ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Friday 6 December 2013

ദൃഷ്ടിദോഷം: നെൽസൺ മണ്ടേല:ഇതിഹാസം ഈ ജീവിതം

ദൃഷ്ടിദോഷം: നെൽസൺ മണ്ടേല:ഇതിഹാസം ഈ ജീവിതം: ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ,ജീവിക്കുന്ന ഇതിഹാസം,നെൽസൺ മണ്ടേല ഇന്ന് വെളുപ്പിനു(6.12.2013)ചരിത്രത്തിലേക്ക്‌ പിൻവാങ്ങി. ജനനായകനു ആദരാഞ്ജലി...

Saturday 16 November 2013

മുസ്ലീം മുന്നേറ്റത്തിനൊരു മാദ്ധ്യമകൈത്താങ്ങ്‌


കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയഭൂമികയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ വലിയൊരു പരിവർത്തനമുണ്ടായി:വളരെ നിശബ്ദമായാണു ഇതുണ്ടായതെങ്കിലും അതിന്റെ പ്രത്യാഘാതങ്ങൾ വരും നാളുകളിൽ എല്ലാരംഗത്തും പ്രകടമായിത്തുടങ്ങും.
മതപ്രചാരണത്തിനായി കേരളത്തിലെത്തിയ ക്രിസ്ത്യൻ മിഷണറിമാർ തുടക്കം കുറിച്ച ആധുനിക വിദ്യാഭ്യാസത്തിലൂടെ രണ്ടു ശതാബ്ദത്തോളമായി ഈ രംഗത്ത്‌ അധീശത്വം പുലർത്തിയിരുന്നവരെ മറികടന്ന്,സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നാക്കം നിന്നിരുന്ന കേരളത്തിലെ മുസ്ലീം ന്യൂനപക്ഷം വലിയ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു.ഒരുപക്ഷേ,ചരിത്രത്തിൽ ഇതിനു സമാനതകൾ കണ്ടെത്തുക പ്രയാസമായിരിക്കും.വെറും സാക്ഷരതനിരക്കിൽ നിന്നു നമുക്കാരംഭിക്കാം.മുസ്ലീം പുരുഷന്മാരുടെ സാക്ഷരത 89.4 ഉം സ്ത്രീകളൂടേത്‌ 85.5 ഉമാണു.ജ്ഞാനാധികാരം,ചരിത്രാതീതകാലം മുതൽ കുത്തകയാക്കിവെച്ചിരുന്ന ഭൂരിപക്ഷ സമുദായത്തോളം എത്തിയിരിക്കുന്നു,മുസ്ലീംങ്ങൾ.ഹിന്ദുക്കളിൽ പുരുഷസാക്ഷരത 90.2ഉം സ്ത്രീസാക്ഷരത 86.7ഉമാണു.മുസ്ലീം സമുദായം ഈ കുതിപ്പ്‌ തീർച്ചയായും തുടരുകയും അടുത്തുതന്നെ ഇപ്പോൾ മുന്നിൽ നിൽക്കുന്ന ക്രിസ്ത്യൻ ജനവിഭാഗത്തിനൊപ്പമെത്തുകയും ചെയ്യും.

ആധുനിക വിദ്യാഭ്യാസത്തോട്‌ മുഖം തിരിഞ്ഞുനിന്ന ഒരു ജനവിഭാഗം,അതിനെ "നരകകവാടം"എന്നും ഇംഗ്ലീഷിനെ "നരകഭാഷ"എന്നും വിശേഷിപ്പിച്ചിരുന്ന മതയാഥാസ്ഥിതികരുടെ സമൂഹം,പക്ഷേ,മലപ്പുറം ആദ്യത്തെ സമ്പൂർണ്ണ സാക്ഷരജില്ലയായതോടെ,ശാസ്ത്ര-സാങ്കേതിക മേഖലയിൽ,കണ്ണടച്ചുതുറക്കുന്നത്ര വേഗത്തിൽ നടത്തിയ കുതിച്ചുചാട്ടം നോക്കുക.ഇന്ന് കേരളത്തിൽ കമ്പ്യൂട്ടർ-അധിഷ്ഠിതമായ വ്യവഹാരരംഗങ്ങളിലെല്ലാം ബഹുഭൂരിപക്ഷവും മുസ്ലീം മതന്യൂനപക്ഷത്തിൽ നിന്നുള്ള വിദ്യാസമ്പന്നരായപുതുതലമുറയുടെ അധീശത്വമുണ്ടു.അതിനു ഇനി ഒരു പഠനറിപ്പോർട്ടിന്റെ പിൻബലം കൂടി ആവശ്യമില്ല.അത്രക്ക്‌ പ്രകടമാണിത്‌."ഇൻഫോ മാധ്യമം"എന്ന പേരിൽ മാധ്യമം പത്രം സംസ്ഥാനത്തെ ആദ്യത്തെ കമ്പ്യൂട്ടർ പംക്തി തുടങ്ങിയപ്പോൾ അന്തം വിട്ടവരുണ്ടു.ഇന്ന് കമ്പ്യൂട്ടറും ഇന്റർ നെറ്റുമായി ബന്ധപ്പെട്ട സർവ്വരംഗത്തും ഇവരുടെ നിറസാന്നിദ്ധ്യമുണ്ടു.നവമാദ്ധ്യമങ്ങളായ ട്വിറ്ററിലും ഫേസ്ബുക്കിലും ബ്ലോഗിലുമെല്ലാം ഭൂരിപക്ഷം ഇവർക്കാണു.ഇതൊരു ജ്ഞാനവിസ്ഫോടനമാണു.അറിവിന്റെ,അക്ഷരത്തിന്റെ,ജ്ഞാനത്തിന്റെ ലോകത്ത്‌ നിന്ന് സ്വയം പിന്മാറിനിന്ന ജനവിഭാഗം ചുരുങ്ങിയകാലം കൊണ്ടു അവയിൽ അധീശത്വം പുലർത്തുക എന്ന അത്ഭുതം ഇവിടെ സംഭവിച്ചിരിക്കുന്നു.ലഭ്യമായ സൂചന പ്രകാരം അഭ്യസ്തവിദ്യരായ മുസ്ലീം പെൺകുട്ടികൾ ഏതാനും വർഷങ്ങൾക്കുള്ളിൽ ആൺകുട്ടികളെ ഏറെ പിന്നിലാക്കും.
ഇപ്പോൾ തന്നെ ഉന്നതവിദ്യാഭ്യാസം ലഭിച്ച നല്ലൊരുശതമാനം പേർ ഐ.ടി ഉൾപ്പെടെയുള്ള വിവിധസേവനതുറകളിലും തൊഴിൽ രംഗങ്ങളിലും അന്യരോടൊത്ത്‌ ജോലിയെടുക്കുന്നു.തുല്യരായി ഇടപെടുന്നു.സഹവസിക്കുന്നു.പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും തങ്ങളുടേതുമാത്രമായ പരിവൃത്തതിനു പുറത്തേക്ക്‌ സഞ്ചരിക്കാനും തുടങ്ങിയിരിക്കുന്നു.
ഇതോടൊപ്പം തന്നെ പഠനവിഷയമാക്കേണ്ടതാണു മണ്ഡൽ കമ്മീഷൻ റിപ്പോർട്ട്‌ നടപ്പിലാക്കപ്പെട്ടതും രാജീവ്‌ ഗാന്ധിയുടെ കാലത്തെ പഞ്ചായത്തിരാജ്‌ സംവിധാവവും.കേന്ദ്ര സർവ്വീസിൽ പുതിയ തൊഴിലവസരങ്ങൾ,ഐ.ഐ.ടി,എ.ഐ.ഐ.എം.എസ്‌ പോലുള്ള ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കേന്ദ്രസർവ്വകളാശാലകളിലും പഠിക്കാനുള്ള അവസരം,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസാരഥ്യത്തിലേക്ക്‌ മുസ്ലീം സ്ത്രീകളുടെ വർദ്ധിതപ്രാതിനിദ്ധ്യം എന്നിങ്ങനെ നീളുന്നു നമ്മുടെ സാമൂഹികക്രമത്തെ തന്നെ സമൂലം ഉടച്‌ ചുവാർക്കുന്ന ഈ സംഭവവികാസങ്ങൾ.
ഇതിന്റെയൊക്കെ ആകെത്തുകയായാണു സ്ത്രീകളുടെ വിദ്യാഭ്യാസത്തെ മാത്രമല്ല,പള്ളിപ്രവേശനത്തെ കൂടി വിലക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തിന്റെ നിയന്ത്രണത്തിൽ നിന്നുള്ള മോചനം അനിവാര്യമാക്കുന്ന ഈ വിസ്ഫോടനത്തിന്റെ ഭൂമിക ഒരുങ്ങിയിരിക്കുന്നത്‌.ഇത്‌ ആധുനിക വിദ്യാഭ്യാസം ലഭിക്കുന്നവരുടെ സമീപനത്തിലും ജീവിതരീതികളിലും പ്രതിഫലിക്കുന്നുണ്ടു.അവ മതാധിഷ്ഠിതമായ രാഷ്ട്രീയപാർട്ടികളുടെ ശോഷിപ്പിലേക്കും,യാഥാസ്ഥിതികപൗരോഹിത്യത്തിന്റെ പതനത്തിലേക്കും വഴിതെളിക്കും.

കോട്ടപ്പുറത്ത്‌ സീതി മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തിൽ 1922ൽ രൂപവത്കരിക്കപ്പെടുകയും കേവലം 12വർഷം മാത്രം പ്രവർത്തിക്കുകയും ചെയ്ത മുസ്ലീം ഐക്യ സംഘം എന്ന ബുദ്ധിജീവി കൂട്ടായ്മ തുടക്കമിട്ട വിദ്യാഭ്യാസ,നവീകരണ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ ശക്തിപകരാാൻ മുസ്ലിം രാഷ്ട്രീകഷികൾ വഹിച്ച ചരിത്രപരമായ പങ്ക്‌ ഇവിടെ വിസ്മരിച്ചുകൂട.മലപ്പുറം ജില്ല രൂപവത്കരണം,കാലിക്കറ്റ്‌ സർവ്വകലാശാല
ആരംഭിച്ചത്‌,കച്ചവടതാൽപര്യം ആരോപിക്കപ്പെട്ടുവെങ്കിലും എയിഡഡ്‌ മേഖലയിലും മറ്റും ധാരാളം വിദ്യാലയങ്ങൾ ആരംഭിച്ചത്‌ തുടങ്ങി അലിഗഡ്‌ മുസ്ലീം യൂണിവേഴ്സിറ്റിയുടേയും ,"ഇഫ്ലു"വിന്റേതുമടക്കം പ്രാദേശിക കേന്ദ്രങ്ങൾ മലപ്പുറത്ത്‌ തുടങ്ങാൻ കഴിഞ്ഞതു വരെ സാധിച്ചത്‌ ഈ രാഷ്ട്രീയപശ്താത്തലം കൊണ്ടാണു.ഒരു പിന്നാക്കപ്രദേശം ഉന്നതവിദ്യാഭ്യാസത്തിന്റെ അഭിമാനകേന്ദ്രമാകുന്നതിനു തീർച്ചയായും മുസ്ലീം രാഷ്ട്രീയപ്പാർട്ടികൾക്ക്‌ അഭിമാനിക്കാം.

ഒരു പക്ഷേ,മതാധിഷ്ഠിതമായ അജണ്ടകളിൽ ഇനി ഉറച്ചുനിൽക്കാൻ മുസ്ലീംകക്ഷികൾക്ക്‌ ഇനി കഴിയാതെപോകുന്നുവെങ്കിൽ അതിനുകാരണവും ഇതുതന്നെയായിരിക്കും എന്ന വൈരുധ്യമുണ്ടു."കടലിൽ മഴപെയ്യുന്നത്‌ അവിടെ കാടുണ്ടായിട്ടാണോ"എന്നു ചോദിച്ച പാരമ്പര്യത്തിനു മേൽ മരം നട്ടുപിടിപ്പിക്കുന്ന സാക്ഷാൽ ഹരിതരാഷ്ട്രീയത്തെക്കുറിച്ച്‌ വാചാലരാകാനും,വിവാഹപ്രായ വിവാദത്തിൽ യാഥാസ്ഥിതികപൗരോഹിത്യത്തെ നിഷ്കരുണം നിരാകരിയാനും അവരിൽ ഒരു വിഭാഗം നിർബന്ധിതരായത്‌ ഇക്കാരണത്താലാണു.
ഈ മാറ്റത്തിന്റെ അലയൊലികൾ കലാ-സാഹിത്യ രംഗതും തീക്കാറ്റാകുന്നുന്നുണ്ടു.പുതുതലമുറയെ ത്രസിപ്പിക്കുന്ന മിക്ക സിനിമകളൂടേയും സ്രഷ്ടാക്കൾ ആധുനിക,മതേതര ജീവിതവീക്ഷണങ്ങൾ പുലർത്തുന്ന പ്രതിഭാധനരായ മുസ്ലിം യുവാക്കളാണു.സ്വതന്ത്രാസ്തിത്വമുള്ള,സ്വതന്ത്രവീക്ഷണങ്ങളുള്ള വലിയൊരു ശതമാനം കലാകാരന്മാരും എഴുത്തുകാരും ബുദ്ധിജീവികളും ഇവർക്കിടയിലുണ്ട്‌.അവർ തീയറ്ററുകൾക്ക്‌ തീകൊളുത്തുകയോ,പാട്ടുകച്ചേരിയും ചിത്രകലയും ശിൽപ്പങ്ങളും പ്രതിമകളും ഹറാമാണെന്നു പ്രസംഗിക്കുകയോ ചെയ്യില്ല.അത്തരക്കാരെ തുറന്നുകാട്ടുകയും ആസന്നഭാവിയിൽ സ്വസമുദായത്തിൽ നിന്നു തന്നെ പേരെടുത്ത കർണ്ണാടകസംഗീതജ്ഞരും നർത്തകരും ശിൽപ്പികളും ചിത്രകാരരും ഉയർന്നുവരുന്നതിനുള്ള അന്തരീക്ഷം സ്രൃഷ്ടിക്കുവൽ മുൻ കൈയെടുക്കുകയും ചെയ്യും.ഇവർ സ്വസമുദായത്തിനകത്ത്‌ മാത്രമല്ല,നമ്മുടെ പൊതുജീവിതത്തിലും നിർണ്ണായകസ്വാധീനം ചെലുത്താൻ ശേഷിയുള്ളവരാണു:സമൂഹത്തിന്റെ അഭിപ്രായരൂപീകരണത്തെപ്പോലും മാറ്റിമറിക്കാൻ കഴിവുള്ളവരാണു.

-ഈ സമൂഹമാണു ഇനി സംസ്ഥാനത്തെ മുസ്ലീം ന്യൂനപക്ഷത്തെ നയിക്കുക.അതുകൊണ്ടു തന്നെ ഇനി ശൈശവവിവാഹങ്ങളും അറബിക്കല്യാണങ്ങളും,ബഹുഭാര്യത്വവും,സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും നിഷേധിക്കുന്ന വസ്ത്രധാരണവുമെല്ലാം ഈ സമൂഹത്തിൽ പഴങ്കഥയാകും.ഓത്തുപള്ളികളിലേയും മദ്രസകളിലേയും മതപരമായ വിദ്യാഭ്യാസത്തിനപ്പുറമുള്ള ലോകത്തേക്ക്‌ സമൂഹം കുതിക്കും.അവിടെ ശിരോരോമത്തെ ആരാധിക്കാനും,ഖബറുകളിൽ നേർച്ചയിടാനുമൊന്നു ഇന്നേപ്പോലെ ആളെക്കിട്ടില്ല.വക്കം അബ്ദുൽ ഖാദർ മൗലവിയുടെ കാലം മുതൽക്കേ നടന്നുവന്ന സാമൂഹികനവോത്ഥാനശ്രമങ്ങൾക്ക്‌ ഫലപ്രാപ്തിയുണ്ടാകും.

ഈ മാറ്റങ്ങൾക്ക്‌ ആവേഗം കൂട്ടേണ്ടതും പ്രോൽസാഹിപ്പിക്കേണ്ടതും പുരോഗമനപ്രസ്ഥാനങ്ങളും പൊതുസമൂഹവും മാദ്ധ്യമങ്ങളുമാണു.പക്ഷേ,നമ്മുടെ മാദ്ധ്യമങ്ങളിൽ ഈ വിഭാഗത്തിന്റെ പ്രാതിനിദ്ധ്യം പരിതാപകരമായി കുറവാണു-പ്രത്യേകിച്ച്‌ മുസ്ലീം വനിതാപത്രപ്രവർത്തകരുടെ.ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമങ്ങളുള്ള ജനവിഭാഗം കേരളത്തിലെ മുസ്ലിങ്ങളാണെങ്കിലും അവയിൽ ഭൂരിപക്ഷത്തിലും പേരിനുവേണ്ടിപ്പോലും വനിതാപ്രാതിനിദ്ധ്യമില്ല.ഉയർന്ന വിദ്യാഭ്യാസമുള്ളവരുടെ കുടുംബങ്ങളിൽ നിന്ന് മാദ്ധ്യമരംഗത്തേക്ക്‌ പുതുതലമുറയിൽ പെട്ട പെൺകുട്ടികളെ കൊണ്ടുവരേണ്ട അടിയന്തിരഘട്ടമാണിത്‌.മുസ്ലീം മാദ്ധ്യമങ്ങൾ അവർക്ക്‌ നേരെ വാതിൽ കൊട്ടിയച്ചേക്കാമെങ്കിലും മറ്റുള്ളവർ രണ്ടുകൈയ്യും നീട്ടി അവരെ സ്വീകരിക്കും.അവരുൾക്കൊള്ളുന്ന ജനവിഭാഗത്തിലേക്കിറങ്ങിച്ചെന്ന്,അവരുടെ പ്രശ്നങ്ങളെ വിശാലമായ
കാഴ്ച്ചപ്പാടിൽ പൊതുസമൂഹത്തിനു മുന്നിൽ നിരന്തരം അവതരിപ്പിക്കാൻ അവർക്ക്‌ കഴിയും.സമൂലം മാദ്ധ്യമവത്കൃതമായ ഒരു സമൂഹത്തിൽ ഇതുണ്ടാക്കുന്ന മാറ്റം വളരെ വലുതാണു.ഇപ്പോഴും മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടാനും,ഇടകലരാനും മടിച്ചുനിൽക്കുന്ന ഒരു സമൂഹത്തിൽ മുസ്ലീം വനിതാമാദ്ധ്യമപ്രവർത്തകർക്ക്‌ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകും-പ്രത്യേകിച്ച്‌ ഇലക്ട്രോണിക്‌ മാദ്ധ്യമരംഗത്ത്‌.

