Tuesday, 13 November 2007
ഗുരുവായൂരില്‍ 108 ബ്രാഹ്മണര്‍ക്ക് കാല്‍ കഴുകിച്ച് ഊട്ട് നടത്തണമെന്നാണ് അഷ്ഠമംഗലപ്രശ്നത്തില്‍ കണ്ട പരിഹാരക്രിയകളിലൊന്ന്.
ദൈവകോപം ഉണ്ടാകാതിരിക്കാനും ആന ഇടഞ്ഞു സ്വര്‍ണ്ണ കൊടിമരം കുത്തിമറിക്കാതിരിക്കാനും സര്‍വജനങ്ങള്‍ക്കും കൃപാകടാക്ഷങ്ങള്‍ കിട്ടാനും ബ്രാഹ്മണരുടെ കാല്‍ കഴുകി തുടച്ചു,അവര്‍ക്ക് മൃഷ്ഠാന്ന സദ്യയും കൊടുത്ത് നാമജപവും നടത്തിക്കണമെന്നു കവടി നിരത്തി ധ്യാനിച്ചും ,ഹരിച്ചും ഗുണിച്ചും പ്രശ്നപരിഹാരമാര്‍ഗ്ഗം കണ്ടെത്തിയ ദൈവജ്ഞര്‍,പക്ഷേ,ഈ 108 ശ്രേഷ്ഠര്‍ ആരാണന്ന് മാത്രം പുറത്ത് പറഞ്ഞിട്ടില്ല.
ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരാനായി ,തലമുറ-തലമുറ കൈമാറി തന്ത്രി സ്ഥാനവും,മേല്‍ ശാന്തി-കീഴ് ശാന്തിയടക്കമുള്ള താക്കോല്‍ സ്ഥാനങ്ങളും കൈയടക്കിവെച്ചു അനുഭവിക്കുന്ന ചേന്നാസ് മനയിലേയും ശുകപുരം പെരുമനം ഗ്രാമങ്ങളിളെയും താഴമണ്‍ മഠത്തിലേയും ഒന്നാംതരം ബ്രാഹ്മണര്‍ക്കു മാത്രം കാല്‍കഴുകിച്ചൂട്ട് നടത്തുമായിരിക്കും.
ദേവസ്വം മന്ത്രി ജി സുധാകരനെകൊണ്ടുതന്നെ ഈ പരിഹാരക്രിയ ചെയ്യിക്കുന്നതാണു അത്യുത്തമം.അങ്ങിനെ ദൈവഞ്ജര്‍ക്ക് ഇനിയും കല്‍പ്പിക്കാവുന്നതേയുള്ളു.അരെക്കൊണ്ടു ബ്രാഹ്മണരുടെ കാല്‍ കഴുകിക്കുന്നതാണ്‍ ഭഗവാനിഷ്ഠം എന്നുകൂടി ഉടന്‍ അരുളി ചെയ്യണം.പരിഹാരക്രിയകള്‍ മംഗളകരമാകണമെങ്കില്‍ എല്ലാറ്റിനും പൂര്‍ണ്ണത വേണം.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ദേവനു അനിഷ്ടമുണ്ടാക്കുമെന്നു പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു.അതിനാല്‍ 20 വര്‍ഷം മുന്‍പു സ്വാമി ആനന്ദതീര്‍ഥന്‍ മുറജപസമരം നടത്തി, തല്ലു കൊണ്ടു, നിര്‍ത്തിച്ച ബ്രാഹ്മണര്‍ക്കു മാത്രമായുള്ള നേര്‍ച്ചസദ്യയും ഉടന്‍ പുനരാരംഭിക്കണം.ഇല്ലെങ്കില്‍ ആന്‍ ഇടഞ്ഞു കൊടി മരം കുത്തിമറിച്ചാലോ?
5 വര്‍ഷം മുന്‍പു തിരുവിതാംകൂറ് ദേവസ്വംബോര്‍ഡിന്നു കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്തിയപ്പോള്‍ 2500 ബ്രാഹ്മണര്‍ക്കു പുതു വസ്ത്രം നല്‍കി ദിവസവും സദ്യ ഊട്ടിയിരുന്നു.അന്നു മാര്‍ക്സിസ്റ്റ് സഹയാത്രികനായ ഡോ എന്‍ ബാബുവായിരുന്നു,പ്രസിഡന്റ്.ഇവിടെയും പ്രസിഡന്റ് സഖാവാണു.
ചുരീദാറണിഞ്ഞ സ്ത്രീകളെ കാണുന്നത് ദേവനു അനിഷ്ടമുണ്ടാക്കുന്നതായി ദൈവഞ്ജര്‍ കല്‍പ്പിച്ചതിനാല്‍ ബോര്‍ഡ് മുന്‍ തീരുമാനം പിന്‍ വലിച്ച് മാപ്പിരക്കണം.
സ്വാതന്ത്ര്യം കിട്ടി പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ നായര്‍ സ്ത്രീകള്‍ക്കു പോലും ബ്ലവ്സിട്ട് പ്രവേശിക്കാന്‍ അനുമതികിട്ടിയതു.
സുപ്രീം കോടതി വിധിച്ചിടു പോലും ശ്രീകോവിലുകള്‍ക്കകത്ത് പുരോഹിതരായും,എന്തിനു പുറം ജോലിക്കു പോലും,അധസ്ഥിതരെ കയറ്റാത്തവര്‍ എങ്ങനെ ഇതു ഇഷ്ടപ്പെടും?
