ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Monday 15 December 2008

ശ്മശാനങ്ങള്‍ ദേശസാല്‍ക്കരിക്കേണ്ടേ?

തിരുവനന്തപുരം ജില്ലയിലെ ദളിത് കോളനികളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഹൃദയഭേദകങ്ങളാണു.

ഒന്നര സെന്റു മാത്രം ഭൂമിയുള്ള കോളനികളില്‍ മരിച്ചവരെ സ്വന്തം കുടി പൊളിച്ചു അടക്കി അതിനു മുകളില്‍ കഴിഞ്ഞുകൂടാന്‍ നിര്‍ബന്ധിതരായ,നിസ്സഹായരുടെ വേദനകള്‍ ആരറിയുന്നു?അസുഖം ബാധിച്ച് മരിച്ച സ്വര്‍ണ്ണയെന്ന 45കാരിയെ സ്വന്തം കൂരയുടെ അടുക്കള പൊളിച്ചാണു ഭര്‍ത്താവു മറവു ചെയ്തത്.കുറച്ചു കാലം മുന്‍പു മറ്റൊരു ദളിത് കോളനിയില്‍ അപമൃത്യുവിനിരയായ രണ്ടു പെണ്‍കുട്ടികളുടെ ജഡങ്ങളും വീടുകാര്‍ അടുക്കള പൊളിച്ചു സംസ്കരിച്ചു.അങ്ങനെ എത്രയെത്ര കഥകള്‍!

ഇവിടെയൊന്നും പൊതുശ്മശാനങ്ങളില്ല. ശ്മശാനങ്ങളില്ലാത്തതിനാലല്ല അഗതികളായ ഈ മനുഷ്യര്‍ക്ക് മരിച്ചവരെ അടക്കാന്‍ ആറടി മണ്ണു പോലും ഇല്ലാതെ പോയത്.
ഉള്ളവര്‍ക്ക് എല്ലാമുണ്ടു:സ്വന്തമായി ശ്മശാനങ്ങളുമുണ്ടു.ഇല്ലാത്തവര്‍ക്ക് ഒന്നുമില്ല:ശ്മശാനം പോലും.

ശ്മശാനങ്ങള്‍ക്ക് ജാതിയും മതവുമുണ്ടു.അത് പണവും പ്രതാപവുമുള്ളവര്‍ കൈയടക്കി വെച്ചിരിക്കുന്നവയാണു.ശവമടക്കാനുള്ള ആറടി മണ്ണിനായി ദളിതരും ആദിവാസികളും മറ്റു മതസ്ഥരുടെ ശ്മശാനങ്ങള്‍ കൈയ്യേറുന്ന സ്ഫോടനാത്മകമായ അവസ്ഥയിലേക്കാണു കേരളം നീങ്ങുന്നത്.

സത്യത്തില്‍, എന്തിനാണു ഓരോ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും വ്യത്യസ്ത ശ്മശാനങ്ങള്‍?മൃതദേഹങ്ങള്‍‍ക്കും,ആത്മാവുണ്ടെങ്കില്‍ അതിനും ജാതിയും മതവുമുണ്ടോ?
വൈദ്യുത ശ്മശാനങ്ങള്‍ക്കും പൊതുശ്മശാനങ്ങള്‍ക്കും ‍ഇവിടെ ജാ‍തി-മത ഭേദമില്ലല്ലോ.അവിടെ അടക്കം ചെയ്യപ്പെടുന്നവരുടെ മതവിശ്വാസങ്ങള്‍ക്ക് എന്തെങ്കിലും കോട്ടം തട്ടുന്നുണ്ടോ? അവരുടെ ആത്മാക്കള്‍ ഗതികിട്ടാതലയുന്നുണ്ടോ?

-അപ്പോള്‍ എന്തിനാണു ഓരോ മതക്കാരും ,ജാതിക്കാരും സ്വന്തം ശ്മശാനങ്ങള്‍‍ വിസ്തൃതമാക്കിക്കൊണ്ടിരിക്കുന്നത്?ജനസാന്ദ്രതയേറിയ കേരളത്തിനിനിയും ഇതു താങ്ങാനാ‍വുമോ?പാരിസ്ഥിതിക പ്രശ്നങ്ങള്‍ കാരണം യൂറോപ്യന്‍ രാജ്യങ്ങളില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ സഭ തന്നെ അനുമതി നല്‍കിയിട്ടുണ്ട്.അടുത്തിടെ നിര്യാതനായ കാസിനോ ഹോട്ടല്‍ ഉടമയും സത്യകൃസ്ത്യാനിയുമായ ചാക്കോ(പേരു തെറ്റിയെങ്കില്‍ ക്ഷമിക്കുക)യുടെ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു.പക്ഷേ, എന്തുകൊണ്ടോ ഇതെക്കുറിച്ച് ഗൌരവതരമായ ചര്‍ച്ചയൊന്നുമുണ്ടായില്ല.

