Thursday, 24 September 2009
“നിങ്ങളിതുവരെ പോയില്ലേ?പ്ലീസ്..എനിയ്ക്ക് ധാരാളം പണി വേറെയുണ്ടു.നിങ്ങള്‍ ദയവായി പോകണം”.
“സാറേ,ഞാനൊന്നു പറയട്ടെ.എനിക്കു വേണ്ടി സാറിന്റെ ഒരഞ്ചു മിനിറ്റ്...ദേ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് സാറെന്നെ എന്തുവേണേലും ചെയ്തോ.ഇനി ഞാന്‍ ലോണപേക്ഷയുമായി കേറില്ല.അതിന്റെ ആവശ്യം വരത്തില്ല സാറേ”.
“തന്നോട് സംസാരിച്ചിട്ട് എന്റെ തൊണ്ട വറ്റി.എടോ അങ്ങ് അമേരിക്കയില്‍ ബാങ്കെല്ലാം പൊട്ടിപ്പാളീസായി.ഇവടേം മാന്ദ്യമാ ,മാന്ദ്യം.ബാങ്കിൽ ഡെപ്പോസിറ്റൊന്നും വരുന്നുല്ലടോ”.
“എന്റെ കൊച്ചന്റെ അഡ്മിഷന്റെ കാര്യമാ സാറേ.അവനെ എഞ്ചിനീയറാക്കണമെന്നത് എന്റെ ഒരാശയാ .എത്ര ബാങ്ക് കയറിയിറങ്ങീട്ടാ ഇവിടെ വന്നതെന്ന് സാറിനറിയുമോ....സാറ് അയലത്തുകാരനായോണ്ട് ഇവിടുന്നെങ്കിലും ലോണ്‍ കിട്ടുമെന്ന് വെച്ച് കെട്ടുതാലീം കൊണ്ടാ വന്നത്..എന്നിട്ടും സാറേന്നോട് ഇങ്ങനെ കണ്ണിച്ചോരയില്ലാതെ...”
“എടോ,തനിക്ക് പറഞ്ഞിട്ട് തലയിലൊന്നും കേറില്ലേ?മര്യാദയ്ക്ക് പറഞ്ഞിട്ട് മനസ്സിലായില്ലെങ്കില്‍ ദാ, പച്ചയ്ക്കങ്ങു പറയാം.എന്തോന്നു കണ്ടിട്ടാ തനിക്ക് ലക്ഷക്കണക്കിനു രൂപയ്ക്ക് വിദ്യാഭ്യാസ ലോണ്‍ തരുന്നെ?കെടക്കുന്ന ആ അഞ്ചു സെന്റ് വെള്ളക്കുഴിയല്ലാതെ തന്റെ കൈയ്യിലെന്തുണ്ടു?താനും തന്റെ വീട്ടുകാരും ഇതെങ്ങിനെ തിരിച്ചടയ്ക്കും?ഈട് വേണ്ട,കടലാസ് വേണ്ട എന്നൊക്കെ സര്‍ക്കാരു പറയും.പക്ഷേ താന്‍ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയാൽ,എടോ,എന്റെ ജോലിയാ പോകുന്നെ.തന്നെപ്പോലുള്ളോര്‍ക്ക് ലോണ്‍ തന്ന് ഈ പ്രായത്തില്‍ ഞാന്‍ കുത്തുപാളയെടുക്കണോന്ന് തനിക്കെന്താ ,നിര്‍ബന്ധമുണ്ടോ?താന്‍ വേഗം സ്ഥലം കാലിയാക്ക്.രാവിലെ തന്നെ ഓരോ കേസുകെട്ടുകള്‍!”
“ഞാന്‍ പോകാം സാറേ.ദേ ,പറയാന്‍ വന്നതൊന്നു പറഞ്ഞിട്ട് ഞാന്‍ പോകയാ സാറേ......ഞാന്‍ പട്ടിണിക്കാരനാ.കുടികിടപ്പുകിട്ടിയ അഞ്ചു സെന്റേയുള്ളൂ.അത് മൂത്തോളെ കെട്ടിച്ചപ്പോ ഈട് വെച്ച് വായ്പയെടുത്തോണ്ട് അതിന്റെ കടലാസ്സുമില്ല,സാറേ”.
“അപ്പോ താന്‍ പിന്നെ ആകാശം ഈടു വെച്ചിട്ട് വായ്പ വാങ്ങാൻ വന്നിരിക്കുകയാ,അല്ലേ?താനെന്നാ ആളെ വടിയാക്കുന്നെ?”
“സാറേ,മോന്റെ എഞ്ചിനിയറിങ്ങ് കഴിഞ്ഞാല്‍ കുടുംബം രക്ഷപ്പെട്ടു”.
“താനീ പത്രോം ടീവീമൊന്നും ഇല്ലാത്തയാളാ,അല്ല്യോ!എടോ അമേരിക്കയിലൊക്കെ സര്‍വ്വരും കടപൂട്ടിയോണ്ട് ഇവിടിനി എഞ്ചിനിയര്‍മാര്‍ക്ക് പണിയൊന്നും കിട്ടില്ല.എടോ, എല്ലായിടത്തും മുടിഞ്ഞ മാന്ദ്യമാ,മാന്ദ്യം.ഇന്‍ഫോ പാര്‍ക്കിലും ബാങ്ലൂരിലുമൊക്കെ കമ്പനികള്‍ ആള്‍ക്കാരെ എടുക്കുന്നത് നിര്‍ത്തി.ശമ്പളം വെട്ടിക്കുറച്ചു.തന്റെ മോന്‍ പഠിച്ചു പാസ്സായി വരുമ്പോഴേക്ക് എഞ്ചിനീയര്‍മാര്‍ക്ക് പഞ്ചായത്തീന്ന് തൊഴിലില്ലായ്മാവേതനം കിട്ടുമെടോ.......താന്‍ വിട്ടു പോ.എനിക്ക് പണി വേറെയുണ്ടു.”
