ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 20 February 2012

മധ്യവർഗ്ഗക്കാർ എന്തു ചെയ്യും?



"ണ്ടാൽ അറിയില്ലെങ്കിൽ കൊണ്ടാൽ അറിയും" എന്നൊരു ചൊല്ലുണ്ടു.അത്
സത്യമാണെന്നു വിളിച്ചുപറയുന്നതാണു നാഷണൽ ഹൈവേ 17ൽ തൃശൂർ പാലിയേക്കരയിലെ
ടോൾ ബൂത്തിൽ ചുങ്കം നൽകാൻ നിർബന്ധിതരായവരുടെ രോഷപ്രകടനങ്ങൾ.
മുതൽ ബി.ഓ.ടി പാതക്കെതിരെ സമരം ചെയ്യുന്ന നെന്മണിക്കര പഞ്ചായത്തിലെ
നിസ്സഹായരായ പാവപ്പെട്ടവരുടെ ശബ്ദം സമൂഹം
കേൾക്കുന്നേയുണ്ടായിരുന്നില്ല.അഥവാ റോഡ് 45 മീറ്ററായി വികസിപ്പിച്ചപ്പോൾ
മതിയായ നഷ്ടപരിഹാരമോ,പകരം സംവിധാനങ്ങളോ ഏർപ്പെടുത്താതെ
കുടിയിറപ്പെട്ടവരുടെ രോദനങ്ങൾ മറ്റുള്ളവർക്ക് കൌതുകവാർത്തകൾ
മാത്രമായിരുന്നു.അവർ ക്രൂരമായ ആനന്ദത്തോടെ അവ ആസ്വദിക്കുകയും,മാധ്യമങ്ങൾ
‘വികസനവിരോധികളും’ പുരോഗതിയെ തുരങ്കം വെക്കുന്നവരുമായി ഇവിടുത്തെ ജനങ്ങളെ
മുദ്രയടിക്കുകയും ചെയ്തു.

റോഡിനിരുവശത്തുമുള്ള പ്രദേശങ്ങളിൽ
താമസിക്കുന്നവരുടെ ജീവിതം ദുസ്സഹവും
ചെലവേറിയതുമാക്കിക്കൊണ്ടു,പാതമുറിച്ചുകടക്കാൻ അര കിലോമീറ്ററും അതിൽ
കൂടുതലും സഞ്ചരിക്കേണ്ടിവരുന്നവരുടെ പ്രയാസങ്ങളും
ആരും
ചെവികൊണ്ടില്ല.പ്രാദേശിക റോഡുകൾ നിർമ്മാണം പൂർത്തിയാക്കാതെയും
,തദ്ദേശവാസികൾക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിച്ചുകൊണ്ടും ഉപ റോഡുകൾ
അടച്ചുപൂട്ടിയും,ഭീമമായ ടോൾ പിരിക്കാൻ ആരംഭിച്ചപ്പോൾ ജനങ്ങൾ
പ്രക്ഷോഭരംഗത്തിറങ്ങിയപ്പോഴും പൊതുസമൂഹം നിസംഗത
പുലർത്തിപ്പോന്നു.കാരണം,വളരെ ലളിതമായിരുന്നു-ഇതൊന്നും തങ്ങളെ
ബാധിക്കുന്നില്ലല്ലോ!

ഏതാണ്ട് എല്ലാ പ്രമുഖ രാഷ്ട്രീയകക്ഷികൾക്കും ഇതേ
സമീപനമായിരുന്നു-ഇപ്പോഴും.അങ്കമാലി-മണ്ണുത്തി നാലുവരിപ്പാതയിലെ ടോൾ
നിരക്ക് കുറക്കണമെന്നു മാത്രമാണു അവരുടെ ആവശ്യം.പൊതുവഴികൾ പൊതുവഴികളായി
തന്നെ നിലനിർത്തണമെന്നും,അതിനാൽ ബി.ഓ.ടി.റോഡുകൾ വേണ്ടെന്നുമാണു
പാലിയേക്കര ടോൾ വിരുദ്ധസമരസമിതി ഉന്നയിക്കുന്ന മുദ്രാവാക്യം.

ടോൾ പിരിച്ചില്ലെങ്കിൽ ,സ്വന്തം പണമെടുത്ത് ആരെങ്കിലും ഇനി പാലങ്ങളും
റോഡുകളും ഉണ്ടാക്കിത്തരുമോ എന്നു ചോദിക്കുന്നവരുണ്ടു.സർക്കാരിന്റെ
കൈയ്യിൽ കാശില്ലെങ്കിൽ പിന്നെ എന്തു ചെയ്യും?