ഭൂമിയില്ലാത്തവര്‍ക്കെല്ലാം ഭൂമി നല്‍കാന്‍ ത്രാണിയുള്ളൊരു സര്‍ക്കാര്‍ കേരളത്തിലുണ്ടാകുകയില്ലെന്ന് നമുക്കറിയാം.പാട്ടക്കുടിശിക പോലും നല്‍കാതെ വന്‍ കിട എസ്റ്റേറ്റുടമകള്‍ കൈയ്യടക്കി വച്ചിരിക്കുന്ന ലക്ഷക്കണക്കിനേക്കര്‍ ഭൂമി പിടിച്ചെടുത് വിതരണം ചെയ്യുക എന്ന മഹാത്‍ഭുതം നമ്മുടെയൊന്നും ജീവിതകാലത്തുണ്ടാവുകയില്ല.അതുകൊണ്ടു തന്നെ ഭൂമിയില്ലാത്തവരുടേയും ,ഒന്നരയും മൂന്നും സെന്റു മാത്രം ഭൂമിയുമായി കോളനികളില്‍ നരകയാതനയനുഭവിക്കുന്നവരുടേയും പ്രശ്നങ്ങള്‍ പരിഹാരമില്ലാത്ത സമസ്യയായി തുടരും.
അതുവരെ,മരിച്ചവരെ അടക്കാന്‍ കോളനിനിവാസികള്‍ക്ക് സ്വന്തം കൂര പൊളിക്കണമെങ്കില്‍ ആ ദുരവസ്ഥ പരിഷ്കൃത സമൂഹത്തിനു ചേര്‍ന്നതല്ല.ഇത് ക്രൂരമായ മനുഷ്യാവകാശധ്വംസനമാണു.
എല്ലാ പഞ്ചായത്തിലും പൊതുശ്മശാനമുണ്ടാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടു.

മനുഷ്യാവകാശങ്ങളെക്കുറിച്ച് ആണയിടുന്നവര്‍,വികസനപദ്ധതികളെക്കുറിച്ച് അനുദിനം പ്രസംഗിക്കുന്നവര്‍,അതിനായി കോടിക്കണക്കിനു ഡോളര്‍ വായ്പയെടുത്ത് ദീപാളികുളിക്കുന്നവര്‍,എന്തേ പൊതുശ്മശാനങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നു?
ഉള്ളവരുടെ മൃഗയാവിനോദങ്ങള്‍‍ക്കും,അനാവശ്യവിവാദങ്ങള്‍ക്കുമായി മാദ്ധ്യമസ്ഥലം തീറെഴുതിക്കൊടുത്തിരിക്കുന്നവര്‍ക്ക് ,പേരു പോലെ തന്നെ അസുന്ദരമായ ഈ ശ്മശാന-ശവമടക്ക് പ്രശ്നങ്ങള്‍ അലര്‍ജിയുണ്ടാക്കും.

കളര്‍ ഫോട്ടോയ്ക്ക് സ്കോപ്പില്ലാത്തതു കാരണം അധസ്ഥിതരുടെ സ്വയം പ്രഖ്യാപിത മുഖപത്രങ്ങളില്‍ പോലും ഇത് വാര്‍ത്തയായി വരില്ല.പിന്നല്ലേ, ശ്മശാനങ്ങള്‍ ‍ദേശസാല്‍ക്കരിക്കുന്ന കാര്യം?

9 comments:

ചാണക്യന്‍ said...

അവസരോചിതമായ പോസ്റ്റ്.....അഭിനന്ദനങ്ങള്‍..
കോളനികളിലും ചേരികളിലും വസിക്കുന്നവരെ പൌരന്‍‌മാരായി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല എന്ന് തോന്നുന്നു....
ഗ്രാമപഞ്ചായത്തുകള്‍ക്ക് ഈ പ്രശ്നം നിസാരമായി പരിഹരിക്കാവുന്നതേയുള്ളൂ.....ഒരു സെന്റ് ഭൂമി വാങ്ങി പൊതുശ്മശാനനം നിര്‍മ്മിച്ചാല്‍ പരിഹാരമാവും...
പക്ഷെ ഏത് പഞ്ചായത്ത് ഭരണസമിധി അതിനു തയ്യാറാവുന്നു? പൊതുശ്മശാനമുള്ള പഞ്ചായത്തുകളുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല..

Unknown said...

