Friday, 20 November 2009
2015ലെ ആദ്യ വാര്‍ത്താബുള്ളറ്റിനിലേക്ക് എല്ലാവര്‍ക്കും ഹാര്‍ദ്ദമായ സ്വാഗതം.ഇത് സ്വതന്ത്രകേരളത്തിന്റെ വികസനചരിത്രത്തില്‍ പുതു അദ്ധ്യായമെഴുതിചേര്‍ക്കുന്ന പുതുവത്സരപ്രഭാതം.സംസ്ഥാനത്തെ ആദ്യത്തെ തെക്ക്-വടക്ക് അതിവേഗപാത അല്‍പ്പസമയത്തിനകം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തലസ്ഥാനനഗരിയില്‍ നിന്ന് കേരളത്തിന്റെ വടക്കേഅറ്റമായ കാസര്‍കോട്ടേക്ക് വെറും ആറുമണിക്കൂര്‍കൊണ്ട് റോഡു മാര്‍ഗ്ഗം എത്താവുന്ന ഈ സൂപ്പര്‍ഹൈവേയുടെ നിര്‍മ്മാണം ബി.ഓ.ടി അടിസ്ഥാനത്തില്‍ വെറും നാലു വര്‍ഷം കൊണ്ടണു പൂര്‍ത്തിയാക്കിയത്.രാവിലെ എട്ടുമണിക്ക് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ ആദ്യവാഹനം ചീറിപ്പായും....”
.......................
ശരവേഗത്തില്‍ കുതിച്ചുപായുന്ന പുതുപുത്തന്‍ ഫോറിന്‍ പോഷ് കാറിന്റെ മുന്‍സീറ്റില്‍ ചാഞ്ഞിരുന്ന് കുറ്റിച്ചാക്ക് ലോനപ്പന്‍ അലറി:
“കത്തിച്ചു വിടടാ ശവീ!”
“ഇപ്പം തന്നെ 130തിലാ..എനിക്ക് പേടിയാവുന്നു”
“നിനക്ക് വയ്യെങ്കി പറയടാ; ഞാന്‍ ചവിട്ടിപ്പറത്താമെടാ ശവീ.ചുമ്മാതല്ല ഈ ലോന പത്ത് ലക്ഷം എണ്ണിക്കൊടുത്ത് ആ മന്ത്രിപുത്രന്റെ കൈയ്യീന്ന് ആദ്യ ദെവസം തന്നെ വണ്ടി പറത്താനൊള്ള അവകാശം വാങ്ങീത്. എടാ ദേ, ടീവീല്‍ നോക്കടാ...കണ്ടോടാ ഈ ലോനക്ക് മുഖ്യന്‍ കൈതരുന്നത്..അങ്ങനെ ഈ റോട്ടിമ്മേലോട്ടുന്ന ആദ്യ വണ്ടി ഈ കുറ്റിച്ചാക്ക് ലോനേടേതായി..എന്റീശോയേ! എല്ലം അവിടത്തെ കൃപ!... നീ 150ല്‍ ചവുട്ടി വിടടാ”
“120താ,ചേട്ടാ, പരമാവധി സ്പീഡ് പറഞ്ഞിരിക്കുന്നത്”
“നീയതൊന്നും നോക്കണ്ടടാ...ഇത് പാട്ട റോട്ടൊന്നുമല്ലടാ..വേണേലിതിമ്മേല്‍ ഏറോപ്ലേന്‍ പറത്താമെടാ.നീ നോക്ക് -ഒരണ്ടനും അടകോടനും റോട്ടിലൊണ്ടോ...ഇല്ലടാ.അലവലാതി ഓട്ടോക്കാരും ലോറിക്കാരും പാട്ടവണ്ടിക്കാരുമൊന്നും ഇതിലൂടെ പോവില്ല. 120തില്‍ ചെത്തി പറപറത്തുന്ന സ്വയമ്പന്‍ വണ്ടിക്ക് മാത്രമേ ഇതില്‍ പ്രവേശനമൊള്ളൂ,കണ്ട അവമ്മാര്‍ക്ക് ഓട്ടിച്ചു കളിക്കാന്‍ എന്‍.എച്ചുണ്ടടാ ശവീ”
“ചേട്ടനെപ്പോളൊള്ളോര്‍ക്ക് ഇതൊക്കെ പറ്റും.ബാക്കിയൊള്ളോര്‍ ടോള്‍ കൊടുത്താത്തന്നെ കുത്തുപളയെടുത്തു പോകും”
“കൈക്കാശില്ലേല്‍ നീയിതിലേ സവാരിചെയ്തു സുഖിക്കേണ്ടടാ.ഇത് ഞങ്ങ പുത്തന്‍ കൈയ്യിലൊള്ളോറ്ക്ക് രസിപ്പാനും സുഖിപ്പാനുമാണേടാ.എന്തേ,നിനക്ക് രസിച്ചില്ലേ?ആറു മണീക്കൂറു കൊണ്ടു പറത്തി അങ്ങ് കാസര്‍കോട്ടെത്തുന്നേനു എന്താ അയ്യായിരം ടോളുകൊടുത്താ അത് ലാഭമല്ലേടാ ശവീ?നടുവൊടിക്കുന്ന കുണ്ടും കുഴീമൊള്ള നെന്റെയൊക്കെ സാദാ റോട്ടിലൂടെ പാട്ടവണ്ടി നെരക്കി നെരക്കി ഉരുട്ടി അങ്ങ് എത്തുമ്പോഴേക്കുനേരം വെളുക്കും. അതിനെടേല്‍ പത്തിരുപതെടുത്ത് ടോള്‍,ഏമ്മാന്മാര്‍ക്ക് കാണിക്ക,ജാഥ,ധര്‍ണ്ണ,ആന, അബാരി.....കൊരവ ..കൊട്ട് ...നെന്നെപ്പോലൊള്ളോര്‍ക്ക് അതൊക്കെയേ പറഞ്ഞിട്ടൊള്ളെടാ.ദേ,ഈ ലോനപ്പന്റെയൊക്കെ തലേമ്മേല്‍ കര്‍ത്താവു വരച്ചിട്ടൊള്ള വരയാ, മോനേ വര....നീ വണ്ടി ചവുട്ടി വിടെടാ”
“ചേട്ടാ മൂന്നു മണിക്കൂറുകൊണ്ടു തൃശൂരെത്തി.എനിക്ക് തല കറങ്ങുന്നു...ചായകുടിച്ച് അഞ്ചുമിനിട്ടിരുന്നിട്ടു പോവാം.പിന്നെ ,ഈ ടീവീക്കാരിവിടെ ചേട്ടന്റെ പടം പിടിക്കാന്‍ നില്‍പ്പൊണ്ടാവും”
.....................................................