പഞ്ചായത്ത്‌ മുതൽ നിയമസഭവരെയുള്ള ജനാധിപത്യസ്ഥാപനങ്ങളിൽ ,ഇങ്ങനെ പൊതുസമൂഹത്തിനു സുപരിചിതരും സ്വീകാര്യരും,മതേതരവീക്ഷണവും ജീവിതരീതിയും പിന്തുടരുന്നവരുമായ മുസ്ലീം വനിതകളെ മത്സരിപ്പിക്കാൻ എന്തുകൊണ്ടാണു പുരോഗമനപ്രസ്ഥാനങ്ങൾ മടിച്ചുനിൽക്കുന്നത്‌?മുഖ്യധാരാമുസ്ലീം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് ഇന്നേവരെ ഒരു വനിതാസ്ഥാനാർത്ഥിപോലും നിയമസഭയിലേക്കോ പാർലമെന്റിലേക്കോ ഉണ്ടായിട്ടില്ല.ഇടതുപക്ഷം പോലും മുസ്ലീം ഭൂരിപക്ഷമണ്ഡലങ്ങളിൽ നിന്ന് അതിനു തുനിഞ്ഞിട്ടുമില്ല.ജയിക്കില്ലെന്നുറപ്പുള്ളപ്പോൾ പോലും അവർക്കതിനു ധൈര്യമില്ലാതെപോയത്‌ കക്ഷിരാഷ്ട്രീയത്തിന്റെ കോങ്കണ്ണിലൂടെ മാത്രം കാര്യങ്ങൾ നോക്കിക്കണ്ടതിനാലാകണം.വേഷഭൂഷാദികളിൽ തികച്ചും ആധുനികനും മതേതരനുമായ  പി.ടി.കുഞ്ഞുമുഹമ്മദിനെ മുസ്ലീം വോട്ടുകൾ നിർണ്ണായകമായ ഗുരുവായൂരിൽ മത്സരിപ്പിച്ച്‌ ജയിപ്പിച്ച പാരമ്പര്യമുള്ളവർക്ക്‌,അതേ ബൗദ്ധികനിലവാരത്തിലുള്ള വനിതകളെ മലപ്പുറത്ത്‌ സ്ഥാനാർത്ഥിയാക്കാൻ എന്താണിത്ര വൈമുഖ്യം?ആദ്യം ജയിക്കില്ലെങ്കിലും അത്‌  നൽകുന്ന  രാഷ്ട്രീയസന്ദേശം പിന്നെ വിജയങ്ങൾ സമ്മാനിക്കും.പ്രതിയോഗികൾക്ക്‌ പിന്നെ സ്ത്രീകൾക്ക്‌ സീറ്റുനൽകാതിരിക്കാനാവില്ല.സ്ത്രീകളുടെ രാഷ്ട്രീയ പ്രവേശനത്തിനും ,പള്ളിപ്രവേശനത്തിനും വേണ്ടി  പോരാടുന്ന ജമായത്തെ ഇസ്ലാമിയുടെ വനിതാവിഭാഗത്തിന്റേയും,മുജാഹിദ്‌ ഗേൾസ്‌ മൂവ്മെന്റിന്റേയും മാത്രമല്ല വനിതാലീഗിന്റെ കൂടി ധാർമ്മിക പിന്തുണ നേടാൻ ഇതിനു കഴിയും.വിദ്യാസമ്പന്നരായ ,സ്വതന്ത്രവീക്ഷണങ്ങളുള്ള വനിതകളുടെ പുതിയൊരു നേതൃനിര അങ്ങനെ മുസ്ലീങ്ങളിൽ ഉയർന്നുവരും.

സ്വന്തം  സാംസ്കാരിക പൈതൃകത്തിലും പാരമ്പര്യത്തിലും ഉറച്ചുനിന്നുകൊണ്ടു തന്നെ മറ്റു ജനവിഭാഗങ്ങളുമായി നിരന്തരം കൊടുക്കൽ-വാങ്ങലുകൾ നടത്തിയും ,ആശയസംവാദങ്ങളിലൂടെ നന്മകളെ സ്വാംശീകരിച്ചുമാണു കേരളത്തിൽ ക്രിസ്ത്യൻ മതന്യൂനപക്ഷം വലിയശക്തിയായിമാറിയത്‌.അതിനവർക്ക്‌ അടിത്തറയിട്ടത്‌ വിദ്യാഭ്യാസസ്ഥാപനങ്ങളായിരുന്നു.നവീനവിദ്യാഭ്യാസത്തെ ഹറാമാക്കി നിരസിച്ചവർ ചെയ്ത പാപമായിരുന്നു  ഈ ജനവിഭാഗത്തിന്റെ പിന്നാക്കാവസ്ഥ.ക്രിസ്ത്യൻ മിഷണറിമാർ കോട്ടയത്ത്‌ സി.എം.എസ്‌ കോളേജ്‌ സ്ഥാപിച്ച്‌ 132 വർഷം
കഴിഞ്ഞാണു മുസ്ലീംങ്ങൾക്ക്‌ ഫാറൂഖ്‌ കോളേജിലൂടെ അത്തരമൊരു ഉന്നതവിദ്യാഭ്യാസകേന്ദ്രം സ്ഥാപിക്കാൻ സാധിച്ചത്‌ എന്നോർക്കുക.ആ സമൂഹത്തെയും പിന്നിലാക്കുന്നത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും,വിഭവശേഷിയും,മാദ്ധ്യമങ്ങളും,അതീവസമ്പന്നമായ കലാസാംസ്കാരിക പൈതൃകവും കൈമുതലായ കേരളത്തിലെ മുസ്ലീംങ്ങൾ ആധുനികസമൂഹമായി അതിവേഗം പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണു.അതിനൊരു കൈത്താങ്ങ്‌ മാത്രമേ മാദ്ധ്യമങ്ങൾ നൽകേണ്ടതുള്ളൂ;ഇടതുപക്ഷവും,പിന്നെ വലതുപക്ഷവും.

Thursday 14 November 2013

നസീറാന മുതൽ അക്ബറാന വരെ

   “നയ്ക്ക് ജാതിയും മതവുമുണ്ടോ?“എന്നാരാഞ്ഞുകൊണ്ട് 
'വർത്തമാന'ത്തിലെ ദൃഷ്ടിപഥം' എന്ന കോളത്തിലും ഈ ബ്ലോഗിലും എഴുതിയിരുന്നു (2010 ഏപ്രിൽ).അതിന്  കാരണമുണ്ടായിരുന്നു:  ആനയില്ലാതെ ഇന്ന് ഉത്സവമില്ല.പള്ളികളിൽ പോലും ആനക്ക്‌ വിലക്കില്ല.  
                                                               മനുഷ്യനെ എക്കാലത്തും വിസ്മയിപ്പിക്കുന്ന മൃഗമാണു ആന .ആദിമമനുഷ്യന്റെ കാലം മുതൽതന്നെ  കരയിലെ ഏറ്റവും വലിയ ഈ ജീവി നമ്മെ അത്ഭുതപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ഭയപ്പെടുത്തുകയുമൊക്കെ ചെയ്തുപോന്നു.വിവിധ ഇതിഹാസങ്ങളിൽ,സംസ്കൃതികളിൽ എല്ലാം കരിവീരന്മാർ ദൈവികപരിവേഷത്തോടെ നിറഞ്ഞുനിന്നു.പൌരാണികമായ വേദങ്ങളിൽ ഗജവീരമ്മാരെക്കുറിച്ച് പരാമർശിക്കുന്നില്ലത്രേ.ക്രിസ്തുവിനു മുൻപ് 3000 മുതൽ 1700 വരെ നീണ്ടു നിന്ന ഇൻഡസ് വാലി സംസ്കാരകാലഘട്ടത്തിൽ ഉപയോഗിച്ച മുദ്രകളിൽ ആനയുടെ ചിത്രങ്ങളുണ്ടായിരുന്നത് കണ്ടെടുക്കപ്പെട്ടിട്ടുണ്ടു. ചന്ദ്രഗുപ്ത മൌര്യന്റെ കാലത്ത് ആനകളെ യുദ്ധത്തിനു ഉപയോഗിച്ചിരുന്നതായി മെഗസ്തനീസ് രേഖപ്പെടുത്തിയിട്ടുണ്ടു. ഗജപരിപാലനത്തെക്കുറിച്ച് “ഹസ്തായുർവേദം”,“മാതംഗലീല”എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകൃതമായി.
ഹിന്ദു പുരാണങ്ങളിൽ ഗണപതിയും ഐരാവതവും മറ്റും ആരാധനാബിംബങ്ങളായി.ബ്രഹ്മാവാണത്രേ ആനകളെ സൃഷ്ടിച്ചത്. ബുദ്ധ,ജൈനമതങ്ങളിലും ആനകൾക്ക് ദിവ്യമായ പരിവേഷമാണുള്ളത്. അധികാരത്തിന്റേയും പ്രൌഡിയുടേയും ശക്തിയുടേയുമൊക്കെ ചിഹ്ന്നങ്ങളാണു ആനകൾ.

നൂറ്റാണ്ടുകളായി അവ ക്ഷേത്രാചാരങ്ങളിലെ അഭിവാജ്യഘടകമാണു.ഗോശാലകൃഷ്ണന്റെ അമ്പലങ്ങളിൽ പോലും എഴുന്നള്ളത്തിനു കൊമ്പനാനകൾ വേണം.(പിടിയാനകളെ ആരും എഴുന്നള്ളിക്കാറില്ല. വനിതാസംവരണത്തിനു വേണ്ടി വീറോടെ വാദിക്കുന്നവർ ഭരിക്കുന്ന ദേവസ്വംബോർഡിനു കീഴിൽ വരുന്ന ക്ഷേത്രങ്ങളിലെങ്കിലും പിടിയാനകൾക്ക് പ്രവേശം ഉറപ്പുവരുത്തണം).ഗൾഫിൽ പോയും ,കച്ചവടം ചെയ്തും, ലോട്ടറിയടിച്ചും,നാട്ടാരെ മദ്യം കുടിപ്പിച്ചും പണമുണ്ടാക്കുന്ന പരമഭക്തർ ഇഷ്ടദൈവമായ കൃഷ്ണനു തന്റെ പ്രിയപ്പെട്ട കന്നുകാലികളെ നടക്കിരുത്തിയതായി അറിവില്ല.സാദാഭക്തർ മുതൽ വിജയ് മല്യവരെ നടയ്ക്കിരുത്തുന്നത് ലക്ഷണമൊത്ത കൊമ്പനാനകളെയാണ്. ഗുരുവായൂരിൽ ആനത്താവളവും ആനയൂട്ടും ആനയോട്ടവുമൊക്കെയുണ്ട്.ഗജവീരൻ കേശവന് സ്മാരകമായി പ്രതിമയുണ്ട്.ചരമവാർഷികാചരണമുണ്ട്.അവ മാദ്ധ്യമങ്ങൾ വർഷംതോറും കൊണ്ടാടാറുണ്ട്. 

പക്ഷേ,ഗോമാതാക്കളുടെ കാര്യമോ?എല്ലും തോലുമായ അവയെ ദൂരത്തെവിടെയോ ഉള്ള ഗോശാലയിൽ നടതള്ളിയിരിക്കുകയാണത്രേ.ക്ഷേത്രഭാരവാഹികളും മാദ്ധ്യമങ്ങളും അങ്ങോട്ട് തിരിഞ്ഞുനോക്കാറില്ല.

ആന മതചിഹ്ന്നം മാത്രമല്ല;രാഷ്ട്രീയാ‍യുധം കൂടിയാണെന്നു നമ്മൾ കണ്ടുകഴിഞ്ഞു.മതപരമായ മാനങ്ങളുള്ള ചന്ദ്രക്കലയും,പശുവും കിടാവും,താമരയും,കൈയ്യും രാ‍ഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാകണം ആന ബി.എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്ന്നമായത്.അതോ,ജന്മിത്വത്തിന്റെ അടയാളങ്ങളിലൊന്നായിരുന്ന ആനയെത്തന്നെ തങ്ങളുടേതാക്കി മാറ്റി സാമൂഹികമായ ഒരു പൊളിച്ചെഴുത്തിനു കാൻഷിറാം ഉദ്ദേശിച്ചിരുന്നോ എന്ന് വ്യക്തമല്ല.അതെന്തായാലും, ഉത്തർപ്രദേശിലെ അംബേദ്കർ പാർക്കുകളിൽ ദളിത് നേതാക്കളുടെ പ്രതിമകൾക്കൊപ്പം ഈസ്ഥാപിക്കപ്പെട്ടിരിക്കുന്ന ആയിരക്കണക്കിനു ആനശിൽ‌പ്പങ്ങളുടെ നിയമസാധുത ഉന്നതനീതിപീഠം വിധിയെഴുതട്ടെ.

ആനയുടെ രാഷ്ട്രീയ ഉടമസ്ഥത ആർക്കായാലും കേരളത്തിലെ ആനകളുടെ ഉടമസ്ഥത നൂറ്റാണ്ടുകളായി മാറ്റമില്ലാതെതന്നെ തുടരുകയാണു.നമ്മുടെ ആനമുതലാളിമാരിൽ ഒരുമതക്കാർ മാത്രമേയുള്ളൂ എന്നാണു അറിയുന്നത്.അല്ലെങ്കിൽ ,ഇവരിൽ ബഹുഭൂരിപക്ഷവും ഒരു മതത്തിൽ തന്നെപെട്ടവരാണു.അതിൽതന്നെ ദളിത് വിഭാഗത്തിൽ നിന്ന് ഇന്നേവരെ ഒരു ആനമുതലാളിയും ഉണ്ടായിട്ടില്ല. ആനകളുമായി യുഗങ്ങളായി സഹവസിക്കുന്ന ആദിവസികളിലൊരാൽ പോലും ആനമുതലാളിയല്ലല്ലോ.ഉടമസ്ഥർ ഉന്നതശ്രേണിയില്പെട്ടവരാണെങ്കിലും ആനപാപ്പാന്മാർ അങ്ങനെയല്ല.അവർ ജാതിയിൽ താഴെയുള്ളവരാണ്. ആന ഇടഞ്ഞാൽ മയക്കുവെടി വെക്കാനും ,ആന ചരിഞ്ഞാൽ സംസ്കരിക്കാൻ സ്ഥലം കൊടുക്കാനും മറ്റു മതസ്ഥർ വേണം.പക്ഷേ,ആനയ്ക്ക് പേരിടുമ്പോൾ ഇവർക്ക് ആർക്കെങ്കിലും ഇതിന്റെ ഉപകാരസ്മരണയുണ്ടാകാറുണ്ടോ?
ആനമുതലാളിമാർ നാട്ടിലെ പ്രമാണിമാരാണ്.സാംസ്കാരിക നായകരാണ്. ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബിന്റെ പരിപാടികൾക്കു മാത്രമല്ല,സർക്കാരിന്റെ സാംസ്കാരിക ജാഥകൾക്കും മറ്റു മതസ്ഥരുടെ വിശേഷങ്ങൾക്കുമൊക്കെ ആനകളോടൊപ്പം ഇവരേയും നമ്മൾ എഴുന്നള്ളിക്കാറുണ്ട്.ഇവർ മതേതരജാഥകൾക്ക് മുന്നിൽ തന്നെ നിൽക്കുന്നവരാണ്.പക്ഷേ,ഇവരുടെ ആനകൾക്ക് പേരിടുംമ്പോൾ ഇവരാരും വിശാലമനസ്കരാകുന്നില്ല?

എന്തേ,ആനകളിൽ കേശവനും സുബ്രഹ്മണ്യനും,കുട്ടിശങ്കരനും,പത്മനാഭനും,ശിവസുന്ദറുമൊക്കെയല്ലാതെ,കോരനും,തിരുവനും,
ബഷീറും,മുസ്തഫയും,തോമസുമൊന്നും ഉണ്ടാകുന്നില്ല?യേശുദാസിനെയും മെഴ്സിരവിയേയും ക്ഷേത്രത്തിനകത്ത് കയറ്റാത്തവർ നാളെ തോമസാനയേയയും അക്ബറാനയേയും പടിക്ക് പുറത്ത് നിർത്തുമോ?