-ഖജനാവിലെ കാശെല്ലാം പിന്നെ എവിടെയാണു പോകുന്നത്?റോഡ് ടാക്സായി ജനങ്ങൾ
നൽകുന്ന ഭീമമായ തുകകൊണ്ട് ഇവർ എന്താണു ചെയ്യുന്നത്?നാലു വരിപ്പാതയുടെ
നിർമ്മാണപ്രവർത്തനങ്ങൾക്ക് സ്വകാര്യകുത്തകകളെ ആശ്രയിക്കേണ്ടി വന്നത്
എന്തുകൊണ്ടാണു?കിലോമീറ്ററിനു 22 കോടി രൂപ ചെലവു കണക്കാക്കിയത് എന്ത്
അടിസ്ഥാനത്തിലാണു?ആറുകോടി രൂപക്ക് നല്ല നിലയിൽ റോഡ് പണിയാമെന്ന വാദം
എന്തുകൊണ്ടു സർക്കാർ പരിശോധിക്കുന്നില്ല?എന്തിനാണു യാതൊരു
ആവശ്യവുമില്ലാതെ 7 മീറ്റർ വീതിയിൽ മീഡിയൻ നീമ്മിച്ചത്?
നഗരപ്രദേശങ്ങളിൽ
1.5 മീറ്റർ വീതി മാത്രമേ ഇതിനു ആവശ്യമുള്ളൂ എന്ന് നാഷണൽ ഹൈവേ അഥോറിറ്റി
മാനുവലിൽ വ്യക്തമാക്കിയിട്ടും അത് ഇവിടെ പാലിക്കപ്പെടാതിരുന്നതിന്റെ
കാരണം ദുരൂഹമാണു.

മീഡിയന്റെ വീതി കുറഞ്ഞിരുന്നെവെങ്കിൽ ഇത്രയധികം കുടിയൊഴിപ്പിക്കൽ
വേണ്ടിവരുമായിരുന്നില്ല.സർക്കാരിനു ആ ഇനത്തിൽ വൻ തുക
ലാഭമുണ്ടാകുമായിരുന്നു.നിർമ്മാണകമ്പനിക്ക് അവർ 40 ശമാനം തുക സബ്സിഡിയായി
നൽകുകയും ചെയ്തു.ഇതൊക്കെയായിട്ടും കമ്പനിക്ക് പരശതം മടങ്ങ്
ലാഭമുണ്ടാക്കുന്ന വ്യവസ്ഥകളാണു ടോൾ പിരിക്കാനായി സർക്കാർ
ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്.പെരുപ്പിച്ചുകാണിച്ചിട്ടും 312 കോടി രൂപ
മാത്രം കമ്പനിക്കു ചെലവു വന്ന സ്ഥാനത്ത് ഗുരുവായൂർ ഇൻഫ്രാസ്റ്റ്രക്ചർ
ലിമിറ്റഡ് അടുത്ത രണ്ടു പതിറ്റാണ്ടുകൊണ്ടു പിരിച്ചെടുക്കുക 31000
രൂപയെങ്കിലുമായിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു!

-ഇതാണു പകൽക്കോള്ള;അഥവാ ഹൈവേ റോബറി.ഒരിക്കൽ തുടങ്ങിയാൽ
ഈപ്രഖ്യാപിച്ച.കാലപരിധിക്കുള്ളിലൊന്നും ഇത് അവസാനിക്കുകയുമില്ല.മലപ്പുറം
ജില്ലയിലെ പുതുപൊന്നാനി പാലത്തിന്റെ ടോൾ പിരിവിന്റെ കഥ തന്നെ
ഉദാഹരണം.ചെലവായ തുകയുടെ രണ്ടിരട്ടി ടോളായി പിരിച്ചെടുത്തിട്ടും ടോൾ
തുടരുകയായിരുന്നു.വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ അഭിഭാഷകനായ ഡി.ബി .26
ബിനു ഈ ഞെട്ടിക്കുന്ന കൊള്ള പുറത്തുകൊണ്ടുവരുകയും കോടതിയെ
സമീപിക്കാനൊരുങ്ങുകയും ചെയ്തതോടെയായിരുന്നു അവിടെ ടോൾപിരിവ്
അവസാനിപ്പിച്ചത്.

കഴിഞ്ഞ 26 വർഷമായി തൃശൂരിലെ ചേറ്റുവ നിവാസികൾ പാലത്തിനു
ടോൾ കൊടുത്ത് മുടിയുന്നു.10.83 കോടി രൂപ ചെലവായിടത്ത് ഇതുവരെ
പിരിച്ചെടുത്തത് ഇരട്ടിയിലേറെ തുക.എന്നിട്ടും പിരിവ് തുടരുകയാണു.
എൻ.എച്ചിൽ പാലക്കാട്ടേക്കും,തെക്കൻ പ്രദേശങ്ങളിലേക്കുമൊക്കെ
നാലുവരിപ്പാതനിർമ്മാണം നടക്കുന്നുണ്ടു.ഇവയെല്ലാം പൂർത്തിയായിക്കഴിഞ്ഞാൽ
ഓരോ 40 കിലോമീറ്ററിനും വൻ തുക ചുങ്കമായി കൊടുത്തുവേണം വാഹനം ഓടിക്കാൻ.ഇത്
ജനങ്ങൾക്ക് ഉ ണ്ടാക്കുന്ന അധിക ചെലവ് പ്രവചനാതീതമണു.ടോൾ പ്ലാസകളിലൂടെ
കടന്നുപോകുന്ന ഓരോ ചരക്കുവണ്ടിക്കും നൽകേണ്ടിവരുന്ന ടോൾ അവർ ജനങ്ങളിൽ
നിന്നുതന്നെ .ഈടാക്കും.

