ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 13 July 2008

വിശ്വാസം വയറു നിറക്കില്ല,അച്ചന്മാരേ!

'വയറ്റില്‍ നിറഞ്ഞാല്‍ പാത്രത്തിലും നിറയും''

''കൂടുതല്‍ കുട്ടികള്‍ കൂടുതല്‍ സുരക്ഷക്ക്"

-കൂടുതല്‍ കുട്ടികളെ ഉണ്ടാക്കല്‍‍ പരിപാടിക്ക് വിശ്വാസികളെ പ്രേരിപ്പിക്കാനായി തൃശ്ശൂര്‍ അതിരൂപത പുറത്തിരക്കിയ പോസ്റ്ററില്‍ കണ്ടതാണിത്‍!

കേരളത്തിലെ തങ്ങളുടെ ആള്‍ക്കാര്‍ കുറഞ്ഞുവരുന്നത് കാരണം നിയമസഭാമണ്ഡലങ്ങള്‍ കുറയുന്നു.ഇനി ലോക് സഭാമണ്ഡലങ്ങളും കൂടി കുറഞ്ഞാലോ?

മലപ്പുറത്താണങ്കില്‍ ജനം പെരുകുന്നത് കാരണം ‘മറ്റവര്‍ക്കു‘ വോട്ടും സീറ്റും കൂടുന്നു.ഇങ്ങനെപോയാല്‍‍ മറ്റവര്‍ എല്ലാം അടിച്ചുമാറ്റുമോ..!ദൈവരാജ്യം കൈവിട്ടു പോകുമോ! ഈ ആശങ്കയില്‍ നിന്നാണു കൂടുതല്‍ കുട്ടികളെ പെറ്റുകൂട്ടാന്‍ കുഞ്ഞാടുകളോട് സഭ ആവശ്യപ്പെടുന്നത്.

ഇതു ഇന്ത്യപ്പോലുള്ള ഒരു വികസ്വരരാജ്യത്തിന്റെ ഉച്ചിയില്‍ ആണിക്കല്ലടിക്കാനുള്ള ശ്രമമാണു.ജനസംഖ്യാപ്പെരുപ്പം കാരണം വീര്‍പ്പുമുട്ടിയിരുന്ന കേരളത്തില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടോളം നീണ്ടു നിന്ന അക്ഷീണ പ്രചാരണപ്രവര്‍ത്തനത്തിന്റെ ഫലമായി നേടിയ സര്‍വ്വ പുരോഗതിയേയും തകര്‍ക്കാനുള്ള ഏറ്റവും അപകടകരവും പ്രതിലോമകരവുമായ നീക്കമാണു ഒരു വിഭാഗം കൃസ്ത്യന്‍ സഭക്കാര്‍ വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ നടത്തുന്നത്.തങ്ങളുടെ മതവിഭാഗത്തിലേക്കു മാത്രം സമൂഹത്തെ ചുരുക്കുന്ന,മറ്റുള്ളവരെ ശത്രുക്കളായി കാണുന്ന മതാന്ധര്‍ക്കു മാത്രമേ ഇങ്ങനെ ഒരു ഭ്രാന്തന്‍ കര്‍മ്മപദ്ധതിക്ക് രൂപം നല്‍കാന്‍ കഴിയൂ.

മലപ്പുറം ജില്ലയില്‍ ജനസംഖ്യാപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിനു കാരണവും മതപരം തന്നെ.കുടുംബാസൂത്രണ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് ചെകുത്താന്റെ‍ ശൈതിയാണെന്ന് ഇപ്പോഴും അവരെ പഠിപ്പിക്കുന്നവരുണ്ടു.തങ്ങളുടെ വോട്ടുബാങ്കിന്റെ വലുപ്പം കൂട്ടാന്‍ ചിലര്‍ ഇതിനെ കൈയ്യയച്ച് പ്രോല്‍‍സാഹിപ്പിക്കുന്നു.കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ മലപ്പുറത്തെ കുടുംബാസൂത്രണപ്രവര്‍ത്തനങ്ങള്‍ ഏതാണ്ടു നിലച്ച മട്ടാണു.സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് അടിയന്തിരമായി അവിടുത്തെ രാഷ്ട്രീയ-മത സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ത്ത് ,പുതിയ പ്രചാരണ-അവബോധ പരിപാടികള്‍‍ ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണു.

