Thursday, 18 October 2007
അബോധാവസ്ഥയിലുള്ള ആളെ ബലാല്‍ക്കാരം ചെയ്തിട്ടു,അതിനു പൂറ്ണ്ണ സമ്മതമുണ്ടായിരുന്നു എന്നു വാദിച്ചാല് എങ്ങിനിരിക്കും?
മരണാസന്നാനായി, ബോധമില്ലാതെ കിടന്ന മത്തായി ചാക്കോയ്ക്കു രോഗീലേപന കൂദാശ കൊടുത്തതായി അവകാശപ്പെടുന്ന പുരോഹിതനും സഭയും വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ കടന്നാക്രമണം നടത്തുകയും,കേരളത്തിലെ സാമൂഹികാന്തരീക്ഷം തകര്‍ക്കാന് ആസൂത്രിതശ്രമം നടത്തുകയുമാണു. ഇതു മുന് കൂട്ടി തയ്യാറാക്കിയ പധതിയാണു.
ബിഷപ്പ് കൊന്ത കൊടുക്കാന് പോയതു മത്തായി ചാക്കോയോടുള്ള സ്നേഹം കാരണമല്ലെന്നു വ്യക്തം
.വിവാഹ റെജിസ്റ്ററില് വ്യാജ ഒപ്പിട്ടവര് ഏതറ്റം വരെയും പോകും.
എയിഡഡ് സ്കൂള്-കോലേജ് നിയമനങ്ങള് ഈ സര്‍ക്കാര് പി എസ് സിയ്ക്ക് വിടുമെന്ന ഭയത്തില് നിന്നുടലെടുത്തതാണ് വിശ്വാസസംരക്ഷണ സമരങ്ങളും ഈ വിവാദവും.പള്ളിയുടെയും പട്ടക്കാരുടേയും കഴിഞ്ഞ 47 വര്‍ഷത്തെ മുഖ്യ വരുമാനസ്രോതസ്സാണു ഇവ.ഇക്കാണുന്നതൊക്കെ കെട്ടിപ്പൊക്കിയത് ഈ പണം കൊണ്ടാണു
വിശ്വാസികളെ ഇളക്കിവിട്ടു സര്‍ക്കാരിനെ ബ്ലാക് മെയില് ചെയ്തു വരുതിയില് നിര്‍ത്തി വിദ്യാഭ്യാസമേഖലയിലെ തീവെട്ടിക്കൊള്ള അഭംഗുരം തുടരാനാണു ഈ വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതു.വിശ്വാസപ്രശ്നങ്ങളില് ഒരു രാഷ്ട്രീയ കക്ഷിയും കടുത്ത നിലപാട് എടുക്കുകയില്ലെന്ന കണക്കുകൂട്ടല് ,പക്ഷേ ,തെറ്റിപ്പോയി.വിശുദ്ധകള്ളങ്ങള് പൊതുസമൂഹത്തിനു മുന്നില് തുറന്നു കാട്ടപ്പെട്ടതോടെ അവര് വെട്ടിലായിരിക്കുന്നു
ഇനി പറയാനുള്ളത് വിപ്ലവത്തിന്റെ കുത്തകപ്പാട്ടം എടുത്തിട്ടുള്ളവരോടാണു.
മരിച്ചാല്‍ശരീരം ചക്കിലിട്ടാട്ടി വളമാക്കണം എന്നു ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അവര് ചെയ്യണമെന്നില്ല.തന്റെ മൃതദേഹം മെഡിക്കല് കോളേജിനു ദാനം ചെയ്ത നവാബ് രാജേന്ദ്രനെ അവ്ര്ക്കു മാതൃകയാക്കാമായിരുന്നു.ബോഡി അടക്കാനുണ്ടെങ്കില്ലല്ലേ അതെവിടെ ,എങ്ങിനെ എന്ന പ്രശ്നം വരൂ?
മത്തായി ചാക്കൂയുടെയും പൊങ്കുന്നം വര്‍ക്കിയുടെയും ടി വി തോമസ്സിണ്ടെയും മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രികള്‍ക്കു പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില് അതു സഭയുടെ ധാര്‍ഷ്ട്യത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചേനെ.
