ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 25 December 2011

എം.എസ് സുബ്ബലക്ഷ്മി: അഭൌമസംഗീതം


ഇക്കഴിഞ്ഞ ഡിസംബർ 11നു എം.എസ് സുബ്ബലക്ഷ്മി കാലയവനികക്കുള്ളിൽ മറഞ്ഞിട്ട് ഏഴുവർഷം കഴിഞ്ഞു.
അഭൗമമായ സ്വരമാധുര്യം കൊണ്ട് സംഗീത പ്രേമികള്‍ക്കിടയില്‍ ഇതിഹാസമാനങ്ങളുള്ള അതുല്ല്യസ്ഥാനം നേടിയ മഹാപ്രതിഭയായിരുന്നു എം.എസ് സുബ്ബലക്ഷ്മി.
1916 സെപ്തംബര്‍ 16ന് മധുരയിലെ ഹനുമന്തരായന്‍ തെരുവില്‍ സംഗീതജ്ഞയായിരുന്ന ഷണ്‍മുഖവടിവ് അമ്മാളിന്റേയും വക്കീലായിരുന്ന സുബ്രഹ്മണ്യ അയ്യരുടേയും മകളായി ഒരു സാധാരണ കുടുംബത്തിലാണ് അവര്‍ പിറന്നത്. അച്ഛന്‍ ആദ്യ ഭാര്യയ്‌ക്കൊപ്പം തൊട്ടടുത്ത തെരുവിലായിരുന്നു താമസിച്ചിരുന്നത്. അമ്മയുടേത് ദേവദാസികളുടെ കുടുംബമായിരുന്നു. അവര്‍ വീണ വാദകയും അമ്മൂമ്മ അക്കമ്മാള്‍ വയലിന്‍ വാദകയുമായിരുന്നു. മൂത്ത സഹോദരന്‍ ശക്തിവേല്‍ മൃദംഗവിദ്വാന്‍. അനുജത്തി വീണാവാദക. അങ്ങനെ സംഗീതമയമായിരുന്നു കുടുംബാന്തരീക്ഷം.
                                                                                                                                                                                   മധുര മീനാക്ഷി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം എഴുന്നള്ളിക്കുന്ന സമയത്ത് അതിന് അകമ്പടി സേവിക്കുന്ന നാഗസ്വരവിദ്വാന്‍ പലപ്പോഴും സുബ്ബലക്ഷ്മിയുടെ വീടിരിക്കുന്ന തെരുവിന്റെ അടുത്തെത്തുമ്പോള്‍ അല്പനേരം നില്ക്കും. പിന്നെ, അമ്മ ഷണ്‍മുഖവിടിവിനായി നാഗസ്വരക്കച്ചേരി നടത്തും. അക്കാലത്തെ പ്രമുഖ സംഗീതജ്ഞനായിരുന്ന അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാരൈക്കുടി സാംബശിവ അയ്യര്‍, പൊന്നസ്വാമിപിള്ള തുടങ്ങിയവരൊക്കെ വീട്ടിലെ നിത്യ സന്ദര്‍ശകരായിരുന്നു. സ്ഥലത്തെ സംഗീത പ്രിയരും അവിടെ ഒത്തുകൂടും. അവരുടെയൊക്കെ മുന്നില്‍ സുബ്ബലക്ഷ്മി പാടാന്‍ തുടങ്ങി. അതായിരുന്നു ആദ്യ അരങ്ങുകള്‍.
വളരെ അച്ചടക്കത്തോടെയായിരുന്നു അമ്മ വളര്‍ത്തിയിരുന്നത്. പുറത്തേക്കുള്ള യാത്രകള്‍ തന്നെ ചുരുക്കം. വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ പാട്ടുപെട്ടിയില്‍ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതം കേള്‍ക്കാന്‍ സുബ്ബലക്ഷ്മി കോണിപ്പടി പകുതി വരെ കയറും. അവിടെയിരുന്ന് റേഡിയോ കേട്ട് പണ്ഡിറ്റ് ഡി.ബി. പലൂസ്‌കറിന്റേയും അമീര്‍ ഖാന്റേയുമൊക്കെ ഹിന്ദുസ്ഥാനി സംഗീതവുമായി സുബ്ബലക്ഷ്മി പരിചയപ്പെട്ടു. പിന്നീട് പണ്ഡിറ്റ് നാരായണ റാവു വ്യാസില്‍ നിന്ന് കുറച്ചുകാലം സംഗീതാഭ്യസനവും നടത്തി. മീരാബായിയുടെ ഗീതങ്ങള്‍ പഠിച്ചത് അങ്ങനെയായിരുന്നു.
കോണിപ്പടിയിലെ ജനാല സുബ്ബലക്ഷ്മിയെ സംഗീതത്തിന്റെ ലോകത്തിലേക്ക് മാത്രമല്ല, പുറം ലോകത്തിന്റെ വിസ്മയകാഴ്ചകളിലേക്കും കൂട്ടിക്കൊണ്ടുപോയി. അമ്മ തന്നെയായിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സംഗീത ഗുരു. കുഞ്ഞമ്മ എന്ന ഓമനപ്പേരിട്ട് എല്ലാവരും വിളിച്ചിരുന്ന അവര്‍ക്ക് ബാല്യത്തില്‍ തന്നെ ആകര്‍ഷകവും മധുരതരവുമായ ശബ്ദമുണ്ടായിരുന്നു. അമ്മയെപ്പോലെ വീണാവാദനത്തിലും അവര്‍ പ്രാഗത്ഭ്യം തെളിയിച്ചു.              പത്താം വയസ്സില്‍ എച്ച്.എം.വി അവരുടെ ആദ്യ റെക്കാര്‍ഡ് പുറത്തിറക്കി. അത് വീണക്കച്ചേരിയായിരുന്നു. പതിമൂന്നാം വയസ്സു മുതല്‍ അവര്‍ അമ്മയുടെ വീണക്കച്ചേരികളില്‍ സഹായിയായി ഒപ്പം ചേര്‍ന്നു. മകളുടെ കഴിവില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ആ അമ്മ കൂടുതല്‍ അവസരം ലഭിക്കാനായി താമസം ചെന്നൈയിലേക്ക് മാറ്റി. മദ്രാസ് മ്യൂസിക് അക്കാദമിയില്‍ 17ആമത്തെ വയസ്സില്‍ എം.എസ് സുബ്ബലക്ഷ്മി ആദ്യത്തെ കച്ചേരി നടത്തി. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ കച്ചേരിക്ക് വിറച്ച് - വിറച്ചുകൊണ്ടായിരുന്നു അവര്‍ വേദിയില്‍ കയറിയത്. അറിയപ്പെടുന്ന സംഗീതജ്ഞരും നിരൂപകരുമായിരുന്നു സദസില്‍. കച്ചേരി ആരംഭിച്ചതോടെ പേടി മാറി. വലിയ ആത്മവിശ്വാസമായി. അങ്ങനെ ലയിച്ചിരുന്ന് പാടാന്‍ തുടങ്ങി. അപ്പോള്‍ പിന്‍നിരയില്‍ നിന്ന് ഒരാള്‍ എണീറ്റ് ഏറ്റവും മുന്നിലേയ്‌ക്കെത്തി താളം പിടിച്ച്, തലയാട്ടി ‘സബാഷ്’, ‘സബാഷ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. സുബ്ബലക്ഷ്മിക്ക് ആളെ മനസ്സിലായി സാക്ഷാല്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. അതിഗംഭീരമായ ഈ അരങ്ങേറ്റത്തോടെ എം.എസ് സുബ്ബലക്ഷ്മി എന്ന മഹാപ്രതിഭ, താരപ്രഭയോടെ ഉദിച്ചുയര്‍ന്നു.
അവര്‍ക്ക് സംഗീതാസ്വാദകര്‍ക്കിടയില്‍ പേരും പ്രശസ്തിയും കൈ വന്നു. ചുരുളന്‍ മുടിയും ശാലീനസുന്ദരമായ രൂപവുമുണ്ടായിരുന്ന സുബ്ബലക്ഷ്മിക്ക് ആരാധകരുടെ വന്‍ നിര തന്നെ ഉണ്ടായി. ചലച്ചിത്രലോകത്തേയ്ക്ക് അവര്‍ ക്ഷണിക്കപ്പെട്ടു. ‘സേവാസദന്‍’, ‘ശകുന്തള’, ‘സാവിത്രി’, ‘മീര’ എന്നീ ചിത്രങ്ങളില്‍ അവര്‍ അഭിനേത്രിയായി. മീരാഭജനുകള്‍ പാടി മീരയായി അഭിനയിച്ചുകൊണ്ട് അവര്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. ‘മീര’യുടെ ഹിന്ദി പതിപ്പിലും അവര്‍ നായികയായി.
സ്വാതന്ത്ര്യസമരസേനാനിയും പുരോഗമന വാദിയുമായിരുന്ന ടി.സദാശിവവുമായി സുബ്ബലക്ഷ്മിയുടെ വീവാഹം നടന്നു. 1940-ലായിരുന്നു യാഥാസ്ഥിതികരെ ഞെട്ടിച്ച ആ മംഗല്ല്യം. “ആനന്ദവികടനി”ലെ ഉദ്യോഗസ്ഥനായിരുന്ന സദാശിവം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ടായിരുന്ന ദേവദാസി കുടുംബത്തില്‍ പിറന്ന സുബ്ബലക്ഷ്മിയെ ജീവിത പങ്കാളിയാക്കിയത്. അവരുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ വഴിത്തിരിവായിരുന്നു അത്. വിവാഹാനന്തരം സദാശിവം ജോലി ഉപേക്ഷിച്ച് സുബ്ബലക്ഷ്മിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനും സുഹൃത്തും സഹായിയുമായി. തന്റെ ഗുരുവും ഉപദേശകനുമെല്ലാം സദാശിവമായിരുന്നു എന്ന് അവര്‍ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഓരോ വാക്കും, ഭാവവും അര്‍ത്ഥവും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ആലപിക്കണമെന്ന് സദാശിവത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. അതിനായി ഓരോ കച്ചേരിക്കു മുന്‍പും സുബ്ബലക്ഷ്മിയെക്കൊണ്ട് സാധകം ചെയ്യിക്കും. മറ്റ് ഭാഷകളിലെ കീര്‍ത്തനങ്ങള്‍ ശരിയായി ആലപിക്കുന്നഏര്‍പ്പാട് ചെയ്തു. മുസ്സിരി സുബ്രഹ്മണ്യ അയ്യര്‍, ശെമ്മാങ്കുടി, പാപനാശം ശിവന്‍, നാരായണ സ്വാമി എന്നിവരില്‍ നിന്ന് സംഗീതം അഭ്യസിക്കാന്‍ സുബ്ബലക്ഷ്മിയെ പ്രേരിപ്പിച്ചതും സദാശിവമായിരുന്നു. 1966-ല്‍ ഐക്യരാഷ്ട്രസഭയില്‍ കച്ചേരി അവതരിപ്പിക്കാനുള്ള അപൂര്‍വ്വ അവസരവും അവര്‍ക്ക് ലഭിച്ചു.
സദാശിവത്തിന്റെ സുഹൃത്തായിരുന്നു രാജഗോപാലാചാരി. അദ്ദേഹം സുബ്ബലക്ഷ്മിയെ മഹാത്മാഗാന്ധിക്കും, ജവഹര്‍ലാല്‍ നെഹ്രുവിനും പരിചയപ്പെടുത്തി. ഗാന്ധിജിയുടെ പ്രിയപ്പെട്ട ഭജന്‍ “വൈഷ്ണവ ജനതോ” സുബ്ബലക്ഷ്മിയുടെ സ്വരത്തില്‍ കേള്‍ക്കാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. നാഗ്പൂരിലെ ആശ്രമത്തില്‍ ഈ ഭജന്‍ ആലപിച്ചു കേട്ടപ്പോള്‍ അദ്ദേഹം കണ്ണീര്‍ വാര്‍ത്തു. ഗാന്ധിജി പറഞ്ഞു: “ആര്‍ക്കും ഈ ഭജന്‍ പാടാം. പക്ഷേ, ആലാപനത്തിലൂടെ ദൈവസന്നിധിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാന്‍ സുബ്ബലക്ഷ്മിക്ക് മാത്രമേ കഴിയൂ”. അടുത്തതായി “ഹരിതുമാ ഹരോ” എന്ന ഭജന്‍ ആലപിക്കുവാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. തനിക്ക് ആ ഭജന്‍ അറിയില്ലെന്ന് സുബ്ബലക്ഷ്മി പറഞ്ഞു. “സുബ്ബലക്ഷ്മി ഭജനിലെ വരികള്‍ പറഞ്ഞാല്‍ മതി. മറ്റുള്ളവര്‍ ആലപിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം അതാണ്.”
ഗാന്ധിജിയുടെ ആഗ്രഹം നിറവേറ്റാനായി അവര്‍ ആ ഭജന്‍ പഠിച്ചു. അത് സുബ്ബലക്ഷ്മി തന്നെ ശബ്ദലേഖനം ചെയ്ത് അയച്ചുകൊടുക്കണമെന്ന് ആകാശവാണി അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ 1947 സെപ്തംബര്‍ 30ന് രാത്രി 2 മണിക്കാണ് ഏറെ സമയമെടുത്ത് ഭജന്റെ റെക്കാര്‍ഡിങ്ങ് തീര്‍ത്തത്. ആ ഡിസ്‌ക് വിമാനത്തില്‍ ഡല്‍ഹിക്ക് കൊടുത്തയച്ചു. അതേ വര്‍ഷം ഒക്‌ടോബര്‍ 2-ന് തന്റെ പിറന്നാളിന് ഗാന്ധിജി ആ ഭജന്‍ കേട്ടു. മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ ഗോഡ്‌സേയുടെ വെടിയേറ്റ് മഹാത്മജി രക്തസാക്ഷിത്വം വരിച്ചു. ലോകത്തെ സ്തംബ്ദമാക്കിയ ആ വാര്‍ത്ത പ്രക്ഷേപണം ചെയ്ത ആകാശവാണി പിന്നാലെ നല്‍കിയത് സുബ്ബലക്ഷ്മി ആലപിച്ച “ഹരിതുമാ ഹരോ” എന്ന ആ ഭജനായിരുന്നു.
ജവര്‍ലാല്‍ നെഹ്രുവും ആ ശബ്ദമാധുര്യത്തിനു മുന്നില്‍ നമിച്ചിട്ടുണ്ട്. അദ്ദേഹം ഒരിക്കല്‍ ഒരു വേദിയില്‍ വിനയപൂര്‍വ്വം പറഞ്ഞു: “സംഗീത ചക്രവര്‍ത്തിനിയായ നിങ്ങള്‍ക്ക് മുന്നില്‍ ഞാനാര്? ഞാന്‍ വെറുമൊരു പ്രധാനമന്ത്രി മാത്രം.”
ഉച്ചസ്ഥായി സഞ്ചാരങ്ങള്‍ക്ക് അനായാസം വഴങ്ങുന്ന പതറാത്ത ശബ്ദസൗകുമാര്യത്തിനുടമയായിരുന്ന സുബ്ബലക്ഷ്മിയുടെ ഗാനങ്ങള്‍ക്ക് മാസ്മരിക ശക്തിയുണ്ടായിരുന്നു. പക്കമേളക്കാര്‍ പൊതുവേ സ്ത്രീകളുടെ കച്ചേരികള്‍ക്ക് അകമ്പടി സേവിക്കാന്‍ മടിച്ചു നിന്ന കാലമായിരുന്നു അത്. സ്ത്രീകള്‍ പൊതുവേദിയില്‍ പാടുന്നതിനു പോലും നിയന്ത്രണമുണ്ടായിരുന്നു. ഗോപുര മേടകളിലും വിദ്വല്‍ സദസ്സുകളിലും മാത്രം ഒതുങ്ങി നിന്നിരുന്ന കര്‍ണ്ണാടക സംഗീതത്തെ ജനപ്രിയമാക്കി മാറ്റിയത് സുബ്ബലക്ഷ്മിയായിരുന്നു. എം.എസ് ആലപിക്കുന്ന കല്ല്യാണി രാഗത്തിന് പകരമായി തന്റെ രാജ്യം തന്നെ തരാന്‍ സന്നദ്ധമാണെന്നായിരുന്നു ഒരിക്കല്‍ ഉദയ്പൂര്‍ മഹാറാണ പറഞ്ഞത്. രാഗം ശങ്കരാഭരണമായാലും, കാംബോജിയായാലും, കല്ല്യാണിയായാലും ആ സ്വരത്തില്‍ ഏറെ നേരം തങ്ങി നില്ക്കാനുള്ള അവരുടെ കഴിവ് സംഗീതജ്ഞരെപ്പോലും അതിശയിപ്പിക്കുന്നതായിരുന്നു.
ഇങ്ങനെ ഭാരതീയരുടെ ഹൃദയം കവര്‍ന്ന ആ സംഗീതം എഡിന്‍ ബറോ ഫെസ്റ്റിവലിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. എം.എസിന്റെ നാദനിര്‍ഝരിയില്‍ കണ്ണീര്‍ വാര്‍ത്തവരില്‍ യഹൂദി മെനുഹിന്‍ അടങ്ങുന്ന വിശ്വസംഗീതജ്ഞരും ഉള്‍പ്പെടും. ഹിന്ദുസ്ഥാനിയും രവീന്ദ്രസംഗീതവുമടങ്ങുന്ന സംഗീത വൃക്ഷത്തിലെ തായ്‌വഴികളെല്ലാം സ്വന്തമാക്കിയ അവര്‍ ഉന്നതകുലജാതര്‍ക്കു പോലും അപ്രാപ്യമായ സംഗീത വേദികളില്‍ വരെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. സിദ്ധാന്തശാഠ്യങ്ങള്‍ക്കപ്പുറം പ്രയോഗത്തിന്റെ മാധുര്യത്തിലായിരുന്നു അവര്‍ ഊന്നല്‍ നല്കിയത്.
തന്റെ കച്ചേരികളില്‍ നിന്നും, റെക്കാര്‍ഡുകളില്‍ നിന്നുമുള്ള വരുമാനത്തിന്റെ വലിയൊരു പങ്ക് എം.എസ്സ് സുബ്ബലക്ഷ്മി എന്നും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. കാഞ്ചി കാമകോടി പീഠം പരമാചാര്യം ആയിരുന്ന ചന്ദ്രശേഖരേന്ദ്ര സരസ്വതി അവരില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.
തന്റെ സര്‍വ്വസ്വവുമായിരുന്ന സദാശിവം 2002-ല്‍ മരിച്ച ശേഷം സുബ്ബലക്ഷ്മി സംഗീത വേദികളില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങി. അദ്ദേഹത്തിന്റെ മുന്‍ വിവാഹത്തിലെ മക്കളായിരുന്നു അവരുടേയും മക്കള്‍. 2000-ല്‍ രാഷ്ട്രം പരമോന്നത ബഹുമതിയായ “ഭാരത രത്‌ന” നല്‍കി അവരെ ആദരിച്ചു. ഇന്ത്യയില്‍ സംഗീതത്തിന്റെ പേരില്‍ ലഭിക്കാവുന്ന എല്ലാ ബഹുമതികളും തേടിവന്ന എം.എസിന് സംഗീത മാര്‍ഗ്ഗത്തിലൂടെ പൊതുജന സേവനം ചെയ്തതിന് ഏഷ്യന്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന രമന്‍ മാഗ്‌സസെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
2004 ഡിസംബര്‍ 15-ന് ന്യുമോണിയ രോഗബാധയെ തുടര്‍ന്ന് എം.എസ് സുബ്ബലക്ഷ്മി 88-ആം വയസ്സില്‍ അന്തരിച്ചു. അവരുടെ അന്ത്യാഭിലാഷം അനുസരിച്ച് മൃതദേഹത്തില്‍ പുതപ്പിച്ചത് ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷാളായിരുന്നു. കാഞ്ചിയിലെ പരമാചാര്യര്‍ സമ്മാനിച്ചതായിരുന്നു അത്.