“നീയെന്തെടാ മിഴിങ്ങസ്യാന്നിരിക്കെന്നേ.കുടിക്കെടാ ശവീ,ചായ”
“എന്നാലും ഒരു സാദാ ചായയ്ക്ക് 100 രൂപയോ?”
“വാപൂട്ടട.നെന്റെ കെട്ട്യോള്‍ടെ താലിമാല പണയം വെക്ക്യോമൊന്നും വേണ്ടെല്ലോ.ഇത് ഈ കുറ്റിച്ചാക്ക് ലോനേടെ സന്തോഷത്തിനാ..തിന്നടാ ഈ സ്പെഷല്‍ മസാല ദോശ.വെറും 550 രുപ്യേള്ളടാ”.
“ന്റമ്മോ!“
“ഇനീം വണ്ടി കത്തിച്ചു വിടാനൊള്ളതല്ലേ..ദാ മുറീക്കേറി കൊറച്ചുനേറം ശുദ്ധവായു വലിച്ചു പിടിച്ചേച്ചു പോവ്വാം..സ്വയംബന്‍ ഓക്സിജനാ!”
“ഓ.. ഓക്സിജന്‍ പാര്‍ലര്‍.അതെന്തു ചേട്ടാ?”
“റോട്ടിലെല്ലാം വെഷമാടാ വെഷം ..ഇവിടെ കണ്ണടച്ചിരുന്ന് പാട്ടും കേട്ട് കൊറച്ചു നേരം ശുദ്ധവായു വലിച്ചു വിട്ടോ.ഉഷാറാകുമെടാ..ദാ, ഇങ്ങനെ പിടിക്കടാ”
നേര്‍ത്ത സംഗീതം ഒഴുകുന്നു.ശ്വാസോച്ഛ്വാസം നേര്‍ത്തില്ലാതെയാകുന്നു.
“സാറ് പോവല്ലേ.ബില്ല് പേ ചെയ്യണം സാര്‍,പ്ലീസ്”
“അതൊക്കെ നേരത്തെ അടച്ചട കൊച്ചനേ.ദാ ,നെനക്കുമിരിക്കട്ടെ ഒരഞ്ഞൂറിന്റെ ടിപ്പ്”
“ആ ബില്ലല്ല സാര്‍”
“ങ്ങേ!അയ്യായിരം രൂപ..ഇതെന്തിനു?”
“സ്വീറ്റ് ഡ്രീംസ് ബില്ലാണു സാര്‍”
“മനസ്സിലാകുന്ന ഭാഷേല്‍ പറേടാ കൊച്ചനേ..”
“സാര്‍ ഒക്സിജന്‍ പാര്‍ലറില്‍ പാട്ട് കേട്ട് കുറച്ചു സമയം ഉറങ്ങിയില്ലേ”
“അതിനു?”
“അപ്പോള്‍ സാറു നല്ലൊരു സ്വപ്നം കണ്ടു.എ പോസിറ്റീവ് ഡ്രീം-സാറ് നോക്ക്, അത് ഈ മെഷീനില്‍ രേഖപ്പെടുത്തിവെച്ചിട്ടുണ്ടു.അതിനൊള്ള ബില്ലാ സാറെ ഇത്..സ്വീറ്റ് ഡ്രീംസ് ബില്‍. ജെസ്റ്റ് ഫൈവ് തൌസന്റ്..പിന്നെ, സാറിന്റെ ഒപ്പം വന്നയാളു ,ദേ നോക്ക് ,രണ്ടു സ്വപ്നം കണ്ടു.അതിനു ചാര്‍ജ് ചെയ്തിട്ടില്ല.അതു ഫ്രീയാ.ഈ സൂപ്പര്‍ ഹൈവേയിലൂടെ വന്ന ആദ്യ വെഹിക്കിള്‍ സാറിന്റേതായതിനാല്‍ സ്പെഷ്യല്‍ കണ്‍സെഷന്‍ റേറ്റാണു സാര്‍.സ്വീറ്റ് ഡ്രീംസ് .....ഹാപ്പി ജേര്‍ണ്ണി!ബൈ..ബൈ”.‘

No comments:
Post a Comment