ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Wednesday 18 August 2010

സാരിയുടുത്ത ടീച്ചർ ആൺകുട്ടികളെ വശീകരിക്കുന്ന വിധം....

സാരി ഒരു സെക്സി വേഷമാണോ?

അതേ എന്നാണു എന്റെ ഉത്തരം.സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം എന്നപേരിൽ ഞാനൊരു ഗവേഷണപ്രബന്ധം തന്നെ അഞ്ചു വർഷം മുൻപ് മാതൃഭൂമി ഓണപ്പതിപ്പിൽ എഴുതിയിട്ടുണ്ടു.

അതെന്തായാലും,ഭാ‍വശുദ്ധിയുള്ള ഉത്തമഭാരതസ്ത്രീകളുടെ മാതൃകാവേഷമായാണു സാരി വിശേഷിപ്പിക്കപ്പെട്ടുപോരുന്നത്.ശരീരം നന്നായി മറയ്ക്കുന്നതും,സ്ത്രീയുടെ സ്വതന്ത്ര വിഹാരത്തെ ഒരു രീതിയിലും തടസപ്പെടുത്താത്തതും ലഭ്യമായതിൽ വെച്ച് ഏറ്റവും മാന്യവും ആകർഷകവും സൌകര്യപ്രദവുമായ ചുരീദാർ ദേവന്മാർക്കുപോലും അലർജിയാണെന്ന് കവടിനിരത്തി കണ്ടുപിടിച്ച പരട്ട മൂരാച്ചികളുടെ നാടാണിത്. അവർക്ക് സാരിയോട് പെരുത്ത ഇഷ്ടമാണത്രേ.

ബുദ്ധിമുട്ടി അലക്കിത്തേച്ച്,സമയമെടുത്ത് അതിനുള്ളിൽ കയറിപ്പറ്റി നല്ല അനുസരണയുള്ള ഭാരതസ്ത്രീരത്നങ്ങളായി പള്ളിക്കൂടങ്ങളിലെത്തുന്ന അദ്ധ്യാപികമാരോട് അടുത്തിടെ ചില സ്വകാര്യസ്കൂൾ മാനേജർമാർ കണ്ണുരുട്ടിക്കാണിച്ചുവരുന്നതായി വാർത്തയുണ്ടായിരുന്നു.വയറും കഴുത്തും,അതിനേക്കാൾ ഗ്രേഡ്കൂടിയ ഭാഗങ്ങളും കാണിച്ച് ആൺപിള്ളേരെ വശീകരിച്ച് വഴിതെറ്റിക്കുന്നതിനാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ,പാലക്കട് ജില്ലയിലെ ചില സ്കൂളുകളിൽ സാരിക്ക് വിലക്ക് ഏർപ്പെടുത്തി.സാരി ഉടുക്കാം,പക്ഷേ ളോഹ പോലത്തെ ഓവർകോട്ടിടണം.ടീച്ചർമാരുടെ സെൻസിറ്റീവ് പ്രദേശങ്ങൾ മൂടിപ്പുതപ്പിച്ച് ഭദ്രമാക്കാൻ വ്യത്യസ്ത മതവിഭാഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളുകൾ ഏതാണ്ട് സമാന ഓവർകോട്ടുകളാണു നിർദ്ദേശിച്ചിരിക്കുന്നത്.

വിവിധ മത വിഭാഗങ്ങളിൽ പെട്ടവരും മതമേയില്ലാത്തവരും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പൊതുവിദ്യാലയങ്ങളിൽ പൌരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഡ്രസ്കോഡ് ഏർപ്പെടുത്താൻ ഇവർക്കെങ്ങനെ ധൈര്യം വന്നു?

കുട്ടികളും അദ്ധ്യാപികമാരും പൊട്ടും വളയും മാലയും ധരിക്കുന്നത് വിലക്കിയിരിക്കുന്ന ആയിരക്കണക്കിനു വിദ്യാലയങ്ങൾ കേരളത്തിലുണ്ടെന്ന് അറിയുക.വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ച “ദൈവമേ കൈതൊഴാം” എന്ന മതേതരമായ പൊതു പ്രാർത്ഥനയ്ക്കും “ജനഗണ മന”യ്ക്കും പകരം തങ്ങളുടെ മതപ്രാർത്ഥനകൾ എല്ലാവരിലും അടിച്ചേൽ‌പ്പിക്കുകയും അതിനു സാമൂഹികാംഗീകാരം കിട്ടുകയും ചെയ്ത ദുസ്ഥിതിയെക്കുറിച്ച് ഈ ബ്ലോഗിൽ എഴുതിയിരുന്നത് ഓർക്കുക.സ്വകാര്യ സ്കൂളുകളിൽ എന്തും ആവാം.ചോദിക്കാനും പറയാനും ആരുമില്ല.

പിന്നെ,മാനേജർമാർക്ക് ലക്ഷം ലക്ഷം കൈക്കൂലി കൊടുത്ത് നിയമനം വാങ്ങി ഈ സ്കൂളുകളിൽ കയറിക്കൂടിയ വാദ്ധ്യാന്മാർക്കും വാദ്ധ്യായനിമാർക്കും ഇതു തന്നെ വേണം.അത്രയ്ക്ക് യോഗ്യരാണു അവർ.അനുഭവിക്കട്ടെ ,സാരിയുടുത്ത ഈ വടയക്ഷികൾ!

എന്തു പറയുന്നു?

35 comments:

മുകിൽ said...

സാരി എന്ന ഉടുവസ്ത്രം എത്രയേറെ നൂറ്റാണ്ടുകളായി ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ടു വരുന്നു. എന്നിട്ടിപ്പോൾ പെട്ടെന്ന്, സാരി വിദ്യാർത്ഥികളെ വഴിതെറ്റിക്കും എന്ന കണ്ടുപിടുത്തമുണ്ടായിരിക്കുന്നു! എന്റെ ദൈവമേ! നമുക്കൊക്കെ ഭ്രാന്ത് ദിനം തോറും മൂത്ത് മൂത്ത് എവിടം വരെയെത്തി എന്നോർത്ത് തല തരിക്കുന്നു എനിക്ക്.

RHood said...

തലട്ത്തൊട്ടപ്പനു എന്തുമാവാം.... അതാണു സ്തിതി.... 10 - 15 ലക്ഷം എണ്ണി കൊടുത്തിട്ട് സാരി പാടില്ല.. അതു വ്അശീകരിയ്ക്കും എന്നൊക്കെ പറയാനും കൂടാതെ ചുരിദാർ ടീച്ചർമാരിട്ടാൽ അതിനു സൈഡും ഓപ്പൺ ആകാൻ പാടില്ല എന്നൊക്കെ നിയമം വയ്ക്കുന്ന ഇമ്മാതിരി മേലാളൻ മാരെ അടിച്ച് തെളിച്ച് ചാണകം തളിച്ച് അവരുടെ മനസ് നന്നാക്കണം!

Akbar said...

