ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 11 November 2008

കപട മതേതരവാദികള്‍ സമക്ഷം...

ഈ.എം എസ്സും പിണറായിയും വ്യാജ മതേതരവാദികളാണെന്ന് സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സ് ലര്‍ ഡോ കെ.എസ് രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഒരു യോഗത്തില്‍ പ്രസ്താവിച്ചത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും.തങ്ങളുടെ മക്കളെ ജാതിയും മതവും നോക്കി വിവാഹം കഴിപ്പിച്ചവരാണീ നേതാക്കള്‍ എന്നതാണു കാരണം.
അതു പറയാന്‍ അര്‍ഹതയുള്ള അപൂര്‍വ്വം ചിലരിലൊരാളാണു‍ ഡോ.രാധാകൃഷ്ണന്‍ .തന്റെ നിലപാടുകള്‍ ജീവിതം കൊണ്ട് പ്രയോഗവത്കരിക്കുകയും,സത്യനിഷ്ടയോടെ ലളിത ജീവിതം നയിക്കുകയും ചെയ്യുന്ന ഒരാള്‍ക്കേ ഇങ്ങനെ വിമര്‍ശിക്കാന്‍ അര്‍ഹതയുള്ളൂ.
ആദര്‍ശങ്ങള്‍ സ്വന്തം വീടിന്റെ ഗേറ്റിനു പുറത്ത് ഇ‍റക്കി വെച്ചിട്ട് കുടുംബത്തിനകത്ത് ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കുന്ന,ജാതിയും ജാതകവും,മുഹൂര്‍ത്തവും,രാശിയും,വാസ്തുവും നോക്കുന്ന,മക്കളെ അങ്ങനെ വളര്‍ത്തുന്ന ദ്വന്ദ്വവ്യക്തിത്വങ്ങളാണു എവിടെയും.ബാലാനന്ദനും,അച്ച്യുതാനന്ദനും,നായനാരുമൊക്കെ ഈ ഗണത്തില്‍ പെടുന്നു.ഭൌതികവാദികളും മതേതരരുമായി നടിക്കുകയും സ്വന്തം കുടുംബത്തെ സര്‍വ്വമതാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും ചേക്കേറാന്‍ വളക്കൂറുള്ള മണ്ണാക്കി ഒരുക്കുകയും ചെയ്യുന്ന മഹാനാട്യക്കാരാണിവര്‍.
സ്വന്തം വംശശുദ്ധിയെക്കുറിച്ചു ആകുലപ്പെടുന്ന ഇവാരാണോ നമ്മുടെ മാതൃകാപുരുഷര്‍?
അടിക്കുറിപ്പ്:ഇതൊക്കെ പറയാന്‍ ഈയുള്ളവനാര്‍?
നാട്ടുകാരെ സമുദ്ധരിക്കാന്‍ ബ്ലോഗിങ്ങുള്‍പ്പെടെയുള്ള സാമൂഹികസേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നതിനിടയിലും സ്വന്തം ജാതിക്കാരെ,ജാതകവും കുലമഹിമയും പത്രാസും( മാത്രം )നോക്കി ശുഭമുഹൂര്‍ത്തത്തില്‍ ആചാരനുഷ്ഠാന വിവാഹം കഴിച്ച് സ്വസ്ഥജീവിതം നയിക്കുന്നവര്‍ കല്ലെറിയാന്‍ വരട്ടെ!

13 comments:

paarppidam said...

സഖാവ് സി. അച്യുതമേനോൻ മാതൃക കാണിച്ചിട്ടുണ്ട് എന്നിവിടെ സൂചിപ്പിക്കട്ടെ.

കുറിപ്പ് നന്നായിരിക്കുന്നു. പുരോഗമന വാദം പറയുന്നവർ മിശ്രവിവാഹത്തിനു തയ്യാറാകുന്നില്ല,പെണ്ണിൽ പൊതിഞ്ഞപെണ്ണിനെ മരുമകളായി സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരും നേതാക്കന്മാരും പുതുമയല്ല.അബ്കാരികളെയും മറ്റു കുത്തക മുതലാളിമാരെയും നാണിപ്പിക്കൂന്ന വിധത്തിൽ സ്റ്റാർ ഹോട്ടലിൽ മന്ത്രി പുത്രന്മാരുടെ വിവാഹ സൽക്കാരം..

