Sunday, 7 October 2007
പ്രൊ എം. എൻ.വിജയന്െ. മരണത്തെക്കുറിച്ച് വിവാദമുണ്ടാക്കിയവല്ക്ക് ഒരു ലക്ഷ്യം മാത്രമാണുള്ളത്-ജനകീയാസൂത്രണം കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള സാമ്രാജ്യത്വഗൂഡാലോചനയുടെ ഉല്‍പ്പന്നമായിരുന്നുവെന്നും അതിനു വിദേശധനസഹായം ഒഴുക്കിയിട്ടുണ്ടെന്നുമുള്ള അനിഷേധ്യമായ തെളിവുകള് തമസ്കരിക്കുക.ശാസ്ത്ര സാഹിത്യ പരിഷത്തിനും, ടി എം തോമസ് ഐസക്കിനുമെതിരെ അവസാനത്തെ പത്രസമ്മേളനത്തിലും അദ്ധേഹം നിരത്തിയ വസ്തുതകള് ചര്ച്ചകളിൽ നിന്നു മാറ്റുക.
അത്തരക്കാര്ക്ക് സ്തുതി പാടാന് അഴീക്കോടും മുകുന്ദനും റെഡി.ചാരിനില്‍ക്കുന്നവര് കല്‍പ്പിച്ചാല് എതിര്വാക്കു പറയുവതെങ്ങിനെ?വേദികളും കസേരകളും പോയാലോ?
വെറുതെ, സ്വയം തുണിയുരിഞ്ഞു കവാത്ത് നടത്തല്ലേ.
പങ്കാളിത്തജനാധിപത്യം എന്നതു ഒരു ഫണ്‍ഡഡ് സ്പോണ്‍സേറ്ഡ് പരിപാടിയാണെന്നും ഈ കെണിയില് വീണാല് രക്ഷപെടാനാവില്ലന്നും മൂന്നാലു വര്ഷം മുന്‍പു പാഠം പറഞ്ഞപ്പോള് അതു ഒരു സ്റ്റാലിനിസ്റ്റിന്റെ ജല്‍പ്പനങ്ങളായേ മിക്കവരും വിചാരിച്ചിരുന്നുള്ളു.കാശു വാങ്ങി ശീലിക്കുന്നവര് ചെളിക്കുഴിയില് പൂഴ്ന്നു പോകുന്നതും,പുതുമടിശ്ശീലക്കാര് പ്രസ്ഥാനത്തെ തന്നെ ഹൈജാക്ക് ചെയ്യുന്നതും നാം കണ്ടു.പണം അരേയും വിഴുങ്ങും-കാശുമുടക്കുന്നവര്ക്കായി എന്തും ചെയ്യും.ഏതറ്റം വരെയും പോകും.
അഴീക്കോടിനു അഭിപ്രായസ്ഥിരതയില്ല.അടിയന്തിരാവസ്ഥയില് അദ്ധേഹം ഏതു പക്ഷത്തായിരുന്നു.
അച്ച്യുതാനന്ദൻ പണ്ടു ക്ഷണിച്ചപ്പോള് ശിവഗിരി ഉപദേശകനായി വിലസിനടന്നയാളാണു ടിയാന്.ശാശ്വതീകാനന്ദനുമായി തോളിൽ കൈയിട്ട് നടന്നയാളെ കുറിച്ചു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ല.അവിടെ ഭോഗികള് മാത്രമേയുള്ളുവെന്നു അദ്ധേഹത്തിനു വെളിപാടുണ്ടായതു വൈകിയാണത്രേ.വിജയന് മാഷ് മരിച്ചപ്പോള് അദ്ധേഹം അരാജകവാദിയായിരുന്നുവെന്നും കൂടെ നടന്നവര് വഴി തെറ്റിച്ചുവെന്നും പറയുന്നത് വാര്ദ്ധക്യകാല ജല്‍പ്പനങ്ങളായി തള്ളിക്കളയാനാവില്ല.അത് മറ്റവര് തയാറാക്കി കൊടുത്ത പ്ോ ട്ടാണെന്ന് ഏതു കൊച്ചു കുട്ടിക്കുമറിയാം.
No comments:
Post a Comment