ഇനി ദൈവഞ്ജരോടു ഒരു എളിയ സംശയം കൂടി ഉണര്‍തിക്കാനുണ്ടു.
ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.
സാത്വിക ജീവിതം നയിക്കുന്നവരും, ഭക്തശിരോമണികളുമൊക്കെയായ ഈ മഹാത്മാക്കളുടെ ഗണതില്‍ ഫ്ലാറ്റ്-ഫെയിം കണ്ഠരര്‍ മോഹനരരിനെപ്പോലെ എല്ലാം തികഞ്ഞവരും ഉണ്ടാകുമോ?
മറ്റൊരു ബ്രാഹ്മണനേയും ഗുരുവായൂരില്‍ അടുപ്പിക്കാതതിനാലും അതു ആചാരവിരുദ്ധമായതിനാലും മറ്റാളുകളെ ഊട്ടിയാല്‍ ഭഗവാന്‍ കോപം വരും.അതിനാല്‍ ഈ ഗണത്തില്‍ പെടുന്നവരായ സദ്ഗുണസമ്പന്നരായ 108 ബ്രാഹ്മണരെ മാത്രം കാല്‍ കഴുകി ഊട്ടുക.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ദേവനു അനിഷ്ടമുണ്ടാക്കുമെന്നു പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു.അതിനാല്‍ 20 വര്‍ഷം മുന്‍പു സ്വാമി ആനന്ദതീര്‍ഥന്‍ മുറജപസമരം നടത്തി, തല്ലു കൊണ്ടു, നിര്‍ത്തിച്ച ബ്രാഹ്മണര്‍ക്കു മാത്രമായുള്ള നേര്‍ച്ചസദ്യയും ഉടന്‍ പുനരാരംഭിക്കണം.ഇല്ലെങ്കില്‍ ആന്‍ ഇടഞ്ഞു കൊടി മരം കുത്തിമറിച്ചാലോ?
5 വര്‍ഷം മുന്‍പു തിരുവിതാംകൂറ് ദേവസ്വംബോര്‍ഡിന്നു കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്തിയപ്പോള്‍ 2500 ബ്രാഹ്മണര്‍ക്കു പുതു വസ്ത്രം നല്‍കി ദിവസവും സദ്യ ഊട്ടിയിരുന്നു.അന്നു മാര്‍ക്സിസ്റ്റ് സഹയാത്രികനായ ഡോ എന്‍ ബാബുവായിരുന്നു,പ്രസിഡന്റ്.ഇവിടെയും പ്രസിഡന്റ് സഖാവാണു.
ചുരീദാറണിഞ്ഞ സ്ത്രീകളെ കാണുന്നത് ദേവനു അനിഷ്ടമുണ്ടാക്കുന്നതായി ദൈവഞ്ജര്‍ കല്‍പ്പിച്ചതിനാല്‍ ബോര്‍ഡ് മുന്‍ തീരുമാനം പിന്‍ വലിച്ച് മാപ്പിരക്കണം.
8 പതിറ്റാണ്ട് മുന്‍പ് ആരെങ്കിലും പ്രശ്നം വെച്ച് ദേവന്റെ വസ്ത്രസങ്കല്‍പ്പത്തെ പറ്റി തിരക്കിയിരുന്നെങ്കില്‍ സ്ത്രീകള്‍ അരക്കുമീതെ ഒന്നുമിടാതെ വരുന്നതാണ്‍ തനിക്കു പ്രിയം എന്നു ഭഗവാന്‍ കല്‍പ്പിച്ചതായി പറയുമായിരുന്നു;തീര്‍ച്ച.
ക്ഷേത്രപ്രവേശന വിളംബരം കാരണം ക്ഷേത്ര ചൈതന്യതിനു ക്ഷതമുണ്ടായതായി ചേന്നാസ് തിരുമേനി പറഞ്ഞിട്ടുണ്ട്.അതിനാല്‍ “വൃത്തിയും ശുദ്ധിയുമില്ലാത്ത” ഇവറ്റകളെ അമ്പലതില്‍ കയറ്റുന്നതും ഉടനടി നിരോധിക്കുക.
ഇനി ദൈവഞ്ജരോടു ഒരു എളിയ സംശയം കൂടി ഉണര്‍തിക്കാനുണ്ടു.
പുറം പോലെ അകവും പരിശുദ്ധമായിരിക്കേണ്ടേ?ഇക്കാലത്തെ സ്ത്രീകള്‍ അകത്തിടുന്ന വസ്ത്രങ്ങള്‍ വല്ലതും കേരളീയ പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കുന്നവയാണോ?വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ വരുന്ന സീ-ത്രൂ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ ഏതു ദേവനാണ്‍ കോപമിളകാത്തതു?
അതിനാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തു
ന്ന സര്‍വഭക്തകളും തനി കേരളീയ പാരമ്പര്യ വസ്ത്രങ്ങളും അവക്കിണങ്ങുന്ന തരത്തിലുള്ള നാടന്‍ അടിയുടുപ്പുകളും ധരിക്കേണ്ടതാകുന്നു.ഫാഷന്‍ അടി വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രാചാരങ്ങള്‍ തെറ്റിച്ചാല്‍ ഭഗവാന്‍ കോപിക്കും.അനിഷ്ടമുണ്ടാകും.ആന ഇടയും.
അതിനാല്‍ അകത്തേയും പുറത്തേയും വസ്ത്രങ്ങള്‍ ഒന്നുപോലെ പാരമ്പര്യബദ്ധമായിരിക്കണം.ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.
No comments:
Post a Comment