Sunday, 2 September 2007
എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.
എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും
പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?
ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.
മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.
-അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ് കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.
എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം.
ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.
മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ. ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.സൂക്ഷ്മദര്‍ശിനിഡി. പ്രദീപ് കുമാര്‍കെണിവെയ്ക്കാന്‍ പോകുന്നവരോട്‌എലിയെപ്പേടിച്ച് ഇല്ലം ചുടുക എന്നൊരു പഴമൊഴിയുണ്ടു.എലിപ്പനിയെതുരത്താന്‍ എലിവിഷവും എലിക്കെണിയുമായി കോഴിക്കോട്ടു ഭരണകൂടം യജ്ഞം നടത്താന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ എലികള്‍ക്കുവേണ്ടി ദയാഹര്‍ജി എഴുതലല്ല ഉദ്ദേശ്യം.ഇന്നാട്ടിലെ സര്‍വ്വ മൂഷികരെയും കൊന്നൊടുക്കി ചുട്ടുകരിച്ചു ശുദ്ധികലശം നടത്തിയാലും എലിപ്പനി ഉണ്ടാവും.എന്തുകൊണ്ടെന്നാല്‍ എലിപ്പനിക്കു എലിയുമായി ഇപ്പറഞ്ഞു പരത്തിയിരിക്കുന്നപോലത്തെ ബന്ധമൊന്നുമില്ല.എലിയെ പിടിക്കാനിറങ്ങിയിരിക്കുന്നവര്‍ക്കു ഏറ്റവുമാദ്യം ചെയ്യാവുന്നതു സ്വന്തം വീട്ടിലെ സ്വീകരണമുറിയിലും,ശയനമുറിയിലും,കിടക്കയിലും വാഹനത്തിലും വരെ താലോലിച്ചു പോറ്റി വളര്‍ത്തുന്ന പൂച്ചയെയും പട്ടിയെയും കൊന്നു കുഴിച്ചുമൂടുക എന്നതാണു.പിന്നെ തൊഴുത്തില്‍ നില്‍ക്കുന്ന പശുവിന്റെയും ആടിന്റെയുമൊക്കെ കഴുത്തറക്കുക.കോഴിയെയും കൊന്നു കുഴിച്ചുമൂടുക.ആനയും അമ്പാരിയുമുള്ള കൊമ്പത്തെ തറവാട്ടുകാരാണെങ്കില്‍ ദൈവത്തെ വിളിച്ചിട്ടു ആനയുടെ കഥ കഴിക്കുക.ഇങ്ങനെ നാട്ടിലെ സര്‍വ്വ വളര്‍ത്തു മൃഗങ്ങളെയും പക്ഷികളെയും കാലപുരിക്കയച്ചാലും രോഗവാഹകരുടെ ഒരു വന്‍പട നമ്മുടെ കാടുകളിലുണ്ടു.സംശയിക്കാനെന്തിരിക്കുന്നു- കാടടച്ചു തീവെക്കുക.എന്താ എളുപ്പമല്ലെ?ലെപ്റ്റോസ്പൈറോസിസ് എന്നാണു എലിപ്പനിയുടേ ശാസ്ത്രീയ നാമം.കോര്‍ക്കിന്റെ സ്ക്രൂ ആക്രുതിയിലിരിക്കുന്ന ലെപ്റ്റൊസ്പിര എന്ന ബാക്റ്ററിയയാണു രോഗാണു.മഴക്കാലത്താണു രോഗം പടര്‍ന്നു പിടിക്കുക.രോഗം ബാധിച്ച പക്ഷിമൃഗാദികളുടെ മൂത്രത്തിലൂടെ ഈ ബാക്റ്റീരിയ നദികളിലും തോടുകളിലും കിണറുകളിലും കൃഷിയിടങ്ങളിലും വ്യാപിക്കുന്നു.