നാട്ടുകാർക്ക് ആ‍ാകാമെങ്കിൽ അവർക്ക് ആയിക്കൂടെ എന്ന് ചോദിക്കുന്നവർ ഉണ്ടാകാം പക്ഷെ മറ്റുള്ളവർ ആദർശം നാൽക്കവലയിൽ പ്രസംഗിക്കുകയോ, പത്രങ്ങളിൽ എഴുതുകയോ ചെയ്യുന്നില്ല്ല എന്നത് ഓർക്കുക.

കാഴ്‌ചക്കാരന്‍ said...

ജാതീയതയുടേയും അന്ധവിശ്വാസങ്ങളുടേയും ദൂരാചാരങ്ങളുടേയും മുകളിലൂള്ള, അതിനെ മൂടിവെച്ചുള്ള മുഖംമൂടികളിലൂടെ മാത്രമായിരുന്നില്ല നമ്മുടെ ചില രാഷ്ട്രീയനേതൃത്വങ്ങള്‍ ജനങ്ങളെ വഞ്ചിച്ചത്‌.

-സ്വകാര്യമേഖലയിലുള്ള വിദ്യാഭ്യാസത്തിനെതിരെ പോരടിക്കാന്‍ ആഹ്വാനം നല്‍കി കുഞ്ഞുങ്ങളെ നടുറോഡിലിട്ട്‌ തല്ലിച്ചപ്പോള്‍ നേതാക്കന്‍മാരുടെ മക്കളുടെ പഠനം സ്വകാര്യമേഖലയിലായിരുന്നു.

-ടെലിവിഷനെ വിഡ്ഡിപ്പെട്ടിയാക്കി കളിയാക്കി, കോലാഹലം കൂട്ടി ചില നേതാക്കന്‍മാര്‍. എന്നാല്‍ അവരുടെ മക്കളെയൊക്കെ ചാനലുകളില്‍ കുത്തിക്കയറ്റി, കൂടാതെ പിന്നീട്‌ സ്വന്തമായൊരു ചാനലു തന്നെ തുടങ്ങി. നേതാക്കന്‍മാര്‍ പറയുന്നത്‌ വിശ്വസിച്ച്‌ ഊറ്റം കൊണ്ട സാധാരണക്കാരന്റെ മക്കള്‍ പുതിയ മേഖലകളില്‍ നിന്നെല്ലാം പുറത്തായി.

-കമ്പ്യൂട്ടറിന്റേയും സ്ഥിതി ഇങ്ങിനെ തന്നെ. നാട്ടുപ്രദേശങ്ങളില്‍ ഇടത്തരക്കാരും അദ്ധ്യാപകരുമായുള്ളവരാണ്‌ നേതാക്കളായി ഉയര്‍ന്നു വന്നത്‌. ഇത്തരം കാപട്യങ്ങളുടെ തനിസ്വരൂപങ്ങളായി മാറി ഇവര്‍.
ഇതുകൊണ്ടോക്കെ മാതൃകാപരമായ ജീവിത ദര്‍ശനം ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വം ഇല്ലാതാവുകയും ജനം ചില ജീര്‍ണ്ണതകളെയൊക്കെ ശരിവെക്കുകയുc, സാമാന്യവല്‍ക്കരിക്കുകയും ചെയ്യുന്നു.

-അതിനപ്പുറം ജീവിതത്തില്‍ ത്യാഗവും സത്യസന്ധതയും കാണിച്ചവരൊക്കെ ഇവര്‍ക്ക്‌ പരിഹാസ കഥാപാത്രങ്ങളാണ്‌.

poor-me/പാവം-ഞാന്‍ said...

This is what called marriage of convenience!

Radheyan said...

ജോര്‍ജ് ചടയം മുറി-രാധമ്മ(സ:സി.ഉണ്ണിരാജയുടെ സഹോദരി)
വിവി രാഘവന്‍-സത്യഭാമാ (സ:അച്യുതമേനോന്റെ സഹോദരി)
ബിനോയ് വിശ്വം-ഷൈല ജോര്‍ജ്
ബ്രിട്ടോ-സീനാ ഭാസ്ക്കര്‍
വി.പി ഉണ്ണികൃഷ്ണന്‍-ദേവകി(സിവിക്ക് ചന്ദ്രന്റെ വിഷമം നായരായ ഗോപാലന്‍ മാലയെ സ്വീകരിച്ചില്ല എന്നതായിരുന്നല്ലോ,ഏതായാലും നായരായ ഉണ്ണികൃഷ്ണന്‍ പട്ടികജാതിക്കാരിയായ ദേവകിക്ക് പൂടവ കൊട്ടുത്തപ്പോള്‍ സിവിക്കിന് അല്‍പ്പം ആശ്വാസാമായികാണും)

മേല്‍ പറഞ്ഞ കമ്മ്യൂണിസ്റ്റുകളൊക്കെ മിശ്രവിവാഹിതരാണ്.ലിസ്റ്റ് അപൂ‍ര്‍ണ്ണവുമാണ്.
അങ്ങനെ പാടെ അറ്റു പോയിട്ടില്ല എന്ന് പറയാന്‍ എഴുതിയതാണ്.