ശൈശവവിവാഹവും അവിടെ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നുണ്ടു.പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനും ഇതില്‍ ഇടപെടാതിരിക്കാനാകില്ല.കേരളത്തിലെ ഏറ്റവുമധികം മാധ്യമങ്ങളുള്ള ജനവിഭാഗമാണു മുസ്ലീംങ്ങള്‍-4 ദിനപത്രങ്ങളും ഒരു ടെലിവിഷന്‍ ചാനലും സ്വന്തമായുള്ള,വിവര-സാങ്കേതകരരംഗത്തു ഏറ്റവും കൂടുതല്‍ വിദഗ്ദരുള്ള ഒരു ജനസമൂഹം ജനസംഖ്യാവിസ്ഫോടനത്തില്‍ നട്ടം തിരിയുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തേണ്ടത് അവര്‍ക്കിടയിലെ ബുദ്ധിജീവികളും നിഷ്പക്ഷമതികളുമാണു.അവരതിനു മുന്‍ കൈ എടുക്കട്ടെ.

ഇല്ലെങ്കില്‍ കേരള കാത്തലിക് ബിഷപ്പ്സ് കൌണ്‍സില്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കാന്‍ മുന്നിട്ടിറങ്ങിയതു പോലെ സംഘ പരിവാറുകാരടക്കമുള്ള ഹിന്ദുത്വതീവ്രവാദികളും രംഗത്തെത്തും.നാലു വര്‍ഷം മുന്‍പ് ‍മലപ്പുറത്തെ തിരുനാവായയില്‍ പി.പരമേശ്വരന്‍‍ എന്ന ഹൈന്ദവരുടെ താത്ത്വികാചാര്യന്‍ സര്‍വ്വ ഹിന്ദുക്കളോടും കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ച് ഹൈന്ദവരുടെ എണ്ണം കൂട്ടാന്‍ ആഹ്വാനം ചെയ്തിരുന്നതാണു.പക്ഷേ ഇതു കേട്ട് ഒരു കടുത്ത ഹിന്ദുത്വവാദി പോലും കര്‍മ്മനിരതനായതായി അറിയില്ല.എന്തു കൊണ്ടെന്നാല്‍ അതിനൊരു കര്‍മ്മപദ്ധതിയുടെ പിന്‍ബലം ഉണ്ടായിരുന്നില്ല.അന്നു മണ്ഡലം‍പുനര്‍നിര്‍ണ്ണയിച്ചതിന്റെ വാര്‍ത്ത വന്നിരുന്നില്ല.
പക്ഷേ ഇന്ന് അതല്ലല്ലോ സ്ഥിതി?കത്തോലിക്ക സഭ വിശ്വാസികളെ പെറ്റുകൂട്ടാന്‍ കുഞ്ഞാടുകള്‍ക്കു പ്രലോഭനങ്ങള്‍‍ വെച്ചു നീട്ടുമ്പോള്‍ അവര്‍ ചുമ്മാതിരിക്കുമോ?
കേരളം സമുദായികാസ്വാസ്ഥ്യത്തിന്റെ അശാന്ത ദിനങ്ങളിലേക്കാണു നീങ്ങുന്നത്.ഇതു തീ കൊണ്ടുള്ള കളിയാണു.