Sunday 18 December 2011

ജനസമ്പർക്ക പരിപാടിയുടെ മറുവശം

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിക്ക് അഭൂതപൂർവമായ ജനപിന്തുണയാണു ലഭിക്കുന്നത്.ആഹാരം പോലും ഉപേക്ഷിച്ച്കൊണ്ടു രാവിലെമുതൽ അർദ്ധരാത്രിവരെ ജനങ്ങൾക്കിടയിൽ വിശ്രമമില്ലാതെ ഇരുന്നും നിന്നും മുഖ്യമന്ത്രി ആയിരക്കണക്കിനു പരാതികൾക്കാണു തീർപ്പ് കൽ‌പ്പിക്കുന്നത്.കഴിഞ്ഞ ആഴ്ചയിൽ തൃശൂരിൽ ഒരൊറ്റദിവസം കൊണ്ട് 88621പരാതികൾക്കാണു അദ്ദേഹം തീർപ്പാക്കിയതെന്നാണു മാദ്ധ്യമറിപ്പോർട്ടുകളിൽ കാണുന്നത്.ചികിത്സാധനസഹായത്തിനായി മുഖ്യമന്ത്രിയെ കാണാൻ ആംബുലൻസുകളിൽ രോഗികളേയും കൊണ്ട് ബന്ധുക്കളെത്തിയതും ,വികലാംഗർ ഇഴഞ്ഞെത്തിയതും മാദ്ധ്യമങ്ങൾക്ക് കൌതുകവാർത്തകളായി.മുഖ്യമന്ത്രിയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച ഒരു വൃദ്ധ പറഞ്ഞത് തനിക്ക് ഒരു ആനുകൂല്യവും വേണ്ട:മുഖ്യമന്ത്രിയെ നേരിട്ടടുത്ത് കണ്ടതു തന്നെ മനസ്സു നിറച്ചു എന്നായിരുന്നു.
അവശരും ആലംബഹീനരുമായ ജനലക്ഷങ്ങൾക്കു സഹായവും ആശ്വാസവും സാന്ത്വനവും നൽകി,കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രി എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കി.മാദ്ധ്യമങ്ങൾ ജനസമ്പർക്കപരിപാടിക്ക് അകമഴിഞ്ഞ പിന്തുണയാണു നൽകുന്നത്.അഭിപ്രായവ്യത്യാസങ്ങൾ മറന്ന് പ്രതിപക്ഷ എം.എൽ.എ മാരും സജീവമായി സഹകരിക്കുന്നുണ്ടു.
മുഖ്യമന്ത്രിയുടെ ഉദ്ദേശ്യശുദ്ധിയേയും നന്മയേയും പ്രകീർത്തിക്കാത്തവരുണ്ടാകില്ല.കേരളം കണ്ട ഏറ്റവും സുതാര്യമായ ഭരണമാണു അദ്ദേഹത്തിന്റേത്.ജനക്കൂട്ടത്തിനു നടുവിൽ എപ്പോഴും ജീവിക്കുന്ന ജനകീയനേതാവാണു അദ്ദേഹം.തന്റെ ഓഫീസ് ഇന്റർനെറ്റിലൂടെ ലോകത്തിനു മുന്നിൽ തുറന്ന് വെക്കാൻ ധൈര്യപ്പെട്ട ആദ്യഭരണാധികാരിയും അദ്ദേഹമാണ ല്ലോ.
പക്ഷേ,വാർദ്ധക്യകാല,വിധവ,വികലാംഗ പെൻഷനുകൾക്കും,ചികിത്സാധനസഹായം,വൈദ്യുതകണക്ഷൻ വീട് വെക്കാനുള്ള സഹായം,തൊഴിലാളികൾക്കുള്ള ആനുകൂല്യം തുടങ്ങിയവക്കുമാണു മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിൽ പരാതികളിൽ ബഹുഭൂരിപക്ഷവും.അനുബന്ധമായി ബി.പി.എൽ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അപേക്ഷകളും പ്രത്യേകം പരിഗണിക്കുന്നുണ്ടു.വില്ലേജ് ഓഫീസുകളിലും,പഞ്ചായത്ത്,മുനിസിപ്പൽ,കോർപ്പറേഷൻ ഓഫീസുകളിലും,മറ്റ് സർക്കാർ ഓഫീസുകളിലും അപേക്ഷ നൽകി,കയറിയിറങ്ങി നട്ടം തിരിഞ്ഞവരാണു മുഖ്യമന്ത്രിയുടെ മുൻപാകെ പരാതിയുമായി എത്തുന്നവരിൽ അധികവും.അവരുടെ കണ്ണീരൊപ്പുന്ന മുഖ്യമന്ത്രി ഒപ്പം ചെയ്യേണ്ട സുപ്രധാനമായൊരു കാര്യമുണ്ടു.അതെക്കുറിച്ച് മാത്രം ആരും എവിടെയും മിണ്ടിയതായി അറിവില്ല.ഇത്രകാലവും,ഫയലുകൾ പൂഴ്ത്തിവെക്കുകയും,പാവങ്ങളെ അതുമിതുമൊക്കെപ്പറഞ്ഞ് പീഡിപ്പിച്ച് രസിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല? ഭരണയന്ത്രം കാര്യക്ഷമമാണെങ്കിൽ ,താഴെത്തട്ടിൽ പരിഹരിക്കാവുന്ന ഇത്തരം ഒരൊറ്റ പരാതി പോലും സംസ്ഥാനഭരണത്തലവന്റെ മുന്നിലെത്തുകയില്ല.വിധവാപെൻഷനും,വീടുവെക്കാനുള്ള ധനസഹായവും,കറന്റ് കണക്ഷനുമൊക്കെ നൽകാൻ മുഖ്യമന്ത്രിക്കുമുന്നിൽ പരാതി നൽകണമെന്നുവരുന്നതിൽ‌പ്പരം കെടുകാര്യസ്ഥത എന്തുണ്ടു?
മുഖ്യമന്ത്രി പണ്ടത്തെ രാജാക്കന്മാരെപ്പോലെ ജനങ്ങളുടെ സങ്കടമെല്ലാം കേട്ട് ഖജനാവിൽ നിന്നും കാശെടുത്തു നൽകാൻ കൽ‌പ്പിച്ച് സങ്കടങ്ങളൊപ്പാൻ തുടങ്ങിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.എല്ലാറ്റിനും നിയതമായ നടപടിക്രമങ്ങളും ചട്ടങ്ങളുമുണ്ടു.ഓരോ വകുപ്പിനും മന്ത്രിയും സെക്രട്ടറിയും ഉദ്യോഗസ്ഥരുമുണ്ടു.അവർക്കൊക്കെ പരിഹരിക്കാനാകാത്ത ,നയപരമായ തീരുമാനങ്ങൾ വേണ്ട പരാതികളിന്മേലേ മുഖ്യമന്ത്രി ഇടപെടേണ്ട ആവശ്യമുള്ളൂ.അതാണു കീഴ്വഴക്കവും നിയമവും.വലിയൊരു വിഭാഗം ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിൽ തീർച്ചയയും അദ്ദേഹത്തിനേ തീരുമാനമെടുക്കാനാകൂ.അതിനു മന്ത്രിസഭയുടെ അംഗീകാരവും വേണം. ദൈനംദിന ഭരണകാര്യങ്ങളിൽ ഇങ്ങനെ നിരന്തരം ഒരു ഭരണാധികാരിക്ക് ഇടപെടാൻ കഴിയുകയില്ല.അതിന്റെ ആവശ്യമില്ല.താഴെത്തലത്തിലുള്ള ഉദ്യോഗസ്ഥരേയും,തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഭരണാധികാരികളേയും കൊണ്ടു സത്യസന്ധമായി,കാര്യക്ഷമമായി പണിയെടുപ്പിക്കുകയാണു ഏതൊരു ഭരണകൂടത്തിന്റേയും പ്രാഥമിക കടമ.
അത് മറന്നുകൊണ്ട് പ്രകടനപരത കൂടുതലൂള്ളതും ആത്യന്തികമായി ഭരണയന്ത്രത്തെ താറുമാറാക്കാനിടയുള്ളതും,ഉദ്യോഗസ്ഥരെ കയറൂരിവിടുന്നതുമായ ഇത്തരം ഗിമ്മിക്കുകൾ ജനാധിപത്യസംവിധാനത്തെ ദുർബലപ്പെടുത്തും.പരാതികൾക്കിടവരുത്തുന്ന ഉദ്യോഗസ്ഥരെ കർക്കശമായി കൈകാര്യം ചെയ്യാതിരുന്നാൽ ഇനിയും പരാതിക്കാരുടെ എണ്ണം അനുദിനം ഉയരും.അതെല്ലാം പരിഹരിക്കാൻ വർഷം തോറും മുഖ്യമന്ത്രി ജനസമ്പർക്കപരിപാടികൾ നടത്തുമോ?
അഴിമതിക്കാരും,സാമൂഹികപ്രതിബദ്ധത തീരെയില്ലാത്തവരുമായ ഇത്തിൾക്കണ്ണികളുടെ വൻ നിര സംസ്ഥാനസർക്കാരിന്റെ ഉദ്യോഗസ്ഥവൃന്ദത്തിലുണ്ടു.23400 സർക്കാർ-അർദ്ധസർക്കാർ ജീവനക്കാർ അനർഹമായി ബി.പി.എൽ കാർഡ് സമ്പാദിച്ചുവെന്ന് സിവിൾസർവീസ് കമ്മീഷണറേറ്റ് കണ്ടെത്തിയെന്ന ഞെട്ടിക്കുന്ന വർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണു.അന്തിയുറങ്ങാൻ ഒരു കൂരപോലുമില്ലാത്ത ആയിരക്കണക്കിനു പട്ടിണിപ്പാവങ്ങൾക്ക് ഏ.പി.എൽ കാർഡ് നൽകിയവരാണു,തങ്ങളെ ദാരിദ്ര്യരേഖക്ക് കീഴിലാക്കി രേഖസംഘടിപ്പിച്ചെടുത്ത് ആനുകൂല്യങ്ങൾ കണ്ണിൽ ചോരയില്ലാതെ തട്ടിയെടുക്കുന്നത്.പാവങ്ങളുടെ കഞ്ഞിക്കലത്തിൽ കൈയിട്ടുവാരുന്ന ഈ സാമൂഹികവിരുദ്ധർക്കെതിരായി കടുത്ത അച്ചടക്ക നടപടി സ്വീകരിക്കാൻ എന്തുകൊണ്ട് ആരും ആവശ്യപ്പെടുന്നില്ല? ജനക്ഷേമതൽ‌പ്പരനായ ഒരു ഭരണാധികാരി അടിയന്തിരമായി ചെയ്യേണ്ടത് ഇതിൽ ഇടപെട്ടുകൊണ്ടു ,ഇവറ്റകളെ ചത്ത എലിയെപ്പോലെ,വാലിൽ തൂക്കി പുറത്തേക്ക് എറിയുകയാണു.ഇത്തരം പെരുംകള്ളമ്മാരെ വെച്ചുകൊണ്ട്,ഇവർ ദുഷിപ്പിച്ച ഭരണസംവിധാനം നിലനിർത്തിക്കൊണ്ടു,മുഖ്യമന്ത്രീ,അങ്ങ് എന്തു ചെയ്യാനാണു പോകുന്നത്?പാവപ്പെട്ടവരുടെ ജീവിതദുരിതങ്ങൾക്ക് മേൽ ഇവർ ഇനിയും അടയിരിക്കും.അവരുടെ മുറിവുകളിൽ മുളക് തേ ക്കും.ലോകത്തെ ഒരു ഭരണാധികാരിക്കും ദർബാർ നടത്തി ഈ കണ്ണീരൊപ്പാൻ കഴിയുകയില്ല.

Sunday 11 December 2011

ഗോവയിൽ നിന്നു പഠിച്ചത്..

2.ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട്

1.“ഗോൾചെറെ“


ഗോവയിൽ കഴിഞ്ഞ 3നു സമാപിച്ച ഇന്ത്യയുടെ 42ആമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം(IFFI 2011) പുതിയൊരു ലോകത്തേക്കുള്ള വാതായനങ്ങളാണു തുറന്നിട്ടത്. വ്യത്യസ്തങ്ങളായ ജീവിതാനുഭവങ്ങൾ,ജീവിതരീതികൾ,വ്യക്തിബന്ധങ്ങൾ,സാമൂഹിക-രാഷ്ട്രീയ,മത പരിതസ്ഥിതികൾ. അവയുടെ വ്യതിരിക്തങ്ങളായ ദൃശ്യഭാഷ്യങ്ങൾ.65 രാജ്യങ്ങളിൽ നിന്നായി 650ൽ‌പ്പരം ചിത്രങ്ങൾ പത്തുദിവസം നീണ്ടു നിന്ന ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഈ ചലച്ചിത്രമാമാങ്കത്തിൽ പ്രദർശിപ്പിച്ചു.ഏഴായിരത്തോളം ചലച്ചിസ്വാദകർക്കായി എട്ടുവേദികളിൽ നിരന്തരം സ്ക്രീൻ ചെയ്യപ്പെട്ട ചിത്രങ്ങളിൽ നാലിലൊന്നുമാത്രമേ പരമാവധി കാണൻ കഴിയൂ.അന്താരാഷ്ട്രമത്സരവിഭാഗത്തിൽ സുവർണ്ണ,രജതമയൂരങ്ങൾ നേടിയ “പൊർഫീരിയോ”(Porfirio-Spanish film by Alejandro Landes),”ആദാമിന്റെ മകൻ അബു”(സലിം അഹമ്മദ്),ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം ലഭിച്ച “നദാർ ആന്റ് സിമിൻ;എ സപ്പറേഷൻ”(Nader and Simin:A separation -Persian film by Asghar Farhadi) എന്ന്i ചിത്രങ്ങളെക്കുറിച്ച് ധാരാളം എഴുതപ്പെട്ടുകഴിഞ്ഞു.അതിനാൽ ആവർത്തിക്കുന്നില്ല.

ഉത്സവത്തിനു കൊടിയിറങ്ങിയപ്പോൾ,കണ്ടചിത്രങ്ങളിൽ മനസിനെ മഥിച്ച,ഒരുപക്ഷേ ഇനിയുള്ള കാലം മായാതെ നൊമ്പരപ്പെടുത്തുമെന്ന് ഉറപ്പുള്ള നാലു ചിത്രങ്ങളുണ്ടു.അതിൽ ഏറ്റവുമാദ്യം ഏത് എന്നതിനു ഒരു ഉത്തരമേ നൽകാനുള്ളൂ-“ദ ഫസ്റ്റ്ഗ്രേഡർ”(The First Grader-a Kenyan film in English by Justin Chadwick).

കെനിയയിലെ ഒരു കുഗ്രാമത്തിലുള്ള പ്രൈമറിസ്കൂളിൽ ഒരു നാൾ ഒന്നാം ക്ലാസിൽ ചേരാൻ ഒരാളെത്തി-മറൂഗെ.പ്രായം 84.

1950കളിൽ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയതിന്റെ പേരിൽ അതിക്രൂരമായ പീഡനങ്ങൾക്കിരയാകുകയും രണ്ടുമക്കളേയും കുടുംബത്തേയും നഷ്ടപ്പെടുകയും ചെയ്ത ഈ വൃദ്ധൻ 84ആം വയസ്സിൽ അക്ഷരം പഠിക്കാനെത്തിയത് തിരക്കഥാകൃത്തിന്റെ ഭാവനയിൽ വിരിഞ്ഞ വെറുമൊരു കഥയല്ല.ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു അദ്ധ്യായം എഴുതിചേർത്തുകൊണ്ട് 2009 ആഗസ്റ്റ്14നു 89ആം വയസിൽ വിടവാങ്ങിയ സ്റ്റീഫൻ കിമാനി മറൂഗയുടെ ജീവിതകഥയെ ആസ്പദമാക്കി രൂപപ്പെടുത്തിയ ഈ ഫീച്ചർ ഫിലിം അങ്ങനെ ഒരു ചരിത്രാഖ്യാനമാണു .

ലോകമെമ്പാടുമുള്ള നവസാക്ഷരരെ അക്ഷരത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കാൻ പ്രചോദനമായ മറൂഗയുടെ ജീവിതകഥ ജസ്റ്റിൻ ചാഡ്വിക് ആവിഷ്കരിച്ചിരിക്കുന്നത് ഹൃദയത്തിൽ തട്ടുന്ന അനേകം ദൃശ്യങ്ങളിലൂടെയാണു.എല്ലാവർക്കും സൌജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പുതിയ സർക്കാർ നയത്തെക്കുറിച്ച് റേഡിയോയിലൂടെ കേട്ടറിഞ്ഞായിരുന്നു,വടിയും കുത്തി ഒരു ദിവസം മറൂഗെ സ്കൂളിലെത്തിയത്.സൌകര്യങ്ങളുടെ അഭാവം മൂലം വീർപ്പ്മുട്ടുന്ന സ്കൂളിൽ ആറുവ യസ്സ്കാർക്കൊപ്പം ഈ പടുവൃദ്ധനെ ഇരുത്തുന്നതെങ്ങനെ?അതിനാൽ അദ്ധ്യാപകർ ഓരോരോ കാര്യങ്ങൾ പറഞ്ഞ് അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.പക്ഷേ,ഉള്ളതെല്ലാം വിറ്റുപെറുക്കി അയാൾ യൂണീഫോമും ഷൂസും സംഘടിപ്പിച്ച് എത്തിയതോടെ പ്രധാനാദ്ധ്യാപികയായ ജെയ്ൻ ഒബിഞ്ചു മറൂഗയെ ക്ലാസിലിരുത്താൻ തീരുമാനിച്ചു.അതെത്തുടർന്ന് രക്ഷാകർത്താക്കളും ,മാനേജ്മെന്റും,രാഷ്ട്രീയക്കാരും ചേർന്ന് അവരുടെ ജീവിതം ദുസ്സഹമാക്കുന്നു.മറൂഗയും പിന്നാലെ സ്കൂളും ആക്രമിക്കപ്പെടുന്നു.മറൂഗയെ പുറത്താക്കിയപ്പോൾ അദ്ധ്യാപിക അയാളെ തന്റെ സഹായിയാക്കി തിരികെക്കൊണ്ടുവരുന്നു.പക്ഷേ,അവരെത്തന്നെ അധികൃതർ സ്ഥലം മാറ്റുന്നു.പുതുതായി നിയമിക്കപ്പെട്ട പ്രധാനാദ്ധ്യാപികയെ എല്ലാവരുംചേർന്ന് ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിക്കുന്നു.അവരെ എതിരേറ്റത് കുട്ടികൾ വലിച്ചെറിഞ്ഞ ചെരുപ്പുകളായിരുന്നു.അവസാനം ജെനെയെ അവർക്ക് തിരിച്ച് കിട്ടുന്നു.രാജ്യത്തിനു വേണ്ടി പോരാടുകയും തടവറകളിൽ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്ത മറൂഗയുടെ ത്യാഗത്തെ സർക്കാർ അംഗീകരിക്കുന്നു.

മനസ്സിനെ ആർദ്രമാക്കുന്ന,നമ്മെ അസ്വസ്ഥമാക്കുന്ന,ചടുലമായ ഷോട്ടുകളാൽ സമ്പന്നമാണു ഈ ചിത്രം.ഒരു കെനിയൻ ഗ്രാമത്തിലെ ജീവിതയാഥാർത്ഥ്യങ്ങളുടെ യഥാതഥചിത്രീകരണം എന്ന നിലയിലും,രാജ്യത്തിന്റെ കോളനിവത്കരണത്തിനെതിരായ ചെറുത്തുനിൽ‌പ്പിന്റെ അറിയപ്പെടാത്ത അദ്ധ്യായങ്ങളുടെ അനാവരണമെന്ന നിലയിലും ഈ ചിത്രത്തിനു രാഷ്ട്രീയ,സാമൂഹിക മാനങ്ങൾ ഏറെയുണ്ടു.ആദ്യാവസാനം ഒരു ഡോക്യുഫിക്ഷന്റെ ശൈലിയിൽ ഉദ്വേഗജനകമായ അന്തരീക്ഷനിർമ്മിതിയിലൂടെ സരളമായി പൊള്ളുന്ന സാമൂഹികപ്രശ്നങ്ങളിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെന്ന “ദ ഫസ്റ്റ്ഗ്രേഡറിൽ”മറൂഗയായി ഒലിവർ ലിറ്റണ്ട് അസാമാന്യമായ പ്രകടനമാണു കാഴ്ച്ചവെച്ചിരിക്കുന്നത്.ഓട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചിത്രം തിരുവനന്തപുരത്തെ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിൽ മത്സരിക്കുന്നുണ്ടു.

അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിന്റെ കഥപറയുന്ന വാഹിദ് മൊസയന്റെഗോൾചെറെ”(Golchehreh-a Farsi film by Vahid Mousaian) ഈ മേളയിലെ മറ്റൊരു ആകർഷക ചിത്രമാണു.കമ്മ്യൂണിസ്റ്റ് ഏകാധിപതി നജീബുള്ളയെ വധിച്ച് തെരുവിൽ കെട്ടിത്തൂക്കിയിട്ട് വിജയമാഘോഷിച്ച ജനങ്ങൾക്കുമേലും സമ്പന്നമായ സംസ്കൃതിക്കുമേലും താലിബാൻ ഭീകരവാദികൾ നടത്തുന്ന അധിനിവേശത്തിന്റെ നേർക്കാഴ്ച്ചകളാണു ഈ ധീരമായ ചലച്ചിത്രത്തിലുള്ളത്.കാബൂളിലെ ഒരു സിനിമാതീയറ്റർ ഉടമയായ അഷ്രഫ് ഖാൻ എന്ന കലാകാരൻ മതമൌലികവാദികളുടെ എതിർപ്പുകളെ അതിജീവിച്ച് തന്റെ തീയറ്റർ നവീകരിക്കാൻ ശ്രമിക്കുന്നതാണു പ്രമേയം.പക്ഷേ, താലിബാന്റെ ഭീകരപ്രവർത്തനങ്ങൾ എല്ലാം ചാമ്പലാക്കുന്നു.ആദ്യപ്രദർശനം നടന്നുകൊണ്ടിരിക്കേ തീയറ്റർ സ്ഫോടനത്തിൽ തകരുന്നു.ആഭ്യന്തരയുദ്ധത്തിൽ അഫ്ഗാൻ നാഷണൽ ഫിലിം ആർക്കൈവ്സും നാമാവശേഷമാകുന്നുന്നതോടെ ഒരു ജനതയുടെ പൈതൃകം തന്നെ മൌലികവാദികൾ നിലമ്പരിശാക്കുന്നു.കടുത്ത പ്രതിസന്ധികൾക്കിടയിലും അതിജീവനത്തിനായി പൊരുതുന്നവരെ പ്രചോദിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഈ ചിത്രം നമ്മിൽ അവശേഷിപ്പിക്കുന്നുണ്ടു. മനസിനെ പിന്നെയും പിന്നെയും പിടിച്ചുലക്കുന്ന മറ്റൊരു ചിത്രവുമുണ്ടു-“ദ കിഡ് വിത്ത് എ ബൈക്ക്”(The Kid with a bike: a French film by Jean-Pierre&Luc Dardenne).തന്നെ ചിൽഡ്രൻസ് ഹോമിൽ ഉപേക്ഷിച്ച് പോയ അച്ഛനെത്തേടി സിറിൽ എന്ന കുട്ടി നടത്തുന്ന അന്വേഷണത്തിന്റെ കഥയാണിത്.അവനു കൂട്ടായുള്ളത് ഒരു സൈക്കിൾ മാത്രം.അതാണു ഈ ചിത്രത്തിലെ മുഖ്യകഥാപാത്രം എന്ന് പോലും വിശേഷിപ്പിക്കാം.അവന്റെ സൈക്കിൾ മോഷ്ടിക്കപ്പെടുകയും അതു തേടിപോയപ്പോൾ പരിചയപ്പെട്ട സാമന്ത എന്ന ഹെയർഡെസ്സിങ്ങ് സല്യൂൺ നടത്തുന്ന യുവതിയോടൊപ്പം വാരാന്ത്യങ്ങൾ ചെലവഴിക്കുന്ന സിറിൽ അവളുടെ മാതൃവാത്സല്യത്തിൽ നിന്ന് തെന്നിമാറി സ്ഥലത്തെ ഒരു മയക്കുമരുന്നു ഗുണ്ടയുടെ സംഘത്തിലകപ്പെടുന്നു.ശിഥിലമായ കുടുംബന്ധങ്ങളുടേയും ഒറ്റപ്പെടലുകളുടേയും സ്നേഹാത്തിന്റേയും കഥപറയുന്ന ഈ ചിത്രവും നമ്മെ വേട്ടയാടുന്ന അനേകം ദൃശ്യാനുഭവങ്ങളാൽ സമ്പന്നമാണു. രാജേഷ് പിഞ്ചാനി സംവിധാനം ചെയ്ത “ബാബൂ ബാന്റ് ബാജാ”(Baboo Band Baaja:A Marathi film by Rajesh Pinchani),ഈ ചലച്ചിത്രമേളയിലെ മറ്റൊരു ശ്രദ്ധേയ സാന്നിദ്ധ്യമാണു.മരണത്തിനും ആഘോഷങ്ങൾക്കും നാടൻ വാദ്യോപകരണങ്ങൾ വായിച്ച് ഉപജീവനം കഴിക്കുന്ന ഒരു ഗ്രാമീണകലാകാരന്റെ മകനായ ബാബൂവിനെ കേന്ദ്രീകരിച്ച് ഗ്രാമജീവിതത്തിന്റെ ഇരുൾവഴികളിലൂടെ നടത്തുന്ന ധീരമായൊരു സിനിമാറ്റിക് യാത്രയാണിത്.അമ്മയും മുത്തശ്ശിയും അവനെ സ്കൂളിലയച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നു:അച്ഛനാകട്ടെ അവനെ തന്നോടൊപ്പം കൂട്ടാനും.ഒരു ദിവസം സ്കൂളിൽ നിന്ന് മടങ്ങുംവഴി കളിക്കാൻ പോയപ്പോൾ അവന്റെ ബാഗ് നഷ്ടപ്പെടുന്നതോടെ അവരുടെ ജീവിതം തന്നെ വഴിമാറുകയാണു.മകനു സ്കൂൾ ബാഗും പുസ്തകങ്ങളും വാങ്ങിക്കൊടുക്കാൻ അവന്റെ അമ്മ നടത്തുന്ന ജീവിതസമരം ഗ്രാമീണ ഇന്ത്യയുടെ ആത്മാവു പ്രതിഫലിപ്പിക്കുന്ന പൊള്ളുന്ന ദൃശ്യങ്ങളിലൂടെ ഇതിൽ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു.പലപ്പോഴും ഒരു ഡോക്യുമെന്ററിയുടെ യാഥാർത്ഥ്യബോധത്തോടെ അതിനിശിതമായ രാഷ്ട്രീയ-സാമൂഹിക പ്രതിബദ്ധതയോടെ പച്ചയായ ജീവിതമുഹൂർത്തങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നുണ്ടു,ഈ ചിത്രം.അസാധാരണമായ മികവോടെ വിവേക് ചബൂസ്കർ ബാബൂവിന്റെ റോൾ അവിസ്മരണീയമാക്കി. ..ഇങ്ങനെ ആഖ്യാനത്തിന്റേയും,പ്രമേയത്തിന്റേയും മറ്റും മികവുകൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ ചലച്ചിത്രങ്ങളുണ്ടു, മറ്റ് ഭാഷകളിൽ.ചുരുങ്ങിയ സമയത്തിനുള്ളിൽ, ആഡംബരങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ ലളിതമായി ദൃശ്യാവിഷ്ക്കാരം നടത്തുന്ന ശൈലിയാണു ഈ ചലച്ചിത്രോൽസവത്തിലെ പുരസ്ക്കാരങ്ങളും മാദ്ധ്യമപ്രശംസയും പിടിച്ചുപറ്റിയ ചിത്രങ്ങളെല്ലാം സ്വീകരിച്ചിട്ടുള്ളത്.അവ കാണുമ്പോളാണു നമ്മുടെ മുഖ്യധാരാസിനിമകൾ എത്രമാത്രം വികലമാണെന്ന് തിരിച്ചറിയുന്നത്.പണം വാരിയെറിയുന്നതിൽ മാത്രമാണു നമ്മുടെ സിനിമാക്കാർക്ക് താൽ‌പ്പര്യം.അവർ, വിരളിലെണ്ണാവുന്ന കഥാപാത്രങ്ങൾ മത്രമുള്ള,ശരാശരി തൊണ്ണൂറോ നൂറോ മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഇത്തരം മനോഹരചിത്രങ്ങൾ കണ്ടു പഠിക്കട്ടെ.സിനിമ ജീവത്തെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ച്ചകൾ നൽകുന്നത് എങ്ങനെയെന്ന് അവർ കണ്ടറിയട്ടെ. ഈ കുറിപ്പ് അവസാനിപ്പിക്കും മുൻപ് ഇതു കൂടി രേഖപ്പെടുത്തേണ്ടതുണ്ടു.തുടർച്ചയായി എട്ടാമത്തെ തവണയാണു ഗോവ അന്താരാഷ്ട്രചലച്ചിത്രമേളയ്ക്ക് ആതിഥ്യമരുളുന്നത്.വരും വർഷങ്ങളിലും ഗോവ തന്നെയായിരിക്കും വേദി.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സാങ്കേതിക സംവിധാനങ്ങളുള്ള ഇനോക്ക്സ് മൾട്ടിപ്ലെക്സിലെ നാലു സ്ക്രീനുകൾക്ക് പുറമേ അതിമനോഹരമായ കലാ അക്കാദമിയിലേയും മർഗോവയിലെ രവീന്ദ്രഭവനിലേയും തീയറ്ററുകളിലായി മൊത്തം 3496 സീറ്റുകൾ.സിനിമകൾ ബുക്ക് ചെയ്ത് കാണാനുള്ള സംവിധാനങ്ങൾ.സൌജന്യ വാഹനസംവിധാനങ്ങൾ.കിടയറ്റ മറ്റ് ക്രമീകരണങ്ങൾ.. സർവോപരി ഇന്ത്യലിലെ ഏറ്റവും ശാന്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങലിലൊന്ന് എന്ന നിലയിൽ പ്രശാന്തസുന്ദരമാണു ഇവിടം.ഇന്ത്യ സ്വതന്ത്രമായി പിന്നേയും 14 വർഷങ്ങൾ കഴിഞ്ഞു മാത്രം സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചവരാണു ഗോവക്കാർ.നാലു ശതാബ്ദങ്ങൾ നീണ്ടു നിന്ന പറങ്കികളുടെ ആധിപത്യത്തിനു അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യൻ സൈന്യവും ,കേരളത്തിൽ നിന്നുള്ളവരടക്കമുള്ള വിമോചനപ്പോരാളികളും മണ്ടോവി നദി കടന്ന് പനാജിയിലെത്തി 1961 ഡിസംബർ 19നു ത്രിവർണ്ണ പതാക ഉയർത്തിയതിന്റെ അൻപതാം വാർഷികാഘോഷവേളയിലാണു ഈ വർഷത്തെ ചലച്ചിത്രോത്സവം നടന്നത് എന്ന പ്രത്യേകത കൂടിയുണ്ടു. പോർച്ചുഗീസ് അധിനിവേശത്തിന്റെ തിരുശേഷിപ്പുകൾ ഗോവയിലെവിടെയും കാണാം.എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെയും മദ്യശാലകൾ മാത്രം.സ്റ്റേഷനറി കടകൾക്കും ബേക്കറികൾക്കുമൊപ്പം ബാറുകളുള്ള സംസ്ഥാനം. “ഫാമിലി ബാർ” എന്ന ബോർഡുകൾ സുലഭം.മണ്ടോവി നദിയിലൂടെ രാത്രി ഒഴുകി നടക്കുന്ന ആഡംബരബോട്ടുകളിലും കപ്പലുകളിലും പുലരുവോളം തീറ്റയും കുടിയും ഡാൻസും.ക്ലബ്ബുകളിലും പബുകളിലും ആഘോഷങ്ങൾ.അസംഖ്യം ബീച്ചുകളിൽ വിദേശികളും സ്വദേശികളും അൽ‌പ്പവസ്ത്രധാരികളായി ജീവിതം ആഘോഷിക്കുന്നു. -എന്നിട്ടും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ ഗോവ കുറ്റകൃത്യങ്ങളുടേയും,ലൈംഗികാതിക്രമങ്ങളുടേയും ,വാഹനാപകടങ്ങളുടേയും നിരക്കിൽ കേരളത്തെക്കാൾ ഏറെ പിന്നിലാണു.എഴുപതുകളിൽ ഹിപ്പിയിസം ഇന്ത്യലിലെത്തിയത് ഈ മനോഹരതീരങ്ങളിലൂടെയായിരുന്നു.കഞ്ചാവും ചരസും മയക്കുമരുന്നുകളുംലൈംഗിക അരാജകത്വവും ഗോവയെ കുറ്റകൃത്യങ്ങളുടെ പറുദീസയാക്കിമാറ്റിയത് ഇപ്പോഴും പേടിപ്പെടുത്തുന്ന ഓർമ്മയാണു.അക്കാലം എന്നേ അസ്തമിച്ചു. വിനോദസഞ്ചാരമാണു ഗോവയുടെ സാമ്പത്തികാടിത്തറ.അതിനു വിഘാതമുണ്ടാക്കുന്ന ഒരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിക്കുന്നു.എല്ലാ സംസ്കാരങ്ങളേയും ഉൾക്കൊള്ളുന്ന തുറന്ന സമൂഹമാണു ഗോവയിലേത്.ഇന്ത്യയിൽ ഏകീകൃതമായ സിവിൾ കോഡുള്ള ഒരേയൊരു സംസ്ഥാനവും ഗോവയാണു.


Tuesday 15 November 2011

മലയാളിക്ക് ഓർമ്മയുണ്ടോ ഈ മുഖം?


ന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ.വര്‍ഗ്ഗീസ് കുര്യനെ 1999 ല്‍ പത്മവിഭൂഷന്‍ നല്‍കി രാഷ്ട്രം ആദരിച്ചു. അതിനു ദശാബ്ദങ്ങള്‍ക്കു മുന്‍പ് മാഗ്‌സസെ അവാര്‍ഡും, വേള്‍ഡ് ഫുഡ് പ്രൈസും ഉള്‍പ്പെടെ അസംഖ്യം അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ വിശ്വപ്രസിദ്ധനായ ഈ മലയാളിയുടെ ജീവിതം തലമുറകളെ പ്രചോദിപ്പിക്കുന്ന അസംഖ്യം സംഭവ പരമ്പരകളാല്‍ സമ്പന്നമാണ്.
അമൂല്‍ എന്ന് ലോകമെമ്പാടും അറിയപ്പെടുന്ന പാല്‍ ഉല്പന്നങ്ങളുടെ പര്യായ പദമാണ് ഡോ.വര്‍ഗ്ഗീസ് കുര്യന്‍. ഗുജറാത്തിലെ കെയ്‌റാ ജില്ലയിലെ ആനന്ദ് എന്ന ഗ്രാമം ആസ്ഥാനമായുള്ള സഹകരണ പാലുല്പാദക യൂണിയന്‍ ലിമിറ്റഡിന്റെ ചുരുക്കപ്പേരാണ് അമൂല്‍ - ആനന്ദ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡിന്റെ ബ്രാന്റ് നെയിം. അമൂല്ല്യം എന്ന സംസ്‌കൃതപദത്തിന്റെ വെണ്മയും ഈ പേരിലുണ്ട്.

മെറ്റലേര്‍ജിയില്‍ എഞ്ചിനിയറിംഗ് ബിരുദം എടുക്കുകയും, ഒരു പശുവിനെ കണ്ടാല്‍ പോലും തിരിച്ചറിയുകയും ചെയ്യാത്ത വര്‍ഗ്ഗീസ് കുര്യന്‍ ഡയറി എഞ്ചിനീയറിംഗില്‍ അവസാന വാക്കായി മാറിയതിനു പിന്നിലെ കഥകള്‍ ഒരു ത്രില്ലര്‍ പോലെ രസകരമാണ്. എനിക്കും ഒരു സ്വപ്നമുണ്ടായിരുന്നു. ‘I too had a dream’ എന്ന ആത്മകഥയില്‍ ആധുനിക ഇന്ത്യയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ ആ ജീവിതകഥ ഇതള്‍ വിരിയുന്നുണ്ട്.

