Saturday, 2 May 2009
ആത്മഹത്യാ പ്രതിരോധ കൗണ്‍സലിങ് സെന്ററിലേക്കു പരിഭ്രാന്തയായ ഒരു സ്‌ത്രീ വിളിക്കുകയാണ്.
``ചേച്ചീ പറയൂ... എന്താണു പ്രശ്‌നം?''
``ഞാന്‍ ടൗണിലെ ഒരു ബൂത്തീനാ വിളിക്കുന്നത്. എന്റെ ഭര്‍ത്താവിന് ശ്വാസം കിട്ടുന്നില്ല... വായ തുറക്കാന്‍ മേല. നിങ്ങള്‍ ഉടന്‍ ഒരു ആംബുലന്‍സ് അയക്കണം.''
``അയ്യോ ചേച്ചീ, ഇത് ആശുപത്രിയല്ല. ആത്മഹത്യ ചെയ്യാന്‍ പോകുന്നവരുടെ പ്രശ്‌നങ്ങള്‍ പറഞ്ഞ്...''
``അതേ... അതുതന്നെ... എല്ലാം വിസ്‌തരിക്കാന്‍ നേരമില്ല. അതിയാന്‍ തളര്‍ന്നിരിപ്പാ. നിങ്ങളാരെങ്കിലും ഒടന്‍ വരണം.''
``ചേച്ചി ചേട്ടനൊരു ചായവാങ്ങിക്കൊടുത്തിട്ട് അദ്ദേഹത്തെയും കൂട്ടി ഇങ്ങോട്ടു പോന്നോളൂ. നമുക്കു പരിഹാരമുണ്‌ടാക്കാം.''
``അതിനു വാ തുറക്കാനായിട്ടുവേണ്ടേ, ചായ കുടിക്കാന്‍? വായില്‍ മുഴുവന്‍ ഉമിനീരല്ല്യോ...''
``തുപ്പിക്കള. എന്നിട്ടു വായും മൊഖവുമൊക്കെ കഴുകിയിട്ട്...''
``എവിടെ തുപ്പാന്‍? എവിടാ സാറെ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്ന തുപ്പല്‍ കോളാമ്പി? അതും നോക്കി നടക്കാന്‍ തൊടങ്ങീട്ടു മണിക്കൂറൊന്നാവുന്നു.''
``തുപ്പല്‍ കോളാമ്പിയോ?''
``അതേ, സാറെ- സാറ് പത്രമൊന്നും വായിക്കാറില്ലേ?പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു നിരോധിച്ചിരിക്കുവല്ല്യോ. റോട്ടിലിറങ്ങുമ്പോ ആര്‍ക്കെങ്കിലും തുപ്പാന്‍ മുട്ടിയാല്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്ന തുപ്പല്‍ കോളാമ്പിയിലേ തുപ്പാവൂ എന്നാണ് ഉത്തരവ്.''
``അതിപ്പോ... അതൊന്നും വലിയ കാര്യമാക്കേണ്‌ട ചേച്ചീ.''
``നിങ്ങളിത് എന്റടുത്ത് പറഞ്ഞതിരിക്കട്ടെ. അതിയാനറിയണ്‌ട... നിങ്ങളു കേട്ടുകാണും, സത്യം ഗോപാലേട്ടനെന്ന്. അതിയാന്റെ ഇരട്ടപ്പേരാ.''