ഈ റോഡുകൾ സമയലാഭം മാത്രമല്ല ഇന്ധനലാഭവും ഉണ്ടാക്കുന്നു എന്നാണു മറ്റൊരു
ഗുണമായി വാഴ്ത്തപ്പെടുന്നത്.പക്ഷേ,ഇന്ധനക്ഷമത ഏറ്റവും കൂടുതലുള്ളത് 40-60
കി.മീ. വേഗത്തിൽ ഓടിക്കുമ്പോഴാണെന്നാണു ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടത്.
അപ്പോൾ, 100-120 കി.മീ വേഗത്തിൽ നാലുവരിപ്പാതയിലൂടെ
നിയമം കാറ്റിൽപ്പറത്തി ചീറിപായുന്നവർക്ക് ഇന്ധനച്ചെലവും ഏറും.അപകടങ്ങൾ
വർദ്ധിക്കുകയും ചെയ്യും.

വരും കാലങ്ങളിൽ കേരളീയരുടെ ജീവിതത്തെ വളരെയധികം ബാധിക്കുന്ന ഒന്നാകും
ഡി.ഓ.ടി പാലങ്ങളും റോഡുകളും മറ്റും.ജീവിതം ഏറെ
ചെലവുള്ളതാക്കിമാറ്റുന്ന,സഞ്ചരസ്വാതന്ത്ര്യത്തെ തന്നെ
പരിമിതപ്പെടുത്തുന്ന,പൊതു ഇടങ്ങൾ തന്നെ അപ്രാപ്യമാക്കുന്ന ആസുരമായൊരു
കാലം വരവായി.അതിന്റെ ‘രുചി ’ടോൾ പ്ലാസകളിലൂടെ മനസിലാക്കിത്തുടങ്ങിയ
,സമൂഹത്തിലെ ഉയർന്നശ്രേണിയിൽ പെട്ടവർ അടക്കമുള്ള വലിയ സമൂഹം എങ്ങനെ
പ്രതികരിക്കും?അവരുടെ പോക്കറ്റിലും കൈയ്യിട്ട് വാരാൻ
തുടങ്ങിയിരിക്കുന്നു.അവർക്ക് പ്രതികരണശേഷിയുണ്ടോ?

മധ്യവർഗ്ഗക്കാരുടെ നിസംഗതയും,അരാഷ്ട്രീയവത്കരണവുമാണു നമ്മുടെ സമൂഹം
അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളിൽ ഒന്നു. മാലിന്യങ്ങൾക്കും,ടോൾ
പിരിവിനും,വിദേശകുത്തകൾക്കുമെതിരെയുള്ള സാധാരണജനങ്ങളുടെ ചെറുത്തുനിൽപ്പ്
തങ്ങൾകൂടി ഉൾപ്പെട്ട സമൂഹത്തിനുവേണ്ടിയാണെന്ന് ഇക്കൂട്ടർക്ക് എന്നാണു
ബോധോദയം ഉണ്ടാകുക?

