഗര വാർത്തകളോടാണ് താല്പര്യം, ഗ്രാമീണ റിപ്പോർട്ടുകൾ കൊണ്ട് ഗുണമില്ലെന്ന തോന്നൽ പൊതുവേയുണ്ട്.
"ഇതിനെതിരെ സമ്മർദ്ദം ചെലുത്തേണ്ടത് പത്രപ്രവർത്തകർ തന്നെയാണു് ".
വാട്സാപ്പിലോ ഇ-മെയിലിലോ കിട്ടുന്ന വിവരങ്ങളിൽ നിന്നുള്ള വാർത്തകളാണ് കൂടുതൽ.പത്രം വായന കുറഞ്ഞിട്ടില്ല. പക്ഷേ, വായനാരീതി മാറി. "പത്രം വിദൂര ഭാവിയിൽ മരിക്കാം . എന്നാൽ ജേണലിസം നിലനിൽക്കുക തന്നെ ചെയ്യും. ഫിസിക്കൽ പ്രോഡക്റ്റ് ഉണ്ടാകില്ല. വായന നിലനിൽക്കും ഇന്ന് കാണുന്ന പത്രം അധികകാലം ഉണ്ടാകില്ല".
90 ശതമാനം ജനങ്ങളും മൊബൈലിലാണ് പത്രം വായിക്കുന്നത്. പുതിയ തലമുറ വാർത്ത എങ്ങനെ വായിക്കുന്നു എന്നതിന്റെ സൂചനയാണിത്. 15-16 സെൻറീമീറ്ററുള്ള സ്ക്രീനിൽ വായിക്കുന്നു.
വായനയിലെ ഏകാഗ്രതയും ദീർഘമായ വാർത്തകൾ വായിക്കാനുള്ള താത്പര്യവും കുറഞ്ഞു. ഫോട്ടോ , വീഡിയോ പോലുള്ള ദൃശ്യാവിഷ്കാരങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ടെക്സ്റ്റ് കുറയുന്നത് സാങ്കേതികതയുടെ മാറ്റത്തിൽ സംഭവിക്കുന്നതാണ്. ഭാഷയിലും മാറ്റം വരുന്നു. ആളുകളെ പിടിച്ചുനിർത്താൻ പര്യാപ്തമായ കഴിയുന്നത്ര ലളിതമായ ഭാഷ, അവരുടെ ഏകാഗ്രത തടസ്സപ്പെടുത്താത്ത രീതിയിൽ ഉപയോഗിക്കണം.
'ഗ്രാസ്പ് ദി ഐ ബോൾസ്' എന്ന പ്രയോഗം തന്നെയുണ്ട്. കഠിന പദങ്ങൾ വരുമ്പോൾ വാർത്ത തന്നെ ഒഴിവാക്കപ്പെടാം. പരിമിതമായ അറ്റെൻഷൻ കിട്ടാൻ വൈകാരികമായ ഭാഷ ഉപയോഗിക്കണം. മറ്റു ഭാഷകളിൽ നിന്ന് കടമെടുത്ത വാക്കുകൾ ഇംഗ്ലീഷ് ഭാഷ ഉപേക്ഷിക്കുകയാണ്. മലയാളത്തിൽ ഭാഷ ലളിതമാക്കാൻ സംസ്കൃതത്തിനു പകരം ഇംഗ്ലീഷ് പദങ്ങളാണ് ഉപയോഗിക്കുന്നത്. തമിഴിലെ പോലെ മലയാള പദങ്ങൾ തന്നെ കണ്ടെത്താൻ ശ്രമിക്കാവുന്നതേ ഉള്ളൂ.
പരിപാടിയിൽ ഡി. പ്രദീപ് കുമാറും കെ.ഹേമലതയും മോഡറേറ്റർമാരായി.
പരിപാടി മീഡിയ വേവ്സ് യൂട്യൂബ് ചാനലിൽ ലഭ്യമാണ്. ലിങ്ക് :https://youtu.be/-9id6kupQBY?si=T7LGtkUookbAPg8V
- റിപ്പോർട്ട് എഴുതിയത് കെ. ഹേമലത.
Labels:
എൻ. റാം,
കെ.പി വിജയൻ,
ഗോപി പഴയന്നൂർ,
ദ ഹിന്ദു,
വി.പി രാമചന്ദ്രൻ,
വിംസി
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2
സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(7)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)