ഞാന്‍ പഠിച്ച കാലത്ത് ടീച്ചരമാര്‍ സാരി ഉടുത്തായിരുന്നു വന്നിരുന്നത്. അന്നൊന്നും അവരുടെ സാരി ഞങ്ങളെ വഴി തെറ്റിച്ചിട്ടില്ല. ഇപ്പോഴത്തെ കുട്ടികള്‍ വഴി തെറ്റുന്നത് സാരി ഉടുത്ത ടീച്ചര്‍മാരെ കണ്ടത് കൊണ്ടല്ല . രോഗിക്കാണ് ചികിത്സ വേണ്ടത്. അല്ലാതെ ഡോക്ടര്‍ക്കല്ല. (പിന്നൊരു കാര്യം പറയട്ടെ. Sari is an Uncomfortable dress for women I think, but it is not the matter for what we discussed).

Anonymous said...

എട്ടാം ക്ളാസ്‌ കഴിഞ്ഞപ്പോള്‍ റ്റീചര്‍മാരുടെ പൊക്കിള്‍ ചുഴിയും പുറ വടിവും ബോയ്സ്‌ ശ്രധിക്കാന്‍ തുടങ്ങുന്നു എന്നതാണു വസ്തുത ഒരു പ്രസവം കഴിഞ്ഞാല്‍ ചാടിയ വയര്‍ സാരിയില്‍ മറയ്ക്കാന്‍ കഴിയില്ല, അതുപോലെ ബോര്‍ഡില്‍ എഴുതുമ്പോള്‍ ബ്ളവുസ്‌ സ്ഥാനചലനം വരും ഇതൊക്കെ മുതിര്‍ന്ന കുട്ടികള്‍ ആദ്യം ചൂണ്ടിക്കാണിക്കും പതുക്കെ മറ്റുള്ളവരും ലൈംഗിക ചോദനകള്‍ക്ക്‌ പ്രചോദനം ആക്കും എന്നതൊരു സത്യം ആണു , വഴി തെറ്റും എന്നൊക്കെ പറയുന്നത്‌ കള്ളം, അങ്ങിനെ ആണെങ്കില്‍ ഷകീല പടങ്ങള്‍ കണ്ട്‌ എല്ലാരും വഴി തെറ്റിയിരിക്കണമല്ലോ സെക്സ്‌ പ്രക്യ്തിയുടെ നിയമം ആണു ഇനി എല്ലാം പൊതിഞ്ഞു വച്ചാല്‍ വെളിയില്‍ കാണുന്ന വിരല്‍ സെക്സി ആയി തോന്നും

Joker said...

മുഴുത്ത നീ‍ല പടങ്ങളും, സിനിമകളും ഒക്കെ നിരന്തരം മൊബൈല്‍ ഉപയോഗിച്ചും , കമ്പ്യൂട്ടറ്രില്‍ കണ്ടും വളരുന്ന ഒരു വിഭാഗമാണിന്ന് സ്കൂള്‍ വിദ്യാര്‍ഥി സമൂഹം, ബ്ലൂ പടങ്ങളുടെ സിഡി കളക്ഷനുള്ള 8 ഉം പത്തും തരക്കാരനെ കണ്ടാല്‍ ഇപ്പോള്‍ ആര്‍ക്കും വലിയ അല്‍ഭുതമില്ല.. അപ്പോള്‍ നോട്ടത്തിലും , ആംഗ്യത്തിലും ഒക്കെ മാറ്റം ഉണ്ടായേക്കാം. എന്ത് വേണമെന്ന് രക്ഷിതാക്കളും കൂടി ആലോചിക്കട്ടെ.

അക്ബര്‍ മഷ് പറഞ്ഞ പോലെ എനിക്ക് എന്നെ പഠിപ്പിച്ച് ടീച്ചര്‍മാരെ ഒരിക്കലും ഇങ്ങനെ കാണാന്‍ പറ്റിയിട്ടില്ല. പക്ഷെ കാലം ഇച്ചിരി മാറിയിട്ടില്ലേ ? പക്ഷെ വഴി തെറ്റും എന്നൊന്നും പറഞ്ഞു കൂട.

Unknown said...

അക്ബര്‍ പറഞ്ഞതാണ് ശരി. പക്ഷെ ആരുഷി പറഞ്ഞതാണ് കാര്യം. “സെക്സ്‌ പ്രകൃതിയുടെ നിയമം ആണു ഇനി എല്ലാം പൊതിഞ്ഞു വച്ചാല്‍ വെളിയില്‍ കാണുന്ന വിരല്‍ സെക്സി ആയി തോന്നും” വാസ്തവത്തില്‍ മനസ്സിലാണ് സെക്സ്. കാഴ്ചയിലല്ല. സെക്സ് വഴി തെറ്റിക്കും എന്നത് അനാവശ്യമായ ഭീതിയാണെന്ന് തോന്നുന്നു. പക്ഷെ മൂല്യബോധം ഇല്ലെങ്കില്‍ മനുഷ്യന്‍ പിശാചായി പോകും. അത് സെക്സിന്റെ കാര്യത്തില്‍ മാത്രമല്ല. ആരോഗ്യകരമായ കുടുംബബന്ധം രക്ഷിതാക്കള്‍ക്കും മക്കള്‍ക്കും ഇടയെ ഉണ്ടെങ്കില്‍ അത്തരം കുടുംബത്തില്‍ വളരുന്ന കുട്ടികള്‍ ഒരിക്കലും വഴി തെറ്റില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

പണ്ടുള്ള ആ ക്ലാസ്സെടുക്കുമ്പോഴുള്ള പുറം തിരിഞ്ഞും,കുനിഞ്ഞും ഒക്കെയുള്ള ശരീരവടിവുകളും, വട ചൈതന്യവുമൊക്കെ തന്നെയാണ് ഏറ്റവും ഇമ്പമാർന്ന അറിവുകൾ...!

അതിൽ നിന്നും പ്രണയം വളർന്നൂ....കവിതകൾ വന്നൂ...കാമുകിമാർ ഉണ്ടായി,...,...,...

ഈ അനുവജ്ഞാനങ്ങളെല്ലാം പുത്തൻ തലമുറക്ക് നിഷേദിക്കുന്നുവോ....?

റോസാപ്പൂക്കള്‍ said...

ഇതിലൊക്കെ എത്ര എളുപ്പമാണ് ഈ പെണ്ണുങ്ങളെ അങ്ങ് നിരോധിക്കല്‍ .എങ്ങും പടില്ല ഈ മാറും പോക്കിളുമൊക്കെയുള്ളവര്‍. അവര്‍ ബസ്സ്‌ സ്റ്റോപ്പ്‌ , സിനിമാശാലകള്‍ അങ്ങനെ നല്ല മനുഷ്യര്‍ കൂടുന്നിടത്തെങ്ങും വരാതിരിക്കാനായി വോളണ്ടിയെര്സിനെയും നിയമിക്കണം

ചാർ‌വാകൻ‌ said...

റോസാപ്പൂ പറഞ്ഞ കാര്യം ആലോചിക്കാഞ്ഞതല്ല.
പക്ഷേ പണത്തിന്റെ കാര്യത്തിൽ ഇവറ്റകളാണ് ലാഭം.

chithrakaran:ചിത്രകാരന്‍ said...

