Sunday, 21 October 2007
അവതാരങ്ങള് എപ്പോഴും ഉണ്ടാകാം.അതിനിനി യുഗങ്ങളോളം കാത്തിരിക്കേണ്ടതില്ല. ഒരു കാരണവും കൂടാതെ അവര് അവതരിക്കാം.അങ്ങിനെ, ദിനം പ്രതി നിരവധി അവതാരങ്ങളുണ്ടാകുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.
പണ്ടൊക്കെ ഒരു ഷീര്‍ദ്ദി സായിയോ പുട്ടപ്പര്‍ത്തി വാഴും സായി ബാബയോ മാത്രമേ നമുക്കുണ്ടായിരുന്നുള്ളൂ.വിഭൂതിയിലോ റിസ്റ്റ് വാച്ചിലോ ഒതുങ്ങുന്നതായിരുന്നു അവരുടെ ‘അത്ഭുത കൃത്യങ്ങള്”.പിന്നെ ഉണ്ടായിരുന്നത് ലോക്കല് കുട്ടിദൈവങ്ങളും ,കവടിനിരത്തുകാരും മന്ത്രവാദികളുമൊക്കെയായിരുന്നു.പാവങ്ങള്.അഷ്ടിക്ക് വകയുണ്ടാക്കാന് കെട്ടിയ വേഷങ്ങള്.തദ്ദേശീയ സ്വയം തൊഴില് സംരംഭങ്ങള്.
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.
ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
ഇത് ഒരു ദോഷൈകദൃക്‌കിന്റെ വിടുവായത്തമായി കണക്കാക്കരുതേ.അത്രയേറെ നിഗൂഡതകളും ദുരൂഹതകളും നിറഞ്ഞതാണു അവരുടെ സാംമ്പത്തിക ഉറവിടങ്ങള്.
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഇതുവരെ പറഞ്ഞത് അദൃശ്യമായ വഴികളിലൂടെ അത് എത്തുന്നതിനെ കുറിച്ചാണു.കണ് വെട്ടത്ത് പണമിടപാടു നടക്കുന്നത് ദര്ശനവേളകളിലാണു.
ഒളിഞ്ഞും തെളിഞ്ഞും വരുന്ന ഈ പണം ഉപയോഗിച്ചു
ഇവരെയൊക്കെ നിഷ്പ്രഭരാക്കി കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള് കൊണ്ട് മാതാ അമൃതാനന്ദമയി വടവൃക്ഷമായി വളര്‍ന്നു.ആദ്യകാലങ്ങളില് കൃഷ്ണാവതാരാല്‍ഭുതകഥകള് അകംപടിയായുണ്ടായിരുന്നു. പിന്നെപ്പിന്നെ ,കഥകള് മാഞ്ഞു പോയി..അശ്ലേഷത്തിലും ഭജനയിലുമൂടെ രാജ്യത്തെ ഏറ്റവും വലിയ ഭക്തവ്യവസായാധിപതിയായി അവര് വളര്‍ന്നു.
ക്ഷേത്ര പ്രതിഷ്ഠകളിലൂടെ സ്വന്തം മതം തന്നെ സ്ഥാപിച്ച അവരുടെ വളര്‍ച്ചയുടെ കാരണങ്ങള് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.ആത്മീയമായ ഒരു ദര്ശനവും അവതരിപ്പിക്കാത്ത,ഒരു സാദാപ്രസംഗക പോലുമല്ലാത്ത മാത അമൃതാനന്ദമയിക്ക് ലോകമെമ്പാടും കോടിക്കണക്കിനു അനുയായികളുണ്ടാകുന്നതിന്റെ കാരണം എന്താകും?മുന് നെക്സലൈറ്റുകള് മുതല് കോര്‍പ്പറേറ്റ് ഭീമന്‍മാര് വരെ അവരെ ചുറ്റി-പറ്റി നില്‍ക്കുന്നത് എന്തിനാണു?
