അയാളുടെ ആ ഇരുപ്പ് കണ്ടപ്പോൾ ഭാര്യക്ക് രണ്ടു വർത്തമാനം പറയണമെന്നു തോന്നി:
“എന്തു പറ്റി?കൊരങ്ങൻ ചത്ത കൊറവനെപ്പോലിരിക്കുന്നത്?എന്ന് ചൂടൻ സ്കൂപ്പൊന്നും കിട്ടിയില്ലേ?”
അയാൾക്ക് ദേഷ്യം വന്നു.
“ഈ മുടിഞ്ഞ ഓണംകേറാമൂലയിലേക്ക് തട്ടിയപ്പോഴേ വിചാരിച്ചതാ....ഇന്ന് നല്ലൊരു ദെവസമായിരിക്കണേ!ഒരു മേജർ അപകടമെങ്കിലും...അല്ലെങ്കിൽ വേണ്ട, ഒരു കൂട്ട ആത്മഹത്യ...ലത്തിച്ചാർജ്ജ്..പൊലീസ്മർദ്ദനം...എന്തെങ്കിലും ഒണ്ടായില്ലെങ്കിൽ ഞാനെന്തു ചെയ്യും!ഹോ...രാവിലത്തെ ബുള്ളറ്റിനു സമയമാകുന്നു.ഇപ്പം വിളി വരും..”
അവൾക്ക് അരിശം മൂത്തു:
“ശ്ശോ! രാവിലെ എണീറ്റ് ഇങ്ങനെ വേണ്ടാതീനം പറയാതെ.ഇങ്ങനേം മനുഷ്യരുണ്ടോ!എന്റെയൊരു തലേവര...ജേർണ്ണലിസ്റ്റിനെത്തന്നെ കെട്ടണമെന്ന് വാശിപിടിച്ച എന്നെത്തന്നെ പറഞ്ഞാ മതി!”
“എടീ നീയും കൊറച്ചുകാലം ജേർണ്ണലിസമെന്നും പറഞ്ഞ് പേനയുന്തിയതല്യോ?എടീ ഇത് അത്തരം പഴങ്കഞ്ഞിപത്രപ്രവർത്തനമല്ല.മിന്നൽ ന്യൂസ് ചാനലിന്റെ സ്റ്റാർ റിപ്പോർട്ടറോടാണു സംസാരിക്കുന്നതെന്ന് ഓർമ്മവേണം!”
“വായിത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതല്ലേ നിങ്ങളുടെ ആപ്തവാക്യം!നിങ്ങൾ ഇരുപത്തിനലു മണിക്കൂറും പടച്ചുവിടുന്ന ഈ ഫ്ലാഷ് സ്കൂപ്പുകളൊക്കെ ആരെങ്കിലും വിശ്വസിക്കുമോ!”
“എടീ ലോകത്ത് എപ്പോൾ എന്തു നടന്നാലും അത് ഞങ്ങളുടെ ചാനലിൽ ആദ്യം ഫ്ലാഷായി സ്ക്രോൾ ചെയ്യും”.
“എന്നാ ഞാനൊരു സ്കൂപ്പ് പറയാം......ദാ,കേട്ടോ...നിങ്ങൾ വീണ്ടും അച്ഛനകാൻ പോകുന്നു.”
“ങ്ങേ,സത്യം!”
“മീരയ്ക്ക് ഗർഭം എന്നു പറഞ്ഞ് നിങ്ങളുടെ ചാനലിലൊരു ഫ്ലാഷ് കൊടുക്ക്!”
അപ്പോൾ ന്യൂ എഡിറ്ററുടെ ഫോൺ വന്നു.പഞ്ചായത്ത് ഓഫീസിലെ കൊഴിവിതരണം അല്ലാതെ മറ്റൊരു വാർത്തയുമില്ലെന്ന് പറഞ്ഞതോടെ അയാൾ ഫോൺ കട്ട് ചെയ്തു.
“ഞാനെവിടുന്ന് വാർത്തയുണ്ടാക്കി പുഴുങ്ങിക്കൊടുക്കാൻ!”
പുറത്തിറങ്ങി നിന്ന് ഭാര്യ അയാളെ സ്നേഹപൂർവ്വം വിളിച്ചു:
“മാനത്തോട്ടൊന്ന് നോക്ക്. മഴപെയ്യുമോന്നൊരു സംശയം.”
“ഇന്ന് ഇടിവെട്ടി ഒരു മഴപെയ്തെങ്കിൽ!വേനൽമഴയിൽ വമ്പിച്ച കൃഷിനാശം....നല്ല ഒന്നാംതരം ബൈറ്റ്! പക്ഷേ..അതിനും സ്കോപ്പില്ല.എടീ നീയിങ്ങനെ മനുഷ്യനെ വെറുതെ മോഹിപ്പിക്കാതെ!”
അപ്പോൾ ഒരു ഫയർ എഞ്ചിൻ അപകടമണിമുഴക്കി അതുവഴി പോകുന്ന ശബ്ദംകേട്ടു. അയാൾ നിന്നപടി ബൈക്കുമായി പിന്നാലെ പാഞ്ഞു.