നോൺ വെജിറ്റേറിയൻ ഉടമസ്ഥരുടെ ആനകൾ ചിക്കനും ബീഫും മട്ടനും കഴിക്കില്ല.എന്തിനു,ബംഗാളിലെ ഒന്നാംതരം ബ്രാഹ്‌മണരെപ്പോലെ മത്സ്യവും കഴിക്കില്ല.ഉടമസ്ഥർ ആരായിരുന്നാലും,അവരുടെ വീടുകളിലെ അന്തരീഷം എന്തായിരുന്നാലും,ആന പൂർണ്ണ സസ്യാഹാരിയാണു.അവ കഴിക്കുന്നത് പഴവും പട്ടയും ശർക്കരയുമൊക്കെ തന്നെ.സാത്വികാഹാരികൾ.അങ്ങനെയുള്ള ആനകളെ വെറുമൊരു പേരിന്റെ മാത്രം പേരിൽ ക്ഷേത്രകമ്മറ്റിക്കാർ അയിത്തം കൽ‌പ്പിച്ച് അകറ്റിനിർത്തുമോ?
ആലോചിച്ച് നോക്കാൻ രസമുണ്ട്.ആനയെ നടക്കിരുത്തുക എന്ന ഒരു ചടങ്ങുണ്ടു.നടക്കിരുത്തപ്പെട്ട ആനകൾക്ക് ദൈവികപരിവേഷവും ദിവ്യത്വവും കൽ‌പ്പിക്കപ്പെടുക സ്വാഭാവികം. പക്ഷേ,നാട്ടാനകളിൽ ഭൂരിപക്ഷവും ഈ ഗണത്തിൽ പെടുന്നവയല്ല.പൂരത്തിനും എഴുന്നള്ളത്തിനും,കൂപ്പിലും തടിഡിപ്പോയിലുമൊക്കെ വിശ്രമമില്ലാതെ ജോലിചെയ്യാൻ വിധിക്കപ്പെട്ടവയാണു ഇവ.ആനമുതളാലിമാർക്ക് കാശുണ്ടാക്കാനായി മാത്രം അശ്രാന്തം പണിയെടുക്കുന്ന സാധുമൃഗങ്ങൾ.ഇവയുടെ മുതളാലിമാർക്ക് ഒരേ മുഖമാണുള്ളത്.പൂരപ്പറമ്പിൽ നിന്ന് അവർ ആനകളെ അടുത്ത പള്ളിയിലെ പെരുന്നാളിനോ,ചന്ദനക്കുടത്തിനോ നേർച്ചക്കോ കൊണ്ടുപോകും.അവിടെയെത്തുന്ന അനകളുടെ പേരോ ഉറ്റമസ്ഥതയോ അവർ നോക്കാറില്ല.അങ്ങനെ ആരെങ്കിലും നിർബന്ധം പിടിച്ചാൽ പള്ളിക്കമ്മറ്റിക്കാരും ചന്ദനക്കുടക്കാരും കൂടി കാശുപിരിച്ച് സ്വന്തമായി കൊമ്പനാനകളെ വാങ്ങുകയേ ഇപ്പോൾ വഴിയുള്ളൂ.“ന്റുപ്പാപ്പായ്ക്ക് ഒരാനേണ്ടാർന്ന്” എന്നൊക്കെ കുഞ്ഞുതാച്ചുമ്മമാർ വീമ്പിളക്കാറേയുള്ളൂ.

അതുകൊണ്ട് കാട്ടാനകൾക്കൊപ്പം നാട്ടാനകളുടേയും സെൻസസ് എടുക്കുക.ക്ഷമിക്കണം;നാട്ടാനകളുടെ കൃത്യമായ കണക്ക് ലഭ്യമാണു.പക്ഷേ,അവയുടെ ജാതിയും മതവും തിരിച്ചുള്ള സെൻസസാണു ഇനി നടത്തേണ്ടത്.

നാളെ അതിന്റെ ആവശ്യം ഏവർക്കും ബോദ്ധ്യപ്പെടാതിരിക്കില്ല.  

-ഈ കുറിപ്പിനു ലഭിച്ച പ്രതികരണങ്ങൾ അഭൂതപൂർവമായിരുന്നു.'ആനയ്ക്ക് ജാതിയും മതവുമുണ്ടോ' എന്ന ചോദ്യം തന്നെ പലരെയും പ്രകോപിപ്പിച്ചുവെങ്കിലും വിലപ്പെട്ട ഒട്ടേറെ അറിവുകൾ ലഭിച്ചു.ഞാൻ ആദ്യമായി അക്ബറിനെക്കുറിച്ച് കേൾക്കുന്നത് ആ പ്രതികരണങ്ങളിൽ നിന്നായിരുന്നു.വർഷങ്ങളായി ഏറ്റുമാനൂരപ്പന്റെ തിടമ്പ് ഏറ്റുന്ന ഗജവീരനാണ് ഈ അക്ബർ .ഇതിന്റെ ഉടമ പ്ലാത്തോട്ടത്തിൽ അപ്പച്ചൻ എന്ന സത്യക്രിസ്ത്യാനി.നമ്മുടെ പി.സി,ജോർജ്ജിന്റെ ബന്ധു.മുസ്ലീം പേരുകാരനായ ക്രിസ്ത്യാനിയുടെ ആന അമ്പലത്തിൽ എഴുന്നള്ളത്തിനു ഭഗവാന്റെ തിടമ്പ് വഹിക്കുന്നു.ഒരു പക്ഷേ ഇതിനു സമാനമായ ഒരാനക്കഥ ആരും എവിടെയും കേട്ടിട്ടുണ്ടാകില്ല.  
                                                                                  അക്ബർ ആന വേറിട്ടു നിന്നുവെങ്കിലും എന്റെ സംശയങ്ങളെ ബലപ്പെടുത്തുന്നതായിരുന്നു മറ്റ് പ്രതികരണങ്ങൾ ആനമുതലാളിമാരിൽ മുസ്ലീങ്ങളും ക്രിസ്ത്യാനുകളുമുണ്ടങ്കിലും അവരെല്ലാം തങ്ങളുടെ ആനകൾക്കിടുന്നത് ഹിന്ദു ദൈവങ്ങളുടെ പേരുകളാണു.അല്ലെങ്കിൽ ഉത്സവത്തിനു എഴുന്നള്ളിക്കാൻ ബുദ്ധിമുട്ടുണ്ടായാലോ?ആനകൾക്ക് മാത്രമല്ല പശുക്കൾക്കും  ഹിന്ദുപേരുകളാണു ഇടുന്നതെന്ന് മറ്റൊരു ബ്ലോഗർ അറിയിച്ചു.പക്ഷേ,മുൻപ് കോടനാട്ടെ ആനക്കൂട്ടിൽ ടോണി,വിത്സൻ എന്നീ കുട്ടിയാനകൾ ഉണ്ടായിരുന്നതായി മറ്റൊരാൾ എഴുതി.ആനകളിൽ ബ്രാഹ്മണരും വൈശ്യരും ശൂദ്രരുമുണ്ടെന്നാണു വേറൊരു സുഹൃത്ത്,ഒരു ടെലിവിഷൻ പരിപാടിയിൽ നിന്ന് അറിഞ്ഞത്.ബ്രാഹ്മണആന തീറ്റയെടുക്കും മുൻപ് തർപ്പണം ചെയ്യുമത്രേ .അവ തുമ്പിക്കൈയ്യിൽ വെള്ളമെടുത്ത് വശത്തേക്കും തലയ്ക്കുമുകളിലേക്കും ഒഴിക്കും!  
                                                                                                                                                  പിടിയാനകളെ ഉത്സവത്തിനു എഴുന്നള്ളിക്കില്ലെന്ന ധാരണ തെറ്റാണെന്ന് സ്ഥാപിക്കാൻ ഒരാൾ കൊട്ടാരത്തിൽ ശങ്കുണ്ണിയെ കൂട്ടുപിടിച്ചു.”ഐതിഹ്യമാല”യിലെ ആനക്കഥകളിൽ പിടിയാനകളെ എഴന്നള്ളത്തിനുപയോഗിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങളുണ്ട്.പണ്ട് പിടിയാനകളെ ഗുരുവായൂരമ്പലത്തിൽ കൂട്ടാനകളായി എഴുന്നള്ളിക്കുന്നത് കണ്ടിട്ടുണ്ടെന്നും അദ്ദേഹം എഴുതി.പെരുമ്പാവൂരിനടുത്ത ഇരിങ്ങോൾ കാവിൽ പിടിയാനകളെ മാത്രമെ എഴുന്ന ള്ളിക്കാറുള്ളുവെന്ന് മറ്റൊരു സുഹൃത്ത് അറിയിച്ചു.                                                                                                                                                                                      ആനപാപ്പാന്മാരിൽ വിഭാനമ്പൂതിരിയെപ്പോലുള്ള ബ്രാഹ്മണരുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ബ്ലോഗർസുഹൃത്ത് ഈ നിരീക്ഷണം കൂടി നടത്തി:ആനപാപ്പാന്മാരിൽ മറ്റുമതക്കാരാരുമുണ്ടെന്നു തോന്നുന്നില്ല.                                                                                           ഒരു കൌതുകത്തിനു എഴുതിയ   കുറിപ്പിൽ നിന്ന് ലഭിച്ച ഈ വിലയേറിയ ആനക്കാര്യങ്ങളിൽ തലയുയർത്തി നിന്നിരുന്നത് അക്ബറാന തന്നെയായിരുന്നു.അതുകൊണ്ടു തന്നെ,കേരളീയ സാമൂഹികപശ്ചാത്തലത്തിൽ വലിയ പ്രാധന്യമുള്ള ഈ ഗജവീരനെക്കുറിച്ചുള്ള വർത്തമാനങ്ങൾക്ക് പിന്നെയും കാതോർത്തു.ഏറ്റുമാനൂരമ്പലത്തിൽ മാത്രമല്ല തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രത്തിലും  മറ്റും തിടംബേറ്റാനായി ഈ ഗജവീരനെ പലരും പാട്ടത്തിലെടുത്തു.പ്രായാധിക്യവും പട്ടിണിയും കാരണം ഇക്കഴിഞ്ഞ ജനുവരിയിൽ നായരമ്പലത്ത് തളർന്നു വീണ അക്ബറെ ജെ.സി.ബി ഉപയോഗിച്ച് എഴുന്നേൽ‌പ്പിച്ച് ഉത്സവത്തിനു കൊണ്ടുപോയെന്നും വാർത്തകളുണ്ടായിരുന്നു.ഫെബ്രുവരി അവസാനം എത്തിയത് സങ്കടകരമായ വൃത്താന്തമായിരുന്നു.രോഗം മൂലം തീർത്തും അവശനായ അക്ബർ ഇടുക്കി ഇരുട്ടുക്കാനത്തെ ഒരു ഏലത്തോട്ടത്തിൽ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നുവെന്നായിരുന്നു അത്.പിന്നാലെ, 65 വയസ്സുള്ള ആ ഗജവീരൻ യാത്രയായി.ഏറ്റുമാനൂരിലെ പ്ലാത്തോട്ടത്ത് ഉടമസ്ഥനായ അപ്പച്ചന്റെ സ്ഥലത്ത് തന്നെയാനു അക്ബറിനെ സംസ്കരിച്ചത്.മറ്റ് ആനകളെ സംസ്കരിക്കുന്നത് പോലെ ഹൈന്ദവമതാചാരപ്രകാരമാണോ അക്ബറെ സംസ്കരിച്ചത് എന്നറിയില്ല.അതെന്തായാലും, അപൂർവങ്ങളിൽ അപൂർവ്വമായ ഒരു ജീവിതവും മരണവുമാണു:തീർച്ച.അത് നൽകുന്ന ഗുണപാഠങ്ങൾ മനുഷ്യനു വിലപ്പെട്ടതാണു.അക്ബർ ആന അതുകൊണ്ടു തന്നെ തലയെടുപ്പോടെ വരും കാലത്തും തുമ്പികൈ ഉയർത്തിപ്പിടിച്ച് നിൽക്കുകതന്നെ ചെയ്യും. 
                                                                                  -അക്ബറാനയെക്കുറിച്ചുള്ള ഈ കുറിപ്പിനു പൂർണ്ണവിരാമമിടുന്നത് മുൻപ് നസീറിനെ കൂടി ഓർക്കേണ്ടതുണ്ട് .നസീറാനയാണത് .നമ്മുടെ നിത്യ ഹരിത നായകൻ പ്രേംനസീർ  ചിറയിങ്കീഴിലെ  ശാർക്കരക്ഷേത്രത്തിൽ 1966ൽ നടയ്ക്കിരുത്തിയ ആനയായിരുന്നു അത്.അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റായ പ്രാക്കുളം ഭാസിയായിരുന്നു ആ ആനക്ക് ‘‘നസീർ”   എന്ന പേരിട്ടത്.അത് ഏറെക്കാലം ഹിന്ദു,മുസ്ലീം വർഗ്ഗീയവാദികളെ ചൊടിപ്പിച്ചു.പക്ഷേ പ്രേംനസീറും പ്രാക്കുളവും വഴങ്ങിയില്ല. അങ്ങനെ നസീറാന ശാർക്കര ക്ഷേത്രത്തിൽ തുമ്പിക്കൈയുയർത്തിപ്പിടിച്ചു തന്നെ നിന്നു.(പിൽക്കാലത്ത് നസീറാനയ്ക്ക് എന്തു സംഭവിച്ചുവോ,ആവോ !) ..                                                                                     -നസീറാനയും അക്ബറാനയും വെറും ആനകളല്ല.ഈ ആനക്കഥകൾ സമകാലിക സാമൂഹികസാഹചര്യങ്ങളിൽ ഇവിടെ അവസാനിക്കുകയില്ല.നാളെ ആനക്കമ്പം മൂത്ത ആരെങ്കിലും ,ഗുരുവായൂർ കേശവനെപ്പോലെ,അക്ബറാനയുടെ പ്രതിമ ഉണ്ടാക്കാൻ തുനിഞ്ഞാൽ എന്തുണ്ടാകും?പ്രേംനസീറിന്റെ പ്രതിമ അനിസ്ലാമികമാണെന്ന് വാദിക്കുന്നവർ അക്ബറാനയുടെ പ്രതിമയും അനിസ്ലാമികമാണെന്ന ഫത്വ പുറപ്പെടുവിക്കുകയില്ലെന്ന് ആരു കണ്ടു?

Tuesday 25 June 2013

നെൽസൺ മണ്ടേല:ഇതിഹാസം ഈ ജീവിതം

ദക്ഷിണാഫ്രിക്കയുടെ വിമോചന നായകൻ,ജീവിക്കുന്ന ഇതിഹാസം,നെൽസൺ മണ്ടേല ഇന്ന് വെളുപ്പിനു(6.12.2013)ചരിത്രത്തിലേക്ക്‌ പിൻവാങ്ങി.
ജനനായകനു ആദരാഞ്ജലികൾ.


1918 ജൂലൈ 18നു ദക്ഷിണാഫ്രിക്കയിലെ മ്യൂവ്സോ എന്ന കൊച്ചുഗ്രാമത്തിലാണു നെൽസൺ മണ്ടേല ജനിച്ചത്‌.സ്കൂളിൽ ചേരുംവരെ "വഴക്കാളി"എന്ന് അർത്ഥംവരുന്ന  ഒരു പേരായിരുന്നു വീട്ടുകാർ വിളിച്ചിരുന്നത്‌.അച്ഛൻ ആ പ്രദേശത്തെ ആദിവാസിമുഖ്യരുടെ ഉപദേശകനായിരുന്നു.പക്ഷേ,വെള്ളക്കാരനായ മജിസ്ട്രേട്ടുമായി തെറ്റിയതിനെ തുടർന്ന് അദ്ദേഹത്തിനു ആ പദവി നഷ്ടപ്പെട്ടു.പ്രതിസന്ധിയിലായ കുടുംബം ക്യുനു എന്നൊരു കുഗ്രാമത്തിലേക്ക്‌ താമസം മാറ്റാൻ നിർബന്ധിതമായി.റോഡ്‌ പോലുമില്ലാത്ത നാട്‌.നിറയെ കന്നുകാലികൾ.ഒരു കുടിലിലായിരുന്നു താമസം.പാചകമൊക്കെ പുറത്ത്‌.അതിനു അരുവിയിൽ നിന്നുള്ള വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്‌.
നെൽസണു 9 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.ജീവിതം വഴിത്തിരിവിലായ നാളുകളായിരുന്നു,അത്‌.തെമ്പു പ്രദേശത്തെ റീജന്റായ ജോങ്ങിറ്റാബെ നെൽസണെ ദെത്തെടുത്തു.അദ്ദേഹത്തെ റീജന്റാക്കാൻ നെൽസന്റെ അച്ഛൻ ശിപാർശ്ശ ചെയ്തതിന്റെ നന്ദിസൂചകമായിരുന്നു,ഇത്‌.അങ്ങനെ നെൽസൺ അദ്ദേഹത്തിന്റെ രാജകീയ വസതിയിൽ താമസമാക്കി.

1942ൽ അഭിഭാഷകനായി പൊതുജീവിതം തുടങ്ങിയ നെൽസൺ മണ്ടേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ ആ വർഷം തന്നെ അംഗത്വമെടുത്തു.
1950കൾ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച്‌ സമഗ്രമാറ്റങ്ങളുടെ കാലമായിരുന്നു.വേഗതയേറിയ കാറുകൾ,ഗ്ലാമർ സിനിമകൾ,സംഗീത ആൽബങ്ങൾ....അപ്പോഴും രഷ്ട്രത്തിന്റെ ഭാവി സംബന്ധിച്ച്‌ നിർണ്ണായക രാഷ്ട്രീയനീക്കങ്ങൾ നടക്കുകയായിരുന്നു.ആഫ്രിക്കൻ നാഷണൽ കോൺഗ്രസും വർണ്ണവെറിയന്മാരുടെ നാഷണൽ പാർട്ടിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി.പൗരാവകാശങ്ങൾക്കും ജനാധിപത്യാവകാശങ്ങൾക്കുമായി നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധസമരങ്ങൾ നടന്നു.അമേരിക്കയിൽ മാർട്ടിൻ ലൂത്ഥർ കിങ്ങ്‌ നയിച്ച മുന്നേറ്റങ്ങൾക്ക്‌ സമാനമായിരുന്നു,അവ.

