ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 18 November 2014

ഓര്‍മ്മകളില്ലായിരിക്കണം!



1.
ന്നലെ വന്നവർ ചോദിക്കുന്നു
ഈ ശിലാഫലകങ്ങളിൽ എന്തേ ഞങ്ങളുടെ മുദ്രകളില്ലാത്തെ?
അകത്തെ ചുവരുകളിലൊന്നിൽ ചായം പൂശുന്നത്‌ ഞങ്ങളല്ലേ?
വടവൃക്ഷത്തിനിപ്പോൾ വെള്ളമിറ്റുന്നത്‌ ഞങ്ങളല്ലേ?
2.
മഹാസ്ഥാപനം,ഈ ചുവരുകള്‍
ഇവയെല്ലാം നിര്‍മ്മിച്ചതാരാണു?
-അയാള്‍ പറഞ്ഞു; എന്തിനാണീ അനാവശ്യ ജിജ്ഞാസ?
നിങ്ങളിങ്ങോട്ട് നോക്കൂ
ഈ ചുവരുകളിലെ ചായകൂട്ടുകള്‍ നോക്കൂ
ഇവയുടെ സ്പോണ്‍സറെക്കുറിച്ചു നമുക്കിനി സംസാരിക്കാം!

Saturday 8 November 2014

നാം പിന്നെയും കെ.ആര്‍.നാരായണനെ മറന്നു...