ഒരു 30 കൊല്ലം മുന്‍പ് മുലദര്‍ശനം, ചന്തിദര്‍ശനം, ലിംഗദര്‍ശനം എന്നതൊന്നും ഭാവനയിലോ മൊബൈലിലോ,കമ്പ്യൂട്ടറിലോ കാണേണ്ട ഗതികേടൊന്നും മലയാളിക്കുണ്ടായിരുന്നില്ല. ചെറിയമ്മയുടെ വീട്ടിലെ 90 വയസ്സുള്ള പാലക്കാട്ടുകാരി നാവുഅമ്മയും,അയല്‍പ്പക്കത്തെ കുഞ്ഞമ്മായിയും നീണ്ടു വെളുത്ത മുലകള്‍ ഊഞ്ഞാലാട്ടിക്കൊണ്ടാണ് നടന്നിരുന്നത്. ആരും അയ്യ്യേന്ന് പറയുകയോ മുലയില്‍ കയറി പിടിക്കുകയോ ചെയ്തിരുന്നില്ല. കുറച്ചകലെയുള്ള വീട്ടിലെ ആറടി പൊക്കക്കാരിയും ഭ്രാന്തിയുമായ വള്ളിമ്മേടത്തി ഹൂറിപോലെ സുന്ദരിയായ തൊട്ടയല്‍പ്പക്കത്തെ കൈത്താത്തയുമായി വക്കാണം കൂടുംബോള്‍ ഏറ്റവും അവസാനത്തെ ഇനമായി വള്ളിമ്മേടത്തിയുടെ ഇരുണ്ട് ഒട്ടിയ ചന്തിയും, കൈത്തത്തയുടെ മത്തങ്ങാപോലുള്ള അടിവസ്ത്രം കൊണ്ട് അതിര്‍ വരംബിടാത്ത ചന്തികളും പരസ്പ്പരം മുണ്ടുപൊക്കി കാണിക്കുക ഒരു കലാപരിപാടിയായിരുന്നു. അടിവസ്ത്രമില്ലാത്ത മറ്റൊരു മനോഹര ചന്തിക്ക് ഉടമ ആമിനത്താത്തയായിരുന്നു. അന്നൊന്നും അതിനെ ലൈംഗീകതയുമായി ആരും ബന്ധപ്പെടുത്തിയിരുന്നില്ല.പ്രതിഷേധത്തിന്റെ ഒരു ഭാഷമാത്രമായിരുന്നു തുണിപൊക്കിക്കാണിക്കല്‍. സ്വന്തം വീടുകളിലെയും നാട്ടുകാരുടേയും ചന്തികളും, മുലകളും,ലിംഗങ്ങളും കുളക്കടവുകളിലോ
പുഴയിലോ,തോട്ടിലോ,കുളിപ്പുരയിലോ,വെളിക്കിരിക്കുന്ന പറംബുകളിലോ വയല്‍ വരമ്പത്തോ ജനം യഥേഷ്ടം വെളിപ്പെടുത്തുന്നതില്‍ മൊബൈല്‍ ക്യാമറകളേയോ
തുറിച്ചു നോട്ടക്കാരേയോ അന്ന് ഭയപ്പേടേണ്ടിവന്നിരുന്നില്ല.
എല്ലാര്‍ക്കും ഉള്ളതുതന്നെ തനിക്കും ഉള്ളു എന്ന അറിവ് അന്ന് എല്ലാര്‍ക്കുമുണ്ടായിരുന്നു. പിന്നെ ഈ പൊതു സ്ഥലങ്ങളില്‍ നിന്നെല്ലാം മലയാളി ഉള്‍വലിഞ്ഞതാണ് പ്രശ്നമായത്. നമ്മുടെ കുളിമുറികളും കക്കൂസുകളുടേയും പ്രചാരം കൂടിയതാണ് നമ്മുടെ ഒളിഞ്ഞു നോട്ടത്തിന്റേയും ലൈഗീക ദാരിദ്ര്യത്തിന്റെ ഒന്നാം പ്രതി എന്നാണ് (മലയാളിക്ക് നഷ്ടപ്പെട്ട ശോധന !)ഒരു ബ്ലോഗര്‍ കണ്ടെത്തിയിരിക്കുന്നത്.അതാണു ശരിയും.
പിന്നെ, ജനം വസ്ത്രം കൊണ്ടുള്ള ആര്‍ഭാടത്തിലേക്കു കടന്നു. ഇപ്പോള്‍ സ്ത്രീയെ കറുത്തചാക്കില്‍ കെട്ടിപ്പൊതിഞ്ഞ കായക്കൊലപോലെയാക്കുന്ന പര്‍ദ്ദയും പ്രചാരത്തില്‍ വന്നു. മലയാളികളുടെ ശരീരവും മനസ്സും കാപട്യംകൊണ്ടും ദുരഭിമാനങ്ങള്‍കൊണ്ടും നിറഞ്ഞ് മലീമസമായി.ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കുന്നവന്റെ പണം വിയര്‍പ്പറിയാതെ തിന്നു തീര്‍ക്കാനുള്ള
വളര്‍ത്തു ജന്തുക്കളായി മാറിയ മലയാളി ഇപ്പോള്‍
വസ്ത്രങ്ങള്‍കൊണ്ട് പൊതിഞ്ഞുകെട്ടി നിലനിര്‍ത്തുന്ന പൊങ്ങച്ച ചാക്കുകളായിരിക്കുന്നു. വസ്ത്രങ്ങള്‍ക്കിടയിലൂടെ ശരീരഭാഗം വെളിവായാല്‍ ലൈഗീകത തെരുവിലേക്കും ക്ലാസ് മുറികളിലേക്കും ക്യാമറ ഫോണുകളിലേക്കും ചീറ്റിത്തെറിക്കും എന്ന അവസ്ഥയായിരിക്കുന്നു.
ഇതിനൊരു മരുന്ന് അല്‍പ്പമാത്ര വസ്ത്രരായോ ഉടുക്കാകുണ്ടികളായോ പൊതുസ്ഥലങ്ങളില്‍ സാംസ്ക്കാരിക സമരം നടത്തുക എന്നതുതന്നെയാണ്.
വസ്ത്രം സമൂഹത്തിന്റെ കാപട്യം ഒളിച്ചു സൂക്ഷിക്കാനുള്ള ഉപകരണം മാത്രമായാണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത്. മനുഷ്യത്വത്തിലും, സാംസ്ക്കാരികതയിലും, സാമൂഹ്യ ബോധത്തിലും മുന്നേറുന്ന ജനങ്ങള്‍ അല്‍പ്പമാത്ര വസ്ത്രരായിത്തന്നെ സമൂഹത്തില്‍ പ്രത്യക്ഷപ്പെടും. സ്വന്തമായി ആത്മാഭിമാനമുള്ള വ്യക്തിത്വം ഇല്ലാത്തവര്‍ക്കേ ആടയാഭരണങ്ങളുടെ ആധിക്യത്താല്‍ വ്യക്തിത്വം നിര്‍മ്മിക്കേണ്ടി വരുന്നുള്ളു.