“ക്വട്ടേഷന്‍” കാരെ വെല്ലുന്ന രീതിയില്‍ മതങ്ങള്‍ക്കു് അനുയായികളെ ഭീഷണിപ്പെടുത്തി സ്വന്തം “ജയിലില്‍” കെട്ടിയിടാന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ പ്രധാനമായ ഒന്നാണു് ശവസംസ്കാരം. ജാതിയോ മതമോ പണമോ വിശ്വാസിയോ നിരീശ്വരവാദിയോ എന്നൊന്നും നോക്കാതെ മരിച്ചവരെ സംസ്കരിക്കുന്ന പൊതുശ്മശാനങ്ങളാണു് പരിഷ്കൃതരാജ്യങ്ങളിലേതു്. ആത്മീയതിമിരം ബാധിച്ച ഭാരതത്തില്‍ അത്തരമൊരു രീതി നടപ്പാക്കാന്‍ ശവക്കുഴികളുടെ ചുമതലക്കാരായ പുരോഹിതന്മാരോ, കല്ലറയില്‍നിന്നും നേരിട്ടു് സ്വര്‍ഗ്ഗത്തിലേക്കാണു് മരിച്ചവരുടെ യാത്ര എന്നു് പഠിപ്പിച്ചുവച്ചിരിക്കുന്ന ‍അവരുടെ അനുയായികളോ “ചത്താലും” സമ്മതിക്കുമോ? ഏഴാം ക്ലാസ്സിലെ പുസ്തകചരിതം മറക്കാറായിട്ടില്ലല്ലോ.

മതങ്ങളേക്കാള്‍ വിലമതിക്കേണ്ടതു് മനുഷ്യരെയാണെന്നുള്ള അറിവിലേക്കും നന്മയിലേക്കുമുള്ള നിര്‍ണ്ണായകമായ ഒരു‍ ചുവടുവയ്പ്പായിരിക്കും പൊതുശ്മശാനങ്ങള്‍. ഇതുപോലുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ജനപിന്‍‌തുണ വേണം. പക്ഷേ ജനങ്ങള്‍ക്കു് അവരുടെ നേതാക്കളായ “ആള്‍ദൈവങ്ങള്‍” പറയുന്നതു് അന്ധമായി അനുസരിക്കാന്‍ മാത്രമേ ബോധമുള്ളു. ആള്‍ദൈവങ്ങള്‍ക്കും ജനങ്ങളുടെ വക്താക്കള്‍ക്കും പൊതുശ്മശാനങ്ങളുടെ ആവശ്യമെവിടെ? സ്വന്തതെറ്റുകള്‍ മൂടിവയ്ക്കാന്‍ എതിരാളിയുടെ തെറ്റുകള്‍ തപ്പിക്കൊണ്ടിരിക്കുന്ന അവര്‍ക്കു് ഇതുപോലുള്ള “സില്ലി മാറ്റേഴ്സിനു്” സമയം ഉണ്ടാവുമോ? അഭയയുടെ കൊലപാതകം തെളിയിക്കുക എന്നതിനേക്കാള്‍ കൊലപാതകികളെ രക്ഷപെടുത്തുക എന്നതായിരുന്നു അവരില്‍ ചിലരുടെ ആവശ്യം എന്നു് നമ്മള്‍ ഈ ദിവസങ്ങളിലും കണ്ടും കേട്ടുംകൊണ്ടിരിക്കുകയല്ലേ?

രാഷ്ട്രീയവും, മതങ്ങളും, ഉദ്യോഗസ്ഥവൃന്ദങ്ങളും
അടക്കമുള്ള സമൂഹത്തിലെ എല്ലാ ശാഖകളും അഴിമതിയുടെയും കള്ളത്തരത്തിന്റേയും കൂത്തരങ്ങായി മാറുകയും സ്വന്തനികൃഷ്ടതകള്‍ നീതീകരിക്കാന്‍ പണ്ടേതന്നെ ചീഞ്ഞുനാറുന്ന വേദവാക്യങ്ങള്‍ ലജ്ജയില്ലാതെ ഉദ്ധരിക്കാന്‍ മടിക്കാത്ത അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്ത ഒരു ജനവിഭാഗത്തെ നവീകരിക്കാനാവില്ല. ജനങ്ങളെ നന്നാക്കേണ്ടവരാണു് അവരെ നശിപ്പിച്ചതും ഈ നിലയില്‍ എത്തിച്ചതും. നവീകരണത്തിനായുള്ള ഓരോ തിരിനാളവും ആട്ടിന്‍‌തോലണിഞ്ഞ ചെന്നായ്ക്കളും അവരുടെ ശിങ്കിടികളും‍ ഊതിക്കെടുത്തുമ്പോള്‍, സമൂഹത്തിലെ ഏതു് വിഭാഗങ്ങളെയാണോ സഹായിക്കാന്‍ ആ തിരിനാളം ശ്രമിച്ചതു്, അവര്‍തന്നെയാണു് ആ “മഹാത്മാക്കളെ” ഏറ്റവും ഉച്ചത്തില്‍ കയ്യടിച്ചു് പ്രോത്സാഹിപ്പിക്കുന്നതു്! അതാണു് ഇന്നത്തെ ഭാരതം! അതാണു് ആത്മീയതയുടെ നഞ്ചു് തലയ്ക്കുപിടിച്ചു് കിറുങ്ങിനടക്കുന്ന ഒരു ശരാശരി ഭാരതീയന്റെ മാനസികാവസ്ഥ!

chithrakaran ചിത്രകാരന്‍ said...

