Thursday, 10 December 2009
കുമാരൻ മാഷ് രാവിലെ ശീർഷാസനത്തിൽ നിൽക്കുമ്പോഴാണു അവരുടെ വരവ്.
“എന്താണു?എന്തു വിശേഷം?റസിഡന്റ്സ് അസോസിയേഷന്റെ പുതിയ ടൂറോ മേളയോ മറ്റോ ഒണ്ടായിരിക്കും,അല്ല്യോ?”
“മാഷിങ്ങനെ തലയും കുത്തി നടുമുറ്റത്ത് നിന്നാൽ എങ്ങനാ?ഞങ്ങൾക്കൽപ്പം സംസാരിക്കാനുണ്ടു.”
കാഞ്ചനയ്ക്ക് ക്ഷമ കെട്ടു.
“മാഷിങ്ങനെ മാനേഴ്സില്ലാതെ…oh God !It’s horrible.”
“കാഞ്ചൂ, പതുക്കെ…..കുമാരന്മാഷ് ശീർഷാസനത്തീന്നൊന്ന് എണീറ്റേ.ഒരു പ്രധാനകാര്യം പറയാനാ.”
“ഒരു രണ്ടു മിനിറ്റ് വൈകീന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞുവീഴില്ലല്ലോ,ഉവ്വോ”
“വീടിനു മുന്നിൽ രാവിലെ തലേം കുത്തി നിൽക്കുക!how dare you?”,കാഞ്ചനയുടെ ശബ്ദമുയർന്നു.
“ശ്ശ്..കഞ്ചന..ഞാൻ സംസാരിക്കാം”
കുമാരൻ മാഷ് അപ്പോഴേയ്ക്കും ശീർഷാസനം മതിയാക്കി.
“ആവൂ,എന്തൊരാശ്വാസം!കേട്ടോ, ക്യാപ്റ്റൻ തോമസ്സേ..ഈ ഹൌസിങ്ങ് കോളനിക്കാരോടെല്ലാം നിങ്ങൾ ഈ ശീർഷാസനത്തിന്റെ ഗുണങ്ങൾ പറഞ്ഞു മനസ്സിലാക്കണം.തലേൽ രക്തഓട്ടമൊണ്ടാകും.ഏടി കൊച്ചേ,നീ ബ്യൂട്ടി പാർലറിലൊക്കെ പോകുന്ന നേരം കൊണ്ടു വീട്ടിനകത്ത് തലയുംകുത്തി നിന്നു നോക്കിയട്ടെ- ദാ, സ്ലിമ്മാകും, ,എന്നെപ്പോലെ..നിങ്ങൾ വന്നകാലിൽ നിൽക്കാതെ ഇരിക്ക്.നല്ല സംഭാരമെടുക്കട്ടെ.”
കാഞ്ചനയ്ക്ക് ദേഷ്യം വന്നു.
“അതിനൊന്നും സമയമില്ല.മിസ്റ്റർ കുമാരൻ മാസ്റ്റർ!ഞങ്ങളെ ഇനിയും അപമാനിക്കരുത്.This is too much’’.
“എന്താ ഈ കൊച്ചു പറയുന്നത്?”
‘’അത്.. റെസിഡന്റ്സ് അസ്സോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ അംഗങ്ങളുടെ പൊതുവായ ചില വികാരങ്ങൾ..”
“അതിനു ഞാനല്ലേ ഇവിടുത്തെ തലമുതിർന്ന അംഗം;ഇന്നാട്ടിലെ ഒരേയൊരു ഒറിജിനൽ താമസക്കാരൻ?എന്താ,നിങ്ങളെല്ലാം ചേർന്ന് എന്നെ പുറത്താക്കിയോ?“
“That may happen…ഇങ്ങനെപോയാൽ അതുണ്ടായേക്കും..ഈ ഹൌസിങ്ങ് കോളനിക്കാർ ചേട്ടനെ
കൊണ്ടു മടുത്തു!ഇപ്പം തന്നെ, ഷർട്ടിടാതെ ഇവിടിങ്ങനെ….I’m ashamed of you”
“അതേ ചേട്ടാ…പഴയകാലമൊന്നുമല്ല.നമ്മുടെ കോളനിയിൽ താമസിക്കുന്നോരൊക്കെ വി.ഐ.പികളാ.അവരുടെയൊക്കെ ഒരു സ്റ്റാറ്റസ്….”