അതിനാല്‍ ടീച്ചര്‍മാര്‍ക്ക് ഏതുവേഷത്തില്‍ വന്ന് കുട്ട്യോളെ പഠിപ്പിക്കാനും ചിത്രകാരന്റെ സ്കൂളില്‍
ആരുടേയും അനുവാദം ആവശ്യമില്ലെന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു :)

ഡി .പ്രദീപ് കുമാർ said...

അശ്ലീലം നോക്കുന്നവന്റെ/അവളുടെ മനസ്സിലാണുള്ളത് എന്ന നിരീക്ഷണം എത്ര ശരിയാണു.
നിങ്ങൾക്കില്ലാത്തതൊന്നും ഞങ്ങൾക്കില്ല.പിന്നെ ഇത്ര കാണാനെന്തിരിക്കുന്നു?നാണിക്കാനെന്തിരിക്കുന്നു?എന്ന് ഒരോ സ്ത്രീയും വിചാരിച്ചാൽ തീരാവുന്നതല്ലേ ഈ ചാരിത്ര്യവിവാദങ്ങൾ എന്ന് മഡോണ മാതൃഭൂമി വാരാന്തപതിപ്പിലൂടെ ചോദിച്ചത് ഓർമ്മവരുന്നു.....

അനില്‍കുമാര്‍ . സി. പി. said...

ഏറ്റവും മാന്യമായും അതെ സമയം സെക്സിയായും ധരിക്കാവുന്ന വസ്ത്രമാണ് സാരി.പിന്നെ എല്ലാം മറച്ചു വെച്ചാലും ‘ഊഹാഭോഗം’ നടത്തുന്നവര്‍ക്കിടയില്‍ എന്ത് വസ്ത്രം ധരിച്ചാലെന്ത്!

പിന്നെ, എന്തിന്റേയും ഏതിന്റേയും പേരില്‍ സ്വന്തം നിയമങ്ങളും, നിയന്ത്രണങ്ങളും കൊണ്ടുവരുന്ന വിദ്യാഭ്യാസക്കച്ചവടക്കാരേ നിലക്ക് നിര്‍ത്താന്‍ കഴിയാത്ത ഭരണനേതൃത്വവും, എന്ത് കണ്ടാലും പ്രതികരിക്കാത്ത സമൂഹവും ഈ നാടിന്റെ ശാപമായിട്ട് കാലം കുറേയായല്ലോ!

chithrakaran:ചിത്രകാരന്‍ said...

പൊതു സ്ഥലങ്ങളില്‍ നഗ്നത പ്രോത്സാഹിപ്പിക്കണം !

നിസ്സഹായന്‍ said...

സാരി സെക്സി വേഷമാണോ എന്നും അത് വിദ്യാര്‍ത്ഥികളില്‍ കാമവികാരമുണര്‍ത്തി, അവരെ അദ്ധ്യാപികമാരെ ലൈംഗികതയുടെ പ്രതിരൂപമായി കാണാനും ഇടയാക്കുന്നുണ്ടോ എന്ന കാര്യം സ്വന്തം അനുഭത്തില്‍ നിന്നും വിശകലനം ചെയ്യട്ടെ.

ഈയുള്ളവന്‍ 31 വര്‍ഷം മുന്‍പ് , 1979 -ല്‍ വീടിനടുത്തുള്ള യു.പി.സ്കൂളില്‍ നിന്നും 7-ക്ലാസ്സ് ജയിച്ച് നാട്ടിന്‍ പുറത്തെ തന്നെ മറ്റൊരു സ്കൂളില്‍ 8-ല്‍ ചേര്‍ന്നു. ഇത്തിരി റെപ്യൂട്ടേഷന്‍ പേരില്‍ മാത്രമുണ്ടായിരുന്ന ടി സ്കൂളില്‍ അഡ്മിഷന്‍ കിട്ടാന്‍ താമസിച്ചതിനാല്‍ പഠനം തുടങ്ങിയശേഷം ദിവസ്സങ്ങള്‍ കഴിഞ്ഞാണ് ക്ലാസ്സില്‍ ചേരുന്നത്. അവസാനം വന്ന ആളെന്ന നിലയില്‍, കുട്ടികള്‍ തിങ്ങിക്കൂടിയിരിക്കുന്ന ക്ലാസ്സില്‍ ഏറ്റവും പുറകിലെ ബഞ്ചിലാണ് ഇരിപ്പിടം കിട്ടിയത്. ഈ ബഞ്ചിലെ പാര്‍ട്ടികള്‍ കൊല്ലങ്ങളോളം തോറ്റ് സീനിയറന്മാരായി ഇരിക്കുന്നവരാണ്. സ്കൂളിലെ ചട്ടമ്പികളും നേതാക്കന്മാരും റാഗിംങ്ങുകാരും രക്ഷകരുമൊക്കെ ഇവരാണ്.(8-ാം ക്ലാസ്സില്‍ 10-ലും പ്രീഡിഗ്രിക്കും പഠിക്കേണ്ടവര്‍)

അങ്ങനെ ഓരോ പീരിയേഡിലും ടീച്ചറന്മാര്‍ വന്നു തുടങ്ങി. ഏറെപ്പേരും ഫാഷന്‍ ഷോയിലെ കഥാപാത്രങ്ങള്‍ ! എന്നാല്‍ എന്റെ പ്രായത്തിലുള്ളവര്‍ ഇവരെ മറ്റൊരു രീതിയില്‍ കാണുന്ന പരുവമായിരുന്നില്ല. പൊക്കിളിനു താഴെ നാഭീദേശം പ്രദര്‍ശിപ്പിച്ചുകൊണ്ട് കൊങ്കകള്‍ പാര്‍ശ്വവീക്ഷണത്തിനുതകുന്ന തരത്തില്‍ ബ്ലാക്ക് ബോര്‍ഡിലേക്ക് ചെറുതായൊന്ന് ചാഞ്ഞുനിലകൊണ്ടുമുള്ള എഴുത്തും ലക്ച്ചറിംങ്ങും പൊടിപൊടിക്കുമ്പോള്‍ ലൈംഗികതയെന്തറിയാത്ത, ചിന്തകള്‍ കൊണ്ട് അതിന് രൂപഭാവം കൊടുക്കാനുള്ള പ്രായമായിട്ടില്ലായിരുന്നെങ്കിലും ഇവര്‍ പഠിപ്പിക്കുന്നത് ശ്രദ്ധിക്കാനാവാത്ത മനോനിലയിലായിരുന്നു ഞാനുള്‍പ്പെടെയുള്ള കുട്ടികള്‍. അവാച്യവും സുഖകരവും വീര്‍പ്പുമുട്ടിക്കുന്നതുമായ എന്തോ ഒരു അസ്വസ്ഥത! ഇതേസമയം മുണ്ടുടുത്തു വന്നിരുന്ന ലാസ്റ്റ് ബഞ്ചിലെ നമ്മുടെ സീനിയേഴ്സ് അതുവരെ ഞാന്‍ കണ്ടിട്ടില്ലാത്ത ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അവര്‍ ഡെസ്ക്കിനു താഴെ മുണ്ട് മാറ്റിക്കൊണ്ട് പരസ്പരം ലിംഗങ്ങള്‍ തഴുകിയും മുഷ്ടിമൈഥുനം നടത്തിക്കൊണ്ടും ഇരിക്കുന്നു. ക്രമേണ അശ്ലീലതയുടെ ബാലപാഠങ്ങള്‍ മനസ്സിലാക്കാനുമുള്ള കളരിയായിത്തീരുകയായിരുന്നു ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം.

