ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 26 March 2012

റൌൾ,അവർ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നുണ്ട്!


1959 ജനുവരി ഒന്നിനു സാന്റിയാഗോ ഡീ ക്യൂബ നഗരത്തിലെ സിറ്റിഹാളിന്റെ ബാൽക്കണിയിൽ നിന്ന് ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു ഫിദൽ കാസ്‌ട്രോപ്രഖ്യാപിച്ചു;വിപ്ലവം വിജയിച്ചിരിക്കുന്നു.അതേ നഗരത്തിൽ ഇന്നലെ,53 വർഷങ്ങൾക്കു ശേഷം പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ വിപ്ലവചത്വരത്തിൽ ഒരുക്കിയ പ്രത്യേക വേദിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിനു വിശ്വാസികൾക്ക് മുൻപാകെ ദിവ്യബലി അർപ്പിച്ചപ്പോൾ ക്യൂബയിൽ ഇനി എന്ത് എന്ന് വലിയ ചോദ്യം ഉയരുകയാണു. 14 വർഷങ്ങൾക്ക് മുൻപ് ഹവാനയിൽ ജോൺ പോൾ മാർപ്പാപ്പ ദിവ്യബലി അർപ്പിച്ചപ്പോൾ ലോകം അമ്പരപ്പോടെയും അതിശയത്തൊടെയുമാണു കണ്ടത്.കമ്മ്യൂണിസത്തിന്റെ അവശേഷിച്ച തുരുത്തിലേക്കും ജനാധിപത്യത്തിന്റെ ശുദ്ധവായു പ്രവഹിക്കുന്നതായി വിലയിരുത്തപ്പെട്ടൂ..മൂന്നു പതിറ്റാണ്ടു കാലം പൂർണ്ണ നാസ്തിക രാഷ്ട്രമായിരുന്ന ക്യൂബ ക്രമേണ പരിമിതമായ മതസ്വാതന്ത്ര്യത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടു.1991 ഒക്ടോബർ മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസികൾക്ക് അംഗത്വം നൽകാൻ ചരിത്രപരമായ തീരുമാനമെടുക്കപ്പെട്ടു. നാസ്തിക രാഷ്ട്രത്തിൽ നിന്ന് ഇന്ത്യയെപ്പോലെ മതേതരരാഷ്ട്ര സങ്കൽ‌പ്പത്തിലേക്ക് അവർ മാറിയെങ്കിലും ആ പ്രക്രിയ പൂർണ്ണതയിലെത്തിയില്ലെന്നാണു ക്യൂബക്ക് പുറപ്പെടും മുൻപ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ നടത്തിയ കടുത്ത വിമർശനങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോഴും പരിമിതമായ രാഷ്ട്രീയ- പൌരസ്വാതന്ത്യം മാത്രമുള്ള ക്യൂബൻ ജനതയോട് അവിടെ കമ്മ്യൂണിസം പരാജയപ്പെട്ടു എന്ന് സധൈര്യം പ്രഖ്യാപിക്കാൻ മാർപ്പാപ്പയെ പ്രേരിപ്പിച്ച ഘടകം എന്താകും? ഒരു പ്രത്യശാസ്ത്രം എന്ന നിലയിൽ കമ്മ്യൂണിസം കാലഹരണപ്പെട്ടതിനാൽ പുതിയ മാതൃകകൾ തേടാനുള്ള പരസ്യ ആഹ്വാനം നൽകിയ ശേഷമായിരുന്നു മാർപ്പാപ്പ ക്യൂബയിൽ കാലുകുത്തുന്നത് തന്നെ.