കൌമാരത്തിലേ തന്നെ കുടുംബവുമായുള്ള ബന്ധം വിട്ട് അവിവാഹിതപൌരോഹിത്യം നയിക്കുന്ന കത്തോലിക്കാപുരോഹിതര്‍ക്ക്‍ കുടുംബ ജീവിതത്തിന്റെ കെട്ടുപാടുകളെക്കുറിച്ച് എന്തറിയാം?സഭക്ക് ആളുകളെ കൂട്ടാനായി മാത്രം കുഞ്ഞാടുകളോട് പെറ്റു കൂട്ടാന്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് സാമൂഹികബോധം തീരെയില്ല.അതാണു ഡോ.ഡി.ബാബുപോള്‍ മാധ്യമത്തിലിലെഴുതിയ ലേഖനത്തില്‍ നിരീക്ഷിച്ചത്.സമൂഹത്തിനും കാലത്തിനും നേരെ പുറം തിരിഞ്ഞു നിന്നാല്‍ പോപ്പിന്റെ നാട്ടിലേയും ബ്രിട്ടനിലേയും മറ്റും ദുരവസ്ഥയാകും സഭക്കുണ്ടാകുക എന്നു അദ്ദേഹം‍ മുന്നറിയിപ്പു നല്‍കുന്നുണ്ടു.അവിടെ വിശ്വാസികള്‍ ‍പള്ളികകളെ ഉപേക്ഷിച്ചത് കാരണം അവ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നു.അച്ചന്മാരേയും കന്യാസ്ട്രീകളേയും കിട്ടാനുമില്ല!

സഭാനേതൃത്വത്തിനു വെളിവില്ലെങ്കിലും ജീവിതപ്രാരാബ്ധംകാരണം നട്ടം തിരിയുന്ന സാധാരണക്കാരും,വിദ്യാസമ്പന്നരായഇടത്തരക്കാരുമടങ്ങിയ മഹാഭൂരിപക്ഷം കത്തോലിക്കാവിശ്വാസികളും ഈ ആഹ്വാനത്തിനുവിലകല്‍പ്പിക്കുകയില്ല.അച്ഛന്മാരാകാത്ത അച്ചന്മാരുടെ കുര്‍ബാനപ്രസംഗം കേട്ട് അവര്‍ വീടുനിറയെ പിള്ളേരെ ഉണ്ടാക്കാനിറങ്ങുമോ?
വിശ്വാസം കുഞ്ഞാടുകളുടെ വയറു നിറക്കില്ല,അച്ചന്മാരേ!

15 comments:

ടോട്ടോചാന്‍ said...

കൊള്ളാം.. ഭൂമിയുടെ സന്തുലനാവസ്ഥ അല്ലെങ്കില്‍ തന്നെ പ്രശ്നമായിക്കൊണ്ടിരിക്കുകയായിരുന്നു.
ഇപ്പോഴിതാ കൂടുതല്‍ മക്കള്‍ക്ക് ജന്മം നല്‍കണമെന്ന ആഹ്വാനവും.
ഭാരതത്തിന്‍റെ ജനസംഖ്യാനിയന്ത്രണ നയങ്ങള്‍ക്ക് എതിരാണ് ഈ ആഹ്വാനം.


ഇതൊരു നിസ്സാര കാര്യമല്ല.
ലോക ജനസംഖ്യ ഇപ്പോള്‍ ൬674,746,215 ആണ്.
667 കോടി..!!
നമ്മുടെ ഭൂമി ഇത് താങ്ങില്ല ..

ഇതില്‍ 114 കോടി ഭാരതത്തിലും..!!
ലോകത്തെ ആറു പേരില്‍ ഒരാള്‍ ഇന്ത്യാക്കാരി/ഇന്ത്യാക്കാരന്‍ ആണെന്ന് ചുരുക്കം!!
ഭാരതത്തേക്കാള്‍ 3 ഇരട്ടി വലിപ്പമുള്ള അമേരിക്കയിലെ ജനസംഖ്യ 30 കോടി മാത്രമാണെന്ന് ഓര്‍ത്താല്‍ നന്ന്.
(കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ സന്ദര്‍ശിക്കുക)
(െഞട്ടിപ്പിക്കുന്ന വിവരങ്ങള്‍ക്കായി ഇതും നോക്കാം)
(ഇതും..)