ഒര്രു മതേതരവാദിയാണെന്ന് തെളിയിക്കാന്‍ ഇങ്ങനെ എന്തെങ്കിലും ചെയ്യണമെന്ന് കരുതുന്നില്ല.(ഇത്തരം ഒരു ഉദ്യമത്തിന് ഇറങ്ങി പുറപ്പെട്ടതിന്റെ കഥ ഞാന്‍ ആദ്യകാല ബ്ലോഗില്‍ എഴുതിയിട്ടുണ്ട്).

ഒരുകാര്യം സത്യമാണ്.ആദര്‍ശം പലര്‍ക്കും ഒരു മുഖം‌മൂടി മാത്രമാണ്.അത് പ്രയോഗത്തില്‍ വരുത്തി കാണിക്കാ‍ന്‍ പലര്‍ക്കും പ്രയാസമാണ്

N.J Joju said...

ഡോ കെ.എസ് രാധാകൃഷ്ണന് ഇതുപറയാനുള്ള യോഗ്യതയെക്കുറിച്ച് അഭിപ്രായവ്യത്യാസമുണ്ടാകേണ്ട കാര്യമില്ല. പക്ഷേ മക്കളെ മിശ്രവിവാഹത്തിനു നിര്‍ബന്ധിച്ചില്ല എന്നതുകൊണ്ടോ സ്വജാതിയില്‍ നിന്നുള്ള വിവാഹത്തിനെ അനുകൂലിച്ചു എന്നതുകൊണ്ടോ വ്യാജമതേതരവാദി എന്നു വിളിയ്ക്കാനാവുമോ എന്നു സംശയമുണ്ട്.

ജാതി എന്നത് സംസ്കാരം കൂടിയാണ്. നമ്പൂതിരി നായരെക്കാളും നായര് ഈഴവനെക്കാളും സാംസ്കാരികമായി മെച്ചമാണെന്ന അഭിപ്രായം എനിയ്ക്കില്ല. നമ്പൂതിരിയുടെ സംസ്കാരമല്ല നായരുടെ സംസ്കാരം നായരുടെ സംസ്കാരമല്ല ഈഴവരുടേത്. ഇതുമൂന്നുമല്ല ക്രിസ്ത്യാനികളുടേത്. ഇതൊന്നുമല്ല മുസ്ല്ലീ‍മിന്റേത്.
ക്രിസ്ത്യാനികളുടെ ഇടയില്‍ തന്നെ നോക്കുകയാണെങ്കില്‍ റോമന്‍ കത്തോലിയ്ക്കന്റെ സംസ്ക്കാരമല്ല പ്രൊട്ടസ്റ്റന്റുകാരന്റേത്. റോമന്‍ കത്തോലിയ്ക്കരുടെ ഇടയില്‍ തന്നെ നോക്കുകയാണെങ്കില്‍ ലത്തീന്‍ കത്തോലിയ്ക്കന്റെ സംസ്കാരമല്ല സുറിയാനീ കത്തോലിയ്ക്കന്റേത്.
ഇത്രയും പറഞ്ഞത് തലമുറകളിലൂടെ കൈമാറുന്ന സംസ്കാരത്തെക്കുറിച്ച്.

ഇനി ഒരുവന്‍ സ്വയം ആര്‍ജ്ജിയ്ക്കുന്ന സംസ്കാരമുണ്ട്. ചെയ്യുന്ന ജോലികളിലൂടെ, ജീവിയ്ക്കുന്ന ചുറ്റുപാടുകളിലൂടെ.