കമ്മ്യൂണിസം രൂപപ്പെട്ട കാലത്തെ സ്ഥിതിഗതികൾക്ക് ഇപ്പോഴത്തെ യാഥാർത്ഥ്യവുമായി ബന്ധമില്ല എന്നു അദ്ദേഹം തുറന്നടിച്ചു. ക്യൂബയിൽ മതസ്വാതന്ത്ര്യത്തിനായി സഭ കൂടുതൽ കരുത്തോടെ ശബ്ദമുയർത്തുമെന്നു മാത്രമല്ല ഇതിനർത്ഥം. ജനസംഖ്യയുടെ വെറും പത്തുശതമാനം പേർ മാത്രമേ കത്തോലിക്കരായുള്ളൂ.ശേഷിക്കുന്നവരിൽ ബഹുഭൂരിപക്ഷവും നാസ്തികരോ മതേതരവാദികളോ ആണു.അവരെയോക്കെ വീണ്ടും വിശ്വാസത്തിലേക്ക് മടക്കിക്കൊണ്ടുവന്ന് കുഞ്ഞാടുകളാക്കുക ക്ഷിപ്രസാദ്ധ്യമല്ലെന്ന് മാർപ്പാപ്പക്കറിയാം.ക്യൂബൻ ജനതയെ വീണ്ടും ജ്ഞാനസ്നാനം ചെയ്യിക്കുന്നതിനെക്കാൾ ഭേദം കാസ്ട്രോ-അനന്തര ക്യൂബയുടെ വിധിനിർണ്ണയത്തിൽ മുഖ്യപങ്കു വഹിക്കുക എന്ന വലിയ രാഷ്ട്രീയ ലക്ഷ്യമാകണം പോപ്പിനുള്ളത്.അതിന്റെ സൂചനകൾ അദ്ദേഹത്തിന്റെ വാക്കുകളിൽ തന്നെയുണ്ടു.ഇപ്പോൽ 85 വയസ് പ്രായമുള്ള ഫിദൽ കാസ്ട്രോയുടെ യുഗം അവസാനിക്കുമ്പോൾ ക്യൂബയിൽ വൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.ഇപ്പോഴേ സാമ്പത്തികരംഗത്ത് റൌൾ വൻ അഴിച്ചുപണികൾ നടത്തിയിട്ടുണ്ടു.വിമതരുമായി ചർച്ച നടത്തുന്നതിനും സാമ്പത്തികപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടമാകുന്നവരെ സമാധാനിപ്പിക്കുന്നതിനും സഭയേയും പുരോഹിതരേയും കൂടുതൽ ആശ്രയിക്കാൻ റൌൾ നിർബന്ധിതനായിക്കൊണ്ടിരിക്കുകയാണു. വിദ്യാഭ്യാസരംഗത്തും സാമൂഹിക സേവനമേഖലകളിലും സഭ ഇനി വന്തോതിൽ ഇടപെടാനാണു സാദ്ധ്യത.ജനങ്ങളെ ദുഖകരമായ അവസ്ഥയിലേക്ക് തള്ളിയിടാതെ പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ സഭ മുൻ കൈ എടുക്കുമെന്നും മാർപ്പാപ്പ പറഞ്ഞിട്ടുണ്ടു.ഇതിന്റെ അർത്ഥം വളരെ വ്യക്തമാണു.ഫിദൽ കാസ്ട്രോയ്ക്ക് ശേഷം ഉണ്ടാകാനിടയുള്ള രാഷ്റ്റ്രീയപ്രതിസന്ധിയിൽ അതിശക്തമായി ഇടപെടാനുള്ള പശ്ചാത്തലമൊരുക്കുകയാണു മാർപ്പാപ്പയുടെ ക്യൂബൻ സന്ദർശനത്തിന്റെ രഹസ്യ അജണ്ട.അഞ്ചു പതിറ്റാണ്ടായി തുടരുന്ന അമേരിക്കൻ സാമ്പത്തിക ഉപരോധത്തെ വിമർശിക്കാനും അദ്ദേഹം തയ്യാറായതും ഈ ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ടു തന്നെ.അമേരിക്കയുടെ ക്രൂരതകൾക്കെതിരായ വൻ ജനരോഷം ഇപ്പോഴും കത്തി നിൽക്കുമ്പോൾ അതിനൊപ്പം നിന്നുകൊണ്ടു അനുഭാവം പിടിച്ചു പറ്റുകയാണു,മാർപ്പാപ്പ. ഫിദലിനു ശേഷം ക്യൂബയുടെ രാഷ്ട്രീയ സംവിധാനം ഇങ്ങനെ തന്നെ നിലനിൽക്കുകയില്ല എന്നു മാത്രം നമുക്കിപ്പോൾ പറയാനാകും.