ന്ന്(9.11.2014) കെ.ആർ നാരായണറെ ഒന്‍പതാം ചരമവാര്‍ഷികദിനമായിരുന്നു. യാതനകളുടേയും വേദനകളുടേയും ദുരിതപർവ്വങ്ങൾ നിശ്ചയദാർഡ്യം കൊണ്ട് താണ്ടി,ഭാരതത്തിന്റെ പ്രഥമപൌരനായി തീർന്ന ഈ മഹാനായ മലയാളി എത്ര പെട്ടന്നാണു മറക്കപ്പെടുന്നത്! എത്ര ക്രൂരമായാണു അദ്ദേഹത്തിന്റെ സ്മരണയെപ്പോലും പാതാളക്കുഴിയിലേക്ക് ചിലർ ചവുട്ടിത്താഴ്ത്തുന്നത്. കെ.ആർ. നാരായണൻ രാഷ്ട്രപതിയായപ്പോൾ അദ്ദേഹത്തെ ഒരുപക്ഷേ ഏറ്റവുമധികം പുകഴ്ത്തുകയുംആഘോഷപൂർവ്വം തങ്ങളുടെ ആസ്ഥാനത്ത് സ്വീകരിച്ച് ആനയിക്കുകയും ചെയ്ത ദിനപത്രമാണു,മലയാള മനോരമ.അത് ഉള്‍പ്പെടെയുള്ള പ്രമുഖദിനപ്പത്രങ്ങള്‍ അദ്ദേഹത്തെ ഇത്തവണയും അനുസ്മരിച്ചില്ല. അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉഴവൂര്‍ വിജയനും പങ്കെടുത്ത ശുഷ്ക്കമായ ഒരു ചടങ്ങിന്റെ റിപ്പോര്‍ട്ട് ദൂരദറ്ശനില്‍ കണ്ടു.അത്രമാത്രം.സർക്കാരോ രാഷ്ട്രീയപാർട്ടികളോ മറ്റ് എന്തെങ്കിലും ചടങ്ങു നടത്തിയതായി അറിയില്ല. പിറന്ന നാട്ടിൽ ഇതാണു അവസ്ഥയെങ്കിൽ പുറത്ത് എന്താകും ?അദ്ദേഹം മരിച്ചത് “ടൈംസ് ഓഫ് ഇന്ത്യ” റിപ്പോർട്ട് ചെയ്തത് ഒരൊറ്റ കോളത്തിലായിരുന്നു എന്ന് ഓർക്കുമ്പോൾ പ്രതികാരബുദ്ധിയോടെ ചിലർ കെ.ആർ.നാരായണനെ തിരസ്കരിക്കാൻ പണ്ടേ ഇറങ്ങിത്തിരിച്ചിരുന്നു എന്ന് വ്യക്തമാവും.ഇന്ത്യയിലെ പരമോന്നത പദവിയിൽ ഒരു അയിത്തജാതിക്കാരൻ കയറിയിരുന്നതിൽ കുണ്ഠിതമുള്ളവർ പ്രതികാരം തീർക്കുന്നത് ഇങ്ങനെയൊക്കെയാകാം. ദളിതരുടേയും പിന്നാക്കക്കാരുടേയും രാഷ്ട്രീയാരോഹണത്തിനു വഴിയൊരുക്കിയ വി.പി.സിങ്ങിനോടും ഇവർക്ക് തീരാത്ത പകയുണ്ടു.അദ്ദേഹത്തിന്റെ വിയോഗവാർത്ത പിന്നാമ്പുറത്തേക്ക് തള്ളി ക്രൂരമായി ആനന്ദിച്ചവരാനു ഇക്കൂട്ടർ. പക്ഷേ,പ്രത്യക്ഷമായി ഇവരോടൊപ്പം ചേരാൻ കേരളത്തിൽ ആരു മുണ്ടായില്ല.ആദ്യമായി ഒരു കേരളീയൻ ഉന്നതപദവിയിലെത്തിയതിൽ അഭിമാനിക്കാത്ത ഒരു മലയാളിയുമില്ല.നയതന്ത്രജ്ഞനായും,ജെ.എൻ.യു വൈസ് ചാൻസ്ല
റായും,ഉപരാഷ്ട്രപതിയായുമൊക്കെ കെ.ആർ.നാരായണൻ വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറിപ്പോയപ്പോഴൊക്കെ അതിൽ പുളകം കൊണ്ടവരാണു നമ്മൾ.എന്നിട്ടും ഇപ്പോൾ എന്തേ,മഹാനായ ഈ മലയാളിയെ നാം തിരിഞ്ഞുനോക്കുന്നില്ല? അത് വെറുതെയല്ല.അതിനും ഒരു രാഷ്ട്രീയമുണ്ടു.അതു തുടങ്ങുന്നത് അദ്ദേഹം ഒറ്റപ്പാലത്ത് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോൾ മുതലാണു.ഈ വിശ്വപൌരനു മത്സരിക്കാൻ എന്തിനു ഒരു സംവരണ സീറ്റ് വെച്ച് നീട്ടി?അന്നേ ഈ ചോദ്യം ഉന്നയിക്കപ്പെട്ടിരുന്നു.കെ.പി.എസ് മേനോന്മാരുടെ നാട്ടിൽ അവരുടെ പിൻഗാ മിയെ മത്സരിപ്പിക്കാനിറക്കി എന്ന വ്യാഖ്യാനങ്ങളുമുണ്ടായി.അപ്പോൾ അദ്ദേഹം തിരുവനന്തപുരത്തോ എറണാകുളത്തോ നിന്ന് മത്സരിച്ചുജയിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു. പുറത്ത് രാഷ്ട്രീയപ്രബുദ്ധത പ്രകടിപ്പിക്കുകയും ഉള്ളിൽ ജാതിയുടേയും നികൃഷ്ടതയുടേയും ദുഷിച്ച മാലിന്യങ്ങൾ പേരുകയും ചെയ്യുന്ന മലയാളി ഒരിക്കലും ,എത്ര പ്രഗൽഭനാണെങ്കിൽ കൂടി, പൊതുമണ്ഡലത്തിൽ നിന്നും ഒരു ദളിതനെ വിജയിപ്പിക്കില്ല.അതിനു ഒരേ ഒരു അപവാദം മാത്രമേ ഇക്കാലത്തിനിടയിൽ ഉണ്ടായിട്ടുള്ളൂ-കണ്ണൂരിൽ നിന്ന് ലോക്സഭാംഗമായ