"നാം ഒന്ന് നമുക്കൊന്ന് അതാണ് ഇനി വേണ്ടത്."

അല്ലെങ്കില്‍ നാം ഒന്ന് നമുക്ക് കുട്ടികള്‍ വേണ്ട എന്നെങ്കിലും തീരുമാനിക്കേണ്ടിയിരിക്കുന്നു.

എത്രയോ കുട്ടികള്‍ അനാഥാലയങ്ങളില്‍ വളരുന്നു.
അവരില്‍ ഒരാളെ വീതം ദത്തെടുക്കൂ...
കഴിവുള്ളവരോട് അങ്ങിനെ ചെയ്യാന്‍ പറയൂ...
കുഞ്ഞാടുകളോട് അങ്ങിനെയാണ് ആഹ്വാനം ചെയ്തിരുന്നതെങ്കില്‍ എത്ര ഭേദം..!
എന്നാല്‍ ഇതിപ്പോള്‍ ഭൂമിയെ നശിപ്പിക്കാന്‍ തന്നെ ഇറങ്ങിയ പോലെ ആയി....
അനാഥരെ സനാഥരാക്കാനുള്ള തന്‍റേടമെങ്കിലും കാണിക്കൂ...

പ്രവീണ്‍ ചമ്പക്കര said...

കര്‍ത്താവേ ഈ നേത്രത്വം പരയുന്നത് എന്തെന്നു ഇവര്‍ അറിയുന്നില്ല, ഇവരോട് പൊറുക്കേണമേ..
പിന്നെ പി പരമേശ്വരന്‍ പറഞ്ഞിട്ട് ഒറ്റ ഹിന്ദുവും കേട്ടില്ല. അത് പരമേശ്വരന്‍ അല്ല ഹിന്ദു ശ്രിഷ്ടാവ് എന്നു വിശ്വസിക്കുന്ന സാക്ഷാല്‍ ബ്രന്മാവു വന്നു പറഞ്ഞാലും ഒട്ടു കേള്‍ക്കുകയും ഇല്ല. എന്നാല്‍ മറ്റുള്ളവര്‍ പറഞ്ഞാല്‍ കുറെ പേരങ്കിലും കേള്‍ക്കും. അതാണല്ലൊ അവരുടെയൊക്കെ വിജയവും നിലനില്‍പ്പും

പാമരന്‍ said...

എന്തൊരു കാലം!

Sree said...

Good observations in the present context.These utterences of communal leaders will have defnite adverse effect in kerala society.They think all are fools.
Hats off to for writing a very good social issue.

Unknown said...

കല്യാണം കഴിക്കാത്ത,കുടുംബം പുലര്‍ത്താത്ത ഈ അച്ചന്മാരുടെ ഗീര്‍വാണങ്ങള്‍ കേട്ട് പിള്ളേരെ ഉണ്ടാക്കാണ്‍ എത്ര കുഞ്ഞാടുകള്‍ വരും?ആദ്യം ഇവരെ കൊണ്ടെ കെട്ടിക്കട്ടെ. നാട്ടില്‍ സമാധാനമുണ്ടാകും;സഭക്കു ആളെ കിട്ടുകയും ചെയ്യും.അതിനു സഭ അനുവദിക്കാത്തിടത്തോളം കാലം മൈനത്തെരുവിയും,സെന്റ് പയസ്സുംആവര്‍ത്തിച്ചുകൊണ്ടിരിക്കും.ഒളിച്ചും പാത്തും കന്യാസ്ത്രീമഠങ്ങളില്‍ പോയിട്ട് സുവിശേഷം പ്രസംഗിക്കുന്ന ഇവരെ ആരു നന്നാക്കും ,എന്റെ കര്‍ത്താവേ?!

ഡി .പ്രദീപ് കുമാർ said...