തിരക്കുള്ള അഭിഭാഷകനായിരുന്നു,ഉയരം കൂടിയ ആ ചെറുപ്പക്കാരൻ.വളരെവേഗം അദ്ദേഹം പ്രക്ഷോഭകാരിയെന്ന നിലയിൽ ജനനേതാവായി ഉയർന്നുവന്നു.എ.എൻ.സിയുടെ ദേശീയ എക്സിക്യൂട്ടീവ്‌ കമ്മറ്റി അംഗമായ നെൽസൺ മണ്ടേല ,സംഘടനാപാടവവും വാക്‌ വൈഭവവും കാരണം പെട്ടെന്ന് നേതൃനിരയിലേക്ക്‌ ഉയർന്നു.1950ൽ പാസാക്കിയ ഗ്രൂപ്പ്‌ ഏരിയ ആക്റ്റ്‌ അനുസരിച്ച്‌ കറുത്തവർ പ്രത്യേകപ്രദേശങ്ങളിൽ മാത്രം ജീവിക്കാൻ നിർബന്ധിക്കപ്പെട്ടു.ജനസംഖ്യാ രജിസ്റ്റ്രേഷൻ നിയമപ്രകാരം വെള്ളക്കാർ ജനങ്ങളെ വംശീയമായി വേർ തിരിച്ചു.1951ലെ "റിസർവ്വേഷൻ ഓഫ്‌ സപ്പറേറ്റ്‌ അമിനിറ്റീസ്‌ ആക്ട്‌" പ്രകാരം കറുത്തവരും വെളുത്തവരും തമ്മിൽ ബസുകൾ,ബീച്ചുകൾ,പോസ്റ്റ്‌ ഓഫീസുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ ഇടപഴകുന്നത്‌ വിലക്കി.പൗരാവകാശങ്ങൾക്കായി കറുത്തവർ നടത്തിയ പണിമുടക്കുകൾ നിരോധിക്കപ്പെട്ടു.അവരുടെ സംഘടനകളെ നിരോധിച്ചു.
വെള്ളക്കാർ,കറുത്തവർ,ഇന്ത്യക്കാർ,നിറമുള്ളവർ എന്നീ വിഭാഗങ്ങളായി ജനങ്ങൾ വേർത്തിരിക്കപ്പെട്ടു.ഇവർത്തമ്മിലുള്ള വംശസങ്കലനവിവാഹങ്ങൾ നിരോധിച്ചു.പള്ളികളിൽ നിന്ന് "ശല്യക്കാർ" എന്ന പേരിൽ കറുത്തവരെ പുറത്താക്കാനുള്ള അധികാരം പോലും വെള്ളക്കാർക്കുണ്ടായിരുന്നു.

1951ൽ മണ്ടേല യൂത്ത്‌ ലീഗ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.അടുത്തവർഷം അദ്ദേഹം  നീതിവിരുദ്ധമായ നിയമങ്ങൾകെതിരായ പ്രതിരോധത്തിന്റെ കോാർഡിനേറ്ററായി.ബ്രിട്ടീഷ്‌ കോളനിയിൽ നിന്ന് അമേരിക്കക്കാരായവെള്ളക്കാർക്ക്‌ രാജ്യം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ മുന്നൂറാം വാർഷികദിനമായ 1952 ഏപ്രിൽ6നു ജൊഹന്നാസ്ബർഗ്ഗിലെ ഫ്രീഡം സ്ക്വൊയറിൽ തടിച്ചുകൂടിയ പതിനായിരങ്ങളെ മണ്ടേല അഭിസംബോധന ചെയ്തു.ഈ പ്രക്ഷോഭത്തിനു പിന്തുണയേകിക്കൊണ്ട്‌ ലോകത്തിന്റെ നാനാഭാഗത്ത്നിന്നും ടെലഗ്രാമുകൾ പ്രവഹിച്ചു.വംശ വർണ്ണങ്ങൾക്കതീതമായി എല്ലാ ചെറുപ്പക്കാരും സമാധാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിച്ചുനിൽക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അക്രമരഹിതമായ നിയമലംഘനപ്രസ്ഥാനത്തിൽ ആയിരക്കണക്കിനു ചെറുപ്പക്കാർ അണിനിരന്നു.ഒരു തന്ത്രമെന്ന നിലയിൽ മണ്ടേല ഗാന്ധിയൻ സമരമാർഗ്ഗം സ്വീകരിച്ചു.അവകാശപ്രക്ഷോഭം തുടങ്ങുന്നതിനു നാലുനാൾ മുൻപ്‌ ദർബാനിൽ തടിച്ച്കൂടിയ ആയിരങ്ങളെ അദ്ദേഹം അഭിസംബോധനചെയ്തു.ജൂൺ 26നു പതിനായിരങ്ങൾ വർണ്ണവിവേചന നിയം ലംഘിച്ച്‌,വെള്ളക്കാർക്കായി നീക്കിവെച്ച ടൗൺഷിപ്പുകളിലും പോസ്റ്റോഫീസുകളിലും റെയില്വേസ്ടേഷനുകളിലും പ്രവേശിച്ചു.പ്രക്ഷോഭകരെല്ലാം അറസ്റ്റ്‌ ചെയ്യപ്പെട്ടു.രാജ്യത്താകെ ജെയിലുകൾ നിറഞ്ഞുകവിഞ്ഞു.മണ്ടേലയും മറ്റുനേതാക്കളും തടവിലടക്കപ്പെട്ടു.
1953 സെപ്റ്റംബർ21നു ട്രാൻസ്വാൾ എ.എൻ.സി സമ്മേളനത്തെ അഭിസംബോധനചെയ്തുകൊണ്ട്‌ "സ്വാതന്ത്ര്യത്തിലേക്ക്‌ എളുപ്പവഴിയില്ല "എന്ന പ്രസിദ്ധമായ പ്രസംഗം അദ്ദേഹം നടത്തി.സത്യത്തിൽ അത്‌,നെഹ്രുവിന്റെ ഒരു ലേഖനത്തിൽ നിന്ന് കടംകൊണ്ടതായിരുന്നു.അങ്ങനെ സമരമുഖത്ത്‌ നിന്ന് ജനങ്ങളെ നയിച്ചും,അവരെ പ്രബുദ്ധരാക്കിയ ലേഖനങ്ങൾ രചിച്ചും നെൽസൺ മണ്ടേല ദേശീയനേതാവായിമാറി.

1959ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൽ നിന്ന് വിഘടിച്ച ഒരു വിഭാഗം
  പാൻ ആഫ്രിക്കൻ  കോൺഗ്രസ്‌ എന്ന സംഘടനക്ക്‌ രൂപം നൽകി.വർണ്ണവിവേചനനിയമങ്ങൾക്കെതിരെ രണ്ടുസംഘടനകളും വ്യത്യസ്തസമരങ്ങൾക്ക്‌ ആഹ്വാനം ചെയ്തും എ.എൻ.സി  പ്രതിഷേധമാർച്ചിനു ആഹ്വാനം ചെയ്തപ്പോൾ പുതിയ സംഘടന  ഷാർപ്പ്വില്ലെയിൽ വൻ നിയമലംഘനത്തിനു പദ്ധതിയിട്ടു.പൊലീസ്‌ അത്‌ ഭീകരമായി അടിച്ചമർത്തി.ആ കൂട്ടക്കുരുതിയിൽ 69പേർ കൊല്ലപ്പെട്ടു.180പേർക്ക്‌ പരുക്കേട്ടു.സർക്കാർ,പക്ഷേ,പൊലീസിനെ ന്യായീകരിച്ചു.
ഈ സംഭവം നെൽസൺ മണ്ടേലയുടെ രാഷ്ട്രീയജീവിതത്തിന്റെ ദിശ മാറ്റി.ഗാന്ധിയൻ അക്രമരഹിത സമരത്തിനു ഇനി പ്രസക്ത്തിയില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.അങ്ങനെ,അപ്പാർത്തീഡിനെതിരായി സായുധസമരം നടത്താൻ എ.എൻ.സി ഒരു സൈനികവിഭാഗം രൂപവത്ക്കരിച്ചു.ഈ സായുധസംഘടനക്കെതിരെ സർക്കാർ ജാഗ്രത പ്രഖ്യാപിച്ചതോടെ അദ്ദേഹം ഒളിവിൽപോയി.പക്ഷേ അധികം വൈകാതെ മണ്ടേല അറസ്റ്റ്‌ ചെയ്യപ്പെട്ടു.അട്ടിമറിക്കുറ്റം ആരോപിക്കപ്പെട്ട്‌ റിവോദിയ കോടതിയിൽ ഹാജരാക്കിയ നെൽസൺ മണ്ടേല നടത്തിയ നാലുമണിക്കൂർ നീണ്ട പ്രസംഗം ചരിത്രപ്രസിദ്ധമാണു."ഒരാൾക്ക്‌ ഒരു വോട്ട്‌"എന്ന ജനാധിപത്യവ്യവസ്ഥിതിയിലേക്ക്‌ ദക്ഷിണാഫ്രിക്കയെ പരിവർത്തനം ചെയ്യാൻ അദ്ദേഹം ആഹ്വാനം ചെയ്തു.

കോടതിമുറിക്കകത്തും പുറത്തും ആ പ്രസംഗം പ്രകമ്പനം സൃഷ്ടിച്ചു.മരണശിക്ഷ പ്രതീക്ഷിച്ച ആ കേസിൽ കോടതി നെൽസൺ മണ്ടേലയേയും ഏഴ്‌ കൂട്ടാളികളേയും ജീവപര്യന്തം തടവിനു ശിക്ഷിച്ച്‌ റോബൻ ദ്വീപിലേക്കയച്ചു.പിന്നെ അദ്ദേഹം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നത്‌ നീണ്ട 27 വർഷത്തിനു ശേഷം.അക്കാലത്തൊക്കെ അദ്ദേഹത്തിനു ആത്മവീര്യം പകർന്ന് ജെയിലിനുപുറത്ത്‌ ഉജ്വലമായ ജനകീയപോരാട്ടത്തിനു നേതൃത്വം നൽകി,അദ്ദേഹത്തിന്റെ  താങ്ങും തണലുമായിരുന്ന ഭാര്യ വിന്നി.പിൽക്കാലത്ത്‌ വിന്നിയുമായി പിരിയേണ്ടിവന്നത്‌ മറ്റൊരു ദുരന്തം.

സഹനത്തിന്റേയും  ചെറുത്തുനിൽപ്പിന്റേയും ഉജ്വലമായ അദ്ധ്യായം എഴുതിച്ചേർത്ത്‌ സ്വയം ചരിത്രമായി മാറിയ മണ്ടേല 1990ൽ ജയിൽമോചിതനായി.നൂറ്റാണ്ടുകൾ നീണ്ടുനിന്ന വർണ്ണവിവേചനത്തിനു അന്ത്യം കുറിച്ചുകൊണ്ട്‌ 1994ൽ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കൻ ജനത പ്രസിഡന്റായി തെരഞ്ഞെടുത്തു.    1999ൽ അനാരോഗ്യം  കാരണം സ്ഥാനമൊഴിഞ്ഞ നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കൻ ജനതയുടെ മാർഗ്ഗദീപമാണു.സമാനതകളില്ലാത്ത സമരപഥത്തിലൂടെ ചരിത്രത്തിന്റെ ഗതിമാറ്റിയ മഹാവിപ്ലവകാരികളുടെ ഒന്നാം നിരയിലാണു നെൽസൺ മണ്ടേലയുടെ സ്ഥാനം.ആ മഹിതജന്മങ്ങളിൽ ഇന്ന് നമ്മോടൊപ്പമുള്ളത്‌ മണ്ടേലയും ഫിദൽ കാസ്ട്രോയും മാത്രം.

Saturday 6 April 2013

കേരളത്തിൽ സൈബർ അടിയന്തിരാവസ്ഥ?

വ്യാപകമായ മനുഷ്യാവകാശലംഘനങ്ങളേയും ,ദുരുപയോഗത്തേയും തുടർന്ന് സുപ്രീകോടതി ഒരു പൊതുതാൽപര്യ ഹർജ്ജിയിൽ പുനപരിശോധിച്ച്കൊണ്ടിരിക്കുന്ന ഐ.ടി.നിയമത്തിലെ 66 എ വകുപ്പ് കേരളത്തിൽ പിന്നെയും തലങ്ങും വിലങ്ങും പൊലീസ് എടുത്തുപയോഗിക്കുന്നു.ആയിരത്തിലേറെപ്പേർക്കെതിരെ ഇന്ന് കേസ് നിലവിലുണ്ടു. രാഷ്ട്രീയക്കാരും മതനേതാക്കളുമാണു പരാതിക്കാർ.

മുംബൈയിൽ ബാൽ താക്കറെയുടെ മരണത്തിൽ അനുശോചിച്ച് ബന്ദാചരിച്ചതിനെതിരെ ഫേസ്ബുക്കിൽ കമന്റെഴുതിയതിനെതുടർന്ന് രണ്ടു പെൺകുട്ടികൾക്കെതിരെ ഈ കിരാതവകുപ്പുപയോഗിച്ച് നടപടി എടുത്തതിനെതുടർന്നുണ്ടായ ജനരോഷം ശമിപ്പിക്കാൻ ,ഈ നിയമം നടപ്പിലാക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്നും ,ഇത്തരം പരാതികളിന്മേൽ കേസ് എടുക്കുന്നതിനു മുൻപ് ഡി.വൈ.എസ്.പി റാങ്കിൽ കുറയാത്ത ഉന്നതപൊലിസ് ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കണമെന്നും കേന്ദ്രസർക്കാർ അടുത്തിടെ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഫേസ്ബുക്കിലോ,ട്വിറ്ററിലോ,ബ്ലോഗിലോ വന്ന കമന്റോ,കുറിപ്പോ,ലേഖനമോ തനിക്ക് "അസ്യാസ്ഥ്യം ഉണ്ടാക്കുന്നു"(causing annoyance) എന്ന് ആരെകിലും ഒരു പരാതി മെയിൽചെയ്താലുടൻ അത് ,"ലൈക്ക്" ചെയ്തവരേയും,ഷെയർ ചെയ്തവരേയുമടക്കം കേസിൽപ്രതിയാക്കി പീഡിപ്പിച്ചുരസിക്കുകയാണു നമ്മുടെ സൈബർ പൊലീസ്.


മറ്റു മാദ്ധ്യമങ്ങളിൽ മാനഹാനിയുണ്ടാക്കുന്ന ലേഖനങ്ങളോ പ്രസ്താവനകളോ വന്നാൽ അത് പിൻ വലിക്കാനാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കണം.അതിന്റെ മറുപടി തൃപ്തികരമല്ലെങ്കിലോ,അപകീർത്തികരമായ ഭാഗം പിൻ വലിക്കുന്നില്ലെങ്കിലോ മജിസ്ട്രേട്ട് കോടതിയിൽ മാനനഷ്ടത്തിനായി സിവിൽ/ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യാമെന്നാണു ഐ.പി.സി വ്യവസ്ഥ.അച്ചടി,ദൃശ്യമാദ്ധ്യമങ്ങളിൽ ദിവസവും രാഷ്ട്രീയനേതാക്കൾക്കും പൊതുപ്രവർത്തകർക്കും. വ്യക്തികൾക്കുമെതിരെ കടുത്തവിമർശ്ശനങ്ങൾ മുതൽ,എല്ലാസീമകളും ലംഘിച്ചുള്ള വ്യക്തിഹത്യ വരെ വരുന്നുണ്ടു.മിക്കപ്പോഴും വിമർശ്ശനങ്ങൾ ,അത് പരിധി വിടുന്നതാണെങ്കിൽ കൂടി,അവഗണിക്കുകയാണു പതിവ്.ജനാധിപത്യത്തിൽ അന്തിമവിധികർത്താക്കൾ എപ്പോഴും ജനങ്ങളാണെന്ന് പൊതുപ്രവർത്തകർക്ക് നന്നായി അറിയാം.

പക്ഷേ,നവമാദ്ധ്യമങ്ങളുടെ കാര്യം വരുമ്പോൾ നമ്മുടെ പൊതുപ്രവർത്തകർക്കും ,മത-സാമൂഹിക നേതാക്കൾക്കും സമനില തെറ്റും.തങ്ങൾക്കെതൊരായ സൃഷ്ടിപരമായ വിമർശ്ശനങ്ങൾ പോലും അവർ സഹിക്കില്ല.ബ്ലോഗർമ്മാർക്കും,സോഷ്യൽ നെറ്റ്വർക്കുകളിലൂടെ പ്രതികരിക്കുന്ന നെറ്റിസൺ മാർക്കും,പൗരപത്രപ്രവർത്തകർക്കും(സിറ്റിസൺ ജേർണ്ണലിസ്റ്റുകൾ), നവമാദ്ധ്യമപ്രവർത്തകർക്കുമെതിരായി 2000 ഒക്ടോബറിൽ നിലവിൽ വന്നതും,2009 ഒക്ടോബറിൽ വിവാദ വ്യവസ്ഥകൾ ഉൾപ്പെടുത്തി ശക്തിപ്പെടുത്തിയതുമായ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രയോഗിക്കണമെന്ന് അവർ വാശിപിടിക്കുന്നു.അതിന്റെ ഫലമോ?കടുത്ത മനുഷ്യാവകാശലംഘനങ്ങളും ഭീകരതയും തുടരുന്നു.ബിന്ദു കൃഷ്ണയുടെ പരാതിയിൽ പൊലീസ് 150 പേർക്കെതിരെയാണു ഇക്കഴിഞ്ഞദിവസം കേസെടുത്തിരിക്കുന്നത്.