ഇക്കാര്യത്തിലെങ്കിലും ഇടതുപക്ഷക്കാര് ഏ ടി കോവൂരിനെയും എം സി ജോസഫിനേയും ഇടമറുകിനേയും കണ്ടു പഠിക്കട്ടെ.
ബിഷപ്പ് കൊന്ത കൊടുക്കാന് പോയതു മത്തായി ചാക്കോയോടുള്ള സ്നേഹം കാരണമല്ലെന്നു വ്യക്തം
.വിവാഹ റെജിസ്റ്ററില് വ്യാജ ഒപ്പിട്ടവര് ഏതറ്റം വരെയും പോകും.
എയിഡഡ് സ്കൂള്-കോലേജ് നിയമനങ്ങള് ഈ സര്‍ക്കാര് പി എസ് സിയ്ക്ക് വിടുമെന്ന ഭയത്തില് നിന്നുടലെടുത്തതാണ് വിശ്വാസസംരക്ഷണ സമരങ്ങളും ഈ വിവാദവും.പള്ളിയുടെയും പട്ടക്കാരുടേയും കഴിഞ്ഞ 47 വര്‍ഷത്തെ മുഖ്യ വരുമാനസ്രോതസ്സാണു ഇവ.ഇക്കാണുന്നതൊക്കെ കെട്ടിപ്പൊക്കിയത് ഈ പണം കൊണ്ടാണു
.സ്വാശ്രയ കച്ചോടത്തിനു കടിഞ്ഞാണിടാന് സര്‍ക്കാര് ശ്രമിച്ചതു മുതലാണു സഭക്കു ഹാലിളകിയതു.
.ഇക്കാര്യത്തില് ഇപ്പോള് നടക്കുന്ന സംവാദങ്ങള് ആരൊഗ്യകരമാണു.ഇതു നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കില് മതത്തിന്റെ പെരില് ഭയാനകമായ ചൂഷണങ്ങളും,അഴിമതിയും ഇവിടെ നടക്കുമായിരുന്നില്ല.
വൈദികര്‍ക്കും തിരുസഭയ്ക്കും അപ്രമാദിത്വമൊന്നുമില്ല.അവരും തെരുവില് ഇങ്ങിനെ നിഷ്കരുണം വിചാരണചെയ്യപ്പെടട്ടെ.ചില്ലു മേടകളിലിരുന്നങ്ങനെ ഇനി കല്ലെറിഞ്ഞ് സുഖിക്കേണ്ട..
മരിച്ചാല്‍ശരീരം ചക്കിലിട്ടാട്ടി വളമാക്കണം എന്നു ശ്രീനാരായണ ഗുരു പറഞ്ഞതു പോലെ അവര് ചെയ്യണമെന്നില്ല.തന്റെ മൃതദേഹം മെഡിക്കല് കോളേജിനു ദാനം ചെയ്ത നവാബ് രാജേന്ദ്രനെ അവ്ര്ക്കു മാതൃകയാക്കാമായിരുന്നു.ബോഡി അടക്കാനുണ്ടെങ്കില്ലല്ലേ അതെവിടെ ,എങ്ങിനെ എന്ന പ്രശ്നം വരൂ?
മത്തായി ചാക്കൂയുടെയും പൊങ്കുന്നം വര്‍ക്കിയുടെയും ടി വി തോമസ്സിണ്ടെയും മൃതദേഹങ്ങള് മെഡിക്കല് കോളേജ് ആശുപത്രികള്‍ക്കു പഠനാവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നെങ്കില് അതു സഭയുടെ ധാര്‍ഷ്ട്യത്തിനു കനത്ത പ്രഹരമേല്‍പ്പിച്ചേനെ.
ഇക്കാര്യത്തിലെങ്കിലും ഇടതുപക്ഷക്കാര് ഏ ടി കോവൂരിനെയും എം സി ജോസഫിനേയും ഇടമറുകിനേയും കണ്ടു പഠിക്കട്ടെ.
No comments:
Post a Comment