Edukeralam-ലിങ്കുകള്‍ അയച്ചു തന്നതിനു നന്ദി.ഇനി ഈ വിഷയത്തെക്കുറിച്ച് പഠനപ്രബന്ധം എഴുതണമെങ്കിലും ഈ ലിങ്കുകളീലൂടെ കയറിപ്പോയാല്‍ മതിയെല്ലൊ.സത്യത്തില്‍ ബ്ലോഗിന്റെ ശക്തിയും സാദ്ധ്യതകളും എത്രമാത്രം വലുതാണു‍!

പിന്നെ,വിഷയം മതപരമാണെന്നു പേടിച്ചിട്ടാകാം നമ്മുടെ കൊലകൊമ്പന്മാരായ ബ്ലോഗറ്മാരൊന്നും വാ തുറക്കാത്തത്..മൌനം വിദ്വാനു ഭൂഷണം!

പ്രവീണ്‍ ചമ്പക്കര said...

പ്രദീപ് കുമാറെ, മതപരം എന്നു പേടിച്ചല്ല, ഹിന്ദുമതം അല്ലാത്ത ഒരു മതത്തെകുറിച്ചുള്ളതിനാലാണ്. മറിച്ചായിരുന്നേല്‍ ബ്ലൊഗ്ലോകത്തെ എല്ലാ ബുജികളും, എല്ലാ തലതൊട്ടപ്പന്മാരും വന്നു കമന്റിയേനെ. ഇതു ഇപ്പം ഹിന്ദു വര്‍ഗ്ഗീയതയായെ കണുന്നുള്ളു.

poor-me/പാവം-ഞാന്‍ said...

message has to comwe from within the community.This has nothing to do with relegion .if so muslims of cochin ,rubber belt and appiyoor might have not applied sudden brk like their hindu christian brothers since late sixties.now gen next malabarians when they reach the age(?) of multiplication they may go for v-1 ours -1 .For every upward trend there is a downward trend .When thats the qstn?.Scores of muslim organisations in malabar have to take a step to enlighten the ppl. Its the time at least the foreplay for the forward movement!
.Thanx DPji for the food for thought.

Prakash : പ്രകാശ്‌ said...

കൊള്ളാം പ്രദീപ് ലേഖനം കൊള്ളാം ...സത്യം താങ്കള്‍ തുറന്നു എഴുതിയിരിക്കുന്നു ...

jp said...

‘യേശുവിലാണെന്‍ വിശ്വാസം..കീശയിലാണെന്‍ ആശ്വാസം !’-
കേരളത്തിലെ ക്രൈസ്തവസഭാ നേതൃത്വം ക്രിസ്തുവിനെ വിട്ടിട്ട് നാളൊത്തിരിയായി. വൈദികര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അസാന്മാര്‍ഗ്ഗിക നടപടികള്‍, നേതൃത്വത്തിന്റെ ഒത്താശയോടെ നടക്കുന്ന വിദ്യാഭ്യാസക്കച്ചവടങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങളുക്കടെ പേരില്‍ നടക്കുന്ന അഴിമതികളിള്‍ ഇതില്‍ നിന്നൊക്കെ ശ്രദ്ധ തിരിയ്ക്കാനുള്ള ഒരു ആഹ്വാനം..അത്രയേയുള്ളു.
വിവരമുള്ള വിശ്വാസികള്‍ പോസ്റ്റര്‍ കണ്ടിട്ട് ഉടനേ അതു നിറവേറ്റാനായി ഏതായാലും വീട്ടിലേക്ക് ഓടുമെന്നു തോന്നുന്നില്ല.

അശോക് കർത്താ said...

