Wednesday, 20 May 2009
``ഈ മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യാന്‍ ബഹുമാന്യനായ എം.എല്‍.എ നിസ്വാര്‍ഥന്‍ പിള്ള ഇതാ എത്തിച്ചേര്‍ന്നിരിക്കുന്നു. നാടിനു വേണ്ടി, നാട്ടാര്‍ക്കു വേണ്ടി, ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി സ്വന്തം കുടുംബത്തെപ്പോലും മറന്നുകൊണ്ട് നിത്യവും ആത്മാര്‍ഥമായ സേവനം ചെയ്യുന്ന ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികള്‍ക്കു സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കാന്‍, ഈ ദേശസ്‌നേഹികളെ ആദരിക്കാന്‍ കൂടുന്ന ഈ മഹാസമ്മേളനം അല്‍പ്പസമയത്തിനകം ആരംഭിക്കുന്നു. പ്രിയപ്പെട്ട നാട്ടുകാരേ, സുഹൃത്തുക്കളേ! ഇട്ടാവട്ടം പഞ്ചായത്തിലെ ത്യാഗികളെ ആദരിക്കാന്‍ നമ്മുടെ എം.എല്‍.എ ഇതാ എത്തിക്കഴിഞ്ഞു.''
``ഞാനല്‍പ്പം വൈകിപ്പോയി. തിരഞ്ഞെടുപ്പല്ലേ? ശ്ശോ! തെരക്കോട് തെരക്ക്! പോരാത്തേനു അസംബ്ലീം. അവിടെ കേറണം; എറങ്ങണം; പിന്നേം കേറണം. ഇതൊക്കെപ്പറഞ്ഞാല്‍ ആര്‍ക്കാ മനസ്സിലാവുക...''
`ശരിയാ സാറേ.'
``അപ്പഴേ, ഞാന്‍ രണ്ടുവാക്ക് പറയേണ്ടേ? ഓ, ചോദിക്കാന്‍ വിട്ടു. ദേശസ്‌നേഹികളെ ആദരിക്കൂന്നല്ലേ പറഞ്ഞത്? ബോംബേലും കശ്‌മീരിലുമൊക്കെ ചത്തവരുടെ ബന്ധുക്കളെയായിരിക്കും. സഹായം കൊടുക്കാന്‍ ഞാന്‍ സി.എമ്മിന് എഴുതുന്നുണ്ട്.''
``സാറേ! നിസ്വാര്‍ഥന്‍ പിള്ള സാര്‍ എം.എല്‍.എ അവര്‍കളേ! നമസ്‌കാരം!''
നമസ്‌കാരം'
``ഈ വാണംവിടുമ്പോലെ എങ്ങോട്ടാ എന്റെ... സാറേ?''
``ങ്ങേ! താന്‍... സ്‌പിരിറ്റ് മത്തായിയല്യോ? തനിക്കെന്താ ഇവിടെ കാര്യം?''
``അപ്പം സാറിനെന്നെ മനസ്സിലായി. ദേ, നോക്ക്, സാറിനു വോട്ട് ചെയ്‌തതിന്റെ മഷി ഇപ്പോഴും ഒണങ്ങീട്ടില്ല. കണ്ണുതൊറന്നൊന്ന് നോക്കിയാട്ടെ. ദാ, ഇബ്ബിടെ, ഇബ്ബിടെ നോക്കെന്റെ എം.എല്‍.എ അവര്‍കളേ. കണ്ടോ, മഷി കണ്ടോ?''
``മത്തായിയേ, ഇതു മോശമല്ലേടോ? താനിങ്ങനെ കുടിച്ചു കൂത്താടിനടന്നാല്‍ തന്റെ കുടുംബം പട്ടിണിയാകത്തില്യോ?''
``നിസ്വാര്‍ഥന്‍ പിള്ള സാറേ, സാറെന്നെ അങ്ങനെ കൊച്ചാക്കണ്ട എന്റെ സാറേ. സാറിനെപ്പോലുള്ളോര്‍ക്കു വേണ്ടിയാ സാറേ ഞാന്‍ ദെവസ്സോം കുടിക്കുന്നത്. ഇതു പറയുമ്പോള്‍ തന്നെ എന്റെ തൊണ്ട ഇടറുന്നു, സാറേ.''
``എടോ, ഇവിടെ ദേശസ്‌നേഹികളെ ആദരിക്കുന്ന ഒരു ചടങ്ങു നടക്കാന്‍ പോവുകയാ. താനത് അലമ്പാക്കാതെ വേഗം സ്ഥലംവിട്ടോ. അപ്പോ നമുക്കു പിന്നെക്കാണാം.''
``സാറിതും പറഞ്ഞേച്ചങ്ങ് പോവാതെ. സാര്‍ ആരെയാ ആദരിക്കാന്‍ പോന്നത്? ദേ, അവരിവിടിരുന്നാല്‍ പിന്നെ നിസ്വാര്‍ഥന്‍ പിള്ള സാറ് ആരെ ആദരിക്കും? ദേ, ഇങ്ങോട്ടു നോക്കിയാട്ടെ എം.എല്‍.എ സാറേ!''