സൈബർ നിയമം ഉണ്ടാക്കിയ ലോകത്തെ 12ആമത്തെ രാജ്യമാണു ഇന്ത്യ. കമ്പ്യൂട്ടർ,മൊബൈൽ ഫോൺ,ഇന്റർനെറ്റ് തുടങ്ങിയ വിവര-വിജ്ഞാന-വ്യാപന സങ്കേതങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേന്ദ്രസർക്കാർ പാസാക്കിയ നിയമം സൈബർലോകത്ത് എതിർശബ്ദങ്ങളെ ഞെരിച്ചുകൊല്ലാനുള്ള ഫാസിസ്റ്റ് ആയുധമായി ഇത്രപെട്ടെന്ന് എങ്ങനെയാണു മാറിയത്?

എന്താണു സൈബർക്രൈം എന്ന് സുവ്യക്തമായി നിർവചിക്കാത്തതാണു ഈ നിയമത്തിന്റെ മുഖ്യ ന്യൂനത.നിയമം നിലവിൽ വന്നയുടൻ അതിന്റെ ‘രുചി’അറിഞ്ഞയാളായിരുന്നു പ്രമുഖ ബ്ലോഗറായ ചിത്രകാരൻ എന്ന മുരളി. 2008 ഡിസംബറിൽ, കേരളത്തിലെ സൈബർ പൊലീസ് ,ഒരു പക്ഷേ ഇന്ത്യയിലാലാദ്യമായി ,സൈബർലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനു മേൽ ഈ നിയമം പ്രയോഗിച്ച് മറ്റുള്ളവർക്ക് ‘മാതൃക’ കാട്ടി.ചിത്രകാരൻ അറസ്റ്റു ചെയ്യപ്പെട്ടു.പരസ്യ ഏജൻസി നടത്തുന്ന അദ്ദേഹത്തിന്റെ കണ്ണൂരിലെ ഓഫീസിൽ നിന്നും ‘കുറ്റകൃത്യത്തിനു’ ഉപയോഗിച്ചതായി അരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അവർ പിടിച്ചെടുത്തുകൊണ്ടു പോയി.കേസിപ്പോഴും നടക്കുകയാണു.പിന്നീട്,സൈബർ പൊലീസിന്റെ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിൻ തച്ചങ്കരിയുടെ കാലത്ത് തേർവാഴ്ച്ചയായിരുന്നു.തമാശകളും കാർട്ടൂണുകളും ഈ-മെയിലിൽ സുഹൃത്തുക്കൾക്ക് ഫോർവേഡ് ചെയ്തവർ വരെ നിർദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ടു.അങ്ങനെ ,കേരളത്തിൽ ‘സൈബർ കൊടും കുറ്റവാളികളുടെ’ എണ്ണം പെരുകി വന്നു. ബ്ലോഗിലോ,ഫേസ്ബുക്കിലോ ഏതെങ്കിലും രാഷ്ട്രീയ-മതനേതാവിനെയോ,സാമൂഹികാനാചാരത്തെയോ വിമർശിച്ചാൽ സൈബർപൊലീസ് ഒരു പക്ഷേ നിങ്ങളുടെ കതകിൽ മുട്ടിവിളിച്ചേക്കാം.അസഹിഷ്ണുതയും വൈര്യവും കൈമുതലാക്കിയ ചില രാഷ്ട്രീയ-മത നേതാക്കളും സംഘടനകളും ,പൊലീസുമായി ചേർന്ന് സൈബർലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണു.പരമ്പരാഗത മാദ്ധ്യമങ്ങളെ വരെ പിന്നിലാക്കി ബ്ലോഗുകളും സോഷ്യൽ നെറ്റ്വർക്കുകളും മാദ്ധ്യമലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ,സിറ്റിസൺ ജേർണലിസത്തിന്റെ പുതിയ വഴിത്താരകൾ വെട്ടിത്തുറന്നിരിക്കുമ്പോളാണു, ഈ ജനകീയവിപ്ലവത്തിനു നേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്.അതിനു ഒരു രക്തസാക്ഷി വരെയുണ്ടായി-തുറവൂരിലെ അഡ്വക്കേറ്റ് ഷൈൻ.ജീവിച്ചിരിക്കുന്ന രക്തസാക്ഷികളുടെ നിര നീളുകയാണു.

കൊടുങ്ങല്ലൂരിലെ ശിവപ്രസാദിന്റെ കാര്യമെടുക്കുക. .ചെങ്ങന്നൂരിലെ ഭഗവതി എല്ലാമാസവും ഋതുമതി ആകുമത്രേ.അപ്പോൾ ഭക്തജനങ്ങൾ ‘തൃപ്പൂത്താറാട്ട്’ ഭക്ത്യാദരപൂർവ്വം നടത്തും.മനുഷ്യ സ്ത്രീകളെപ്പോലെ ക്ഷേത്രപതിഷ്ഠയും ഋതുമതിയാകുന്നതിന്റെ യുക്തി അന്വേഷിച്ച് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലിട്ട കുറിപ്പിനു വൻപ്രതികരണങ്ങളാണുണ്ടായത്.ഇപ്പോൾ മുഖ്യധാരാമാദ്ധ്യമങ്ങളൊന്നും മതാനുഷ്ഠാനങ്ങളുടേയും ആചാരങ്ങളുടേയും സാംഗത്യത്തേയോ യുക്തിയേയോകുറിച്ചുള്ള ഒരു ചർച്ചക്കും ഇടം കൊടുക്കില്ലെങ്കിലും സൈബർലോകത്ത് അങ്ങനെയല്ല.’രാജാവ് നഗ്നനാണെന്ന്’വിളിച്ചുപറയുന്നവരുടെ ഇടമാണത്.ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഉറപ്പ് നൽകുന്നുണ്ട്.അവ മതഭ്രാന്തന്മാരേയും മൌലികവാദികളേയും വിറളിപിടിപ്പിക്കുക തന്നെ ചെയ്യും.തൃപ്പൂത്താറാട്ടിനെക്കുറിച്ചുള്ള ഫേസ്ബുക്ക് ചർച്ചകൾ വിശ്വാ സികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്രോപദേശക സമിതി നൽകിയ പരാതിയിന്മേലാണു സൈബർപൊലീസ് ശിവപ്രസാദിനു മേൽ ഐ.ടി നിയമം എടുത്തുപയോഗിച്ചത്.ഒപ്പം, ഭക്തജനങ്ങളുടെ വധഭീഷണിയുമുണ്ടു.

മാതാ അമൃതാനന്ദമയിയെ വിമർശിച്ച് ഫേസ്ബുക്കിൽ എഴുതിയ ‘ടിന്റുമോനു’എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചിട്ടുണ്ടു.ആ പോസ്റ്റ് ഷെയർ ചെയ്ത ആയിരത്തോളം പേർക്കെതിരെയും സൈബർനിയമം അനുസരിച്ച് പൊലീസ് കേസെടുത്തതായി ഒരു പ്രമുഖദിനപ്പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ടു.ഇങ്ങനെ പോയാൽ ഈ സൈറ്റുകൾ സന്ദർശിക്കുന്നവരേയും നാളെ ‘സൈബർ ഭീകരരാ’ക്കി പൊലീസ് പിടികൂടിയേക്കും.


നവമാദ്ധ്യമങ്ങളേയും അവയിലൂടെ പ്രചരിപ്പിക്കപ്പെടുന്ന വിമതശബ്ദങ്ങളേയും ചില മത-രാഷ്ട്രീയ നേതാക്കൾ വളരെയധികം ഭയപ്പെടുന്നു.അതുകൊണ്ടാകണം ബദ്ധവൈരികൾക്കു പോലും ഇക്കാര്യത്തിൽ അസാധാരണമായ ഐക്യമുള്ളത്.


കുറ്റിപ്പുറം കെൽട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ൽ അറസ്റ്റുചെയ്യപ്പെട്ടത് പിണറായി വിജയൻ സൈബർ പൊലീസിനു നൽകിയ ഒരു പരാതിയിന്മേലായിരുന്നു.തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏൽ.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാൻ ശ്രമിക്കുന്നത്,ശ്രീനിവാസന്റെ പ്രശസ്ത സിനിമയായ ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകൾ ഉദ്ധരിച്ചാണെന്ന് ചിത്രീകരിച്ച ഒരു കാർട്ടൂൺ ഫോർവേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു,മൊയ്തുവിനെ തച്ചങ്കരിപൊലീസ് സൈബർ കുറ്റവാളിയാക്കിയത്.


അങ്ങ് ബംഗാളിൽ മമത ബാനർജി ചെയ്തുകൊണ്ടിരിക്കുന്നതും ഇതു തന്നെ.തനിക്കെതിരായ കാർട്ടൂൺ പ്രകരിപ്പിച്ചു എന്നാരോപിച്ചായിരുന്നു മമതയുടെ സൈബർ പൊലീസ് ജാദവ്പൂർ സർവകലാശാലയിലെ പ്രൊഫസറായ അബികേശ് മുക്കർജിയേയും മറ്റും അറസ്റ്റു ചെയ്തത്. ഇനി നമുക്ക് ചിത്രകാരന്റെ അറസ്റ്റിലേക്ക് തിരിച്ച് വരാം,2009 ജനുവരി 17നു ഈ ലേഖകൻ ‘ഒരു സൈബർ കൊടും ഭീകരൻ പിറക്കുന്നു’ എന്ന പേരിൽ “ദൃഷ്ടിദോഷം” ബ്ലോഗിൽ ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിരുന്നു: "സരസ്വതിക്ക് എത്ര മുലകളുണ്ട്? എന്നു എഴുതാന് ലോകത്ത് ഒരു മാധ്യമേയുള്ളു-ബ്ലോഗ്.

ഈ നവമാദ്ധ്യമത്തിന്റെ ശക്തിയും ദൌര്ബല്യവും ഇതു തന്നെ.

(ചിത്രകാരന് തന്റെ പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്നു സന്തോഷ് ജനാര്ദ്ദനന് നല്കിയ ഇ-മെയില് പരാതിയുടെ അടിസ്ഥാനതില് കണ്ണൂര് ടൌണ് പോലീസ് IT Act-ലെ 67ആം വകുപ്പനുസ്സരിച്ച് കേസ് ചാര്ജ്ജ് ചെയ്തു).ചിത്രകാരനു തന്റെ സ്വതസിദ്ധമായ ശൈലിയില്,ഇതേ പോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടു.ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്ക്കും തോന്നാം.അത് ശൈലിയുടെ പ്രശ്നം.


-എന്താണിവിടെ ചിത്രകാരന് ചര്ച്ച ചെയ്തത്?

ഹൈന്ദവ വിശ്വാസങ്ങളെ ആക്രമിക്കാനോ,ദൈവങ്ങളെ അവമതിക്കാനോ കരുതിക്കൂട്ടി ശ്രമിച്ചതല്ലല്ലോ. ഇവിടെ വിഷയം സരസ്വതിയുടേതുള്പ്പെടെയുള്ള

ദൈവങ്ങളുടെ കലണ്ടര് ചിത്രങ്ങളാണു:

“സത്യത്തില്, ഈ ദൈവങ്ങളുടെ ചിത്രങ്ങളൊക്കെ കാലികമായി മാറ്റിവരക്കേണ്ട സമയമായിരിക്കുന്നു. ഷക്കീലയെപ്പോലെയോ, ഖുശ്ബുവിനെപ്പോലെയോ,നയന്സിനെപ്പോലെയോ മാദകമായ അകിടുള്ള സരസ്വതിയും, മഹാലക്ഷ്മിയും, പാര്വ്വതിയുമൊക്കെ അവതരിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി ഭക്തരായ ചിത്രകാരന്മാര്ക്കും, ബ്രാഹ്മണര്ക്കും തോന്നേണ്ടതാണ്.”

ഇതാണു പ്രതിപാദ്യവിഷയം.

-ഇതിനുമപ്പുറമുള്ളത് അതിവായനയാകുന്നു.ദുഷ്ടലാക്കോടെയുള്ള ഈ അതിവായനയില് നിന്നാണു ഈ പോസ്റ്റില് മതവൈരവും മതസ്പര്ധയും ആരോപിക്കപ്പെടുന്നത്.

ദൈവത്തിന്റെ മാംസളമായ ശരീരത്തില് ദൈവികത കാണുന്ന അടിമകള്ക്ക് ഇത് അരോചകമാകുമെങ്കിലും, ചിന്താശക്തി വര്ദ്ധിപ്പിക്കുമെന്നതിനാല് ഗുണം ചെയ്യുമെന്നു പ്രതീക്ഷിച്ച ചിത്രകാരന്റെ ശുദ്ധഗതിയ്ക്ക് നമോവാകം.ഒരു ഈ-മെയില് കൊണ്ടു താങ്കളെ ഒരു സൈബര് കുറ്റവാളിയാക്കാന് ത്രാണിയുള്ള ഭസ്മാസുരന്മാരും ബൂലോകത്തിലുണ്ടു.നമ്മുടെ ദൌര്ബല്യമാണിത്.

ആശയങ്ങളെയും വിമര്ശനങ്ങളേയും സഹിഷ്ണുതയോടെ,മാന്യതയോടെ, അന്തസ്സായി നേരിടുകയും ആരോഗ്യകരമായ സംവാദങ്ങള്ക്ക് വേദിയൊരുക്കുകയും ചെയ്യേണ്ടതിനുപകരം താന് വരച്ച വരയില് നില്ക്കാത്തവരെയെല്ലാം സൈബര് കൊടും കുറ്റവാളികളാക്കാന് തുനിഞ്ഞിറങ്ങിയവരെ ഓര്ത്തു പരിതപിക്കുന്നു.



-ഏത് പോലീസുകാരനും കയറി നിരങ്ങാനും ബ്ലോഗര്മാരെ പീഡിപ്പിക്കാനും വഴിയൊരുക്കുന്നവര് ഈ മാദ്ധ്യമത്തിന്റെ അന്തകരാണു.

ഇവര് ചെയ്യുന്നതെന്തെന്ന് ഇവര്ക്കറിയാം.അതുകൊണ്ടു തന്നെ ഇവരോടു പൊറുക്കാനാവില്ല.

ഇവര്ക്കു മാപ്പില്ല". സൈബർ നിയമത്തിന്റെ ഇരയാകേണ്ടി വന്ന കെ.വി ഷൈന്റെ ദുരന്തം ഞെട്ടിക്കുന്നതായിരുന്നു.
“കെ.വി.ഷൈനു വിട“ എന്ന പേരിൽ കേരള ബ്ലോഗ് അക്കാദമി ബ്ലോഗിൽ (ഏപ്രിൽ 16,2012) എഴുതിയത് കൂടി ഉദ്ധരിക്കട്ടെ ; “‘ ബ്ലോഗറും പ്രക്ഷേപകനും മാദ്ധ്യമപ്രവർത്തകനുമായ കെ.വി.ഷൈൻ (41) വിടവാങ്ങി.ചേർത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 2012 ഏപ്രിൽ 15നു രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. സൈബർലോകത്ത് “വിചിത്രകേരളം”എന്ന വ്യത്യസ്തമായ ബ്ലോഗിലൂടെ തന്റെ സാന്നിദ്ധ്യം അടയാളപ്പെടുത്തിയ ഷൈൻ ,‘നായർ സമുദായത്തെ ആക്ഷേപിക്കുന്ന രചനകൾ പോസ്റ്റു ചെയ്തു ‘എന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറിയായിരുന്ന പി.കെ.നാരായണപണിക്കരുടെ പരാതിയിൽ 2010 മെയിൽ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാൽ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടർന്ന് സർക്കാർ, ടെക്നിക്കൽ സ്കൂളിൽ എൽ.ഡി.ക്ലർക്കായിരുന്ന അദ്ദേഹത്തെ സസ്പെന്റ് ചെയ്തു.അടുത്തിടെയാണു തിരികെ ജോലിയിൽ പ്രവേശിച്ചത്.കോടതി ഉത്തരവിന്റെ ബലത്തിൽ ബ്ലോഗിന്റെ പാസ് വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടർന്നാകാം അത് നെറ്റിൽ നിന്ന് അപ്രത്യക്ഷമായി.സൈബർ നിയമം നെറ്റിൽ ഭീകരത വിതക്കുന്നതിന്റെ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈൻ നേരിട്ട പീഡനം.അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ഈ പശ്ചാത്തലത്തിൽ ഏറെ നൊമ്പരപ്പെടുത്തുന്നു. ”