വിശ്വാസത്തിന്റെ പ്രശ്നത്തിനപ്പുറം മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ജനസംഖ്യാപെരുപ്പം എന്നൊന്ന് ഇന്നില്ല. നമ്മുടെ കാനേഷുമാരിക്കണക്കുകള്‍ കൃത്യമാണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? നമ്മുടെ സര്‍ക്കാരുദ്യോഗസ്ഥന്മാരും അദ്ധ്യാപകരും അല്ലെ അതെടുത്തത്. ജില്ലാക്കളക്റ്റര്‍ കണ്ണുരുട്ടിയതിനനുസരിച്ച് ഒരു സംഗതി ഉണ്ടാക്കിക്കൊടുക്കും. മുഖ്യമായും പ്ലാനിണ്‍ഗിനു അടിസ്ഥാനമാക്കാനാണു ഇത് ഉപയോഗിക്കുന്നത്. കൂടുതല്‍ തുക വെട്ടിക്കണമെങ്കില്‍ കൂടുതല്‍ ജനസംഖ്യവേണം. അങ്ങനെ വീര്‍ത്ത് പോയ ഒരു കണക്കാണു നമ്മുടെ മുന്നില്‍ ഉള്ളത്. അതിനെ കത്തനാന്മാര്‍ യാതാര്‍ത്ഥ്യബോധത്തോടെ കാണാന്‍ തുടങ്ങി. അല്ലെങ്കില്‍ സായിപ്പ് ഈ കള്ളക്കളി കണ്ടുപിടിച്ചു. ഇനി കാശുതരണമെങ്കില്‍ അതിനനുസരിച്ചുള്ള എണ്ണം പ്രജവേണമെന്ന് അവര്‍ വാശിപിടിച്ചു കാണും. അല്ലാതെ അച്ചന്മാരു പിള്ളെരെ ഒഅണ്ടാക്കാന്‍ അപ്രയുമോ?
NB: പുന്നമൂട് വാര്‍ഡിലെ കാനേഷുമാരി ഷീറ്റ് വാങ്ങി അതില്‍ രേഖപ്പെടുത്തിയിരിക്കുന്നതും യഥാര്‍ത്ഥജനസംഖ്യയുമായി ഒത്തുനോക്കുക.

chithrakaran ചിത്രകാരന്‍ said...

ഈ വിഷയത്തില്‍ ചിത്രകാരന്റെ കാഴ്ച്ചപ്പാട് നിസ്സാരം ബ്ലോഗില്‍ പറഞ്ഞിരിക്കുന്നു.കുഞ്ഞാടുകള്‍ക്കായ്യി സഭയുടെ പ്രജനന പ്രവര്‍ത്തനം
ഇവിടെ.
വര്‍ഗ്ഗീയമായ ദേശദ്രോഹ പ്രവര്‍ത്തനം നടത്തുന്നതിന്റെ പേരില്‍ ഈ പ്രസ്തവനകളും,പ്രചരണവും നടത്തുന്നവരെ ജയ്ലിലിടേണ്ടതാണ്. അത്രക്കൊന്നും നമ്മുടെ ജനാധിപത്യം വളര്‍ന്നിട്ടില്ലാത്തതിനാല്‍ വിശ്വാസികള്‍ തന്നെ ഇവരെ കൈകാര്യം ചെയ്യേണ്ടി വരും. കന്യാസ്ത്രീ ആശ്മങ്ങള്‍ കേന്ദ്രീകരിച്ച് നസ്രാണി പ്രജനന ശാലകള്‍ തുടങ്ങുന്നതായിരിക്കും കൂടുതല്‍ സൌകര്യം.അച്ചന്മ്മാര്‍ക്ക് സ്ത്രീപീഡനവും,കൊലപാതകവും,നടത്താതെ മാന്യരായി നടക്കാന്‍ ഈ സംവിധാനം കാരണമാകും. കൂടാതെ മാര്‍പ്പാപ്പക്ക് കൂടെക്കൂടേ അച്ചന്മാര്‍ നടത്തുന്ന ബാല പീഡനത്തിന് ലോകത്തോട് മാപ്പ് പറയുന്ന പതിവും ഒഴിവാക്കാനാകും.

അനില്‍@ബ്ലോഗ് // anil said...

