Search This Blog
Sunday, 29 September 2024
വൈക്കം മധു: വാക്കുകളുടെ നാൾവഴികളിലൂടെ ...
വൈക്കം മധു,വൈക്കം കിഴക്കെ ഉണ്ണിയിൽ എം.കെ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും മകൻ മധുസൂദനൻ നായർ,1967ൽ കോട്ടയത്ത് മലയാള മനോരമയിൽ എത്തിയത് മുംബൈയിൽ നിന്ന്.
അവിടെ കെ.സി കോളേജിൽ നിന്ന് ബിരുദം നേടി,നാവിക സേനയുടെ ലയൺസ് ഗേറ്റിലെ ഓഫീസിൽ കുറച്ചുകാലം അസിസ്റ്റൻ്റായി ജോലിചെയ്യുന്നതിനിടയിൽ, സിദ്ധാർത്ഥ് കോളേജ് ഓഫ് ജേണലിസത്തിൽ നിന്ന് ഡിപ്ളോമയും പാസായി നാട്ടിലെത്തിയ മധു ആദ്യം പത്രപ്രവർത്തകനായല്ല നിയമിക്കപ്പെട്ടത്.പരസ്യ വിഭാഗത്തിൽ.ഏതാനും വർഷം ജോലിചെയ്ത ശേഷമാണ് ടെസ്റ്റെഴുതി,ജേണലിസ്റ്റ് ട്രെയിനിയായി,പത്രപ്രവർത്തകനായത് .മുപ്പത്തിയേഴു വർഷം നീണ്ട മനോരമ ജീവിതം അവസാനിക്കുമ്പോൾ അദ്ദേഹം സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
ഭാഷാശുദ്ധിയിൽ നിഷ്കർഷത പുലർത്തിയ വൈക്കം മധു പിന്നെ ഗ്രന്ഥകാരനായി.ഭാഷകളിലെ ചിഹ്നങ്ങളെക്കുറിച്ച് എഴുതിയ ‘ഇടയാളങ്ങൾ’ കേരള സാഹിത്യ അക്കാദമിയുടെ 2021ലെ ഐ.സി ചാക്കോ എൻഡോവ്മെൻ്റ് പുരസ്കാരം നേടി.ജീവിതാനുഭവങ്ങളെയും കാലികസംഭവങ്ങളെയും ദാർശനികമായി,നർമ്മരസത്തോടെ വിശകലം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരമായ ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന അദ്ദേഹത്തിൻ്റെ പുസ്തകവും ഏറെ ശ്രദ്ധേയമായി.
ഓർമ്മക്കുറവും കേൾവിക്കുറവും വകവെയ്ക്കാതെ, വൈക്കം മധു അടുത്ത പുസ്തകത്തിൻ്റെ രചനയിലാണിപ്പോൾ.
കോട്ടയം നഗരത്തിലുള്ള ചാലുക്കുന്നിലെ ‘കിങ്ങിണി’യിലിരുന്ന് അദ്ദേഹം കഴിഞ്ഞകാലത്തേക്ക് സഞ്ചരിച്ചു.ആദ്യാക്ഷരം കുറിച്ച വൈക്കത്തെ ആശാൻപള്ളിക്കൂടമാണ് ആദ്യം തെളിഞ്ഞുവരുന്നത്. ‘മറക്കുവതെങ്ങനെ എൻ്റെ വി.സിയെ’ എന്ന പേരിൽ എഴുതിയ ലേഖനത്തിൽ അക്കാലത്തിൻ്റെ ചരിത്രസ്പർശമുണ്ട്.“ഓലമേഞ്ഞ,ചുറ്റും പകുതി മാത്രം മറച്ച ചെറിയ ഓലപ്പുരയായിരുന്നു ഞങ്ങളുടെ ഇളം ബാല്യം കയറിയിരുന്ന ആദ്യ യൂണിവേഴ്സിറ്റി”.അത് ‘സെൻട്രലി എയർ കണ്ടീഷൻഡും പരിസ്ഥിതി സൗഹൃദവുമായ ഡീംഡ്—ടു-ബി യൂണിവേസിറ്റി’യായിരുന്നു.അവിടെ, കുളിർത്ത പൂഴിയിൽ ചമ്രം പടിഞ്ഞിരുന്ന്,വലത് കൈയിലെ തള്ളവിരൽ പൂഴിയിലാഴ്ത്തി, ‘അ’ എഴുതി.വലതു കൈയിൽ നാരായം തിരുകി,ഓലയിൽ അക്ഷരം എഴുതുന്ന ‘ദരിദ്രഭക്ഷുകനായ വി.സി’യുടെ ചിത്രം അദ്ദേഹം മറന്നിട്ടില്ല.ഓരോ അക്ഷരത്തിനും ഓരോ ഓല. “നാരായത്തുമ്പിൽ നിന്ന് അക്ഷരങ്ങൾ വീണാലുടൻ തുമ്പയുടെ ചാറും അടുപ്പിലെ വിറകുകരിയും ചാലിച്ച്,എഴുത്തോലയുടെ നാരായച്ചാലിൽ പുരട്ടുന്നതോടെ അക്ഷരങ്ങൾ മെല്ലെ കൺതുറക്കും”.രാവിലെ വെറുംവയറോടെ അക്ഷരം പഠിപ്പിക്കാനെത്തിയിരുന്ന ആശാൻ്റെ ഉച്ചയൂണ് ശിഷ്യരുടെ വീടുകളിൽ നിന്നായിരുന്നു.
കേരളീയ സമൂഹം താണ്ടിയ വഴികളും ഓർമ്മയിലുണ്ട്.അമ്മ സ്കൂളിൽ പഠിക്കുന്ന കാലത്ത്, പെൺകുട്ടികൾക്ക് മാറു മറയ്ക്കുന്നതിനു വിലക്കുണ്ടായിരുന്നു.മുണ്ടു മാത്രമുടുത്തായിരുന്നു മിക്കവരും ക്ളാസിൽ വന്നിരുന്നത്. അക്കാലത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട് - ‘അമ്മയുടെ റൗക്ക’.
തമിഴ്‌നാട് അതിർത്തിയ്ക്കടുത്തുള്ള ഉടുമ്പൻചോലയിലെ ചതുരംഗപ്പാറയിൽ കച്ചവടമായിരുന്നു അച്ഛന് .കുട്ടിക്കാലത്ത് അവിടെയും താമസിച്ചിട്ടുണ്ട്. മലയിറങ്ങി, 15 മൈൽ നടന്നാൽ തമിഴ്‌നാട്ടിലെ തേവാരം ഗ്രാമം.അവിടെ നിന്ന് ഉത്തമപാളയത്തേക്ക് ടി.വി.എസ് കമ്പനിയുടെ ബസുണ്ടായിരുന്നു.പിന്നെ കമ്പം വഴി കുമളിയിലേക്കും അവരുടെ ബസ് ഓടിയിരുന്നു. “അതിൻ്റെ സമയനിഷ്ഠ പ്രസിദ്ധമായിരുന്നു. ബസിൻ്റെ സമയം കണക്കാക്കി വാച്ച് കറക്ട് ചെയ്യാമായിരുന്നു”.അക്കാലത്ത് തമിഴ്‌നാട്ടുകാർ ബസിനെ കാർ എന്നും മലയാളികൾ പ്ളഷർ കാർ എന്നുമായിരുന്നു വിളിച്ചിരുന്നത്.തേവാരത്തുകാർക്കത് ‘പെളസറാ’യി.
-ഇങ്ങനെ,കുട്ടിക്കാലത്ത് തന്നെ യാത്രകളും വിഭിന്ന സംസ്കാരവും ഭാഷയും അടുത്തറിഞ്ഞു.വൈക്കത്തെ പ്രമാണി കുടുംബങ്ങളിൽ അന്ന് അക്ഷരശ്ളോക സദസുകൾ പതിവായിരുന്നു.അതുകേട്ട്, കവിതയിൽ കമ്പം കയറി.ശ്ളോകങ്ങൾ ഹൃദിസ്ഥമാക്കി, അതിൽ പങ്കെടുത്തു. അക്കാലത്തെക്കുറിച്ചുള്ള രസകരമായ ഓർമ്മകളുണ്ട്. അക്ഷരശ്ളോക സദസിനു വൈകിയെത്തിയ സഹൃദയൻ അതിൻ്റെ കാരണം ശ്ളോകത്തിൽ തന്നെ ചൊല്ലി.
സത്യഗ്രഹത്തിലൂടെ ദേശീയസ്വാതന്ത്ര്യസമരത്തിൻ്റെയും സാമൂഹിക നവോത്ഥാനപ്രസ്ഥാന ങ്ങളുടെയും കർമ്മഭൂമിയായ വൈക്കത്ത് വളർന്ന അദ്ദേഹം,പത്താംക്ളാസ് കഴിഞ്ഞ് ഹിന്ദി പ്രചാര സഭയുടെ പ്രവീണ കോഴ്സും പാസായി.ഭാഷ അറിയാവുന്നതിനാൽ മുംബൈയിലെ ബിരുദ പഠനവും ജീവിതവും ബുദ്ധിമുട്ടിച്ചില്ല.നേവിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു, 1962ലെ ഇന്തോ-ചീന യുദ്ധകാലത്ത് സായാഹ്ന കോഴ്സിൽ ജേണലിസം ഡിപ്ളോമയ്ക്ക് ചേർന്നത്.അംബേദ്കർ എജൂക്കേഷൻ സൊസൈറ്റിക്ക് കീഴിലുള്ള സിദ്ധാർത്ഥ് കോളേജ് ഓഫ് ജേണലിസത്തിൻ്റെ ആദ്യ ബാച്ചായിരുന്നു അത്.ജോർജ്ജ് കുട്ടി,കണ്ണോത്ത് ബാലൻ തുടങ്ങി അഞ്ചാറു മലയാളി കളുൾപ്പെടെ 35 പേരുണ്ടായി രുന്നു. ബ്രിട്ടീഷുകാർക്കെതിരെ എഴുതിയതിൻ്റെ പേരിൽ ഇന്ത്യ വിടേണ്ടിവന്ന ബഞ്ചമിൻ ഹോർണിമാൻ്റെ ‘ബോംബ ക്രോണിക്കിളി’ൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഐസക്ക് എസക്കിൽ എന്ന ജൂതനായിരുന്നു,പ്രിൻസിപ്പൽ.ആ കോഴ്സ് പാസായവരിൽ മുഴുവൻസമയ പത്രപ്രവർത്തകരായവർ വളരെക്കുറച്ചാളുകൾ മാത്രം.
1967ൽ നാട്ടിൽ തിരിച്ചെത്തിയ വൈക്കം മധുവിന് മലയാള മനോരമയിലേക്കുള്ള വഴി ഒരുക്കിയത് അകന്ന ബന്ധുവായിരുന്ന ഏറ്റുമാനൂർ ഗോപാലൻ നായർ.അദ്ദേഹം വഴി എഡിറ്റോറിയൽ വിഭാഗം മേധാവിയുമായി ബന്ധപ്പെട്ടു.പരസ്യവിഭാഗത്തിൽ ജോലിചെയ്യുന്ന ഒരു ആൻഡ്രൂസ് വിരമിച്ച ഒഴിവിൽ മധു മനോരമയിൽ ജോലിയിൽ പ്രവേശിച്ചു.പരസ്യങ്ങൾ വിവർത്തനം ചെയ്യുകയായിരുന്നു പണി.ഏതാനും വർഷം കഴിഞ്ഞ് സബ് എഡിറ്ററായി.കെ.സി മാമ്മൻ മാപ്പിളയുടെ കാലത്ത് പത്രാധിപസമിതി അംഗമായ,ഏറെ സീനിയറായ, കെ.വി മാമ്മൻ ജേണലിസത്തിൽ ഡിപ്ളോമയുള്ള ആദ്യത്തെ മനോരമക്കാരനായിരുന്നു.അദ്ദേഹത്തിൻ്റെ ശിഷ്യനായി,ആ നിരയിലെ രണ്ടാമനായി വൈക്കം മധു.
“എൻ.എം എബ്രഹാം,കെ.പി കൃഷ്ണപിഷാരടി എന്നിവരുടെ കടുത്ത ശിക്ഷണത്തിലായിരുന്നു എൻ്റെ തുടക്കം.അവർ ഭാഷയിൽ ഏറെ ശ്രദ്ധിച്ചിരുന്നു”.അന്ന് ബാബു ചെങ്ങന്നൂർ, വി.കെ.ബി നായർ തുടങ്ങിയവരായിരുന്നു ന്യൂസ് എഡിറ്റർമാർ.”നോവലിസ്റ്റായ ബാബു ചെങ്ങന്നൂർ ദേഷ്യക്കാരനായിരുന്നു .ആദ്യ കാലത്ത്, ഞാൻ എഡിറ്റ് ചെയ്ത കോപ്പികൾ അദ്ദേഹം വലിച്ചെറിഞ്ഞിട്ടുണ്ട്”.കെ.വി മാമ്മൻ, ടി.കെ.ജി നായർ തുടങ്ങിയവരായിരുന്നു എഡിറ്റോറിയൽ പേജിലെ ലേഖനങ്ങളും ഡെസ്കിലെ പ്രധാനകാര്യങ്ങളും നോക്കിയിരുന്നത്.എൻ.എം മാണി,ജോയി തിരുമൂലപുരം,കുര്യൻ പാമ്പാടി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
കുട്ടികൃഷ്ണമാരാരുടെ പുസ്തകങ്ങൾ വായിച്ച് ഭാഷാശുദ്ധി വരുത്തി. “വിവർത്തനം ചെയ്ത് വാർത്തകളെഴുതുമ്പോഴും, മാറ്റിയെഴുതി തലക്കെട്ടെഴുതുമ്പോഴും ഞാൻ ജൂനിയർമാരെ വരെ കാണിച്ചിരുന്നു”.ലേഖകർ അയയ്ക്കുന്ന മിക്കവാറും വാർത്തകൾ ഡെസ്കിൽ മാറ്റിയെഴുതുമായിരുന്നു. “ഉടമസ്ഥരുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായതൊന്നും ഒരു പത്രത്തിലും വരുകയില്ല.എല്ലാവർക്കും വാണിജ്യ-രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. മനോരമയിലും അങ്ങനെ തന്നെ”.
മാസത്തിലൊരിക്കലുള്ള എഡിറ്റോറിയൽ യോഗത്തിന് മുഖ്യ പത്രാധിപർ കെ.എം മാത്യു എത്തും.എല്ലാ കാര്യങ്ങളും അവിടെ തുറന്നു പറയാം,വിമർശിക്കാം.“മാത്തുക്കുട്ടിച്ചായൻ ദേഷ്യപ്പെട്ടൊന്നും പറയില്ല.ആരെയും വെറുപ്പിക്കില്ല.പത്രത്തിൽ തെറ്റുവരുത്തിയാൽ ക്യാബിനിലേക്ക് വിളിപ്പിച്ച്, വളരെ സൗമ്യമായി സംസാരിക്കും.’നമ്മൾ ശ്രദ്ധിക്കേണ്ടേ’,’നമുക്ക് അവരെ പിണക്കാൻ പറ്റുമോ’ എന്നൊക്കെ ചോദിക്കും.മിസിസ് കെ.എം മാത്യുവും അങ്ങനെയായിരുന്നു.”തെറ്റുകൾ ചൂണ്ടിക്കാട്ടി ചിലപ്പോഴൊക്കെ മുഖ്യ പത്രാധിപർ കുറിപ്പുകളും കൊടുത്തയച്ചിരുന്നു.
മുൻപ്,പത്രത്തിൻ്റെ ഒരോ കോളവും വരകളിട്ട് വേർതിരിച്ചിരുന്നു .അത് നിർത്തിയത് എഡിറ്റോറിയൽ യോഗത്തിലുയർന്ന അഭിപ്രായത്തെ തുടർന്നായിരുന്നുവെന്ന് വൈക്കം മധു ഓർക്കുന്നു.വാർത്തകളിൽ കുറ്റപ്പെടുത്തലോ ആരോപണങ്ങളൊ ഉണ്ടെങ്കിൽ ബന്ധപ്പെട്ടവരോട് സംസാരിച്ച് വ്യക്തത ഉണ്ടാക്കിയതിനു ശേഷമേ കൊടുക്കാവൂ എന്ന് പത്രാധിപർ നിഷ്കർഷിച്ചിരുന്നു.അതിനായി വാർത്തകൾ മാറ്റിവെയ്ക്കേണ്ടിവന്നിട്ടുണ്ട് .വളരെ പ്രധാനപ്പെട്ട വാർത്തകൾ മാത്രമേ അദ്ദേഹത്തെ കാണിച്ചിരുന്നുള്ളൂ. ബാക്കിയെല്ലാം ന്യൂസ് എഡിറ്ററോ അതത് ദിവസങ്ങളിലെ ചുമതല വഹിച്ചിരുന്നവരോ ചെയ്യുകയായി രുന്നു പതിവ്.
കോട്ടയത്ത് പത്രാധിപ സമിതിയിൽ മാത്രമാണ് വൈക്കം മധു ജോലി ചെയ്തത്.മറക്കാനാവാത്ത ചില അനുഭവങ്ങളുണ്ട് .ഒരിക്കൽ രോഷാകുലനായി ഒരാൾ ന്യൂസ് എഡിറ്ററെ കാണാനെത്തി, “സാർ,ഞാൻ മരിച്ചിട്ടില്ല’’.ന്യൂസ് എഡിറ്റർ പറഞ്ഞു, “അത് നിങ്ങളെ കണ്ടാൽ അറിയാമല്ലോ’’.അയാൾ അന്നത്തെ ചരമവാർത്ത കാട്ടി പറഞ്ഞു,“ദാ,ഈ വാർത്തപ്രകാരം ഞാൻ മരിച്ചുപോയല്ലോ”.
-കുടുംബ വഴക്കിനെ തുടർന്ന് അദ്ദേഹത്തിൻ്റെ മക്കളിലാരോ കൊടുത്തതായിരുന്നു ആ ‘ചരമ’ വാർത്ത!
“അടുത്ത ദിവസം ക്ഷമാപണക്കുറിപ്പ് കൊടുത്തു.ആ സംഭവത്തെത്തുടർന്ന് ചരമവാർത്തകൾ വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ സംവിധാനം ഏർപ്പെടുത്തി. വാർത്ത എഴുതിയെടുത്ത് നൽകാനായി ഡെസ്കിൽ രണ്ടുപേരെ ഡ്യൂട്ടിക്കിടാൻ തുടങ്ങി.അതിനുശേഷം,ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി, വിവരം ഉറപ്പുവരുത്തിയ ശേഷമേ വാർത്ത കോടുക്കൂ”.
പല വിദേശ പത്രപ്രവർത്തകരെയും അമ്പരപ്പിച്ചതാണ് ചരമവാർത്തകൾക്ക് മനോരമ നൽകിയ പ്രാധാന്യം.അവിടെ ഇപ്പോഴും വളരെ പ്രധാനപ്പെട്ടവരുടെ ചരമവാർത്തകളേ നൽകൂ. “ പത്രത്തിന് ജനങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഈ വാർത്തകൾ.മലബാർ ഭാഗങ്ങളിലേക്ക് കുടിയേറിയവർ നാട്ടിലുള്ളവരുടെയും ബന്ധുക്കളുടേയുമൊക്കെ വേർപാടുകൾ അറിയുന്നത് ഈ വാർത്തകളിലൂടെയാണ് .അതു നൽകാൻ ടി.വി ചാനലുകൾക്കോ മറ്റു മാദ്ധ്യമങ്ങൾക്കോ കഴിയില്ല. മനോരമയുടെ പ്രചാരം കൂട്ടാൻ ചരമവാർത്തകളും പ്രാദേശികവാർത്തകളും ഏറെ സഹായിച്ചു.ഇക്കാര്യത്തിൽ മറ്റു പത്രങ്ങൾക്ക് മനോരമയായിരുന്നു മാർഗദർശിയായത്”.
വൈക്കം മധു അപൂർവമായി മാത്രമേ പത്രത്തിൽ റിപ്പോർട്ടുകൾ എഴുതിയിട്ടുള്ളൂ.ജർമ്മൻ മലയാളി അസോസിയേഷൻ്റെ ക്ഷണമനുസരിച്ച് ആ രാജ്യം സന്ദർശിച്ചപ്പോൾ എഴുതിയ റിപ്പോർട്ടുകൾ അവിടെയിരുന്നുകൊണ്ടു തന്നെ പത്രത്തിൽ വായിച്ചത് ഇപ്പോഴും ഓർക്കുന്നു.ആസാം,മിസോറാം, നാഗാലാൻ്റ് സംസ്ഥാനങ്ങളിൽ നടത്തിയ സ്വകാര്യ സന്ദർശനത്തെക്കുറിച്ചും പത്രത്തിലെഴുതി. പാലക്കാട്,കണ്ണൂർ തുടങ്ങിയ പുതിയ യൂണിറ്റുകൾ ആരംഭിച്ചപ്പോഴും പുതിയ പത്രപ്രവർത്തകർക്കായി പരിശീലനപരിപാടികൾ നടത്തിയപ്പോഴും അദ്ദേഹം അദ്ധ്യാപകനുമായി.
പത്രപ്രവർത്തനജീവിതത്തിനിടയിലും വൈക്കം മധു അക്ഷരശ്ളോകക്കമ്പം വിട്ടില്ല. അതിനായി ‘ശ്ളോകം’ എന്ന പേരിൽ ഒരു അക്ഷരശ്ളോക മാസിക തന്നെ രണ്ടു വർഷത്തോളം അദ്ദേഹം പ്രസിദ്ധീകരിച്ചു.മകൻ്റെ പേരിലായിരുന്നു രജിസ്ട്രേഷൻ.ഭോപ്പാലിൽ നടന്ന ലോക കവിസമ്മേളനം പ്രമാണിച്ച്,ഇംഗ്ളിഷ് കവിതകളും വിവർത്തനങ്ങളുമുൾപ്പെടുത്തി ഇറക്കിയ പതിപ്പ് ,ട്രെയിനിൽ അയച്ച്, അവിടെ വിതരണം ചെയ്തതും ധന്യമായ ഓർമ്മ.മകൾ ശർമ്മിളയ്ക്കും മകൻ ദിലീപനും ഇന്നും അക്ഷരശ്ളോകത്തിൽ താല്പര്യമുണ്ട് .പണ്ട് പഠിച്ച ശ്ളോകങ്ങളൊന്നും അവർ മറന്നിട്ടില്ല.
2004ൽ വൈക്കം മധു മനോരമയിൽ നിന്ന് വിരമിച്ചു.പിന്നെ രണ്ടുവർഷത്തോളം മംഗളത്തിൽ പ്രവർത്തിച്ചു.തുടർന്ന് കുറച്ചുകാലം ‘ഏവിയേഷൻ ഹെറാൾഡ്’ എന്ന ഇംഗ്ളീഷ് മാസികയുടെ പത്രാധിപരായി. കോട്ടയം പ്രസ് ക്ളബിൻ്റെ ജേണലിസം കോഴ്സ് ഡയറക്ടർ,ബി .സി.എം കോളേജിൻ്റെ ആഡ്-ഓൺ-കോഴ്സ് അദ്ധ്യാപകൻ എന്നീ നിലകളിൽ പത്രപ്രവർത്തക പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് .
മലയാള മനോരമയ്ക്കു പുറമേ മാതൃഭൂമിയും ദ ഹിന്ദുവും വായിക്കും.ടെലിവിഷൻ അപൂർവ്വമായേ കാണൂ. “പത്രങ്ങൾ ഭാഷാപരമായി തകർച്ചയിലാണ് .ഇപ്പോൾ പ്രാദേശിക ഭാഷയും പുതുവാക്കുകളുമൊക്കെ ഉപയോഗിച്ച് ആളുകളെ സുഖിപ്പിക്കുന്ന രീതിയിലുള്ള തലക്കെട്ടുകൾ കൊടുക്കുന്നുണ്ട്”.