സുനാമി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി 1000ത്തോളം കോടി രൂപ നീക്കിവെക്കാന് തക്ക ത്രാണി എങ്ങിനെ അവര്‍ക്ക് ഉണ്ടായി എന്ന് ഏതെങ്കിലും സര്‍ക്കാര് ഏജന്‍സി അന്വേഷിച്ചിട്ടുണ്ടോ?
ആദ്ധ്യാത്മിക നേതാക്കളുടെ സാമ്പത്തികസ്രോതസ്സുകള് ഒരിക്കലും ആരും അന്വേഷിക്കാറില്ല.അത് സായി ബാബയുടേതായാലും മാതാ അമൃതാനന്ദമയിയുടേതായാലും ശ്രീ ശ്രീ രവിശങ്കറുടേതായാലും സുതാര്യവും നിയമവിധേയവുമായിരിക്കണം.
ഉറവിടത്തെ സംബന്ധിച്ച വിശ്വാസയോഗ്യമായ രേഖകളില്ലാതെ വ്യാപരിക്കുന്നതാണു കള്ളപ്പണമെങ്കില് അതന്വേഷിച്ച് അധികൃതര്‍ക്ക് മറ്റെങ്ങും പോകേണ്ട കാര്യമില്ല.അവതാരങ്ങളുടെ മാത്രം കാര്യമല്ല ഇത്.മതത്തിന്റെ പേരിലാണു രാജ്യത്ത് ഏറ്റവുമധികം സമാന്തരപണമിടപാടുകള് നടക്കുന്നത്.ഇത്രയും പണം എങ്ങിനെ ഈ അവതാരങ്ങളിലേക്ക് ഒഴുകുന്നു?
അനുഗ്രഹങ്ങള്‍ക്കും ആശ്ലേഷങ്ങള്‍ക്കുമായി തിക്കിത്തിരക്കുന്ന ഭക്തശിരോമണികള് ദക്ഷിണയായി നല്‍കുന്നാതാണു ഇതിലെ വൈറ്റ്മണി..അതിന് ആദായനികുതി പിരിക്കാന് വ്യവസ്ഥയില്ലെന്നത് മറ്റൊരു കാര്യം.അതിനാല് ഏതു ചോദ്യത്തിനും കാണിക്കപ്പെട്ടി ചൂണ്ടിക്കാട്ടി ഉത്തരം നല്‍കാന് കഴിയുമെന്ന സൌകര്യമുണ്ടു.
സ്ഥാപനങ്ങള് കെട്ടിപ്പൊക്കാനായി എന്നതാണു അമൃതാനന്ദമയിയുടേയും സായിബാബയുടേയും വിജയരഹസ്യവും മഹത്വവും.
അതുകൊണ്ടാണു ഒരു നുള്ളു ഭസ്മം വരുത്തുന്ന മാജിക്കു പോലും കൈവശമില്ലാതെ ,കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് പുതിയ-പുതിയ അംബരചുംബികളായ സ്ഥാപനങ്ങളും ഡീംഡ് യൂണിവേഴ് സിറ്റികളും ഉയര്‍ന്ന് വരുന്നത്.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാകര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.
മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
ദേവീക്ഷേത്രത്തില് നെയ്‌വിളക്കു വെക്കുന്നതിനും,കൃഷ്ണന്റെ അംബലത്തില് ഉരുളി കമിഴ്ത്തുന്നതിനും പകരമായി കൃസ്ത്യാനിയും മുസ്ലീമും ചെയ്യേണ്ട കര്മങ്ങളെന്തെന്നു അടുഠുതന്നെ ഇവര് രാശി വെച്ച് കണ്ടുപിടിച്ച് അരുള് ചെയ്യും.