ഇന്ത്യാ മഹാരാജ്യത്തിന്റെ വ്യവസ്ഥകള്‍ക്കു നേരെ ആര്‍ക്കും കൊഞ്ഞനം കാണിക്കാം. ന്യൂനപക്ഷമായാല്‍ പിന്നെ എന്തും അവാമല്ലൊ.
ഈ അച്ചന്മാര്‍ പറയുന്നതെത്രപെര്‍ അനുസരിക്കും , എത്ര ശതമാനം പ്രായൊഗികതയുണ്ടതില്‍ എന്നുള്ളതു രണ്ടാമത്തെ കാര്യം.
പ്ലസ് റ്റു പ്രവേശനത്തിനു നക്കപ്പിച്ച പൈസ ഫൊം വിലയായും , പിന്നെ പിന്‍വാതില്‍ ടിക്കറ്റിനുള്ള പതിനായിരങ്ങളും നഷ്ടമായതിനു വിലപിക്കുന്ന ഭിഷക്കാരാണു നാലു കുട്ടികളെയ്ണ്ടാക്കുന്ന കുട്ടികള്‍ക്കു സഹായം ചെയ്യാന്‍ പുറപ്പെട്ടിരിക്കുന്നതു.
ഒരു കൊചു പൊസ്റ്റ് ഞാനും ഇട്ടിട്ടുണ്ടു കെട്ടൊ.

അരുണ്‍കുമാര്‍ | Arunkumar said...

ഒന്നുള്ളവര്‍ ഭരിക്കും... മറ്റുള്ളവര്‍ ഭരിക്കപ്പെടും... ഒന്നും കാണാതെ ഒരു സമൂത്തെ മുഴുവന്‍ എങ്ങനെ തീറ്റിപോറ്റും???

ഡി .പ്രദീപ് കുമാർ said...

പാവം ഞാന്‍ പറഞ്ഞപോലെ ഒരു മുന്നേറ്റം കൃസ്തീയസഭയില്‍ അടുത്തിടെ ഉണ്ടായിട്ടുണ്ടു.വിവാഹിത പൌരോഹിത്യം അനുവദിക്കണമെന്നാവശ്യ്യപ്പെട്ടു കൊച്ചിയില്‍ രൂപം കൊണ്ട വിശ്വാസികളുടെ സമിതി പുറത്തിറക്കിയ പ്രസ്താവനയില്‍ എ,ഡി 800വരെ സഭ വിവാഹിത പൌരോഹിത്യം അനുവദിച്ചിരുന്നതായി ചൂണ്ടികാട്ടിയിട്ടുണ്ടു.കുട്ടികള്‍ക്കെതിരെ പുരോഹിതര്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍ക്ക് പോപ്പ് ആസ്ട്രേലിയന്‍ ജനതയോടു മാപ്പു പറഞ്ഞത് ഈ അവസരത്തില്‍ കൂട്ടിവായിക്കേണ്ടതാണു.കേരളത്തില്‍ അഭയക്കേസു വരെ നീളുന്ന കുറ്റകൃത്യങ്ങളില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പുരോഹിതതരാണു ദൂരവ്യാപകമായപ്രത്യാഘാതങ്ങളുണ്ടാക്കുന്ന കുട്ടികളെ സൃഷ്ടിക്കല്‍ പരിപാടിക്കു അഹ്വാനം ചെയ്യുന്നത്.ഇത് കുടുംബങ്ങളെ തകര്‍ക്കും..അരാജകത്വമുണ്ടാക്കും.ജെ.പി പറഞ്ഞപോലെ കീശയില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ അപ്പോള്‍ കൈമലര്‍ത്തും.ചുവന്ന തെരുവില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം പേര്‍ പട്ടിണി കാരണമാണു അവിടേക്ക് എത്തപ്പെടുന്നത്.തിരു വസ്ത്രമണിഞ്ഞ കാമാര്‍ത്തരുടെ കൈകളിലേക്കും അവരെത്തും.
ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല.ഇവരോടു പൊറുക്കേണമേ!അമേന്‍!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