ബംഗാളിലും ,ചെന്നൈയിലും,മുംബൈയിലുമൊക്കെ ഭരണാധികരികളും പൊലീസും ചേർന്ന് നിരപരാധികളെ ഈ നിയമത്തിന്റെ മറവിൽ പീഡിപ്പിച്ചത് കേരളം കട്ടിക്കൊടുത്ത ഈ വഴികളിലൂടെ സഞ്ചരിച്ചി്ട്ടാകണം.നവമാദ്ധ്യമരംഗത്ത് ഈ ഭീകരത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണു സൃഷ്ടിച്ചിരിക്കുന്നത്.ദുർവൃത്തരും,രാഷ്ട്രീയക്കാരുടെ പാദസേവകരും ,അഴിമതിക്കാരുമായ പൊലീസുകാരുടെ കൈയ്യിൽ പെടാതിരികാൻ,സംഘടനാബലമോ,പൊതുസമൂഹത്തിന്റെ പിന്തുണയോ ഇല്ലാത്ത,വിർച്വൽ ലോകത്ത് വ്യാപരിക്കുന്ന നമ്മുടെ ബ്ലോഗർമാരും മറ്റും സാമൂഹികവിമർശനങ്ങൾ പോലും മയപ്പെടുത്താൻ നിർബന്ധിതരാകുന്നു.നിയമത്തിന്റെ ഭീകരതയും,മാദ്ധ്യപ്രവർത്തകരുടേയും സമൂഹത്തിന്റേയും അജ്ഞതയും കാരണം സൈബർ കൊടുംഭീകരരായി മുദ്രയടിക്കപ്പെടുമെന്ന് ഭയത്താൽ മിക്കവരും ഇനി ഉൾവലിയുന്നതോടെ നവമാദ്ധ്യമങ്ങൾ വെറും കൊച്ചുവർത്തമാനവേദികളായി ക്രമേണ അപ്രസക്തമാകും.ഭരണകൂടങ്ങളെ വിറപ്പിച്ച ഈ മാദ്ധ്യമങ്ങളുടെ അകാലമരണം തന്നെയാണു അവരുടെ ലക്ഷ്യം.സൈബർനിയമം ഭേദഗതിചെയ്യുകപോലുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയത് അതുകൊണ്ടാണു. -അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും നവമാദ്ധ്യമങ്ങളൂടെ നേതൃത്വത്തിൽ നടക്കുന്ന ജനാധിപത്യവത്ക്കരണത്തെക്കുറിച്ചും,മുല്ലപ്പൂ വിപ്ലവം മുതൽ ഒക്ക്യുപൈ വാൾസ്ട്രീറ്റ് പ്രക്ഷോഭത്തെക്കുറിച്ചുമൊക്കെ ആവേശം കൊള്ളുകയും വാതോരാതെ പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്നവരാരുംകാണുന്നില്ലേ,ഐ.ടി നിയമത്തി ന്റെ പേരിൽ നടക്കുന്ന ഈ ഭീകരത?നവമാദ്ധ്യമങ്ങളുടെ തലയറുത്ത് കരാളനൃത്തം ചവിട്ടുന്നവരുടെ അട്ടഹാസങ്ങൾ കേൾക്കുന്നില്ലേ?ഈ ചുടുചോര കാണാതെ മൌനികളായിനി എത്രകാലം ഇരിക്കാൻ പറ്റും?


Friday 1 March 2013

ജൈവകൃഷിയിൽ നിന്നും ചെലവില്ലാപ്രകൃതികൃഷിയിലേക്ക് .

ഫുക്കുവോക്കയി നിന്നും സുഭാഷ് പലേക്കറിലേക്ക് വളരെയധികമൊന്നും ദൂരമില്ല.

ജൈവകൃഷിയി നിന്നും ചെലവില്ലാപ്രകൃതികൃഷിയിലേക്ക് ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോ അതിനു നാം നന്ദി പറയേണ്ടത് ഫുക്കുവോക്കയോടാണു.കൃഷിഭൂമിയെ രാസവളത്തിന്റെ മാരകദൂഷ്യങ്ങളി നിന്നും രക്ഷിക്കാ പ്രകൃതിയിലേക്ക് മടങ്ങാ ആഹ്വാനം ചെയ്തു,അദ്ദേഹം.രാസവളങ്ങൾക്ക് പകരം ജൈവവളം.പലേക്ക,അവിടെ നിന്ന് പിന്നെയും മുന്നോട്ട് പോയി.നാട പശുവിന്റെ ചാണകം ഉപയോഗിച്ച് മണ്ണിന്റെ ഫലഭൂയിഷ്ടത ർദ്ധിപ്പിച്ച് ,കുറഞ്ഞ മുത മുടക്കി പൊന്നുവിളയിക്കാമെന്ന് ലോകത്തെ പഠിപ്പിച്ചു,പലേക്ക.അതിനു അദ്ദേഹത്തിനു പ്രേരണയായത് ഫുക്കുവോക്ക തന്നെ.അതിനാ നമ്മുടെ കാർഷികരംഗത്തെ അടിമുടി മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന പുത്ത കാർഷികവിപ്ലവത്തെക്കുറിച്ച് അറിയണമെങ്കി ആദ്യം ഫുക്കുവോക്കയെ മനസ്സിലാക്കണം.

1975-ല്‍ “ഒറ്റവൈക്കോല്‍ വിപ്ലവം” എന്ന ഒരൊറ്റ ഗ്രന്ഥത്തിലൂടെ ലോകത്തിനു മുന്നില്‍ ജപ്പാന്‍കാരനായ മസനബു ഫുക്കുവോക്ക തുറന്നിട്ടത് കൃഷിയില്‍ പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. മണ്ണിനെ നോവിക്കാതെ, ഭൂമി ഉഴുതു മറിക്കാതെ, കളകള്‍ നീക്കാതെ, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ, ജനിതകമാറ്റം വരുത്തിയ വിത്തുകളോ ആധുനിക കൃഷിരീതികളോ അവലംബിക്കാതെ മണ്ണില്‍ നിന്ന് പൊന്നു വിളയിക്കാമെന്ന് ഫുക്കുവോക്ക കണ്ടെത്തിയത് മൂന്നു പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അശ്രാന്ത പരീക്ഷണങ്ങള്‍ക്കൊടുവിലായിരുന്നു. അതൊരു ആത്മീയ യാത്രയായിരുന്നു അദ്ദേഹത്തിന്. മനുഷ്യരാശിയുടെ പൂര്‍ണ്ണതയിലേക്കുള്ള വഴികളായിരുന്നു, പ്രകൃതിയുടെ താളത്തിനൊപ്പം ജീവിച്ചുകൊണ്ട്, ആ ആത്മാവിനെ തൊട്ടറിഞ്ഞ് ഫുക്കുവോക്ക ലോകത്തിനു കാട്ടിക്കൊടുത്തത്.

1913-ല്‍ ദക്ഷിണ ജപ്പാനിലെ കാര്‍ഷിക ഗ്രാമമായ ഷിക്കോക്കു ദ്വീപില്‍ ജനിച്ച ഫുക്കുവോക്കയുടെ രക്തത്തില്‍ തന്നെ അലിഞ്ഞു ചേര്‍ന്നതായിരുന്നു കാര്‍ഷിക സംസ്‌കാരം. കൃഷിയും മൈക്രോ ബയോളജിയും പഠിച്ച അദ്ദേഹം കാര്‍ഷിക കസ്റ്റംസ് ഇന്‍സ്‌പെക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇരുപത്തഞ്ചാം വയസ്സില്‍ തന്നെ ആധുനിക കൃഷി രീതികളുടെ പൊള്ളത്തരത്തെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്നു.
1937-ല്‍ ന്യുമോണിയ ബാധിച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം ഭേദമായിക്കൊണ്ടിരിക്കെ ഫുക്കു വോക്കെയ്ക്ക് ഒരു ആദ്ധ്യാത്മിക ദര്‍ശനമുണ്ടായി. ഇതാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. അക്കാലത്ത് പരമ്പരാഗത കൃഷിരീതികള്‍ ഉപേക്ഷിച്ച് ജപ്പാനിലെ കര്‍ഷകര്‍ പടിഞ്ഞാറന്‍ കൃഷിരീതികളിലേക്ക് ചുവടുമാറുകയായിരുന്നു. ഫുക്കുവോക്ക തന്റെ ജോലി രാജിവച്ച് അച്ഛന്റെ കൃഷിത്തോട്ടത്തിലേക്ക് മടങ്ങി.
ക്ലേശകരമായിരുന്നു ശിഷ്ടജീവിതം. ഹൈടെക് കാര്‍ഷിക വിപ്ലവത്തിനും, രാസവളങ്ങളിലൂടെയും പുതിയ വിത്തിനങ്ങളിലൂടെയുമുള്ള തീവ്രകൃഷി പ്രചാരണങ്ങള്‍ക്കുമിടയില്‍ ഇവിടെയിതാ ഒരാള്‍ മണ്ണിനോടും മണ്ണിരയോടും സംസാരിച്ചുകൊണ്ട് സന്യാസിയെപ്പോലെ ജീവിതം നയിക്കുന്നു.

ഭക്ഷ്യക്ഷാമവും പട്ടിണിയും അഭിമുഖീകരിക്കുന്ന ലോകത്തെ കരകയറ്റുവാന്‍ മണ്ണിനെ ഉല്പാദന ഫാക്ടറികളാക്കണമെന്ന തത്ത്വശാസ്ത്രത്തിനെതിരെയുള്ള ഒറ്റയാള്‍ പോരാട്ടത്തിന്റെ നാളുകളായിരുന്നു അത്. മണ്ണിനെ വിഷലിപ്തമാക്കുന്ന ഹിംസാത്മക കൃഷിക്കെതിരായ പ്രതിരോധം. പ്രതിരോധ ശേഷിയുള്ള നാടന്‍ വിത്തിനങ്ങള്‍, ഫലഭൂയിഷ്ടത കൂട്ടാന്‍ പുല്ലുകൊണ്ടും വൈക്കോല്‍ കൊണ്ടുമുള്ള പുതയിടല്‍, മണ്ണിര, കീടങ്ങളെ പ്രതിരോധിക്കാന്‍ പ്രകൃതിയെ തന്നെ ആശ്രയിച്ച് എതിര്‍ കീടങ്ങള്‍ എന്നിങ്ങനെ അദ്ദേഹം നടത്തിയ പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് എത്തി.

അദ്ദേഹത്തിന്റെ ഒന്നേക്കാല്‍ ഏക്കര്‍ വയലില്‍ നെല്ല് തഴച്ചു വളര്‍ന്നു. പന്ത്രണ്ടര ഏക്കറില്‍ ഓറഞ്ചും. തീരദേശത്തും, കുന്നിന്‍ ചെരിവുകളിലും, പുളിരസമുള്ള മണ്ണിലും അദ്ദേഹം നെല്ല് കൃഷി ചെയ്ത് നൂറു മേനി വിളയിച്ചു. “ഇതാ, ഈയൊരൊറ്റ വൈക്കോലില്‍ നിന്ന് നമുക്ക് തുടങ്ങാം. ഈ വൈക്കോല്‍ ചെറുതാണ്. ലഘുവാണ്. പക്ഷേ ഇതിന്റെ ഘനം മിക്കവര്‍ക്കുമറിയില്ല. ഇതിന്റെ ശരിയായ മൂല്ല്യമെന്തെന്ന് ജനങ്ങള്‍ക്കറിയാമെങ്കില്‍, ഈ രാജ്യവും ലോകവും മാറ്റാന്‍ തക്ക വിപ്ലവം അത് സാധ്യമാക്കിയേനെ,” തന്റെ അനുഭവങ്ങളെ മുന്‍നിറുത്തി അദ്ദേഹം പ്രഖാപിച്ചു. അതൊരു ബദല്‍ കൃഷിരീതി മാത്രമായിരുന്നില്ല; ബുദ്ധിസ്റ്റ് ജീവിത ദര്‍ശനം കൂടിയായിരുന്നു. ഒരു ഋഷിയെപ്പോലെ അദ്ദേഹം പറഞ്ഞു, “വിത്തുകള്‍ മരിക്കുന്നില്ല. മണ്ണില്‍ വീണ് വസന്തത്തില്‍ മുളച്ചുയര്‍ന്ന് പിന്നെ തണ്ടും ഓലയും അഴുകുന്ന ഈ നെല്‍ച്ചെടി മരണത്തിലും വിത്തിന്റെ സൂക്ഷ്മഹൃദയത്തില്‍ ഈ ആനന്ദം നഷ്ടപ്പെടുത്തുന്നില്ല. ക്ഷണികമായ കടന്നുപോകല്‍ മാത്രമാണ് മരണം. ജീവിതത്തിന്റെ നിറഞ്ഞ നിര്‍വൃതി കാത്തു സൂക്ഷിക്കുന്ന നെല്‍മണി മരണത്തിന്റെ വ്യസനമറിയുന്നില്ല.....”
'പ്രകൃതിയിലേക്ക് മടങ്ങുമ്പോള്‍', 'പ്രകൃതി കൃഷി' എന്നീ പില്ക്കാല ഗ്രന്ഥങ്ങളിലും ഈ ജീവിത ദര്‍ശനം ഫുക്കു വോക്ക ലോകത്തിനു മുന്നില്‍ ശക്തമായി അവതരിപ്പിച്ചു.

പ്രകൃതി കൃഷിയുടെ പ്രചാരണത്തിനായി ലോകമെമ്പാടും സഞ്ചരിച്ചു, അദ്ദേഹം. ഇന്ത്യയിലേയും, തായ്‌ലാന്റിലേയും, വിയറ്റ്‌നാമിലേയും, സൊമാലിയയിലേയും, എത്യോപ്യയിലേയും മരുഭൂമികളില്‍ പരമ്പരാഗത രീതിയില്‍ വിത്തെറിഞ്ഞ് മുളപ്പിച്ച് കൃഷിയുക്തമാക്കി അത്ഭുതങ്ങള്‍ കാട്ടി, അദ്ദേഹം. വിത്തുകള്‍ ചെളിയിലും ഈര്‍പ്പത്തിലും കമ്പോസ്റ്റിലും കുഴച്ച് ചെറിയ ചെളി ഉണ്ടകളാക്കി സൂക്ഷിച്ചു വച്ച് ഉപയോഗിക്കുന്ന പുരാതന രീതി അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. 

2008 ഓഗസ്റ്റ് 18-ന് ഇയോയിലെ സ്വവസതിയില്‍ അന്തരിക്കുമ്പോള്‍ 95 വയസ്സായിരുന്നു പ്രായം. ഫുക്കുവോക്ക മണ്ണിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം നട്ട ദര്‍ശനത്തിന്റെ വിത്തുകള്‍ ലോകമെമ്പാടും ഇന്നും മുളപൊട്ടി തഴച്ചു വളര്‍ന്നുകൊണ്ടിരിക്കുന്നു.

സുഭാഷ് പലേക്കറിന്റെ പുതിയ കാർഷിക വിപ്ലവത്തിന്റെ വിത്ത് മുളപൊട്ടിയതും ഇവിടെ നിന്നു തന്നെയാണു.നാടൻ പശുവിന്റെ ചാണകവും ശർക്കരയും പയറുപൊടിയും കൊണ്ടുണ്ടാക്കുന്ന “ജീവാമൃതം”മണ്ണിനടിയിലുള്ള  മണ്ണിരകളെ ആകർഷിച്ച് മുകളിലേക്ക്കൊണ്ടുവന്ന്,മണ്ണിന്റെ ഫലഭൂയിഷ്ടത വർദ്ധിപ്പിച്ച്  കൃഷിയിടങ്ങളിൽപൊന്ന് വിളയിക്കുമെന്ന് നിസ്സംശയം തെളിയിക്കപ്പെട്ടുകഴിഞ്ഞു.ഇതൊരു “ഉട്ടോപ്യയാണു” എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞ കാർഷികവിദഗ്ദ്ധർക്ക് തന്നെ ഇപ്പോൾ പശ്ചാത്തപിക്കേണ്ടിവന്നിരിക്കുന്നു.തൃശൂർ ജില്ലയിൽ 2011ൽ ആരംഭിച്ച കേരളത്തിലെ ചെലവില്ലാപ്രകൃതികൃഷി ഇന്ന് ആലപ്പുഴ,കോട്ടയം,പാലക്കാട്,വയനാട് ജില്ലകളിലും വളരെവേഗം വ്യാപിച്ചിരിക്കുന്നു.ഐ.ടി ജോലി ഉപേക്ഷിച്ച് പാടത്തിറങ്ങിയ തൃശൂരെ ടിബിനെപ്പോലുള്ള ചെറുപ്പക്കാർ ഈ രംഗത്ത് നേടിയ വൻ വിജയം  മറ്റനേകം പേർക്ക് പ്രചോദനമേകുന്നു.

രാസവളങ്ങൾ ഉർവരമാക്കിയ നമ്മുടെ കൃഷിയിടങ്ങൾ ഇപ്പോൾ പുനരുജ്ജീവനത്തിന്റെ പാതയിലാണു.അതിനു നാം നന്ദിപറയേണ്ടത് ഫുക്കുവോക്കയോടും സുഭാഷ് പലേക്കറോടും,പിന്നെ വെച്ചൂർ പശു,കാസർകോട് ഡ്വാർഫ്,മലനാടൻ ഗിദ്ദ,ഗീർ തുടങ്ങിയ നാടൻ പശുവിനങ്ങളോടും അവയെ പൊന്നുപോലെ പരിപാലിക്കുന്ന ഡോ ശോശാമ്മ ഐപ്പ്,കൊടുങ്ങല്ലൂർ മൂന്നുപീടികയിലെ നമ്പോത്ത് ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരോടുമാണു. 