കെരളത്തില് ഏറ്റവും പ്രചാരമുള്ള രണ്ട് പത്രങ്ങളുടേയും ,മൂന്ന് സാഹിത്യവാരികകളുടേയും താളുകള് മറിച്ച് നോക്കിയാല് ഈ രംഗത്തെ പുതിയ അവതാരങ്ങളെകുറിച്ച് അറിയാം.ഇവര് ,പക്ഷേ, അദൃശ്യരാണു.കാണാമറയത്തിരുന്നുകൊണ്ട് ഇവര് ഓപ്പറേറ്റ് ച്ചെയ്യുന്നത് മൊബൈല് നമ്പറുകളിലൂടെയാണു.‘ഹിമാലയസാനുക്കളില് കഠിന തപസ്സനുഷ്ഠിച്ച് ലഭിച്ച മന്ത്ര-തന്ത്രവിദ്യകള് സ്വായത്തമാക്കിയ താപസ്സശ്രേഷ്ഠരാണിവര്. മാതൃഭൂമി പത്രത്തിന്റെ ക്ലാസ്സിഫൈഡ് കോളത്തില് ഇത്തരക്കാരുടെ പരസ്യങ്ങള് പെരുകിക്കൊണ്ടിരിക്കുന്നു.അതിനര്‍ഥം ഇതാണു-ഇവരുടെ കച്ചവടം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുന്നു.
അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?
1960മുതല് എയിഡഡ് സ്കൂള് നിയമനകച്ചവടത്തിലൂടെ കോടികള് കൊയ്തു കൂട്ടിയവര് ശ്രീനാരായണ ഗുരുവിന്റെയോ ചട്ടബി സ്വാമികളുടെയോ മന്നത്ത് പദ്മനാഭന്റെയോ പേരില് സൂപ്പെര് സ്പെഷ്യാലിറ്റി ആശുപത്രികളോ കമ്പ്യൂട്ടര് സ്ഥാപനങ്ങളോ ചാനലുകളോ തുടങ്ങിയിരുന്നെങ്കിലോ?കാശുണ്ടായല് മാത്രം പോര.അത് എപ്പോള്,എവിടെ ,എങ്ങിനെ ,ഏതിലൊക്കെ മുതല് മുടക്കണമെന്നു പഠിച്ചു പ്രയോഗിക്കാന് അപാരമായ ബുദ്ധിവൈഭവം വേണം.നാരായണ പണിക്കര്‍ക്കും വെള്ളാപ്പാള്ളി നടേശനും മറ്റും ഇല്ലാത്തതും,സഭക്കും അമൃതാനന്ദമയിക്കും,തിരുവനന്തപുരത്തെ ജ്യോതിഷചക്രവര്‍ത്തി വ്യാജനു വരെ ഉള്ളതും അതാണു.
മുടന്തനെ നടത്തിക്കുകയും കുരുടനു കാഴ്ചശക്തി നല്‍കുകയും ,മാറാരോഗികളെ നടത്തിക്കുകയും,വന്ധ്യയെ പ്രസവിപ്പിക്കുകയും മറ്റും ചെയ്യുന്ന വചനശുശ്രൂഷകരും,മാന്ത്രിക-താന്ത്രിക ഏലസ്സുകാരുംധനാകര്ഷണ-ഭൈരവ യന്ത്രക്കാരും,കാമദേവാകര്ഷണ-ദിവ്യാമൃതക്കാരും തുടങ്ങി വാസ്തുശാസ്ത്രക്കാരും,നക്ഷത്രഫലക്കാരും,ശനിദോഷനിവാരണപൂജക്കാരും,ചന്ദനക്കുടക്കാരും,മേല്‍മുറി സ്വലാത്തുകാരും അടങ്ങുന്ന ദിവ്യാവതാരങ്ങളാല് സംബുഷ്ടമാണു,കേരളം.പോട്ടക്കും ചന്ദനക്കുടത്തിനും പോത്തങ്കോടിനും മാരാമണിനും പുട്ടപ്പര്‍ത്തിക്കും വള്ളിക്കാവിനുമൊക്കെ പോകുന്നവരില് എല്ലാ മതക്കാരുമുണ്ടു.ഇടതനും വലതനും തീവ്രവാദിയുമുണ്ടു.