ചെറുപ്പക്കാർക്ക് പത്രം വായിക്കാൻ താല്പര്യമില്ല.എല്ലാം മൊബൈൽമയമാണിപ്പോൾ. പക്ഷേ,ടി.വി ചാനലുകൾക്കും മറ്റു മാദ്ധ്യമങ്ങൾക്കും വാർത്തകളുടെ പശ്ചാത്തലവും അനുബന്ധ വിവരങ്ങളും മറ്റു വിശദാംശങ്ങളും നൽകാൻ കഴിയാത്തതിനാൽ പത്രങ്ങൾക്ക് അത് ചെയ്യാം.പ്രധാന വാർത്തകളുടെ ഫോളോ-അപ് സ്റ്റോറികൾ കൊടുക്കാം.കൂടുതൽ വികസന വാർത്തകളും നൽകാം.പഴയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങളും കൂടുതലായി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
പുതു തലമുറയിൽപെട്ടവർ മാദ്ധ്യരംഗത്തേക്ക് വരാൻ മടിക്കുന്നതിൻ്റെ കാരണം കുറഞ്ഞ ശമ്പളവും ‘ഹയർ ആൻ്റ് ഫയർ’ നയവുമാണെന്ന് വൈക്കം മധു പറഞ്ഞു.സാമൂഹികസേവന താല്പര്യവും അവർക്ക് കുറവാണ് . “പത്രപ്രവർത്തകർക്ക് സമൂഹത്തോട് പ്രതിബദ്ധതയും ഉത്തരവാദിത്വവും വേണം”.
എന്നാൽ,സ്വതന്ത്രമായ മാധ്യമങ്ങൾ നിലനിൽക്കാൻ പ്രയാസമുള്ള കാലഘട്ടമാണിത്. വ്യവസായികളല്ലാത്ത വർക്ക് പത്രം നടത്താൻ കഴിയില്ല.അതുകൊണ്ട്, മുതൽ മുടക്കുന്നവരുടെ താല്പര്യം സംരക്ഷിക്കപ്പെടുന്നു.
വിരമിച്ച ശേഷമാണ് വൈക്കം മധു രണ്ടു പുസ്തകങ്ങളും എഴുതിയത്. ‘ഇടയാളം’ എന്ന ആദ്യ ഗ്രന്ഥം ഭാഷാചിഹ്നങ്ങളെക്കുറിച്ച് ദീർഘകാലം ഗവേഷണം ചെയ്താണ് എഴുതിയത്.2500 വർഷം മുൻപായിരുന്നു ചിഹ്നങ്ങളുടെ ഉത്ഭവം.രണ്ടാമത്തെ പുസ്തകത്തിൻ്റെ പേരിനടിസ്ഥാനമായ ‘ഒരു രാജാവിനെ കൊല്ലേണ്ടതെങ്ങനെ’ എന്ന ലേഖനം, ബസ്തറിലെ ആദിവാസി ജനസമൂഹത്തിനുമേൽ ഭരണകൂടങ്ങൾ നടത്തിയ അടിച്ചമർത്തലുകളെക്കുറിച്ചുള്ള ഗവേഷണാത്മകമായ ഉപന്യാസമാണ് .ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘വെളിച്ചെണ്ണയിൽ വറുത്തെടുത്ത വിപ്ളവം’,ഏഷ്യാ -പസഫിക് മേഖലയിലെ ബുഗൈൻവിലെ എന്ന ദ്വീപിലെ ആദിമജനസമൂഹം വെളിച്ചെണ്ണ ഇന്ധനമാക്കി തങ്ങളുടെ രാജ്യത്തിൻ്റെ നിലനിൽപ്പിനായി നടത്തിയ അസാധാരണമായ ചെറുത്തുനിലിൻ്റെ കഥയാണ്.അന്വേഷണാത്മകമായ മറ്റൊരു ലേഖനം.
പ്രായം തളർത്തുമ്പോഴും, ഇത്തരം അന്വേഷണങ്ങളുടെ ദുർഘട പാതയിൽ തന്നെയാണ് വൈക്കം മധു. വാക്കുകളുടെ നാൾവഴികളിലൂടെയാണിപ്പോഴും സഞ്ചാരം.
കെ.വി മാമ്മൻ:ഒരു വിശ്വാസിയുടെ മാദ്ധ്യമജീവിതം
പത്തനംതിട്ടയ്ക്കടുത്ത മാക്കാംകുന്ന് ഗ്രാമത്തിലെ ഒരു കുടിപ്പള്ളിക്കൂടത്തിൽ, “ത്രിയേക ദൈവത്തിനു സ്തുതി’ എന്ന് നിലത്തെഴുത്താശാൻ്റെ കൈപിടിച്ചെഴുതി, നാലാം വയസ്സിൽ അക്ഷരങ്ങളുടെ ലോകത്തേക്ക് പിച്ചവച്ച കെ.വി മാമ്മന് ഇപ്പോൾ പ്രായം 96.
കോട്ടയം മാങ്ങാനത്തെ വീട്ടിൽ,അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും നടുവിൽ ചുറുചുറുക്കോടെ തൻ്റെ സപര്യ തുടരുന്നു,അദ്ദേഹം.മലയാള മനോരമയുടെ രണ്ടാമത്തെ മുഖ്യ പത്രാധിപരായ കെ.സി മാമ്മൻ മാപ്പിളയുടെ കാലത്ത്, 1953ൽ സബ് എഡിറ്ററായി പത്രത്തിൽ നിയമിക്കപ്പെട്ട മാമ്മൻ്റെ മാദ്ധ്യമജീവിതം ഒരു സത്യവിശ്വാസിയുടെ തീർത്ഥാടനമാണ്.
1950ൽ ചർച്ച് വീക്കിലിയിൽ സഹായിയും,പിന്നെ സബ് എഡിറ്ററുമായി തുടങ്ങിയ മാമ്മൻ്റെ മാദ്ധ്യമജീവിതത്തിന് ഇപ്പോൾ 75 വയസ്സ്.അതിൽ 37 വർഷവും മലയാള മനോരമയുടെ കോട്ടയത്തെ പത്രാധിപസമിതിയിൽ. പത്രപ്രവർത്തനത്തിൽ പ്രൊഫഷണൽ യോഗ്യത നേടിയ മനോരമയിലെ ആദ്യത്തെയാൾ. നാലു തലമുറ പത്രാധിപന്മാർക്കൊപ്പം പ്രവർത്തിച്ച്,1990ൽ പിരിയുമ്പോൾ അദ്ദേഹം അസിസ്റ്റൻ്റ് എഡിറ്ററായിരുന്നു.
നൂറിലധികം പുസ്തകങ്ങളിലൂടെ മലങ്കര ഓർത്തഡോക്സ് സഭയുടെ ചരിത്രകാരനായി സ്വയം അടയാളപ്പെടുത്തിയ അദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ രചന പ്രസിദ്ധീകരിക്കപ്പെട്ടത് 2023 ഒക്ടോബറിൽ.‘മലങ്കരസഭ എന്ന മഹാബോധിവൃക്ഷത്തണലിൽ’, എന്ന് തൻ്റെ ആത്മകഥയ്ക്ക് അദ്ദേഹം നൽകിയ പേരിൽ എല്ലാം അടങ്ങിയിരിക്കുന്നു. “ദേവലോകത്തിൻ്റെ മനോരമ അംബാസഡർ;മനോരമയുടെ ദേവലോകം അംബാസഡർ’ എന്നാണ് ഈ പുസ്തകത്തിന്റെ അവതാരികയിൽ ഡോ. ജേക്കബ് കുര്യൻ അദ്ദേഹത്തിൻ്റെ മനോരമക്കാലത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ആദ്ധ്യാത്മികാന്തരീഷം നിറഞ്ഞുനിന്ന ഒരു സാധാരണ കർഷകടുംബത്തിൽ ആറ് മക്കളിൽ നാലാമനായി പിറന്ന മാമ്മൻ,സൺഡേ സ്കൂളിൽ മുടങ്ങാതെ പോയി വേദവചനങ്ങളും ബൈബിൾ കഥകളും ഹൃദിസ്ഥമാക്കി.സ്കൂളിലെ പദ്യങ്ങൾ കാണാതെ പഠിക്കുകയും അക്ഷരശ്ളോകമത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.ഗവ.ഹൈസ്കൂളിൽ ഏഴാം ക്ളാസ് പൂർത്തിയാൽ 12 രൂപ ഫീസടച്ച് പബ്ളിക് പരീക്ഷ എഴുതണം. അതിന് 13 വയസ് പൂർത്തിയായെന്ന് ഒരു സർക്കാർ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകുകയും വേണം.അതിനായി,പിതാവുമൊത്ത് വീടിനടുത്തുള്ള സർക്കാർ ആശുപത്രിയിലെ ഡോക്ടർ അറുമുഖൻ പിള്ളയെ കണ്ടു.സർട്ടിഫിക്കറ്റ് നൽകാൻ ആറു രൂപ ഫീസ് അയാൾ ആവശ്യപ്പെട്ടു. “പരീക്ഷയ്ക്കിരിക്കാൻ എല്ലാം കൂടി 24 രൂപ ചെലവാകും.അത് വലിയൊരു സംഖ്യയായിരുന്നു. അതിനാൽ ഏഴാം ക്ളാസിൽ വീണ്ടും പഠിച്ചു”.അടുത്ത തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴും ആറു രൂപ തന്നേ തീരൂ എന്ന് ഡോക്ടർ ശഠിച്ചതിനാൽ പിതാവിൻ്റെ ജന്മദേശമായ തുമ്പമണ്ണിലെത്തി. അവിടുത്തെ സർക്കാർ ഡോക്ടർ സന്തോഷത്തോടെ ആ സർട്ടിഫിക്കേറ്റ് നൽകി.
കൈക്കൂലിക്കാർക്കും മദ്യപന്മാർക്കുമെതിരെ അന്ന് രൂപപ്പെട്ട രോഷം ഈ പ്രായത്തിലും അടങ്ങിയിട്ടില്ല .
സമൂഹത്തിലെയും സഭയ്ക്കുള്ളിലെയും ധാർമ്മികാപഭ്രംശങ്ങൾക്കും പുഴുക്കുത്തുകൾക്കുമെതിരെയുള്ള നിരന്തര സമരം കൂടിയാണ് അദ്ദേഹത്തിൻ്റെ ജീവിതം. പൊതുവേ സൗമ്യനായ മാമ്മൻ ഇത്തരക്കാരെ വിമർശിക്കാൻ കടുത്ത പദങ്ങളാണ് ആത്മകഥയിൽ പോലും ഉപയോഗിച്ചിരിക്കുന്നത്.
ഏഴാം തരം പാസ്സായിക്കഴിഞ്ഞുള്ള തുടർ വിദ്യാഭ്യാസം കാതോലിക്കേറ്റ് ഇംഗ്ളീഷ് ഹൈസ്കൂളിലായിരുന്നു. പത്തനംതിട്ട ജില്ലയുടെ രൂപവത് കരണത്തിന് കാരണക്കാരനായ മുൻ എം.എൽ.എ കെ.കെ നായർ അവിടെ മാമ്മന്റെ സഹപാഠിയായിരുന്നു.ജസ്റ്റിസ് എം.ഫാത്തിമ ബീവി സീനിയറായി പഠിച്ചിരുന്നു. ഈ വിദ്യാലയം 1952ൽ കാതോലിക്കേറ്റ് കോളജായി വളർന്നു. തിരുവനന്തപുരം തൈക്കാട്ടുള്ള യൂണിവേഴ്സിറ്റി ഇൻ്റർമീഡിയറ്റ് കോളെജിൽ നിന്നാണ് മാമ്മൻ ഇൻ്റർമീഡിയറ്റ് പാസ്സായത് .ആ സമയത്ത് പിതാവ് അപ്രതീക്ഷിതമായി മരിച്ചതോടെ നാട്ടിലേക്ക് മടങ്ങി.ജോലിക്ക് ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല.1950ൽ കോട്ടയത്തെത്തിയ മാമ്മൻ പിന്നെ ആ നഗരത്തെ തൻ്റെ കർമ്മഭൂമിയാക്കി.
ജീവിതം മറ്റൊരു വഴിയിലൂടെ പോകാൻ തുടങ്ങി.അതിനു കാരണം പള്ളിയായിരുന്നു. പഠിക്കുമ്പോൾ തന്നെ സ്വന്തം ഇടവകപ്പള്ളിയിലെ സെൻ്റ് സ്റ്റീഫൻസ് സൺഡേ സ്കൂളിൽ അദ്ധ്യാപകനായ അദ്ദേഹം എം.ജി.ഒ.സി.എസ്.എം എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെയും സജീവപ്രവർത്തകനായിരുന്നു .സി.എം സ്റ്റീഫനും പി.സി അലക്സാണ്ടറുമൊക്കെ ഈ പ്രസ്ഥാനത്തിലൂടെയായിരുന്നു പൊതു രംഗത്തെത്തിയത് .
മലങ്കര സഭയുടെ അനൗദ്യോഗിക പ്രസിദ്ധീകരണമായ ചർച്ച് വീക്കിലിയുടെ പത്രാധിപർ മലയാള മനോരമയുടെ മാനേജരും മുഖപ്രസംഗമെഴുത്തുകാരനുമായ നാലാത്ര എൻ.എം എബ്രഹാമായിരുന്നു. ഓഫീസിൽ സഹായിയായി അദ്ദേഹം മാമ്മനെ നിയമിച്ചു.ഫാ. സി.ഇ ജോർജ്ജായിരുന്നു മാനേജർ. വരിസംഖ്യ കുടിശ്ശിക പിരിക്കുക,പുതിയ വരിക്കാരെ ചേർക്കുക തുടങ്ങിയവായിരുന്നു ജോലികൾ. ഏതാനും മാസങ്ങൾക്കകം,ഫാ.ജോർജ്ജ് വെല്ലൂരിൽ വച്ച് മരിച്ചതിനെത്തുടർന്ന് മലയാള മനോരമയിൽ ജോലിചെയ്തിരുന്ന എം.കുര്യനെയും മാമ്മനെയും സബ് എഡിറ്റർമാരായി നിയമിച്ചു. ലേഖനങ്ങൾ വായിച്ച് തെറ്റു തിരുത്തി എഡിറ്റ് ചെയ്യുക,പ്രൂഫ് നോക്കുക,ക്രൈസ്തവ വാർത്തകൾ എഴുതുക തുടങ്ങിയവ മുതൽ ഓഫീസ് കാര്യങ്ങൾ വരെ ചെയ്തു.അതാ യിരുന്നു മാമ്മൻ്റെ പത്രപ്രവർത്തന കളരി.
മനോരമയിൽ ചേർന്നിട്ടും അര നൂറ്റാണ്ടോളം അദ്ദേഹം ചർച്ച് വീക്കിലിയുടെ പത്രാധിപ സമിതിയിൽ തുടർന്നു.അത് മറ്റൊരു ചരിത്രം.കോട്ടയം വൈ.എം.സി.എ കെട്ടിടത്തിലായിരുന്നു വീക്കിലിയുടെ ഓഫീസ്.മാമ്മൻ അവിടെ താമസമാക്കി. “എബ്രഹാം മലങ്കരസഭയിലെ ഇരുകക്ഷികളിൽപ്പെട്ടവർക്കും സുസമ്മതനായിരുന്നു.അദ്ദേഹം എന്നെ ഒരു പുത്രനെപ്പോലെ സ്നേഹിക്കുകയും കരുതുകയും എൻ്റെ ഉയർച്ചയിലേക്കുള്ള വഴി കാട്ടിത്തരികയും ചെയ്തു”.
1951ൽ മാമ്മൻ ബിരുദത്തിന് സി.എം.എസ് കോളജിൽ ചേർന്നു-ചരിത്രവും സാമ്പത്തികശാസ്ത്രവുമാ യിരുന്നു പഠിച്ചത്.പി.സി ജോസഫായിരുന്നു പ്രിൻസിപ്പൽ.പ്രൊഫ. സി.ഐ രാമൻ നായർ,അമ്പലപ്പുഴ രാമവർമ്മ തുടങ്ങിയ പ്രഗത്ഭർ അദ്ധ്യാപകരായുണ്ടായിരുന്നു.കോളജ് വാർഷികത്തോടനുബന്ധിച്ച് , ‘ഒന്നാം പഞ്ചവത്സരപദ്ധതിയുടെ നേട്ടങ്ങൾ’ എന്ന വിഷയത്തെപ്പറ്റി നടത്തിയ പ്രസംഗമത്സരത്തിൽ മാമ്മനായിരുന്നു ഒന്നാം സമ്മാനം കിട്ടിയത്.അതിൻ്റെ വാർത്ത മനോരമയിൽ വന്നു.
1953 മാർച്ച് 15. ബിരുദ പരീക്ഷാഫലം പുറത്തുവന്ന അന്നു തന്നെ കെ.വി മാമ്മൻ മലയാള മനോരമയിൽ സബ് എഡിറ്ററായി ചേർന്നു. ഇൻ്റർവ്യൂ സമയത്ത് പത്രാധിപർ കെ.എം ചെറിയാൻ ചോദിച്ചു, “താൻ പ്രസംഗിക്കുന്ന ആളാണോ?’’.അപ്പോൾ,പത്രത്തിൽ വാർത്തവന്ന കാര്യം എൻ.എം എബ്രഹാം അദ്ദേഹത്തെ അറിയിച്ചു.മനോരമ ബാലജനസഖ്യത്തിൻ്റെ ‘ശങ്കരച്ചേട്ടൻ’ ചുമതല കൂടി അദ്ദേഹം മാമ്മനെ ഏൽപ്പിച്ചിട്ട് പറഞ്ഞു, “കുറച്ചു കഴിഞ്ഞ് വിട്ടുപോകരുത്. റിട്ടയർമെൻ്റ് വരെ മനോരമയിൽ തുടരണം”.
അന്ന് കോട്ടയത്തു നിന്ന് മാത്രമേ പത്രം ഇറങ്ങിയിരുന്നുള്ളൂ.28000 കോപ്പിയായിരുന്നു സർക്കുലേഷൻ.പ്രഭാതദിനപത്രമായിരുന്നുവെങ്കിലും മിക്ക ദിവസവും ഉച്ചയോടെയാണ് ഇറങ്ങിയിരുന്നത്. നഗരത്തിൽ മാത്രം വൈകുന്നേരത്തോടെ വിതരണം ചെയ്യും.മറ്റു സ്ഥലങ്ങളിലേക്ക് ബസിലും ട്രെയിനിലും അയക്കുന്ന പത്രം അടുത്ത ദിവസമായിരുന്നു ഏജൻ്റുമാർ വിതരണം ചെയ്തിരുന്നത്.ഞായറാഴ്ച പത്രം ഇറങ്ങിയിരുന്നില്ല.വർഷത്തിൽ എട്ട് അവധിയുമുണ്ടായിരുന്നു.
പരസ്യങ്ങൾ അന്നും പത്രത്തിൻ്റെ ജീവനാഡിയായിരുന്നു.പത്രാധിപരുടെ നോട്ടം പരസ്യങ്ങളിലായിരുന്നു. ആ കാശ് കിട്ടിയാലെ പത്രം ഇറക്കാൻ കഴിയൂ.
“കെ.പി കരുണാകര പിഷാരടിയുടെ മേൽനോട്ടത്തിലായിരുന്നു ഞാൻ മനോരമയിൽ പത്രപ്രവർത്തനത്തിൻ്റെ ബാലപാഠങ്ങൾ പഠിച്ചത്. പൂർണ്ണ ഗാന്ധിയനായിരുന്നു അദ്ദേഹം”.മുഖ്യ പത്രാധിപർ മാമ്മൻ മാപ്പിളള വല്ലപ്പോഴുമേ ഓഫീസിൽ വന്നിരുന്നുള്ളൂ.അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിച്ച കാലമായിരുന്നു അത്.ചില യോഗങ്ങളിൽ അദ്ദേഹത്തിൻ്റെ പ്രസംഗങ്ങൾ സീനിയർ എഡിറായ പി.ഒ എബ്രഹാം വായിക്കുകയായിരുന്നു പതിവ്. സമുദായക്കേസിൽ ഓർത്തഡോക്സ് സഭയുടെ മുഖ്യ അഭിഭാഷകനായിരുന്ന മാത്യു തെള്ളിയിൽ വൈക്കത്ത് നിർമ്മിച്ച് സഭയ്ക്ക് നൽകിയ പള്ളിയുടെ വെഞ്ചരിപ്പ് ചടങ്ങിൽ1954 ജനുവരി ഒന്നിന് മുഖ്യപ്രഭാഷകൻ മാമ്മൻ മാപ്പിളയായിരുന്നു.പോകാൻ കഴിയാഞ്ഞതിനാൽ, അദ്ദേഹത്തിനായി എൻ.എം എബ്രഹാം തയ്യാറാക്കിയ പ്രസംഗം വായിക്കാനുള്ള ചുമതല തലേദിവസം മാമ്മനെ ഏൽപ്പിച്ചു.രാത്രി മൂന്നാലു പ്രാവശ്യം അത് വായിച്ചുനോക്കി,തെറ്റുവരാതിരിക്കണേ എന്ന് പ്രാർത്ഥിച്ച് കിടന്ന മാമ്മൻ ഉറക്കമുണർന്നത് ഹൃദ്രോഗം മൂലം മാമ്മൻ മാപ്പിള അന്തരിച്ചെന്ന വാർത്ത കേട്ടായിയിരുന്നു.“അത് എന്നെ വല്ലാതെ ഉലച്ചു”.
സഭാത്തർക്കത്തിൽ ഓർത്തഡോക്സ് പക്ഷത്തിനെതിരായി 1951ൽ തിരുക്കൊച്ചി ഹൈക്കോടതി വിധിയുണ്ടായപ്പോൾ, അതിനെതിരെ ശക്തവും അതിദീർഘവുമായ മുഖപ്രസംഗമെഴുതി സഭാംഗങ്ങൾക്ക് ധൈര്യവും പ്രത്യാശയും പകർന്നു നൽകിയത് മാമ്മൻ മാപ്പിളയായിരുന്നു.സഭയുടെ ആസ്ഥാനമായ പഴയ സെമിനാരി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയെത്തുടർന്ന്,അദ്ദേഹം മുൻ കൈയെടുത്ത്, ഏതാനും ദിവസങ്ങൾകൊണ്ട് ഒന്നരലക്ഷം രൂപ സംഭരിച്ച് വാങ്ങിയ ഏഴേക്കർ സ്ഥലത്താണ് ദേവലോകം അരമന നിർമ്മിച്ചത്.
അദ്ദേഹത്തിൻ്റെ ധർമ്മനിഷ്ഠയെക്കുറിച്ചുള്ള രസകരമായ ഒരു കഥ മാമ്മൻ പറഞ്ഞു. അവസാന കാലത്ത് മലബന്ധത്താൽ കഷ്ടപ്പെട്ട അദ്ദേഹത്തോട് ഡോക്ടർ ഉപദേശിച്ചു, “രാത്രി ഭക്ഷണം കഴിഞ്ഞ് കിടക്കും മുൻപ് ഒന്നോ രണ്ടോ പെഗ്ഗ് വിസ്കിയോ ബ്രാണ്ടിയോ കഴിച്ചാൽ ശരിയാകും”.ഉടൻ തന്നെ മാമ്മൻ മാപ്പിള പറഞ്ഞു, “എനിക്ക് ഏഴ് ആൺ മക്കളാണുള്ളത്. ഞാൻ ബ്രാണ്ടി വാങ്ങി വീട്ടിൽ വച്ച് കുടി തുടങ്ങിയാൽ അവർ ഭാവിയിൽ മുഴുക്കുടിയന്മാരാകും.അതു വേണ്ട.ഞാൻ മരിച്ചോട്ടെ”.
താൻ പത്രത്തിൽ ചേരുന്ന കാലത്ത് മനോരമ പൊതുവിൽ മലങ്കര ഓർത്ത ഡോക്സ് സഭയുടെ പത്രമായിട്ടാണ് കരുതിപ്പോന്നിരുന്നത്.1960കളിൽ ഇതിനു മാറ്റം വന്നുതുടങ്ങി. ‘കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ താൻ ആത്മഹത്യ ചെയ്യും’ എന്ന് പറഞ്ഞയാളായിരുന്നു, മാമ്മൻ മാപ്പിള.പക്ഷേ,നവജീവനിൽ പ്രവർത്തിച്ച ടി.കെ.ജി നായരും വി.കെ.ബി നായരുമൊക്കെ മലയാള മനോരമയിലെത്തിയെന്ന് മാമ്മൻ ചൂണ്ടിക്കാട്ടി. “പത്രത്തിന്റെ നിലപാടിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നു. തങ്ങളെപ്പറ്റി എന്തു പറയുന്നു എന്നറിയാൻ കമ്മ്യൂണിസ്റ്റുകാർ മനോരമ വായിക്കും”.