Tuesday 14 February 2012

ഹാപ്പി വാലന്റൈന്‍സ്

ഹാപ്പി വാലന്റൈന്‍സ്


പ്രണയദിനത്തില്‍, ഈ വാലന്റൈന്‍സ് പ്രഭാതത്തില്‍ ഒരിക്കല്‍കൂടി, ഒരിക്കല്‍ കൂടി സ്‌നേഹത്തിന്റെ, പ്രേമത്തിന്റെ നറുമലരുകളുമായി ഞങ്ങള്‍ വീണ്ടും - എല്ലാവര്‍ക്കും റോസാദളങ്ങളിലേക്ക് സ്വാഗതം - സുസ്വാഗതം!”
“ നിങ്ങളെല്ലാം ആകാംഷയോടെ കാത്തിരിക്കുന്ന ആ നിമിഷങ്ങളിതാ.. ശ്രോതാക്കള്‍ക്കായി നടത്തിയ വാലന്റൈന്‍സ് ദിനപ്രണയ സന്ദേശമത്സരത്തിന്റെ വിജയിയെ ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.. ഹായ് ശ്യാം... എന്താ, റെഡിയല്ലേ? ”
“ ഞാന്‍ എപ്പഴേ റെഡി, പാര്‍വണേന്ദു... ഞങ്ങള്‍ക്ക് ഈമെയിലായും, പോസ്റ്റിലും കിട്ടിയ നൂറു കണക്കിന് പ്രണയദിന ലേഖനങ്ങളില്‍ നിന്ന് ഇക്കൊല്ലത്തെ മിസ് കേരളയും, മിസ്റ്റര്‍ കേരളയും, സൂപ്പര്‍സ്റ്റാര്‍ മിന്നല്‍ രാജുവും, യുവാക്കളുടെ എവര്‍ഗ്രീന്‍ നായിക നയനയും ചേര്‍ന്ന് തെരഞ്ഞെടുത്ത 2001 കിടിലന്‍ പ്രേമഗീതമിതാ...”
“ വായിച്ചു തുടങ്ങാം...”
“ സുരേവേ! നിന്റെ കണ്ണുകളില്‍ പ്രേമത്തിന്റെ തീക്കടല്‍.. ആ അലയാഴിയില്‍ നീന്തിത്തുടിക്കുന്ന മുങ്ങിത്തപ്പുന്നൊരു പൊന്‍മാനാണു ഞാന്‍...
നിന്റെ പ്രേമാര്‍ദ്രമായ നോട്ടത്തിനു മുന്നില്‍
അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്നൊരു കുരുവി ഞാന്‍....
എവിടെയായിരുന്നു ഇത്രയും ജന്മം നീ...
വെണ്‍മേഘപ്പാളികളില്‍ നിന്ന് നീ മാലാഖയായി അവതരിച്ചു...
നിന്റെ നീലമിഴികളിലൂറുന്ന മദനജലത്തിലലിഞ്ഞലിഞ്ഞ്...”
“ ഹാ ! ഹാ... fantastic !ബാക്കി ഞാന്‍ വായിക്കാം...
നിന്റെ കനല്‍ കണ്ണുകളില്‍ സില്‍ക്ക് സ്മിത ത്രസിച്ചു നില്ക്കുന്നു...
നിന്റെ കവിളുകള്‍ ഐശ്വര്യറായിയെപ്പോലെ...
നീ എന്റെ രാവുകളിലെ ബിപാഷാ ബാസു..
ങേ... അമ്പമ്പോ.. അംഗപ്രതംഗം വര്‍ണ്ണിച്ച്.. വര്‍ണ്ണിച്ച് ഒന്നാന്തരമായി എഴുതീട്ടുണ്ട്.. ദേ ചേച്ചീ, എനിക്ക് കോള്‍മയിർ വരുന്നു.... ”
“ നമുക്ക് ഈ പ്രണയാതുരനെ ഫോണില്‍ വിളിച്ചു കളയാം...
ഹലോ.. ഹലോ... കണ്‍ഗ്രാറ്റ്‌സ്... വാലന്റൈന്‍സ് ദിനപ്രണയസന്ദേശ മത്സരത്തിലെ വിജയിക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍..”
“ താങ്ക് യൂ! എന്തിന് വെറും അഭിനന്ദനത്തിലൊതുക്കുന്നു - ഫോണിലൂടെയെങ്കിലും ഈ ചുണ്ടുകളില്‍ ഒരു മുത്തം തരൂ ഇന്ദൂ... ദേ, വാലന്റൈന്‍സ് ഡേയില്‍ എന്റെ ഫ്‌ളൈയിങ്ങ് കിസിതാ... ഉമ്മ.. ഉമ്മ.. ഉമ്മ”
“ ഹൈവോള്‍ട്ടേജ് റൊമാന്റിക് മൂഡിലാണല്ലോ ?താങ്ക്‌സ്.. ഇനി ശ്രോതാക്കള്‍ ആകാംഷയോടെ കാത്തിരിക്കുന്ന അക്കാര്യം പറയൂ... ബാച്ച്‌ലറല്ലേ? പ്രേമസന്ദേശം വായിച്ചാലറിയാം a handsome romantic guy.. am I right?”