ബഹുകക്ഷി ജനാധിപത്യവും പൂർണ്ണ മത-രാഷ്റ്റ്രീയ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടില്ലെങ്കിൽ ചീട്ടുകൊട്ടാരം പോലെ ക്യൂബയും തകർന്നു വീഴും.“ഏറ്റവും സ്വതന്ത്രരായ ജനതയാണു ക്യൂബയിലേത്”എന്ന് മുൻപ് ഫിദൽ പ്രഖ്യാപിച്ചത് ഒരു വലിയ തമാശയായി തന്നെ തുടരാതിരിക്കാൻ ഈ പൊളിച്ചെഴുത്ത് അനിവാര്യമാണു.. 1992 മുതൽ മുനിസിപ്പാലിറ്റികലിലേക്കും ദേശീയ അസംബ്ലിയിലേക്കും അനുവദിക്കപ്പെട്ട “തെരഞ്ഞെടുപ്പ് ”പ്രക്രിയ പ്രാകൃതമായൊരു തമാശ മാത്രമാണു.കമ്മ്യൂണിസ്റ്റ് പാർട്ടിയൊഴികെ ഒരു കക്ഷിക്കും ഇന്നും അവിടെ പ്രവർത്തനസ്വാതന്ത്യം അനുവദിക്കപ്പെട്ടിട്ടില്ല.തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിമാത്രമേ ഉള്ളൂ.ഇലക്ഷനുമുൻപ് സ്ഥാനാർത്ഥിയുടെ യോഗ്യതൾ പരസ്യപ്പെടുത്തും.വോട്ടെടുപ്പിൽ “യെസ്”,അല്ലെങ്കിൽ “നോ” എന്ന് രേഖപ്പെടുത്താം.50 ശതമാനത്തിനു മുകളിൽ വോട്ടു കിട്ടിയാൽ തെരഞ്ഞെടുക്കപ്പെടും.ഇനി പകുതിലിലേറെപ്പേരും സ്ഥാനാർത്ഥിയെ “നോ” രേഖപ്പെടുത്തി നിരാകരിക്കുകയാണെങ്കിലോ?ഇതേവരെ അങ്ങനെയൊരു സംഭവം ഉണ്ടാകാത്തതിനാൽ അതെക്കുറിച്ച് ആർക്കും വ്യക്തതയില്ലത്രേ!ക്യൂബൻ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ നൽകുന്ന മറ്റൊരു വാർത്ത ദേശീയ അസംബ്ലിയിൽ കമ്മ്യൂണിസ്റ്റ്കാരല്ലാത്ത മൂന്നിലൊന്ന് അംഗങ്ങളുണ്ടെന്നതാണു.ഇതിന്റെ സത്യാവസ്ഥ വ്യക്തമാകാനിരിക്കുന്നതേയുള്ളൂ.ഇങ്ങനെയുള്ള ചെപ്പടി വിദ്യകൾ കൊണ്ടൊന്നും ഇനി പിടിച്ചുനിൽക്കാനാവില്ലെന്നു റൌളിനറിയാം. 2008 ഫെബ്രുവരി 24 ന് സര്‍ക്കാരിന്റെ നേതൃത്വം തന്റെ സഹോദരനും ക്യൂബന്‍ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയുമായ കാസ്‌ട്രോവിൽ നിന്ന് ഏറ്റെടുത്ത റൌളിനു കാലത്തിന്റെ ചുവരെഴുത്ത് വായിക്കാൻ കഴിയുമോ? കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ ഏറ്റവും സമാധാനപരമായ നേതൃമാറ്റമാണു നമ്മൾ കണ്ടത്.ഇനി മറ്റൊരു അദ്ധ്യായം കൂടി അവിടെ എഴുതിച്ചേർക്കപ്പെടേണ്ടതുണ്ടു.അതിനു ഫിദൽ ചരിത്രത്തിലേക്ക് പിൻവാങ്ങുന്നത് വരെ റൌളിനു കാത്തിരിക്കേണ്ടതില്ല.മതവും അമേരിക്കയും കഴുകൻ കണ്ണുകളുമായി പുറത്തുണ്ടു.ക്യൂബയെ താലത്തിൽ വെച്ച് അവരുടെ കൈയ്യിലേക്ക് കൊടുക്കാതിരിക്കാൻ ക്യൂബയുടെ വാതായനങ്ങൾ ബഹുകക്ഷിജനാധിപത്യത്തിനു തുറന്നുകൊടുത്തേ മതിയാകൂ ഒരു പക്ഷേ.മറ്റൊരു കമ്മ്യൂണിസ്റ്റ് രാജ്യത്തിനും അതിനൊരിക്കലും സാധിക്കുകയില്ല.