1921 നവംബര്‍ 26ന് സിവില്‍ സര്‍ജനായിരുന്ന ഡോ.പുത്തന്‍പുരയ്ക്കല്‍ കുര്യന്റെ മൂന്നാമത്തെ മകനായി കോഴിക്കോട്ടായിരുന്നു ജനനം. അമ്മയുടെ സ്വദേശം തൃശ്ശൂര്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്ത ധനകാര്യമന്ത്രി ഡോ.ജോണ്‍ മത്തായിയുടെ സഹോദരിയായിരുന്നു അവര്‍. വര്‍ഗ്ഗീസ് കുര്യന്റെ അച്ഛന്റെ മരണശേഷം മൂത്ത അമ്മാവനായ ചെറിയാന്‍ മത്തായിയാണ് കുടുംബത്തെ സംരക്ഷിച്ചത്. അദ്ദേഹം അവരെ തൃശ്ശൂരിലേക്ക് കുട്ടിക്കൊണ്ടുപോയി തന്റെ ബംഗ്ലാവില്‍ താമസിപ്പിച്ചു.
മദ്രാസ് ലയോള കോളേജില്‍ നിന്ന് ബി.എസ്.സി ഫിസിക്‌സും, ഗിണ്ടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെറ്റലേര്‍ജി ബിരുദവും സമ്പാദിച്ച വര്‍ഗ്ഗീസ് കുര്യന്‍ അക്കാലത്തെ ബോക്‌സിങ്ങ്, ടെന്നീസ്, ക്രിക്കറ്റ്, ബാഡ്മിന്റണ്‍ ടീമുകളില്‍ അംഗമായിരുന്നു. അന്ന് സൈനിക ഓഫീസറാകണമെന്നായിരുന്നു മോഹം. പക്ഷേ അമ്മ അതില്‍ നിന്ന് പിന്‍തിരിപ്പിച്ചു. എഞ്ചിനീയറിംഗ് ബിരുദം നേയിട ശേഷം അവര്‍ മകനെ ജംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ കമ്പനിയിലേക്ക് പറഞ്ഞുവിട്ടു. അവിടെ എ ക്ലാസ്സ് അപ്രന്റിസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അതിനു കാരണമുണ്ടായിരുന്നു. ഡോ.ജോണ്‍ മത്തായി അവിടെ ടാറ്റ ഇന്റസ്ട്രീസിന്റെ ഡയറക്ടറായിരുന്നു. തന്റെ അനന്തരവന്‍ യോഗ്യനാണെങ്കില്‍ ഈ ജോലിക്ക് പരിഗണിക്കണമെന്ന് അദ്ദേഹം ടിസ്‌കോ എം.ഡിയായിരുന്ന ജഹാംഗീര്‍ ഗാന്ധിക്ക് എഴുതിയിരുന്നു. അങ്ങനെ, മനസ്സില്ലാ മനസ്സോടെ വര്‍ഗ്ഗീസ് കുര്യന്‍ എഞ്ചിനീയറായി. തന്റെ അമ്മാവന്‍ ടാറ്റയുടെ ഡയറക്ടറാണെന്ന് അദ്ദേഹം ആരോടും പറഞ്ഞില്ല. അപ്രന്റിസ് എഞ്ചിനിയര്‍മാര്‍ ഉദ്യോഗസ്ഥനിരയിലെ ഏറ്റവും താഴെയുള്ളവരായിരുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥരൊന്നും അപ്രന്റീസുകള്‍ പാര്‍ക്കുന്ന ഹോസ്റ്റല്‍ സന്ദര്‍ശിക്കാറില്ല. പക്ഷേ, എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു നാള്‍ ഡോ. ജോണ്‍ മത്തായി തന്റെ അനന്തരവനെ കാണാന്‍ ഹോസ്റ്റലിലെത്തി. ഇതോടെ ഈ ബന്ധം സര്‍വ്വരുമറിഞ്ഞു. വര്‍ഗ്ഗീസ് കുര്യന്‍ അസ്വസ്ഥനായി. അടുത്ത തവണ അമ്മാവന്‍ ഹോസ്റ്റലിലെത്തിയപ്പോള്‍ അദ്ദേഹം വിനയാന്വിതനായി പറഞ്ഞു “എനിക്കിനി ഇവിടെ നില്‌ക്കേണ്ട. പുറത്തു പോകണം. ഞാനിപ്പോള്‍ മുതലാളിയുടെ കുഞ്ഞനന്തരവന്‍ മാത്രമാണ്.”
“കൊള്ളാം, കൊള്ളാം”, തലയാട്ടിക്കൊണ്ട് ഡോ.ജോണ്‍ മത്തായി പറഞ്ഞു. “എന്തു മണ്ടത്തരമാണിത് നീയാണിവിടുത്തെ ഏറ്റവും നല്ല അപ്രന്റിസ് എന്ന് ഞാനറിഞ്ഞു. ഇവിടെ നിന്നാല്‍ നിനക്ക് എത്രയോ ഉയര്‍ന്ന പദവികള്‍ ലഭിക്കും.”
പക്ഷേ അമ്മാവന്റെ കെയറോഫില്‍ ആ ജോലിയില്‍ തുടരില്ലെന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നിന്നു. ഉപരിപഠനത്തിന് ബ്രിട്ടീഷ് സ്‌കോളര്‍ഷിപ്പിനായി അതിനകം അപേക്ഷിച്ചിരുന്നു. മെറ്റലേര്‍ജിയിലും, ഫിസിക്‌സിലും മാസ്റ്റേഴ്‌സ് ബിരുദം നേടുകയായിരുന്നു ലക്ഷ്യം. സെലക്ഷന്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരായ അദ്ദേഹത്തോട് ചെയര്‍മാന്‍ ഒരേയൊരു ചോദ്യമേ ചോദിച്ചുള്ളു.
“എന്താണ് പാസ്ചറൈസേഷന്‍”
ഒരിക്കലും ആ വിഷയം പഠിച്ചിട്ടില്ലാത്ത വര്‍ഗ്ഗീസ് കുര്യന്‍ മടിച്ച് മടിച്ച ഇങ്ങനെ ഉത്തരം പറ
ഞ്ഞു. “എനിക്കതിന്റെ വിശദാംശങ്ങള്‍ അറിയില്ല; പാല് സ്റ്റെറിലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട എന്തോ ആണെന്ന് തോന്നുന്നു.”
ചെയര്‍മാന്‍ പറഞ്ഞു.
“ഉത്തരം ശരിയാണ്. നിങ്ങളെ ഡെയറി എഞ്ചിനിയറിംഗിന് സെലക്ട് ചെയ്തിരിക്കുന്നു.”
“ഡെയറി എഞ്ചിനിയംറിംഗ്” വര്‍ഗ്ഗീസ് കുര്യന്‍ പകച്ചു പോയി, “ങേ, അതെന്താണ്? മെറ്റലെര്‍ജിയോ ന്യൂക്ലിയര്‍ സയന്‍സോ തന്നൂടെ സാര്‍.”
“ഇല്ല. ഒന്നുകില്‍ ഡെയറി സയന്‍സ്. അല്ലെങ്കില്‍ ഒന്നുമില്ല. തീരുമാനിക്ക്.” ചെയര്‍മാന്‍ സംഭാഷണം അവസാനിപ്പിച്ചു.
മറ്റൊരു മാര്‍ഗ്ഗവും വര്‍ഗ്ഗീസ് കുര്യനു മുന്നില്‍ ഉണ്ടായിരുന്നില്ല. ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് വിട്ടേ പറ്റൂ. അങ്ങനെ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കാന്‍ തീരുമാനിച്ചു. കൃഷിമന്ത്രാലയം അദ്ദേഹത്തെ അമേരിക്കയിലേക്ക് അയച്ചു. പക്ഷേ പശുവളര്‍ത്തലിനെയും പാലുല്പാദനത്തേയും കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്ന് അദ്ദേഹം അധികൃതരോട് തുറന്നു പറഞ്ഞു. അതുകൊണ്ട് എട്ടു മാസത്തെ പരിശീലനത്തിനായി അദ്ദേഹത്തെ ബാംഗ്ലൂരിലെ നാഷണല്‍ ഡെയറി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കയച്ചു. അവിടെ ലഭിച്ചത് തണുപ്പന്‍ സ്വീകരണമായിരുന്നു. ഡെയറിയിങ്ങിന്റെ ബാലപാഠം പോലുമറിയാത്ത ഒരുത്തനെ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പില്‍ അമേരിക്കക്ക് അയയ്ക്കുന്നു! ഒരാളും ഒന്നും പഠിപ്പിച്ചില്ല. അങ്ങനെ, സിനിമ കണ്ടും ഹോട്ടലുകളില്‍ കയറിയിറങ്ങിയും ആ നാളുകള്‍ ആഘോഷിച്ചു.
1946-ല്‍ മിച്ചിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഡെയറി സയന്‍സില്‍ ഉപരിപഠനം നേടാനായി കപ്പല്‍ കയറിയ അദ്ദേഹം പക്ഷേ പഠിച്ചത് ഇഷ്ടവിഷയങ്ങളായ മെറ്റലേര്‍ജിയും, ന്യൂക്ലിയര്‍ ഫിസിക്‌സുമായിരുന്നു. ഹിരോഷിമയിലും, നാഗസാക്കിയിലും ആദ്യത്തെ ആറ്റംബോബുകള്‍ വര്‍ഷിക്കപ്പെട്ട ആ നാളുകളില്‍ ആര്‍ക്കു പഠിക്കണം ഈ ഡെയറി എഞ്ചിനിയറിംഗ്? നിബന്ധനകള്‍ പാലിക്കാനായി പേരിന് ചില ഡെയറി എഞ്ചിനിയറിംഗ് കോഴ്‌സുകള്‍ക്കു കൂടി വര്‍ഗ്ഗീസ് കുര്യന്‍ ചേര്‍ന്നു. അന്ന് ആ രംഗത്ത് ലോകത്തെ തന്നെ ഏറ്റവും മികച്ച സര്‍വ്വകലാശാലയായിരുന്നു മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റി. അവിടെ വെച്ചാണ് അദ്ദേഹം ഹരിചന്ദ്.എം.ദലയയെ കണ്ടു മുട്ടുന്നത്. അമൂല്‍ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പില്‍ക്കാലത്ത് വര്‍ഗ്ഗീസ് കുര്യന്റെ വലംകയ്യായി നിന്നത് യാദൃച്ഛികം.
പൂന അഗ്രികള്‍ച്ചര്‍ കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഉപരി പഠനത്തിന് അമേരിക്കയിലെത്തിയ ദലയയെ വര്‍ഗ്ഗീസ് കുര്യന്റെ നടപ്പും രീതികളും അസ്വസ്ഥതയുണ്ടാക്കി. അവിടെ ജീവിതം ആഘോഷമാക്കി മാറ്റിയിരുന്നു വര്‍ഗ്ഗീസ് കുര്യന്‍. അദ്ദേഹം ഒരു പരീക്ഷയും പാസാകില്ലെന്നും അദ്ദേഹത്തിന്റെ ഭാവി ഇരുളടഞ്ഞതായി തീരുമെന്നും ഭയപ്പെട്ട് ഉപദേശിക്കാന്‍ ചെന്ന ദലയയോട് വര്‍ഗ്ഗീസ് കുര്യന്‍ പറഞ്ഞു: “ഞാനിങ്ങനെ ചിരിച്ചു കൊണ്ട് തന്നെ എന്റെ ഡിഗ്രി നേടും.” ഡിസ്റ്റിംഗ്ഷന്‍ നേടിക്കൊണ്ട് അദ്ദേഹം അത് തെളിയിക്കുകയും ചെയ്തു.
മെറ്റലേര്‍ജിയിലും ന്യൂക്ലിയര്‍ ഫിസിക്‌സിലും മാസ്റ്റേഴ്‌സ് ബിരുദം കരസ്ഥമാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടന്‍ ഭാരത സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി മുമ്പാകെ ഹാജരായി. പച്ച ഷര്‍ട്ടും, പച്ച തൊപ്പിയും, മഞ്ഞപാന്റും ധരിച്ചെത്തിയെ വര്‍ഗ്ഗീസ് കുര്യനെ അടിമുടി ഒന്നു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു: “അപ്പോള്‍ നിങ്ങളാണ് മിസ്റ്റര്‍ കുര്യന്‍, അല്ലേ? ഭാഗ്യവാന്‍. നിങ്ങള്‍ക്ക് ഒരു ജോലി ആയിട്ടുണ്ട്. ആനന്ദ് എന്ന സ്ഥലത്ത് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം.”
“ആനന്ദ്, അതെവിടെയാണ്?” വര്‍ഗ്ഗീസ് കുര്യന്‍ തിരക്കി.
“ബോംബെയ്ക്കടുത്ത് എവിടെയോ ആണ്.” അണ്ടര്‍ സെക്രട്ടറി പറഞ്ഞു.
യൂണിയന്‍ കാര്‍ബൈഡിന്റെ കല്‍ക്കത്ത ഓഫീസില്‍ ആയിരും രൂപ ശമ്പളത്തില്‍ എഞ്ചിനീയറായി ജോലി നല്‍കാമെന്ന് മിച്ചിഗണില്‍ വെച്ചു തന്നെ വാഗ്ദാനം ലഭിച്ചിരുന്നു. പിന്നെയാര്‍ക്കു വേണം, ആനന്ദിലെ ഈ സര്‍ക്കാര്‍ ഉദ്യോഗം? ഒട്ടും താല്പര്യമില്ലാതെ വര്‍ഗ്ഗീസ് കുര്യന്‍ പറഞ്ഞു:
“എനിക്കീ ജോലിയില്‍ താല്പര്യമില്ല”
അണ്ടര്‍ സെക്രട്ടറി കുപിതനായി.
“നിങ്ങള്‍ക്കിതെങ്ങനെ പറയാന്‍ കഴിയുന്നു. ആനന്ദിലെ ജോലി സ്വീകരിക്കുന്നില്ലെങ്കില്‍ നിങ്ങ
ളുടെ ഉപരി പഠനത്തിനായി സര്‍ക്കാര്‍ മുടക്കിയ 3000 രൂപ തിരിച്ചു കിട്ടാന്‍ കേസു ഫയല്‍ ചെയ്യും.”
പിന്നെ മറ്റു വഴിയൊന്നുമുണ്ടായിരുന്നില്ല. ആനന്ദില്‍ ചേരുക തന്നെ.
“നില്‍ക്കൂ.... നിയമന ഉത്തരവ് തരാം.” അണ്ടര്‍ സെക്രട്ടറി പറഞ്ഞു. അപ്പോള്‍ തന്നെ സമയം അതിക്രമിച്ചിരിക്കുന്നു.
ഉച്ചക്ക് ഉണ്ണാന്‍ ചെല്ലാമെന്ന് അമ്മായിയോട് പറഞ്ഞതാണ്. അതുകൊണ്ട് അപ്പോയ്ന്റ്‌മെന്റ് ഓഡര്‍ തയ്യാറാകും വരെ കാത്തിരിക്കാനാവില്ലെന്ന് കുര്യന്‍ അദ്ദേഹത്തെ അറിയിച്ചു. അണ്ടര്‍ സെക്രട്ടറി കോപം കൊണ്ട് തിളച്ചു. “എന്ത്, നിയമന ഉത്തരവിന് കുറച്ച് സമയം കാത്തിരിക്കാനാവില്ലെന്നോ! ചെറുപ്പക്കാരാ, നിങ്ങള്‍ ജീവിതത്തില്‍ മുന്നോട്ടധികം പോകില്ല.” എനിക്കതില്‍ സംശയമില്ല.” ഈ ശാപ വാക്കകളുമായി അമ്മാവന്റെ വീട്ടിലേക്ക് മടങ്ങി. തന്നെ എങ്ങനെയെങ്കിലും സഹായിക്കണമെന്ന് കുര്യന്‍ ഡോ.ജോണ്‍ മത്തായിയോട് അപേക്ഷിച്ചു. അദ്ദേഹം തുറന്നടിച്ചു: “ടാറ്റയിലെ ജോലി വിടരുതെന്ന് ഞാന്‍ നിന്നോട് പറഞ്ഞു. നീ കേട്ടില്ല. സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് സ്വീകരിക്കരുതെന്ന് പറഞ്ഞു. അതും നീ കേട്ടില്ല. സ്വന്തം പ്രയത്‌നത്താല്‍ ഭാവി കെട്ടിപ്പടുക്കാന്‍ നീ ആഗ്രഹിച്ചു. അതുകൊണ്ട് പോയി സ്വന്തം ഭാവി കെട്ടിയുയര്‍ത്ത്. ഞാന്‍ നിന്നെ സഹായിക്കില്ല. നീ സ്വന്തമായി കിടക്കയുണ്ടാക്കി; ഇനി അതില്‍ പോയി കിടന്നോളൂ മോനേ.” ജോണ്‍ മത്തായി കൈ മലര്‍ത്തി.
അങ്ങനെ, 1949 മെയ് 13 ന് വര്‍ഗ്ഗീസ് കുര്യന്‍ കയ്‌റാ ജില്ലയിലെ ആനന്ദ് ഗ്രാമത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാകാന്‍ തീവണ്ടിയിറങ്ങി. അവിവാഹിതനും, മലയാളിയും, മാംസാഹാരിയും, ക്രിസ്ത്യാനിയുമായ വര്‍ഗ്ഗീസ് കുര്യന് ആരും താമസിക്കാന്‍ ഇടം നല്‍കിയില്ല. അവസാനം, സര്‍ക്കാര്‍ ഡെയറിക്കടുത്ത് ഉപേക്ഷിക്കപ്പെട്ട ഒരു കാര്‍ ഗ്യാരേജ് വാടകയ്ക്കു കിട്ടി. ഇനി അഞ്ചു വര്‍ഷം അവിടെ തള്ളി നീക്കണം. എരുമപ്പാലില്‍ നിന്ന് പാല്‍പ്പൊടി ഉണ്ടാക്കുന്ന സര്‍ക്കാര്‍ റിസര്‍ച്ച് ക്രീമറിയിലായിരുന്നു ജോലി. ആ പദ്ധതിയുടെ ആദ്യഘട്ടം പോലും തയ്യാറായിരുന്നില്ല. അതുകൊണ്ട് തൊട്ടടുത്ത സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കൊപ്പം ചീട്ടുകളിച്ചും, സൊറപറഞ്ഞും സമയം പോക്കി. ഒരു പണിയുമില്ലാതെ ശമ്പളം വാങ്ങാന്‍ മനസാക്ഷി അനുവദിക്കാത്തതിനാലും, ആനന്ദിനെ വെറുക്കുന്നതിനാലും ഓരോ മാസവും ജോലി രാജിവച്ചു കൊണ്ട് വര്‍ഗ്ഗീസ് കുര്യന്‍ കൃഷി മന്ത്രാലയം സെക്രട്ടറിക്ക് കത്തെഴുതും. ഒന്നും സ്വീകരിക്കപ്പെട്ടില്ല.
എട്ടു മാസങ്ങള്‍ കടന്നു പോയി. രാജിക്കത്തു കാരണം പൊറുതി മുട്ടിയ സര്‍ക്കാര്‍ അവസാനം വര്‍ഗ്ഗീസ് കുര്യന്റെ രാജി സ്വീകരിച്ചു.
പക്ഷേ അദ്ദേഹം ആനന്ദില്‍ നിന്ന് മടങ്ങിയില്ല. സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പടികള്‍ സന്തോഷത്തോടെ ഇറങ്ങിയ അദ്ദേഹത്തെ സ്വീകരിച്ചത്, അതേ കെട്ടിടത്തിന്റെ ഒരു മൂലയിലെ ഇടിഞ്ഞു പൊളിഞ്ഞ മുറികള്‍ വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തിച്ചു വന്ന കയ്‌റാ ഡിസ്ട്രിക്ട് മില്‍ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് അഥവാ അമൂല്‍.
മൊറാര്‍ജി ദേശായിയും, സര്‍ദാര്‍ വല്ലഭായി പട്ടേലും മുന്‍കൈ എടുത്ത് 1946-ല്‍ ക്ഷീരകര്‍ഷകരെ സംഘടിപ്പിച്ച് സ്ഥാപിച്ച സഹകരണ പ്രസ്ഥാനമായിരുന്നു അത്. ത്രിഭുവന്‍ദാസ് പട്ടേല്‍ എന്ന നിസ്വാര്‍ത്ഥനായ ഗാന്ധിയനായിരുന്നു അവരുടെ നേതാവ്. ചെറുപ്പക്കാരനായ വര്‍ഗ്ഗീസ് കുര്യന്‍ എന്ന എഞ്ചിനിയറെ അദ്ദേഹം ആ സഹകരണ പ്രസ്ഥാനത്തിലേക്ക് ക്ഷണിച്ചു. 1950-ല്‍ വര്‍ഗ്ഗീസ് കുര്യന്‍ ആ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരായി ഔദ്യോഗികമായി ചുമതലയേറ്റു. ബാക്കിയെല്ലാം സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ചരിത്രം.
ആനന്ദില്‍ നിന്ന് ഓടിപ്പോകാന്‍ ശ്രമിച്ച വര്‍ഗ്ഗീസ് കുര്യന്‍ ആനന്ദ് എന്ന ഗുജറാത്തിലെ കൊച്ചു ഗ്രാമത്തെ ലോകമെമ്പാടും പ്രശസ്തമാക്കി. അമൂലിലൂടെ ഇന്ത്യന്‍ ധവള വിപ്ലവത്തിന്റെ പിതാവായി.

Wednesday 9 November 2011

എന്തിനു കെ.ആർ.നാരായണനെ ഓർക്കണം?