“ ചൂടു പ്രേമലേഖനമെഴുതി ഒന്നാം സമ്മാനമായി കുളുമണാലിയിലേക്ക് ഒരു ഹണിമൂണ്‍ എയര്‍ടിക്കറ്റ് അടിച്ചെടുത്തിരിക്കുന്ന ഈ ദിവസ്സത്തെ താരം പീയൂഷ്.. പറയൂ.. എത്ര വയസ്സുണ്ട്? ”
“ ഹായ് audiance.. I can guess- ഇദ്ദേഹത്തിന് 25.. sweet 25 .ഇനി ക്യൂരിയോസിറ്റി വച്ചു നീട്ടണ്ട.. പറയൂ... സ്വീറ്റ് ഹാര്‍ട്ടുമൊത്ത് എന്നാണ് ഹണിമൂണ്‍ ട്രിപ്പ്? ”
I am ready, ഞാനിപ്പോഴേ റെഡി... ഒരു സംശയം ചോദിച്ചോട്ടെ... ഇന്ദു... ”
“Why not? ആ sweet heart പേരെന്താണ്? just married? ....ഓ.... girl friend നെക്കുറിച്ച് എഴുതിയതായിരിക്കും... എങ്കില്‍ ഈ പ്രോഗ്രാമിലൂടെ ആ സീക്രട്ട് പൊട്ടിക്കൂ... എന്തായാലും ഹണിമൂണ്‍ ട്രിപ്പ് അടിച്ചുപൊളിക്കണം..”
“ അങ്ങനെയൊരു ആഗ്രഹം ഉണ്ട്...”
“ ങേ! what happened? ഹരം പിടിക്കുന്ന പ്രണയലേഖനമെഴുതിയ ഈ കാമുകന് എന്തായിപ്പോ ഒരു വിഷാദം?”
“ പ്രണയ നൈരാശ്യം? tell me frankly..”
“ അല്ലാ... സമ്മാനമായി കിട്ടുന്ന ഹണിമൂണ്‍ ട്രിപ്പിന് കൂടെ എന്തുണ്ട്?”
“ പത്തുദിവസം കുളുവിലോ മണാലിയിലോ സ്റ്റാര്‍ ഹോട്ടല്‍ സ്യൂട്ടില്‍ ഫ്രീ അക്കോമഡേഷന്‍... ഹോസ്പിറ്റാലിറ്റി...”
“ പിന്നെ? ”
“ പിന്നെ? പിന്നെ രണ്ടാളും ഇഷ്ടം പോലെ പ്രണയിച്ചോ.. അടുത്ത ആഴ്ച ഞങ്ങള് ഫോണില്‍ വിളിക്കാം.. ബാക്കി അപ്പം പറയണം, ട്ടോ”
“ അതിന്, കൂടെ കൊണ്ടുപോകാന്‍ ഒരു സ്വീറ്റ് ഹാര്‍ട്ടിനെക്കൂടി കിട്ടുമോന്നാ ചോദിച്ചത്? ”
“ ങേ! തമാശ! തമാശ! പ്രേമലേഖനം മാത്രമല്ല ഒന്നാന്തരം തമാശേം വശമുണ്ട്.. നല്ല ചുള്ളന്‍ ”
“ സ്വന്തമായി ഒരെണ്ണമില്ലേ, പിന്നെയിത്? ”
“ അയ്യോ! അതിനെ വേണോങ്കി നിങ്ങളെടുത്തോ .ഫ്രീയായി തരാം.. തിരിച്ചു തരുകയേ വേണ്ട..”
“ ങേ! ”
“ ഐശ്വര്യാ റായിയുടെ കവിളുകള്‍... സില്‍ക്ക് സ്മിതയുടെ കണ്ണുകള്‍, ഖുഷ്ബുവിന്റെ ബോഡി.. ഇത് മൂന്നും ഒഃത്തില്ലേലും അങ്ങനെ എന്തെങ്കിലും വര്‍ക്കത്തുള്ള ഒരു പതിനെട്ടുകാരിയെ കൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്ത് താ.. മക്കളെ! ”
“ ചേട്ടെനെത്ര വയസ്സായി? ”
“ പത്ത്-അറുപത് വയസ്സുള്ള സുന്ദരനായൊരു യുവാവാ ഞാന്‍, ഇന്ദു മോളെ, still romantic, vibrant!”
“ ങേ! അപ്പൂപ്പന്റെ ഒരു പ്രണയ ലേഖനം ”
“Grandpa’s Valentines! oh shit”
“ എന്തേ, ഈ പ്രായത്തില്‍ പ്രേമിക്കുവേം കാമിക്കുവേമൊന്നും ചെയ്തുകൂടെ? എന്ത്? സംശയമൊണ്ടോ? ഹണിമൂണിനു വന്നാ തീര്‍ത്തു തരാം, ട്ടോ... ഹാപ്പി വാലന്റൈന്‍സ് ഡേ! ”