മാമ്മൻ മാപ്പിളയുടെ മരണത്തെ തുടർന്ന് കെ.എം ചെറിയാൻ ചീഫ് എഡിറ്ററായി .അക്കാലത്ത്, മുംബൈയിൽ കുടുംബവ്യവസായങ്ങൾ നോക്കി നടത്തുകയായിരുന്നു,കെ.എം മാത്യു.പത്രത്തിൻ്റെ സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടെ എല്ലാംകൂടി നടത്തിക്കൊണ്ടു പോകാൻ ചെറിയാന് കഴിയുമായി രുന്നില്ല. അങ്ങനെ,1954ൽ കെ.എം മാത്യു മാനേജിങ്ങ് എഡിറ്ററായി ചുമതലയേറ്റു.പത്രം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറി,ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഭാഷാപത്രമായി വളർന്ന പുതിയ കാലഘട്ടമാണത്. “ ഫിലോസഫി പഠിച്ച കെ.എം ചെറിയാൻ തീരുമാനങ്ങളെടുക്കുന്നത് വളരെപ്പ തിയെയാരുന്നു.എന്നാൽ എല്ലാകാര്യങ്ങളും എല്ലാവരോടും ചർച്ച ചെയ്ത് പെട്ടെന്ന് തീരുമാനങ്ങ ളെടുത്തിരുന്നു കെ.എം മാത്യു”.
തുടക്കത്തിൽ പ്രാദേശിക വാർത്തകൾ എഡിറ്റ് ചെയ്യുന്ന ജോലിയായിരുന്നു,മാമ്മനെ ഏൽപ്പിച്ചിരുന്നത്. അന്ന് എല്ലാ ജില്ലകളിലും റിപ്പോർട്ടർമാരോ പ്രാദേശിക ലേഖകരോ ഉണ്ടായിരുന്നില്ല.ഡൽഹിയിൽ വി. എം മരങ്ങോലിയും പിന്നീട് ടി.വി.ആർ ഷേണായിയും തിരുവനന്തപുരത്ത് കെ. ആർ ചുമ്മാറുമുണ്ടായി രുന്നു. പ്രാദേശിക വാർത്തകൾ ഏജൻ്റുമാർ തന്നെയായിരുന്നു അയച്ചിരുന്നത്. അക്ഷരത്തെറ്റുകളും ഭാഷാപരമായ പിഴവുകളുമുള്ള അവ മുഴുവൻ മാറ്റിയെഴുതും.ആദ്യമൊക്കെ എല്ലാം കൂടി ഒരു പേജിലായിരുന്നു കൊടുത്തിരുന്നത്.അതിന് വായനക്കാർ കൂടിയതോടെ കൂടുതൽ സ്ഥലം നൽകി.ചരമവാർത്തകൾക്കും പ്രാധാന്യം നൽകി. “പ്രധാനപ്പെട്ട വ്യക്തികളുടെ മരണവാർത്തകൾ മാത്രമായിരുന്നു അക്കാലത്ത് മറ്റു പത്രങ്ങൾ നൽകിയിരുന്ന്ത്.അതിനു മാറ്റംവരുത്തിയത് മനോരമയാണ്”.
ചരമവാർത്തയിൽ പരേതരുടെ ഉറ്റവരുടെ പേരുകൾ ഉൾപ്പെടുത്തിയതോടെ അതിന് വായനക്കാർ കൂടി. മറ്റു പത്രങ്ങളും അതുപോലെ ചരമവാർത്തകൾ കൊടുത്തുതുടങ്ങി.
വായനക്കാർ ഏറെയുണ്ടായിരുന്നെങ്കിലും, പത്രത്തിൽ നക്ഷത്രഫലം കൊടുക്കുന്നതിനു മാമ്മൻ എതിരായിരുന്നു. “ഉന്നത മേധാശക്തിയുള്ള ബ്രാഹ്മണർ നടത്തുന്ന ദ ഹിന്ദു, ‘ദിസ് വീക്ക് ഫോർ യു’ പംക്തി അക്കാലത്ത് നിർത്തിയത് കെ.എം മാത്യുവിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പകുതി തമാശയായി അദ്ദേഹം പറഞ്ഞു-അന്ധവിശ്വാസികൾ വളരുന്നതും അത്തരം വിശ്വാസങ്ങൾ വളർത്തുന്നതും ഒരുതരത്തിൽ പറഞ്ഞാൽ, പത്രത്തിൻ്റെ സർക്കുലേഷൻ വർദ്ധിപ്പിക്കും”.
ബാലജന സഖ്യത്തിൻ്റെ ശങ്കരച്ചേട്ടനായി ആറേഴു വർഷം തെക്കൻ കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ സഞ്ചരിച്ചത് മാമ്മന് അവിസ്മരണീയമായ അനുഭവമാണ് .” അന്ന് ബസിലായിരുന്നു യാത്രകൾ മുഴുവൻ. അതിൻ്റെ മിനിമം ചെലവ് മാത്രമായിരുന്നു ഓഫീസിൽ നിന്ന് ഞാൻ വാങ്ങിയിരുന്നത്”. ബാലജന സഖ്യം എല്ലാ വിഭാഗം കുട്ടികളുടെയും പൊതുവേദിയായിരുന്നു.കുട്ടികൾക്ക് മറ്റ് പ്രസംഗവേദികൾ ഉണ്ടായിരുന്നില്ല.അന്ന് ബാലജനസഖ്യം വേദികളിലൂടെ, അതിൻ്റെ ഭാരവാഹികളായി,പൊതുജീവിതത്തിൽ ഉയർന്നുവന്നവർ ധാരാളമുണ്ട്.അതിൽ ഒന്നാമൻ ഉമ്മൻ ചാണ്ടിയായിരുന്നു. ‘എന്നെ പഠിപ്പിക്കാത്ത ഗുരുനാഥൻ’ എന്നായിരുന്നു നിലയ്ക്കൽ പള്ളിയിൽ മാമ്മൻ്റെ ശതാഭിഷേകച്ചടങ്ങിൽ അദ്ദേഹത്തെ പൊന്നാട അണിയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞത്.ജോസഫ് എം. പുതുശ്ശേരി, തോമസ് കുതിരവട്ടം,പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ, മുൻ ഹൈക്കോടതി ജസ്റ്റിസ് മാത്യൂസ് പി മാത്യൂസ് തുടങ്ങിയവരും അക്കാലത്ത് ബാലജനസഖ്യം ഭാരവാഹികളായിരുന്നു.
1959ൽ മാമ്മൻ ഉൾപ്പെടെ നാലു പേരെ പത്രാധിപസമിതിയിൽ നിന്ന് പുസ്തകപ്രസിദ്ധീകരണ വിഭാഗത്തിലേക്ക് മാറ്റി. ആയിടെ നിയമിക്കപ്പെട്ട ശമ്പള കമ്മീഷൻ,പത്രത്തിൻ്റെ പ്രചാരത്തിനും വരുമാനത്തിനും അനുസൃതമായി ശമ്പളം കൂട്ടാൻ ശുപാർശചെയ്യുമെന്ന് മാനേജ്മെൻ്റിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്നായിരുന്നു ഈ നടപടിയെന്ന് അറിഞ്ഞു. “മോശമായ ഈ നീക്കം എനിക്ക് അസംതൃപ്തിയും ദു:ഖവുമുണ്ടാക്കി”.മിസിസ് കെ.എം മാത്യുവിൻ്റെ പാചക പുസ്തകങ്ങളും ഗുരുനാഥനായ പ്രൊഫ.അമ്പലപ്പുഴ രാമവർമ്മയുടെ പ്രബന്ധസമാഹാരവും മറ്റും പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടായെങ്കിലും,മാമ്മൻ ഒരു വർഷത്തെ അവധിയിൽ പ്രവേശിച്ചു.നാഗ്പ്പൂരിലെ പ്രസിദ്ധമായ ഹിസ്ലോപ് കോളജിൽ ജേണലിസം ഡിപ്ളോമയ്ക്ക് ചേർന്നു.
ഇക്കാലത്തായിരുന്നു വിവാഹം.വധു ലീലാമ്മ പുന്നൂസ്. വെല്ലൂരിൽ നിന്ന് ബി.എസ്.സി (നഴ്സിങ്ങ്) പാസായ ശേഷം അവിടെ പബ്ളിക് ഹെൽത്ത് നെഴ്സായി ഗ്രാമസേവനം ചെയ്യുകയായിരുന്നു അവർ. “ നാഗ്പ്പൂർ സർവകലാശാലയിൽ നിന്ന് എനിക്കൊരു സ്കോളർഷിപ്പ് കിട്ടിയിരുന്നെങ്കിലും അത് തികയുമായിരുന്നില്ല.ഭാര്യ മാസം തോറും ഒരു തുക അയച്ചുതന്നു”.ഡോ.കെ.ഇ ഈപ്പനും വിക്ടർ കോയിൽ പിള്ളയുമായിരുന്നു മുഖ്യ അദ്ധ്യാപകർ. ഹിതവാദ,നാഗ്പ്പൂർ ടൈംസ് പത്രങ്ങളിലെ പത്രാധിപന്മാരും ക്ളാസ്സെടുത്തിരുന്നു. “ക്ളാസിൻ്റെ മേശപ്പുറത്ത് ‘Accuracy’ എന്ന ആപ്തവാക്യം മുദ്രണം ചെയ്ത് വച്ചിരുന്നു.പത്രത്തിൻ്റെ വില വാർത്തകളുടെ കൃത്യതയെ അടിസ്ഥാനപ്പെടുത്തിയാണ് നിർണ്ണയിക്കപ്പെടുന്നതെന്ന് മനസ്സിലായി”.
1960ൽ ഒന്നാം ക്ളാസിൽ ജേണലിസം ഡിപ്ളോമ പാസായി.വെല്ലൂരിൽ നിന്ന് ഭാര്യയെയും കൂട്ടി മാമ്മൻ കോട്ടയത്ത് തിരിച്ചെത്തി,ജോലിയിൽ വീണ്ടും പ്രവേശിച്ചു.അങ്ങനെ, ജേണലിസം ഡിപ്ളോമയുള്ള മനോരമയിലെ ആദ്യ പത്രക്കാരനായി, അദ്ദേഹം.അപ്പോഴേക്കും ശമ്പളവർദ്ധന നടപ്പിലാക്കിയിരുന്നു. “പിന്നീട് കെ.എം മാത്യു താല്പര്യമെടുത്ത് മനോരമയിൽ നിന്ന് തോമസ് ജേക്കബ് അടക്കമുള്ള ചെറുപ്പക്കാരെ തോംസൺ ഫൌണ്ടേഷൻ ഉൾപ്പെടെയുള്ള വിദേശ മാദ്ധ്യമപരിശീലന സ്ഥാപനങ്ങളിൽ അയച്ചു”.
ആധുനിക സാങ്കേതിക വിദ്യകളും പുതിയ എഡിഷനുകളും പരിശീലനം ലഭിച്ച പത്രപ്രവർത്തകരുമായി ,എല്ലാവരുടെയും കഠിനാദ്ധ്വാനത്തിലൂടെയാണ് ചെറിയ കാലയളവിനുള്ളിൽ പത്രം വൻ നേട്ടങ്ങൾ കൊയ്തെടുത്തതെന്ന് മാമ്മൻ പറഞ്ഞു .
മനോരമ ഒരു കുടുംബം പോലെയായിരുന്നു.മാങ്ങാനത്ത് വീടുവയ്ക്കാനായി പത്ത് സെൻ്റ് സ്ഥലം വാങ്ങാൻ 2000 രൂപ വായ്പ നൽകി സഹായിച്ചത് കെ.എം മാത്യുവായിരുന്നു. “ബോണസ് കിട്ടു മ്പോൾ തിരിച്ചു നൽകാമെന്ന് ഞാൻ പറഞ്ഞു.ജീവനക്കാരുടെ പ്രശ്നങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന സ്വഭാവക്കാരനായ മാത്തുക്കുട്ടിച്ചായൻ ഒരു ചെറു പുഞ്ചിരിയോടെ കാശ് തന്നിട്ട് പറഞ്ഞു;മറ്റാരോടും പറയരുത്”.
മുപ്പത്തിയേഴ് വർഷവും മാമ്മൻ ഡെസ്കിൽ മാത്രമാണ് പ്രവർത്തിച്ചത്.സഭാ സ്പെഷ്യലിസ്റ്റായി അറിയപ്പെട്ടു, അദ്ദേഹം. മലങ്കര കാതോലിക്കാസഭയുടെ പ്രധാനപ്പെട്ട എല്ലാ ചടങ്ങുകളുടെയും റിപ്പോർട്ടുകൾ അദ്ദേഹമാണ് എഴുതിയിരുന്നത്. 1964ൽ ബസേലിയോസ് ഔഗേൻ്റെയും 1966ൽ ദിനിമോസ് പ്രഥമൻ ബാവയുടെയും കാതോലിക്കാവാഴ്ച, പുരോഹിത പ്രമുഖരുടെ ചരമങ്ങൾ തുടങ്ങിയവയെക്കുറിച്ചെഴുതിയ റിപ്പോർട്ടുകൾ മാമ്മൻ ഓർക്കുന്നു.മറ്റ് ഒട്ടേറെ റിപ്പോർട്ടുകളും അദ്ദേഹമെഴുതിയിട്ടുണ്ട്.
ആദ്യകാലത്തെ രസകരമായ ഒരു റിപ്പോർട്ടിങ്ങ് അനുഭവമുണ്ട്. കുമരനല്ലൂർ ക്ഷേത്രത്തിൽ നടന്ന നായർ മഹാസമ്മേളനത്തിൽ മന്നത്ത് പത്മനാഭനായിരുന്നു മുഖ്യ പ്രസംഗകൻ .അത് റിപ്പോട്ട് ചെയ്യാൻ അയച്ചത് മാമ്മനെ. കത്തിക്കയറിയ പ്രസംഗത്തിൽ മന്നം ഇങ്ങനെ ആഹ്വാനം ചെയ്തു, " നായർ അയൽവക്ക ത്തെ അച്ചിക്ക് വിറകുകീറുകയും വെള്ളം കോരുകയും ചെയ്യുന്ന കാലത്തോളം ഗുണം പിടിക്കുക യില്ല.നിങ്ങൾ മാപ്പിളമാരെ കണ്ടുപഠിക്കണം” .ഓഫീസിലെത്തി ഇക്കാര്യം പറഞ്ഞപ്പോൾ അത് കൊ ടുക്കാനെ കഴിയില്ല എന്ന് നിർദ്ദേശം കിട്ടി.അതിനാൽ,യോഗത്തിൽ പ്രസംഗിച്ചവരുടെ പേരു മാത്രം കൊടുത്തു.
ചമ്പക്കുളം വള്ളംകളി റിപ്പോർട്ട് ചെയ്യാൻ മനോരമയുടെ ബോട്ടിൽ, ഫോട്ടോഗ്രാഫർ എം.കെ ജോണിനും പി.ആർ.ഒ ജോർജ്ജ് മാത്യുവിനുമൊപ്പം പോയതാണ് മറ്റൊരു അനുഭവം. അന്ന് നെൽകൃഷിയും തെങ്ങുചെത്തും സജീവമായ കാലം. ഇളം കള്ളൊഴിച്ചായിരുന്നു വെള്ളേപ്പം ഉണ്ടാക്കിയിരുന്നത്.തിരിച്ചുവരുമ്പോൾ,കള്ളുകുടവുമായി വന്ന ഒരു വള്ളത്തിൽ നിന്ന് രണ്ടുകുപ്പി മധുരക്കള്ള് വാങ്ങി.കാശുവാങ്ങിക്കഴിഞ്ഞ്, വള്ളക്കാരൻ രണ്ടുകുപ്പി വെള്ളം കുടത്തിലേക്ക് ഒഴിക്കുന്നത് കണ്ട് അന്വേഷിച്ചു.അയാൾ പറഞ്ഞു, “ഷാപ്പിൽ കള്ളിൻ്റെ കണക്ക് കൊടുക്കുമ്പോൾ കുറയരുത്”.
വള്ളം കളി ചിലർക്കെല്ലാം ‘വെള്ളംകളി’യാണെന്നും കണ്ടറിഞ്ഞു.നെഹ്റു ട്രോഫി,ആറന്മുള വള്ളംകളികളും മാമ്മൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നിർമ്മാണത്തിന് മുന്നോടിയായി ഉണ്ടായ ഒരു തർക്കം പഠിക്കാൻ ഡി.സി.സി പ്രസിഡൻ്റുമാരുടെയും കുട്ടനാട് എം.എൽ.യുടെയും നേതൃത്വത്തിൽ നടത്തിയ ബോട്ടുയാത്ര റിപ്പോർട്ട് ചെയ്തതും മാമ്മനായിരുന്നു.പ്രമുഖ നെൽക്കൃഷിക്കാരനായിരുന്ന പൂപ്പള്ളിൽ കുട്ടിയച്ചൻ്റെ പാടശേഖരത്തിനു നടുവിലൂടെയാണു റോഡ് നിർമ്മിക്കേണ്ടിവന്നത്. ഇതേ ക്കുറിച്ചായിരുന്നു തർക്കം. “ബോട്ട് യാത്ര കഴിഞ്ഞപ്പോഴേക്കും വൈകീട്ട് അഞ്ചുമണിയായി.കോട്ടയത്ത് മടങ്ങിച്ചെന്ന് അന്നു തന്നെ റിപ്പോട്ടെഴുതാൻ കഴിയാത്തതിനാൽ കുട്ടിയച്ചൻ്റെ വീട്ടിൽ തങ്ങി.അവിടെ വച്ച് റിപ്പോർട്ട് എഴുതി.രാവിലെ സർവ്വീസ് ബോട്ടിൽ മടങ്ങി.ബോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ, കുട്ടിയച്ചൻ്റെ മകൻ ബേബി പെട്ടെന്ന് എൻ്റെ പോക്കറ്റിൽ 15 രൂപ ഇട്ടുതന്നു.തിരിച്ചുകൊടുക്കാൻ ഒരു വഴിയുമില്ല. 'ഓഫീസിലെത്തിയപ്പോൾ ‘കൈക്കൂലിക്കാര്യം എൻ. എം എബ്രഹാമിനോട് പറഞ്ഞു. അത് വാങ്ങി വരവുവയ്ക്കാൻ മനോരമയിൽ പ്രത്യേക അക്കൗണ്ട് ഹെഡില്ലന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ. ‘മാമ്മച്ചൻ അത് എടുത്തോ’ എന്ന് നിർദ്ദേശിച്ചു.അങ്ങനെ, ജീവിതത്തിൽ ആദ്യമായി എനിക്ക് കൈക്കൂലി കിട്ടി;അവസാനമായും”.
കേന്ദ്ര സർക്കാരിൻ്റെ ക്ഷണമനുസരിച്ച് 1965 മാർച്ചിൽ മനോരമയുടെ എറണാകുളം പ്രതിനിധി എം.സി കുരുവിളയ്ക്കൊപ്പം ഒരാഴ്ച ശ്രീനഗറിലെ ദാ ൽ തടാകത്തിലെ ഒരു ഹൗസ്ബോട്ടിൽ താമസിച്ചതും ഓർമ്മയിൽ തിളങ്ങിനിൽക്കുന്നുണ്ട്. മറ്റു പ്രമുഖ പത്രങ്ങളിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.അന്നത്തെ യുവരാജാവ് ഡോ. കരൺസിങ്ങ് ഒബ്റോയ് പാലസ് ഹോട്ടലിൽ എല്ലാവർക്കും സൽക്കാരം നൽകി.വിലകൂടിയ മദ്യവും വിളമ്പി.“ ‘മദ്യം കഴിക്കില്ല,ക്ഷമിക്കണം’ എന്ന് പറഞ്ഞപ്പോൾ എനിക്ക് ഓറഞ്ച് സ്ക്വാഷ് കിട്ടി”.തിരികെ എത്തി,ആ സന്ദർശനത്തെപ്പറ്റി ഒരു പുസ്തകമെഴുതി-കാഷ്മീർ താഴ്വരയിൽ.
ഏറെക്കാലം പത്രത്തിലെ തെറ്റുകൾ കണ്ടെത്തി പരിഹരിക്കുന്ന ചുമതല മാമ്മനായിരുന്നു. "മാത്തുക്കുട്ടിച്ചായനായിരുന്നു അത് എന്നെ ഏൽപ്പിച്ചത്.ഇപ്പോഴും പത്രം വന്നാൽ എൻ്റെ കണ്ണ് തെറ്റുകളിലായിരിക്കും. ഭാഷാപരമായ തെറ്റുകൾ ധാരാളമുണ്ട്.”.മുഖപ്രസംഗങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് പരിശോധിക്കുന്ന ചുമതലയും അദ്ദേഹത്തിനായിരുന്നു.
മാമ്മൻ മാപ്പിളയുടെ കാലം മുതൽക്കുണ്ടായിരുന്ന ചില ചിട്ടകൾ ഇപ്പോൾ പാലിക്കപ്പെടുന്നില്ലെന്ന് മാമ്മൻ പറഞ്ഞു.പണ്ട് അക്രമത്തിൻ്റെ വാർത്തകൾ ഒന്നാം പേജിൽ കൊടുത്തിരുന്നില്ല. “പൊലീസുകാർ സ്ത്രീയെ ബലാൽസംഗം ചെയ്തു എന്ന വാർത്ത നൽകിയ പി.സി കോരുതിനെ മാമ്മൻ മാപ്പിള വിളിച്ചുവരുത്തി ശാസിച്ചു.ഇത് മാന്യന്മാർ വായിക്കുന്ന പത്രമല്ലേ.മാനഭംഗം ചെയ്തു എന്നല്ലേ കൊടുക്കേണ്ടിയിരുന്നത്?ഇന്ന് പത്രങ്ങൾ നിറയെ ബലാൽസംഗവാർത്തകളാണ്”.
മദ്യവിപത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച മാമ്മൻ ,തൻ്റെ ആത്മകഥയിൽ ‘മദ്യകേരളത്തിൽ ശുദ്ധജലം കൊണ്ടു ജീവിച്ചയാൾ’ എന്നാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്.ആത്മകഥക്കൊപ്പം ചേർത്തിട്ടുള്ള ലേഖനത്തിൽ കെ.വി മാമ്മനെ ‘ദൈവവചനത്തെ ജീവിതനിലപാടുകളാക്കിയ ഒരു പിതാവ് ‘ എന്ന് വിശേഷിപ്പിച്ച്,ഡോ.യുഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത ഇങ്ങനെ എഴുതുന്നു,“ജീവിതനിയോഗങ്ങളെ തിരിച്ചറിഞ്ഞ് അതിനുവേണ്ടി അദ്ദേഹം ഒരു ആയുസ്സുമുഴുവൻ മാറ്റിവച്ചു”.
1990ൽ മാമ്മൻ മലയാള മനോരമയിൽ നിന്ന് അസിസ്റ്റൻ്റ് എഡിറ്ററായി വിരമിച്ചു.അതിനു ശേഷം സഭാചരിത്ര,ജീവചരിത്ര ഗ്രന്ഥങ്ങളുടെ രചനയ്ക്കും പ്രസാധനത്തിനുമായി ജീവിതം തന്നെ അർപ്പിച്ചു.സ്വന്തമായി സ്ഥാപിച്ച കോട്ടയ്ക്കൽ പബ്ളിഷേഴ്സാണ് അദ്ദേഹത്തിൻ്റെയും മറ്റുള്ളവരുടെയും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത്.
മനോരമയിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം ചരിത്ര പുസ്തകരചന ആരംഭിച്ചിരുന്നു.പാമ്പാടി തിരുമേനിയുടെ ജീവചരിത്രമായ 'താബോറിലെ താപസവര്യൻ' ആയിരുന്നു ഈ ഗണത്തിൽ പെട്ട അദ്ദേഹത്തിൻ്റെ ആദ്യ രചന.മലങ്കരസഭയുടെ സമുന്നത സാരഥികൾ,സമ്പൂർണ്ണ സഭാചരിത്രം എ.ഡി 52-2014 തുടങ്ങി നൂറിലധികം ഗ്രന്ഥങ്ങൾ അദ്ദേഹത്തിൻ്റേതായുണ്ട്.ഫാ.ഡോ.ജോസഫ് ചീരൻ,അഡ്വ. പി.സി മാത്യു പുലിക്കോട്ടിൽ,ജോയിസ് തോട്ടയ്ക്കാട് എന്നിവരുടെ സഹകരണവും പ്രസാധനത്തിനുണ്ട്. പ്രായത്തെ വകവയ്ക്കാതെ,അദ്ദേഹം തൻ്റെ ദൗത്യം പ്രതിബദ്ധതയോടെ തുടരുകയാണിപ്പോഴും.