ഈ വെള്ളം കുളിക്കാനോ കൃഷിയാവശ്യങ്ങള്‍ക്കോ ഉപയോഗിക്കുമ്പോള്‍ ശരീരത്തിലെ മുറിവുകളിലൂടെ ബാക്റ്റീരിയ ഉള്ളില്‍ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു.അതുകൊണ്ടു സമൂഹത്തിലെ താഴെത്തട്ടിളുള്ളവര്‍ക്കാണത്രെ അസുഖം കൂടുതല്‍ പിടിപെടുന്നതു എന്നാണു ഇന്റര്‍നെറ്റ് പരതിയപ്പോള്‍ലഭ്യമായ ആധികാരിക വിവരം. ഗുരുതരമായാല്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ തന്നെ അവതാളത്തിലാക്കി മരണത്തിലേക്കു നയിക്കുന്ന ഈ രോഗത്തെക്കുറിച്ചു 5 വര്‍ഷം മുന്‍പു ഗവേഷണം നടതുകയും ഒട്ടേറെ അന്താരാസ്റ്റ്ര സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള കൊച്ചിയിലെ ഡോ.ജോര്‍ജി കെ നൈനാനോട് ഒരു റേഡിയോ അഭിമുഖത്തില്‍ ഞാന്‍ ചോദിച്ചു:എലിപ്പനി എന്നു ഈ രോഗത്തിനു പേരിട്ടതാര്‍?അത് ഏതോ പത്രക്കാരന്റെ ധീരകൃത്യമാണന്നായിരുന്നു അദ്ധേഹത്തിന്റെ മറുപടി.അക്കാലത്തെ ലഭ്യമായ വിവരങ്ങള്‍ വെച്ചു എലിക്കുമേല്‍ ഈപ്പനി കെട്ടിവച്ച പത്രക്കാരനെ നമുക്കു വെറുതെവിടാം.അതില്‍ അപൂര്‍ണ സത്യമുണ്ടെന്നു വാദിച്ചു നില്‍ക്കാനാകും.പക്ഷെ അതിനു ശേഷം ആറ്റിലൂടെ എത്രയോ ഗ്യാലന്‍ വെള്ളമൊഴുകി.മൂന്നാറിനടുത്ത ഇടമലക്കുടി എന്ന അവികസിതമായ ആദിവാസി കോളനിയിലെ എലികളെ തിന്നു ജീവിക്കുന്നവര്‍ക്കോ,മൈസൂറിനടുത്ത മൂഷിക ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിനു തീര്‍ഥാടകര്‍ക്കോ എന്തുകൊണ്ടു എലിപ്പനി പിടിക്കുന്നില്ല എന്നും മറ്റും സംശയാലുക്കളായ ചില തോമാമാര്‍ ചോദിച്ചതിനു മെഡിക്കല്‍ വിദഗ്ധരാരും മറുപടി ഉരിയാടിക്കണ്ടതുമില്ല.അവരെ പ്രകോപിപ്പിക്കാനെന്നവണ്ണം പ്രകൃതിചികില്‍സകനായ ജേക്കബ് വടക്കന്‍ച്ചേരിയും സുഹ്രുതുക്കളും എലിപ്പനി പടര്‍ന്നുപിടിച്ച ആലപ്പുഴയില്‍ എലികള്‍ സ്വൈര്യവിഹാരം നടത്തുന്ന ഒരു കനാലില്‍, കാലില്‍ മുറിവുണ്ടാക്കി മലിനജലത്തില്‍ മുക്കിവെച്ചു എലിപ്പനി വിദഗ്ധരെ അമ്പരപ്പിച്ചു.പക്ഷെ ജേക്കബ്ബിനും മൗനമായിരുന്നു മറുപടിയായിക്കിട്ടിയത്.പിന്നീട് വിവിധതരം പനികളുടെ ഒരു ഘോഷയാത്രയായിരുന്നു.ജപ്പാന്‍ ജ്വരം,ഡെങ്കിപ്പനി,ചിക്കുന്‍ ഗുനിയ...കൂടെ മലേറിയ മുതല്‍ പോളിയോ വരെ നാടു നീങ്ങിയതെന്നു നമ്മള്‍ വിശ്വസിച്ചിരുന്ന സര്‍വ്വരോഗങ്ങളും പത്തിവിടര്‍ത്തി മരണനാടകമാടാന്തുടങ്ങിയതോടെ ഒന്നാം ലോകരാഷ്ട്രങ്ങളെ പ്പോലും വിസ്മയിപ്പിച്ച ആരോഗ്യരംഗത്തെ കേരള മോഡല്‍ തകര്‍ന്നടിഞ്ഞു.പനിയെത്തുരത്താന്‍ പട്ടാളത്തെ വരെ ഇറക്കി.വൈറസിനെ തുരത്താന്‍ കോടിക്കണക്കിനു രൂപയുടെ മരുന്നുകള്‍ കമ്പനികള്‍ കേരളത്തിലേക്കു ഒഴുക്കുന്നു.