ഇന്ന്(9.11.2011) കെ.ആർ നാരായണന്റെ ആറാം ചരമവാർഷിക ദിനമായിരുന്നു.            സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ഒരു ദളിത് കുടുംബത്തിൽ പിറന്ന് കഷ്ടപ്പാടുകളുടേയും യാതനളുടേയും ദുരിതപർവ്വങ്ങൾ നിശ്ചയദാർഡ്യം കൊണ്ട് താണ്ടി,ഭാരതത്തിന്റെ പ്രഥമപൌരനായി തീർന്ന ഈ മഹാനായ മലയാളി എത്ര പെട്ടന്നാണു മറക്കപ്പെടുന്നത്! ഇന്ന് കലണ്ടറുകളും ദിനപത്രങ്ങളും പരതിയപ്പോഴാണു എത്ര ക്രൂരമായാണു അദ്ദേഹത്തിന്റെ സ്മരണയെപ്പോലും പാതാളക്കുഴിയിലേക്ക് ചിലർ ചവുട്ടിത്താഴ്ത്തുന്നത് എന്ന് വ്യക്തമായി. കെ.ആർ. നാരായണൻ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തെ ഒരുപക്ഷേ ഏറ്റവുമധികം പുകഴ്ത്തുകയുംആഘോഷപൂർവ്വം തങ്ങളുടെ ആസ്ഥാനത്ത് സ്വീകരിച്ച് ആനയിക്കുകയും ചെയ്ത ദിനപത്രമാണു,മലയാള മനോരമ.നവംബർ 9ലെ മനോരമ കലണ്ടറിൽ ആകെ ഒരു വിശേഷം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു-സ്വാമി ഭക്താന്ദ ഗുരു സമാധി!“വീക്ഷണം” ഉൾപ്പെടെ ഒരു ദിനപ്പത്രവും ചരമവാർഷികദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചില്ല.സർക്കാരോ രാഷ്ട്രീയപാർട്ടികളോ എന്തെങ്കിലും ചടങ്ങു നടത്തിയതായി അറിയില്ല. പിറന്ന നാട്ടിൽ ഇതാണു അവസ്ഥയെങ്കിൽ പുറത്ത് എന്താകും ?അദ്ദേഹം മരിച്ചത് “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തത് ഒരൊറ്റ കോളത്തിലായിരുന്നു എന്ന് ഓർക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ചിലർ കെ.ആർ.നാരായണനെ തിരസ്കരിക്കാൻ പണ്ടേ ഇറങ്ങിത്തിരിച്ചിരുന്നു എന്ന് വ്യക്തമാവും.ഇന്ത്യയിലെ പരമോന്നത പദവിയിൽ ഒരു അയിത്തജാതിക്കാരൻ കയറിയിരുന്നതിൽ കുണ്ഠിതമുള്ളവർ പ്രതികാരം തീർക്കുന്നത് ഇങ്ങനെയൊക്കെയാകാം. ദളിതരുടേയും പിന്നാക്കക്കാരുടേയും രാഷ്ട്രീയാരോഹണത്തിനു വഴിയൊരുക്കിയ വി.പി.സിങ്ങിനോടും ഇവർക്ക് തീരാത്ത പകയുണ്ടു.അദ്ദേഹത്തിന്റെ വിയോഗവാർത്ത പിന്നാമ്പുറത്തേക്ക് തള്ളി ക്രൂരമായി ആനന്ദിച്ചവരാനു ഇക്കൂട്ടർ. പക്ഷേ,പ്രത്യക്ഷമായി ഇവരോടൊപ്പം ചേരാൻ കേരളത്തിൽ ആരുമുണ്ടായില്ല.ആദ്യമായി ഒരു കേരളീയൻ ഉന്നതപദവിയിലെത്തിയതിൽ അഭിമാനിക്കാത്ത ഒരു മലയാളിയുമില്ല.നയതന്ത്രജ്ഞനായും,ജെ.എൻ.യു വൈസ് ചാൻസ്ല റായും,ഉപരാഷ്ട്രപതിയായുമൊക്കെ കെ.ആർ.നാരായണൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിപ്പോയപ്പോഴൊക്കെ അതിൽ പുളകം കൊണ്ടവരാണു നമ്മൾ.എന്നിട്ടും ഇപ്പോൾ എന്തേ,മഹാനായ ഈ മലയാളിയെ നാം തിരിഞ്ഞുനോക്കുന്നില്ല? അത് വെറുതെയല്ല.അതിനും ഒരു രാഷ്ട്രീയമുണ്ടു.അതു തുടങ്ങുന്നത് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മുതലാണു.ഈ വിശ്വപൌരനു മത്സരിക്കാൻ എന്തിനു ഒരു സംവരണ സീറ്റ് വെച്ച് നീട്ടി?അന്നേ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.കെ.പി.എസ് മേനോന്മാരുടെ നാട്ടിൽ അവരുടെ പിൻഗാ മിയെ മത്സരിപ്പിക്കാനിറക്കി എന്ന വ്യാഖ്യാനങ്ങളുമുണ്ടായി.അപ്പോൾ അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് മത്സരിച്ചുജയിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുറത്ത് രാഷ്ട്രീയപ്രബുദ്ധത പ്രകടിപ്പിക്കുകയും ഉള്ളിൽ ജാതിയുടേയും നികൃഷ്ടതയുടേയും ദുഷിച്ച മാലിന്യങ്ങൾ പേരുകയും ചെയ്യുന്ന മലയാളി ഒരിക്കലും ,എത്ര പ്രഗൽഭനാണെങ്കിൽ കൂടി, പൊതുമണ്ഡലത്തിൽ നിന്നും ഒരു ദളിതനെ വിജയിപ്പിക്കില്ല.അതിനു ഒരേ ഒരു അപവാദം മാത്രമേ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുള്ളൂ-കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ കെ.കുഞ്ഞമ്പു. അങ്ങനെ വിശ്വപൌരനായിട്ടും ദളിതൻ എന്ന് മുദ്ര പേറിത്തന്നെയായിരുന്നു അദ്ദേഹം ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ആ ഒരു ആനുകൂല്യമില്ലാതെ തന്നെ ഉന്നതപദവികൾക്ക് അർഹനായിരുന്നു അദ്ദേഹം.പക്ഷേ പിന്നെയും ഒരു സൌജന്യമെന്ന പോൽ നൽകപ്പെടുകയായിരുന്നു,ഉപരാഷ്ട്രപതി,രാഷ്ട്രപതി സ്ഥാനങ്ങൾ.അദ്ദേഹത്തെക്കാൾ പ്രാഗൽഭ്യവും യോഗ്യതയും കുറഞ്ഞ എത്രയോ പേർ രാഷ്ട്രീയകാരണങ്ങളാൽ ഈ ഉന്നതപദവികളിൽ എത്തപ്പെട്ടു. പക്ഷേ,താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്ന് അദ്ദേഹം ലോകത്തെ കാട്ടിക്കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി എന്ന നിലയിൽ ഭരണഘടനാവ്യവസ്ഥകളെ സുധീരം ഉയർത്തിപ്പിടിച്ച് കൊണ്ട് അദ്ദേഹം നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ അങ്ങനെ ആദ്യമായി തിരിച്ചയക്കപ്പെട്ടു.ഉന്നത നീതിപീഠങ്ങളിൽ ദളിതർക്കും പിന്നാക്കക്കാർക്കും നിയമനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിക്കൊണ്ടു ഉന്നതമായ ജനാധിപത്യബോധവും പ്രകടിപ്പിച്ചു.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നിൽ അർപ്പിച്ച എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു,അദ്ദേഹം.അഴിമതിയുടേയും ആഡംബരത്തിന്റേയും കറപുറളാത്ത ലളിതജീവിതമായിരുന്നു കെ.ആർ,നാരാണന്റേത്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതമാതൃക അവശേഷിപ്പിച്ച് കടന്നു പോയ അദേഹത്തെ എങ്ങനെയാണു എഴുതി തള്ളുക? പക്ഷേ,അത്തരമൊരു തിരസ്കാരമാണു മരണാന്തരം ജന്മനാട് അദ്ദേഹത്തിനു നൽകിയത്.അദ്ദേഹം പഠിച്ച ഉഴവൂരിലെ എൽ.പി സ്കൂളിനും,ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത ഓഡിയോ-വിഷ്യൽ സെന്ററിനും അദ്ദെഹത്തിന്റെ പേർ നൽകിയതു കൊണ്ട്കെ.ആർ.നാ‍ാരായണന്റെ സ്മരണയോട് നമ്മൾക്ക് നീതി പുലർത്താനാകില്ല.അതിലും എത്രയോ വലിയ സ്മാരകങ്ങൾ അദ്ദേഹം അർഹിക്കുന്നു. എന്തുകൊണ്ടാണു അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കോ,അന്താരാഷ്ട്രനിലവാരമുള്ള ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ അദ്ദേഹത്തിന്റെ പേരു നൽകാത്തത്?ദേശീയ സ്മാരകങ്ങളിൽ ബഹുഭൂരിപക്ഷവും ഗാന്ധി-നെഹ്രു കുടുംബങ്ങൾക്കായി നീക്കി വെക്കപ്പെടുന്ന പാരമ്പര്യമുള്ള ഇന്ത്യയിൽ തലസ്ഥാനനഗരിയിൽ കെ.ആർ.നാരായണന്റെ പേരിൽ ഒരു ദേശീയസ്മാരകവുമുയരാനിടയില്ല.ഭരണഘടനാശിൽ‌പ്പി ഡോ ബി.ആർ.അംബേദ്കറിന്റെ ചിത്രം പാർലമെന്റ് മന്ദിരത്തിൽ വെക്കാൻ വി.പി.സിങ്ങ് സർക്കാർ അധികാരത്തിലെത്തും വരെ വിസമ്മതിച്ചവരാണു നമ്മുടെ ഭരണകർത്താക്കൾ. അവരെ കെ.ആർ.നാരായണന്റെ സ്മരണകൾ അസ്വസ്ഥമാക്കും.അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറക്ക് നൽകുന്ന സന്ദേശങ്ങളും ഇഷ്ടപ്പെടാത്തവരാണു കെ.ആർ.നാരായണനെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം കേരളീയർ കൂടുന്നത് പരിതാപകരമാണു.

Monday 31 October 2011

വീട്ടുമുറ്റത്തെ സർക്കാരുകളെ അവർ എന്തിനാണു ഭയപ്പെടുന്നത്?

ഞ്ചായത്ത്-മുനിസിപ്പൽ-കോർപ്പറേഷനുകളെ പ്രാദേശിക സർക്കാരുകൾ എന്ന് വിളിക്കുന്നത് ആലങ്കാരികമായല്ല.വിപുലമായ അധികാരങ്ങളാണു അവയ്ക്കുള്ളത്.അതിനാൽ നമുക്കവയെ വീട്ടുമുറ്റത്തെ സർക്കാരുകൾ എന്ന് വിളിക്കാം. ഇതേ പേരിൽ ആകാശവാണിയുടെ കേരളത്തിലെ എല്ലാനിലയങ്ങളും നവംബർ 5 ശനിയാഴ്ച്ച രാവിലെ 9.30നു ഒരു പ്രക്ഷേപണപരമ്പര ആരംഭിക്കുന്നുണ്ടു. തൃശൂരിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനുമായി ചേർന്ന് പ്രക്ഷേപണം ചെയ്യുന്ന 14 ഭാഗങ്ങളുള്ള ഈ പരമ്പരയുടെ തയ്യാറെടുപ്പിനായി ‘കില’ ഡയറക്റ്റർ ഡോ പി.പി ബാലനുമായി നടത്തിയ ചർച്ചകൾ തുറന്നുതന്നത് പുതിയ കുറേ അറിവുകളായിരുന്നു.അസാദ്ധ്യമായതെന്ന് സർവരും വിധിയെഴുതിയ ജമ്മു-കാഷ്മീരിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടിങ്ങ് ശതമാനത്തിൽ സർവകാലറെക്കാർഡോടെ വിജയകരമായി പൂർത്തിയാക്കി ലോകത്തെ അമ്പരിപ്പിച്ച അത്ഭുതപ്രവർത്തകനാണു കണ്ണൂർക്കാരനായ ഡോ പി.പി.ബാലൻ.അദ്ദേഹം ഇന്ന് തുടങ്ങുന്ന പുതിയൊരു പരിശീലന പദ്ധതിയും ചരിത്രത്താളുകളിൽ ഇടം നേടും. സംസ്ഥാനത്തെ 38 ലക്ഷം വോട്ടർമാരെ ഗ്രാമസഭകളുടെ അധികാരങ്ങളെക്കുറിച്ച് പഠിപ്പിക്കുന്ന വൻപരിശീലനപദ്ധതിയാണു കേരളപ്പിറവിദിനത്തിൽ ആരംഭിക്കുന്നത്.ഇന്ത്യയിൽ ആദ്യമായാണു ഇത്തരമൊരു പരിശീലനം. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ അടിസ്ഥാനജനാധിപത്യവേദിയാണു ഗ്രാമ-വാർഡ് സഭകൾ.എല്ലാ വോട്ടർമാരും അംഗങ്ങളായ ഈ സഭകൾക്ക് വിപുലമായ അധികാരങ്ങളാണുള്ളത്.ഓരോ വർഷവും നിശ്ചിത സമയപരിധിക്കുള്ളിൽ ഈ സഭകൾ വിളിച്ച് കൂട്ടാൻ വാർഡ് മെംബർമാർ ബാദ്ധ്യസ്ഥരാണു. പക്ഷേ, ബഹുഭൂരിപക്ഷം വാർഡുകളിലും കുറേക്കാലമായി ഗ്രാമസഭായോഗങ്ങൾ ചേരാറേയില്ല.ചിലയിടങ്ങളിൽ യോഗം വിളിച്ചാലും ശുഷ്ക്കമായിരിക്കും ഹാജർ.ഇല്ലാത്ത വോട്ടർമാരുടെ ഒപ്പ് സംഘടിപ്പിച്ച് വ്യാജഹാജർ ഉണ്ടാക്കുകയാണു പതിവ്.ഗ്രാമസഭകൾ കൃത്യമായി വിളിച്ച് ചേർക്കാത്ത അംഗങ്ങളുടെ അംഗത്വം അസാധുവാക്കാൻ വരെ നിയമവ്യവസ്ഥയുണ്ടെന്ന് എത്രപേർക്ക് അറിയാം? അത് അറിയണമെങ്കിൽ ആദ്യം ഈ അധികാരങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകണം. ഇത്രയധികം മാദ്ധ്യമങ്ങളുള്ള ഒരു ഭൂവിഭാഗം ലോകത്ത് എവിടെയുമില്ല. മാദ്ധ്യമസാന്ദ്രതയിൽ കേരളം അമേരിക്ക പോലുള്ള ഒന്നാം ലോകരാഷ്ട്രങ്ങൾക്ക് ഒപ്പമോ അവയെക്കാൾ മുന്നിലോ ആണു.രാഷ്ട്രീയാവബോധത്തിലും ലോകത്ത് തന്നെ ഒന്നാം നിരയിലാണു നമ്മുടെ സ്ഥാനം.പക്ഷേ,പറഞ്ഞിട്ട് എന്ത് കാര്യം?തൊട്ടടുത്ത പഞ്ചായത്തിൽ എന്ത് നടക്കുന്നു എന്ന് പോലും മിക്കവർക്കും അറിയില്ല.മാദ്ധ്യമങ്ങൾ തട്ടുപൊളിപ്പൻ ‘സോപ് ഓപ്പറകളുടെ’ പിന്നാലെ പായുമ്പോൾ ഇത്തരം വികസവാർത്തകൾ ക്രൂരമായി പിൻതള്ളപ്പെടുകയും മാദ്ധ്യമങ്ങൾ വെറും’ജങ്ക്’ മാത്രം വിളമ്പുകയും ചെയ്യുന്നു. നമ്മുടെ സമൂഹം എത്രമാത്രം അരാഷ്ട്രീയവത്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നതാണു ഗ്രാമസഭകളുടെ പരാജയം.അർത്ഥശൂന്യങ്ങളായ നൈമിഷിക വിവാദങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്ന ചാനലുകൾ ആണ്ടിൽ ഒരു ദിവസം പോലും ഇത്തരം ഗൌരവതരമായ വിഷയങ്ങൾ ചർച്ചചെയ്യുന്നില്ലെന്നത് പരിതാപകരമാണു. അ തുകൊണ്ടാണു മാദ്ധ്യമങ്ങളുടെ മഹാപ്രവാഹത്തിനു നടുവിലും അജ്ഞാനികളുടെ വൻ നിര ഉണ്ടാകുന്നത്.അവർ മുഖം തിരിക്കുന്നതു കൊണ്ട് താഴെതലത്തിലുള്ള ഗ്രാമസഭകൾ എന്ന ഈ മഹത്തായ ജനാധിപത്യസംവിധാനം കേരളത്തിൽ പൂർണ്ണപരാജയമായി തീർന്നിരിക്കുന്നു.അതിനു പ്രതിക്കൂട്ടിൽ നിർത്തേണ്ടത് മാദ്ധ്യമങ്ങളെ തന്നെയാണു.വികസനവിഷയങ്ങളെ അവഗണിക്കുകയോ പ്രാദേശികപേജുകളുടെപിന്നാമ്പുറത്തേക്ക് ഒതുക്കുകയോ ചെയ്യുന്നവർ ആത്മവിമർശനം നടത്തട്ടെ. ജനാധിപത്യ സംവിധാനത്തിന്റെ തന്നെ അടിസ്ഥാനശില ഇളക്കുന്ന ഈ അരാഷ്ട്രീയവത്കരണത്തെ ചെറുക്കാനുള്ള ബൃഹത്തായ പരിശീലനപദ്ധതിയാണു കില ഏറ്റെടുത്തിരിക്കുന്നത്.സംസ്ഥാനത്തെ 19255 വാർഡുകളിൽ നിന്നുള്ള രണ്ടുലക്ഷത്തോളം അംഗങ്ങൾക്ക് ആദ്യം പരിശീലനം നൽകും.ഒരു വാർഡിൽ നിന്ന് 10 പേരെങ്കിലും മാസ്റ്റർ ട്രെയിനർമാരായി ഏതാനും ദിവസങ്ങൾക്കകം പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും.ഇവർ നാട്ടിലെത്തി തങ്ങളുടെ പ്രദേശത്തെ വോട്ടർമാരെ കാര്യങ്ങൾ പറഞ്ഞ് പഠിപ്പിക്കും.അങ്ങനെ 38 ലക്ഷം ജനങ്ങളെ ഗ്രാമസഭയുടെ അധികാരങ്ങളെക്കുറിച്ചും,വികസനപ്രക്രിയയിൽ അതിനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നതിനെക്കുറിച്ചും പരിശീലിപ്പിക്കും.ഗ്രാമസഭായോഗങ്ങളിൽ പങ്കെടുത്ത് തങ്ങളുടെ പ്രദേശത്തിനു വേണ്ട വികസനപദ്ധതികൾ നിശ്ചയിക്കുന്നതിനും,വിവിധപദ്ധതികളുടെ ഉണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും,ധനവിനിയോഗത്തെക്കുറിച്ച് പരിശോധിക്കുന്നതിനുമൊക്കെ ജനങ്ങൾക്ക് ഇതുമൂലം കഴിയും.അങ്ങനെ വലിയൊരു വിഭാഗം പേർ ഈ പ്രക്രിയയിൽ സജീവമായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.ഇത് അധികാരവികേന്ദ്രീകരണത്തേയും ഭരണരംഗത്തെ സുതാര്യമാക്കാനുള്ള നടപടികളേയും ശക്തിപ്പെടുത്തും. കമ്പ്യൂട്ടർ-ഇന്റർനെറ്റ് സൌകര്യങ്ങളുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി നമ്മുടെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വൻ കുതിച്ചുചാട്ടം നടത്താൻ തയ്യാറെടുക്കുന്ന സമയമാണിത്.തൃശൂരിലെ വടൂക്കര പഞ്ചായത്തിൽ 10 സർട്ടിഫിക്കേറ്റുകൾ ഒരു മിനിട്ട് കൊണ്ട് ഇപ്പോൾ ലഭിക്കും.ഈ-ഗവേണ്ണൻസിന്റെ വിസ്ഥോടനം കൂടി ഗ്രാമതലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. ഇനി നമുക്ക് ഹിമാചലിലെ പഞ്ചായത്ത്കളെക്കുറിച്ച് കൂടി പഠിക്കേണ്ടതുണ്ടു.അവിടെ 1994ൽ നിലവിൽ വന്ന നിയത്തിന്റെ നാലാം വകുപ്പ് പ്രകാരം പഞ്ചായത്തുകൾക്ക് വിപുലമായ ജുഡിഷ്യൽ അധികാരങ്ങളുണ്ടു.മജിസ്ടേട്ട്,സബ്ബ്കോടതികളുടെ പരിധിയിൽ വരുന്ന ഒട്ടേറെ കേസുകൾ കേൾക്കുന്നതും വിധികൽ‌പ്പിക്കുന്നതും പഞ്ചായത്ത് ഭരണസമിതിയുടെ ജൂഡീഷ്യൽ ബഞ്ചുകളാണു.സി. പി. സി 125ആം വകുപ്പ് പ്രകാരമുള്ള ജീവനാംശം,പിഴശിക്ഷകൾ തുടങ്ങിയവ വിധിക്കാനും പൊലീസിനേയും കോടതികളേയും ഉപയോഗിച്ച് അവ നടപ്പിലാക്കാനും അധികാരമുള്ളവയാണു ഹിമാചലിലെ പഞ്ചായത്തുകൾ.കോടതികളുടെ പരിഗണനയ്ക്ക് വരുന്ന സിവിൾ കേസുകളും മറ്റും പഞ്ചായത്തുകൾക്ക് വിടാനും വ്യവസ്ഥയുണ്ട്. ഹിമാചലിലെ പഞ്ചായത്തുകൾ തങ്ങൾക്ക് കിട്ടിയ ഈ ജുഡീഷ്യൽ അധികാരങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടു.പഞ്ചാബിൽ മദ്യശാലകൾ തുറക്കുന്നതിനുള്ള അനുമതി നൽകുന്നത് ഗ്രാമസഭായോഗങ്ങളാണു.കേരളത്തിലെ പഞ്ചായത്ത് ഭരണസമിതികൾക്ക് നൽകിയിരുന്ന ഈ അധികാരം എടുത്തു കളയുകയായിരുന്നു എന്നും ഇവിടെ ഓർക്കേണ്ടതുണ്ടു. പക്ഷേ,സമൂഹത്തിന്റെ താഴെതട്ടിൽ നടക്കുന്ന ഈ വലിയ ചലനങ്ങളൊന്നും രാഷ്ട്രീയകക്ഷികളും മാദ്ധ്യമങ്ങളും അറിയുന്നതേയില്ല.ഊണിലും ഉറക്കത്തിലും കക്ഷിരാഷ്ട്രീയം നിറഞ്ഞൊഴുകുന്ന കേരളത്തിൽ യഥാർത്ഥരാഷ്ട്രീയ പ്രക്രിയ ഗ്രാമപഞ്ചായത്തുകളിൽ നടക്കു ന്നില്ലന്നത് വൈരുദ്ധ്യമാണു.ജനങ്ങളെ ശാക്തീകരിക്കുന്നതിൽ ആർക്കും താല്പര്യമില്ലെന്നാണു ഇത് വ്യക്തമാക്കുന്നത്. വീട്ടുമുറ്റത്തെ സർക്കാരിനെ രാഷ്ട്രീയക്കാർക്ക് ഭയപ്പെടേണ്ടതുണ്ട്.തങ്ങൾ കൈയടക്കി വെച്ചിരിക്കുന്ന അധികാരങ്ങൾ സാദാവോട്ടർമാർക്ക് എങ്ങനെ വിട്ടുകൊടുക്കും?