മനോരമയിൽ നിന്ന് വിരമിച്ച ശേഷം രണ്ടു വർഷത്തോളം മാമ്മൻ സ്വന്തമായി ഒരു സായാഹ്ന ദിനപത്രം നടത്തി-ദിനാന്തദീപം.ആദ്യ ലക്കത്തിൻ്റെ ലീഡ് സ്റ്റോറിയുടെ തലക്കെട്ട് ഇതായിരുന്നു-മദ്യപന്മാർ കേരളത്തെ വിഴുങ്ങുന്നു.കറൻ്റ് പോകുന്നത് പതിവായതോടെ പത്രം നഷ്ടത്തിലായി.
പലപ്പോഴും വെട്ടിത്തുറന്ന് കാര്യങ്ങൾ പറയുന്നതാണ് അദ്ദേഹത്തിൻ്റെ പ്രകൃതം.1993ൽ എഴുതിയ ജീവചരിത്ര ഗ്രന്ഥമായ ‘ചിത്രമെഴുത്ത് കെ.എം വറുഗീസ്’, അറിയപ്പെടുന്ന ആ സാഹിത്യകാരനെ മലങ്കരസഭാദ്ധ്യക്ഷൻ സഭയിൽ നിന്ന് ആക്ഷേപിച്ചുപുറംതള്ളിയതിനെ നിശിതമായി വിമർശിക്കുന്നുണ്ട്. “സ്വന്തം സമുദായത്തിലുള്ള എഴുത്തുകാരെയും സാഹിത്യകാരന്മാരെയും പ്രോൽസാഹിപ്പിക്കുകയോ അവരുടെ പുസ്തകങ്ങൾ വാങ്ങിയും വായിച്ചും പ്രചരിപ്പിച്ചും മറ്റും പ്രബുദ്ധരാകുകയോ ചെയ്യാത്ത ഒരു ജനവിഭാഗമാണ് സുറിയാനി ക്രിസ്ത്യാനികൾ”.
അദ്ദേഹം പറയുന്നു,“തമ്പുരാൻ സഹായിച്ച് കഞ്ഞികുടിക്കാനുള്ളത് എനിക്കുണ്ട്;ഒത്തിരി ഒന്നുമില്ല.അതുകൊണ്ട് ആരെ പേടിക്കാനാ,തമ്പുരാനെ ഒഴിച്ച്?ഞാൻ,ശരിയെന്ന് തോന്നുന്നത് എഴുതും.ആരെക്കുറിച്ചും എഴുതും”.
ഇന്നും മനോരമ കൃത്യമായി വായിക്കും.“മരിക്കും വരെ പത്രം സൗജന്യമായി കിട്ടും. വാർത്തകളെക്കുറിച്ച് മുൻ സഹപ്രവർത്തകരെ വിളിച്ച് അഭിപ്രായങ്ങൾ പങ്കുവെയ്ക്കും”.ദ ഹിന്ദുവും വായിക്കും. സാങ്കേതിക മായി ഏറെ മുന്നോട് പോയിട്ടുണ്ടെങ്കിലും പത്രവായന സാംസ്കാരികമൂല്യങ്ങൾ വിനിമയം ചെയ്യുന്നില്ലന്ന് അദ്ദേഹം നിരീക്ഷിച്ചു.അച്ചടിമാദ്ധ്യമങ്ങളിൽ ഭാഷയുടെ സീമകൾ ലംഘിക്കപ്പെടുന്നു.തെറ്റായ ഭാഷ പഠിപ്പിക്കാൻ മാദ്ധ്യമങ്ങൾക്ക് അവകാശമില്ല.എല്ലാം ഒരു ഞാണിന്മേൽക്കളിയാണിപ്പോൾ. പത്രവായനയും പ്രചാരവും കുറഞ്ഞു. പുതുതലമുറയ്ക്ക് പത്രം വായിക്കാൻ താല്പര്യമേയില്ല,അതിനാൽ പത്രങ്ങളുടെ ഭാവി ശോഭന മാണെന്ന് തോന്നുന്നില്ല.ദൃശ്യമാദ്ധ്യമങ്ങളുടെ നിലവാരം തകർന്നു. അതിനാൽ, അപൂർവമായി മാത്രമേ ടി.വി കാണാറുള്ളൂവെന്നും മാമ്മൻ പറഞ്ഞു.
ഇക്കഴിഞ്ഞ മെയിൽ പക്ഷാഘാതം വന്നുവെങ്കിലും ഏതാനും ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം പൂർവാധികം ഊർജ്ജസ്വലനായി വീട്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ് .
ഭാര്യ ലീലാമ്മ മന്ദിരം ലേയമ്മ മെമ്മോറിയൽ നഴ്സിങ്ങ് സ്കൂൾ മുൻ പ്രിൻസിപ്പലാണ് .ബിസിനസുകാരനായ വർഗ്ഗീസ് മാമ്മൻ,നോട്ട റി പബ്ളിക് അഡ്വ.മോഹൻ മാമ്മൻ, അണുശക്തി വകുപ്പിലെ ശാസ്ത്രജ്ഞ ഡോ.അനിത മേരി തോമസ് എന്നിവരാണ് മക്കൾ. കെ.വി മാമ്മനൊപ്പം ഡി.പ്രദീപ് കുമാർ,കെ.ഹേമലത
(2024 സെപ്തംബർ 7നു ക്ളബ്ബ് ഹൗസിലെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ പ്രത്യേക
അതിഥിയായി കെ.വി മാമ്മൻ പങ്കെടുത്തു.അതിൻ്റെ ശബ്ദലേഖനം മീഡിയ വേവ്സ്
ചാനലിലുണ്ട്:https://youtu.be/Co8uFj0JFYY?si=OfejR5_4ZeMVQWKz)
ഹായ്,AI- പരമ്പര 6: ഡോ.എതിരൻ കതിരവൻ,ഡോ.ആർ.ആർ രാജീവ്
Labels:
AI based proctoring,
ICFOSS,
omics,
Quiltboat,
മോളിക്യുലർ ബയോളജി
ഹായ്,AI - പരമ്പര 5:ഡോ. ശൈലേഷ് ശിവൻ, വിഷ്ണു ജെ
Tuesday, 17 September 2024
ചരിത്രസാക്ഷികൾ:കെ.ജി പരമേശ്വരൻ നായർ
മലയാള മാദ്ധ്യമരംഗത്തെ കാരണവന്മാരിൽ ഒരാളാണ് 92 വയസ്സുള്ള കെ.ജി പരമേശ്വരൻ നായർ.കേരള കൗമുദിയുടെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി 1998 ൽ വിരമിച്ച അദ്ദേഹം തിരുവനന്തപുരം തൃക്കണ്ണാപുരത്ത് വിശ്രമ ജീവിതം നയിക്കുന്നു . വാർദ്ധക്യത്തിൻ്റെ അവശതകൾക്കിടയിലും തൻ്റെ സംഭവബഹുലമായ മാദ്ധ്യമജീവിതത്തെക്കുറിച്ച് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൻ്റെ 'ചരിത്രസാക്ഷികൾ' പരമ്പരയിൽ (2024 മാർച്ച് 24) പ്രത്യേക അതിഥിയായി എത്തി അദ്ദേഹം സംസാരിച്ചു.
നാടക,സിനിമാനടനാകായിരുന്നു ആഗ്രഹം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ, ധാരാളം നാടകങ്ങളിൽ അഭിനയിച്ചു. നാടകകൃത്തും കൗമുദി പത്രത്തിൻ്റെ പത്രാധിപരുമായിരുന്ന കൈനിക്കര പത്മനാഭപിള്ളയുടെ മകൻ കർമ്മചന്ദ്രൻ അടുത്ത സുഹൃത്തായിരുന്നു. അദ്ദേഹത്തിൻ്റെ ഏകാങ്കനാടകങ്ങൾ കേട്ടെഴുതിയായിരുന്നു തുടക്കം. അവ കോളേജിലും പുറത്തും അവതരിപ്പിച്ചു. പുന്നപ്ര- വയലാർ സമരത്തിൽ മകനെ നഷ്ടമായ ഒരു വൃദ്ധൻ വിലപിക്കുന്ന രംഗം അദ്ദേഹം എഴുതി, പരിശീലിപ്പിച്ചത് അവതരിപ്പിച്ച് കോളേജിലെ അഭിനയ മത്സരത്തിൽ സമ്മാനവും കിട്ടി. പ്രശസ്ത ചലച്ചിത്രനടൻ മധു അന്ന് കോളേജിൽ പഠിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് എഴുത്തിലായിരുന്നു അന്ന് കൂടുതൽ താല്പര്യം.
ബിരുദ പഠനത്തിനുശേഷം നടനാകാൻ ശ്രമങ്ങൾ നടത്തി. അങ്ങനെ, പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത 'ക്രിസ്മസ് രാത്രി' (1961)എന്ന സിനിമയിൽ കംപൗണ്ടറായി അഭിനയിച്ചു. പക്ഷേ,കൂടുതൽ അവസരങ്ങൾ കിട്ടിയില്ല. അപ്പോഴാണ് സുഹൃത്തും എഴുത്തുകാരനുമായ കെ. എസ് കൃഷ്ണൻ ഒരു ജോലിയെക്കുറിച്ച് പറഞ്ഞത്. അന്ന് കെ.ബാലകൃഷ്ണൻ കൗമുദി ആഴ്ചപ്പതിപ്പിനൊപ്പം ദിനപത്രവും നടത്തിയിരുന്നു.അന്ന് എഡിറ്റോറിയലിൽ രണ്ടുപേർ മാത്രമേ അവിടെ ഉള്ളൂ -സഹോദരന്മാരായ ജി.വേണുഗോപാലും ജി.യദുകുല കുമാറും. അവർക്കൊപ്പം ഉണ്ടായിരുന്ന കെ. വിജയരാഘവൻ കേരളകൗമുദിയിൽ ചേർന്നിരുന്നു.വഞ്ചിയൂരിലായിരുന്നു പത്രം ഓഫീസ്. വാരികയുടെ ഓഫീസ് പേട്ടയിലും. കെ.ബാലകൃഷ്ണൻ അവിടെയിരുന്ന് മുഖപ്രസംഗങ്ങൾ എഴുതി കൊടുത്തയക്കും. വല്ലപ്പോഴും അദ്ദേഹം ഓഫീസിൽ സന്ദർശനം നടത്തിയിരുന്നു.
1962 ൽ കെ.ജി പരമേശ്വരൻ നായർ സബ് എഡിറ്ററായി കൗമുദി ദിനപത്രത്തിൽ ചേർന്നു. ആദ്യത്തെ ആറുമാസം ഡെസ്ക്കിൽ .പിന്നെ, റിപ്പോർട്ടിങ്ങിൽ. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് എതിരെയുള്ള കെട്ടിടത്തിലായിരുന്നു ബ്യൂറോ. കേരളകൗമുദി ബ്യൂറോയും അവിടെയായിരുന്നു.ഏജൻസികളയയ്ക്കുന്ന വാർത്തകൾ വിവർത്തനം ചെയ്തു കൊണ്ടാണ് തുടക്കം. ഒരിക്കൽ, കെ.ബാലകൃഷ്ണൻ ഓഫീസിൽ എത്തിയപ്പോൾ, പരമേശ്വരൻ നായർ വിവർത്തനം ചെയ്ത ഒരു വാർത്ത ജി.വേണുഗോപാൽ അദ്ദേഹത്തെ കാണിച്ചു .അത് വായിച്ചു നോക്കി അദ്ദേഹം പറഞ്ഞു ,”ദിസ് ബോയ് ഈസ് പ്രോമിസിംഗ്, വേണു” .മാധ്യമ പ്രവർത്തനത്തിന് ലഭിച്ച ആദ്യത്തെ അംഗീകാരമായിരുന്നു അത്. ബ്യൂറോയിലേക്ക് മാറിയപ്പോൾ രണ്ടാം കേരള നിയമസഭയുടെ സമ്മേളനം റിപ്പോർട്ട് ചെയ്യാൻ അവസരം കിട്ടി. അതൊരു വലിയ തുടക്കമായിരുന്നു.പിന്നെ, അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. നീണ്ട 36 വർഷം തുടർച്ചയായി കെ.ജി പരമേശ്വരൻ നായർ നിയമസഭയിൽ നിന്ന് വാർത്തകളും അവലോകനങ്ങളും എഴുതി, ചരിത്രം സൃഷ്ടിച്ചു.
സാമ്പത്തിക പ്രതിസന്ധി കാരണം കൗമുദി പത്രം പ്രസിദ്ധീകരണം നിർത്തി.അപ്പോൾ, കേരളകൗമുദിയിലെ റിപ്പോർട്ടറായ കെ. വിജയരാഘവൻ തനിക്ക് ഒരു സഹായിയെ വേണമെന്ന് എം.എസ് മണിയോട് പറഞ്ഞു. അതിന് അദ്ദേഹം ശുപാർശ ചെയ്തത് കെ.ജി പരമേശ്വരൻ നായരെ.പേട്ടയിൽ എത്തി, മണിയെ കാണാൻ അദ്ദേഹം നിർദ്ദേശിച്ചു.ഉടൻതന്നെ പോയെങ്കിലും, അന്ന് കാണാൻ പറ്റിയില്ല. അടുത്തദിവസം രാവിലെ എത്തി, തൊട്ടടുത്ത് താമസിച്ചിരുന്ന എം.എസ് മണിയെ കണ്ടു. അദ്ദേഹം നിയമന ഉത്തരവ് നൽകി. തൊട്ടപ്പുറത്ത് തന്നെയായിരുന്നു കൗമുദി വാരികയുടെ ഓഫീസ്. 'നീ പോയി ബാലണ്ണനെ കണ്ട് കാര്യം പറയണം', അദ്ദേഹം നിർദ്ദേശിച്ചു .'അവിടെ എത്തിയപ്പോൾ ഗൗരവത്തിൽ കെ.ബാലകൃഷ്ണൻ ചോദിച്ചു,”വാട്ട് ബ്രോട്ട് യു ഹിയർ ?”
കേരളകൗമുദിയിൽ ജോലി കിട്ടി എന്നു പറഞ്ഞു.ഇക്കാര്യം തൻ്റെ മുന്നിൽ വന്നതാണെന്നും കൗമുദിയിൽ ജോലി ചെയ്ത ആളായതിനാൽ താൻ ശുപാർശ ചെയ്യുന്നത് ശരിയല്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു,
1963ൽ കെ.ജി പരമേശ്വരൻ നായർ കേരളകൗമുദി സിറ്റി ബ്യൂറോയിൽ കെ.വിജയരാഘവന്റെ സഹായിയായി ചേർന്നു.അങ്ങനെ, അദ്ദേഹത്തിൻ്റെ കേരളകൗമുദി ജീവിതം ആരംഭിച്ചു .പിന്നീടുള്ള 35 വർഷം മുഴുവൻ ഒരേ ഓഫീസിൽ തന്നെ പ്രവർത്തിച്ച അദ്ദേഹം പിൽക്കാലത്ത് ഒരു ദശാബ്ദത്തിലധികം ബ്യൂറോ ചീഫുമായി . 1991ൽ റിട്ടയർമെൻ്റ് പ്രായമെത്തിയെങ്കിലും 1998 വരെ അവിടെ തന്നെ തുടർന്നു."ഞാൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് വിജയരാഘവനോടാണ്. പത്രപ്രവർത്തനം എന്താണെന്ന് അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്. കഠിനമായി അദ്ദേഹം പണിയെടുപ്പിക്കും. എം.എസ് മണിയോടാണ് അടുത്ത കടപ്പാട്".
നിയമസഭാവാർത്തകൾ വളരെ വിശദമായി കേരളകൗമുദി നൽകിയിരുന്നു. ഒരു ഘട്ടത്തിൽ, എം.എൽ.എമാരുടെ ഫോട്ടോകളും നൽകിയിരുന്നു. അതിന് വൻതോതിൽ വായനക്കാരുണ്ടായി. ആദ്യമായി നിയമസഭാ നടപടികളുടെ അവലോകനം നൽകിയതും കേരളകൗമുദിയാണ്.അതേ തുടർന്ന് ,മുൻ രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ കെ.ആർ ചുമ്മാർ മലയാള മനോരമയിൽ തന്റേതായ ശൈലിയിൽ അവലോകനങ്ങൾ എഴുതിത്തുടങ്ങി. പിന്നീട്, മാതൃഭൂമിയിൽ പി.സി സുകുമാരൻ നായരും അവലോകനങ്ങൾ എഴുതിത്തുടങ്ങി. അവ ഓരോന്നും പഴഞ്ചൊല്ലിലായിരുന്നു ആരംഭിച്ചിരുന്നത്.
സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒട്ടേറെ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്, സഹപ്രവർത്തകർ ‘കെ.ജി’ എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന കെ.ജി പരമേശ്വരൻ നായർ.
1967 ൽ സപ്തകക്ഷി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം, കിഴക്കേക്കോട്ടയിൽ നടന്ന വലിയ പൊതുയോഗത്തിൽ ഇ.എം.എസ് പ്രഖ്യാപിച്ചു: കണ്ണിലെ കൃഷ്ണമണിപോലെ ഈ മന്ത്രിസഭയെയും മുന്നണിയെയും ഞങ്ങൾ കാത്തുസൂക്ഷിക്കും.പക്ഷേ, രണ്ടര വർഷം കഴിഞ്ഞ് ഭിന്നതകൾ മൂലം മന്ത്രിസഭ രാജിവെച്ചു ;മുന്നണി തകർന്നു.
കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവും സാമാജികനുമായിരുന്നു പി.ടി ചാക്കോ . ശങ്കർ മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായിരിക്കെ,അദ്ദേഹം പീച്ചിയിൽ പോയി മടങ്ങി വരുമ്പോൾ,കാർ അപകടത്തിൽപ്പെട്ടു. അതിൽ ഒരു കോൺഗ്രസുകാരി ഉണ്ടായിരുന്നു എന്ന് ആരോപണമുയർന്നത് വലിയ വിവാദങ്ങമുണ്ടാക്കി. കോൺഗ്രസിലെ തന്നെ പ്രഹ്ലാദൻ ഗോപാലൻ എന്ന എം.എൽ.എ അദ്ദേഹത്തിൻറെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ സത്യഗ്രഹിമിരുന്നു. സമ്മർദ്ദത്തെ തുടർന്ന് 1964 ഫെബ്രുവരി 20 ന് അദ്ദേഹം രാജിവച്ചു.ഏതാനും മാസങ്ങൾക്കകം, ജൂലൈ 31 ന് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു. ഇത് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കി. കേരള കോൺഗ്രസിൻറെ ആവിർഭാവം അങ്ങനെയായിരുന്നു.
ടി. കെ ദിവാകരൻ, കെ. പങ്കജാക്ഷൻ തുടങ്ങിയ ആർ.എസ്. പി നേതാക്കളുടെ സമരവീര്യത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ.1960 കളുടെ അവസാനം ആർ.എസ്.പിയുടെ നേതൃത്വത്തിൽ കരിമണൽ മേഖലയിലെ തൊഴിലാളികൾ സമരം നടത്തി.കെ.പങ്കജാക്ഷനായിരുന്നു അതിന് നേതൃത്വം നൽകിയത്. സെക്രട്ടറിയേറ്റിനുള്ളിലെ നിയമസഭാമന്ദിരം പിക്കറ്റ് ചെയ്യാൻ അദ്ദേഹം നിർദ്ദേശിച്ചു.'പോലീസ് മർദ്ദിക്കും; സഹിക്കാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ടു വന്നാൽ മതി' എന്ന് പറഞ്ഞപ്പോൾ മുന്നൂറോളം സമരക്കാരിൽ ചിലർ പിരിഞ്ഞു പോയി. സെക്രട്ടറിയേറ്റിന്റെ മൂന്ന് ഗേറ്റുകളിലൂടെ സമരക്കാർ പലപ്പോഴായി ഉള്ളിൽ പ്രവേശിച്ച് പിക്കറ്റിങ്ങ് ആരംഭിച്ചതോടെ പോലീസ് ഇടപെട്ടു . പങ്കജാക്ഷനെ ബൂട്ടിട്ട് ചവിട്ടി . നിയമസഭ സമ്മേളിക്കുന്ന സമയമായിരുന്നു അത്. ഇതറിഞ്ഞ ടി.കെ ദിവാകരനും ബേബി ജോണും സഭയിൽ നിന്ന് പുറത്തെത്തിയപ്പോഴേക്കും രക്തം പുരണ്ട വസ്ത്രങ്ങളുമായി പങ്കജാക്ഷനെ വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. അവർ അവിടെ ചെന്ന് അദ്ദേഹത്തെ ഇറക്കിക്കൊണ്ട് വന്നതും ഓർമ്മയാണ് .
ഇപ്പോഴും മനസ്സിൽ വേദനയായി നിലനിൽക്കുന്ന ഒരു വേർപാടിന് സാക്ഷ്യം വഹിച്ചതും ഓർമ്മയാണ് .1972 ഏപ്രിൽ മൂന്ന്. ശൂന്യ വേളയ്ക്ക് തൊട്ടുമുമ്പ്, ദ ഹിന്ദുവിലെ കൃഷ്ണമൂർത്തിയുമായി നിയമസഭാ കാൻ്റീനിൽ ചായകുടിക്കാൻ പോയതായിരുന്നു. ധനകാര്യ മന്ത്രി കോൺഗ്രസിലെ കെ.ടി ജോർജ്ജായിരുന്നു. അഭിജാതൻ;സരസൻ. തമാശയൊക്കെ പറയുന്ന അദ്ദേഹത്തിന് ചുറ്റും കുറേ ആളുകൾ കൂടിനിൽക്കുന്നുണ്ട്.വാച്ച് നോക്കിയപ്പോൾ, ശൂന്യവേള തീരാറായി ." പോകാൻ സമയമായി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. 'അതെ, പോകാൻ സമയമായി. ഞാൻ അവസാനത്തെ വലി വലിച്ചോട്ടെ' എന്നു പറഞ്ഞ് സിഗരറ്റ് ആഞ്ഞു വലിച്ച്, സഭയിലേക്ക് അദ്ദേഹം പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ധനകാര്യ ബിൽ അവതരിപ്പിക്കാൻ അദ്ദേഹം എണീറ്റു. സംസാരിച്ചുകൊണ്ട് ഇരിക്കെ പെട്ടെന്ന് ശബ്ദം നിലച്ച്, മേശപ്പുറത്തേക്ക് കമിഴ്ന്നു വീണു. സഭാ ഡോക്ടർ ഓടിയെത്തി പരിശോധിച്ച്, അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മസ്തിഷ്കാഘാതം കാരണം അദ്ദേഹം മരിച്ചു. അന്ന് ഞാൻ പറഞ്ഞ വാക്കുകൾ അറം പറ്റിയത് പോലെയായതിൽ ഇപ്പോഴും ദുഃഖമുണ്ട്",ഈ സംഭവം ഓർത്തെടുത്ത് പറയുമ്പോൾ കെ.ജി വിതുമ്പി.