Tuesday 20 March 2012

ഇനി എന്തിനീ ആഡംബരം?


രാഷ്ട്രീയം മുൻപ് ത്യാഗികൾക്ക് മാത്രമുള്ള കർമ്മമണ്ഡലമായിരുന്നു.ഇന്ന് അത്
ഭോഗികളുടെ മാത്രം മേഖലയായി അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.മറ്റുള്ളവരുടെ
ക്ഷേമൈശ്വര്യങ്ങൾക്കായി പ്പീഡനങ്ങൾ അനുഭവിക്കുകയും,സ്വജീവിതം തന്നെ
സമർപ്പിക്കുകയും ചെയ്യുന്നവരെയായിരുന്നു നമ്മൾ യഥാർത്ഥ രാഷ്ട്രീയപ്രവർത്തകരായി
കണ്ടിരുന്നത്.അവരുടെ ത്യാഗത്തിന്റേയും ആത്മാർപ്പണത്തിണ്ടേയുമൊക്കെ
പ്രതിഫലമായിരുന്നു അവർക്കു ജനങ്ങൾ നൽകിയ പദവികൾ.വിയർപ്പൊഴുക്കി
തന്നെയായിരുന്നു അവർ പഞ്ചായത്ത് തലം മുതൽ പാർലമെന്റ് വരെയുള്ള
ജനാധിപത്യസ്ഥാപനങ്ങളിലേക്ക് മത്സരിൿ ജയിച്ച് അധികാരക്കസേരകളിൽ
ഉപവിഷ്ഠരായത്.

ജനാധിപത്യത്തിൽ ജനവിധി തന്നെയാണു ഏറ്റവും വലിയ
ഹിതപരിശോധന.ജനങ്ങളുടെ ജാഗരൂകമായ കണ്ണുകൾക്ക് മുന്നിൽ എപ്പോഴും നിശിതമായ
നിരീക്ഷണങ്ങൽക്ക് വിധേയരാക്കപ്പെടുന്നവരാണു ജനപ്രതിനിധികൾ.അവരെ
സ്ഥാനമാനങ്ങൾ നൽകി തണ്ടിലേറ്റിക്കൊണ്ട് നടക്കാനും,അധികാരത്തിലും പദവികളിലും
അഭിരമിൿ ദുഷിക്കുമ്പോൾ ബാലറ്റിലൂടെ തന്നെ പുറത്തേക്ക് വലിച്ചെറിയാനും
ജനങ്ങള്‍ കഴിയും.അതിനു നിശ്ചിതസമയപരിധിയുണ്ടെന്നത് വലിയ ഒരു
പോരായ്മയാണെങ്കിലും,എന്നെങ്കിലുമൊരിക്കൽ കണക്ക് തീർക്കാൻ ഒരു അവസരം ലഭിക്കും
എന്നതാനു ,തെരഞ്ഞെടുപ്പ് കാലത്തെങ്കിലും രാഷ്ട്രീയക്കാരെ
വിനയാന്വിതരും,‘സദ്ഗുണസമ്പന്നരും” ആക്കുന്നത്.


പക്ഷേ,ഈ പേടി പോലും ഇല്ലാതെ,ഒരിക്കൽ പോലും റോഡിലിറങ്ങി വെയിലും
മഴയ്മേൽക്കാതെ,വിയർപ്പൊഴുക്കാതെ,ബുദ്ധിമുട്ടാതെ പദവികളും സ്ഥാനമാനങ്ങളും
നേടിയെടുത്ത് മദിക്കുന്ന സുഖലോലുപരുടെ വലിയൊരു നിര നമ്മുടെ മുന്നിലുണ്ടു.അവരിൽ ജനങ്ങൾ
അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞവരുണ്ടു.ബിസിനസുകാരും ഉപജാപകരും ഇടനിലക്കാരും
ഭിക്ഷാംദേഹികളുമുണ്ടു.രാജ്യസഭയിലേക്കും ലെജിസ്ലേടീവ് കൌൺസിലുകളിലേക്കും
ഇങ്ങനെ കടന്നുകയറുന്നവർ നമ്മുടെ ജനാധിപത്യസംവിധാനത്തെ
അപഹസിക്കുന്നതിനെക്കുറിച്ച് മാദ്ധ്യമങ്ങളോ പൊതുപ്രവർത്തകരോ
ആകുലപ്പെടുന്നില്ല.

ഉത്തർ പ്രദേശിൽ നിന്നുള്ള വാർത്തകൾ നോക്കുക.തെരഞ്ഞെടുപ്പിൽ
വന്‍ വിജയം നേടി മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് ഇപ്പോൾ ലോക്സഭാംഗമാണു.ആറു
മാസത്തിനകം അദ്ദേഹത്തിനു നിയമസഭാംഗമാകണം.അദ്ദേഹം ഉപരിസഭയായ വിധാൻ
പരിഷത്തിലേക്കാണു മത്സരിക്കുക എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.സുരക്ഷിതമായ
എത്രയോ സീറ്റുകൾ ഉണ്ടായിട്ടും വിയർപ്പൊഴുക്കാതെ അസംബ്ലിയിൽ കടന്നുകൂടാൻ
യുവമുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് മുന്‍ഗാമിയായ മായാവതി സൃഷ്ടിച്ച
മാതൃകയാവാം.അനായാസം വിജയിക്കാമായിരുന്നിട്ടും മായാവതി അസംബ്ലിയിൽ അംഗമായത്
വിധാൻപരിഷത്തിലൂടെയായിരുന്നു.ഇനിയും ഈ മാതൃക അനുകരിക്കപ്പെടാം.നമുക്ക്
മായാവതിയേയും അഖിലേഷ് യാദവിനേയും അടച്ചാക്ഷേപിക്കാനാവില്ല.കാരണം അവർ മുൻപ്
പലതവണ വിയർപ്പൊഴുക്കി തെരുവിലിറങ്ങി ജനവിധി തേടിയിട്ടുള്ളവരാണു.