വിവാഹം എന്നത് ഒരു പൊരുത്തപ്പെടലാണ്. വൈരുദ്ധ്യങ്ങള്‍ കുറഞ്ഞിരുന്നാല്‍ പൊരുത്തപ്പെടാന്‍ എഴുപ്പമായിരിയ്ക്കും. അതുകൊണ്ട് സ്വജാതിയില്‍ നിന്നോ സ്വന്തം മതത്തില്‍ നിന്നോ സ്വന്തം സംസ്ഥാനത്തുനിന്നോ സ്വന്തം രാജ്യത്തുനിന്നോ ഒക്കെ വിവാഹത്തില്‍ ഏര്‍പ്പെടുന്നതിനെ എതിര്‍ക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് ഈ.എം എസ്സും പിണറായിയും അനുചിതമായി ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തൂ എന്ന് എനിയ്ക്ക് അഭിപ്രാ‍യമില്ല.

സ്വജാതിയില്‍ നിന്നുമാത്രമേ വിവാഹം കഴിയ്ക്കാവൂ‍ അല്ലെങ്കില്‍ സ്വന്തം മതത്തില്‍ നിന്നുമാത്രമേ വിവാഹം കഴിയ്ക്കാവൂ അല്ലെങ്കില്‍ മുട്ടുകാലുതല്ലിയൊടിയ്ക്കും എന്നൊക്കെ പറയുമ്പോഴാണ് അവരുടെ നിലപാടുകള്‍ കപടമാണെന്നു പറയേണ്ടി വരുന്നത്. അങ്ങിനെ സംഭവിച്ചതായി തോന്നുന്നില്ല.

കമ്യൂണിസ്റ്റുകാരന്‍ കമ്യീണിസ്റ്റുകാരനുമാത്രമേ തന്റെ മകളെ വിവാഹം ചെയ്തുകൊടുക്കൂ എന്നു ശാഠ്യം പിടിച്ചാലും ഇതേ വിവേചനം തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. അതേ സമയം വൈരുദ്ധ്യങ്ങള്‍ കുറയ്ക്കുവാന്‍ കമ്യൂണിസ്റ്റുകാരന്‍ കമ്യീണിസ്റ്റുകാരനു തന്റെ മകളെ വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ ആഗ്രഹിച്ചാല്‍ അതില്‍ തെറ്റുപറയാനില്ല.

മിശ്രവിവാഹം(ജാതിക്കതീതമായ, മതത്തിനതീ‍തമായ, രാഷ്ട്രീയത്തിനതീതമായ, ഭാഷയ്ക്കതീതമായ, രാജ്യങ്ങള്‍ക്കതീതമായ) പ്രോത്സാഹിപ്പിയ്ക്കപ്പെടേണ്ട ഒന്നല്ല. മിശ്രവിവാ‍ഹം അതിനാല്‍ തന്നെ ശ്രേഷ്ഠമെന്നോ മഹത്തരമെന്നോ പുരോഗമനപരമെന്നോ ഉള്ള അഭിപ്രായം എനിയ്ക്കില്ല. അതേ സമയം ബലപ്രയോഗത്തിലൂടെ അതിനെ നിരുത്സാഹപ്പെടുത്തുന്നതാണ് എതിര്‍ക്കപ്പെടേണ്ടത്.

N.J Joju said...

രാധേയന്റെ ലിസ്റ്റില്‍ കമ്യൂണിസ്റ്റുകാരു കമ്യൂണിസ്റ്റുകാ‍രെ വിവാഹം ചെയ്തതായല്ലേ പറഞ്ഞിരിയ്ക്കുന്നത്. അതു മിശ്രമാവുമോ?

Radheyan said...

കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് അത് മിശ്രമാകില്ല,പക്ഷെ പൊതു സമൂഹത്തിന് അങ്ങനെ ആകണമെന്നില്ലല്ലോ

chithrakaran ചിത്രകാരന്‍ said...

സ്വന്തം ചിന്തകളും,പ്രവര്‍ത്തിയും സത്യസന്ധമാണെന്ന് ജനത്തെ ബോധ്യപ്പെടുത്തേണ്ട ധാര്‍മിക ബാധ്യത പുരോഗമന പ്രസ്ഥാനങ്ങളില്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുണ്ട്.
ആ ധാര്‍മ്മിക ബാധ്യത ഇല്ലെന്നു കരുതുന്നവര്‍ പുരോഗമന പ്രസ്ഥാനങ്ങളിലെ പിന്തിരിപ്പന്മാരോ കള്ളനാണയങ്ങളോ ആണെന്നു മനസ്സിലാക്കപ്പെടുന്നതില്‍ തെറ്റില്ല.

പക്ഷപാതി :: The Defendant said...

agree with NJ Joju's first comment.

ഡി .പ്രദീപ് കുമാർ said...