പൊതുവേ ശാന്തമായി നടന്നിരുന്ന നിയമസഭാനടപടികളിൽ വലിയ മാറ്റമുണ്ടായത് രണ്ടാം അച്യുതമേനോൻ മന്ത്രിസഭയുടെ കാലത്തായിരുന്നു. 1970 ജനുവരി 29ന് പ്രതിപക്ഷ പ്രവർത്തകർക്ക് നേരെ സെക്രട്ടറിയേറ്റിനു മുന്നിൽ ലാത്തിച്ചാർജ് ഉണ്ടായി. അത് സഭയിൽ ഉന്നയിക്കാൻ സി.പി.എം അംഗമായ ടി.എം മീതിയൻ ശ്രമിച്ചുവെങ്കിലും സ്പീക്കർ ഡി.ദാമോദരൻ പോറ്റി അനുവദിച്ചില്ല. ക്ഷുഭിതനായ അദ്ദേഹം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. അദ്ദേഹത്തോടൊപ്പം ഇ.കെ ഇമ്പിച്ചിബാവ,എ.വി ആര്യൻ,എ.എം ജോർജ്ജ് തുടങ്ങിയ കുറെ സി.പി.എം എം.എൽ.എമാരും ഡയസിൽ ചാടിക്കയറി സഭാനടപടികൾ അലങ്കോലപ്പെടുത്തി. ചരിത്രത്തിൽ ആദ്യമായിരുന്നു ഇങ്ങനെ അക്രമ പ്രവർത്തനം ഉണ്ടായത് .സ്പീക്കറെ കയ്യേറ്റം ചെയ്യുമെന്ന ഘട്ടമെത്തിയപ്പോൾ, അദ്ദേഹം രക്ഷപ്പെട്ട് പുറത്തുപോയി.തിരിഞ്ഞു നോക്കാതെ,കൈകൊണ്ട് ആദ്യം കാട്ടിയാണ്, സഭ നിർത്തിവച്ചതായി അദ്ദേഹം അറിയിച്ചത്.അഞ്ച് എം.എൽ എ മാരെ ഇതിൻ്റെ പേരിൽ അദ്ദേഹം സസ്പെൻഡ് ചെയ്തു.പിന്നീട് സഭയിൽ എത്രയോ പരാക്രമങ്ങൾ ഉണ്ടായി.. അതിനെല്ലാം , പ്രസ് ഗ്യാലറിയിലിരുന്ന് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
“ജനപ്രതിനിധികളിൽ ആരും തന്നെ അന്തസ്സും മര്യാദയുമില്ലാത്തവരല്ല.പക്ഷേ,രാഷ്ട്രീയത്തിൻ്റെ അതിപ്രസരവും വീറും വാശിയും കൂൂടുമ്പോൾ, അവരുടെ പെരുമാറ്റം അന്തസ്സിൻ്റെയും മര്യാദയുടെയും സീമ ചിലപ്പോഴെങ്കിലും ലംഘിക്കാറുണ്ട്.അംഗങ്ങൾ പരസ്പരം പേരു പറഞ്ഞ് സംസാരിക്കരുതെന്നും,അവരുടെ നിയോജകമണ്ഡലത്തിലെ മെമ്പർ എന്ന് മാത്രമേ സംബോധന ചെയ്യാവൂ എന്നും നിഷ്കർഷിച്ചിട്ടുണ്ട്. പക്ഷേ,വീറും ശുണ്ഠിയും മൂത്ത് ‘എടാ’,'പോടാ’ വിളി നടത്തുന്നവർ മുഖ്യമന്ത്രിസ്ഥാനത്തിരുന്നവരെപ്പോലും സഭ്യേതരപദങ്ങൾ കൊണ്ട് അഭിഷേകം ചെയ്തിട്ടുണ്ട്”.പൊതുവേദികളിൽ വലിയ കൈയടിവാങ്ങുന്ന പല പ്രസംഗകരും നിയമസഭയിൽ ശോഭിക്കാതിരുന്നിട്ടുണ്ട്.കാര്യങ്ങൾ ഗഹനമായി പഠിച്ച്,ചുരുക്കി അവതരിപ്പിക്കുന്നവരാണ് സഭയിൽ എന്നും തിളങ്ങിയിട്ടുള്ളത്. “നീട്ടി സംസാരിക്കാൻ അവസരം കിട്ടുന്നതുകൊണ്ട് ബില്ലുകളുടെ ഒന്നാം വായനയിൽ പലരും പങ്കെടുക്കും.പക്ഷേ,കൂടുതൽ പഠനവും കാര്യവിചാരവും വേണ്ടിവരുന്ന രണ്ടാം വായനയിൽ അധികം പേരും പങ്കെടുക്കാറില്ല”.
അപ്രതീക്ഷിതമായി വീണുകിട്ടിയ ധാരാളം പ്രത്യേക വാർത്തകളുമുണ്ട് പരമേശ്വരൻ നായരുടെ തിളക്കമാർന്ന മാദ്ധ്യമ ജീവിതത്തിൽ . ഒരിക്കൽ, സിറ്റി ബ്യൂറോയിൽ ഇരിക്കുമ്പോൾ പ്രാകൃത വേഷം ധരിച്ച് അവശനായ ഒരാൾ കാണാൻ വന്നു. ജനറൽ ആശുപത്രിയിൽ ഭാര്യയുടെ കണ്ണ് മാറി ശസ്ത്രക്രിയ നടത്തിയതായി അദ്ദേഹം പറഞ്ഞു.ആകെ കഷ്ടത്തിലാണ്. അതിനെന്തെങ്കിലും സഹായം കിട്ടുമോ എന്നാണ് അയാൾ അന്വേഷിച്ചത്. "ഞാനയാൾക്ക് 50 രൂപ നൽകി, കാര്യം അന്വേഷിക്കാം എന്ന് സമാധാനിപ്പിച്ച് വിട്ടു". അന്വേഷിച്ചപ്പോൾ,വലിയ ചികിത്സാപിഴവ് ഉണ്ടായതായി മനസ്സിലാക്കി. അത് വാർത്തയായി പത്രത്തിൽ വന്നു. അന്ന് രാവിലെ ആരോഗ്യ മന്ത്രി വക്കം പുരുഷോത്തമൻ പത്രസമ്മേളനം വിളിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടിയപ്പോൾ പേടിച്ചു.വാർത്തയിലെന്തെങ്കിലും പാളിച്ച പറ്റിയോ? പിന്നിൽ പോയി ഇരുന്നു ."പത്രവുമായാണ് വക്കം എത്തിയത്. എന്നെ കണ്ട് ,പിന്നിലിരിക്കുന്നത് എന്തിനാണ് എന്നായി ആദ്യ ചോദ്യം. വൈകി എത്തിയത് കൊണ്ടാണ് എന്ന് മറുപടി നൽകി. അദ്ദേഹം ആ പത്രറിപ്പോർട്ട് മുഴുവൻ വായിച്ചിട്ട്, അത് സത്യമാണ്; വനിതാഡോക്ടർക്ക് പിഴവ് പറ്റിയതാണ്. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്ന് പറഞ്ഞു.
ഗവ. സെക്രട്ടറിമാർ പത്രക്കാരോട് സംസാരിക്കുന്ന പതിവില്ല. എന്നാൽ, കെ. കരുണാകരൻ്റെ കാലത്ത് ധനകാര്യ സെക്രട്ടറിയായിരുന്ന ഡി. ബാബു പോൾ അങ്ങനെയായിരുന്നില്ല. സരസനായ അദ്ദേഹത്തിന് കേരള കൗമുദിയോട് വലിയ താല്പര്യവുമുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് കേട്ട് , അദ്ദേഹത്തെ കാണാൻ പോയി. കൈയിൽ പേന കരുതിയിരുന്നില്ല. അദ്ദേഹം സാമ്പത്തിക ഞെരുക്കത്തെയും അതിൻ്റെ കാരണങ്ങളെയും സർക്കാർ സ്വീകരിക്കുന്ന നടപടികളെയും കുറിച്ച് ഒരു മണിക്കൂറോളം വിശദമായി സംസാരിച്ചു. അടുത്ത ദിവസങ്ങളിൽ ട്രഷറിയിലെ പണമിടപാടുകൾക്ക് നിയന്ത്രണം ഉണ്ടാകുമെന്നും മനസിലായി."അടുത്ത ദിവസം എൻ്റെ ബൈലൈനോടെ മുഖ്യ വാർത്തയായി ഇത് നൽകി".
കെ.കരുണാകരൻ മുഖ്യമന്ത്രിയും ടി.എം ജേക്കബ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായിരുന്ന കാലത്താണ് പ്രീഡിഗ്രി ബോർഡ് രൂപവൽക്കരിക്കാൻ തീരുമാനിച്ചത്. ഒരു മന്ത്രിസഭായോഗത്തിൽ അത് ചർച്ച ചെയ്തതായി വിവരം കിട്ടി. അക്കാലത്ത് മന്ത്രിസഭായോഗ തീരുമാനങ്ങൾ പത്രക്കാരെ അറിയിക്കുന്ന സംവിധാനമുണ്ടായിരുന്നില്ല.അടുത്ത പരിചയമുള്ള മന്ത്രി വയലാർ രവിയെ വിളിച്ച് അന്വേഷിച്ചു. അദ്ദേഹം വിമാനത്താവളത്തിലായിരുന്നു. താൻ നേരത്തെ ഇറങ്ങിയതിനാൽ കൃത്യമായി കൃത്യമായി അറിയില്ലെന്ന് മറുപടി നൽകി. ഇക്കാര്യം കെ.സി സെബാസ്റ്റ്യനുമായും ചർച്ച ചെയ്തു. മറ്റൊരു മന്ത്രിയെ വിളിച്ച് ,തന്ത്രത്തിൽ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി.അങ്ങനെയാണ് വലിയ പ്രക്ഷോഭങ്ങൾക്ക് വഴിമരുന്നിട്ട ആ തീരുമാനം കേരളകൗമുദിൽ എക്സ്ക്ലൂസീവ് വാർത്തയായത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായ എ.കെ ആൻറണി 1978 ഒക്ടോബർ 27 ആം തീയതി പൊടുന്നനെ രാജിവച്ച നാടകീയ സംഭവങ്ങൾക്ക് കെ .ജി പരമേശ്വരൻ നായരും സാക്ഷ്യം വഹിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പത്രക്കാരെ വിളിച്ചു. അവിടെ എത്തിയപ്പോൾ , മന്ത്രിസഭായോഗം കഴിഞ്ഞ് ആൻറണി പുറത്തിറങ്ങിയപ്പോൾ,സി.എച്ച് മുഹമ്മദ് കോയ,എസ്. വരദരാജൻ നായർ, കെ.കെ ബാലകൃഷ്ണൻ തുടങ്ങിയ മുതിർന്ന നേതാക്കൾ ആന്റണിയെ സംസാരിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു ."അവരുടെ കൈ തട്ടിമാറ്റി, 'എനിക്ക് ചിലത് പറയാനുണ്ട് ' എന്ന ആമുഖത്തോടെ, അസ്ത്രം വിട്ട പോലെ ആൻറണി ഞങ്ങളുടെ മുന്നിലേക്ക് വന്ന്, താൻ മുഖ്യമന്ത്രിപദം രാജിവെക്കുന്നതായി പ്രഖ്യാപിച്ചു". ചിക്കമഗളൂർ ഉപതെരത്തെട്ടപ്പിൽ മത്സരിക്കുന്ന ഇന്ദിരാഗാന്ധിക്ക് പിന്തുണ നൽകാൻ,ആൻ്റണിയുടെ പാർട്ടിയായ കോൺഗ്രസ് (ബ്രഹ്മാനന്ദ റെഡ്ഡി)തീരുമാനിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ആ നാടകീയമായ രാജി പ്രഖ്യാപനം.
1985-87കാലത്ത് നിയമസഭാസ്പീക്കറായിരുന്ന വി. എം സുധീരനും മുഖ്യമന്ത്രി കെ.കരുണാകരനും തമ്മിൽ സഭയ്ക്കുള്ളിലും പുറത്തും അഭിപ്രായ വ്യത്യാസം ഉണ്ടായി.സഭ സമ്മേളിക്കാത്ത കാലത്ത് മാത്രം ഇറക്കേണ്ട ഓർഡിനൻസുകൾ മറ്റു സമയങ്ങളിലും സാധാരണമായതോടെ, അതിനെതിരെ നടപടി എടുക്കും എന്ന് നിയമസഭയിൽ സുധീരൻ പ്രഖ്യാപിച്ചു. "ഇത് അവർ തമ്മിലുള്ള അകർച്ച വർദ്ധിപ്പിച്ചു ".
ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻചാണ്ടി. അദ്ദേഹം ആരെയും പിണക്കില്ല.ഒരിക്കൽ അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ കാണാൻ പോയപ്പോൾ ,സ്റ്റാഫ് റൂമിന്റെ വാതിൽ മുതൽ നിവേദനങ്ങളുമായി അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കുന്ന ജനങ്ങളുടെ നീണ്ട നിര കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയ സംഭവവികാസങ്ങളെ വിലയിരുത്തിക്കൊണ്ട് ദീർഘകാലം 'കാണാപ്പുറങ്ങൾ' എന്ന കോളം എഴുതിയിട്ടുണ്ട്, കെ.ജി പരമേശ്വരൻ നായർ .
രാഷ്ട്രീയ നേതാക്കന്മാരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.പരമ ഭക്തനും കൗശലക്കാരനുമായ കെ.കരുണാകരൻ തനിക്ക് മറുപടി പറയാൻ വിഷമമുള്ള ചോദ്യങ്ങൾ വരുമ്പോൾ കണ്ണു ഇറുക്കി കാണിക്കും. എന്നിട്ട് ,മറ്റ് എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് സംസാരിക്കും.
സരസനായ നായനാർ, കോട്ടയത്ത് നടന്ന ഒരു വിഗ്രഹമോഷണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്ന് ചോദിച്ചപ്പോൾ, ഭഗവാന് എന്തിനാണ് പാറാവ് എന്ന് പ്രതികരിച്ചത് അന്ന് വലിയ വിവാദമുയർത്തിയിരുന്നു.
ഒരിക്കൽ, ലണ്ടൻ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ സി.എച്ച് മുഹമ്മദ് കോയ, തിരുവനന്തപുരം നഗരത്തിൽ കണ്ട 'മണ്ടൻമാർ ലണ്ടനിൽ ' എന്ന സിനിമയുടെ പോസ്റ്ററുകൾ നോക്കി ഉറക്കെ ആത്മഗതം ചെയ്തു :ഞങ്ങൾ ലണ്ടനിൽ പോയത് ഇവർ എപ്പോഴാണ് അറിഞ്ഞത്!
പത്രപ്രവർത്തകനായിരിക്കുമ്പോഴും അഭിനയമോഹം കൈവിട്ടില്ല .ഇതറിഞ്ഞ പഴയ സതീർത്ഥ്യൻ മധു താൻ സംവിധാനം ചെയ്ത 'ധീരസമീരേ യമുനാതീരേ' (1977)എന്ന സിനിമയിൽ അദ്ദേഹത്തിന് ഒരു ചെറിയ റോൾ നൽകി."പക്ഷേ,എത്ര ശ്രമിച്ചിട്ടും ഡയലോഗ് ശരിയായി പറയാൻ കഴിഞ്ഞില്ല. അഭിനയമല്ല എൻ്റെ നിയോഗമെന്ന് അതോടെ ബോദ്ധ്യമായി".
1998ൽ കേരളകൗമുദിയിൽ നിന്ന് കെ .ജി പരമേശ്വരൻ നായർ പടി ഇറങ്ങി .കുറച്ച് കാലത്തിനു ശേഷം ടി .ജെ ചന്ദ്രചൂഡൻ ആവശ്യപ്പെട്ടതനുസരിച്ച് ആർ.എസ്.പിയുടെ 'പ്രവാഹം' എന്ന പ്രസിദ്ധീകരണ ത്തിന്റെ പത്രാധിപത്യം ഏറ്റെടുത്തു."കേരളകൗമുദിയിലേതു പോലെ നല്ല സ്വാതന്ത്ര്യം ഉണ്ടായിരുന്നു .ചന്ദ്രചൂഡൻ രാഷ്ട്രീയലേഖനങ്ങൾ എഴുതുമ്പോൾ എന്നെ കൂടെ ഇരുത്തി, ചർച്ച ചെയ്യുമായിരുന്നു. മിക്കപ്പോഴും ഞങ്ങൾ ഒന്നിച്ചിരുന്നാണ് ആഹാരം കഴിച്ചിരുന്നത്. പക്ഷേ, അദ്ദേഹത്തിൻറെ അവസാനകാലം ഏറെ ക്ലേശകരമായിരുന്നു".
മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതും അവസാനിച്ചതും ആർ.എസ്.പിയുമായി ബന്ധമുള്ള പ്രസിദ്ധീകരണങ്ങളിൽ."എനിക്ക് ആർ.എസ്. പി നേതാക്കളോട് മമതയുണ്ടായിരുന്നു .സത്യസന്ധരും വിശാലമനസ്കരുമായിരുന്നു പാർട്ടിയുടെ നേതാക്കൾ".
ദീർഘകാലം നിയമസഭാനടപടികൾ റിപ്പോർട്ട് ചെയ്തതിനുള്ള പുരസ്കാരം രാഷ്ട്രപതി കെ.ആർ നാരായണിൽ നിന്ന് ഏറ്റുവാങ്ങാൻ കഴിഞ്ഞത് വലിയ ധന്യതയായി അദ്ദേഹം കണക്കാക്കുന്നു.'കേരള നിയമസഭയുടെ ആവിർഭാവവും വികാസ പരിണാമങ്ങളും വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന ഒരു റഫറൻസ് പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട് - കേരള നിയമസഭ: ചരിത്രവും ധർമ്മവും. 2005ലാണ് ഇത് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. അടുത്തിടെ പരിഷ്കരിച്ച അഞ്ചാം പതിപ്പ് പുറത്തിറങ്ങി.
2005 ൽ പുസ്തക പ്രകാശനത്തിന് അന്നത്തെ മന്ത്രി വക്കം പുരുഷോത്തമനെ ക്ഷണിക്കാൻ പോയ കഥ കെ.ജി പരമേശ്വരൻ നായർ അനുസ്മരിച്ചു.പേഴ്സൺ സ്റ്റാഫിൽ അംഗമാകാൻ അദ്ദേഹം ക്ഷണിച്ചു. "സൗമ്യമായി അദ്ദേഹത്തോട് പറഞ്ഞു: ഈ സെറ്റിയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. താങ്കളുടെ സ്റ്റാഫിൽ ചേർന്ന് കഴിഞ്ഞാൽ ഇങ്ങനെ ഇരിക്കാൻ പറ്റില്ല . പത്രക്കാരനെന്ന ബഹുമാനം കളഞ്ഞു കുളിക്കാൻ ഞാനില്ല". കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ, പി.ടി.ഐയുടെ മാനേജരായിരുന്ന മുതിർന്ന പത്രപ്രവർത്തകൻ വിശ്വനാഥ് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ അംഗമായിരുന്നു. പത്രസമ്മേളനത്തിനിടയിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കരുണാകരൻ അദ്ദേഹത്തെ വിളിക്കും."കുളത്തിൽ വീണ ആടിനെ പോലെ അദ്ദേഹം ഒതുങ്ങി ഇരിക്കുന്നത് കണ്ട കാഴ്ച മനസ്സിലുണ്ടായിരുന്നു ".
ഏറെക്കാലം കേരള ശബ്ദം വാരികയിലും രാഷ്ട്രീയ ലേഖനങ്ങൾ എഴുതിയിരുന്നു.പത്രപ്രവർത്തനത്തിന്റെയും എഴുത്തിന്റെയും സുവർണ്ണകാലം കടന്നുപോയി. ആരോഗ്യമനുവദിക്കുന്നെങ്കിൽ ഇപ്പോഴും ,പക്ഷേ, പത്രക്കാരനാവാൻ തയ്യാർ ."വിരമിച്ചിട്ട് വർഷങ്ങൾ ഏറെയായെങ്കിലും കെ.ജി എന്നോ വിജയരാഘവൻ എന്നോ പറഞ്ഞാൽ, ‘കേരള കൗമുദിക്കാരല്ലേ’ എന്ന് വായനക്കാർ ഇപ്പോഴും ചോദിക്കുന്നത് ഏറെ സന്തോഷം ഉണ്ടാക്കുന്നു”.
പുതിയ തലമുറയിൽപ്പെട്ട മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹത്തിന് പറയാനുള്ളത് ഇതാണ്: മാദ്ധ്യമപ്രവർത്തനം പരിപാവനമായ ജോലിയാണ് . അതിന് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യരുത്.സത്യസന്ധമായ വാർത്തകളാണ് പത്രങ്ങളുടെ പിൻബലം.ഉറപ്പില്ലാത്ത കാര്യങ്ങൾ കൊടുത്തില്ലെങ്കിലും കുഴപ്പമില്ല. വിശ്വാസ്യത ഇല്ലായ്മ പത്രങ്ങളെ ബാധിക്കും.
വസ്തുനിഷ്ഠ റിപ്പോർട്ടിങ്ങിനുള്ള പട്ടം താണുപിള്ള സ്മാരക പുരസ്കാരം,സമഗ്രസംഭാവനയ്ക്കുള്ള തിരുവനന്തപുരം സ്വദേശാഭിമാനി സ്മാരകസമിതിയുടെ പ്രത്യേകപുരസ്കാരം,രാഷ്ട്രീയ റിപ്പോർട്ടിങ്ങിനുള്ള തിരുവനന്തപുരം പ്രസ് ക്ളബ്ബിൻ്റെ കെ.സി സെബാസ്റ്റ്യൻ സ്മാരക അവാർഡ്,,കെ.വിജയരാഘവൻ പുരസ്കാരം,കേരള മീഡിയ അക്കാദമിയുടെ ആദരവ് തുടങ്ങിയ ബഹുമതികളും കെ.ജി പരമേശ്വരൻ നായർക്ക് ലഭിച്ചിട്ടുണ്ട്.
ഡി. പ്രദീപ് കുമാറും കെ.ഹേമലതയുമാണ് അദ്ദേഹവുമായി ക്ലബ്ബ് ഹൗസ് പരിപാടിയിൽ സംസാരിച്ചത്.
ഈ പരിപാടിയുടെ ശബ്ദലേഖനംമീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്:https://youtu.be/RPi9LhZqDUc?si=f9HLFvDdt_RJJqg8
Labels:
കെ. വിജയരാഘവൻ,
കെ.ടി ജോർജ്ജ്,
കെ.ബാലകൃഷ്ണൻ,
കൗമുദി,
ജി.വേണുഗോപാൽ,
പി.ടി ചാക്കോ
ഹായ്, Al - പരമ്പര 4:കൃഷ്ണ കുമാർ, വരുൺ രമേശ്
' ഹായ് Al' ക്ലബ്ബ് ഹൗസ് പരമ്പരയുടെ നാലാം ഭാഗത്തിലെ ( ക്ലബ്ബ്ഹൗസ് മീഡിയ റൂം , 2024 സെപ്തം. 14, ശനി രാത്രി 7) അതിഥികൾ : കൃഷ്ണ കുമാർ, വരുൺ രമേശ്.
പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്:https://youtu.be/aSoMq-9Lilg?si=Fbkpo-nd6aLFPfrU
ഹായ് Al -പരമ്പര 3:ഡോ.പി. ദീപക്, പ്രവീൺ ചന്ദ്രൻ
'ഹായ്, Al' പരമ്പരയുടെ മൂന്നാം ഭാഗത്തിൽ ( സെപ്തംബർ ഏഴ് ശനിയാഴ്ച രാത്രി 7) ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ അതിഥികളായെത്തിയവർ: ഡോ.പി. ദീപക്, പ്രവീൺ ചന്ദ്രൻ .
നിർമ്മിതബുദ്ധിയെക്കുറിള്ള സംശയങ്ങൾക്ക് ഇവർ ഉത്തരം നൽകി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിലുണ്ട്: https://youtu.be/_CQL63Y8Nc8?si=kAocqA8dkTSJez7Y
#AI
ഹായ് Al- പരമ്പര 2:ഡോ. ജിജോ പി ഉലഹന്നാൻ, ഷമീർ മച്ചിങ്ങൽ
'ഹായ്, AI' പരമ്പര രണ്ടാം ഭാഗത്തിൽ (ആഗസ്റ്റ് 31 ശനിയാഴ്ച രാത്രി 7 മണി) ക്ലബ് ഹൗസിൽ അതിഥികളായെത്തിയവർ:ഡോ. ജിജോ പി ഉലഹന്നാൻ, ഷമീർ മച്ചിങ്ങൽ.
ജീവിതത്തിൻ്റെ എല്ലാ മേഖലകളെയും മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന നിർമ്മിത ബുദ്ധിയുടെ വിവിധ ഉപയോഗങ്ങളെക്കുറിച്ച് ഇവർ വിശദീകരിച്ചു.