Thursday 27 October 2011

പി.ഉദയഭാനുവിന്റെ 4 കവിതകൾ


POEMS OF P UDAYABHANU പി.ഉദയഭാനുവിന്റെ നാലുപ്രശസ്ത കവിതകൾ കെ.ഗിരിജാവർമ അതിമനോഹരമായി ആലപിച്ചിരിക്കുന്നത് കേൾക്കൂ. മൈഥിലി,ഓർമ്മയാണച്ഛൻ,തഥാഗതൻ,കടലും കരയും എന്നിവയാണു കവിതകൾ .ഒക്ടോബർ 28നു ഉദയഭാനുവിന്റെ മൂന്നാം ചരമവാർഷികമാണു.
തൃശൂരിൽ നടന്ന സമ്മേളനത്തിൽ എൻ.എസ് മാധവൻ അനുസ്മരണപ്രസംഗം നടത്തി.മുഹമ്മദിന്റെ(ഫ്ലെയിം ബുക്സ്) നേതൃത്വത്തിൽ ഉദയഭാനു അനുസ്മരണസമിതി സംഘടിപ്പിച്ച സമ്മേളനത്തിൽ കെ. കെ.ഹിരണ്യൻ ആദ്ധ്യക്ഷ്യം വഹിച്ചു.പി.എൻ ഗോപീകൃഷ്ണൻ ഉദയഭാനുക്കവിതകളെക്കുറിച്ച്സംസാരിച്ചു. കെ.വേണു,ഉണ്ണിച്ചെക്കൻ,സോമശേഖരൻ ,ഹുസ്സൈൻ,മോഹൻ ദാസ് തുടങ്ങിയ മുങ്കാലസഹപ്രവർത്തകരും,ആകാശവാണിയിലെ സുഹൃത്തുക്കളും,ഭാര്യയും ,മകനും മകളും അടങ്ങിയ സമ്പന്നമായ സദസിൽ വി.ടി.മുരളിയും,കെ.ഗിരിജാവർമ്മയും അദ്ദേഹത്തിന്റെ കവിതകൾ ആലപിച്ചു.ലളിതാലെനിനും ഈ ലേഖകനും ഉദയഭാനുവിന്റെ ഓർമ്മകൾ പങ്കുവെച്ചു.
പി.ഉദയഭാനുവിന്റെ നാലു കവിതകൾ
കെ.ഗിരിജാവർമഅതിമനോഹരമായി ആലപിച്ചിരിക്കുന്നത് ഇവിടെ കേൾക്കൂ

Monday 17 October 2011

അവിടെ കത്തുന്നു;ഇവിടെ വീണ വായിക്കുന്നു!

മേരിക്കയിലെ വാൾ സ്ട്രീറ്റിൽ നിന്നാരംഭിച്ച് 80 രാജ്യങ്ങളിലെ 950 നഗരങ്ങളിലേക്ക് കൂടി ഞായറാഴ്ച പടർന്ന് പിടിച്ച പ്രക്ഷോഭം മുതലാളിത്ത സമ്പദ് വ്യവസ്ഥയ്ക്കും കോർപ്പറേറ്റുകളുടെ അത്യാർത്തിക്കുമെതിരെ ലോകം കണ്ട ഏറ്റവും ശക്തമായ ബഹുജനമുന്നേറ്റമാണു.മുതലാളിത്തം ജീവിതം താറുമാറാക്കിയതു കാരണം ജോലി നഷ്ടപ്പെടുകയും വീടും സമ്പാദ്യങ്ങളും ഇല്ലാതെ വഴിയാധാരമാക്കപ്പെടുകയും ചെയ്യപ്പെട്ട അമേരിക്കയിലേയും,ഇറ്റലിയിലേയും ബ്രിട്ടനിലേയും സ്പെയിനിലേയുമൊക്കെ സാധാരണക്കാരായ ജനലക്ഷങ്ങളാണു മുതലാളിത്തത്തിനെതിരെ തെരുവിലിറങ്ങുന്നത്.ഈജിപ്റ്റിലെ താഹ്രീർ സ്കൊയറിൽ നിന്ന് അറ്റ്ലാന്റിക് കടന്ന് ന്യൂയോർക്കിലേക്കും അവിടെനിന്ന് മുതലാളിത്തത്തിന്റെ കോട്ടകൊത്തളങ്ങളിലേക്കും ഈ ഉഷ്ണപാതം പടരുകയാണു.
പക്ഷേ മുതളാളിത്തത്തിനും ആഗോളവത്കരണത്തിനുമെതിരെ പതിറ്റാണ്ടുകളായി തൊണ്ടപൊട്ടി പ്രസംഗിച്ചു പോരുന്ന വലിയൊരു വിഭാഗം രാഷ്ട്രീയക്കാരുള്ള ഇന്ത്യയിലോ?പണ്ടു കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപന തെരഞ്ഞെടുപ്പിൽ ,അമേരിക്കൻ അധിനിവേശത്തിനെതിരെ പൊരുതുന്ന സദ്ദാം ഹുസൈനായിരുന്നു ചർച്ചാകേന്ദ്രം.പിന്നെയും സാമ്രാജ്യത്വത്തിന്റെ അധിനിവേശങ്ങളും അത്യാർത്തിയും സാമ്പത്തിക നയങ്ങളും രാഷ്ട്രീയ ഇടപെടലുകളും പലവുരു ഇവിടെ ചർച്ചചെയ്യപ്പെട്ടിട്ടുണ്ടു.കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്തുടരുന്നത് അമേരിക്കൻ വികസന പാതയാണെന്ന് നിരന്തരം വിമർശിക്കപ്പെട്ടു.ജനകീയാസൂത്രണം പോലും അമേരിക്കയുടെ മുതലാളിത്ത ഗൂഡതന്ത്രമായി തീവ്ര ഇടതുപക്ഷം മുദ്രയടിച്ചു.മന്മോഹൻ സിങ്ങിന്റെ സാമ്പത്തിക ഉദാരവത്കരണ നയങ്ങളെ നഖശിഖാന്തം എതിർക്കുന്നവർ പോലും മുതലാളിത്ത വികസനനയങ്ങൾ തന്നെയാണു പിന്തുടരുന്നതെന്നും വിമർശനമുണ്ടായി.അങ്ങനെ പെരുകുന്ന തൊഴിലില്ലായ്മയ്ക്കും,ഉയർന്ന ജീവിതച്ചെലവുകൾക്കും ജീവിതദുരന്തങ്ങൾക്കുമൊക്കെ പിന്നിൽ രക്തമൂറ്റിക്കുടിക്കുന്ന മുതലാളിത്തമെന്ന പിശാചാണുള്ളതെന്ന് നമ്മൾ പണ്ടു മുതൽക്കേ വിശ്വസിക്കുന്നു.എന്നും ശത്രുപക്ഷത്താണു അവരുടെ സ്ഥാനം.തീവ്രവാദികൾ വേൾഡ് ട്രേഡ് സെന്റർ നിലമ്പരിശാക്കിയപ്പോൾ ഇത്രമാത്രം സന്തോഷിച്ച ജനവിഭാഗം മറ്റെങ്ങും ഉണ്ടാകില്ല.
അമേരിക്കയിൽ ദാരിദ്ര്യവും പട്ടിണിയും പെരുകുകയും അതിനു ഇരകളായി തീർന്നവർ ,കുത്തക ഭീമന്മാരുടെ ആസ്ഥാനമായ വാൾസ്ട്രീറ്റ് കൈയ്യടക്കുക എന്ന ആഹ്വാനവുമായി തെരുവിലിറങ്ങുകയും ചെയ്യുമ്പോൾ .ഒരു പക്ഷേ അതെക്കുറിച്ച് ഏറ്റവും ശക്തമായ പ്രതികരണങ്ങളുണ്ടാകേണ്ടത് കേരളത്തിലാണു.പക്ഷേ,വരും കാലത്ത് ലോകത്തിന്റെ ദിശ തന്നെ മാറ്റിമറിക്കാവുന്ന തലത്തിലേക്ക് വ്യാപിക്കാനിടയുള്ള ഈ മുന്നേറ്റങ്ങളെക്കുറിച്ച് ഇവിടെ ആരും ഒന്നും ശബ്ദിക്കുന്നില്ല.ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ബുദ്ധിജീവികളും മൌനം പാലിക്കുന്നു.മാദ്ധ്യമങ്ങളും ശബ്ദിക്കുന്നില്ല. അവരുടെയെല്ലാം ശ്രദ്ധ ഇല്ലാപ്രശ്നങ്ങൾ പെരുപ്പിച്ച് കാട്ടുന്നതിലാണു.
ഇപ്പോൾ നിയമസഭയിൽ നടക്കുന്ന അസംബന്ധ നാടകങ്ങളുടെ കാര്യമെടുക്കുക.ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണു നമ്മുടേത്.പാർലമെന്ററി ജനാധിപത്യത്തിന്റെയത്രയും സുതാര്യമായ മറ്റൊരു വ്യവസ്ഥയില്ല.ഏതു പ്രശ്നവും നിയമനിർമ്മാണസഭകളിൽ ചർച്ചചെയ്യാം.അതിനു നിയതമായ ചില നടപടിക്രമങ്ങളുണ്ടു.ബഹുജനങ്ങളുടെ പ്രശ്നങ്ങൾ ഫലപ്രദമായി സഭയിൽ അവതരിപ്പിക്കുന്നതിനു ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ചവരാണു ജനപ്രതിനിധികൾ.അവർ നിയമനിർമ്മാണ പ്രക്രിയയിൽ പങ്കെടുക്കാതെ നിത്യവും നടപടികൾ അലങ്കോലപ്പെടുത്തുന്നത് ജനതാല്പര്യങ്ങൾക്ക് വിരുദ്ധമാണു.വാച്ച് ആന്റ് വാർഡു സ്റ്റാഫുമായി ഏറ്റുമുട്ടുകയും അതിന്റെ പേരിൽ സഭക്കകത്തും പുറത്തും അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നവർ ആരെയാണു സഹായിക്കുന്നത്?നിയമസഭാ സാമാജികരുടെ കടമ ജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക എന്നതാണു.
വാൾ സ്ട്രീറ്റ് വാഴുന്ന ഭീമൻ ബാങ്കുകളും സാമ്പത്തികസ്ഥാപനങ്ങളും തങ്ങളുടെ സമ്പത്തെല്ലാം കൈയടക്കി വെച്ചിരിക്കുകയാണെന്നാണു “ഒക്യുപൈ വാൾസ്ട്രീറ്റ്”പ്രക്ഷോഭകർ ആരോപിക്കുന്നത്.ഇവിടെയും സമാനമായ കൈയ്യേറ്റമുണ്ടു.ആദിവാസികളും ദലിതരും തലചായ്ക്കാൻ ഭൂമിക്കുവേണ്ടി അലയുമ്പോൾ ടാറ്റയും,ഹാരിസണുമടക്കമുള്ള വങ്കിടക്കാരും,രാഷ്ട്രീയക്കാരും ബിസിനസുകരും ഉദ്യോഗസ്ഥരുമൊക്കെയടങ്ങിയ മാഫിയാസംഘങ്ങളും ചേർന്ന് ലക്ഷക്കണക്കിനേക്കർ ഭൂമി കൈവശം വെക്കുന്നു;പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നു.പാട്ടക്കാലാവധി കഴിഞ്ഞ ഒരേക്കർ ഭൂമി പോലും തിരിച്ച് പിടിച്ച് ഭൂരഹിതർക്ക് നൽകാനോ,സർക്കാർഭൂമി കൈയ്യേറിയ റിസോർട്ട് മാഫിയക്കാരെ കുടിയിറക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.മുതലാളിത്ത രാജ്യങ്ങളിൽ നിലനിൽക്കുന്നതിനെക്കാൾ ഭീകരമായ അസന്തുലിതാവസ്ഥയാണു ഭൂമിയുടെ കാര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്നത്.ഏറ്റവുമൊടുവിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയ മൂന്നാർ ഓപ്പറേഷൻ പ്രഖ്യാപനങ്ങളും ചീറ്റിപ്പോയി.പക്ഷേ,ഇതൊക്കെ ചോദിക്കാൻ ആരുണ്ടിവിടെ? അതിനുള്ള വേദികളെ അപ്രസക്തവും നിഷ്പ്രഭവുമാക്കുന്ന തരംതാണ,അപമാനകരമായ പ്രവൃത്തികളിലാണു രാഷ്ട്രീയ നേതൃത്വങ്ങൾക്ക് താൽ‌പ്പര്യം.
ഈ പരിതാപകരമായ അവസ്ഥയ്ക്കെതിരെ ശബ്ദമുയർത്തുകയും പ്രതികരിക്കുകയും ചെയ്യേണ്ട സാംസ്കാരിക നായകരും മാദ്ധ്യമങ്ങളും കുറ്റകരമായ മൌനം പാലിക്കുകയും ചെയ്യുന്നു.അർത്ഥരഹിതമായ അധരവ്യായാമങ്ങളും വെറും വിവാദങ്ങളുമല്ല രാഷ്ട്രീയം.അത് ജനങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളും നിതാന്ത ജാഗ്രതയുമാണു.
അതുകൊണ്ടാണു ഊണിലും ഉറക്കത്തിലും രാഷ്ട്രീയം രാഷ്ട്രീയം എന്ന് വിളിച്ചുകൂവി നടക്കുന്നവരുടേത് രാഷ്ട്രീയ പ്രവർത്തനമല്ല എന്ന് പറയേണ്ടിവരുന്നത്.ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന ഈ കാലഘട്ടത്തിൽ മുതലാളിത്ത സാമ്പത്തികനയങ്ങൾക്കെതിരെ നടക്കുന്ന ജനകീയമുന്നേറ്റങ്ങൾ ഇവിടെ ഒരു പ്രതികരണവും സൃഷ്ടിക്കുന്നില്ല എങ്കിൽ ഇവിടെ രാഷ്ട്രീയം മരിച്ചു എന്നുതന്നെയാണു അർത്ഥം.

Sunday 9 October 2011

അമേരിക്ക:ദരിദ്രരും തൊഴിലില്ലാപ്പടയും തെരുവിലിറങ്ങുമ്പോൾ..