പക്ഷേ,നമ്മുടെ പ്രധാനമന്ത്രിയുടെ സ്ഥിതിയോ?അദ്ദേഹം ഇന്നേവരെ ഒരു തെരഞ്ഞെടുപ്പിലും
ലോക്സഭയിലേക്ക് മത്സരിച്ചിട്ടില്ല.ജനങ്ങളാൽ നേരിട്ട് ഒരു ജനാധിപത്യ
സ്ഥാപനത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല.അസമിൽ നിന്നുള്ള രാജ്യസഭാംഗമാണു
അദ്ദേഹം.അങ്ങനെയൊരാൾക്ക് തുടർച്ചയായി രണ്ടാമതു തവണ പ്രധാനമന്ത്രിപദം
അലംകരിക്കാമെങ്കിൽ ,നമ്മൾ മറ്റുള്ളവരെ എന്തിനു കുറ്റം പറയുന്നു?മുൻപൊരിക്കലും
രാജ്യസഭാംഗം പ്രധാനമന്ത്രിയായ ചരിത്രമില്ല.നിയമപരമായി അതിൽ ഒരു
അസാംഗത്യവുമില്ലാതിരുന്നിട്ടും ജനകീയവിധി തേടി ലോക്സഭയിലെത്തണമെന്ന്
മുൻപ്രധാനമന്ത്രിമാർക്കെല്ലാം നിർബന്ധമുണ്ടായിരുന്നു.അത്രയൊന്നും
ജനകീയനല്ലായിരുന്ന ഐ.കെ.ഗുജ്രാൾ പോലും പ്രധാനമന്ത്രിയായ ശേഷം ലോക്സഭയിലേക്ക്
മത്സരിച്ച് ജയിച്ചത് ഓർക്കുക.ഇന്ദിരാഗാന്ധിയും നരസിംഹറാവുവും ദേവഗൌഡയും
ജനവിധിക്കായി കളത്തിലിറങ്ങി ഉദാത്തമാതൃക കാട്ടിയവരാണു.അവരൊന്നും
കുറുക്കുവഴികളുടെ പിന്നാലെ പോയില്ല.അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഇന്ത്യൻ
ജനാധിപത്യത്തിന്റെ വില പണ്ടേ ഇടിയുമായിരുന്നു.