ഈ പരിപാടിയുടെ ശബ്ദലേ ഖനം മീഡിയ വേവ്സ് ചാനലിലുണ്ട്: https://youtu.be/Mh79r3vArqE?si=kFWiXNOXn_6GgNQ3
#AI
Labels:
കൗഡ്,
ചാറ്റ് ജി.പി.ടി,
പിങ്ങ്,
മിസ്ട്രൽ,
മെഷീൻ ലേണിങ്ങ്,
മെറ്റ,
ലാമ
ഹായ്, Al- പരമ്പര ആരംഭം:ദേവദാസ് രാജാറാം, സുനിൽ പ്രഭാകർ
'ഹായ്,Al';
Artificial Intelligence unplugged
പരമ്പര ആഗസ്റ്റ് 24 ശനിയാഴ്ച രാത്രി 7 ന് ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ആരംഭിച്ചു.
അതിഥികൾ : ദേവദാസ് രാജാറാം, സുനിൽ പ്രഭാകർ .
ഒരു യുഗാരംഭമാണിത്.
ജീവിതത്തിൻ്റെ സമസ്തമേഖലകളെയും മാറ്റിമറിക്കുന്ന നിർമ്മിതബുദ്ധിയുടെ (Artificial Intelligence) വിവരസാങ്കേതിക വിപ്ലവത്തിന് നാം സാക്ഷ്യം വഹിക്കുകയാണിപ്പോൾ. മറ്റൊരു യുഗത്തിലേക്കുള്ള അതിവേഗ മാറ്റം.
ഇത് 'യന്തിരൻമാരു'ടെ കാലം. ഡ്രൈവറില്ലാതെ ഓടുന്ന കാറുകൾ,വീട് വൃത്തിയാക്കുന്ന,വാർത്ത വായിക്കുന്ന, റേഡിയോ -ടെലിവിഷൻ പരിപാടികൾ അവതരിപ്പിക്കുന്ന,കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന റോബോട്ടുകൾ.അലക്സ, എക്കോ പോലെയുള്ള വ്യക്തിഗത സാങ്കേതിക സഹായികകൾ. എന്തിനും ഞൊടിയിടയിൽ ഉത്തരം നൽകുന്ന ചാറ്റ് ജി.പി.ടി, ബാർഡ്,ലാമ...ഇപ്പോൾ,വാട്ട്സാപ്പിലെ നീല വളയത്തോടെ, അത് (മെറ്റാ AI) സാധാരണക്കാർക്കും പരിചിതമായിത്തുടങ്ങി.
ഒപ്പം,കാണുന്നതും കേൾക്കുന്നതുമൊക്കെ സത്യമോ മിഥ്യയോ എന്നറിയാനാവാത്ത വിധം ആരുടെയും വീഡിയോയും ഓഡിയോയും നിർമ്മിച്ചെടുക്കാമെന്നായതോടെ പുതിയ ഹൈ-ടെക് തട്ടിപ്പുകൾക്കും തുടക്കമായി.
നിർമ്മിതബുദ്ധിയുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യുന്ന പരമ്പരയിൽ ഈ രംഗത്തെ വിദഗ്ദ്ധർ ഓരോ ആഴ്ചയും അതിഥികളായെത്തുന്നു.
ഈ പരിപടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് ചാനലിൽ:https://youtu.be/vR1-zGpbCks?si=UvZoJsSAFNzHLKDo
(Poster designed by Shibu Pm)
#AI
ചരിത്രസാക്ഷികൾ:പ്രേമ മന്മഥൻ
ദ ഹിന്ദുവിൻ്റെ സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി 2012ൽ വിരമിച്ച മുതിർന്ന പത്രപ്രവർത്തകയായ പ്രേമ മന്മഥൻ ക്ളബ് ഹൗസ് മീഡിയ റൂമിൽ(27.4.2024) പ്രത്യേക അതിഥിയായി എത്തി.
ലീലാ മേനൊനും പ്രേമ മന്മഥനും
ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിനിയായ പ്രേമയ്ക്ക് പത്രപ്രവർത്തനവുമായി ഒരു രക്തബന്ധമുണ്ട്.അമ്മയുടെ അച്ഛനായ പള്ളിപ്പുറം വി.നാരായണ പിള്ള മലയാള മനോരമയുടെ ലീഡർ റൈറ്ററായിരുന്നു. അത് അമ്മ കെ.ഭവാനിയമ്മ പറഞ്ഞുള്ള അറിവ് മാത്രം. എൻ.എസ്.എസിൻ്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായിരുന്നു മുത്തച്ഛൻ.എന്നും കോട്ടയത്തേക്ക് കാൽനടയായി പോയിവന്നിരുന്ന അദ്ദേഹത്തെക്കുറിച്ചുള്ള കഥകൾ അമ്മ പറയുമായിരുന്നു.കെ.സി മാമൻ മാപ്പിളയൊക്കെ വീടിൻ്റെ വരാന്തയിലിരുന്ന് സംസാരിക്കുന്നത് അവർ കണ്ടിട്ടുണ്ട്.
മലയയിലെ റബർ എസ്റ്റേറ്റിൽ ജോലിചെയ്തിരുന്ന അച്ഛൻ എസ്.പി മേനോൻ കുടുംബസമേതം അവിടെയായിരുന്നു താമസിച്ചിരുന്നത്.ഏഴാം ക്ളാസുവരെ പ്രേമ പഠിച്ചത് മലയയിൽ.നാടുമായുള്ള ബന്ധം നിലനിർത്താൻ, അമ്മ മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചു. കപ്പലിൽ ഹാർമോണിയം വരുത്തി,പാട്ടും നൃത്തവും പഠിപ്പിച്ചു.അവിടെ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്ട്രൈയിറ്റ് ടൈംസ് പത്രവും ഇന്ത്യ മൂവി ന്യൂസ് എന്ന പ്രസിദ്ധീകരണവും വരുത്തിയിരുന്നു. ദ ഹിന്ദു വായിച്ചുതുടങ്ങിയത് അക്കാലത്താണ് .അന്ന് ടാബ്ളോയിഡ് രൂപത്തിലുള്ള പതിപ്പ് ആഴ്ചതോറും അവിടെ എത്തിയിരുന്നു.റീഡേഴ്സ് ഡൈജസ്റ്റും വായിച്ചുതുടങ്ങി.
എട്ടാം ക്ളാസു മുതൽ പഠനം കേരളത്തിലായിരുന്നു.മലയാളം നന്നായി പഠിക്കാൻ വേണ്ടിയാണ് നാട്ടിൽ ചേർത്തത്- കണ്ണൂരിലെ ആംഗ്ളോ ഇന്ത്യൻ ഹൈസ്കൂളിൽ.പ്രീ-യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ.തിരുവനന്തപുരം ആൾ സെയിൻ്സ് കോളെജിൽ നിന്ന് ബി .എ ഇംഗ്ളീഷ് പാസായ ശേഷം ഭാരതീയ വിദ്യാഭവനിൽ ജേണലിസം കോഴ്സിനു ചേർന്നു. “വിയറ്റ്നാം യുദ്ധം റിപ്പോർട്ട് ചെയ്ത ഒരു പത്രപ്രവർത്തകൻ്റെ അനുഭവങ്ങൾ റീഡേഴ്സ് ഡൈജസ്റ്റിൽ വായിച്ചത് പത്രപ്രവർത്തകയാ കണമെന്നുള്ള ആഗ്രഹം ശക്തിപ്പെടുത്തി. മുത്തച്ഛനെക്കുറിച്ച് കേട്ട് കഥകൾ കുട്ടിക്കാലം മുതലേ മനസിലുണ്ടായിരുന്നു”.
പിൽക്കാലത്ത് സിനിമാരംഗത്ത് പ്രശസ്തരായിത്തീർന്ന രണ്ടു പേർ സഹപാഠികളായിരുന്നു-ബാലചന്ദ്ര മേനോനും വേണു നാഗവള്ളിയും. “ഇണങ്ങിയും പിണങ്ങിയും ബാലചന്ദ്ര മേനോനുമായി ഇപ്പോഴും നല്ല ബന്ധമുണ്ട്’’.സതീർത്ഥ്യരിലൊരാളായ മോഹൻരാജ് ശിവാനന്ദ് പിന്നീട് റീഡേഴ്സ് ഡൈജസ്റ്റിൻ്റെ ഇന്ത്യ എഡിറ്ററായി.രണ്ടു പെൺകുട്ടികളും കൂടെയുണ്ടായിരുന്നു-ഫിലിപ്പ് എം.പ്രസാദിൻ്റെ ഭാര്യയായിത്തീർന്ന ഏലിയാമ്മ,ബംഗളുരു ക്രിസ്ത്യൻ അക്യൂമിനിക്കൽ സെൻ്ററിൻ്റെ ഡയറക്ടറായി വിരമിച്ച സൂസി നെല്ലിത്താനം.
പ്രഗൽഭ പത്രപ്രവർത്തകനായ കെ.സി ജോണും ആർ.രാധാകൃഷ്ണനുമായിരുന്നു അദ്ധ്യാപകരിൽ പ്രമുഖർ. “രാധാകൃഷ്ണൻ സാറായിരുന്നു ഞങ്ങളുടെ മെൻ്റർ”.ജേണലിസം സായാഹ്ന കോഴ്സായിരുന്നതിനാൽ, യൂണിവേഴ്സിറ്റി കോളേജിൽ എം.എയ്ക്കും ചേർന്നു.ബഥനി ഹോസ്റ്റലിലാണ് താമസം.അടിയന്തിരാവസ്ഥാക്കാലം.അവിടെ വരുത്തിയിരുന്ന ദ ഇന്ത്യൻ എക്സ്പ്രസ് പത്രം വായിക്കാൻ പിടിയും വലിയുമായിരുന്നു.
1976ൽ എം.എ പാസായി നാട്ടിലേക്ക് മടങ്ങി. “അച്ഛൻ സാധനം പൊതിഞ്ഞുകൊണ്ടുവന്ന ഇന്ത്യൻ എക്സ്പ്രസ് പത്രം നോക്കിയപ്പോൾ, അതിൽ ട്രെയിനികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിക്കുന്നത് കണ്ട് അപേക്ഷിച്ചു. അന്ന് തിരുവനന്തപുരത്ത് സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമനായിരുന്നു നിയമനത്തിൻ്റെ ചുമതല. അദ്ദേഹത്തെ കാണാൻ അറിയിപ്പ് കിട്ടി.ആദ്യം ഒരു ടെസ്റ്റെഴുതിച്ചു;തുടർന്ന് രണ്ട് റിപ്പോർട്ടുകളും.പോസ്റ്റ് വിമനെക്കുറിച്ചുള്ളതായിരുന്നു ആദ്യത്തെ റിപ്പോർട്ട്.അത് എഴുതി നൽകിയപ്പോൾ തലസ്ഥാനത്ത് നടന്നുവരുന്ന ഒരു പ്രദർശനത്തിൻ്റെ റിപ്പോർട്ട് എഴുതാൻ അയച്ചു.അവിടെ എല്ലാം കൊണ്ടുനടന്നു കാണിച്ച ഒരു പയ്യനെ പരിചയപ്പെട്ടു-പിൽക്കാലത്ത് പ്രശസ്തനായിത്തീർന്ന സംവിധായകൻ പ്രിയദർശൻ.
വരും നാളുകളിൽ ഏഴു റിപ്പോർട്ടുകൾ എഴുതി അയക്കണം എന്ന് അനന്തരാമൻ നിർദ്ദേശിച്ചു.മത സൗഹാർദ്ദത്തിൻ്റെ പ്രതീകമായ ചങ്ങനാശ്ശേരിയിലെ ചന്ദനക്കുട മഹോൽസവത്തെക്കുറിച്ചുള്ള തായിരുന്നു ആദ്യ റിപ്പോർട്ട്. അത് പ്രസിദ്ധീകരിക്കപ്പെട്ടു. ജേണലിസം കോഴ്സിൻ്റെ ഭാഗമായി തിരുവനന്തപുരം ചെങ്കൽചൂള ചേരിയെക്കുറിച്ചായിരുന്നു പഠനറിപ്പോർട്ട് തയ്യാറാക്കിയിരുന്നത്.അതിനെ ആസ്പദമാക്കി ഒരു സ്റ്റോറി എഴുതി.ഒപ്പം വന്ന മോഹൻ രാജ് ശിവാനന്ദൻ എടുത്ത ഫോട്ടോകളും കൈവശമുണ്ടായിരുന്നത് അയച്ചു.അതും പത്രത്തിൽ വന്നു.അതിനു കിട്ടിയ മറുപടി ഇതായിരുന്നു;for a student,your story is good.
-അത് അയച്ചത് അന്നത്തെ റസിഡൻ്റ് എഡിറ്റർ കെ.ശിവറാമായിരുന്നു (1973 ലാണ് കൊച്ചി എഡിഷൻ ആരംഭിച്ചത്). വിധുബാലയുടെ അച്ഛൻ കെ.ഭാഗ്യനാഥിൻ്റെ സഹോദരനായിരുന്നു ശിവറാം.അദ്ദേഹത്തിൻ്റെ ഭാര്യ അമ്മിണി ശിവറാം ഡെസ്കിലെ സ്വതന്ത്ര പത്രപ്രവർത്തകയായിരുന്നു . കേരളത്തിലെ ഇംഗ്ളീഷ് ദിനപത്രങ്ങളിലെ ആദ്യ വനിതാ ഫ്രീലാൻസർ. മൂവാറ്റുപുഴയിൽ ജനിച്ച അമ്മിണി ബോംബെയിൽ പോയി സ്വന്തം പ്രയത്നത്താലാണ് പത്രപ്രവർത്തകയായത്. “വനിതാ പത്രപ്രവർത്തകരിലെ ധിഷണാശാലിയായിരുന്നു,അവർ.'My town,my people’ എന്നൊരു പുസ്തകം അവർ എഴുതിയിട്ടുണ്ട്.
ഏഴു റിപ്പോർട്ടുകളും അയച്ച ശേഷം,1977ൽ പ്രേമ കൊച്ചി ഡെസ്കിൽ നിയമിക്കപ്പെട്ടു. ഫോർട്ട് കൊച്ചി കൽവത്തിയിലെ ആസ്പിൻവാൾ ബിൽഡിങ്ങിലാണ് അന്നത്തെ ഓഫീസ്(ഇപ്പോൾ ബിനാലെയുടെ വേദി).അവിടെയെത്തി ഏതാനും മാസത്തിനകം കെ.ശിവറാമും അമ്മിണി ശിവറാമും സ്ഥലം മാറിപ്പോയി.പകരം, സ്പെഷ്യൽ കറസ്പോണ്ടൻ്റായിരുന്ന എസ്.കെ അനന്തരാമൻ റസിഡൻ്റ് എഡിറ്ററായി. “അദ്ദേഹം വലിയ ഡിസിപ്ളിനേറിയനായിരുന്നു.മദ്യപാനവും പുകവലിയുമൊക്കെ അദ്ദേഹം വന്നതോടെ ഡെസ്കിനു പുറത്തായി”.എ.പി വിശ്വനാഥനായിരുന്നു യൂണിറ്റ് മാനേജർ. “സാധാരണ മാനേജറായിരുന്നില്ല,അദ്ദേഹം. പത്രപ്രവർത്തകനായ അദ്ദേഹത്തിനു മാനേജ്മെൻ്റും എഡിറ്റോറിയലും വഴങ്ങുമായിരുന്നു”.
നീലകകണ്ഠായിരുന്നു ആദ്യം ന്യൂസ് എഡിറ്റർ.പിന്നെ, തോമസ് ,എ.ഗോപിനാഥ് . പി.ജെ മാത്യു, സർവദമനൻ,മാധവൻകുട്ടി, പി.അനന്തകൃഷ്ണപിള്ള ,സെബാസ്റ്റ്യൻ പോൾ,വിജയകുമാർ തുടങ്ങിയവർ ഡെസ്കിലുണ്ടായിരുന്നു. അന്ന് അക്ഷരങ്ങൾ മെറ്റലിൽ വാർത്തെടുക്കുന്ന ലൈനോടൈപ്പ്, മോണോ ടൈപ്പ് സംവിധാനമാണുണ്ടായിരുന്നത്. ഓഫ്സെറ്റിലേക്കും പുതിയ സംവിധാനത്തിലേക്കും മാറിയത് 1989 ഏപ്രിൽ 14ന് കലൂരിലേക്ക് ഓഫീസ് മാറ്റിയതിന് ശേഷമാണ് .അപ്പോഴേക്കും എം.കെ ദാസ് റസിഡറ്റ് എഡിറ്ററായി വന്നു.
കുറേക്കാലം ഡെസ്കിലും ബ്യൂറോയിലും മറ്റൊരു സ്ത്രീയുമുണ്ടായിരുന്നില്ല.പിന്നെ ഗീത റിപ്പോർട്ടിങ്ങിലും
,റെബേക്ക കോശി,ശ്രീലതമേനോൻ എന്നിവർ ഡസ്കിലും എത്തി.ഗീത കുറച്ചുകാലം മാത്രമേ ഉണ്ടായിരു ന്നുള്ളൂ.പിന്നീട് അവരെക്കുറിച്ച് ഒന്നും അറിയില്ല.ഡൽഹിയിൽ നിന്ന് റിപ്പോർട്ടറായി ഇതിനിടയിൽ ലീല മേനോൻ എത്തി.ആദ്യം കൊച്ചിയിലും പിന്നീട് ദീർഘകാലം കോട്ടയത്തും അവർ റിപ്പോർട്ടറായി-കേരള ത്തിലെ മാദ്ധ്യമരംഗത്തെ ആദ്യ വനിതാറിപ്പോർട്ടർ.“ലീലച്ചേച്ചിയുമായി വളരെയടുത്ത ബന്ധമുണ്ടായി രുന്നു. ആദ്യം ഫോർട്ട് കൊച്ചി ഓഫീസിലായിരുന്നു.പിന്നെ കോട്ടയത്ത് . അക്കാലത്ത് അത്ര ബന്ധമി ല്ലായിരുന്നു.അർബുദത്തെ അതിജീവിച്ച് അവർ തിരിച്ചു വന്നപ്പോൾ,കലൂരെ ഓഫീസിൽ ഒന്നിച്ചായി രുന്നു.അന്നാണ് ഏറെ അടുത്തത്.”നിലമ്പൂരിലെ അരുവക്കോട്ടെ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ച് ലീലാ മേനോൻ എഴുതിയ ,ഏറെ ദേശീയ ശ്രദ്ധ ലഭിച്ച റിപ്പോർട്ടുകളിൽ സ്റ്റാഫ് ഫോട്ടോഗ്രാഫർ ജീവൻ ജോസിനും വലിയ പങ്കുണ്ട്. പ്രാഥമിക വിവരങ്ങൾ അദ്ദേഹമായിരുന്നു മിക്കപ്പോഴും നൽകിയിരുന്നത്.
കുട്ടികൾക്കായുള്ള പ്രതിവാര പംക്തിയായ 'കിഡ്സ് കോർണ്ണർ' ആരംഭിച്ചപ്പോൾ അതിൻ്റെ ചുമതല പ്രേമയ്ക്ക് കിട്ടി. ആ കോളം ഒൻപത് വർഷം തുടർന്നു.അതിൽ ‘ഗ്രാൻഡ്മ’ എന്ന പേരിൽ എല്ലാ ആഴ്ചയും എഴുതി.‘എണ്ണയൊക്കെ തേച്ച്, ഞങ്ങളുടെ ഗ്രാൻഡ്മായെപ്പോലെയിരിക്കുമോ? എന്നൊക്കെ ചോദിച്ച് കുട്ടികൾ കത്തുകളയക്കുമായിരുന്നു.അവരുടെ രചനകൾ ആ പേജിൽ കൊടുത്തിരുന്നു.അവരിൽ ചിലരും തൂലികാനാമത്തിലാണ് എഴുതിയിരുന്നത്.ദശാബ്ദങ്ങൾക്കിപ്പുറം അവരിലൊരാളെ ഫേസ്ബുക്കി ലൂടെ കണ്ടുകിട്ടി .’അരുണ’ എന്ന പേരിൽ എഴുതിയിരുന്നത് തൻ്റെ അനുജത്തിയായിരുന്നുവെന്ന് ഒരു ഫേസ്ബുക്ക് സുഹൃത്ത് വെളിപ്പെടുത്തിയപ്പോൾ ഉണ്ടായ സന്തോഷം വലുത്.
ചലച്ചിത്ര വിശേഷങ്ങളുള്ള ഫിലിം പേജ്,സാംസ്കാരിക വാർത്തകൾക്കായി ആർട്ട്സ് ആൻ്റ് കൾച്ചർ,ഫീച്ചറുകൾക്കായി ഫ്രൈഡേ ഫീച്ചേഴ്സ് , കാമ്പസ് എന്നീ പേജുകളുടേയും ചുമതല കിട്ടി.
അക്കാലത്ത് മുൻ നിര താരങ്ങളൊഴികെയുള്ളവർ ഓഫീസിൽ വന്നുകാണുമായിരുന്നു.’മേള’ത്തിൽ അഭിനയിച്ച് മമ്മൂട്ടി വന്നപ്പോൾ അദ്ദേഹത്തെക്കുറിച്ച് എഴുതി. “രണ്ടാഴ് ച കഴിഞ്ഞ് അദ്ദേഹം വീണ്ടും കാണാൻ വന്നു.'രണ്ടു മാസം കഴിഞ്ഞ് വരൂ' എന്ന് പറഞ്ഞ് മടക്കി അയച്ചു”.ഒട്ടേറെ സിനിമകളിൽ അഭിനയിച്ച് പ്രശസ്തനായ കാലത്ത് ക്യാപ്റ്റൻ രാജു കാണാൻ വന്നു. “ഞാൻ ക്യാൻ്റീനിലായിരുന്നു .ഡെസ്കിലുണ്ടായിരുന്ന മുതിർന്ന സഹപ്രവർത്തകന് ആളെ തീരെ മനസിലായില്ല”( തൻ്റെ പേർ ക്യാപ്റ്റർ രാജു എന്ന് അറിയിച്ചപ്പോൾ,അദ്ദേഹം പട്ടാളത്തിലാണെന്ന് വിചാരിച്ച്,ചോദിച്ചു;ലീവിന് വന്നതായിരിക്കും,അല്ലേ?,അന്ന് ഡെസ്കിൽ ഒപ്പം പ്രവർത്തിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു ) .
എല്ലാ ആഴ്ചയും സിനിമാനിരൂപണങ്ങളും കൊടുത്തിരുന്നു.“ഞാനും ഫ്രീലാൻസറായ റാംജിയുമായിരുന്നു മിക്ക ആഴ്ചയിലും എഴുതിയിരുന്നത്.തീയറ്ററിൽ ക്യൂ നിന്ന് ടിക്കറ്റ് വാങ്ങി സിനിമ കണ്ട്,ഓഫീസിലെത്തി കൈയോടെ എഴുതുകയായിരുന്നു പതിവ്
.ബാലചന്ദ്ര മേനോൻ സഹപാഠിയായിരുന്നുവെങ്കിലും അദ്ദേഹത്തിൻ്റെ സിനിമകളെക്കുറിച്ച് നിരൂപണമെഴുതുമ്പോൾ അതൊന്നും നോക്കിയിരുന്നില്ല. അതിൻ്റെ പേരിൽ പിണങ്ങിയിട്ടുമുണ്ട്. അന്നെഴുതിയ പല നിരൂപണങ്ങളിലെയും ഭാഷ കടുത്തതായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. കുറച്ചുകൂടി മയത്തിൽ എഴുതാമായിരുന്നു”.ഏറെക്കാലം ‘ലെറ്റേഴ്സ് റ്റു ദി എഡിറ്റർ’ പംക്തിയും നോക്കി.
പത്രത്തിൽ ചേർന്നതിന്റെ ആദ്യ വർഷങ്ങളിൽ,‘ദ ഇന്ത്യൻ എക്സ് പ്രസിൽ’ നടന്ന വലിയ പണിമുടക്കിനും പ്രേമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. “പക്ഷേ,സമരകാലത്ത് ഞാൻ പ്രസവാവധിയിലായി രുന്നു”. അന്ന് സബ് എഡിറ്ററായ സെബാസ്റ്റ്യൻ പോളിൻ്റെ നേതൃത്വത്തിലായിരുന്നു സമരം.”വളരെ മിടുക്കനായ സബ് എഡിറ്ററായിരുന്നു അദ്ദേഹം.എഡിറ്റു ചെയ്യുന്ന കോപ്പികൾ വളരെ നീറ്റ്”.