Tuesday 26 February 2013

സംഗീത ലോകത്തെ ജ്ഞാനഗുരു

സംഗീത ലോകത്തെ ജ്ഞാനഗുരുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന  വി.ദക്ഷിണാമൂർത്തി സ്വാമികൾ ശാസ്ത്രീയ സംഗീതത്തേയും ശുദ്ധ സംഗീതത്തേയും ജനപ്രിയ ചലച്ചിത്രഗാനങ്ങളി സമന്വയിപ്പിച്ച മഹാപ്രതിഭയാണ്. യേശുദാസ് മാത്രമല്ല അച്ഛൻ അഗസ്റ്റി ജോസഫും മകൻ വിജയ് യേശുദാസും അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തി ഗാനങ്ങൾ ആലപിച്ചു. മൂന്നു തലമുറകളുടെ സംഗീത ഗുരുനാഥനാകാനുള്ള അപൂവ്വഭാഗ്യം അദ്ദേഹത്തിന് സിദ്ധിച്ചു.
ദക്ഷിണാമൂത്തിയുടെ ജീവിതം എന്നും ഭക്തിസാന്ദ്രമായിരുന്നു. ഒരു സന്യാസിയുടെ നിർമലതയും ലാളിത്യവും ജീവിതത്തിലുടനീളം പുലത്തിപ്പോരുന്ന ഈ സാത്വികന്റെ ഓരോ ദിവസവും ആരംഭിക്കുന്നത് വൈക്കത്തപ്പന്റെ നാമം ഉച്ചരിച്ചുകൊണ്ടാണ്. അദ്ദേഹത്തിന്റെ ഓമ്മക രേഖപ്പെടുത്തിയ സംഗീതരാജാങ്കണത്തിൽ എന്ന പുസ്തകത്തി ഉടനീളം ഈ ഭക്തി അണപൊട്ടി ഒഴുകുന്നുണ്ട്.

ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്ൽ തെക്കേമഠത്തിൽ 1919 ഡിസംബർ 9 ന് ഡി.വെങ്കടേശ്വരയ്യരുടേയും പാർവ്വതിയമ്മാളുടേയും മൂത്ത മകനായി പിറന്ന ദക്ഷിണാമൂത്തിയെ ഭക്തിമാർഗത്തിലേക്കും സംഗീതത്തിലേക്കും വഴി നടത്തിച്ചത് അമ്മയായിരുന്നു. സഹോദരങ്ങളെ  ഉറക്കാൻ അമ്മ പാടിയ താരാട്ടു പാട്ടുകളായിരുന്നു സംഗീതത്തിലെ ആദ്യ പാഠങ്ങൾ. അതു കേട്ട് ദക്ഷിണാമൂത്തിയും പാടാ തുടങ്ങി. 

ആറു വയസ്സായപ്പോഴേക്കും അദ്ദേഹം അമ്മയിൽ നിന്ന് 27 കീർത്തങ്ങൾ പഠിച്ചു. സ്നേഹമയിയായ ആ അമ്മ മുലപ്പാലിനോടൊപ്പം സംഗീതത്തിന്റെ മധുരവും പകർന്നു നല്കി.
പഠനത്തിൽ പിന്നാക്കമായിരുന്ന ദിക്ഷിണാമൂർത്തി് സ്കൂൾ ഫൈനൽ തോറ്റതോടെ പഠിപ്പ് നിർത്തി. ചരിത്ര പരീക്ഷക്ക് ഒരു ചോദ്യത്തിനു പോലും ഉത്തരം അറിയാത്തതിനാൽ പരീക്ഷാ കടലാസിൽ ഒന്നു രണ്ട് വർണ്ണങ്ങൾ ഭംഗിയായി വിസ്തരിച്ച് എഴുതി വച്ച് സ്ഥലം വിടുകയായിരുന്നു. സംഗീതജ്ഞാനമുള്ള ഒരു അയ്യരായിരുന്നു സാർ.
തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയുടെ കീഴിൽ ഫോർത്ത് ഫോറം  മുതല്ക്കേ ശാസ്ത്രീയ സംഗീത പഠനം നടത്തിവന്ന അദ്ദേഹം പരീക്ഷാ തോൽവിക്കു ശേഷം വർണ്ണങ്ങൾ  പാടി ജീവിക്കാമെന്ന് തീരുമാനിച്ചു.

പതിമൂന്നാം വയസ്സിൽ അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്ര സന്നിധിയിലായിരുന്നു ആദ്യത്തെ കച്ചേരിയുടെ അരങ്ങേറ്റം നടന്നത്. ഗുരുവിനോടൊപ്പം എം.കെ ത്യാഗരാജ ഭാഗവതരും, എസ്.ഡി സുബ്ബലക്ഷ്മിയുൾപ്പെടെയുള്ള സംഗീത പ്രതിഭകളും അടങ്ങിയ സദസ് അദ്ദേഹത്തെ അഭിനന്ദിച്ചു. അക്കാലത്തെ പ്രശസ്ത നാഗസ്വര വിദ്വാന്മാരായിരുന്ന ശങ്കരനാരായണപ്പണിക്കരും അനിയൻ ഗോപാലകൃഷ്ണപ്പണിക്കരും നടത്തുന്ന കച്ചേരികൾക്കെല്ലാം അവർ ദക്ഷിണാമൂർത്തിയേയും കൊണ്ടുപോകും:രാഗം പാടിക്കും.
ഒരു ദിവസ്സം സുഹൃത്തായ രങ്കന്റെ വീട്ടിലിരിക്കുമ്പോൾ അയാളുടെ അച്ഛനായ ബഹൻ കിടണ്ണ ഊണു കഴിച്ച സംതൃപ്തിയോടെ “വൈക്കത്തപ്പാ, അന്നദാനപ്രഭോ” എന്ന് ഭക്തിപുരസരം ഉരുവിടുന്നത് ദക്ഷിണാമൂർത്തി കേൾക്കാനിടയായി. എന്താണ് അതിന്റെ അർത്ഥമെന്ന് അദ്ദേഹം തിരക്കി. വൈക്കത്തപ്പൻ വിചാരിച്ചാൽ സാധിക്കാത്തത് ഒന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ അതൊന്നു പരീക്ഷിച്ചു നോക്കാമെന്ന് ദക്ഷിണാമൂർത്തി വിചാരിച്ചു. അന്നുമുതൽ എന്നും രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ഉണരുമ്പോഴും “വൈക്കത്തപ്പാ, അന്നദാനപ്രഭോ” എന്ന് വിളിച്ച് ദക്ഷിണാമൂർത്തി പ്രാർത്ഥിക്കാനാരംഭിച്ചു. പതിനൊന്നാമത്തെ ദിവസ്സം ഗഞ്ചിറ വിദ്വാൻ കൃഷ്ണയ്യർ അർദ്ധരാത്രി കതകിൽ മുട്ടി, വൈക്കത്ത് ഒരു കച്ചേരിക്ക് പുറപ്പെടണമെന്ന് അറിയിച്ചു.

പില്ക്കാലം വൈക്കത്തപ്പന്റെ ഉപാസകനായി ജീവിക്കാൻ ദക്ഷിണാമൂർത്തിയെ പ്രേരിപ്പിച്ചത് ഈ ക്ഷണമായിരുന്നുവെന്ന് ഓർമ്മക്കുറിപ്പുകളിൽ അദ്ദേഹം രേഖപ്പെടുത്തുന്നു. അന്ന് വൈക്കത്ത് ഒരു കല്ല്യാണത്തിന് കച്ചേരി നടത്താൻ പോയ അദ്ദേഹം അവിടെ നിന്ന് മടങ്ങിയില്ല. ഒരു കുട്ടിയെ പാട്ടു പഠിപ്പിക്കാൻ ക്ഷണം കിട്ടി. ആഹാരവും മാസം 35 രൂപ ഫീസും കിട്ടും.പിന്നെ,വൈക്കത്തെ പ്രധാനികളുടെ വീടുകളിലെല്ലാം കുട്ടികളെ സംഗീതം പഠിപ്പിക്കാനുള്ള അവസരം കിട്ടി. ട്യൂഷനെല്ലാം കഴിഞ്ഞ് ക്ഷേത്രത്തിന്റെ തെക്കേ നടയിലുള്ള കടയിലിരുന്ന് സമയം പോക്കും. ഒരു ദിവസം അതുവഴി വന്ന മൃദംഗവാദകനായ ഒരു സുഹൃത്ത് ദക്ഷിണാമൂർത്തിയെ ഉപദേശിച്ചു; ഇങ്ങനെയിരുന്ന് സമയം കളയുന്നതെന്തിന്? വൈക്കത്തപ്പനെ ഭജിച്ചൂടെ? 
ചെമ്പൈയെപ്പോലുള്ള മഹാരഥന്മാർ ക്ഷേത്രത്തിൽ വന്ന് ഭജനമിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്നു മുതൽ  മൂന്നര കൊല്ലം തുടർച്ചയായി നിർമ്മാല്യ ദര്ശനവും ഭജനവും നടത്തി. രാത്രി  9 മുതൽ പുലർച്ചെ നിര്മ്മാല്യത്തിനുള്ള ശംഖനാദം   മുഴങ്ങുന്നതുവരെ വൈക്കത്തപ്പന്റെ നടയിലുള്ള സമൂഹമാളികയിലിരുന്ന് ദക്ഷിണാമൂർത്തി എല്ലാം മറന്ന് പാടുമായിരുന്നു. അങ്ങനെ പാടിപ്പാടി പതം വന്നതാണ് തന്റെ ശബ്ദമെന്ന് അദ്ദേഹം ഓര്മ്മക്കുറിപ്പുകളിൽഎഴുതി.

1950-ൽ നല്ലതങ്കയിലെ “കതക് തുറക്കില്ലയോ” എന്ന അഭയദേവ് എഴുതിയ വന്ദന ശ്ലോകത്തിന് ഈണം നല്കിക്കൊണ്ടാണ് വി.ദക്ഷിണാമൂർത്തിയുടെ യുഗം തുടങ്ങുന്നത്.  മലയാള സിനിമാ സംഗീതത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന മറ്റൊരു സംഗീതപ്രതിഭയും ഇന്ന് നമ്മോടൊപ്പമില്ല. ഈ സംഗീത രാജാങ്കണത്തിൽ നില്ക്കുമ്പോഴും വിനയാന്വിതനായ ദക്ഷിണാമൂർത്തി സ്വാമികൾ തൊഴുകൈകളോടെ പറയുന്നു “എല്ലാം വൈക്കത്തപ്പന്റെ കൃപ: വൈക്കത്തപ്പൻ എന്റെ ഉള്ളിലിങ്ങനെ മന്ത്രിക്കുന്നു. നിർവികല്പ സമാധിയാണെനിക്ക് വിധിച്ചിരിക്കുന്നത്. പാട്ടുപാടിക്കൊണ്ടാവാം അത്. അതോടെ വന്ന സ്ഥലത്തേക്ക് തിരിച്ചുള്ള യാത്ര....”

Wednesday 13 February 2013

   ഹാപ്പി വാലന്റൈൻ!


           
“ ഈ പ്രണയദിനത്തില്‍, ഈ വാലന്റൈന്‍സ് പ്രഭാതത്തില്‍ ഒരിക്കല്‍കൂടി, ഒരിക്കല്‍ കൂടി സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ നറുമലരുകളുമായി ഞങ്ങള്‍ വീണ്ടും - എല്ലാവര്‍ക്കും റോസാദളങ്ങളിലേക്ക് സ്വാഗതം - സുസ്വാഗതം!”
“ നിങ്ങളെല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങളിതാ.. ശ്രോതാക്കള്‍ക്കായി നടത്തിയ വാലന്റൈന്‍സ് ദിനപ്രണയ സന്ദേശമത്സരത്തിന്റെ വിജയിയെ ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.. ഹായ് ശ്യാം... എന്താ, റെഡിയല്ലേ? ”
“ ഞാന്‍ എപ്പഴേ റെഡി, പാര്‍വണേന്ദു... ഞങ്ങള്‍ക്ക് ഈമെയിലായും, പോസ്റ്റിലും കിട്ടിയ നൂറു കണക്കിന് പ്രണയദിന ലേഖനങ്ങളില്‍ നിന്ന് ഇക്കൊല്ലത്തെ മിസ് കേരളയും, മിസ്റ്റര്‍ കേരളയും, സൂപ്പര്‍സ്റ്റാര്‍ മിന്നല്‍ രാജുവും, യുവാക്കളുടെ എവര്‍ഗ്രീന്‍ നായിക നയനയും ചേര്‍ന്ന് തെരഞ്ഞെടുത്ത 2001 കിടിലന്‍ പ്രേമഗീതമിതാ...”
“ വായിച്ചു തുടങ്ങാം...”
“  സുരേഖേ,നിന്റെ കണ്ണുകളില്‍ പ്രേമത്തിന്റെ തീക്കടല്‍.. ആ അലയാഴിയില്‍ നീന്തിത്തുടിക്കുന്ന മുങ്ങിത്തപ്പുന്നൊരു പൊന്‍മാനാണു ഞാന്‍...
നിന്റെ പ്രേമാര്‍ദ്രമായ നോട്ടത്തിനു മുന്നില്‍ 
അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്നൊരു കുരുവി ഞാന്‍....
എവിടെയായിരുന്നു ഇത്രയും ജന്മം നീ...
വെണ്‍മേഘപ്പാളികളില്‍ നിന്ന്  നീ മാലാഖയായി അവതരിച്ചു...
നിന്റെ നീലമിഴികളിലൂറുന്ന മദനജലത്തിലലിഞ്ഞലിഞ്ഞ്...”
“ ഹാ ! ഹാ... fantastic !ബാക്കി ഞാന്‍ വായിക്കാം... 
നിന്റെ കനല്‍ കണ്ണുകളില്‍ സില്‍ക്ക് സ്മിത ത്രസിച്ചു നില്ക്കുന്നു...
നിന്റെ കവിളുകള്‍ ഐശ്വര്യറായിയെപ്പോലെ...
നീ എന്റെ രാവുകളിലെ ബിപാഷാ ബാസു..
ങേ... അമ്പമ്പോ.. അംഗപ്രതംഗം വര്‍ണ്ണിച്ച്.. വര്‍ണ്ണിച്ച് ഒന്നാന്തരമായി എഴുതീട്ടുണ്ട്.. ദേ ചേച്ചീ, എനിക്ക് കോള്‍മയില്‍ വരുന്നു.... ”
“ നമുക്ക് ഈ പ്രണയാതുരനെ ഫോണില്‍ വിളിച്ചു കളയാം...
ഹലോ.. ഹലോ... കണ്‍ഗ്രാറ്റ്‌സ്... വാലന്റൈന്‍സ് ദിനപ്രണയസന്ദേശ മത്സരത്തിലെ വിജയിക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍..”
“ താങ്ക് യൂ! എന്തിന് വെറും അഭിനന്ദനത്തിലൊതുക്കുന്നു - ഫോണിലൂടെയെങ്കിലും ഈ ചുണ്ടുകളില്‍ ഒരു മുത്തം തരൂ ഇന്ദൂ... ദേ വാലന്റൈന്‍സ് ഡേയില്‍ എന്റെ ഫ്‌ളൈയിങ്ങ് കിസിതാ... ഉമ്മ.. ഉമ്മ.. ഉമ്മ”
“ ഹൈവോള്‍ട്ടേജ് റൊമാന്റിക് മൂഡിലാണല്ലോ താങ്ക്‌സ്.. ഇനി ശ്രോതാക്കള്‍ ആകാംഷയോടെ കാത്തിരിക്കുന്ന അക്കാര്യം പറയൂ... ബാച്ച്‌ലറല്ലേ? പ്രേമസന്ദേശം വായിച്ചാലറിയാം a handsome romantic guy.. am I right!”
“ ചൂടു പ്രേമലേഖനമെഴുതി ഒന്നാം സമ്മാനമായി കുളുമഞ്ഞാലിയിലേക്ക് ഒരു ഹണിമൂണ്‍ എയര്‍ടിക്കറ്റ് അടിച്ചെടുത്തിരിക്കുന്ന ഈ ദിവസ്സത്തെ താരം പീയൂഷ്.. പറയൂ.. എത്ര വയസ്സുണ്ട്? ”
“ ഹായ് audiance.. I can guess ഇദ്ദേഹത്തിന് 25  sweet 25 ഇനി ക്യൂരിയോസിറ്റി വച്ചു നീട്ടണ്ട.. പറയൂ... സ്വീറ്റ് ഹാര്‍ട്ടുമൊത്ത് എന്നാണ് ഹണിമൂണ്‍ ട്രിപ്പ്? ”
 I am ready, ഞാനിപ്പോഴേ റെഡി... ഒരു സംശയം ചോദിച്ചോട്ടെ... ഇന്ദു... ”
“Why not? ആ sweet heart പേരെന്താണ്? just married? ....ഓ.... girl friend നെക്കുറിച്ച് എഴുതിയതായിരിക്കും... എങ്കില്‍ ഈ പ്രോഗ്രാമിലൂടെ ആ സീക്രട്ട് പൊട്ടിക്കൂ... എന്നായാലും ഹണിമൂണ്‍ ട്രിപ്പ് അടിച്ചുപൊളിക്കണം..”
“ അങ്ങനെയൊരു ആഗ്രഹം ഉണ്ട്...”
“ ങേ! what happened? പ്രണയിക്കുന്നവനും ഹരം പിടിക്കുന്ന പ്രണയലേഖനമെഴുതിയ ഈ കാമുകന് എന്തായിപ്പോ ഒരു വിഷാദം?”
“ പ്രണയ നൈരാശ്യം? tell me frankly..”
“ അല്ലാ സമ്മാനമായി കിട്ടുന്ന ഹണിമൂണ്‍ ട്രിപ്പിന് കൂടെ എന്തുണ്ട്?”
“ പത്തുദിവസം കുളുവിലോ മൂന്നാറിലോ സ്റ്റാര്‍ ഹോട്ടല്‍ സ്യൂട്ടില്‍ ഫ്രീ അക്കോമഡേഷന്‍... ഹോസ്പിറ്റാലിറ്റി...”