``കേട്ടിട്ടൊണ്‌ട്, സ്വാതന്ത്ര്യസമര സേനാനിയല്ലേ?''`
`അതേ കൊച്ചനെ- അതാ പ്രശ്‌നം. ഇപ്പോഴും സ്വന്തം കൈകൊണ്‌ടു നൂറ്റ ഖദറേ ഇടൂ... സത്യമല്ലാത്തതൊന്നും കൊന്നാലും ചെയ്യില്ല. എവിടെ കള്ളത്തരമൊണ്ടേടലും എതിര്‍ക്കും. നിയമങ്ങളെല്ലാം അക്ഷരംപ്രതി അനുസരിക്കും. നയാ പൈസ കൈക്കൂലി കൊടുക്കില്ല. എന്നിട്ട് എന്തു കാര്യം? ഒരു വരുമാന സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫിസ് കേറിയിറങ്ങി ചെരിപ്പ് തേഞ്ഞു. കൈമടക്കു കൊടുക്കാത്തോണ്‌ട് റേഷന്‍ പീടികക്കാരന്‍ കാര്‍ഡിനകത്ത് എന്തോ ചെയ്‌തോണ്‌ട് ഇപ്പം മണ്ണെണ്ണ കിട്ടുന്നില്ല. നാട്ടിലെ വാറ്റുകാരുടെ കേന്ദ്രത്തെക്കുറിച്ച് എക്‌സൈസുകാരെ വിവരമറിയിച്ചതിന് അവര് വീടാക്രമിച്ചു. പരാതിപ്പെടാന്‍ ചെന്നപ്പോള്‍ പോലിസുകാര്‍ 500 രൂപയാ കൈക്കൂലി ചോദിച്ചത്. കൊടുക്കാത്തപ്പോ അവരെ ചീത്തപറഞ്ഞെന്നും പറഞ്ഞ് കേസെടുത്തിരിക്കുവാ.''
``ചേച്ചി സമാധാനമായിട്ടിരിക്ക്. പരിഹാരമുണ്‌ടാക്കാം.''
``എന്തോന്ന് സമാധാനം? മുഖ്യമന്ത്രി വരുമ്പോ കണ്‌ടു സങ്കടം പറയാനാ ഇന്നു ടൗണില്‍ വന്നത്. അപ്പോഴാ കവലേല്‍ എസ്‌കോര്‍ട്ടിനു നിന്ന പോലിസുകാരന്‍ `ഇവിടെ പുകവലി നിരോധിച്ചിരിക്കുന്നു' എന്ന ബോര്‍ഡിനു താഴെ നിന്നു സിഗരറ്റ് വലിക്കുന്നതു കണ്‌ടത്. ഞാമ്പറഞ്ഞതാ പൊല്ലാപ്പിനൊന്നും പോകേണ്ടെന്ന്... അതിയാന്‍ ചോദിക്കാന്‍ ചെന്നതാ. അവമ്മാര് പിടിച്ചുതള്ളി. പുളിച്ച തെറീം പറഞ്ഞു ഓടിച്ചുവിട്ടു.''
``കഷ്ടമായിപ്പോയി, ചേച്ചി.''
``അവിടന്ന് ഞാന്‍ ഒരുവിധം വലിച്ചോണ്‌ടു വന്നപ്പോഴാ ചൊമ വന്നത്. ആസ്‌ത്‌മയും അലര്‍ജിയുമൊക്കെയൊള്ള മനുഷ്യനാ. കഫം വന്നപ്പോ തുപ്പാനൊള്ള കോളാമ്പി എവിടെയാ സ്ഥാപിച്ചിരിക്കുന്നതെന്ന് തിരക്കി. അപ്പോഴല്ലേ, അതൊക്കെ കടലാസില്‍ മാത്രമേ ഒള്ളൂ എന്നു മനസ്സിലായത്. ഞാന്‍ അതിയാന്റടുത്ത് പറഞ്ഞു നോക്കിയതാ, വഴിവക്കത്തെങ്ങാനും തുപ്പാന്‍. നിങ്ങള്‍ക്കു സത്യം ഗോപാലേട്ടനെ അറിയില്ല. ചത്താലും അതിയാന്‍ നിശ്ചയിച്ചതേ ചെയ്യൂ. കോളാമ്പിയിലേ തുപ്പൂ എന്ന് വാശിപിടിച്ചു നില്‍പ്പാ. ദേ... അതിയാനു ശ്വാസം കിട്ടുന്നില്ല... തളര്‍ന്നു വീണെന്നു തോന്നുന്നു. നിങ്ങളാരെങ്കിലും ഒരു വണ്‌ടീം കൊണ്‌ടു വേഗം വരൂ... ഹലോ... ഹലോ... എന്റെ സത്യം ഗോപാലേട്ടന്‍...!''
===========
ആത്മഹത്യാ പ്രതിരോധ കൌണ്‍സലറുടെ ആത്മഗതം:
സത്യം ഗോപാലേട്ടനെപ്പോലുള്ളോര്‍ക്ക് ജീവിക്കാന്‍ പറ്റിയ ലോകമല്ലിത്.പാവം ആത്മഹത്യ ചെയ്തോട്ടെ.അതാ നല്ലത്!

No comments:
Post a Comment