Thursday, 25 October 2007
മലയാള ഭാഷ അന്യം നിന്നുപോകാതിരിക്കാനായി അഹോരാത്രം പാടുപെട്ട് പുതിയ-പുതിയ വാക്കുകള് കണ്ടെത്തുകയും മധുരം മലയാളം,മഹിതം മലയാളം തുടങ്ങിയ പരിപാടികള്‍ ആസൂത്രണം ചെയ്ത് മാതൃഭാഷയുടെ സ്വയം-പ്രഖ്യാപിത സംരക്ഷകരായി കേരളീയര്‍ക്ക് മുന്നില്‍ അവതാരമെടുക്കുകയും ചെയ്തിരിക്കുന്ന മലയാള മനോരമയുടേയും മാതൃഭൂമിയുടെയും എഫ്. എം റേഡിയോ ചാനലുകള്‍ക്ക് അവര്‍ ഇട്ടിരിക്കുന്നത് ഒന്നാംതരം ഇംഗ്ലീഷ് പേരുകള്‍
MANGO F.M
CLUB F.M
നാട്ടുകാരെ ഭാഷപഠിപ്പിക്കുന്ന കൃത്യാന്തരബാഹുല്യത്തിനിടയില് പച്ച മലയാളത്തിലുള്ള പേരുകള് കിട്ടിക്കാണില്ല.അതിനാല് ദാ പിടിച്ചോ MANGO F.Mന് നല്ല സുന്ദരമായ പേരു:
മാങ്ങാശവാണി
(കവിയും സഹപ്രവര്‍ത്തകനുമായ കെ വി ശബരിമണിയോട് കടപ്പാട്).
CLUB F.M നു പഴയ ഒരു നാടന്‍ പ്രയോഗം കടം എടുത്താല്‍ ഇങ്ങനെ പേരിടാവുന്നതാണു:
ക്ലാവര്‍ എഫ്. എം
(സഹപ്രവര്‍ത്തകനായ മാത്യു ജോസഫിനു നന്ദി).
മാങ്ങാശവാണിയും ക്ലാവര്‍ എഫ് എം-ഉംഅടക്കം 17 പുതിയ റേഡിയോ ചാനലുകള്‍ വരുംബോള്‍ നമ്മുടെ മുത്തശ്ശി ആകാശവാണി എന്തു ചെയ്യും?
ഉടനെ ആകാശവാണിയെ കിന്നാരവാണിയാക്കുക!
സരസനായ ഒരു ശ്രോതാവ് കവി പി ഉദയഭാനുവിനോട് പറഞ്ഞത്താണിത്.
മനോരമ എഫ് എം മാങ്ങയെ പിടിച്ചപ്പോള്‍ ഭാവിയില് ആരെങ്കിലും തേങ്ങയെയും പിടിക്കാനിടയുണ്ട്.
COCONUT F.M എന്നാകും അത്-മത്സരം അത്രയും കടുത്തതാണു.
അപ്പോള്‍,അതിനെ തേങ്ങാശവാണി എന്നു വിളിക്കാം .എന്താ,എന്തു പറയുന്നു,സ്നേഹിതരേ?

No comments:
Post a Comment