ഇവയില്‍ നിരോധിക്കപ്പെട്ടവയും വ്യാജനും ധാരാളമുണ്ടെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടു.പനിമരണങ്ങള്‍ക്കു കാരണം ആന്റിബയോട്ടിക്കുകളുടെയും വേദനാസംഹാരമരുന്നുകളുടേയും അമിതോപയോഗമാണന്ന പ്രകൃതിചികില്‍സകരുടെയും മറ്റും ആരോപണങ്ങള്‍ ശരിവെക്കുന്നതാണു മണിപ്പാല്‍ ആശുപത്രിയിലെ മെഡിക്കല്‍ വിദഗ്ധരുടെ നേത്രുത്വത്തില്‍ നടത്തിയ പറ്റനം തെളിയിക്കുന്നത്.അപ്പോള്‍ പനിമരണങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് ആരെ?ഒരൊ അസുഖവും ഖജനാവു കൊള്ളയടിക്കാനുള്ള പുതിയ വഴികള്‍ മേലാളന്മ്മാര്‍ക്കു വെട്ടിത്തുറന്നു കിട്ടുന്നുണ്ടു.അല്ലെങ്കില്‍ പിന്നെ ഈപ്പേരില്‍ കോടിക്കണാക്കിനു രൂപയുടെ അനാവസ്യമരുന്നുകളും,ഫോഗിംഗ് മെഷീന്‍ പോലുള്ള മാരകവിഷം ചീറ്റുന്ന യന്ത്രസാമഗ്രികളും വാങ്ങികൂട്ടാന്‍ തുനിഞ്ഞതെന്തിനു?ഇക്കാലത്ത് മരുന്നു കമ്പനികള്‍ എത്രകോടികള്‍ കേരളത്തില്‍ നിന്നു കടത്തിക്കൊണ്ടു പോായി?ആ വകയില്‍ ആര്‍ക്കൊക്കെ എത്ര കമ്മീഷന്‍ കിട്ടി?അനധിക്രുത സ്വത്തുസമ്പാദനത്തിനു മുന്‍ മെഡിക്കല്‍ ഡയരക്റ്റര്‍ വി. കെ രാജന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ വിചാരണക്കോടതി അനുമതി നല്‍കിയയ വാര്‍ത്തയും ഇവിടെ അനുസ്മരിക്കേണ്ടതുണ്ട്.സത്യത്തില്‍ നമുക്ക് എന്താണൂ സംഭവിച്ചതു? കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ജീവിതശൈലി പാടെ മാറി.മാംസാഹാരം നിത്യവും അമിതമായി കഴിക്കുന്നവരുടെ എന്നം കുതിച്ചുയര്‍ന്നു.കൊഴുപ്പുകൂടിയ ആഹാരം ഹൃദ് രോഗികളുടെയും പ്രമേഹക്കാരുടെയും ആയുസ്സു കുറച്ചു.വൃക്കരോഗികളുടെ എണ്ണം പെരുകി.മലീമസമായ അന്തരീക്ഷം കൊതുകുജന്യമായ ഒട്ടേറെ രോഗങ്ങള്‍ പുതിയതായി കൊണ്ടുവന്നു.നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ടവ തിരികെ വന്നു.സമ്പത്തും അഭിവൃദ്ദിയും രോഗപ്രതിരോധഷേഷി കുറക്കുന്ന വിചിത്രമയ അവസ്ഥയാണ്‍ ഇവിടെ.
ചികില്‍സാസംവിധാനങ്ങള്‍ വര്‍ധിക്കുംതോറും,ഡോക്റ്റര്‍മാരും സൂപ്പെര്‍സ്പെഷ്യാലിറ്റി ആശുപത്രികളും അനുദിനം കൂടുംതോറും, രോഗങ്ങളും രോഗികളും ഭയാനകമാംവിധം പെരുകുന്നതു എന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടേണ്ടതുണ്ടു.എലിയെപ്പിടിക്കുന്നതു നല്ലതു തന്നെ.കപ്പയും നാളീകേരവും കൂടുതല്‍ കിട്ടും.പുസ്തകങ്ങള്‍ കരന്റു തിന്നാതെയിരിക്കും.ഒരു മൂഷികനും കേരളക്കരയില്‍ അവശേഷിക്കില്ലെങ്കിലും,എലിയുടെ പേരില്‍ ചാര്‍ത്തപ്പെട്ടതുള്‍പ്പെടെയുള്ള പനിയും മഹാവ്യാധികളും സംഹാരതാണ്ഡവം തുടരും.
ദൃഷ്ടിപഥം--വര്‍ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനം 8.9.2007
No comments:
Post a Comment