``ഈ കുടിയന്‍മാരെയൊക്കെ ആരിങ്ങോട്ട് എഴുന്നള്ളിച്ചുകേറ്റി? എടോ, ആ പോലിസുകാരെ വിളിച്ച് ഇവന്മാരെ പുറത്താക്ക്. ശ്ശൊ! നമ്മുടെ നാടിന്റെ ഒരു ഗതിയേ! എവിടെ ചെന്നാലും മദ്യപാനികള്‍. എടോ, താനാ പോലിസിനെ വിളിക്ക്.''
സംഘാടകര്‍ പരുങ്ങുന്നു.
``എന്താ, തനിക്കു വയ്യേ? എനിക്കു സമയം കളയാനില്ല. ഈ കുടിയന്മാരെ തൂക്കിയെടുത്തു പുറത്താക്കീട്ട് മതി യോഗം. താനാ ആദരിക്കേണ്ടവരുടെ പേരു പറഞ്ഞാട്ടെ.''
``സാറെ, ഞങ്ങളിവരെ ക്ഷണിച്ചുവരുത്തിയതാണ്, സാര്‍.''`
`ങേ! എന്തിന്? ഇവിടെന്താ അഖില കേരള കുടിയന്മാരുടെ സമ്മേളനമുണ്ടോ?''
``സാര്‍, ഞങ്ങളെ ചീത്തപറയുന്നതെന്തിനാണ് സാറേ? ഇവര്‍ ക്ഷണിച്ചുവരുത്തിയതാ ഞങ്ങളെ. സാറ് പൊന്നാട അണിയിക്ക്, സാറേ.''
``നിസ്വാര്‍ഥന്‍ പിള്ള സാറ് കേള്‍ക്കണം. ഞങ്ങള്‍ ദെവസ്സോം ബിവറേജസില്‍ ക്യൂ നിന്ന് കുപ്പി വാങ്ങി വെള്ളം ചേര്‍ക്കാതടിച്ച് പൂക്കുറ്റിയായില്ലേല്‍ കാണാം സാറേ, ഈ നാടിന്റെ ഗതി. എത്ര കോടി രൂപയാ സാറേ, ഞങ്ങള്‍ ദെവസ്സോം സര്‍ക്കാരിന്റെ ഖജാനയിലേക്കിട്ടുകൊടുക്കുന്നേ. ഈ കുടിയന്മാരുടെ കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ തട്ടീം മുട്ടീം നിലനിന്നുപോവുന്നെ. ഞങ്ങളു കുപ്പി വാങ്ങുന്ന കാശുകൊണ്ടാ സാറേ, സര്‍ക്കാര്‍ ശമ്പളം കൊടുക്ക്വേം പാലം പണിയുകേമൊക്കെ ചെയ്യുന്നത്.''
``അപ്പം നിങ്ങളെയാ ഞാന്‍ ആദരിക്കേണ്ടത്, അല്ല്യോ! ഗോപാലന്‍ നായരേ, നിങ്ങളെന്നെ അപമാനിക്കാന്‍ വിളിച്ചോണ്ടുവന്നതാ? കുടിയന്മാര്‍ക്കാ ത്യാഗി പുരസ്‌കാരം! എടോ, ഞാനിത് അസംബ്ലീല്‍ ഉന്നയിക്കും. അവകാശലംഘനത്തിന് എല്ലാറ്റിനേം കൂട്ടില്‍ കേറ്റും, ഓര്‍ത്തോ.''
``പിന്നേ പിന്നേ! ഞങ്ങളെ സാറെന്നാ പുളുത്തുമെന്നാ പറയുന്നത്? അസംബ്ലീല്‍ കേറി അണ്ണാക്ക് വച്ച് ഇറങ്ങിപ്പോന്നിട്ട് അലവന്‍സും ബത്തയുമെഴുതിവാങ്ങി ഞെളിഞ്ഞ് ലാത്തുന്നേന് എവിടന്നാ കാശ്? ഞങ്ങളെപ്പോലുള്ളോരു ദെവസ്സോം കുപ്പി പൊട്ടിക്കുന്നോണ്ടാ ഈ കാശൊക്കെ ഖജനാവിലൊണ്ടാവുന്നേ. ഞങ്ങള്‍ കുടിനിര്‍ത്തിയാ സാറും പട്ടിണി; അബ്‌കാരികളും പട്ടിണി; ഖജനാവും കാലി; നാട്ടാരും ഗോപി! അതുകൊണ്ട് സാറേ, എം.എല്‍.എ അവര്‍കളേ! ദേശസ്‌നേഹികളായ ഈ കുടിയന്മാരെ പൊന്നാടയണിയിച്ച്, ത്യാഗീ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടു പോയാമതിയെന്റെ സാറേ! വെള്ളം ചേര്‍ക്കാതെ ലാര്‍ജടിച്ച് ദെവസ്സോം ഖജനാവ് നെറയ്‌ക്കുന്ന ത്യാഗികളാ, സാറേ, ഞങ്ങള്‍. അതോര്‍മവേണം, കെട്ടോ!!''

No comments:
Post a Comment