Saturday, 7 November 2009
ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഒരു പൂർണ്ണഗർഭിണി ധൃതിയിൽ എത്തുന്നു;
“ഡോക്ടറേ....ഡോക്ടറേ എന്നെയിപ്പം തന്നെ ലേബർ റൂമിൽ കേറ്റ്”.
“ങ്...എന്താ പ്രശ്നം?"
“ഡോക്ടറേ,എനിക്കിപ്പം തന്നെ സിസേറിയൻ ചെയ്യണം”.
“നിങ്ങൾക്ക് എന്തു പറ്റി? നിങ്ങളുടെ ഡേറ്റാകുന്നതേയൊള്ളൂ.”
“ഡേറ്റൊന്നും നോക്കണ്ട,സാറേ.ഇന്ന്തന്നെ വേണം...മാറ്റിവെയ്ക്കാൻ പറ്റൂല്ല”.
“അതിനു.. നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല..അബ്സലൂട്ടിലി ഓക്കെ.നോര്‍മൽ ഡെലിവറിക്കാണു സാദ്ധ്യത.”
‘“അതൊന്നും ഡോക്ടറു നോക്കണ്ട..എനിക്കിന്നു തന്നെ സിസേറിയൻ നടത്തണം...സാറ് മാറ്റിവെയ്ക്കരുത്“.അവൾക്ക് കണ്ഠമിടറി.
“വാട്ട്’എ സ്ട്രേൻജ് കേയ്സ്! എന്തുപറ്റി,എന്താ പേരു? ഓ..ദിവ്യ..ദിവ്യയ്ക്ക് എന്താ പ്രശ്നം?സിറ്റ് ഡൌൺ പ്ലീസ്.”
“എന്തായാലും ഡെലിവറി മാറ്റിവെക്കാൻ പറ്റില്ല,ഡോക്ടറേ“.
“സിസേറിയനെന്നു കേട്ടാൽ വിറക്കുന്നോരാ എല്ലാരും.അപ്പോ,ദേ സിസേറിയൻ തന്നെ വേണം,അതും ഇമ്മീഡിയറ്റായി ചെയ്യണമെന്നു പറഞ്ഞാൽ..!ദിവ്യാ ആർ യു അപ്സെറ്റ്?....ഹസ്ബന്റും വീട്ടുകാരുമൊക്കെ?ഞാനവരോട് സംസാരിക്കാം.പ്ലീസ് ഗോ,പ്ലീസ്..”
“സാറവരോടൊന്നുമിനി സംസാരിക്കാൻ നിൽക്കണ്ട”.
“അതെന്ത്?എനി ഫാമിലി പ്രോബ്ലം?ഈ സമയത്ത് വളരെ പ്ലസന്റായിരിക്കണം”.
“ഞാൻ ഹാപ്പിയാണു ഡോക്ടർ....പെണ്‍കുട്ടിയെന്നല്ലേ സ്കാനിങ്ങിൽ കണ്ടത്?”
“അതൊന്നും ചെയ്യാൻ പാടില്ലാത്തതാണു”.
“നേഴ്സ് പറഞ്ഞു അതറിഞ്ഞ പാടേ ചേട്ടൻ സമയം നോക്കിക്കാൻ ഒരോട്ടമായിരുന്നു.അച്ഛനും ബ്രഹ്മമഠത്തീന്ന് നോക്കിച്ചു.രാജകീർത്തിയൊള്ള പെൺകുഞ്ഞു പിറക്കാന്‍ ഉത്തമമായ സമയം ദാ കുറിച്ചുവെച്ചിട്ടൊണ്ടു”.
“ദിവ്യ..വാട്ട് യു മീൻ? സമയം..എന്തിന്റെ സമയം?”
“അപ്പം ഡോക്ടർക്കിതൊന്നുമറിയത്തില്ല,അല്ല്യോ!ആകെയൊള്ള ഒരു കുഞ്ഞാ.ഇതോടെ നിർത്താൻ പോവാ”.
“അതിനു?”
“ഡോക്ടർക്കറിയുമോ,പഠിക്കുന്ന കാലത്ത് ഞാൻ നേഴ്സറി സ്കൂൾ കലാതിലകമായിരുന്നു....അന്ന് ഈ ചാനലൊന്നുമില്ല ഡോക്ടറേ”.
“നിങ്ങൾ അതുമിതും പറയാതെ വാർഡിലേക്ക് പോകണം.”
“ഡോക്ടർക്കറിയുമോ,എന്റെ മോളെ ഒരു ചാനൽ സ്റ്റാറാക്കണമെന്നാ എന്റേം ചേട്ടന്റേം ഒരേയൊരു മോഹം”.
“അതിനു...?..ഓ, കവടി നിരത്തുകാരു വല്ല ചരടും ജപിച്ചുതന്നു കാണും!“
“ഡോക്ടറേ, മൊലകുടിക്കുന്ന പ്രായത്തിമൊതലേ ചാനലിൽ തെളങ്ങണോങ്കില്‍ അതിനൊള്ള യോഗം വേണം..നല്ല മുഹൂർത്തം നോക്കി പ്രസവിക്കണം.ഇന്ന് കഴിഞ്ഞാലിനി ഉത്തമമുഹൂർത്തമില്ല,ഡോക്ടറേ.ദാ,നോക്ക്”.
“മുഹൂർത്തം!”
“ഇന്ന് വൈകിട്ട് ഏഴുമണി കഴിഞ്ഞു ഏഴുമിനിറ്റിനും പത്തുമിനിറ്റിനുമിടേലാ ശുഭമുഹൂർത്തം.ആ സമയത്ത് തന്നെ സിസേറിയൻ നടത്തി മോളെ പൊറത്തേടുത്ത് തരണം...ദേ,അതിനു എന്തുവേണേലും ഡോക്ടർക്ക് തരാം”.
“ങ്ങേ!ഓ മൈ ഗോഡ്!”
“അയ്യോ!അയ്യോ!എനിക്കിപ്പം പ്രസവിക്കണം...അയ്യോ!എന്നെ ഓപ്പറേഷൻ തീയറ്ററിൽ കേറ്റി സിസേറിയൻ നടത്ത് ഡോക്ടറേ..... അയ്യോ!അയ്യയ്യോ!!‘

No comments:
Post a Comment