മദനകാമേശ്വരി യന്ത്രം തപാലില് വരുത്തി അരയില് കെട്ടുന്നവരില് 80-ഉം കഴിഞ്ഞു കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്നവര് പോലുമുണ്ടു.ആനന്ദോത്സവത്തിനും വചനോത്സവത്തിനും,പുതിയ അവതാരമായ സചിതാനന്ദ സ്വാമിയുടെ ശ്രീനാരായണ ദിവ്യപ്രഘോഷണത്തിനും മുതല് കൊലക്കേസില് പ്രതിയായ കാഞ്ചികാമകോടി പീഠാധിപതിയുടെ ദര്‍ശനതിനു വരെ ആയിരങ്ങള് ക്യൂ നില്‍ക്കുകയാണു, ഇവിടെ.
വിപ്ലവനേതാവിന്റെ ഭാര്യ ശത്രുസംഹാര പൂജ നടത്തും.മകന് പൂ മൂടും.സ്ത്രീവേഷം കട്ടി താലപ്പൊലിയെടുക്കും.
റ്റെലിവിഷനില് നിത്യവും രാവിലെ ജ്യോതിഷരത്നങ്ങള് അവതരിച്ച് എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരമേകും.ഭൂത-ഭാവി-വര്‍ത്തമാനങ്ങള് പ്രവചിക്കും.ശയനപ്രദക്ഷിണം മുതല് ഇഷ്ടദൈവങ്ങളുടെ സ്വര്‍ണത്തില് തീര്‍ത്ത രൂപം നടക്കു വെക്കുന്നത് വരെയുള്ള പാപപരിഹാരങ്ങള് നിര്‍ദ്ദേശിക്കും.“മുസ്ലീങ്ങളുംകൃസ്ത്യാനികളും അവരവരുടെ വിശ്വാസപ്രമാണങ്ങള്‍ക്കനുസൃതമായി ഈ പരിഹാരക്രിയകള് ചെയ്താല് മതി” എന്ന് ഉദാരമനസ്കനാകും.
അതു വരെ യുക്തം പോലെ ചെയ്യുക.അഥവാ, മണി ഓര്‍ഡര് അയച്ച് വിജയ യന്ത്രമോ അംഗനാകര്ഷണ-കാമദേവ ഏലസോ തപാലില് വരുത്തി അരയില് കെട്ടിക്കൊള്ളുക.ഉദ്ദിഷ്ട കാര്യം സാധിക്കും.
അംഗീകൃത മതങ്ങള്‍ക്കും ദൈവങ്ങള്‍ക്കും നല്‍കാനാവാത്തതെന്തോ ഈ അവതാരങ്ങള് ഭക്തശിരോമണികളായ കേരളീയര്‍ക്ക് നല്‍കുന്നുണ്ട്.അല്ലെങ്കില് എന്തിനാണു ജാതി-മതഭേദമന്യേ ജനലക്ഷങ്ങള് ഇവര്‍ക്ക് പിന്നാലെ പായുന്നത്?ആധ്യാത്മിക നേതാക്കള് ഇക്കാര്യം ഗൌരവപൂര്‍വ്വം ആലോചിച്ചിട്ടുണ്ടോ?ഭൌതികജീവിതത്തിലെ അശാന്തിയും അസ്വാസ്ഥ്യങ്ങളും സുരക്ഷിതമില്ലായ്മയുമ്മാത്രമാണോ പുതിയ അവതാരങ്ങള്‍ക്കു പിന്നാലെയുള്ള മരണപ്പാച്ചിലിനു കാരണം?
സാമൂഹിക ശാസ്ത്രജ്നരും രാഷ്ട്രീയ നിരീക്ഷകരും കൂടി ഈ വിഷയം ചര്‍ച്ച ചെയ്യേണ്ടതല്ലേ?
ദൃഷ്ടിപഥം-വര്ത്തമാനം പ്രതിവാര പംക്തിയിലെ ലേഖനങ്ങള്
13.10.2007
No comments:
Post a Comment