ഇവിടെ രോഗികള്‍ ആര് ? എന്തുകൊണ്ട് ? ആരെങ്കിലും കുറ്റവാളികളാണോ?

അന്നാണെങ്കില്‍ ടി.വിയും ദൃശ്യമാധ്യമങ്ങളും പരസ്യങ്ങളിലൂടെ ലൈംഗികതയ്ക്ക് പൊതുമനസ്സില്‍ ഇടം കൊടുത്തു തുടങ്ങിയിട്ടുമില്ല. ഭാതത്തില്‍ കേരളീയര്‍ മാത്രമല്ല സാരിയുടുക്കുന്നത്. എന്നാല്‍ സാരിയ്ക്ക് ഒരു സെക്സ് പരിവേഷം ലഭിക്കുന്നത് അത് കേരളീയ സ്ത്രീകള്‍ ഉപയോഗിക്കുമ്പോഴാണ്. സ്വയം ഒരു ലൈംഗികവിഭമാണെന്ന തോന്നലോടെ ബോധപൂര്‍വമായ പ്രദര്‍ശനപരതയാണ് കേരളീയരില്‍ കാണുന്ന രോഗം(എല്ലാവരിലും അല്ല). വിദ്യാഭ്യാസം മുതല്‍ പരസ്പരം വിഭജിച്ചുകൊണ്ടും അന്യവത്ക്കരിച്ചുകൊണ്ടും സാമൂഹികമായി അടുത്തിടപഴകാതെയുള്ള പെരുമാറ്റവും കാഴ്ചക്കാരന്റെ മനോഭാവത്തെ രോഗാതുരമാക്കുന്നു. അതുകൊണ്ട് എല്ലാം മൂടി വയ്ക്കണമെന്നല്ല, പകരം നിഷ്ക്കളങ്കമായ ഒരു വ്യക്തിത്വം പ്രദര്‍ശിപ്പിക്കുന്ന മനോഭാവം ഉണ്ടാകണം. വിദേശീയരുടെ അശ്രദ്ധമായ വേഷധാരണം നമുക്ക് സെക്സിയായി തോന്നുന്നുവെങ്കിലും അവരില്‍ ഒളിഞ്ഞു നോട്ടക്കാരെ ഉണ്ടാകുന്നില്ലല്ലോ ?! നൈസര്‍ഗികമായ പെരുമാറ്റം കൊണ്ട് പുരുഷനും സ്ത്രീയും പുതിയൊരു സാംസ്കാരികത കെട്ടിപ്പടുക്കുമ്പോള്‍ ഏതു വേഷത്തില്‍ വന്നാലും വേഷത്തിനല്ല വ്യക്തിത്വത്തിനായിരിക്കും പ്രാധാന്യമുണ്ടാകുന്നത്, അവിടെ ലൈംഗികത മാറി നില്‍ക്കും. കേരളീയര്‍ക്ക് ഇക്കാര്യത്തില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അടിയന്തിര ചികില്‍സ ആവശ്യമായിരിക്കുകയാണ്.

Anonymous said...

>>>>ഇതിനൊരു മരുന്ന് അല്‍പ്പമാത്ര വസ്ത്രരായോ ഉടുക്കാകുണ്ടികളായോ പൊതുസ്ഥലങ്ങളില്‍ സാംസ്ക്കാരിക സമരം നടത്തുക എന്നതുതന്നെയാണ്.<<<<

ഇങ്ങനെ യാഥാര്‍ഥ്യബോധമില്ലാത്ത ധീരമായ അഭിപ്രായം പറഞ്ഞ് ഞെളിയാതെ വീട്ടിലുള്ള പെണ്ണുങ്ങളെ മേല്‍ പറഞ്ഞപോലെ നടത്തിക്കാണിക്കൂ ചിത്രകാരകരെ.

Aisibi said...

മുകളീല്‍ പലരും കമന്റിയതിനോട് യോജിച്ചു കൊണ്ട് പറയട്ടെ: "മീ കര്‍ട്ടന്‍ പൊതച്ചാലും മേണ്ടീല, അന്നെയിന്നു പീഡിപ്പിച്ചേ ബാക്കി പണിള്ളൂന്നും പറന്ഞു നടക്കുന്നോരെ എന്താക്കും? മാത്രമല്ല, ഇന്നേ വെരെ പീഡിപ്പിക്കപ്പെട്ടവര് ശഡ്ഡിയും ഇട്ട് റോട്ടുമലൂടെ നടന്നിട്ടല്ലാലോ ആരും പിടിച്ചതും തോണ്ടിയതും? പര്‍ദ്ദയിട്ടു നടന്നിരുന്ന എനിക്ക് കിട്ടീട്ടുണ്ട്, ഒന്നല്ല ഒരു പാടു തവണ, മുഖം നോക്കി വീക്കേണ്ട അവസരം. വസ്ത്രമല്ല പ്രശ്നം, അയിന്റുള്ളിലില്ലാള് പെണ്ണാണൊ അല്ലെ എന്നുള്ളതാണ്!

Anonymous said...

പെണ്‍ കുട്ടികള്‍ മാത്രം പഠിക്കുന്ന പേണ്‍ ടീച്ചര്‍മാര്‍ മാത്രം അപ്പോയിണ്റ്റ്‌ ചെയ്യപ്പെടുന്ന ഒരു വിദ്യാലയത്തില്‍ ഒരു ഫംക്ഷനു പോകേണ്ടി വന്നു, ആണുങ്ങളില്ലാത്ത സാമ്രാജ്യത്തില്‍ പെണ്ണുങ്ങളുടെ ടോയ്ലറ്റ്‌ ഉപയോഗിക്കേണ്ടിവന്നു അപ്പോള്‍ അവിടെ ചുമരില്‍ പല പേരുകാരികളുടെ മുലകളെ പറ്റി കോറിയിട്ടിരിക്കുന്നത്‌ കണ്ടു, ആണുങ്ങള്‍ ആരും അതില്‍ പോയി എഴുതാന്‍ ഇടയില്ലല്ലോ അപ്പോള്‍ ഹായ്‌ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളിലും ലൈംഗിക ചോദന ഉണ്ടെന്നു മനസ്സിലായി , കുഴപ്പം നമുക്കാണു , താലിബാനിസം നമ്മളറിയാതെ നമ്മളില്‍ കുത്തിവെയ്ക്കപ്പെടുന്നു, ഇണ്റ്റര്‍നെറ്റ്‌ വന്നതോടെ ഒരു തരത്തിലുള്ള താലിബാനിസവും നടക്കാന്‍ പോകുന്നില്ല

Wash'Allan JK | വഷളന്‍ ജേക്കെ said...

ചിത്രകാരാ, ആന കരിമ്പിന്‍ തോട്ടത്തില്‍ കേറിയ പോലെ ഉണ്ടല്ലോ. കലക്കി.

ബിനോയ്//HariNav said...