. അങ്ങനെ വിശ്വപൌരനായിട്ടും ദളിതൻ എന്ന് മുദ്ര പേറിത്തന്നെയായിരുന്നു അദ്ദേഹം ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.ആ ഒരു ആനുകൂല്യമില്ലാതെ തന്നെ ഉന്നതപദവികൾക്ക് അർഹനായിരുന്നു അദ്ദേഹം.പക്ഷേ പിന്നെയും ഒരു സൌജന്യമെന്ന പോൽ നൽകപ്പെടുകയായിരുന്നു,ഉപരാഷ്ട്രപതി,രാഷ്ട്രപതി സ്ഥാനങ്ങൾ.അദ്ദേഹത്തെക്കാൾ പ്രാഗൽഭ്യവും യോഗ്യതയും കുറഞ്ഞ എത്രയോ പേർ രാഷ്ട്രീയകാരണങ്ങളാൽ ഈ ഉന്നതപദവികളിൽ എത്തപ്പെട്ടു. പക്ഷേ,താൻ ഒരു റബ്ബർ സ്റ്റാമ്പല്ലെന്ന് അദ്ദേഹം ലോകത്തെ കാട്ടിക്കൊടുത്തത് ഇന്ത്യ കണ്ട ഏറ്റവും ശക്തനായ രാഷ്ട്രപതി എന്ന നിലയിൽ ഭരണഘടനാവ്യവസ്ഥകളെ സുധീരം ഉയർത്തിപ്പിടിച്ച് കൊണ്ട് അദ്ദേഹം നിരന്തരം നടത്തിയ ഇടപെടലുകളിലൂടെയായിരുന്നു. സംസ്ഥാനസർക്കാരുകളെ പിരിച്ചുവിടാനുള്ള കേന്ദ്രമന്ത്രിസഭാ ശിപാർശ അങ്ങനെ ആദ്യമായി തിരിച്ചയക്കപ്പെട്ടു.ഉന്നത നീതിപീഠങ്ങളിൽ ദളിതർക്കും പിന്നാക്കക്കാർക്കും നിയമനങ്ങൾ ഉറപ്പുവരുത്തുന്നതിനായി അദ്ദേഹം നിരന്തരം ശബ്ദമുയർത്തി.തെരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിക്കൊണ്ടു ഉന്നതമായ ജനാധിപത്യബോധവും പ്രകടിപ്പിച്ചു.സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും തന്നിൽ അർപ്പിച്ച എല്ലാ കടമകളും ഭംഗിയായി നിർവഹിച്ചു,അദ്ദേഹം. അഴിമതിയുടേയും ആഡംബരത്തിന്റേയും കറപുറളാത്ത ലളിതജീവിതമായിരുന്നു കെ.ആർ,നാരാണന്റേത്. വരും തലമുറകളെ പ്രചോദിപ്പിക്കുന്ന ഉദാത്തമായ ജീവിതമാതൃക അവശേഷിപ്പിച്ച് കടന്നു പോയ അദേഹത്തെ എങ്ങനെയാണു എഴുതി തള്ളുക? പക്ഷേ,അത്തരമൊരു തിരസ്കാരമാണു മരണാന്തരം ജന്മനാട് അദ്ദേഹത്തിനു നൽകിയത്.അദ്ദേഹം പഠിച്ച ഉഴവൂരിലെ എൽ.പി സ്കൂളിനും,അടുത്തിടെ മാത്രം പ്രവര്‍ത്തനക്ഷമമായ ഓഡിയോ-വിഷ്യൽ സെന്ററിനും അദ്ദേഹത്തിന്റെ പേർ നൽകിയതു കൊണ്ട്കെ.ആർ.നാ‍ാരായണന്റെ സ്മരണയോട് നമ്മൾക്ക് നീതി പുലർത്താനാകില്ല.അതിലും എത്രയോ വലിയ സ്മാരകങ്ങൾ അദ്ദേഹം അർഹിക്കുന്നു. എന്തുകൊണ്ടാണു അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കോ,അന്താരാഷ്ട്രനിലവാരമുള്ള ഉന്നത വിദ്യഭ്യാസസ്ഥാപനങ്ങൾക്കോ ഗവേഷണ കേന്ദ്രങ്ങൾക്കോ അദ്ദേഹത്തിന്റെ പേരു നൽകാത്തത്?ദേശീയ സ്മാരകങ്ങളിൽ ബഹുഭൂരിപക്ഷവും ഗാന്ധി-നെഹ്രു കുടുംബങ്ങൾക്കായി നീക്കി വെക്കപ്പെടുന്ന പാരമ്പര്യമുള്ള ഇന്ത്യയിൽ തലസ്ഥാനനഗരിയിൽ കെ.ആർ.നാരായണന്റെ പേരിൽ ഒരു ദേശീയസ്മാരകവുമുയരാനിടയില്ല.ഭരണഘടനാശിൽ‌പ്പി ഡോ ബി.ആർ.അംബേദ്കറിന്റെ ചിത്രം പാർലമെന്റ് മന്ദിരത്തിൽ വെക്കാൻ വി.പി.സിങ്ങ് സർക്കാർ അധികാരത്തിലെത്തും വരെ വിസമ്മതിച്ചവരാണു നമ്മുടെ ഭരണകർത്താക്കൾ. അവരെ കെ.ആർ.നാരായണന്റെ സ്മരണകൾ അസ്വസ്ഥമാക്കും.അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങളും വരുംതലമുറക്ക് നൽകുന്ന സന്ദേശങ്ങളും ഇഷ്ടപ്പെടാത്തവരാണു കെ.ആർ.നാരായണനെ വിസ്മൃതിയിലേക്ക് തള്ളിയിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരോടൊപ്പം കേരളീയർ കൂടുന്നത് പരിതാപകരമാണു.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