ഇപ്പോൾ തെറ്റാ‍യ കീഴ്വഴക്കങ്ങൾ നിരന്തരം
സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. സദാനന്ദ ഗൌഡ കര്‍ണ്ണാടക
മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കുന്നത് ലെജിസ്ലേറ്റീവ് കൌണ്‍സിലിലൂടെ
കയറിപ്പറ്റിയാണു.ജനങ്ങളെ അഭിമുഖീകരിക്കാൻ പേടിയുള്ളവർ മാത്രമല്ല
,ജനങ്ങളാൽ നിരാകരിക്കപ്പെട്ടവരും,വൻവ്യവസായികളും അധികാരദല്ലാളരും
സിനിമാക്കാരുമൊക്കെ രാജ്യസഭയിൽ കടന്നുകൂടുന്നു.ബിസിനസ് സാമ്രാജ്യങ്ങളുടെ അധിപന്മാരായ വിജയ് മാല്യയും രാഹുൽ ബജാജും രാജ്യസഭാംഗങ്ങളാണു.ആന്‍ഡ്രയിൽ നിന്ന് ജി വി കെ റെഡ്ഡിയും
മഹാരാഷ്ട്രയിൽ നിന്ന് അജയ് സഞ്ചേതിയും ഈ നിരയിലേക്ക് കടക്കാൻ
തയ്യാറായിക്കൊണ്ടിരിക്കുന്നു.ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ പ്രഫുൽ പട്ടേൽ എന്ന
ബിസിനസുകാരനായ രാഷ്ട്രീയക്കാരനു അഭയമായതും രാജ്യസഭ തന്നെ.ശിവരാജ് പാട്ടീലും
പി.എം സെയ്ദും
മന്ത്രിമാരാക്കപ്പെട്ടത് തെരഞ്ഞെടുപ്പിൽ തോറ്റശേഷം
രാജ്യസഭയിലൂടെയായിരുന്നുവല്ലോ.മായാവതി ഉത്തർപ്രദേശിലെ തോൽവിക്ക് ശേഷം നേരെ
രാജ്യസഭയിലേക്കാണു പോകുന്നത്.സിനിമാക്കാരിയായ ജയാബച്ചനും കൂട്ടായുണ്ടു.അവിടെ
ചെല്ലുമ്പോൾ അമർസിങ്ങിനെ കാണാം.ഉത്തർപ്രദേശിൽ നിന്നാണു തന്ത്രശാലിയായ ഈ
രാഷ്ട്രീയ ഉപജാപകൻ രാജ്യസഭയിലെത്തിയത്.അങ്ങനെ എത്രയോ പേർ!ഡിമെൻഷ്യ ബാധിച്ച
ജോർജ്ജ് ഫെർണാണ്ടസ് പോലും രാജ്യസഭാംഗമാണു.കേരളത്തിൽ നിന്ന് പി.വി അബ്ദുൾ
വഹാബും പി.ആർ.രാജനു
മൊക്കെ രാജ്യസഭാംഗങ്ങളായതും നമുക്കോർക്കാം.ഇതോടൊപ്പം
ഒന്നുകൂടി പറയാനുണ്ടു.സ്ത്രീകൾക്കും,ദളിതർക്കും സംവരണമില്ലാത്ത
രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് ഈ വിഭാഗങ്ങളിൽ പെട്ട എത്രപേർ ഇതുവരെ
തെരഞ്ഞെടുക്കപ്പെട്ടു?

ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ല ഈ സംവിധാനമെന്ന്
ഇതിനോടകം വ്യക്തമായിക്കഴിഞ്ഞു.പക്ഷേ, രാഷ്ട്രീയ ഭിക്ഷാംദേഹികൾക്ക് ഈ
ആഡംബരത്തോടുള്ള പ്രിയം അനുദിനം വർദ്ധിച്ചുവരുകയാണു.നിലവിൽ ഉപരിസഭകളില്ലാത്ത
തമിഴ്നാടും,പശ്ചിമബംഗാളും,രാജസ്ഥാനും ലെജിസ്ലേറ്റീവ് കൌൺസിലുകൾക്കായി
മുറവിളികൂട്ടുകയാണു.അതിനു മാദ്ധ്യമങ്ങളുടെ പിന്തുണയും ലഭിക്കുന്നുണ്ടു.രാജീവ്
ചന്ദ്രശേഖറിനെപ്പോലെയുള്ള മാദ്ധ്യമമുതളാളിമാർക്ക് ഇതൊക്കെ പഥ്യമാകുന്നതിൽ
അത്ഭുതമില്ലല്ലോ?


നിക്ഷിപ്തതാല്പര്യക്കാരായ കോർപ്പറേറ്റ് ദല്ലാളന്മാരും വ്യവസായികളും അവരുടെ
ശിക്കിടിമുങ്കന്മാരും ചേർന്ന് ജനാധിപത്യസ്ഥാപനങ്ങളെ
പ്രഹസനങ്ങളാക്കാതിരിക്കുന്നതിനു ഭരണഘടനാഭേദഗതി അനിവാര്യമാണു.ജനങ്ങളാൽ
തെരഞ്ഞെടുക്കപ്പെടാത്ത ഒരാൾക്കും ഒരു പദവിയും നൽകരുത്.രാജ്യ സഭയും ലെജിസ്ലേറ്റീവ് കൌൺസിലുകളും ഉപരിസഭകൾ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്.ലോക്സഭയും നിയമസഭയും അധോമണ്ഡലങ്ങളും.ഉപരി സഭകളിൽ കയറിക്കൂടുന്നവർക്ക് തങ്ങൾ മറ്റെല്ലാവരെക്കാളും ഉയരത്തിലാണെന്നു തോന്നും;മറ്റുള്ളവരൊക്കെ താഴെയാണെന്നും. - അവർ മുകളിലിരുന്ന് ജനാധിപത്യത്തെ അപഹസിച്ചുകൊണ്ടിരിക്കുകയാണു.അത് ഇനിയും അനുവദിക്കണമോ?