റോസാപ്പൂക്കള്‍ പറഞ്ഞതിനു താഴെ ഒരൊപ്പ് :)

നന്ദന said...

കാലം ഇത്രയും പുരോഗമിച്ചിട്ടും ഇപ്പോഴും സ്ത്രീ ഏത് വസ്ത്രം ധരിക്കണമെന്ന് സഭകൂടി ചർച്ച ചെയ്യാൻ നാണമില്ലാത്തവരായിപോയല്ലോ നമ്മളൊക്കെ എന്നോർക്കുമ്പോൾ ഒരു പ്രയാസം. ഇത് പണ്ട് നമ്പൂരി നാട് ഭരിച്ചിരുന്ന കാലമൊന്നുമല്ല, നിങ്ങൾക്കിഷ്ടമുള്ള വസ്ത്രം ധരിപ്പിക്കാൻ. ഇഷ്ട വസ്ത്രമെങ്കിലും ധരിക്കാൻ സ്ത്രീകളെ അനുവദിക്കൂ, കൂട്ടുകാരെ.
കുട്ടികൽക്ക് ഭാവനയുള്ളടത്തോളം നിങ്ങൾ ഏത് വസ്ത്രം ധരിച്ചാലും രക്ഷപ്പെടാൻ കഴിയില്ല കെട്ടോ!!!

ഏറനാടന്‍ said...

ചര്‍ച്ച കൊഴുക്കട്ട.. അല്ല കൊഴുക്കട്ടെ. ട്രാക്കിംഗ്..

Sudeep said...

സെക്സ് നോക്കുന്നവന്റെ/അവളുടെ മനസ്സിലാണുള്ളത് എന്നത് സത്യം. എല്ലാത്തരത്തിലുള്ള അടിച്ചേല്പ്പിക്കലുകളും മണ്ടത്തരമാണെന്നതും സത്യം.

സാരി എന്ന അടിച്ചേല്പ്പിക്കലിനെപ്പറ്റി മാത്രം ആരും പറയാതിരിക്കുന്നത് എന്താണാവോ? "നമ്മുടെ കുട്ടിക്കാലത്ത്" എല്ലാരും സാരിയിട്ടിരുന്നെങ്കില് അത്, സാരി 'ഭാരതീയ' വേഷമായത് ഒക്കെ ആണുങ്ങള്ക്ക് കണ്ട് സുഖിക്കാനുള്ള ബെസ്റ്റ് ഡ്രസ്സ് ആയിരുന്നതുകൊണ്ട് തന്നെയല്ലേ?

കാലം മാറി. പെണ്ണുങ്ങള് എന്തിടണം എന്തിടണ്ട എന്നൊക്കെ അവര് തീരുമാനിക്കട്ടെ. സാരിയോ പര്ദയോ ചുരിദാറോ ഇതാണ് സൌകര്യമെന്നു വച്ചാല് അത്. അതിന്റെ മേല് `അന്തിമ തീരുമാനം' എടുക്കാന്, ഏതൊക്കെ വസ്ത്രത്തില് ലിംഗത്തിനു എത്രമാത്രം ഉദ്ധാരണം കിട്ടും എന്നൊക്കെ അപഗ്രഥിച് ഇത്രയൊക്കെ സമയം കളയണോ?

Sudeep said...

A woman, a teacher writes abouts her struggles with Sari (a teacher is 'expected to' wear Sari at most institutes even now, and at some places it is a rule).

"..though it may seem a cakewalk for people of our mothers’ generation, it is not so for ours. I find the need to stress on the daily struggle I go through when I come face to face with this monstrosity of a piece of clothing. And is one done with it once one manages to wrap it around as best as one can? No, one needs to be constantly aware of its doings all through the day and even when one is in class.."

This teacher seems to be happy that finally she has managed to do it. I have other friends who curse Sari every day, even after wearing it for more than six months now.

Sudeep said...

Forgot to give link to that teacher's post: it's here.

Vishnu Somasekhar said...
This comment has been removed by the author.
Vishnu Somasekhar said...

എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇവിടെ പലരും താന്താങ്ങളുടെ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നത് വായിച്ചു, പലതും ശ്രദ്ധിച്ചു. സുഹൃത്തുക്കളെ, ഇവിടെ ആരുടേയും പ്രശ്നം ഒരാള്‍ തുണി ഉടുത്ത്‌ നടക്കുന്നോ അതോ ഇല്ലേ എന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. ഇവിടെ പരാമര്‍ശിക്കപ്പെട്ട ചെരുപ്രായക്കാരുടെ ഇടയില്‍ നിന്നും വരുന്ന എനിക്ക് തോന്നുന്നത് ഇവിടെ ഇപ്പോഴുള്ള ഈ പ്രശ്നങ്ങള്‍ എല്ലാം നാം സ്വയം അടിച്ചേല്പിക്കുന്ന കപട സദാചാര ബോധത്തില്‍ നിന്നും ഉടലെടുക്കുന്നതാനെന്നാണ്. എന്തിനേറെ പറയണം, പൂര്‍വകാല കാമുകിയോട് സാരിയുടുക്കുമ്പോള്‍ എവിടെയൊക്കെ പിന്നുപയോഗിച്ചു സൂക്ഷ്മമായി മറക്കണം എന്ന് ക്ലാസ്സ്‌ എടുക്കേണ്ടി വന്നിട്ടുണ്ട് ഈയുള്ളവന്.

ഇവിടെ എത്ര നന്നായി വസ്ത്രം ധരിച്ചാലും നമ്മള്‍ [മലയാളികള്‍ പ്രത്യേകിച്ചും] ഒരു പെണ്ണിനെ നോക്കാതെ ഇരിക്കുകയില്ല [നടക്കുകയില്ല, കിടക്കുകയില്ല]. ചുരിദാര്‍ എന്നാ മനോഹരവും, ഉദാത്തവും, ശരീര പ്രദര്‍ശനത്തില്‍ നിന്നും ഒരുപരിധിവരെയും- ഇത്തിരി മുകളിലും - ഒഴിവു നല്‍കുന്നതും ആയ വസ്ത്രം ധരിച്ചു വരുന്ന തരുണീമണികളെയും ഇപ്പോഴത്തെ എന്റെ പ്രായത്തിലുള്ള ചെറുപ്പക്കാര്‍ വെറുതെ വിടാറില്ല എന്നത് ഞാന്‍ ദിനവും കണ്ടുകൊണ്ടിരിക്കുന്ന ഒരു വസ്തുത ആണ്. അത് കൊണ്ട് സാരി മാത്രം കുട്ടികള്‍/മുതിര്‍ന്നവര്‍ സെക്സി വസ്ത്രം ആയി കാണുന്നു എന്ന് പറഞ്ഞാല്‍ അത് യാധാര്ധ്യതോടുള്ള മുഖം തിരിക്കല്‍ ആവും.