Monday 13 February 2012

മാദ്ധ്യമപ്രളയകാലത്തെ അജ്ഞാനികൾ


വെള്ളം വെള്ളം സർവത്ര.പക്ഷേ കുടിക്കാനിത്തിരി പോലും വെള്ളമില്ല”എന്ന് ഒരു പഴമൊഴിയുണ്ടു.അത് കുട്ടനാട്ടുകാരെക്കുറിച്ചാണു. അതേ അവസ്ഥയാണു കേരളീയരുടേത്.എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും മാദ്ധ്യമങ്ങൾ.കിടപ്പാടമില്ലാത്തവർക്ക് പോലും ഏതെങ്കിലുമൊരു മാദ്ധ്യമവുമായി ബന്ധമുണ്ടാകും;ഒരു പോക്കറ്റ് റേഡിയോ എങ്കിലും അവർക്കുമുണ്ടാകും. ഇത്രയധികം മാദ്ധ്യമസാന്ദ്രത(media density)ഉള്ള ഭൂപ്രദേശം ലോകത്തു തന്നെ ഉണ്ടാവില്ല. ഇന്ത്യയിൽ ഏറ്റവുമധികം പ്രചാരമുള്ള 20 പത്രങ്ങളിൽ രണ്ടെണ്ണം കേരളത്തിലാണു.മുപ്പതോളം ടി.വി ചാനലുകൾ.അസംഖ്യം പ്രാദേശിക ചാനലുകൾ.ഇനിയും അവയുടെ സംഖ്യ പെരുകിക്കൊണ്ടിരിക്കും.സ്വകാര്യ എഫ്.എമ്മും കമ്മ്യൂണിറ്റി റേഡിയോയുമടക്കം 29 റേഡിയോ ചാനലുകൾ.എണ്ണമറ്റ ആനുകാലികങ്ങൾ.പിന്നെ ഇന്റർനെറ്റ്.3.33 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ഏതാണ്ട് അത്രയും തന്നെ മൊബൈൽ ഫോണുകൾ......ഈ മാദ്ധ്യമപ്രളയത്തിനു നടുവിൽ മുങ്ങിനിൽക്കുന്ന കേരളീയർ മാദ്ധ്യമസാന്ദ്രതയിൽ അമേരിക്കയടക്കമുള്ള ഒന്നാം ലോകരാജ്യങ്ങളെ തന്നെ പിന്തള്ളിയെന്ന ശുഭവാർത്ത അടുത്തുതന്നെ പുറത്ത് വന്നേക്കും.അപ്പോൾ,ഇത്രയും കാര്യവിവരമുള്ള ഒരു ജനസമൂഹം ലോകത്തെവിടെയും ഉണ്ടാകാനിടയില്ല.എന്തു കാര്യത്തെക്കുറിച്ചും നമ്മൾ അപ്പപ്പോൾ തന്നെ എല്ലാം അറിയേണ്ടതാണു.പക്ഷേ,സത്യം ഇതാണോ? ഉയർന്ന മാദ്ധ്യമസാന്ദ്രതയും,സാക്ഷരതയും,വിദ്യാഭ്യാസനിലവാരവും,രാഷ്ട്രീയാവബോധവുമുള്ള ഒരു ജനത ഈ വെള്ളിവെളിച്ചങ്ങൾക്കിടയിലും അജ്ഞാനാന്ധകാരത്തിൽ കഴിയുന്നുവെന്ന് പറഞ്ഞാൽ അതൊരു അത്യുക്തിയായെ കണക്കാക്കൂ എന്നറിയാം.അവരോടിനി ഒരു ചോദ്യം ചോദിക്കാനുണുണ്ട്-മത ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള കേന്ദ്രസ്കോളർഷിപ്പുകൾക്ക് കേരളത്തിൽ നിന്നുംവേണ്ടത്ര അപേക്ഷകർ ഇല്ലാതെപോകുന്നു എന്നൊരു വാർത്ത നിങ്ങളിൽ എത്രപേരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്?ഞാൻ ഇത് വായിച്ച് ഞെട്ടിപ്പോയി.രാവിലെ കണ്ണുതുറന്നെണീക്കുമ്പോൾ മുതൽക്കുള്ള എല്ലാകാര്യങ്ങളും മാദ്ധ്യമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നവർക്കിടയിലേക്ക്, അവർക്ക് പ്രയോജനപ്പെടുന്ന ഇത്തരം ഉപകാരപ്രദങ്ങളായ വിശേഷങ്ങൾ എങ്ങനെ എത്താതെ പോകുന്നു?പത്രങ്ങൾക്കു മുന്നിൽ കമിഴ്ന്നു കിടക്കുകയും,ടെലിവിഷൻ സെറ്റുകൾക്കുമുന്നിൽ കുത്തിയിരുന്ന് കണ്ണീർവാർക്കുകയും കിനാവുകാണുകയും ചെയ്യുന്നവരും,റേഡിയോ ചെവിയിൽ വെച്ച് അടിപൊളിപ്പാട്ടും കൊച്ചുവർത്തമാനവും കേട്ടുകൊണ്ടിരിക്കുകയും,സദാ മൊബൈലിൽ സൊറപറയുകയും എസ്.എം.എസ് അയച്ചും വായിച്ചും രസം പിടിക്കുകയും ചെയ്യുന്നവരും എന്തുകൊണ്ടാണു ഇത്തരം വാർത്തകൾ അറിയാതെ പോകുന്നത്?അതിനു ഇങ്ങനെയൊരു പഴഞ്ചൊല്ല് പറഞ്ഞാലേ കൃത്യമായ ഉത്തരം കണ്ടെത്താനാകൂ.’ഉറങ്ങുന്നവരെ ഉണർത്താം.പക്ഷേ,ഉറക്കം നടിക്കുന്നവരെ ഉണർത്താനാകില്ല”.