Monday 19 March 2012

വോട്ടർമാർക്കും വേണ്ടേ,അവിശ്വാസപ്രമേയാവതരണാവകാശം?

വോട്ടു ചെയ്തോട്ട്ചെയ്തോട്ടക്കലമായി മാറി നമ്മൾ” എന്ന് ഒരു കവിതയിലൂടെ പരിതപിച്ചത് കുഞ്ഞുണ്ണിയായിരുന്നു.അത് രണ്ട് പതിറ്റാണ്ടിനെങ്കിലും മുൻപായിരുന്നു.ഓരോ തെരഞ്ഞെടുപ്പിന്റേയും വാർത്തകൾ വായിക്കുമ്പോൾ മനസ്സിലേക്ക് ഈ വരികൾ കടന്നുവരും.കവി എത്രമാത്രം ക്രാന്തദർശിയായിരുന്നുവെന്ന് ഈ വരികൾ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നിസ്സഹായരായ ജനതയുടെ കൈയിലെ അതിശക്തമായ ആയുധമാണു വോട്ട്.ആ വജ്രായുധമെടുത്തുപയോഗിച്ച് എത്രയോ ഏകാധിപതികളേയും അഴിമതിവീരരേയും അവർ അധികാരക്കസേരകളിൽ നിന്ന് തൂത്തെറിഞ്ഞിരിക്കുന്നു.അപ്പോഴൊക്കെയും പുതുയുഗം പിറന്നതായി വ്യാഖ്യാനിക്കപ്പെട്ടു.മുൻ കാല തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടു മുന്നോട്ട് കുതിക്കുമെന്ന് വിശ്വസിക്കപ്പെട്ടു.പക്ഷേ അതൊക്കെയും വെറും വ്യാമോഹങ്ങൾ മാത്രമായിരുന്നുവെന്ന് എത്രയോ തവണ തെളിയിക്കപ്പെട്ടു.ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തി ഏറ്റവും നാടകീയമായി രേഖപ്പെടുത്തപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു 1977ലേത്.അന്ന് അധികാരത്തിൽ നിന്ന് പിഴുതെറിയപ്പെട്ട കോൺഗ്രസിനെ പിന്നീടെത്ര പെട്ടെന്നായിരുന്നു ജനം തിരികെ പ്രതിഷ്ഠിച്ചത്!

ജനതാ പരീക്ഷണങ്ങൾ പിന്നെയും രണ്ടു തവണ കൂടി ആവർത്തിക്കപ്പെട്ടു.ആൻഡ്രയിലും തമിഴ്നാട്ടിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും പിന്നാലെ തച്ചുടക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു.അത്രക്കും നാടകീയമാണു തെരഞ്ഞെടുപ്പ് ഫലങ്ങൾ.കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല.ഓരോ തെരഞ്ഞെടുപ്പിലും ഭരണകക്ഷിയെ മാറ്റി പ്രതികാരം ചെയ്യുന്നവരാണു നമ്മൾ.

പക്ഷേ,എന്തുകൊണ്ടാണു ഈ പ്രക്രിയ ആവർത്തിക്കേണ്ടി വരുന്നത്?തെരഞ്ഞെടുപ്പ് പ്രകടനപത്രികകളിൽ ഒരൊറ്റ വോട്ടർക്കും ഇപ്പോൾ വിശ്വാസമില്ലാത്തത് എന്തുകൊണ്ടാണു?എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളേയും അവിശ്വാസത്തോടെ മാത്രം വീക്ഷിക്കാൻ ബഹുഭൂരിപക്ഷത്തേയുംനിർബധിതമാക്കുന്ന സാഹചര്യം എന്താണു?രാ ഷ്ട്രീയക്കാരെ പരാന്നഭോജികളും അഴിമതിക്കാരുമായി മാത്രം കാണാൻ അവർ തയ്യാറാകുന്നത് എന്തുകൊണ്ടാണു?ലോകത്തെ ഏറ്റവും സുതാര്യവും കാര്യക്ഷമവുമായ ഭരണസംവിധാനമായ ഇന്ത്യൻ ജനാധിപത്യത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് ഒരു ന്യൂനപക്ഷം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണു?