ജോജുവിനെപ്പോലെയുള്ളവരോട് വേദമോതിയിട്ട് കാര്യമുണ്ടോ?“എന്തായാലും സ്വമതത്തില്‍ നിന്നും സ്വജാതിയില്‍ നിന്നുമേ കെട്ടൂ.അത്രയ്ക്ക് ഹൃദയ വിശാലതയൊന്നുമില്ല.സ്വജീവിതത്തിലും കുടുംബത്തും മറ്റവരെ സ്വീകരിക്കാന്‍ മനസ്സില്ല!’’ എന്നു പച്ചയായി പറഞ്ഞാല്‍ കാര്യം തീര്‍ന്നു.അത്രയ്ക്കെങ്കിലും സത്യസന്ധത കാട്ടുന്നവരെ എനിക്കിഷ്ടമാണു.അതിനു ത്രാണിയില്ലാത്തവര്‍ ഇങ്ങനെ പലതും പറയും.ഒപ്പം എല്ലാ മതങ്ങളുടേയും സാരാംശം ഒന്നാണെന്നും നാമെല്ലാം ദൈവമക്കളാണെന്നും മഹദ്വചനങ്ങള്‍ ഉരുവിട്ടേക്കരുത്.
ഇടതുപക്ഷക്കാരില്‍ അച്ച്യുതമേനോന്‍ മുതല്‍ ബിനോയ് വിശ്വം വരെയുള്ള സി.പി.ഐ നേതാക്കളും കെ.വേണുവിനെപ്പോലെ മുന്‍ നെക്സലൈറ്റുകാരും മാത്രമാണു ഇക്കാര്യത്തില്‍ മാത്രമല്ല ലളിതജീവിതത്തിലും മാതൃക കാട്ടിയിട്ടുള്ളതു.അവരുടെ വംശം അന്യം നില്‍ക്കുകയാണു,രാധേയന്‍.

N.J Joju said...

താങ്കളുടെ ചിന്താഗതിയില്‍ മതവും ജാതിയും മാത്രമാണ് മതിലുകള്‍ തീര്‍ക്കുന്നത് അല്ലേ. അവിടെയാണു പ്രശ്നവും. ഒരു തരം കോം‌പ്ലക്സില്‍ നിന്നുണ്ടാവുന്നതാണത്. ജാതിയുടെ മതിലുകളില്‍ നിന്നു രക്ഷനേടീയെന്നു ധരിയ്ക്കുവര്‍ തങ്ങളെ രാഷ്ട്രീയത്തിന്റെയോ ഭാഷയുടേയോ ഒക്കെ മതിലുകള്‍ക്കുള്ളില്‍ തളച്ചിടുകയല്ലേ.
ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റൊരുത്തനും എന്റെ മകളെ കെട്ടിച്ചുകൊടുക്കില്ല എന്നു കരുതുന്നയാളും ഒരു നായര്‍ക്കാല്ലാതെ എന്റെ മകളെ വിവാഹം ചെയ്തുകൊടുക്കില്ല ശഠിയ്ക്കുന്നയാളും തമ്മില്‍ എന്തു വ്യത്യാസം.

ഡി .പ്രദീപ് കുമാർ said...

കമ്യൂണിസ്റ്റുകാര്‍ ജാതിയും മതവും നോക്കാതെ സ്വസഖാക്കളെ തന്നെ കെട്ടിയിരുന്നെങ്കില്‍ ജാതിയുടെ ,മതത്തിന്റെ ഈ വന്മതില്‍ എന്നേ തകരുമായിരുന്നെല്ലോ.
-സഖാവ് നമ്പൂതിരിപ്പാടിന്റെ കൊച്ചുമക്കള്‍ സഖാവു ചാത്തന്‍ പുലയന്റെ കൊച്ചുമക്കളെ രക്തഹാരമിട്ട് മംഗലം കഴിക്കട്ടെ!!

vuong said...

リノベーション
リノベーション
リノベーション
リノベーション
リノベーション
リノベーション
リノベーション
リノベーション
リノベーション
リノベーション
ビジネス英会話
英文 書き方
英語塾
社会人入試
英語 転職
医療脱毛

会社設立 格安
派遣会社
東横 賃貸
田園都市 賃貸
デザイナーズ 賃貸
恵比寿 賃貸
学芸大学 賃貸
目黒 賃貸
中目黒 賃貸
新築 賃貸
ペット可 賃貸
三軒茶屋 賃貸
パチンコ求人
販売管理
債務整理 新宿
過払い 渋谷
液晶 テレビ 32
先物 比較
先物 比較

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