ദിനപത്രങ്ങൾ ഈ വാർത്തകളൊക്കെ അകപ്പേജുകളിൽ അപ്രധാനമായിട്ടാണെങ്കിലും നൽകുന്നുണ്ടു.ആകാശവാണിയും ദൂരദർശനും ഇത്തരം വികസനോന്മുഖവാർത്തകൾക്ക് പണ്ടു മുതൽക്കേ അർഹമായ പ്രാധാന്യം നൽകിപ്പോരുന്നുണ്ടു.പക്ഷേ മറ്റ് മാദ്ധ്യമങ്ങൾ,പ്രത്യേകിച്ച് സ്വകാര്യ ടെലിവിഷൻ ചാനലുകൾ,എല്ലാ സാമൂഹികപ്രതിബദ്ധതയും,മാദ്ധ്യമധർമ്മവും വിസ്മരിച്ച് വികസനവാർത്തകൾ ചവറ്റുകുട്ടയിൽ തള്ളുകയാണു.വൈകുംനേരങ്ങളിൽ കേരളീയരിൽ ബഹുഭൂരിപക്ഷവും ഈ ടി.വി ചാനലുകൾക്കു മുന്നിൽ ചടഞ്ഞിരുപ്പാണു.മെഗാഷോകളും,കണ്ണീർ സീരിയലുകളും,റിയാലിറ്റി ഷോകളും,‘ബ്ലാ,ബ്ലാ’കളുമാണു ഇവയുടെ വിഭവങ്ങൾ.അവ വാരിവലിച്ച് കേറ്റി അജീർണ്ണം പിടിച്ചുകഴിയുന്നവരാണു ഭൂരിപക്ഷം പേരും.
വാർത്തകളോ വാർത്താധിഷ്ടിതപരിപാടികളൊ ഇടയ്ക്ക് വരുമ്പോൾ ,സിനിമാതീയറ്ററിലെ ഇന്റർവൽ പോലെ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും,ചായയും പലഹാരവും കഴിക്കാനും പുറത്തേക്കിറങ്ങുന്നതാണു ശീലം.ഇവർക്ക് കഷ്ടിച്ച് തങ്ങളുടെ എം.എൽ.എയുടേയോ എം.പിയുടേയോ ഏതാനും മന്ത്രിമാരുടെയോ പേരു അറിയാമായിരിക്കും.അതിൽ ഒതുങ്ങുന്നു,ഇവരുടെ ലോകവിജ്ഞാനം.പക്ഷെ ,ഇവരെല്ലാം ഒരുകാര്യത്തിൽ സർവവിജ്ഞാനകോശങ്ങളാണു-വാക്കിങ്ങ് എൻസൈക്ലോപീഡിയ.സിനിമയിലെ ഏത് മൂന്നാംകിട നടന്റേയോ നടിയുടേയോ അടുക്കള വിശേഷങ്ങൾ വരെ ഏത് ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ചോദിച്ചാലും കിളി-കിളി പോലെ പറയും.ഓണത്തിനും,റംസാനും,നബിദിനത്തിനും,ക്രിസ്മസിനുമെല്ലാം ഈ ടെലിവിഷൻ ചാനലുകൾ വിളമ്പുന്നത് സിനിമ-സിനിമ മാത്രം.എല്ലാ വിശേഷാവസരങ്ങളിലും അതിഥികളായി എത്തി ചപ്പ്-ചവർവിശേഷം പങ്കുവെക്കുന്നവർ സിനിമാക്കാർ മാത്രം.ഇവരുടെ കൂതറവർത്തമാനങ്ങളാൽ മലീമസമാണു നമ്മുടെ ഗൃഹസദസുകൾ.അമ്മമാർ ഈ വിഷം കുട്ടികളിലൂടെ പിന്തലമുറകളിലേക്കും പകരുന്നു.
നോക്കുക- നമ്മുടെ കുട്ടികളിൽ ദിവസവും പത്രങ്ങളുടെ തലവാചകങ്ങളെങ്കിലും വായിക്കുന്നവർ എത്രപേരുണ്ട്?നിർബന്ധിച്ചാൽ അവർ സ്പോർട്ട്സ് പേജ് മറിച്ചു നോക്കിയിട്ട് പത്രം ദൂരേക്കെറിയും.സി.ബി.എസ്.ഇ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സാമൂഹികബോധം ഇക്കാരണത്താൽ പരിതാപകരമാണു.അവർക്ക് കേരളീയ ജീവിതത്തെ മാറ്റിമറിച്ച മത-സാമൂഹിക-രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ഒന്നുമറിയില്ല.നമ്മുടെ ചരിത്രത്തേയോ സംസ്കൃതിയേയോ,പൈതൃകത്തയോ കുറിച്ച് തികച്ചും അജ്ഞരാണവർ.’സ്വന്തം കാര്യം സിന്ദാബാദ്’എന്നതാണു അവരുടെ ആപ്തവാക്യം.മറ്റുള്ളവരോടു ദയയും കാരുണ്യവും സഹാനുഭൂതിയുമൊന്നും അവർക്കുണ്ടാകില്ല.അപകടകരമായ അരാഷ്ട്രീയവത്കരണമാണു അവർക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