പണിമുടക്ക് മൂലം പത്രം മുടങ്ങാതിരിക്കാൻ മാനേജ്മെൻ്റ് കടുത്ത നടപടികൾ സ്വീകരിച്ചു.റസിഡൻ്റ് എഡിറ്റർ എസ്.കെ അനന്തരാമന് വലിയ വാശിയായിരുന്നു.അനന്തകൃഷ്ണ പിള്ള, ഏ.ഗോപിനാഥ്, വിജയകുമാർ തുടങ്ങിയവരെ അദ്ദേഹം മധുരയ്ക്ക് അയച്ചു. അവിടെ നിന്ന് അച്ചടിച്ച പത്രമായിരുന്നു കേരളത്തിൽ വിതരണം ചെയ്തത്.അവസാനം ,ചർച്ച നടത്തി, ഒത്തുതീർപ്പിലെത്തി, സമരം പിൻവലിച്ചു.അങ്ങനെ,സെബാസ്റ്റ്യൻ പോൾ അടക്കം 18 പേർ ആനുകൂല്യങ്ങൾ വാങ്ങി രാജിവച്ചു. ഭൂരിപക്ഷം പേരും പ്രസിലെ ജീവനക്കാരായിരുന്നു.അവരിൽ മൂന്നു പേർ തുടങ്ങിയതാണ് കൊച്ചിലിലെ അനശ്വര പ്രസ്.അതെക്കുറിച്ച് പിൽക്കാലത്ത് ദ ഹിന്ദു വീക്കെന്റ് മാഗസിനിൽ സ്റ്റോറി എഴുതിയിട്ടുണ്ട്,പ്രേമ.
എം.കെ ദാസ് റിട്ടയർ ചെയ്ത ശേഷം,എഡിറ്റോറിയൽ അഡ്വൈസറായ ടി.ജെ.എസിൻ്റെ നേതൃത്വത്തിൽ പത്രത്തിൽ ഒട്ടേറെ പരിഷ്കാരങ്ങൾ വരുത്തി. “അദ്ദേഹത്തിൽ നിന്ന് വിലപ്പെട്ടത് പലതും പഠിച്ചത് പിൽക്കാലത്ത് ദ ഹിന്ദുവിൽ ഉപയോഗപ്പെട്ടു”. സ്പെഷ്യൽ പേജുകൾ ഉടച്ചു വാർക്കപ്പെട്ടു. തുടർന്ന് , പ്രേമ നാലു വർഷത്തോളം ഡെസ്കിലും പ്രവർത്തിച്ചു.അക്കാലത്ത് രാത്രി ഷിഫ്റ്റിൽ ജോലിചെയ്തു.ആദ്യം വാഹനത്തിൽ കൊണ്ടുവിട്ടിരുന്നില്ല. ഏറെ സമ്മർദ്ദം ചെലുത്തിയാണ് അതിനുള്ള സൗകര്യം ഉണ്ടാക്കിയത്.അക്കാലത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.കൂട്ടായി ഒരു നായ മാത്രം.രാത്രി രണ്ടരയ്ക്ക് വീട്ടി ൽ കയറി, മുറിയൊക്കെ പരിശോധിച്ച്, കുഴപ്പമൊന്നുമില്ലെന്ന് കൈ കാണിക്കും വരെ ഡ്രൈവർ കാത്തുനിൽക്കുമായിരുന്നു. “സഹപ്രവർത്തകരിൽ നിന്ന് വലിയ സഹകരണമാണ് എനിക്ക് കിട്ടിയത്”.
അപ്പോഴേക്കും പുതുതായി ഒരു റെസിഡന്റ് എഡിറ്റർ ചുമതലയേറ്റു.അദ്ദേഹത്തിൻ്റെ പല നടപടികളും സഹപ്രവർത്തകർക്കിടയിൽ കടുത്ത സംതൃപ്തിയുണ്ടാക്കി.“ മുതിർന്ന സഹപ്രവർത്തകർ പോലും പീഡിപ്പിക്കപ്പെട്ടു. ലീലാമേനോനും അപമാനിതയായി. എനിക്കും സങ്കടകരമായ ഒട്ടേറെ അനുഭവങ്ങളുണ്ടായി. അവ പരസ്യമായി പറയാൻ വിഷമമുണ്ട്”.( റസിഡൻ്റ് എഡിറ്ററിൽ നിന്ന് തനിക്കേറ്റ അപമാനങ്ങൾ ഒന്നൊന്നായി എണ്ണിയെണ്ണിപ്പറഞ്ഞ്,താൻ പത്രത്തിൽ നിന്ന് രാജിവയ്ക്കുന്നതായി കൊച്ചി എഫ്.എം നിലയത്തിൽ നടത്തിയ ഒരു അഭിമുഖത്തിൽ, ലീലാ മേനോൻ പ്രഖ്യാപിച്ചത് അവരുമായി അന്ന് സംസാരിച്ച ഡി.പ്രദീപ് കുമാർ കൂട്ടിച്ചേർത്തു).
“അത് എനിക്ക് സ്വന്തം വീടുപോലെയായിരുന്നു. അവസാനം എല്ലാം മാറി -a thankless job.ഞാൻ 2000 നവംബർ 19 ന് രാജിവച്ചു; അടുത്ത ദിവസം ലീലാ മേനോനും”.തുടർന്ന് ,2000 ഡിസംബറിൽ ദ ഹിന്ദുവിൽ ചേർന്നു.കൊച്ചി ഡെസ്കിൽ മെട്രോ പ്ളസിൻ്റെ ചുമതലയുള്ള സീനിയർ അസിസ്റ്റൻ്റ് എഡിറ്ററായി പന്ത്രണ്ടു വർഷം. മെട്രോ പ്ളസ് പേജ് തുടങ്ങിയത് ഒറ്റയ്ക്കായിരുന്നു.അന്ന് പേജ് ലേ ഔട്ട് ചെയ്തിരുന്നത് തിരുവനന്തപുരത്ത്.ഒരു വർഷത്തിനു ശേഷം, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ നിന്ന് കെ.പ്രദീപും പ്രിയദർശിനി ശർമ്മയും കൂടെച്ചേർന്നു. “ധാരാളം സമയം കിട്ടി.അത് നന്നായി ഉപയോഗിച്ചു.ഒട്ടനവധി ഫീച്ചറുകളും ലേഖനങ്ങളുമെഴുതി. ഇപ്പോൾ പത്രത്തിന്റെ പഴയ ലക്കങ്ങൾ കാശടച്ചാലേ ഓൺലൈനിൽ വായിക്കാൻ പറ്റൂ.എന്റെ ലേഖനങ്ങൾക്കും ഞാൻ സബ്സ്ക്രൈബ് ചെയ്യണം ”.
ധാരാളം വായനക്കാരുണ്ടായിരുന്ന ഫീച്ചർ പേജുകളൊക്കെ പത്രങ്ങളിൽ നിന്ന് അപ്രത്യക്ഷമാവുകയോ അവയുടെ പ്രാധാന്യം കുറയുകയോ ചെയ്തു. “മറ്റു മാദ്ധ്യമങ്ങളും മൊബൈൽ ഫോണും വ്യാപകമായ തോടെ അച്ചടി മാദ്ധ്യമങ്ങളുടെ പ്രസക്തി തന്നെ കുറഞ്ഞു.പത്രങ്ങളുടെ കട്ടിങ്ങുകൾ സൂക്ഷിച്ചുവയ്ക്കാമെ ന്നതിനാൽ പരിമിതമായ തോതിലുള്ള പ്രാധാന്യം മാത്രമേ അവയ്ക്ക് ഇപ്പോഴുള്ളൂൂ.ഡോക്യുമെൻ്റേഷൻ പോലും ഇലക്ട്രോണിക് രൂപത്തിൽ സാദ്ധ്യമാണ് .അതിനാൽ, പത്രങ്ങൾക്ക് പണ്ടുണ്ടായിരുന്ന പദവി ഇപ്പോൾ ഇല്ല”, പ്രേമ പറഞ്ഞു.
ഇടപ്പള്ളിയിലാണ് പ്രേമ താമസിക്കുന്നത്.ഭർത്താവ് സി.ആർ മന്മഥൻ മാതൃഭൂമിയിൽ ന്യൂസ് എഡിറ്ററായിരുന്നു.മാദ്ധ്യമജീവിതത്തിന്റെ തുടക്കകാലത്ത് കുറച്ചുകാലം റിപ്പോർട്ടിങ്ങിൽ ജോലിചെയ്തപ്പോഴാണ് അന്ന് മാതൃഭൂമിയിൽ റിപ്പോർട്ടറായിരുന്ന നൂറനാട് സ്വദേശി മന്മഥനെ പരിചയപ്പെട്ടത്. ഇരട്ടക്കുട്ടികളാണ് മക്കൾ -മനുവും മിഥുനും.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്: https://youtu.be/cu-lSCbuZ6c?si=N1HxEUQuO8lqv1_B
എന്റെ ആകാശവാണിക്കാലം:ചന്ദ്രിക ഗോപിനാഥ് ,ബി.രഞ്ജിനി വർമ്മ
'എന്റെ ആകാശവാണിക്കാലം' (ക്ലബ്ബ് ഹൗസ് മീഡിയ റൂം, 2023 ഡിസം. 16 ) പരമ്പരയിൽ അതിഥികളായെത്തിയത് ചന്ദ്രിക ഗോപിനാഥും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ് ,കോഴിക്കോട്), ബി.രഞ്ജിനി വർമ്മയും (മുൻ സ്റ്റാഫ് ആർട്ടിസ്റ്റ്, തിരുവനന്തപുരം).
കോഴിക്കാട് ആകാശവാണിയിൽ, ആരംഭകാലം മുതൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു ചന്ദ്രികയുടെ അച്ഛൻ എൻ.ഗോപിനാഥൻ. ഗോപിനാഥ ഭാഗവതർ എന്ന് എല്ലാവരും വിളിച്ചിരുന്ന അദ്ദേഹം 1971-ൽ അകാലത്തിൽ മരിക്കുമ്പോൾ ചന്ദ്രിക പാലക്കാട് സംഗീത കോളേജിൽ ഗാനഭൂഷണത്തിന് പഠിക്കുകയായിരുന്നു. സ്ക്കൂൾ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ബാലലോകം പരിപാടിയിൽ പാടിക്കൊണ്ടായിരുന്നു റേഡിയോയിലെ തുടക്കം. ഗാനഭൂഷണം പാസായ ശേഷം,1975-ൽ ആകാശവാണി കോഴിക്കോട് നിലയത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് നിയമിക്കപ്പെട്ടു. അടുത്ത വർഷം സ്ഥിരം നിയമനം കിട്ടി. അങ്ങനെ,39 വർഷം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി പ്രവർത്തിച്ച്, 2014 ൽ വിരമിച്ചു.
മഹാരഥൻമാരായ കെ. രാഘവൻ, തൃശൂർ പി രാധാകൃഷ്ണൻ, കെ.കുഞ്ഞിരാമൻ, ഹരിപ്പാട് കെ.പി. എൻ പിള്ള, പാല സി.കെ രാമചന്ദ്രൻ തുടങ്ങിയവർ സംഗീത വിഭാഗത്തിൽ ഒപ്പമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എൻ.എൻ കക്കാട്, തിക്കോടിയൻ, ജഗതി എൻ.കെ. ആചാരി തുടങ്ങിയവരും ആദ്യ കാലത്ത് നിലയത്തിലുണ്ടായിരുന്നു."അവരെല്ലാം കൊച്ചു കുട്ടിയോടെന്നപോലെ എന്നെ സ്നേഹിച്ചു. തിക്കോടിയൻ മാഷൊക്കെ അങ്ങനെയേ വർത്താനം പറയുകയുള്ളൂ. കക്കാട് മാഷ് രോഗബാധിതനായി മരിക്കുന്നതിന് തൊട്ടു മുൻപ് അദ്ദേഹത്തെ ചെന്നു കണ്ടു. ദേഹത്ത് തൊടുമ്പോൾ കടുത്ത വേദനയായിരുന്നുവെങ്കിലും, 'നന്നായിരിക്കൂ, കുട്ടി' എന്ന് അദ്ദേഹം അനുഗ്രഹിച്ചത് ഓർക്കുന്നു".
ആകാശവാണിയിലെത്തിയ ശേഷമാണ് കർണ്ണാടക സംഗീതത്തിന്റെ ഓഡിഷൻ പാസായത്. അങ്ങനെ, 1978-ൽ ബി ഗ്രേഡ് കിട്ടി.
"അച്ഛന്റെ പേരു കൂട്ടിച്ചേർത്ത്,ചന്ദ്രിക ഗോപിനാഥ് എന്ന പേരിലാണ് പാടിത്തുടങ്ങിയത്. അത് ഞാൻ അച്ഛന് കൊടുത്ത വാക്കായിരുന്നു. അത് കേൾക്കാൻ അച്ഛനുണ്ടായില്ല".
1986-ൽ എ ഗ്രേഡ് കിട്ടി. അത് അപ്രതീക്ഷിതമായിരുന്നു. അന്ന് കാവാലം കുമാറായിരുന്നു , പ്രോഗ്രാം എക്സിക്യൂട്ടീവ് . കെ.പി.കെ നമ്പ്യാർ സ്റ്റേഷൻ ഡയറക്ടറും."അവർ വിളിച്ച് ആ വാർത്ത അറിയിക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ചെമ്പൈ സംഗീതാത്സവത്തിൽ പാടിത്തുടങ്ങിയത് അതെത്തുടർന്നാണ്".
പാല സി.കെ രാമചന്ദ്രനാണ് ഗുരു."റേഡിയോയിലെ കർണ്ണാടക സംഗീത പാഠത്തിൽ വർഷങ്ങളോളം
അദേഹത്തിൽ നിന്ന് പാട്ട് പഠിച്ചത് ഞാനാണ്. അദ്ദേഹം വിരമിച്ച ശേഷം ഞാനും ആ പരിപാടിയിൽ സംഗീത ഗുരുവായി".
ലളിതഗാനാലാപനത്തിലും ഗ്രേഡുണ്ട്. ധാരാളം ലളിത ഗാനങ്ങളും ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഡോ.ബി. ബാലമുരളീകൃഷ്ണയ്ക്കാപ്പം ഭക്തിഗാനം പാടിയതാണ് മറക്കാനാവാത്ത ഒരു അനുഭവം. ഒരു കച്ചേരി റെക്കാർഡ് ചെയ്യാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ പരിചയപ്പെട്ടത്." അദ്ദേഹം പേരു് ചോദിച്ചു. അടുത്ത ദിവസം ഉച്ചയ്ക്ക് റേഡിയോയിൽ ഞാൻ പാടുന്നുണ്ടന്ന് അനൗൺസറും ഗായികയുമായ മായാനാരായണൻ അദ്ദേഹത്തോട് പറഞ്ഞു. അത് കേട്ട ശേഷം അദ്ദേഹം അഭിനന്ദനനമറിയിക്കുകയും സ്വന്തം ശൈലിയിൽ പാടാൻ ശ്രമിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. പിന്നെ നിലയത്തിൽ വന്നപ്പോഴാണ് ഒപ്പം പാടാൻ അവസരം കിട്ടിയത്".
ഏറെ ആരാധിച്ചിരുന്ന എം.എൽ വസന്തകുമാരി അടക്കമുള്ള ഒട്ടേറെ സംഗീതജ്ഞർ നിലയത്തിൽ വന്നപ്പോൾ അവരെ പരിചയപ്പെടാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.എം.എസ് ബാബുരാജ് സംഗീതം നൽകിയ ഒരു ലളിതഗാനം പാടിയതും മറക്കാനാവാത അനുഭവം. കെ.രാഘവന്റെയും തൃശൂർ പി.രാധാകൃഷ്ണന്റെയും ഹരിപ്പാട് കെ.പി. എൻ പിള്ളയുടെയും സംഗീത സംവിധാനത്തിൽ ധാരാളം പാട്ടുകൾ പാടിയിട്ടുണ്ട്. ഒരു ഓണപ്പരിപാടിക്ക് തൃശൂർ പി.രാധാകൃഷ്ണൻ ഒരുക്കിയ 'കഥകളിമുദ്രയെനിക്കറിയില്ല, കടമിഴിയാലും കാര്യം പറയാനറിയില്ല' എന്ന ഗാനം പ്രശസ്തമാണ്. കെ.രാഘവൻ സംഗീതം നൽകിയ ' സൗവർണ്ണ മണിത്തേരിൽ നീയണഞ്ഞു' എന്ന പാട്ട് ചന്ദ്രിക ഗോപിനാഥ് ആലപിച്ചു. ഒരു കീർത്തനയും അവർ പാടി.
മറ്റ് സഹപ്രവർത്തകരെപ്പോലെ സംഗീത സംവിധാനം നിർവഹിച്ചിട്ടില്ല."കള്ളത്തരങ്ങളൊന്നും എനിക്കറിയില്ല .അറിയാത്തത് അറിയില്ല എന്ന് തന്നെ ഞാൻ പറയും". സംഗീത പാരമ്പര്യം മകൻ ഗോപീകൃഷ്ണൻ പിന്തുടരുന്നുണ്ട്. അദ്ദേഹം സംഗീത സംവിധായകനാണ്.
ഇപ്പോൾ ശാസ്ത്രീയ സംഗീതം കേൾക്കാൻ താല്പര്യമുള്ള ധാരാളം പേരുണ്ടെന്ന് ചന്ദ്രിക ഗോപിനാഥ് പറഞ്ഞു. ടെവിഷൻ റിയാലിറ്റി ഷോകൾ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ ഒട്ടേറെ കുട്ടികൾ പങ്കെടുക്കുന്നുണ്ട്. മത്സരത്തിന് വേണ്ടി മാത്രമല്ലാതെ, അവർ പാട്ട് കാര്യമായി പഠിക്കണം.
ബി.രഞ്ജിനി വർമ്മ തിരുവനന്തപുരം നിലയത്തിൽ 34 വർഷം സ്റ്റാഫ് ആർടിസ്റ്റായിരുന്നു - 1989 മുതൽ 2023 വരെ . പൂഞ്ഞാർ സ്വദേശിനിയായ രഞ്ജിനി സംഗീതം അഭ്യസിച്ച് തുടങ്ങിയത് അമ്മ ഭവാനി തമ്പുരാട്ടിയിൽ നിന്നായിരുന്നു. ശെമ്മങ്കുടിയുടെ ശിഷ്യയായിരുന്ന അവരും സഹോദരി സുലോചന തമ്പുരാട്ടിയും ചേർന്ന് ധാരാളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് (രണ്ടു പേരുടെയും ആലാപനങ്ങൾ പിൽക്കാലത്ത് രഞ്ജിനി വർമ്മ ഒരു സി.ഡി.യിലാക്കി). ഏതാനും മാസം പാലക്കാട് രാമ ഭാഗവതരുടെ കീഴിലും പഠിച്ചു.
തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് സംഗീതത്തിൽ ബി.എയും റാങ്കോടെ എം.എ യും പാസായി."ഡിഗ്രി ഒന്നാം വർഷം മുതൽ ഡോ.കെ. ഓമനക്കുട്ടി ടീച്ചറിന്റെ കീഴിൽ സംഗീതഭ്യസനം തുടങ്ങി.ഇപ്പോൾ നാല്പതു വർഷമായി. ധാരാളം കച്ചേരികളിൽ കൂടെപ്പാടി".തുടക്കക്കാർക്കായുള്ള 'രാഗധാര' പരിപാടിയിൽ പാടിക്കൊണ്ടാണ് റേഡിയോ ബന്ധത്തിന്റെ ആരംഭം.1987-ൽ കർണ്ണാടക സംഗീതത്തിൽ ഓഡിഷൻ പാസായി, ബി- ഹൈ ആർട്ടിസ്റ്റായി. അന്ന് 50 മിനിറ്റ് ദൈർഘ്യമുള്ള തത്സമയ കച്ചേരി പാടി ."അതോടെ ആത്മവിശ്വാസം കിട്ടി".
2009ൽ എ ഗ്രേഡ് ലഭിച്ചു.കെ.പി ഉദയഭാനു , നെയ്യാറ്റിൻകര വാസുദേവൻ, എം.ജി രാധാകൃഷ്ണൻ, തൃപ്പൂണിത്തുറ കെ ഗിരിജാവർമ്മ, ഗോമതി ചിദംബരം, കെ.എസ് ഗോപാലകൃഷ്ണൻ, ബി.ശശികുമാർ , ഇരിങ്ങാലക്കുട വിജയകുമാർ , തിരുവനന്തപുരം വി.കാർത്തികേയൻ, തിരുവനന്തപുരം വി.സുരേന്ദ്രൻ , ആർ. വൈദ്യനാഥൻ, ആർ. വെങ്കിട്ടരാമൻ,സുബ്രഹ്മണി (തബല) തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.
"ആകാശവാണിയിൽ ചെല്ലുന്നത് എപ്പോഴും വീട്ടിലേക്ക് കയറി ചെല്ലുന്നതു പോലെയാണ്".
ആദ്യ കാലങ്ങളിൽ കർണ്ണാടക സംഗീത പാഠത്തിൽ പഠിതാവായിരുന്നു. നെയ്യാറ്റിൻകര വാസുദേവനായിരുന്നു ഗുരു. പിന്നീട് ഇരിങ്ങാലക്കുട വിജയകുമാറും.കാഴ്ച പരിമിതിയുള്ള ആളാണ് അദ്ദേഹം. പിൽക്കാലത്ത് സംഗീതപാഠം എടുക്കാനും അവസരം കിട്ടി."അന്ന് ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7.35നായിരുന്നു ആ പരിപാടി. കാസർകോഡ്കാരിയായ വയലിനിസ്റ്റ് മഞ്ജുള രാജേഷ് സ്ക്കൂൾ വിദ്യാർത്ഥിനിയായിരുന്ന കാലത്ത് സഹോദരി ആ പാഠങ്ങൾ കേട്ടു പഠിച്ചിരുന്നു എന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമുണ്ടായി. പലരും ഇങ്ങനെ പറഞ്ഞിട്ടുണ്ട്".
മുൻപ് ആഴ്ചയിലൊരിക്കൽ,രാവിലെ 8.20 മുതൽ 50 മിനിറ്റ് തത്സമയ സംഗീതക്കച്ചേരിയായിരുന്നു. അതിൽ ധാരാളം പാടിയിട്ടുണ്ട്."പുറത്തു നിന്നുള്ള ആർട്ടിസ്റ്റുകൾ വന്നില്ലെങ്കിലും ഞങ്ങൾ തന്നെ പാടുമായിരുന്നു". എൻ.എസ് കൃഷ്ണമൂർത്തി സ്റ്റേഷൻ ഡയറക്ടറായിരിക്കെ, ഇത്തരം ഒരു കച്ചേരി കഴിഞ്ഞ് കാന്റീനിലെത്തിയപ്പോൾ, അദ്ദേഹം അഭിനന്ദനം അറിയിച്ചത് ഏറെ സന്തോഷം നൽകിയ അനുഭവമാണ്. ഡോ.കെ. ഓമനക്കുട്ടി പങ്കെടുത്ത ദേശീയ സംഗീത സമ്മേളനങ്ങളിൽ പല പ്രാവശ്യം കൂടെപ്പാടിയിട്ടുണ്ട്. ട്രിച്ചിയിൽ ദീക്ഷിതർ കൃതികൾ മാത്രം പാടിയത് ഓർക്കുന്നു. നവാവരണ കൃതികളും നവരാത്രി കൃതികളും മുഴുവൻ അവർക്കൊപ്പം വേദികളിൽ പാടിയിട്ടുണ്ട്.
ആകാശവാണി ദേശീയസംഗീതോത്സവത്തിൽ പ്രക്ഷേപണം ചെയ്ത , ട്രിനിറ്റി ഫെസ്റ്റിവലിൽ രഞ്ജിനി വർമ്മ കച്ചേരി പാടി.നവരാത്രി മണ്ഡപത്തിൽ രണ്ട് പ്രാവശ്യം പാടിയിട്ടുണ്ട്. ചെമ്പൈ , സ്വാതിതിരുനാൾ സംഗീതോത്സവങ്ങളിലും പാടി.
പ്രക്ഷേപണങ്ങൾ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഗുരുക്കൻമാരുണ്ടായിരുന്നു." വീണവിദ്വാനായ കെ.എസ് നാരായണ സ്വാമി, ഡോ.കെ. ഓമനക്കുട്ടിയെ പഠിപ്പിച്ച ഒരു കൃതി ഞാൻ നിലയത്തിലെ ഒരു തത്സമയ പ്രക്ഷേപണത്തിൽ പാടിയപ്പോൾ ,ഒരു ഭാഗത്ത് ചെറിയ ആശയക്കുഴപ്പമുണ്ടായി. പിന്നീട് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ആ സ്ഥലത്ത് അങ്ങനെയല്ല പാടേണ്ടത്".