“ പിന്നെ? ”
“ പിന്നെ? പിന്നെ രണ്ടാളും ഇഷ്ടം പോലെ പ്രണയിച്ചോ.. അടുത്ത ആഴ്ച ഞങ്ങള് ഫോണില്‍ വിളിക്കാം.. ബാക്കി അപ്പം പറയാട്ടോ”
“ അതിന്, കൂടെ കൊണ്ടുപോകാന്‍ ഒരു സ്വീറ്റ് ഹാര്‍ട്ടിനെക്കൂടി കിട്ടുമോന്നാ ചോദിച്ചത്? ”
“ ങേ! തമാശ! തമാശ! പ്രേമലേഖനം മാത്രമല്ല ഒന്നാന്തരം തമാശേം വശമുണ്ട്.. നല്ല ചുള്ളന്‍ ”
“ സ്വന്തമായി ഒരെണ്ണമില്ലേ, പിന്നെയിത്? ”
“ അയ്യോ! അതിനെ വേണോങ്കി നിങ്ങളെടുത്തോ ഫ്രീയായി തരാം.. തിരിച്ചു തരുകയേ വേണ്ട..”
“ ങേ! ”
“ ഐശ്വര്യാ റായിയുടെ കവിളുകള്‍... സില്‍ക്ക് സ്മിതയുടെ കണ്ണുകള്‍, ഖുഷ്ബുവിന്റെ ബോഡി.. ഇത് മൂന്നും ഒന്നില്ലേലും അങ്ങനെ എന്തെങ്കിലും വര്‍ക്കത്തുള്ള ഒരു പതിനെട്ടുകാരിയെ കൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് താ.. മക്കളെ! ”
“ ചേട്ടെനെത്ര വയസ്സായി? ”
“ പത്ത്-അറുപത് വയസ്സുള്ള സുന്ദരനായൊരു യുവാവാ ഞാന്‍, ഇന്ദു മോളെ,  still romantic, vibrant!”
“ ങേ! അപ്പൂപ്പന്റെ ഒരു പ്രണയ ലേഖനം ”
“Grandpa’s valantines! oh shit”
“ എന്തേ,ഈ പ്രായത്തില്‍ പ്രേമിക്കുവേം കാമിക്കുവേമൊന്നും ചെയ്തുകൂടെ? എന്ത്? സംശയമൊണ്ടോ? ഹണിമൂണിനു വന്നാ തീര്‍ത്തു തരാം, ട്ടോ... ഹാപ്പി വാലന്റൈന്‍സ് ഡേ! ”

Sunday 20 January 2013

തൊപ്പിപ്പാളയിൽ ഒരു ഓണക്കാലത്ത്...




ഞാന്‍ പറഞ്ഞല്ലോ, നിങ്ങളുടെ ടൂ പാക്കേജിലൊന്നും എനിക്ക് താല്പര്യമില്ല. എന്നെ ഒഴിവാക്ക്”
“ സാർ വിചാരിക്കുന്നപോലെയൊള്ള ടൂ പാക്കേജൊന്നുമല്ല ഇത്. സാർ പുഴയിലോ കുളത്തിലോ ഒക്കെ മുങ്ങിക്കുളിച്ചിട്ടുണ്ടോ? ”
“ അതിനൊക്കെ എവിടുന്നാ സമയം ”
“ അതാ സാറേ ഞാൻ പറയുന്നത്. സാറിനെപ്പോലുള്ളോർക്ക് ഓണവും വിഷുവും ക്രിസ്മസും പെരുന്നാളുമൊക്കെ എന്തു പുതുമയുള്ളതാണ്! എന്നത്തേയും പോലെ ഹോട്ടലി പാര്‍ട്ടി. ഡിന്ന... സാർ മുന്‍പ് ചെയ്യുന്നതൊക്കെ തന്നെ. മടുക്കില്ലെ സാ? ”
“I am really fed up ”
“ എങ്കിൽ സാർ ഈ ഓണത്തിന് മൂന്നാലു ദെവസ്സം ഞങ്ങളടെയൊപ്പം പോരെന്നേ... ഇന്നേവരെ ഇന്ത്യയി ആരും പരീക്ഷിക്കാത്ത പ്രത്യേകതരം ടൂറാ ഞങ്ങളുടേത്... ഞങ്ങള്‍ സാറിനെ വെറും കണ്‍ട്രിയാക്കിത്തരാം.. ”
“ കണ്‍ട്രിയോ? ഇന്ററസ്റ്റിങ്ങ്.. ബൈ ദ ബൈ എന്താ നിങ്ങളുടെ പേര്.. പ്ലിസ് ബി സീറ്റഡ് ”
“ എന്റെ പേര് ടോമി... സാർ തൊപ്പിപ്പാള എന്നു കേട്ടിട്ടുണ്ടോ? ”
“ തൊപ്പിപ്പാള..... അതെന്താ? ”
“ ഞങ്ങൾ സാറിനെ ഈ ഓണത്തിന് തൊപ്പിപ്പാളയിലാണ് താമസിപ്പിക്കുന്നത്... ഹൈറേഞ്ചിലെ ഒരു കുഗ്രാമമാണത്... ഇന്നേവരെ അവിടെ കറണ്ടെത്തിയിട്ടില്ല! ”
“ ഓ മൈ ഗോഡ്! ”
“ പിന്നെ ടി.വി... ഫോണ്‍ - ഇതൊന്നും ഇല്ല. ശാന്തം, സുന്ദരം! ”
“ എങ്ങനെ അവിടെ എത്തും ടോമി ”
“ ഒരു പത്ത്-പതിനൊന്ന് കിലോമീറ്ററിനിപ്പുറം വരെ ജീപ്പു പോകും. സാറിനെ ഞങ്ങൾ അവിടെയിറക്കും ”
“ എന്നിട്ട്? ”
“ എന്നിട്ട് സാറിന്റെയീ കോട്ടും സ്യൂട്ടും പാന്റ്‌സുമൊക്കെ ഊരി ഞങ്ങളെ ഏല്പിക്കണം. പിന്നെ, മൊബൈൽ ഫോ, ലാപ്‌ടോപ്... അങ്ങനെയെല്ലാം... ”
“ ? ”
“ പേടിക്കേണ്ട സാര്‍. അതെല്ലാം സുരക്ഷിതമായി ഞങ്ങള്‍ വയ്ക്കും. സാറിന് അവിടെ വച്ച് ഞങ്ങള്‍ ആദ്യം ഒരു തൊപ്പിപ്പാള തലയില്‍ വച്ചു തരും ”
“ നിങ്ങള്‍ തൊപ്പിപ്പാള എന്ന് കൊറേ നേരമായി പറയുന്നല്ലോ....  What’s that”
“ സാറ് ടീവീലൊക്കെ കണ്ടുകാണും... പണ്ട് പാടത്തും പറമ്പത്തുമൊക്കെ പണി ചെയ്തിരുന്നവര്‍ വെയിലും മഴയും കൊള്ളാതിരിക്കാന്‍ ധരിച്ചിരുന്ന തൊപ്പിയാണ്, സാര്‍ ഈ തൊപ്പിപ്പാള. സര്‍ കമുകെന്ന കേട്ടിട്ടുണ്ടോ? Araca nut അതില്‍ നിന്നുണ്ടാക്കുന്ന സാധനമാണിത്... തൊപ്പിപ്പാള മാത്രമല്ല സാറിന് തരുന്നത്. ഉടുക്കാന്‍ ഒന്നാന്തരം ഈരേഴന്‍ തോര്‍ത്ത്.... ഒരൊറ്റമുണ്ട്. കാലിലിടാന്‍ ഒരു പാളച്ചെരുപ്പ്. പിന്നെ, പല്ലുതേയ്ക്കാന്‍ ഉമിക്കരി... ഒന്നാന്തരം ക്ലാഞ്ഞില്‍ ചതച്ചുണ്ടാക്കിയ ബ്രഷുണ്ട്. നാക്കു വടിക്കാനാണെങ്കില്‍ പച്ചീര്‍ക്കില്‍... ”
“ പണ്ട് കുട്ടിക്കാലത്ത് ഇതൊക്കെ കണ്ട ഒരോര്‍മ്മ... ”
“ ദേ... സാറിന്റെ മൊഖം ഇപ്പോഴാണ് തെളിഞ്ഞുവരുന്നത്... ബാക്കികൂടി കേള്‍ക്ക്, സാറേ... ”
“ പറ ”
“ തൊപ്പിപ്പാളയ്ക്ക് പിന്നേം പത്ത് പതിനാല് കിലോമീറ്ററുണ്ട്... സാറിന് നടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ കൊറച്ചു ദൂരം കാളവണ്ടീലും പോകാം. ”
“ കാളവണ്ടീലോ? ”
“ അതേ സാര്‍, .... വയലിനു നടുവിലൂടെ ഒറ്റക്കാളയെ പൂട്ടിയ വണ്ടിയില്‍ മൂന്നാലു കിലോ മീറ്റര്‍ പോകാം. ഇടയ്ക്ക് ദാഹിക്കുന്നെങ്കില്‍ കറിവേപ്പിലയിട്ട മോരിന്‍ വെള്ളവും അച്ചാറും തരും.. ഇല്ലെങ്കില്‍ ചുക്കുവെള്ളം... ഓട്ടുഗ്ലാസിലാ സാറേ ഇത് ഒഴിച്ചു തരുന്നത്.... ”
“ ങേ....! ”
“ ചെരട്ടകൊണ്ടുണ്ടാക്കിയ ഒന്നാന്തരം തവികൊണ്ട്.. ഓട്ടുഗ്ലാസിലേക്ക് ഒഴിച്ച് തരും സാറേ.... ”
“ ഓ... പണ്ടത്തെ കാലം എനിക്കിപ്പോ ഓര്‍മ്മ വരുന്നു, ടോമി                                                                                                                                         ” സാറ് കേള്‍ക്ക്... കാളവണ്ടീന്നിറങ്ങിയാ പിന്നെ നടക്കുകയേ വഴിയൊള്ളൂ... കൊടും കാട്ടിലൂടെ അഞ്ചാറു കിലോമീറ്റര്‍... ആനയും കടുവയുമൊക്കെയൊള്ള കാടാ.... ”
“ അയ്യോ! ”
“ പേടിക്കേണ്ട, സാറേ... കൂട്ടിന് ഞങ്ങളിലാരെങ്കിലും ഒണ്ടാകും... നടന്നാല് ക്ഷീണം തോന്നുകയില്ല.. വനത്തീന്ന് വരുന്ന ഫ്രഷ് എയര്‍ മൂക്കിക്കേറുമ്പോള്‍ തന്നെ എന്തൊരുഷാര്‍. എ.സിയൊന്നും അതിന്റെ ഏഴയലത്തു വരില്ലെന്നേ... സാറിനിടയ്ക്ക് മരത്തണലില്‍ കിടന്ന് മയങ്ങുകയും ചെയ്യാം... എങ്ങനെയാണെങ്കിലും നമ്മള്‍ ഉച്ചയൂണിനു മുന്‍പ് അവിടെയെത്തും ”
“ എന്നിട്ട് എവിടെ താമസിക്കും? any hotels? resorts?”
“ ഒണ്ട് സാറേ, നല്ല ഒന്നാന്തരം ചെറ്റക്കുടില്‍. പരയോലെ മേഞ്ഞ കുടിലില്‍ സാറിന്നേവരെ താമസ്സിച്ചിട്ടുണ്ടോ? ”
“ ഇല്ല ”
“ മുളകൊണ്ടുണഅടാക്കിയാതാ ചുവരുകള്‍.. തറ ചാണകം മെഴുകി സുന്ദരമാക്കിയിട്ടുണ്ടാകും.. തടുക്കിലിരുന്ന് ഇലയില്‍ നിന്ന് ഉണ്ണാം. ഉരലില്‍ കുത്തിയ തവിടു കളയാത്ത അരികൊണ്ടുണ്ടാക്കിയ ചോറ്... ചേമ്പില ഉപ്പേരി. ചുട്ട പപ്പടം. കുടമ്പുളിയിട്ട് ചട്ടിയില്‍ വച്ച മാങ്ങയിട്ട മീന്‍കറി... ”
“ ശ്ശോ... എത്ര കാലമായി ഇതൊക്കെ കഴിച്ചിട്ട് ”
“ പൊഴേല്‍ ഒന്നാന്തരം വരാലുള്ള സമയമാണിപ്പോള്‍. കരിമീനും കുറുവേമൊണ്ട്... അത് ചടീ വെച്ച് മസാല ചേര്‍ത്ത് പൊള്ളിച്ചത്.. പിന്നെ കുടിക്കാന്‍ ഉപ്പിട്ട കഞ്ഞിവെള്ളം.... ”
“ രാത്രീലും രാവിലേം.. മെനു? ”
“ രാത്രീല്. ചീവീടിന്റെ ശബ്ദം കേട്ട് സാറ് പേടിക്കത്തൊന്നുമില്ലല്ലോ? കുറുക്കനും വന്യജീവികളും ഓലിയിടുന്ന ആ സമയത്താണു സാറേ ചൂടുകഞ്ഞി വിളമ്പുന്നത്. ചട്ടീന്ന് നേരെയങ്ങ് തട്ടാം. അല്ലെങ്കില്‍ കോരിക്കുടിക്കാന്‍ പ്ലാവില കൊണ്ടുണ്ടാക്കിയ കരണ്ടിയൊണ്ട്. കഞ്ഞീടെ കൂടെ അരകല്ലില്‍ അരച്ചെടുത്ത മാങ്ങാച്ചമ്മന്തിയൊണ്ട്. ”
“ ബ്രേക്ക് ഫാസ്റ്റ്? ”
“ രാവിലെ ബെഡ് കോഫിയുണ്ട് സാറേ... കരുപ്പെട്ടിയിട്ട ചുക്കു കാപ്പി. പിന്നെ പുഴുക്ക്.. കപ്പ, കാച്ചില്‍, ചേന, ചേമ്പ്, കിഴങ്ങ്... ഇവയെല്ലാം കൂടെ ഒന്നിച്ചങ്ങ് പുഴുങ്ങും. തൊട്ടുകൂട്ടാന്‍ മുളകു ചതച്ചത്. എണ്ണയില്‍ ചാലിച്ചതൊണ്ട് സാറേ... ദേ, ദേ സാറിന്റെ വായില്‍ വെള്ളമൂറുന്നു.... ”
“ മിസ്റ്റര്‍ ടോമീ, it’s fantastic... great! I’ll cancel all my engagements  എന്റെ പേര് ആദ്യം ബുക്ക് ചെയ്യണം OK ?”
“ ഏതായാലും സാറിനിഷ്ടപ്പെട്ടല്ലോ! അതു മതി. സന്തോഷമായി.. ഞാന്‍ മുഴുവനും പറഞ്ഞു തീര്‍ന്നില്ല. സാറിന് ഇടവേളകളില്‍ കൈക്കോട്ടും കൂന്താലിയുമായി കൃഷിയിടങ്ങളില്‍ ഇറങ്ങാം ”
“really”
“ വയലില്‍ കാളേനെ പൂട്ടാം. ചൂണ്ടയിടാം. തടാകത്തില്‍ നീന്തിത്തുടിക്കാം. ഒരാഴ്ച കഴിഞ്ഞ് സാറ് മടങ്ങുമ്പോള്‍ ചെറുപ്പം തിരിച്ചു കിട്ടും... കൊളസ്‌ട്രോളില്ല, പ്രഷറില്ല.. പ്രമേഹമില്ല.... ”
“ നമുക്ക് നാളെ തന്നെ പോയാലോ? ”
“ സാറ് ധൃതി വയ്ക്കാതെ.. സാറ് ഞങ്ങടെ ആദ്യ ക്ലയന്റല്ലേ -  സാറിന് ഞങ്ങളൊരു സ്‌പെഷ്യന്‍ ഗിഫ്റ്റ് തരുന്നുണ്ട് ”
“ എന്താത്? ”
“ ഒന്നാന്തരം ഒരു ജോഡി പട്ടുകോണകം ”
“ ങേ! ”
“ കേട്ടിട്ടില്ലേ, ഇന്ത്യ ടൈ! സാറിന് അതും ഉടുത്തോണ്ട് ഫ്രീയായി നടക്കാം.. വെള്ളത്തില്‍ ചാടി നീന്തിക്കളിക്കാം. പാടിത്ത് പണിയെടുക്കാം. ഈരേഴന്‍ തോര്‍ത്ത് പോലുമുടുക്കാതെ സണ്‍ബാത്ത് നടത്താം... പിന്നെ, ഈ കണ്‍ട്രി ടൂര്‍ കഴിഞ്ഞ് സാറത് ഞങ്ങള്‍ക്ക് തിരിച്ചു തരേണ്ട... സ്വന്തമായി അത് എടുത്തോ... ഈ ടൂറിന്റെ സ്മരണയ്ക്കായി അതങ്ങ് സൂക്ഷിച്ചു വച്ചോ...! ”
“ ഹേത്? കോണകം!? ”
“ അത് തന്നെ സാറിനൊള്ള, ഞങ്ങടെ സ്‌പെഷ്യല്‍ ഗിഫ്റ്റ്! ”



Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