-ഇവിടെയാണു നമ്മുടെ വോട്ടിങ്ങ് സമ്പ്രദായത്തിന്റെ മൌലികമായ ചില പോരായ്മകൾ ചർച്ചചെയ്യപ്പെടേണ്ടത്.രേഖപ്പെടുത്തപ്പെട്ട വോട്ടിന്റെ പകുതിയെങ്കിലും നേടിയ സ്ഥാനാർത്ഥിയേ വിജയിയാകൂ എങ്കിൽ നമ്മുടെ ജനാധിപത്യസ്ഥാപനങ്ങളിൽ ഇന്നുള്ളവരിൽ പത്ത് ശതമാനം പോലും അംഗങ്ങൾ ഉണ്ടാകില്ല.ഉത്തർപ്രദേശ് നിയമസഭാതെരഞ്ഞെടുപ്പിൽ ഇത്തവണ 61 ശതമാനം പേരാണു വോട്ടു ചെയ്തത്.ഭൂരിപക്ഷം നേടിയ എസ്സ്.പിക്ക് ആകെ കിട്ടിയതോ വെറും 31 ശതമാനം വോട്ട്!നാലും അഞ്ചും സ്ഥാനാർത്ഥികൾ മാറ്റുരച്ച ബഹുഭൂരിപക്ഷം മണ്ഡലങ്ങളിലും പോൾ ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നിലൊന്നു പോലും നേടാത്തവർ വിജയികളായിട്ടുണ്ടു.ഇതൊരു പുതിയ കാര്യമല്ല.പണ്ടു തീവ്രവാദം കത്തിനിന്ന നാളുകളിൽ പഞ്ചാബിലും ജമ്മു-കാഷ്മീരിലും നടന്ന തെരഞ്ഞെടുപ്പ് പ്രഹസനങ്ങൾ ഓർക്കുക.വെറും ഒരു ശതമാനം പേർ പോലും വോട്ടു ചെയ്യാത്ത മണ്ഡലങ്ങളിൽ നിന്നു പോലും ജനപ്രതിനിധികളുണ്ടായി!അവർ അധികാരം കൈയാളി.

അക്കൌണ്ടബിളിറ്റി അഥവാ ,തങ്ങളെ തെരഞ്ഞെടുത്തവരോട് കണക്ക് ബോധിപ്പിക്കൽ,അഞ്ചാണ്ടിലൊരിക്കൽ മാത്രമാണെന്ന സൌകര്യമാണു ജനപ്രതിനിധികളെ അധികാരദല്ലാളരും സുഖലോലുപരും ദുരാഗ്രഹികളുമൊക്കെയാക്കുന്നത്.ബിനാമി പേരുകളിൽ സമ്പത്ത് വാരിക്കൂട്ടുന്ന നേതാക്കൾ ഇന്ന് സർവസാധാരണം.നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെ മക്കളേയും മരുമക്കളേയും പദവികളിൽ തിരുകിക്കയറ്റുന്നവിശുദ്ധരും കുറവല്ല.പക്ഷേ,ഇതൊക്കെ അങ്ങാടിയിൽ പാട്ടായാലും അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരുന്നേ മതിയാകൂ.ഇതിനിടയിൽ വോട്ടർക്ക് ഒന്നും ചെയ്യാനാകില്ല

.ജനപ്രതിനിധികളെ അഴിമതി വീരരാക്കുന്ന ഈ സംവിധാനം മാറ്റിയേ മതിയാകൂ.സർക്കാരിനെതിരെയും ,ഭരണസമിതികൽക്കെതിരേയും അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഭരണഘടനാവ്യവസ്ഥയുണ്ടു.അതേ മാതൃകയിൽ എന്തുകൊണ്ടു ,അപഥസഞ്ചാരം നടത്തുന്ന ജനപ്രതിനിധിയെ പുറത്താക്കാൻ,അല്ലെങ്കിൽ തിരിച്ചുവിളിക്കാൻ വോട്ടർമർക്ക് അവകാശം നൽകിക്കൂടാ? ഇടക്കിടെ ഇങ്ങനെ ജനഹിത പരിശോധന നടത്തുന്നത് വളരെ ചെലവുള്ള ഏർപ്പാടല്ലേ എന്നാകും ചോദ്യം.അഴിമതിയുടെ വടവൃക്‌ഷങ്ങൾ ദിവസവും ഖജനാവിൽ നിന്ന് കാർന്നുതിന്നുന്ന കോടികളുടെ ആയിരത്തിലൊരംശം പോലും വേണ്ട,ഈ ഹിതപ്രിശോധനകൾക്കുള്ള ചെലവു.ജനാധിപത്യത്തെ ബലപ്പെടുത്താൻ ഇത്തരം ചില ‘ആഡംബരങ്ങൾ” കൂടി നമുക്ക് ആവശ്യമുണ്ടു.

ഇനി പറയുക- വോട്ടർമാർക്കും വേണ്ടേ,അവിശ്വാസപ്രമേയാവതരണാവകാശം?

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