മേരിക്കയുടെ സാമ്പത്തിക സിരാകേന്ദ്രമായ ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിലെ സുക്കോട്ടി പാർക്കിൽ നിന്നും ഉഷ്ണപാതം ആഞ്ഞടിക്കുകയാണു-ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണം പൊറുതിമുട്ടിയ ആയിരക്കണക്കിനു ചെറുപ്പക്കാർ കഴിഞ്ഞ മാസം 17ആം തീയതി മുതൽ അവിടെ തമ്പടിച്ചിരിക്കുകയാണു.
‘ഒക്യുപൈ വാൾ സ്റ്റ്രീറ്റ്’ എന്നാണു അവർ ആരംഭിച്ച പ്രക്ഷോഭത്തിന്റെ പേർ.ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും പ്രമുഖ ബാങ്കുകളും കോർപ്പറേറ്റുകളും അടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന വാൾ സ്ട്രീറ്റ് കൈയ്യടക്കുകയാണു അവരുടെ ലക്ഷ്യം.ട്യുണീഷ്യയിൽ ആരംഭിച്ച് ഈജിപ്തിലൂടെ അറബ് വസന്തമായി ഭരണകൂടങ്ങളെ നിലമ്പരിശമാക്കി മുന്നേറുന്ന ‘മുല്ലപ്പൂ വിപ്ലവ’ത്തെ അനുസ്മരിപ്പിക്കുന്ന ഈ യുവജനമുന്നേറ്റം ഷിക്കാഗോ,ബോസ്റ്റൺ തുടങ്ങി 800ലേറെ നഗരങ്ങളിലേക്ക് അതിവേഗം വ്യാപിച്ചിരിക്കുന്നു.
വ്യക്തമായ നേതൃത്വമോ,രാഷ്ട്രീയപാർട്ടികളോട് ആഭിമുഖ്യമോ ഇല്ലാത്ത ,18നും 24നും ഇടയ്ക്ക് പ്രായമുള്ള ഈ ചെറുപ്പക്കാർ തെരുവിലിറങ്ങിയത് കൃത്യമായ അജണ്ടയോടു കൂടിയാണു.സാമ്പത്തിക പ്രതിസന്ധിയിൽ തൊഴിലും കിടക്കാടവുമൊക്കെ നഷ്ടപ്പെട്ടവരാണവർ.ഇരുളടഞ്ഞ ഭാവിയാണു അവരെ തുറിച്ചുനോക്കുന്നത്.
വാൾ സ്ട്രീറ്റ് വാഴുന്നവരുടെ അത്യാഗ്രഹവും തോന്യാസവും നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുമാണു ഈ തകർച്ചക്ക് കാരണം എന്ന് അവർ കാര്യകാരണ സഹിതം ലോകത്തോട് വിളിച്ചു പറയുന്നു.ഇത് കാരണം ദശലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടു.വീടും സമ്പാദ്യങ്ങളും കൈമോശം വന്നു.ഇടത്തരക്കാർ,ചരിത്രത്തിലിന്നേ വരെ അഭിമുഖീകരിക്കാത്തത്ര തകർച്ചയെയാണു നേരിടുന്നത്.ഇത്രയായിട്ടും സമ്പത്തികനയങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല.അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളക്കിയവർക്ക് ഇപ്പോഴും ഖജനാവിൽ നിന്ന് വാരിക്കോരി കൊടുക്കുന്നുണ്ടെന്ന് അവർ ആരോപിക്കുന്നു.അതുകൊണ്ടു ഇനിയും വൻ സാമ്പത്തിക ദുരന്തങ്ങൾ ഉണ്ടായേക്കാം.
അതുകൊണ്ട് വാൾ സ്ട്രീറ്റ് ഉടച്ച് വാർത്ത്,അമേരിക്കയുടെ സാമ്പത്തിക അടിത്തറ ശക്തമക്കുകയാണു പ്രക്ഷോഭകരുടെ ലക്ഷ്യം.അവർ സാമ്പത്തിക ‘ബെയിൽ ഔട്ടു’കളെ നഖശിഖാന്തം എതിർക്കുന്നു.
അതിനു വ്യക്തമായ കാരണങ്ങളുണ്ടു.മൂന്നു വർഷം മുൻപ് സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ അമേരിക്കൻ കോൺഗ്രസ് വാൾ സ്ട്രീറ്റിനു വാരിക്കോരി നൽകിയത് ലോകചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവായിരുന്നു.അതേ സമയം തന്നെ അമേരിക്കൻ ഫെഡറൽ റിസർവിൽ നിന്ന് അതിനെ വെല്ലുന്ന ആനുകൂല്യങ്ങളായിരുന്നു ഇവർക്ക് നൽകിയത്.16 ട്രില്യൻ ഡോളറിന്റെ വായ്പ വളരെ ഉദാരമായി വിദേശ ബാങ്കുകൾക്കും ,മൽട്ടിനാഷണൽ കോർപ്പറേറ്റുൾക്കും മറ്റും നൽകി;ഒരു ഉപാധിയുമില്ലാതെ.അറബ് ബാങ്കിങ്ങ് കോർപ്പറേഷൻ,ടയോട്ട,മിറ്റ്സുബിഷി തുടങ്ങിയ വിദേശ ബാങ്കുകൾക്ക് വരെ നാമമാത്രനിരക്കിൽ വായ്പ നൽകിയിരുന്നു.
രാജ്യത്തെ 99 ശതമാനം പണവും അതിസമ്പന്നരായ ഒരു ശതമാനം പേർ കൈയ്യടക്കി വെച്ചിരിക്കുന്ന ഭീകരമായ സാമ്പത്തിക അസന്തുലിതാവസ്ഥയാണു അമേരിക്കയിൽ നിലനിൽക്കുന്നത്.‘‘ഈ ഒരു ശതമാനക്കാർക്കു വേണ്ടി അവരാൽ നടത്തപ്പെടുന്ന അവരുടെ സർക്കാരാണു അമേരിക്കയിലുള്ളത്” എന്ന് ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’ പ്രക്ഷോഭകർ ആക്ഷേപിക്കുന്നു.വികസിത രാജ്യങ്ങളിൽ ഇത്രയധികം സാമ്പത്തിക കേന്ദ്രീകരണം നടക്കുന്ന മറ്റൊരു രാജ്യം ഈ ഭൂമുഖത്തില്ല.താഴെത്തട്ടിലുള്ള 50 ശതമാനം പേരുടെ മൊത്തവരുമാനത്തെക്കാൾ സമ്പാദിക്കുന്നവരാണു ഈ ഒരുശതമാനം പണക്കാർ.ധനാഡ്ഡ്യരായ 400 പേർക്ക് 150 ദശലക്ഷം പേരെക്കാൾ വരുമാനമുണ്ടു.ഇവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണു വാൾ സ്ട്രീറ്റിലെ ധനകാര്യസ്ഥാപനങ്ങൾ ചെയ്യുന്നത്. ചെയ്യുന്നത്. ജി.ഡി.പിയുടെ 60 ശതമനവും ഇവിടെയുള്ള 6 കുത്തക സ്ഥാപനങ്ങളുടെ കൈയിലാണു.
രാജ്യത്തെ ക്രെഡിറ്റ് കാർഡുകളുടെ മൂന്നിൽ രണ്ടു ശതമാനവും നൽകുന്നത് നാലു വാൾ സ്ട്രീറ്റ് സ്ഥാപനങ്ങളാണു.ബാങ്കിങ്ങിന്റെ 40 ശതമാനവും ഇവരുടെ അധീനതയിലാണു.പൊതു ഖജനവിലെ പണം എടുത്ത് ഇവർക്ക് നൽകിയ കുപ്രസിദ്ധമായ ബെയിൽ ഔട്ട് പാക്കേജിനു ശേഷം മൂന്നു ബാങ്കിങ്ങ് സ്ഥാപനങ്ങൾ തടിച്ചുകൊഴുത്തു.സാധാരണ അമേരിക്കക്കാരിൽ നാലിലൊന്നു പേരിൽ നിന്നും ഇവർ ക്രെഡിറ്റ് കാർഡിനു ഭീമമായ പലിശയാണു ഈടാക്കുന്നത്-അത് 20 മുതൽ 59 ശതമാനം വരെയാണു!ഇത് കൊള്ളയല്ലാതെ മറ്റൊന്നുമല്ലെന്ന് പ്രക്ഷോഭകർ ആരോപിക്കുന്നു.4 ട്രില്യൻ ഡോളർ വായ്പ ഉദാരമായി കിട്ടിയ സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക,ജെ.പി മോർഗൻ ഷെയേഴ്സ് എന്നീ സ്ഥാപനങ്ങൾ ക്രെഡിറ്റ് കാർഡിനു 20 മുതൽ 30 വരെ ശതമാനം പലിശയാണു ഈടാക്കുന്നത്.ഇത് ജനങ്ങളെ കൂടുതൽ പാപ്പരാക്കും.
മധ്യവർഗ്ഗക്കാരുടെ ജീവിതം ഇപ്പോൾ തീർത്തും ദുസ്സഹമായിരിക്കുകയാണു.46 ദശലക്ഷം അമേരിക്കക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു.പക്ഷേ,വാൾ സ്ട്രീറ്റിലെ കുത്തകകൾക്ക് മുൻപ് ഖജനാവിൽ നിന്നും വരിക്കോരി കൊടുത്ത ഫെഡറൽ റിസർവ് ഈ പ്രതിസന്ധിക്കു നേരെ കണ്ണടച്ചിരിക്കുന്നു.താങ്ങാവുന്ന നിരക്കിൽ ചെറുകിട വ്യവസായങ്ങൾക്ക് വായ്പ കൊടുത്താൽ ദശലക്ഷക്കണക്കിനാളുകൾക്ക് നഷ്ടപ്പെട്ട തൊഴിൽ തിരിച്ചുകിട്ടും.ജോലിയില്ലാതെ,വായ്പ തിരിച്ചടക്കാനാകാതെ അവർക്ക് വീടുകൾ നഷ്ടപ്പെടുകയില്ല.പക്ഷേ ആരും ഈ ജീവിത ദുരന്തങ്ങളോട് അനുഭാവപൂർണ്ണമായി പ്രതികരിക്കുന്നില്ല.
വാൾ സ്ട്രീറ്റിൽ സമ്പത്ത് കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു.25 ദശലക്ഷം പേർ തൊഴിലില്ലാതെ അലയുമ്പോൾ കൊള്ളലാഭം ഉണ്ടാക്കിയും പൊതുഖജനാവിലെ പണം കൈക്കലാക്കിയും അതിന്യൂനപക്ഷം മദിച്ചു പുളയുന്നു. പത്ത് വർഷം മുൻപ് ലഭിച്ചിരുന്നതിനെക്കാൾ 3600 ഡോളർ കുറവാനു ഇടത്തരക്കാരുടെ വരുമാനം.അത് ഇനിയും കുത്തനെ ഇടിയും.
സാമൂഹിക ബാദ്ധ്യതയോ സർക്കാരിന്റെ നിയന്ത്രണമോ വാൾ സ്ട്രീറ്റു വാഴുന്ന തമ്പുരാക്കന്മാർക്കില്ല.എണ്ണവിപണിയിൽ ഇവർ നടത്തുന്ന ദുരൂഹമായ ഊഹകച്ചവടം കാരണം പെട്രോളിയം ഉൽ‌പ്പന്നങ്ങളുടെ വില 40ശതമാനമെങ്കിലും ഉയർന്നിട്ടുണ്ടെന്നും ’ഒക്യുപൈ വാൾ സ്ട്രീറ്റ്’പ്രസിദ്ധീകരിച്ച ഒരു രേഖയിൽ കാണുന്നു.ഇങ്ങനെ നല്ലൊരു ശതമാനം അമേരിക്കക്കാരുടെ ജീവിതം നരകതുല്യമാക്കിയ വാൾ സ്ട്രീറ്റിനെ ഉടച്ചുവാർത്താലെ തങ്ങൾക്ക് നിലനിൽക്കാനാകൂ എന്ന തിരിച്ചറിവിൽ നിന്നാണു ഈ ചെറുപ്പക്കാർ തെരുവിലിറങ്ങിയിരിക്കുന്നത്.
വിദേശ കോർപ്പറേഷനുകൾക്കും ബാങ്കുകൾക്കും നൽകിയ അതേ നിരക്കിൽ ചെറുകിട ബാങ്കുകൾക്കും വായ്പ നൽകുക,പ്രത്യുൽ‌പ്പാദനപരമായ സംരംഭങ്ങൾ,അതിവേഗ ട്രെയിൻ,ഇന്ധനക്ഷമതയുള്ള കാറുകൾ,കാറ്റാടിയന്ത്രങ്ങൾ,വീടുകൾ,ജീവൻ രക്ഷാമരുന്നുകൾ തുടങ്ങിയവയ്ക്കായി മുതൽമുടക്കുക തുടങ്ങിയവയാണു വാൾ സ്ട്രീറ്റ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്.ഊഹക്കച്ചവടം നടത്തുന്നത് തടയാൻ ഫീസ് ഏർപ്പെടുത്തണമെന്നും അവർ ആവശ്യമുന്നയിക്കുന്നു.1914 മുതൽ 1966 വരെ നിലനിന്ന ‘സ്പെക്യുലേഷൻ ഫീ’ പുനസ്ഥാപിക്കപ്പെടുമോ?
വാൾ സ്ട്രീറ്റിന്റെ ചൊൽ‌പ്പടിയിലാണു വൈറ്റ് ഹൌസ് എന്ന് എല്ലാ അമേരിക്കക്കാർക്കുമറിയാം.കാപിറ്റോൾ ഹില്ലിനെ നിയന്ത്രിക്കുന്നത് ഈ സാമ്പത്തിക ഭീമന്മാരാണു.വാൾ സ്ട്രീറ്റ് നിയമ നിയന്ത്രണങ്ങൾക്കതീതമാക്കാനുള്ള പ്രചാരണപ്രവർത്തനങ്ങൾക്കായി 1998 മുതൽ പത്ത് വർഷം അവർ ചെലവിട്ടത് 5 ബില്യൻ ഡോളറായിരുന്നു. തങ്ങൽക്ക് മൂക്കുകയറിടാൻ കൊണ്ടുവന്ന ഡോഡ്-ഫ്രാങ്ക് ബില്ലിലെ വ്യവസ്ഥകളെ അട്ടിമറിക്കാനും അതിൽ വെള്ളം ചേർക്കാനുമായി വാൾ സ്ട്രീറ്റ് പിന്നേയും ഡോളർ ഒഴുക്കി.ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും വാൾസ്ട്രീറ്റിലെ യജമാനന്മാർക്കുമുന്നിൽ ഓച്ഛാനിച്ചു നിൽക്കും.
അതിന്റെ ദുരന്തഫലം അനുഭവിക്കുന്ന,ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും,സാമൂഹികാരക്ഷിതാവസ്ഥയും അനുഭവിക്കുന്ന രോഷാകുലരായ ചെറുപ്പക്കാരാണു അമേരിക്കയിൽ തെരുവിലിറങ്ങിയിട്ടുള്ളത്.വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കൻ കാമ്പസുകളിൽ നടന്ന യുവജനമുന്നേറ്റത്തെ അനുസ്മരിപ്പിക്കുന്നു, ഇത്.
വരും ദിവസങ്ങളിൽ ‘ഒക്യുപൈ വാൾ സ്ട്രീറ്റ്’പ്രക്ഷോഭം പുതിയ മേഖലകളിലേക്ക് വ്യാപിക്കുക തന്നെ ചെയ്യും.അതിന്റെ പ്രത്യാഘാതങ്ങൾ വാൾ സ്ട്രീറ്റിനപ്പുറത്തേക്കും പടരും.ഈ പ്രക്ഷോഭകർ ഒരു പക്ഷേ, വാൾ സ്ട്രീറ്റ് മാത്രമാകില്ല കൈയടക്കുക.ഇല്ലാത്തവരുടെ, നിലനിൽ‌പ്പിനായു ള്ള അതിജീവനസമരമാണിത്..

Tuesday 4 October 2011

മഹാത്മാഗാന്ധി,മാർട്ടിൻ ലൂഥർ കിങ്ങ്,ബാബ ആംതെ

രു ഗാന്ധിജയന്തി ദിനം കൂടി കടന്നുപോയി.

എന്റെ ജീവിതമാണു എന്റെ സന്ദേശംഎന്ന് സാത്വികമായ,സുതാര്യമായ ,സത്യസന്ധമായ ജീവിതത്തിലൂടെ ലോകത്തെ ബോദ്ധ്യപ്പെടുത്തിയ മഹാനായ ആ മനുഷ്യസ്നേഹിയുടെ മാതൃക അതേപോലെ പിന്തുടരാ ഒരാപോലും ഉണ്ടായില്ല.അതുകൊണ്ടു തന്നെ അധികാരപ്രമത്തതയുടെ ശീതളച്ഛായകളി മദിച്ചു രസിക്കുന്നവരുടെ ഗാന്ധിപ്രേമം അശ്ലീലമയ അഭ്യാസങ്ങളായിമാറുന്നു.ഈ കോമാളിക്കൂട്ടങ്ങക്കിടയി നിന്ന് അദ്ധനഗ്നനായ ആ ഫക്കീറിനെ ഓക്കുമ്പോ എന്തുകൊണ്ടോ ഇപ്പോ എന്റെ മനസിലേക്ക് വരുന്നത് രണ്ടു പേരുടെ മുഖങ്ങളാണു-മാട്ടി ലൂഥ കിങ്ങ് ജൂനിയറിന്റേയും ബാബ ആംതേയുടേയും.രണ്ടാളും പതിതർക്കായി ജീവിതമുഴിഞ്ഞു വെച്ചവ.ഗാന്ധിജിയെപ്പോലെ ,മാട്ടി ലൂഥ കിങ്ങ് ശത്രുക്കളുടെ ബുള്ളറ്റുകളാ കൊലചെയ്യപ്പെട്ടു.ബാബ ആംതെ നിസ്വാത്ഥമായ സേവനത്തിലൂടെ മാധവസേവയാണു മാനവസേവഎന്ന് ലോകത്തെ കാട്ടിക്കൊടുത്തു.അവരുടെ ജീവിതം സൂര്യതേജസോടെ നമ്മുടെ മുന്നി തിളങ്ങി നിക്കുന്നു.

Ata-cn-¡-bnse Idp¯ hÀ¤-¡m-cpsS Ah-Im-i-§Ä¡p വേണ്ടി s]mcpXn acn¨p, tUm amÀ«n³ eqYÀ In§v.

1968 G{]n 4þ\mWv alm-\mb B a\pjy kvt\ln sS¶-Ên-bn h¨v sIme-sN-¿-s¸-Sp-¶-Xv. Ata-cn-¡³ KmÔn F¶v Adn-b-s¸-Sp¶ amÀ«n³ eqYÀ In§v N¸p-N-h-dp-Ifpw amen-\y-§fpw \o¡p¶ Idp-¯-hÀ¤-¡m-cmb sXmgn-em-fn-I-fpsS ka-c-¯n ]s¦-Sp-¡m-s\-¯n-b-t¸m-gm-bn-cp¶p hÀ® shdn-b-·m-cpsS B{I-W-aണമുണ്ടാ-bXv.

ssZh-im-kv{X-¯n _ncpZw t\Sn Ae-¼m-a-bnse ]Ån-bn ]ptcm-ln-X-\mbn tNÀ¶ At±-ls¯, Idp-¯-hÀ¤-¡mÀ t\cn-Sp¶ sImSnb hnth-N-\-§Ä ]nSn-¨p-e-¨p. kvIqfn \n¶pw, s]mXp hml-\-§-fn \n¶pw ]pd-¯m-¡-s¸« Ah-cpsS Zpcn-X-§-fn At±lw hym]r-X-\m-bn. Idp-¯-h-cpsS t]mcm« kwL-S-\-bmb NAAP-bpsS FIvkn-Iyq-«ohv Iu¬kn AwK-amb At±-l-¯nsâ Pohn-Xs¯ amän-a-dn-¨Xv tdmkm ]mÀIvknsâ _kvbm{X-bm-Wv. B[p-\nI Ata-cn-¡-bpsS Ncn{Xw Xs¶ amän-a-dn-¨ H¶m-bn-cp¶p B \ot{Km h\n-X-bpsS _kv bm{X-.

1955 Unkw-_À H¶mw Xn¿Xn sshIn«v മോണ്ടുtKm-adn ]«-W-¯nse IS-bn \n¶pw ]WnIgnªv ho«n-te¡v t]mIm³ _Ên Ib-dnb tdmk F¯-s¸-«Xv t]meokv tÌj-\nÂ. shÅ-¡mÀ¡v kosäm-gn-ªp-sIm-Sp¯v Aä-t¯bv¡v amdn Ccp-¶n«pw tdmksb t]meokpw hÀ®-sh-dn-bcpw ]oUn-¸n-¨p.

Cu kw`-hs¯ XpSÀ¶v Idp¯ hÀ¤-¡mÀ {]Xn-tj-[-k-acw Bcw-`n-¨p. amÀ«n³ eqYÀ In§v tam­vtKmadn _kv ka-c-¯nsâ t\XrXzw Gsä-Sp-¯p. t]meo-knsâ {Iqc-amb ASn-¨-aÀ¯-ens\ A{I-a-c-ln-X-amb kl-\-¯n-eqsS t\cn-«p-sIണ്ട്\S-¯nb kacw 382 Znhkw \o­ണ്ടു \n¶p. 1956 Unkw-_À 21 \v Ata-cn-¡³ kp{]ow-tIm-SXn Ncn-{X-{]-kn-²-amb hn[n-bn-eqsS _knse hÀ®-hn-th-N\w Ah-km-\n-¸n-¨p. A§s\ tdmk- ]mÀIvknsâ _kv bm{X Ata-cn-¡-bnse Idp-¯hÀ¤¡mÀ¡v alm-\mb Hcp t]mcm-fnsb k½m-\n-¨p.

35-þmw hb-Ên kam-[m-\-¯n-\pÅ t\m_ k½m\w e`n¨ alm-\mb B t]mcmfn \mep hÀj-¯n-\Iw cà-km-£nXzw hcn-¨p.

alm-cm-jv{S-bnse hmÀ[ PnÃ-bn 1914 Unkw: 26þ\m-bn-cp¶p Hcp [\mVy {_mÒW IpSpw-_-¯nse aq¯ ]p{X-\mbn apc-fo-[À tZhn-Zmkv BwsX ]nd-¶-Xv. 490 G¡À Irjn-`q-an-bpÅ Aѳ ISp¯ bmYm-Øn-Xn-I-\m-bn-cp-¶p. BUw-_-c-]qÀ®-am-bn-cp¶p Pohn-Xw. ]Xn-\mep hbÊp apXte tXm¡p-ambn th«bv¡p t]mIp-am-bn-cp-¶p, BwsX. ]ns¶ kvt]mÀ«vkv Imdn \mSp-Np-äÂ. Znh-Êhpw c­pw aq¶pw kn\n-a-IÄ hsc ImWpw. Ne-¨n{X ]kn-²o-I-c-W-§-fn \ncq-]Ww Fgp-Xp-¶Xpw ioe-am-¡n.

Kuc-h-kz-`m-h-apÅ B Ne-¨n{X hnaÀi-\-§Ä¡v tlmfn-hp-Un t]mepw hmb-\-¡m-cp-­m-bn. A§s\, At±lw t\mÀa jnb-d-dp-ambn _Ôw Øm]n-¨p. ]nev¡m-e¯v IpjvT-tcm-Kn-IÄ¡n-S-bn k¶² tkh\w XpS-§n-b-t¸mÄ BZy-ambn e`n¨ kw`m-h\ Ah-cp-tS-Xm-bn-cp-¶p.

bm{X-I-tfmSv hÃm¯ {]Xn-]-¯n-bp-­m-bn-cp-¶p, BwtX-bv¡v. A§s\ \mSp-Np-äp-¶-Xn-\n-S-bn Ipd¨pImew At±w cho-{µ-\mY SmtKm-dn-t\m-sSm¸w im´n-\n-tI-X-\-¯n Xma-kn-¨p.

saUn-kn\v ]Tn-¡m-\m-bn-cp¶p At±-l-¯n\v Xmev]cyw. ]t£ \nÀ_-Ô-¯n\p hg§n \nbaw ]Tn¨v hmÀ[-bn A`n-`m-j-I-\mbn F³tdmÄ sNbvXp. A¡m-e¯v kl-I-cW {]Øm-\-hp-ambn At±lw ASp-¯n-S-]-g-In. Ht«sd kl-I-cW kwL-§-fpsS kwLm-S-I-\mbn s]mXp-{]-hÀ¯\ cwK-s¯-¯n. CXns\ XpSÀ¶v hmÀ[ ap\n-kn-¸m-en-än-bpsS sshkv {]kn-Uâmbn At±lw sXc-sª-Sp-¡-s¸-«p.

_meyw apXevt¡ A[-Øn-X-tcmSv B`n-apJyw ]peÀ¯n-t¸m¶ BwtXbv¡v Ah-cpsS PohnX Zpcn-X-§Ä ASp-¯-dn-bm-\m-bn. ho«p-tPm-en-¡m-cpsS Ip«n-I-fp-ambn N§m¯w IqSn-b-Xn\pw Ah-tcm-sSm-¸-an-cp¶v `£Ww Ign-¨-Xn\pw in£n-¡-s¸-«n-ട്ടുണ്ട് BwsX.

BwsX-bpsS Zo\m-\p-I¼ hyà-am-¡p¶ Hcp kw`-h-മുണ്ടു-­v. Zo]m-h-en¡v ]S¡w hm§m³ A½ BwtXbv¡v Iptd \mW-b-¯p-«p-IÄ \ÂIn. XpÅn-¨mSn N´-bn-te¡v t]mIth Hcp Iod-¯pWn Xd-bn hncn¨v s]mÅp¶ shbn-en Hcp AÔ³ ]n¨- bm-Nn-¡p¶p: Cu I®ps]m«\v Hcp ss]k Xcq..... ap¶nse XpWn-bn sh¨ knKdäv Sn¶n Ipd¨p \mW-b-§Ä. B Zriyw BwsXsb ]nSn-¨p-e-¨p. ]S¡w hm§m³ sIm­p-t]mb ]Ww Hs¶m-¶mbn B Sn¶n-te-¡n-«p-sIm-Sp-¯p. ]n¨-¡m-c\v AXv hniz-kn-¡m-\m-bn-Ã. Cu ]n¨-¨-«n-bn-te¡v IÃp s]dp-¡n-bn-S-cptX! AbmÄ tIW-t]-£n-¨p. CXv IÃ-Ã, \mW-b-¯p-«p-I-fm-Wv, F®n-t\m-¡v, BwtX ]d-ªp. AbmÄ Iod-¯p-Wn-bn ]m{Xw Ia-gv¯n-bn«v \mW-b-§Ä F®m³ XpS-§n. AbmÄ¡v hniz-kn-¡m-\m-bn-Ã. Abm-Ä Ah ho­ണ്ടുംw ho­ണ്ടുംw F®n. BwtX-bpsS I®p-IÄ \nd-ªp.

Xsâ AÑsâ FtÌ-änse InW-dp-I-fn \n¶v shÅ-sa-Sp-¡m³ Zfn-Xsc A\p-h-Zn-¨n-cp-¶n-Ã. BwsX Hcp-\mÄ Cu InW-dp-IÄ AhÀ¡mbn Xpd¶p sImSp-¯p.