നാം ഇപ്പോള്‍ ചോദിക്കുന്ന പല ചോദ്യങ്ങളും പണ്ട് കാലങ്ങളില്‍ ചോദിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. കാരണം അന്നത്തെ കാലത്തെ മനുഷ്യര്‍ക് ഇപ്പോളത്തെ പോലെ കപട-സദാചാര "ബോധം" ഉണ്ടായിരുന്നില്ല. അവര്‍ ആവശ്യത്തിനു മാത്രം വസ്ത്രം ഉപയോഗിക്കുന്നവര്‍ ആയിരുന്നു എന്നത് നമ്മുടെ പഴയകാല രേഖകള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ ആണ്. ആരോ പറഞ്ഞപോലെ രാജ രവിവര്‍മ ആണെന്ന് തോന്നുന്നു നമ്മള്‍ മലയാളികളുടെ ഇടയിലേക്ക് പൂര്‍ണ വസ്ത്രം [സാരി?] ധരിച്ച ഒരു മഹിളയുടെ ചിത്രം ഇട്ടെറിഞ്ഞു തന്നത്. അതിലും മായമുണ്ട്. ഞാന്‍ വായിച്ചത് ശരിയാണെങ്കില്‍ അദ്ദേഹം ചെന്നൈ-യില്‍ നിന്നോ മറ്റോ ഒരു ഉന്നത വേശ്യയെ ആണ് 'മോഡല്‍' ആക്കിയത്.
പിന്നെ, സ്ക്കൂളുകളിലും മറ്റും അധ്യാപികമാരും വിദ്യാര്‍ധിനികളും പൊട്ടും മറ്റും ധരിക്കാന്‍ പാടില്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനു പിന്നിലെ വികാരം എന്തെന്ന് ആ സ്കൂള്‍ മാനേജ്‌മന്റ്‌-നോട് ചോദിക്കേണ്ടാതാകുന്നു.

എട്ടാം തരാം മുതല്‍ കുട്ടികള്‍ പൊക്കിള്‍ചുഴിയും പുറവടിവും കുട്ടികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങും എന്ന് 'ആരുഷി' എഴുതിയിരിക്കുന്നത് വായിച്ചു. സുഹൃത്തേ, ടീച്ചര്‍മാരുടെ മാത്രം അല്ല, കൂടെയുള്ള പെണ്‍കുട്ടികളെയും നോക്കി തുടങ്ങും. അത് നമ്മുടെ കേരളത്തില്‍ മാത്രം ഉള്ള പ്രതിഭാസം ഒന്നും അല്ല. ആ പ്രായത്തില്‍ ആണ് മിക്ക കുട്ടികള്‍കും ലൈംഗിക ചോദനകള്‍ ഉണര്‍ന് തുടങ്ങുന്നതു. അത് ഇവിടെയായാലും എല്ലാവരും സാംസ്കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന ഏതു രാജ്യമായാലും. ആ വികാരങ്ങള്‍ ഇങ്ങിനെയുള്ള ആഭാസത്തരങ്ങള്‍ ആയി മാറുന്നത് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും മറച്ചു വക്കേണ്ട ഒന്നായി ലൈംഗികത ചിത്രീകരിക്കപ്പെടുന്നത് കൊണ്ടാണ്. നമ്മളില്‍ എത്ര പേരുടെ അച്ഛനമ്മമാര്‍ പോലും നമ്മുടെ മുന്നില്‍ വച്ച് പരസ്പരം സ്നേഹം പ്രകടിപ്പിക്കാന്‍ തയാറാവുന്നു? [ഞാന്‍ പറയുന്നത് നമ്മുടെ മുന്നില്‍ വച്ച് ലൈംഗികമായി ബന്ധപ്പെടണം എന്നല്ല] എന്തുകൊണ്ടാണ് നാം വിദേശികളുടെ സ്നേഹപ്രകടനങ്ങളെ ആഭാസമായി ചിത്രീകരിക്കുന്നത്? നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നിലനില്കുന്ന എപ്പോളും എല്ലാവരും പഴിക്കുന്ന 'കപട-സദാചാര' ബോധം തന്നെയാണ് ഇതിനൊക്കെ കാരണം. ഒരു ചേച്ചി ഈ സെക്ഷനില്‍ പറഞ്ഞിരിക്കുന്നത് നോക്ക് - പര്‍ദ്ദ ധരിച്ചു നടക്കുമ്പോള്‍ പോലും രക്ഷയില്ലെന്നു വന്നാലോ?
അതിനാല്‍, വസ്ത്രധാരണവും ലൈംഗികതയും ആയി നേരിട്ടൊരു ബന്ധവും ഇല്ല എന്ന് ഞാന്‍ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, നമ്മുടെ ചിന്താഗതി മാറുന്നത് വരെ സ്ത്രീകള്‍ എല്ലാതരത്തിലും ശ്രദ്ധിക്കണം എന്ന് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ശുഭദിനം.

Sabu Kottotty said...

മനുഷ്യര്‍ക്ക് വസ്ത്രംതന്നെ വേണ്ടെന്നാണ് എന്റെ അഭിപ്രായം. നമുക്ക് അതിനു കഴിയുമെങ്കില്‍ ഒരുപാടു ഗുണങ്ങളുണ്ടുതാനും...
കൂടുതല്‍ ഇവിടെ

ഡി .പ്രദീപ് കുമാർ said...

ഇവിടെ നടക്കുന്ന ചൂടേറിയ ചർച്ചയിൽ ഇടപെടാൻ വൈകിയതിൽ ക്ഷമിക്കുക....
പണ്ടു മേൽമുണ്ടു പോലും ഇല്ലാതെ എല്ലാം ട്രാൻസ്പേരന്റാക്കിക്കൊണ്ടായിരുന്നു സുന്ദരിമാരെല്ലാം നടന്നിരുന്നത്.അപ്പോൾ അത് കണ്ടിട്ട് ആർക്കും’അതുമിതും’ തോന്നിയില്ല.സി.കേശവന്റെ ആത്മകഥയായ ‘‘ജീവിതസമര”ത്തിൽ ഇത് രസകരമായി വിവരിക്കുന്നുണ്ടു.രാത്രി ഗന്ധർവനെപ്പോലെ വീട്ടിൽ വന്നുപോകുന്ന അദ്ദേഹം ഭാര്യയ്ക്ക് ഒരുനാൾ ഒരു സാരിയും ജമ്പറുമായാണു എത്തിയത്.അടുത്തനാൾ അതും ധരിച്ച് പുറത്തിറങ്ങിയപ്പോൾ ദാ,കലിതുള്ളിക്കൊണ്ട് നിൽക്കുന്നു,അമ്മായിയമ്മ.മാറുമറക്കുന്ന പുടവയും ചുറ്റിയിറങ്ങിയിരിക്കുന്നോ,ആട്ടക്കാരീ!
സാരിയും ജമ്പറും ഊരാതെ വയ്യ.ഊരി വെച്ചു.
പിന്നെ, രാത്രിയിൽ ഭർത്താവ് വരുമ്പോൾ മാത്രം രഹസ്യമായി അതെടുത്തുടുക്കും!
തുണിയുടുക്കാത്ത കാലത്ത് തുണിയുടുക്കുന്നതായിരുന്നു,സെക്സി!