‘“സാറിതൊന്നു നോക്കിയാട്ടെ”
“ങ്ങേ,ഇതെന്ത് ,കൈക്കൂലിയോ!”
“കൈക്കൂലിയൊന്നുമല്ല,സാറേ.നോക്കിയാട്ടെ,നല്ല ഒന്നാന്തരം ഈട്”
“താനെവിടുന്ന് ഈട് നല്‍കാനാ?!”
“ഈ കടലാസ്സൊന്നു തൊറന്നു നോക്ക്.ഇതുകൊണ്ടു സാറെനിക്ക് അഞ്ചല്ല പത്തു ലക്ഷം കണ്ണുമടച്ച് ലോണ്‍ തരും”.
“ഇത് വില്‍പ്പത്രമല്ലേ?ഇതെനിക്കെന്തിനു?”
“വില്‍പ്പത്രം തന്നെ സാറേ.ചൊമച്ചും കൊരച്ചുമിരിക്കുന്ന എന്റെ ആയുസ്സ് തീരാറായി.ചത്ത് കഴിഞ്ഞു ഒടലോടെ സ്വര്‍ഗ്ഗത്തിലൊന്നും പോവാനുള്ള പൂതിയില്ല,സാറേ.അടക്കാൻ പോലും സ്ഥലം തെകയില്ല.അതുകോണ്ടാ സാറേ ഞാനിങ്ങനെയൊരു തീരുമാനമെടുത്തത്”.
“താന്‍ വളച്ചുകെട്ടാതെ തെളിച്ചു പറ”.
“സാറേ,ചത്തു കഴിഞ്ഞാല്‍ ചക്കിലാട്ടി തെങ്ങിന്റെ മൂട്ടില്‍ വളമായിട്ടിടണമെന്നാ ഗുരുസ്വാമി പറഞ്ഞത്.അന്ന് ഈ ബോഡികൊണ്ട് വേറെ ഉപയോഗമൊന്നുമില്ലാത്തോണ്ടാ ഗുരു വളമാക്കാന്‍ ഉപദേശിച്ചത്.ഇപ്പഴ് ഈ ജീവനില്ലാത്ത ബോഡിക്ക് എന്താ ഡിമാന്റെന്നറിയുമോ,സാറിനു?ഡോക്കിട്ടര്‍മാരാകാന്‍ പോകുന്നോര്‍ക്ക് കീറിമുറിച്ചു പഠിക്കാന്‍ ശവമില്ലാണ്ട് കോളേജിനു അംഗീകാരമ്പോലും കിട്ടുന്നില്ല,സാറേ,സാറു പത്രത്തീക്കണ്ടില്ലേ-സെമിത്തേരീന്നൊക്കെ ഡെഡ്ബോഡി അടിച്ചുമാറ്റി കോളേജുകാര്‍ക്ക് വില്‍ക്കുന്ന മാഫിയയൊണ്ടു സാറേ,ഇവിടെ.ലക്ഷങ്ങളെണ്ണിക്കൊടുത്ത് ബ്ലാക്ക് മാര്‍ക്കറ്റീന്നാ സ്വാശ്രയക്കാര്‍ ബോഡി വാങ്ങുന്നത്”.
“അതിനു?”
“ഞാന്‍ ചത്താലൊടന്‍ എന്റെ ശവത്തില്‍ സാറിനും ബാങ്കിനും പൂര്‍ണ്ണകൈകാര്യസ്വാതന്ത്ര്യം നല്‍കിക്കൊണ്ടുള്ള വില്‍പ്പത്രമാ സാറേ,ഇത്”.
“ങ്ങേ!”
‘നാളെത്തന്നെ ഞാന്‍ വടിയായിപ്പോയാലും സാറിനു എത്രലക്ഷം രൂപയാ ലാഭമെന്നറിയുമോ?ഇനി നാലഞ്ചു വര്‍ഷം കൂടി കഴിഞ്ഞിട്ടേ ഞാന്‍ ചാകുന്നുള്ളെങ്കില്‍ സാറിനു ബമ്പറടിച്ചെന്നു പറഞ്ഞാല്‍ മതിയെല്ലോ.അന്നു എന്റെ ശവം വിറ്റാല്‍ സാറിനു മോഹവെല കിട്ടും.അതു മൊത്തം സാറിനൊള്ളതാ.അവകാശോം പറഞ്ഞോണ്ട് ഒരുത്തനും വരത്തില്ല....ഇനി സാറീ വായ്പയൊന്നനുവദിച്ചു തന്നേ....എന്റെ ബോഡി മെഡിക്കല്‍ കോളേജുകാര്‍ക്ക് വിറ്റുകിട്ടുന്ന കാശില്‍ ഒരു ചില്ലിപ്പൈസ പോലും പുള്ളാര്‍ക്കും കെട്ടിയോള്‍ക്കും കൊടുക്കേണ്ട സാറേ.സത്യമായും അതു മൊത്തം സാറിനൊള്ളതാ!”

No comments:
Post a Comment