“പാട്ട മാരുതിക്കാറു പോലും കേറ്റാത്ത ഈ കോളനിയിൽ ചേട്ടനു നാണമില്ലേ,പോഷ് ബൻസ് കാറുകൾക്കിടയിലൂടെ പൊട്ട സൈക്കിളും ചവുട്ടി നടക്കാൻ!പി.കെ ലെയ്ൻ കോളനിയെക്കുറിച്ച് ജനങ്ങളെന്തു വിചാരിക്കും?”
“എന്തു ലെയ്ൻ?ഈ പറക്കുടി റോഡെന്നാ പി.കെ ലെയ്നാക്കിയത്?അതു പോട്ടെ.നിങ്ങൾ പറഞ്ഞുവരുന്നതിന്റെ ബാക്കി ഞാൻ തന്നെ പറയാം..ഞാൻ പഴയ സൈക്കിളിന്മേൽ സവാരി ചെയ്ത് മാവേലിസ്റ്റോറിൽ പോകുന്നു.ചന്തേന്ന് സഞ്ചീലും കൊട്ടേലും സാമാനം വാങ്ങുന്നു…”
“ഛേ!ഇത്തരം ഡെർട്ടി പ്ലെയ്സസിലൊക്കെ…!തൊട്ടടുത്തുതന്നെ എത്രയെത്ര സൂപ്പർമാർക്കറ്റുകളുണ്ട്..”
“അല്ല ,കുമാരൻ മാഷെ..പിള്ളാരൊക്കെ വലിയ വലിയ ഉദ്യോഗസ്ഥർ.കൈയിൽ ഇഷ്ടം പോലെ കാശ്..ഈ വീടിന്റെ മുന്നിലെ വേലി പൊളിച്ച് ഒരു മതിലെങ്കിലും പണിതൂടെ?”
“ഈ ഹൌസിങ്ങ് കോളനീടെ ബ്യൂട്ടിഫിക്കേഷൻ ചേട്ടൻ കാരണം മുഴുവൻ നശിപ്പിച്ചു.എല്ലാ വീട്ടിലും ഓർക്കിഡ് തോട്ടമുള്ള കോളനിക്കുള്ള പ്രൈസ് ചേട്ടൻ കാരണം പോയി.കുറേ അഗ്ലി ബുഷസ് വെച്ചേക്കുന്നു-ചെമ്പരത്തി..തെച്ചി…I really hate these dirty flowers”
“നിങ്ങളൊക്കെ സ്ഥലം വാങ്ങി ഇങ്ങോട്ട് വരുന്നേനും മുൻപുള്ളതാ തൊടിനിറച്ച് ഈ മരങ്ങളും ചെടികളുമൊക്കെ.ഇത് ജൈവവേലിയാ,കണ്ടോ…നിറയെ പടർന്ന് കിടക്കുന്നത്-കോവൽ,പീച്ചൽ,നിത്യവഴുതന…എന്താ,അതൊന്നും നിങ്ങളാരും കഴിക്കൂല്ലേ?ബ്യൂട്ടി പാർലറിൽ പോയി കെമിക്കലും ചായോം തലേലും മോന്തക്കുമൊക്കെ തേച്ച്പിടിപ്പിക്കുന്നേനു പകരം ദേ ഈ ചെമ്പരത്തിയെടുത്ത് താളിയൊണ്ടാക്കി തലേൽ പിടിപ്പിച്ചുനോക്ക് കൊച്ചേ.”
“പ്ലീസ് സ്റ്റോപ് ദിസ്”
“ചേട്ടൻ സമാധാനപരമായിട്ട് ഇതൊന്നു കേൾക്കണം.ഞങ്ങളുടെയൊക്കെ കളക്റ്റീവ് ഡിസിഷനാ.”
“നിങ്ങൾ പറയ്..ജനാധിപത്യമല്ലേ..ഭൂരിപക്ഷം പറയുന്നതാ നിയമം”.
“I’ll tell you..by 30th of this month ചേട്ടൻ പശുവിനെ വിൽക്കണം.ഇവിടിനി ഇതൊന്നും പറ്റില്ല.Oh shit! cowdung…mosquitoes..bad smell…ഇനി ഞങ്ങൾക്കൊക്കെ H1 N1 കൂടി പിടിച്ച് ചാകണമായിരിക്കും…ഈ ഹൌസിങ്ങ് കോളനിയിൽ പശുവിനെ വളർത്താൻ ഞങ്ങൾ ഒരു കാരണവശാലും സമ്മതിക്കില്ല..പിന്നെ,ഈ പൊട്ട സൈക്കിൾ വല്ല സ്ക്രാപ്പ് കച്ചോടക്കാർക്കും കൊടുത്തോണം.We won’t allow this..മനസ്സിലായോ?”