Xsâ \mbm«p bm{X-bv¡n-S-bn DÄh-\-¯n Xma-kn-¡p¶ ഗോണ്ടുIÄ F¶ KncnhÀ¤-hn-`m-K-¡m-cpsS PohnXcoXn-I-fp-ambn BwsX ]cn-N-b-s¸-«p. ]«n-Wn-bpw, tcmK-§fpw കൊണ്ട് s]mdp-Xn-ap-«p¶ Ah-cpsS \njvI-f-¦-X-bpw, kvt\lhpw {]Ir-Xn-tbm-Sn-W-§n-bpÅ Pohn-Xhpw At±-ls¯ Gsd BIÀjn-¨p. {ItaW BwsX-bv¡v, \K-c-§-fnse k¼-¶-cpsS PohnX coXn-I-fn hncàn tXm¶n. At±lw Ah-cn \n¶v am\-kn-I-ambn AI-em³ XpS-§n. ]mh-§-fpsS lrZ-b-¯nsâ k¼-¶X At±-ls¯ BIÀjn-¨p. k¼-¶-cpsS lrZb iq\y-Xsb At±lw shdp-¯p.

]mh-§-tfm-sSm¯v Pohn-¡p-hm³ `mcybpw Ip«n-I-fpമുണ്ടാIp-¶Xv hnLmXw krjvS-¡p-sa-¶m-bn-cp¶p At±-l-¯nsâ hnizm-kw. AXn-\m apSnbpw \Jhpw \o«n hfÀ¯n Hcp k\ym-kn-sb-t¸mse Ipd¨p Imew At±lw Pohn-¨p. Bbn-Sbv¡v Hcp {_mÒWIpSpw-_-¯n \S¶ hnhm-l-¯n h¨v I­p-ap-«nb km[\ F¶ s]¬Ip-«n-bpsS kz`m-h-aln-abn BIr-jvS-\mbn At±lw k\ymkw Dt]-£n-¨p.

IÃym-W-¯n\v aq¶mgvN ap³]v ho«n AXn-{I-an¨p Ib-dnb tamjvSm-¡-fp-ambn At±-l-¯n\v Gäp-ap-t«-­n-h-¶p. I¯n-sIm­v XpSsc XpS-sc-bpÅ Ipt¯äv BwtXbpsS ico-c-¯n 16 apdn-hp-I-fp-­m-bn. AXoh Kpcp-X-cm-h-Ø-bn Bip-]-{Xn-bn-se-¯nb At±lw GXm\pw aWn-¡q-dn\p ta Pohn-¡n-sÃ-¶m-bn-cp¶p tUmIvSÀamÀ hn[n-sb-gp-Xn-b-Xv. ]t£, Akm-am-\y-amb a\-¡-cp¯v At±-ls¯ Pohn-X-¯n-te¡v XncnsI sIm­p-h-¶p. hnhm-l-Zn\w At±lw Xsâ kz¯p-¡Ä Dt]-£n-¡p-hm-\pw, A`n-`m-j-I-hr-¯n-bn \n¶v ]n³hm-§p-hm-\p-apÅ Xocp-am\w {]Jym-]n-¨p.

പാh-§Ä¡mbn BwtXbpw `mcybpw htcmcbv¡-Sp¯v Hcp sXmgn B{iaw Øm]n-¨p. Øm\-t`-Z-an-ÃmsX A[zm-\n¨p Pohn-¡p¶ BÀ¡pw I½yq¬ amXr-I-bn-epÅ Cu B{i-a-¯n tNcm-sa-¶m-bn-cp¶p {]Jym-]-\w. IpS- \-¶m-¡p¶ HcmÄ, sNcp-¸p-­m-¡p¶ asämcmÄ, Iptd Zfn-XÀ, ]mh-s¸« Hcp {_mÒW³ F¶n-§s\ hnhn[ taJ-e-I-fn-epÅh-cm-bn-cp¶p At´-hm-kn-IÄ. Hcp cmjv{So-b-¡m-c³ ]m«-¯n\p \ÂInb Ggv G¡À ]mgv`q-an-bn AhÀ Irjn sNbvXp. H¶n¨v Htc ASp-¡-f-bn Blm-c-ap-­m-¡n-¡-gn-¨p. H¶n-¨p-d-§n. BbnS-bv¡m-bn-cp¶p BwsX-þ-km-[\ Z¼-Xn-am-cpsS BZy Ip«n ]nd-¶-Xv. kaq-l-¯nse \njvIm-kn-I-tcm-sSm¸w Pohn¨ Ah-cpsS Ipªns\ ImWm³ Bcpw B{i-a-¯n-se-¯n-bn-Ã.

htcm-c-bnse tXm«n-I-fpsS bqWn-bsâ sNbÀam-\mbn At±lw sXc-sª-Sp-¡-s¸-«p. A¡m-e-¯m-bn-cp¶p sa¨-s¸« thX-\-¯n\pw PohnX kml-N-cy-§Ä¡p-ambn AhÀ kacw sNbvX-Xv. ka-c-NÀ¨-bv¡n-S-bn AhÀ BwtX-tbmSv tNmZn¨p: R§Ä Znh-khpw sN¿p¶ Cu hr¯n-sI« tPmen kmdn\v sN¿m³ ]äptam? ag-¡m-e¯v aew Np½nbm-e-dnbpw R§Ä sN¿p¶ ]Wn-bpsS ImTn-\yw.

BwtX B shÃp-hnfn Gsä-Sp¯p: Hcp Znh-k-aÃ, H³]Xp amkw At±lw AhnsS tXm«n-¸Wn sNbvXp.

Hcp ag-¡m-e¯v ho«n-te¡v aS-§th Nm¡p-sI-«p-t]mse Ft´m hgn-bn InS-¡p-¶Xv At±-l-¯nsâ {i²-bn s]«p. sXm«-Sp-s¯¯n t\m¡n-b-t¸mÄ AXv Hcm-fpsS amwk-]n-WvU-am-sW¶v a\-Ên-em-bn. acn-¡m-dmb Hcp IpjvT-tcm-Kn-bm-bn-cp¶p, AXv. aq¡nsâ Øm\¯v രണ്ടു Zzmc-§Ä. ssIbnepw Imenepw hnc-ep-I-fpണ്ട്-­m-bn-cp-¶n-Ã. sXcphp \mbv¡Ä Npäpw IqSn-bn-«p-­v. `b¶v AhnsS \n¶v HmSn-t¸mbn, BwsX.

Ipsd Ignªv At±-ls¯ Ipä-t_m[w ]nSn-Iq-Sn. Xms\mcp `ocp-hm-Wv. Dt]-£n-¡-s¸« tcmKn-bmb, GI-\m-sbmcp a\p-jy³ acn-¡m³ InS-¡p-t¼mÄ Xm³ HmSn-t¸m-cpI! BwsX sshIm-sX, Blm-c-hp-ambn B IpjvT-tcm-Kn-bpsS ASp-t¯¡v aS-§n. tdmU-cn-In apfIÄ sI«n Hcp sjUp-­m-¡n. AbmÄ¡v Blmcw sImSp-¯p. AbmÄ acn¡pw hsc ip{iq-jn¨v H¸w Ign-ªp. XpÄkndmw F¶m-bn-cp¶p Abm-fpsS t]cv.

ASp¯ Bdp amk-¡mew B kw`hw BwtX-bpsS a\-Êns\ aYn-¨p-sIm-­n-cp-¶p. tijn-¡p¶ Pohn-Xw Btcm-cp-an-ÃmsX IpjvT-tcm-Kn-IÄ¡mbn kaÀ¸n-¡m³ Ah³ Xocp-am-\n-¨p.

IpjvT-tcm-K-s¯-¡p-dn¨v e`y-amb FÃm ]pkvX-I-§fpw At±lw hmbn-¨p. htcm-c-bnse se{]kn ¢n\n-¡n Ipd-¨p-Imew tPmen sNbvXp. tUmIvSÀ¡v IpjvT-tcm-Kn-Isf NnIn-Õn-¡p-¶-Xn Xmev]-cyta D­m-bn-cp-¶nÃ. sshImsX BwsX kz´-ambn ¢n\nIv Xpd-¶p. Bbn-c-¡-W-¡n\v tcmKn-IÄ Ahn-sS-sb-¯n. saUn-¡Â _ncp-Z-an-Ãm¯ BwsX-bpsS NnInÕ kÀ¡m-cn\v CjvS-s¸-«n-Ã. Cu t]mcmbva \nI-¯m-\mbn At±lw k¯m-]q-cnse Hcp se{]kn km\-täm-dn-b-¯n BgvN-bn c­p Znhkw F¯n ]T\w \S-¯n. AXv \S-¯n-bn-cp-¶Xv KmÔn-b-\mb at\m-lÀ Znhmw ap³ssIsb-Sp¯v BwsXsb I¡¯ kvIqÄ Hm^v t{Sm¸n-¡Â saUn-kn-\n _ncp-Z-]-T-\-¯n\v Ab-¨p. s\{lp-hnsâ CS-s]-S-ens\ XpSÀ¶m-bn-cp¶p AhnsS {]th-i\w e`n-¨-Xv.

IpjvT-tcm-K-¯\v acp¶v Iണ്ടെ­-¯m³ ]co-£-W-ar-K-§-fn AWp-¡sf hfÀ¯n-sb-Sp-¡m³ km[n-¡p-¶nsöpw, a\p-jy-\n-em-sW-¦n AXn\p ]äp-sa¶pw Hcp A[ym-]-I³ ]d-ªp. CXv BwsXsb kv]Àin¨p. ഒc­p Znhkw \oണ്ടുp\n¶ Btem-N-\-IÄs¡m-Sp-hn Xsâ ico-c-¯n acp¶v ]co-£n-¡p-hm³ BwsX apt¶m«p h¶p. IpjvT-tcm-K-¯n-\pÅ acp¶v Ip¯n-h¨v kzbw ]co-£W hkvXp-hmbn At±lw. B tImgvkv H¶m-a-Xmbn ]mkmbn htcm-c-bn aS-§n- h¶ _m_ BwsX AXn\p Npäp-apÅ 60 {Kma-§-fn IqSn se¹kn ¢n\n-¡p-IÄ Bcw-`n-¨p.

A§-s\, temIw കണ്ട IÀ½-tbm-Kn-bpsS \nc-bn-te¡v asäm-cmÄ IqSn h¶p þ _m_ BwsX.

ഭോഗികൾ പൊതുരംഗം കൈയടക്കുന്ന ഈ ആസുരകാലത്ത് മഹാത്മാഗാന്ധിയേയും മാർട്ടിൻ ലൂഥർ കിങ്ങിനേയും എന്തിനാണു നാം ഓർക്കുന്നത്?എന്തിനാണു ബാബാ ആംതെയുടെ ത്യാഗപൂർന്നമായ ജീവിതത്തെ അനുസ്മരിക്കുന്നത്?

ഈ ഇരുട്ടിനപ്പുറത്തും ഒരിറ്റു വെളിച്ചമുണ്ടെന്ന് ഈ ജീവിതകഥകൾ നമ്മെ സമാശ്വസിപ്പിക്കുന്നു.

Monday 26 September 2011

അമേരിക്കയിലെ ദരിദ്രർ

മേരിക്കക്കാരി ഏഴിലൊന്നുപേ ദാരിദ്ര്യത്തിലാണെന്നാണു ഇക്കഴിഞ്ഞ ദിവസം പുറത്തുവന്ന ആധികാരിക സവെ (കോമാ ആന്റ് ജെ)റിപ്പോട്ട് വ്യക്തമാക്കിയിരിക്കുന്നത്.2010 ജനസംഖ്യയുടെ 14.7 ശതമാനം വരുന്ന 17.2 ദശലക്ഷം വീട്ടുകാ ദാരിദ്ര്യത്തിലാണു കഴിയുന്നത്.ഇവരി തന്നെ മൂന്നിലൊരു ഭാഗം പേ കടുത്ത ദാരിദ്ര്യത്തിലാണെന്ന ഞെട്ടിപ്പിക്കുന്ന കണ്ടെത്തലും ഈ റിപ്പോട്ടിലുണ്ടു.2007 ഇത്തരക്കാരുടെ ശതമാനം 5.4 ആയിരുന്നു.ഇപ്പോ 4.1ഉം.മറ്റൊരു അസ്വാസ്ഥ്യജനകമായ കണ്ടെത്ത 9.8 ശതമാനം കുടുംബങ്ങളിലെ കുട്ടികളും ദാരിദ്ര്യം അനുഭവിക്കുന്നു എന്നതാണു.ഇവരി ഒരു ശതമനം കുട്ടിക കടുത്ത ദാരിദ്ര്യത്തിലാണു.ശരിക്കും വിശപ്പിന്റെ വിളി അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങ അവിടെയുണ്ടോ എന്ന് വ്യക്തമല്ല.കാരണം 2006 മുത അവ ദാരിദ്ര്യത്തിന്റെ നിവചനം തന്നെ മാറ്റി.അന്നു മുത വിശപ്പ് അഥവാ ഹങ എന്ന് പദം തന്നെ അവിടെ ഉപയോഗിക്കില്ല.ഫൂഡ് ഇസെക്യൂരിറ്റി അഥവാ ഭക്ഷ്യഅരക്ഷിതത്വം അനുഭവിക്കുന്നവ എന്നാണു ഈ പാവങ്ങളെ അമേരിക്കക്കാ ഇപ്പോ വിശേഷിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ അമേരിക്കയി ദാരിദ്ര്യമോ?അവിടെ നല്ലൊരു ശതമാനം പേ പട്ടിണിയിലും പരിവട്ടത്തിലും ജീവിക്കുന്നുവെന്നോ?പലക്കും വിശ്വസിക്കാ കൂടി കഴിയുന്നതല്ല ഈ വാത്തക.പക്ഷേ ,ഇവ ഔദ്യോഗികമായി പുറത്തുവിട്ട ആധികാരിക രേഖകളാണു.അപ്പോ തീച്ചയായും യാഥാത്ഥ്യം ഇതിനെക്കാ കഠിനമാകാനേ തരമുള്ളൂ.ആഡംബരത്തിന്റേയും സുഖലോലുപതയുടേയും നടുവി ജീവിക്കുന്ന അമേരിക്കക്കാരി പട്ടിണിക്കാ അധികമുള്ളത് കറുത്തവഗ്ഗക്കാരിലാണു.ഇന്നും അമേരിക്കയിലെ പാശ്വവത്കൃത ജനത അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണെന്ന പച്ചയായ സത്യത്തിനു ഈ റിപ്പോട്ട് ഒരിക്ക കൂടി അടിവരയിടുകയാണു.ഓബാമയ്ക്കു പോലും അതിനു തടയിടാ കഴിഞ്ഞിട്ടില്ല.
1997നു ശേഷം അമേരിക്കയി ഏറ്റവും അധികം ദാരിദ്ര്യം റിപ്പോട്ട് ചെയ്യപ്പെട്ടത് ഇപ്പോഴാണെന്ന പ്രത്യേകത കൂടിയുണ്ട്.ആഗോളസാമ്പത്തിക മാന്ദ്യം പിടിച്ചുലച്ച 2008 13.3 ശതമാനം പേ മാത്രമായിരുന്നു ദരിദ്ര.ഇപ്പോ അത് 14.5 ആയി വദ്ധിച്ചത് വരും കാലം അമേരിക്കക്ക് ഒട്ടും ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നു.4.6 കോടി ജനങ്ങക്ക് മെഡിക്കഷുറസ് ഇല്ല.ഇവരി ഭൂരിപക്ഷവും ദാരിദ്ര്യരേഖയ്ക്കും പകുതിയി താഴ മാത്രം വരുമാനമുള്ളവരാണു.മുപ് ഇടത്തരക്കാരായിരുന്നവരി നല്ലൊരു ശതമാനം പേ ഇന്ന് പട്ടിണിക്കാരുടെ പടയിപ്പെടുന്നു.ചെറിയ അസുഖം വന്നാ ഇവരുടെ നിലനി‌പ്പ് തന്നെ അപകടത്തിലാകും.മതിയായ ചികിത്സ കിട്ടാതെ അകാലമൃത്യുവിനിരയാകുന്ന അമേരിക്കക്കാരുടെ എണ്ണവും വദ്ധിച്ചുവരുകയാണു.ഇഷുറസില്ലെങ്കി അവിടെ ജീവിതം തന്നെ ദുസ്സഹമാണു.
നാലംഗകുടുംബത്തിനു അന്തസായി ജീവിക്കാ ഒരു വഷം 10000 ഡോള വരുമാനം വേണം എന്നാണു കണക്ക്.അതിനടുത്തെങ്ങും എത്താ കഴിയാത്ത ഹതഭാഗ്യരുടെ എണ്ണം കൂടുമ്പോ അത് വലിയ സാമൂഹികപ്രശ്നങ്ങ സൃഷ്ടിക്കും.ആത്മഹത്യാപ്രവണതയും കുറ്റകൃത്യങ്ങളും വദ്ധിക്കും.ഇപ്പോ തന്നെ തീരെ ദുബലമായിരിക്കുന്ന കുടുംബബന്ധങ്ങ പിന്നെയും ശിഥിലമാകും.മൂന്നാം ലോകരാജ്യങ്ങളെ കാന്നുതിന്നുകൊണ്ടിരിക്കുന്ന എല്ലാ സാമൂഹികതിന്മകളും അമേരിക്ക സമൂഹത്തെ വിഴുങ്ങും.1960കളി ലി ജോ പ്രസിഡന്റായിരിക്കേ പട്ടിണിയും ദാരിദ്ര്യവും നിമ്മാജ്ജനം ചെയ്യപ്പെട്ടതായി കക്ഷിഭേദമന്യേ അമേരിക്കക്കാ ഊറ്റം കൊള്ളുന്നുണ്ടു.അതുകൊണ്ടുതന്നെ ഇത് ഒരിക്കലും മാദ്ധ്യമങ്ങളിലോ പൊതുവേദികളിലോ ചച്ചാവിഷയമാകുന്നില്ല.അമേരിക്കക്കാരുടെ ആത്മാഭിമാനത്തെ ഇത് വ്രണപ്പെടുത്തും.കഴിഞ്ഞ ആഴ്ച്ച പ്രസിഡന്റ് ഒബാമ പോലും ഇത്തരമൊരു വികാരമാണു പങ്കുവെച്ചത്.ദാരിദ്ര്യത്തിനു കാരണം വ്യതിപരമായ ഉത്സാഹക്കുറവും വീഴ്ച്ചകളുമാണെന്ന് സമൂഹം വിധിക‌പ്പിക്കുന്നു. അവസരങ്ങകാര്യക്ഷമമായി ഉപയൊഗപ്പെടുത്താത്തവക്കാണു ഈ ദുരനുഭവം ഉണ്ടാകുകയെന്നതാണു പൊതുവായി അംഗീകരിക്കപ്പെട്ടിരിക്കുന്ന സമീപനം.2001 രാജ്യത്ത് പട്ടിണി വദ്ധിച്ചപ്പോ നാഷണ പബ്ലിക് റേഡിയോയുടെ ആഭിമുഖ്യത്തി അതിന്റെ കാരണങ്ങ അന്വേഷിക്കാ നടത്തിയ ദേശീയ അഭിപ്രായ സവെയുടെ ഫലം ഇതായിരുന്നു:കഠിനാദ്ധ്വാനം ചെയ്യാത്തവരാണു ദരിദ്രരാകുന്നത്!2008ലെ തെരഞ്ഞെടുപ്പി ഡെമോക്രാറ്റിക് പാട്ടി ,ചരിത്രത്തിലാദ്യമായി,അമേരിക്കയിലെ ദാരിദ്ര്യവും പ്രചാരണവിഷയമാക്കി.പക്ഷേ അതിനു ഏറെ പിന്തുണ ലഭിച്ചില്ല.
ഇപ്പോ അമേരിക്കയേയും യൂറോപ്പിനേയും കടുത്ത സാമ്പത്തികമാന്ദ്യം പിന്നേയും പിടികൂടിയിരിക്കുന്നു.കോപ്പറേറ്റുക തങ്ങളുടെ ഉത്പാദനയൂണിറ്റുക ചൈനയിലേക്ക് മാറ്റിയതോടെ അമേരിക്കയി തൊഴിലവസരങ്ങകുറഞ്ഞിട്ടുണ്ടു.ഔട്ട്സോഴ്സിങ്ങിനു നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമങ്ങ ഭാഗികമയി മാത്രമേ വിജയിച്ചുള്ളൂ.അമേരിക്കൻ സമ്പദ് വ്യവസ്ഥക്ക് കനത്ത ക്ഷതം ഏ‌പ്പിച്ചുകൊണ്ടു മുൻപ് പുറത്ത് വന്ന റിപ്പോട്ടുകളും നകുന്ന ചിത്രം ഒട്ടും ശുഭകരമല്ല.
തകച്ചയുടെ വക്കിലാണോ അമേരിക്ക?നമുക്ക് കാത്തിരിക്കാം.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