======
ചാനലിൽ പ്രത്യേക ന്യൂസ് ബുള്ളറ്റിൻ.
“മാമലക്കുടിയിലെ ഹെയർപിൻ വളവിൽ അൽപ്പം മുൻപ് ഒരു ബസ് അഗാധമായ കൊകയിലേക്ക് മറിഞ്ഞു.50തോളം പേർ മരണമടഞ്ഞതായി സംശയിക്കുന്നു....
ഞങ്ങളുടെ റിപ്പോർട്ടർ ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടു.
ഹലോ ...ഹരീഷ്..എന്താണു സംഭവിച്ചത്?
ഞാനിപ്പോൾ രക്ഷാപ്രവർത്തനത്തിനു പോകുന്ന ഫയർ എഞ്ചിനു പിന്നാലെ പായുകയാണു...സ്കൂൾ ബസാണു അപകടത്തിൽ പെട്ടതെന്ന് സംശയിക്കുന്നു...
ഹലോ....ഹലോ....ഹരീഷുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണു..ദാരുണമായ ഈ അപകടത്തിൽ ഒട്ടേറെ സ്കൂൾ കുട്ടികൾ മരിച്ചതായി വിശ്വസനീയകേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു.അപകടസ്ഥലത്തേക്ക് പോയ മിന്നൽ റിപ്പോർട്ടർ ഹരീഷ് അവിടെ നിന്നുള്ള ആദ്യദൃശ്യങ്ങളും വാർത്തകളുമായി ഉടൻ എത്തും....
ഹലോ... ഹലോ ഹരീഷ്...
ഞാനിപ്പോൾ അപകടസ്ഥലത്ത് റോഡിൽ നിൽക്കുകയാണു..താഴെ നോക്കെത്താദൂരം കൊക്കയാണു...മറിഞ്ഞ ബസിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ഊർജ്ജിതശ്രമങ്ങൾ നടക്കുകയാണു..
ഹരീഷ്..എത്ര കുട്ടികളുടെ ബോഡി കിട്ടി?
ഹലോ രതീഷ്...അത്...അത്..അപകടത്തിൽ പെട്ടത് സ്കൂൾ ബസല്ല എന്നാണു മനസ്സിലാക്കാൻ കഴിഞ്ഞത്.
ങ്ങേ!അപ്പോൾ കുട്ടികളൊന്നും..?
രക്ഷാപ്രവർത്തകർ ചേർന്ന് ഇപ്പോൾ ബസ് ഉയർത്തിയിരിക്കുകയാണു.ബസിൽ ആകെ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.യന്ത്രത്തകരാർ കാരണം യാത്രക്കാരെ ഇറക്കി വരുന്നതിനിടയിലാണു കൊക്കയിലേക്ക് മറിഞ്ഞത്.ബാഡ് ലക്ക്..സോറി..സോറി രതീഷ്,ഭാഗ്യത്തിനു ബസിൽ ഡ്രൈവറും കണ്ടക്ടറും കിളിയും മാത്രമേ ഉണ്ടാായിരുന്നുള്ളൂ.
അപ്പോൾ അവർ മൂന്നാളും കൊല്ലപ്പെട്ടിട്ടുണ്ടാകും..ബോഡി കണ്ടെടുത്തോ,ഹരീഷ്?
ഇല്ല രതീഷ്,ആരും മരിച്ചിട്ടില്ല.അവക്ക് നിസ്സാര പരുക്ക് മാത്രമേയുള്ളൂ..
നന്ദി,ഹരീഷ്..അവിടെ ...അവിടെ ഒന്നും സംഭവിച്ചില്ല.ഇനി ഒരു ഇടവേള”
അയാളുടെ തൊണ്ട ഇടറി.കണ്ണു നിറഞ്ഞു.
8888888888
ഹരീഷിനു സങ്കടം സഹിക്കാനായില്ല.രാവിലെ മനുഷ്യനെ പറ്റിക്കാനിറങ്ങിയിരിക്കുന്നു,ഓരോരുത്തർ!ദാ,വണ്ടി കെടക്കുന്ന കെടപ്പു കണ്ടാൽ പത്തറുപത് പേരെങ്കിലും തൊലഞ്ഞെന്നു തോന്നും.എന്നിട്ട് ഒരുത്തനെങ്കിലും....
അയാൾ പിറുപിറുക്കുന്നത് കേട്ട് ഒരാൾ അടുത്തെത്തി.
“സാററിഞ്ഞോ...അപകടസ്ഥലത്തേക്ക് വന്ന കളക്റ്ററുടെ കാറിടിച്ച് ഒരു ആദിവാസിസ്ത്രീ മരിച്ചെന്ന്”.
“മനുഷ്യനെ മെനക്കെടുത്താതെ ചേട്ടൻ പോയാട്ടെ”
ഈ കളക്ടറുടെ വണ്ടി ഈ കൊക്കേലോട്ട് ഇപ്പോ മറിഞ്ഞിരുന്നെങ്കിൽ!മറ്റ് ചാനൽക്കാരെല്ലാം പോയി.സ്കൂപ്പ്! സ്കൂപ്പ്!
അയാൾ വിളിച്ചുകൂവി.

No comments:
Post a Comment