“പിന്നെ,ചേട്ടൻ പഴയ മർഫി റേഡിയോ എപ്പഴും ഒച്ചത്തിൽ വെക്കുന്നൂന്ന് കമ്പ്ലൈന്റുണ്ടു.പണ്ടത്തെ ചായക്കടയുടെ അന്തരീക്ഷമാ ഇവിടെന്ന് ലയണസ്ക്ലബ്ബുകാരും പറയുന്നു..അല്ല, ഇക്കാലത്ത് ആരെങ്കിലും വയലും…പിന്നെന്ത്?..ങാ,വീടും…ഇത്തരം പരിപാടികളൊക്കെ കേൾക്കുമോ?ചേട്ടനു വേണോങ്കി ഞാൻ തരുമെല്ലോ,ഒരു ഒന്നാംതരം എഫ്.എം.സെറ്റ്.അത് വാങ്ങി ചെവിയിൽ വെച്ചോ..അല്ലാതെ പഴയ ഈ പാട്ടുപെട്ടീം തൊറന്നു വെച്ച്…”
“എഫ്.എം!that will be fantastic..fashionable!പിന്നെ,ചേട്ടന്റെ ഈ വേഷം…മുണ്ടും ജൂബയും..ഛേ!“
“ഡ്രസ്കോഡൊന്നുമല്ല…കാലത്തിനനുസ്സരിച്ചൊരു ചെയ്ഞ്ച്..അത്രമാത്രം..പുതിയ ജനറേഷനു ഇതൊന്നും ഇഷ്ടമല്ല.ഈ പാർട്ടികളും, ഗെറ്റ്-റ്റുഗതേഴ്സുമൊക്കെ ഇടക്കിടെ ഉള്ളതല്ലേ.അവിടൊക്കെ ഈ വേഷത്തിൽ…സ്യൂട്ടും കോട്ടും വേണമെന്നില്ല.എന്നാലും…”
“ഞാൻ പറയാം.പാന്റും ഷർട്ടും കമ്പത്സറിയാണു.പിന്നെ,ഇതേപോലെ ബെയർ-ചെസ്റ്റഡായി മുറ്റത്തൊന്നും നിൽക്കാൻ പറ്റില്ല.”
“ശരി.കഴിഞ്ഞോ?എന്തായാലും ഈ എഴുപത്തെട്ടാം വയസ്സിൽ ഇനി ഞാനായിട്ട് നിങ്ങൾക്കൊരു ശല്യവുമുണ്ടാക്കില്ല.മക്കളും കൊച്ചുമക്കളുമൊക്കെ പറയുന്നതാ..ഇനിയിപ്പോ അങ്ങനെയായിക്കോളാം,എന്താ?”
“എനിക്കിത് വിശ്വസിക്കാൻ കഴിയുന്നില്ല..ഗ്രേറ്റ്..റിയലി ഗ്രേറ്റ്”‘
“നന്നായി,കുമാരൻ മാഷേ’‘
“എല്ലാം ഞാൻ ചെയ്യാം…പക്ഷേ..”
“വാട്ട്?എന്തു പക്ഷേ..?”
“എനിക്കൊരു അപേക്ഷയുണ്ട്…അതുമാത്രം വേണ്ടെന്നു പറയരുത്….ദാ,അയയിലോട്ട് ഒന്ന് നോക്ക്…കണ്ടോ?”
കാഞ്ചനയ്ക്ക് ഓക്കാനം വന്നു.
“വാട്ട്’സ് ദാറ്റ്?ങേ..!ദാറ്റ് ഡർട്ടി പീസ്?”
“അതാണു കൊച്ചേ, ഇൻഡ്യൻ ടൈ! കോണകം!”
“ങ്ങേ!വാട്ട് എ പ്രിമിറ്റീവ് തിങ്ങ്!അതും മുറ്റത്ത്…അയയിൽ തൂക്കിയിട്ട്! ഓ ഗോഡ്!“
“അച്ഛനപ്പൂപ്പന്മാരായുള്ള ശീലമാ..അതുമാത്രം ഊരരുതെന്ന്പറയരുത്…കോണകമുടുക്കാനുള്ള അവകാശമെങ്കിലും ഈ വയസ്സനു വകവെച്ചുതരണം”
കാഞ്ചനയുടെ കണ്ഠമിടറി.കണ്ണിൽ ഇരുട്ടു കയറി.അവർ പുറത്തേക്ക് കുതിച്ചു.

No comments:
Post a Comment