മണ്ണിന്റെ മണമുള്ള നമ്മുടെ സാഹിത്യം അവർക്ക് അജ്ഞാതമാണു.ഇവിടുത്തെ സാമൂഹികബന്ധങ്ങളെക്കുറിച്ചോ അതിലുണ്ടായ പരിണാമങ്ങളെക്കുറിച്ചോ ഒന്നുമറിയാത്ത ഒരു തലമുറക്കു മുന്നിൽ എം.ടിയുടേയും,ബഷീറിന്റേയും,ഉറൂബിന്റേയും മഹദ്കൃതികളൊന്നും നിലനിൽക്കുകയില്ല.അടിപൊളി ജീവിതം നയിക്കുന്ന അവരോട് ആരാണു പറഞ്ഞുകൊടുക്കുക-നിങ്ങൾക്ക് ഐസ്ക്രീമും,പിസയും,ഷേക്കും,ക്രീമും,പുഡിങ്ങും,ജ്യൂസുമൊക്കെ ഉണ്ടാക്കാനുള്ള പാലും പഴവും വെജിറ്റബിൾസുമൊക്കെ ഉല്പാദിപ്പിക്കാൻ വേണ്ടി നേരം പര-പരാ വെളുക്കുമ്പോൾ എണീറ്റ് കാലിത്തൊഴുത്തിലും,പറമ്പിലും പാടത്തും എല്ലുമുറിയെ പണിയെടുക്കുന്ന വലിയൊരു ജനസമൂഹം തങ്ങളുടെ ചുറ്റുമുണ്ടെന്നു?നിങ്ങളുടെ ജീവിതം ദുർഗന്ധപൂരിതമാകാതിരിക്കാനും സുന്ദരസുരഭിലമാക്കാനും വേണ്ടി തോട്ടിപ്പണി ചെയ്യുന്ന ലക്ഷക്കണക്കിനു കുടുംബശ്രീ വനിതകൾ നിങ്ങളൂടെ പിന്നാമ്പുറത്തു തന്നെ ജീവിതം തള്ളി നീക്കുന്നുണ്ടെന്ന്? ബഹുഭൂരിപക്ഷം വരുന്ന ഈ ജനവിഭാഗങ്ങളുടെ ദൈനംദിന ജീവിതത്തിനുപകരിക്കുന്ന ഒരൊറ്റക്കാര്യവും സ്വകാര്യചാനലുകളുടേയോ,എഫ്.എം റേഡിയോ നിലയങ്ങളുടേയോ ഒരു പരിപാടിയിലും വരാത്തതെന്തെന്ന് ആരെങ്കിലും ഇന്നേവരെ ചോദിച്ചിട്ടുണ്ടോ?അവർക്കുവേണ്ടിയുള്ള വിജ്ഞാനവ്യാപനം എന്തേ ഈ മാദ്ധ്യമങ്ങളൊന്നും ഏറ്റെടുക്കാത്തത്? നമ്മളെ പാലും പഴവും ചോറും തന്ന് ഊട്ടുന്ന കർഷകർക്കുവേണ്ടി എന്തേ ഇവർ ഒരു ശതമാനം സമയം പോലും നീക്കിവെക്കുന്നില്ല? അവിടെയാണു പൊതുജനസേവന പ്രക്ഷേപകർ എന്ന നിലയിൽ ആകാശവാണിയും ദൂരദർശനും പ്രസക്തമാകുന്നത്.അവയൊക്കെ പഴഞ്ചനല്ലേ,ഇക്കാലത്ത് ആരു “വയലും വീടും “പോലുള്ള പരിപാടികൾ കേൾക്കും?എന്ന് പുച്ഛത്തോടെ ചോദിക്കുന്നവരുണ്ടു.അവർ ’പൊട്ടക്കുളങ്ങളിലെ പുളവൻ,ഫണീന്ദ്രന്മാർ” ആകുന്നു എന്നാണു ഉത്തരം.തങ്ങൾ വ്യാപരിക്കുന്ന പരിവൃത്തത്തിലേക്ക് ലോകത്തെ ചുരുക്കുന്ന കടുമണി സുൽ ത്താന്മാരാണവർ. അവരാണു സാക്ഷര അജ്ഞാനികൾ.ഹൈടെക്ക് നിരക്ഷരകുക്ഷികൾ.അവർ ഏതോ മായിക ലോകത്തെ മായാവിഭ്രമങ്ങളിലാണു.അവരൊന്നും അറിയുന്നില്ല.മാദ്ധ്യമപ്രളയത്തിലും അവരിനിയും പൊട്ടരായിത്തന്നെ തുടരും!!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