ചങ്ങനാശ്ശേരി പെരുന്ന പുലിക്കോട്ട് കുട്ടിസാറിന്റെയും തൃക്കൊടിത്താനം ചിങ്ങമ്പറമ്പിൽ മറിയമ്മയുടെയും മകനായി 1924ൽ ജനിച്ചു. നന്നേ ബാല്യത്തിൽ അമ്മ മരിച്ചു. കളരി ആശാന്മാരുടെയും അദ്ധ്യാപകരുടെയും
പാരമ്പര്യമുള്ളതായിരുന്നു കുടുംബപശ്ചാത്തലം.അച്ഛന്റെ പുനർവിവാഹത്തോടെഅശാന്തമായ ബാല്യ-ക കൗമാരം.സ്കൂൾ പഠനകാലത്ത് തന്നെ ഇടതുപക്ഷാഭിമുഖ്യമുള്ള രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി: ഒളിവിലും കഴിഞ്ഞു. കലുഷിതമായ
കുടുംബാന്തരീക്ഷത്തിൽ നിന്ന് മോചനം നേടാൻ വീടുവിട്ടിറങ്ങി,ഏതാനും വർഷം ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി.തിരിച്ചെത്തി,കൊ
1945ൽ ആദ്യത്തെ കഥാസമാഹാരം “അവൾ” പുറത്തിറങ്ങി.,‘കറുത്ത
ഏടുകൾ’(കഥകൾ-1949), ‘പട്ടേലും ചിരുതയും’(കഥകൾ-1953),‘എന്റെ ചീത്ത
കഥകൾ’(1954),‘മിശിഹാ തമ്പുരാന്റെ വളർത്തപ്പൻ’(കഥകൾ-1955),‘പഴമയുടെ
പ്രേതങ്ങൾ’(കഥകൾ-1955),‘കർത്താവി
റോസപ്പൂ‘(കഥകൾ-1957),‘എനിക്ക് ദാഹിക്കുന്നു’(നാടകം-1958),‘ഭ്രാ
മോഷണം‘(ലഘു നോവൽ-1968)എന്നിവയാണു കൃതികൾ. അവസാന കൃതിയിൽ വൈക്കം മുഹമ്മദ് ബഷീർ, പോഞ്ഞിക്കര റാഫി, പെരുന്ന തോമസ് എന്നിവരായിരുന്നു, കഥാപാത്രങ്ങൾ. 2016ൽ “പെരുന്ന തോമസ് കഥകൾ" (സമാഹരണം,ഡി.പ്രദീപ് കുമാർ) പുറത്തിറങ്ങി. അവതാരിക എഴുതിയത് പ്രൊ.എം.തോമസ് മാത്യു .
കന്യാസ്ത്രീമഠങ്ങളിലെയും തെരുവുകളിലെയും ജീവിതത്തിന്റെ ഇരുൾവഴികൾ അനാവരണം ചെയ്യുന്ന ആ കഥകൾ ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു.
1966ൽ ഏക മകൾ അജിതയുടെ മരണത്തെ തുടർന്ന് ക്രമേണ എഴുത്തിൽ നിന്ന് പിൻവാങ്ങി.
സർക്കാർ ആശുപത്രികളിൽ നെഴ്സായി സേവനമനുഷ്ഠിച്ച, ചങ്ങനാശ്ശേരി പുഴവാത് ‘തച്ചപ്പള്ളി‘ൽ
ടി.കമലാക്ഷിയാണു ഭാര്യ.
1980 സെപ്തംബർ 29നു പെരുന്ന തോമസ് അന്തരിച്ചു.
1966ൽ ഏക മകൾ അജിതയുടെ മരണത്തെ തുടർന്ന് ക്രമേണ എഴുത്തിൽ നിന്ന് പിൻവാങ്ങി.
സർക്കാർ ആശുപത്രികളിൽ നെഴ്സായി സേവനമനുഷ്ഠിച്ച, ചങ്ങനാശ്ശേരി പുഴവാത് ‘തച്ചപ്പള്ളി‘ൽ
ടി.കമലാക്ഷിയാണു ഭാര്യ.
1980 സെപ്തംബർ 29നു പെരുന്ന തോമസ് അന്തരിച്ചു.
No comments:
Post a Comment