തിരുവനന്തപുരത്തെ നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന പ്രമുഖ സംഗീതജ്ഞരെല്ലാം ആകാശവാണിയിൽ റെക്കാർഡിങ്ങിനെത്തുക പതിവായിരുന്നു. ടി.കെ മൂർത്തി അടക്കമുള്ളവരെ പരിചയപ്പെട്ടത് ഭാഗ്യമായി. സംഗീത കോളേജ് അദ്ധ്യാപകർ കൂടിയായ മാവേലിക്കര ആർ പ്രഭാകര വർമ്മ, പി.ആർ കുമാര കേരള വർമ്മ, പാൽക്കുളങ്ങര കെ അംബികാദേവി, നെയ്യാറ്റിൻകര എം.കെ മോഹനചന്ദ്രൻ തുടങ്ങിയവരും കച്ചേരികൾ അവതരിപ്പിക്കാനെത്തും.
വൃന്ദവാദ്യം, കഥാപ്രസംഗം, നാടൻ പാട്ട് തുടങ്ങിയവയുടെ റെക്കാർഡിങ്ങും ജോലിയുടെ ഭാഗമായിരുന്നു."എന്റെ ശബ്ദം അനുയോജ്യമല്ലാത്തതിനാൽ, ലളിത ഗാനങ്ങൾ പാടിയിട്ടില്ല".
കർണ്ണാടക സംഗീതത്തിൽ അടിത്തറ ഉണ്ടെങ്കിലേ ചലച്ചിത്ര ഗാനാലാപന രംഗത്ത് ഉറച്ചു നിൽക്കാൻ കഴിയുകയുള്ളുവെന്ന് രഞ്ജിനി വർമ്മ പറഞ്ഞു."ക്ലാസിക്കൽ ബേസുണ്ടെങ്കിൽ അവർക്ക് മുന്നേറാൻ കഴിയും. പക്ഷേ,കച്ചേരികൾ അവതരിപ്പിക്കണമെങ്കിൽ വർഷങ്ങളോളം നിരന്തരം പ്രയത്നിക്കണം. മാസ്റ്റേഴ്സിന്റെ കച്ചേരികൾ കേട്ടുള്ള കേഴ്‌വിജ്ഞാനം ആവശ്യമാണ്".
പുതിയ തലമുറയെ നല്ല പാട്ടുകൾ തന്നെ കേൾപ്പിക്കണം."കുട്ടികളെ ഇപ്പോഴത്തെ രീതിയിലുള്ള വല്ലാത്ത പാട്ടുകൾ കേൾപ്പിച്ചാൽ അവരുടെ ബ്രെയ്ൻ ഡാമേജ്ഡ് ആയിപ്പോകും".പുതിയ തലമുറക്കാർക്ക് പ്രത്യേക രീതിയിലുള്ള സ്വഭാവമാണ്."അത് എന്തായാലും, ഹൃദയത്തിൽ നിൽക്കുന്ന പാട്ടുകളേ നിലനിൽക്കൂ".കാലത്തിനനുസരിച്ച് കർണ്ണാടക സംഗീതകൃതികളുടെ ആലാപനത്തിൽ മാറ്റം വരുത്താനാകില്ലെന്നും രഞ്ജിനി വർമ്മ പറഞ്ഞു.
"നവാവരണ കൃതികൾ പഴയ രീതിയിലേ പാടാൻ കഴിയൂ".'നീലവർണ്ണ പാഹിമാം ' എന്ന കീർത്തനം രഞ്ജിനി വർമ്മ ആലപിച്ചു.
ചർച്ചയിൽ പി.എം. ഷിബു പങ്കെടുത്തു. ഡി.പ്രദീപ് കുമാറും കെ. ഹേമലതയും മോഡറ്റേർമാരായി.
ഈ പരിപാടിയുടെ ശബ്ദലേഖനം മീഡിയ വേവ്സ് യൂട്യൂബ് ചാനലിലുണ്ട്.https://youtu.be/rqwPEeaGrD8?si=1F8v59nM4BZNjG_C
Labels:
ഓമനക്കുട്ടി,
കെ.രാഘവൻ,
ഗോപിനാഥ ഭാഗവതർ,
നെയ്യാറ്റിൻകര വാസുദേവൻ,
പാല സി.കെ
Subscribe to:
Posts (Atom)
feedjit
Followers
MY BOOKS -1

(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍
സൂക്ഷ്മദര്‍ശിനി BOOKS-2

സൂക്ഷ്മദര്‍ശിനി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ
GREENRADIO -കവിതാലാപനങ്ങൾ
Labels
(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ
(1)
100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY
(1)
4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ /
(1)
A SATITRE
(1)
ABHAYA MURDER CASE AND MEDIA
(2)
AII India Radio
(1)
AMBEDKAR GREEN ARMY
(1)
ANNA HAZARE
(1)
ASSEMBLIES
(1)
AUTO DRIVERS IN KOZHIKODE
(1)
Aalkkoottam inland magazine
(1)
BABA AMTE
(1)
BAN ON TEACHERS WEARING SAREE IN KERALA
(1)
BANGALURU
(1)
CAPSULES
(1)
CASTE IN POLITICS
(1)
CHENGARA LAND STRUGGLE TO NEW HEIGHTS
(1)
COMMUNITY CYCLING IN PARIS
(1)
CORRUPTION IN HIGHER EDUCATION SECTOR
(1)
CULTURAL OUTRAGE IN THE NAME OF KHADI IN KERALA
(1)
CULTURAL POLICE IN KERALA
(1)
CYBER ACT
(1)
CYBER TERRORISM
(1)
CYCLING IN LAKSHADWEEP
(1)
Church in Kerala
(2)
D.Parameswaran Potti
(1)
DEEMED UNIVERSITIES
(1)
DR VERGHESE KURIEN
(1)
DUDABHAI
(1)
FILMREVIEW
(1)
G M FOODS
(1)
GLOBAL WARMING AND KERALA
(1)
GOA
(1)
GREEN RADIO PODCASTS
(1)
GREEN RADIO-PODCAST
(1)
GREEN RADIO-എങ്ങനെ കേള്‍ക്കാം
(1)
HEALTH TOURISM IN INDIA
(1)
HINDUSTANI MUSIC IN KERALA
(1)
HUMOUR
(1)
I T PROFESSIONALS
(1)
I too had a dream
(1)
IFFI 2011
(1)
INDIA BEYOND COPENHAGEN
(1)
IT'S MAN-MADE
(1)
Indian Performing Rights
(1)
Indian tie
(1)
JASMINE REVOLUTION
(1)
JASMINE REVOLUTION IN INDIA
(1)
JUDICIARY
(1)
JUSTICE CYRIAC JOSEPH
(1)
KASARGODE DWARF
(1)
KERALA MUSLIMS AND DEMOCRACY
(1)
KERALA.KARNATAKA
(1)
KOCHI METRO
(1)
Kochi F M
(2)
LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST
(1)
LOK PAL BILL
(1)
LOKAYUKTHA
(1)
Little Magazines in Kerala
(1)
MAHATMA GANDHI
(2)
MAKARAJYOTI FARCE
(1)
MANGALA DEVI TEMPLE
(1)
MARTIN LUTHER KING JNR
(1)
MEDIA IN KERALA
(1)
MY BOOKS
(2)
Mavelikara
(1)
NEGATIVE VOTING RIGHT
(1)
NEIGHBOURHOOD SCHOOLS
(1)
NIGHT LIFE
(1)
Nationalisation of segregated graveyards
(1)
OCCUPY WALL STREET
(2)
ONAM AND TV SHOWS IN KERALA
(1)
Onam
(2)
PAIDNEWS
(1)
Poverty in America
(1)
QUALITY OF KWA TAP WATER
(1)
QUEEN'S ENGLISH IN KERALA
(1)
RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS
(1)
REFERENDUM ON MAJOR DECISIONS
(1)
RELIGION OF ELEPHANTS IN KERALA?
(1)
ROYALTY TO MUSIC PERFORMANCES
(1)
Real estate on Moon
(1)
SATIRE
(4)
SEX
(1)
SOCIAL ILLITERACY IN KERALA
(1)
STATUES
(1)
SUBHA MUHOORTHA FOR CAESAREAN SURGERY
(1)
SUBHASH PALEKAR
(1)
SUFI PARANJA KATHA
(1)
SUPERSTITION AT SABARIMALA
(1)
SUTHARYAKERALAM: A HIGHTECH FARCE
(1)
SWINE FLUE AND MEDIA
(1)
THE CHURCH ON CHILD- MAKING SPREE
(1)
THE FOOD SECURITY ARMY IN KERALA
(1)
THE MAKING OF GOONDAS IN KERALA.
(1)
THE PLIGHT OF THE AGED IN KERALA
(1)
THE RIGHT TO FREE AND COMPULSORY EDUCATION BILL
(1)
THE SILENT MINORITY:BACKBONE OF INDIAN DEMOCRACY
(1)
THEKKADI
(1)
Thoppippala
(1)
URBANISATION
(1)
V.Dakshinamoorthy
(1)
VECHUR COWS
(1)
VELIB.FREEDOM BIKE
(1)
VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ
(1)
WHY DO PEOPLE DIE OF COLDWAVES IN NORTH INDIA?
(1)
WOMEN RESERVATION IN PARLIAMENT
(1)
cyber crime case against blogger
(2)
first F.M station in Kerala
(1)
greenradio podcasts
(1)
local radio station
(1)
national heritage animal
(1)
parallel publications in Malayalam
(1)
woman paedophile
(1)
അംബേദ്കർ
(2)
അംബേദ്കർ ഗ്രീൻ ആർമി
(1)
അക്ബറാന
(1)
അക്ഷയതൃതീയ
(1)
അക്ഷയതൃതീയ AKSHAYATHRUTHIYA
(1)
അഗസ്റ്റിൻ ജോസഫ്
(1)
അങ്കിൾ ജഡ്ജ് സിൻഡ്രോം”
(1)
അതിവേഗപാത
(1)
അതിശൈത്യമരണങ്ങൾ
(1)
അനുഭവം
(1)
അമുൽ
(1)
അമേരിക്കയിലെ ദരിദ്രർ
(1)
അയ്യങ്കാളി
(1)
അഷ്ടമംഗലദേവപ്രശ്നം
(1)
ആട്-തേക്ക്-മാഞ്ചിയം
(1)
ആര്‍ഭാടങ്ങള്‍
(1)
ആള്‍ക്കൂട്ടം
(2)
ആർ.വിമലസേനൻ നായർ
(1)
ആൽബർട്ടോ ഗ്രനാഡോ
(1)
ആൾക്കൂട്ടം ഇൻലന്റ് മാസിക
(2)
ഇന്ത്യ
(1)
ഉഴവൂര്‍
(1)
എ.എൻ.സി
(2)
എം.എ.എസ്
(1)
എം.എഫ് ഹുസൈൻ
(1)
എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി
(1)
എസ്.എൻ.ഡി.പി
(1)
ഏംഗത്സ്
(1)
ഏട്ടിലെ പശു
(1)
ഏഷ്യാഡ്
(1)
ഐ.എസ്.അര്‍.ഓ
(1)
ഒക്യുപൈ വാൾ സ്ട്രീറ്റ്
(1)
ഒക്സിജന്‍ പാര്‍ലർ
(1)
ഒറ്റപ്പാലം
(1)
ഒറ്റയാൾ
(3)
ഓ.എൻ.വി
(1)
ഓഡിയോ
(1)
ഓണം
(1)
ഓർമ്മകൾ
(1)
ഓർമ്മയാണച്ഛൻ
(1)
കഞ്ഞി
(1)
കണ്ടതും കേട്ടതും
(2)
കള്ളപ്പണം
(1)
കവരത്തി
(1)
കവിതാലാപനം
(2)
കാല്‍കഴുകിച്ചൂട്ടൽ
(1)
കാളന്‍
(1)
കാളയിറച്ചി
(1)
കാസർകോഡ് ഡ്വാർഫ്
(1)
കാർഷിക യന്ത്രവത്കരണം
(1)
കാർഷിക വിപ്ലവം
(1)
കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ
(1)
കാൽകഴുകിച്ചൂട്ടൽ
(1)
കീഴാചാരം
(1)
കുഞ്ഞപ്പ പട്ടാന്നൂർ
(1)
കുറിപ്പ്
(1)
കൂറുമാറ്റം
(1)
കൃഷ്ണയ്യർ
(1)
കെ.ആര്‍.നാരായണന്‍
(1)
കെ.ആർ.ടോണി
(1)
കെ.ഗിരിജ വർമ്മ
(1)
കെ.ഗിരിജാവർമ
(1)
കെ.വി.ഷൈൻ
(1)
കോണകം
(2)
ക്ലാസിക്ക് മെട്രോ
(1)
ക്ഷേത്രപ്രവേശനം
(1)
കൻഷിറാം
(1)
ഖവാലി
(1)
ഗജ ദിനം
(1)
ഗിരിപ്രഭാഷണം
(1)
ഗീർ പശു
(1)
ഗുണ്ടായിസം
(1)
ഗുണ്ടാരാജ്
(1)
ഗുരുവായൂർ
(1)
ഗോൾചെറെ
(1)
ഗ്രാമസഭ
(1)
ഗ്രീൻ കേരള എക്സ്പ്രസ്
(1)
ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ്
(2)
ചണ്ഡിഗർ
(1)
ചന്ദ്രൻ
(1)
ചരിത്രം
(1)
ചലച്ചിത്രനിരൂപണം
(1)
ചലച്ചിത്രവിചാരം-ഒരെ കടല്‍
(1)
ചിഡ് വാര
(1)
ചിത്രകാരൻ
(2)
ചൂടുവെള്ളത്തിൽ വീണ
(1)
ചെ ഗുവേര
(1)
ചെങ്ങറ
(2)
ചൊവ്വാ
(1)
ജഗ്ജ്ജീവന്‍ റാം
(1)
ജനകീയകോടതി
(1)
ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY
(1)
ജാവേദ് അക്തർ
(1)
ജീവത്സാഹിത്യംശശി തരൂർ
(1)
ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ
(1)
ജ്ഞാനഗുരു
(1)
ടോപ്പ്ലസ്
(1)
ടോൾ
(1)
ഡോ ജോൺ മത്തായി
(1)
ഡ്രസ് കോഡ്
(1)
ഡൽഹി
(1)
തഥാഗതൻ
(1)
താതാ നിന്‍ കല്പനയാല്‍
(1)
താഹ്രീർ സ്കൊയർ
(1)
തൃപ്പൂത്താറാട്ട്
(1)
തെമ്മാടിക്കുഴി
(1)
തോർത്ത്
(1)
ത്യാഗികൾ
(1)
ത്രിവര്‍ണ്ണപതാക
(1)
ദ കിഡ് വിത്ത് എ ബൈക്ക്
(1)
ദളിത്
(1)
ദാരിദ്ര്യരേഖ
(1)
ദൃഷ്ടിപഥം
(17)
ദേശീയ ഉത്സവം
(1)
ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM
(1)
ധവളവിപ്ലവം
(1)
നക്ഷത്രഫലം
(1)
നര്‍മ്മം
(1)
നല്ലതങ്ക
(1)
നവമാദ്ധ്യമങ്ങൾ
(1)
നവവത്സരാശംസകള്‍
(1)
നസീറാന
(1)
നാഗസന്യാസിമാർ
(1)
നാരായണ പണിക്കർ
(1)
നെൽസൺ മണ്ടേല
(1)
നേർച്ചസദ്യ
(1)
നർമ്മം
(2)
നർമ്മദ
(1)
പരിഹാരക്രിയ
(1)
പി.ഉദയഭാനു
(4)
പി.ഭാസ്‌കരന്‍
(1)
പി.സായ് നാഥ്
(1)
പിണറായി
(1)
പുസ്തകനിരൂപണം
(1)
പൂന്താനം
(1)
പൈതൃകമൃഗം
(1)
പൊതുസീറ്റുകൾ
(1)
പൊന്നമ്പലമേട്
(1)
പൊർഫീരിയോ
(1)
പോഡ്കാസ്റ്റ്
(1)
പൌലോസ് മാർ പൌലോസ്
(1)
പ്രതിമകൾ
(1)
പ്രാക്കുളം ഭാസി
(1)
പ്രിയനന്ദനൻ
(1)
പ്രേം നസീർ
(1)
പ്ലാവില
(1)
ഫലിതം
(5)
ഫലിതം A FRIENDSHIP DAY DISASTER
(1)
ഫസ്റ്റ്ഗ്രേഡർ
(1)
ഫിദൽ
(1)
ഫെമിനിസ്റ്റ്
(1)
ഫ്രന്‍ഡ്ഷിപ് ഡേ
(1)
ബഷീർ
(3)
ബാബ ആംതെ/
(1)
ബാബുരാജ്
(1)
ബി.ഓ.ടി
(1)
ബുർക്ക
(1)
ബൊളീവിയ
(1)
ഭക്ഷ്യ അരക്ഷിതാവസ്ഥ
(1)
ഭക്ഷ്യ സുരക്ഷാ സേന
(1)
ഭാവി രാഷ്ട്രീയ അജണ്ട
(1)
ഭൂമിക്കൊരു ചരമഗീതം
(2)
മംഗളാദേവി ക്ഷേത്രം 2001-
(1)
മകരജ്യോതി
(1)
മതം
(2)
മദ്യപാനം
(2)
മമത
(1)
മമ്മൂട്ടി
(2)
മറൂഗ
(1)
മഹാസ്ഥാപനം
(1)
മാഡം കാമ
(1)
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്
(1)
മാദ്ധ്യമസദാചാരം
(1)
മാധവന്‍ നായര്‍
(1)
മാധ്യമം
(3)
മാപ്പിളപ്പാട്ട്
(1)
മായാവതി
(1)
മാര്‍ക്സ്
(1)
മുല്ലപ്പൂ വിപ്ലവം
(1)
മുസ്ലീം സാക്ഷരത
(1)
മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക്
(1)
മേധാ പട്ട്കർ
(1)
മേഴ്സി മാത്യു
(2)
മൈഥിലി
(1)
മൊബൈൽ ഫോൺ
(1)
മോഹൻലാൽ
(1)
യൂത്ത് ഒളിമ്പിക്സ്
(1)
യേശുദാസ്
(1)
രാമനുണ്ണി
(1)
രാഷ്ട്രപതി
(1)
രാഷ്ട്രീയം
(7)
രാഷ്ട്രീയസദാചാരം
(1)
റഷ്യ
(1)
റഷ്യയിലെ ജനസംഖ്യ
(1)
റിവോദിയ
(1)
റെസിഡന്റ്സ് അസ്സോസിയേഷൻ
(1)
റേഡിയോ
(6)
റേഡിയോ സ്കിറ്റ്
(1)
റോഡ് സുരക്ഷാവാരം
(1)
റൌൾ
(1)
റ്റിന്റുമോൻ
(1)
ലെനിൻ
(2)
ലേഖനം
(12)
ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ
(1)
ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR
(1)
ലോക അണക്കെട്ട് കമ്മീഷൻ
(1)
ലോക് അദാലത്ത്
(1)
ളാഹ ഗോപാലൻ
(1)
വടയക്ഷി
(1)
വന്ദേ മാതരം
(1)
വാലന്റൈന്‍സ് ഡേ
(1)
വാസ്തു
(1)
വാസ്തുദോഷനിവാരണക്രിയ
(1)
വാഹനപരിശോധന
(1)
വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE
(1)
വി.പി.സിങ്ങ്
(1)
വിജയ് യേശുദാസ്
(1)
വിദ്യാരംഭം
(1)
വിന്നി
(2)
വിരുദ്ധോക്തി
(1)
വിശുദ്ധഗ്രന്ഥങ്ങൾ
(1)
വിശ്വപൌരന്‍
(1)
വെച്ചൂർ പശു
(1)
വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ
(1)
ശതാഭിഷേകം
(2)
ശനിദോഷ നിവാരണണപൂജ
(1)
ശബരിമല
(3)
ശരീര ഭാഷ
(1)
ശവി
(1)
ശാർക്കര
(1)
ശില
(1)
ശുദ്ധികലശം
(1)
ശുഭമുഹൂർത്തപ്രസവം.
(1)
ശ്രീനാരായണ ഗുരു
(4)
ശർബാനി
(1)
ഷൈൻ
(1)
സംഗീതം
(1)
സദാചാര പൊലീസ്
(1)
സദാചാരാപഭ്രംശം
(1)
സഫലമീയാത്ര
(1)
സമൂഹികബോധം
(1)
സാമൂഹികം
(3)
സാമൂഹികം.
(1)
സാമൂഹികം.CYBER ACT IN KERALA
(1)
സാമൂഹികം.പന്നിപ്പനി
(1)
സാമൂഹികം/ ലേഖനം/
(3)
സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി
(1)
സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില
(1)
സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം
(1)
സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES
(1)
സാമൂഹികം/ ലേഖനം/ B B C
(1)
സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA
(1)
സാമൂഹികം/ ലേഖനം/ COMMONWEALTH GAMES
(1)
സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL
(1)
സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY
(1)
സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK
(1)
സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA
(1)
സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT
(1)
സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES
(1)
സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE
(1)
സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA?
(1)
സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA
(1)
സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA
(1)
സാമൂഹികം/ ലേഖനം/ ആന
(1)
സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം
(1)
സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ
(1)
സാമൂഹികം/ ലേഖനം/ ഗ്രാമസഭ
(1)
സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം
(1)
സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ
(1)
സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ
(1)
സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം
(1)
സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ
(1)
സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ
(1)
സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട്
(1)
സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO
(1)
സാമൂഹികം/ ലേഖനം/FUKUOKA
(1)
സാമൂഹികം/ ലേഖനം/THE CASTE
(1)
സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS
(1)
സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS
(1)
സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE
(1)
സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA
(1)
സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM
(1)
സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ
(1)
സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ്
(1)
സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ
(1)
സാമൂഹികം/ ലേഖനം/ദയാബായി/DAYABAI
(1)
സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം
(1)
സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ
(1)
സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/
(1)
സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ്
(1)
സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS
(1)
സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത
(1)
സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES?
(1)
സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY
(1)
സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍
(1)
സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ
(1)
സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ
(1)
സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ
(1)
സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/
(1)
സാമൂഹികം/ ലേഖനം/ഷബാന ആസ്മി
(1)
സാമൂഹികം/ ലേഖനം/സംവരണമണ്ഡലം
(1)
സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA
(1)
സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക
(1)
സാമൂഹികം/അയ്യങ്കാളി
(1)
സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം
(1)
സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ്
(1)
സാമൂഹികം/മുല്ലപ്പൂ വിപ്ലവം
(1)
സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR
(1)
സാമൂഹികം/ലക്ഷദ്വീപ്
(1)
സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP
(1)
സാമൂഹികം/ലേഖനം
(6)
സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY
(1)
സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO
(1)
സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം
(1)
സാമൂഹികം/സിംല
(1)
സാമൂഹികംരാവുണ്ണി
(1)
സാമൂഹികവിസ്ഫോടനം
(1)
സാമ്പത്തിക മാന്ദ്യം
(1)
സി.എം.എസ് കോളേജ്
(2)
സിദ്ധമതം
(1)
സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ
(1)
സുരേഷ് ഗോപി
(1)
സൂഫി പറഞ്ഞ കഥ
(1)
സൈക്കിള്‍
(1)
സൈക്കിൾ
(1)
സൈബർ നിയമം
(1)
സോജ
(1)
സോഷ്യലിസ്റ്റ്
(1)
സ്കിറ്റ്
(1)
സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
(1)
സ്വർണ്ണക്കമ്മൽ
(1)
സ്വർണ്ണഭ്രമം
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012
(1)
ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR
(1)
ഹാസ്യം
(34)
ഹാസ്യം.ഫലിതം
(3)
ഹാസ്യം.ഫലിതം SATIRE
(1)
ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ
(1)
ഹീഗ്വര
(1)
ഹൈടെക് നിരക്ഷരർ
(1)
ഹൈറേഞ്ച് ഡ്വാർഫ്
(1)