ഇന്നലെ ആസ്ത്രേലിയൻ പ്രധാനമന്ത്രിണി കുട്ടിപ്പാവടയുമുടുത്ത് കാലിന്മേൽ കാലും കയറ്റിവെച്ച് സർവതും ട്രാൻസ്പേന്റാക്കിയിരിക്കുന്ന ഫോട്ടോ കണ്ട് ഞാൻ അന്തം വിട്ടിരിക്കുന്നതും അവിടുത്തുകാർക്കൊന്നും തോന്നാത്തതും സെക്സിവേഷത്തെക്കുറിച്ച് വ്യത്യസ്തവീക്ഷണങ്ങൾ ഉള്ളതിനാലാണു.

നിസ്സഹായന്‍ said...

മുകളില്‍ കൊട്ടോട്ടിക്കാരന്റെ പോസ്റ്റില്‍ ഇട്ട അഭിപ്രായം ഇവിടെ ഒന്നു കൂടി പോസ്റ്റുന്നു.

"നഗ്നതയും നാണവുമൊക്കെ ആപേക്ഷികവും നിവിലുള്ള സാംസ്ക്കാരത്തിന്റെ ഭാഗവുമല്ലേ ? കേരളത്തില്‍ മാറുമറക്കാന്‍ അനുവാദമില്ലാതിരുന്ന കാലത്ത് 'മാറുമറക്കല്‍ സമര'ത്തിന്റെ ജാഥ കടന്നുപോയ വഴിയില്‍ ധാരാളം കാണികള്‍ നില്‍പ്പുണ്ടായിരുന്നു. മാറുമറച്ച് ജാഥയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലരും കാണികളുടെ നോട്ടത്തില്‍ നാണം സഹിക്കാനാകാതെ ജമ്പര്‍ ഊരി കൈയ്യില്‍പ്പിടിച്ചു. തുണിയുടുക്കാത്ത സംസ്ക്കാരം നിലവിലിരുന്ന കാലത്ത് നിര്‍ബന്ധിച്ച് തുണിയുടുപ്പിച്ചതാണ് ലജ്ജയ്ക്ക് കാരണമായത് !"

Anonymous said...

നിസ്സഹായന്‍റെ വര്‍ണ്ണന കണ്ടാലറിയാം അന്ന് ഇതേക്കുറിച്ചൊന്നും ‘ചിന്തിക്കാനേ‘ ഉള്ള ‘അറിവ്’ ഇല്ലായിരുന്നെന്ന്. പാവം...

ഒപ്പം മാറുമറക്കല്‍ സമയം നേരില്‍ കണ്ട ദൃക്‌സാക്ഷിയും... ബെസ്റ്റ് കണ്ണാ ബെസ്റ്റ്

Anonymous said...

സമയം എന്നത് സമരം എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ

നിസ്സഹായന്‍ said...

അല്ലയോ മുകളിലുള്ള അനോണിയെന്ന വിവരദോഷീ,

വിവരദോഷം പറഞ്ഞാല്‍ നാണം കെടാതിരിക്കാനുള്ള ബുദ്ധിയാണെല്ലോ അനോണിയായി പ്രത്യക്ഷപ്പെടുകയെന്നത് !
ബുദ്ദൂസേ, 'മാറുമറയ്ക്കല്‍സമരം' കണ്ട ദൃക്സാക്ഷിയായി എന്നെ തെറ്റിദ്ധരിച്ച നിന്റെ ചരിത്രപോതം അഭാരം !

Anonymous said...

അല്ല,നിസ്സഹായാ 79 ലെ നാട്ടിന്‍ പുറത്തെ സ്കൂളിലിരുന്ന് കോരിത്തരിച്ചെന്നോ മറ്റോ കണ്ടു,നമ്മളൊന്നും 8ല്‍ പഠിക്കുമ്പോ വള്ളിട്രൗസറീന്ന് ഊരിപ്പോന്നിട്ടില്ലെയ്. അതും 8- അവസാനബെഞ്ചിലിരുന്ന് മറ്റേ മൈഥുനം നടത്തുന്നതു കണ്ടെന്നോ ഒക്കെ പറഞ്ഞപ്പോ കരുതി മാറുമറക്കല്‍ സമരോം കണ്ടിട്ടുണ്ടായിരിക്കുംന്ന്. പിന്നെ ചിത്രന്‍ പറഞ്ഞത് വായിച്ചപ്പോ വേറൊന്നുകൂടി മനസിലായി അക്കാലത്തൊന്നും അടിപ്പാവാടയുടുപ്പിക്കുന്ന പ്രസംഗങ്ങള്‍ ആരംഭിച്ചിട്ടില്ലെന്ന്. അതിന്റെ കെറുവൊന്നുമല്ലല്ലോ മാറു സമരം പൊക്കിക്കൊണ്ട് വന്നത് അല്ലേ?

നിസ്സഹായന്‍ said...

കുഞ്ഞേ അനോനീ,
നിനക്ക് എന്നോട് എന്തെങ്കിലും കലിപ്പുണ്ടെങ്കില്‍ അതു തീര്‍ക്കാന്‍ എന്റെ ഏതെങ്കിലും പോസ്റ്റിലേക്കു വരിക. അല്ലെങ്കില്‍ എന്റെ ഇ-മെയില്‍ ഐഡി ഇതാ zeesaji@gmail.com. അല്ലാതെ ഈ പോസ്റ്റിലെ വിഷയത്തെ വഴിതെറ്റിക്കുന്ന കമന്റുകള്‍ ഇട്ട് ഇവിടെ കുഴപ്പമുണ്ടാക്കാന്‍ താല്പര്യമില്ല.

ഞാന്‍ ഇവിടെ ഇട്ട കമന്റുകള്‍ നിനക്ക് വായിച്ചിട്ട് മനസ്സിലാക്കാന്‍ പറ്റാതെ വരുമ്പോള്‍ നീ ഓരോന്ന് ഊഹിച്ചു കൊണ്ടിരുന്നാല്‍ ഞാന്‍ കുഴഞ്ഞു പോകുകയേ ഉള്ളു. സ്വന്തം ജനയിതാവിനെ നിനക്ക് നേരിട്ടറിയാമോ അതോ വഴിയേ പോകുന്ന ആരെയെങ്കിലും നോക്കി ഇതായിരിക്കും പിതാവെന്നു വിചാരിക്കുകയാണോ ?
അപ്പോള്‍ പറഞ്ഞപോലെ.

Anonymous said...

ഒരു കലിപ്പുമില്ല നിസ്സഹായാ, പോസ്റ്റിലെ വിഷയം വഴിതെറ്റിക്കാന്‍ ഉദ്ധേശവുമില്ല.പക്ഷേ കമന്റില്‍ കുയുക്തി കുത്തിത്തിരുകുമ്പോള്‍ അതു മനസിലാക്കാനുള്ള മൂളയൊക്കെ മലയാളിക്കുണ്ടെന്ന് മനസിലാക്കുക.പിന്നെ ആരാന്റെ തന്തയ്ക്കുവിളിക്കുന്ന ആ ഓഞ്ഞ സംസ്കാരം മൂലമാണ് താങ്കളുടെ പോസ്റ്റില്‍ കണ്ട കാക്കകളും കുറുനരികളും വിലസുന്നതെന്ന് മനസിലാക്കുക.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