സമൂഹത്തിന് എന്തെങ്കിലും മാറ്റമുണ്ടാകണമെങ്കില്‍ വിവാഹവും,ശവസംസ്ക്കാരവും സര്‍ക്കാരിന്റെ അംഗീകാരത്തില്‍ തന്നെയായിരിക്കണം.

നമ്മുടെ മുനിസിപ്പാലിറ്റികളും,പഞ്ചായത്തുകളും ആദ്യം നിര്‍മ്മിക്കേണ്ടത് നല്ല പൊതു മൂത്രപ്പുരകളും,കക്കൂസും,ശവസംസ്കാര സൌകര്യങ്ങളും തന്നെയായിരിക്കണം.

എന്നിട്ടു മതി പഞ്ചായത്ത് ഓഫീസ് കെട്ടിടം പോലും.
ശ്മശാനങ്ങള്‍ ദേശസല്‍ക്കരിക്കുകതന്നെവേണം.

മുക്കുവന്‍ said...

സത്യത്തില്‍, എന്തിനാണു ഓരോ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും വ്യത്യസ്ത ശ്മശാനങ്ങള്‍?മൃതദേഹങ്ങള്‍‍ക്കും,ആത്മാവുണ്ടെങ്കില്‍ അതിനും ജാതിയും മതവുമുണ്ടോ?


thats a valid point. even some one ready to select a place for funeral, relegion leaders will fight for cremation vs burial. :)

which govt has time to do social work. they all are making vismaya park and five star hotels.


I do agree with Chitrakaran's suggestion!

चेगुवेरा ചെഗുവേര said...

ശ്മശാനങ്ങള്‍ കയ്യേറി ഉഴുതു മറിക്കണം..ഇലക്ട്രിക് ശ്മശാനങ്ങള്‍ വില്ലേജുതോറും വേണം

മുക്കുവന്‍ said...

i dont know which is the best option. electric cremation or burial. I guess burial may be better than cremation. thats more close eco-friendly :) only a thought if you have enough proof otherway, 'am willing to trasfer to moon too..:) which is cost efective and less damage to ecosystem.

mujeebpalappetty said...

എന്തിനാണു ഓരോ മതക്കാര്‍ക്കും ജാതിക്കാര്‍ക്കും വ്യത്യസ്ത ശ്മശാനങ്ങള്‍?മൃതദേഹങ്ങള്‍‍ക്കും,ആത്മാവുണ്ടെങ്കില്‍ അതിനും ജാതിയും മതവുമുണ്ടോ?
ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ആശങ്കയാണ്‌ഇതു .അഭയയും ചേകനൂരിനെയും കൊലപ്പെടുത്തിയവര്‍ക്കു സംരക്ഷണം കൊടുക്കുന്ന മതനേതൃത്തം .ഇവരുടെ വിലക്കുകാരണം ബഹുഭാര്യത്വം പോലുള്ള ചെറിയ ചെറിയ നിയമങ്ങള്‍ പോലും ഭേദഗതി ചെയ്യാന്‍ കഴിയാതെ പോകുന്നു പുരോഗമന സര്‍ക്കാര്‍കള്‍ക്കു. എന്നിട്ടാണോ ശ്മശാനങ്ങളുടെ കാര്യം ഇവരൊക്കെ വിശ്വസികളെ ധരിപ്പിച്ചുവെച്ചിരിക്കുന്നതു മരിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തരാം എന്നും വിശ്വസിക്കാത്തവര്‍ക്കു നരകം കൊടുക്കും എന്നാണ്‌

Anonymous said...

മനുഷ്യന്റെ നിസ്സാഹായവസ്ഥ ബോധ്യപെട്ടസം ഭവം ഒരിക്കല്‍ കൊല്ലത്തുണ്ടായി.
മിശ്രവിവാഹിതരായ(മുസ്ളീം -ക്രിസ്ത്യന്‍)ദമ്പതികളും രണ്ടൂകുഞ്ഞുങ്ങളും .വാഹനാപകടത്തില്‍
മരിക്കുന്നു.പിതാവിനൊപ്പം കുഞ്ഞുങ്ങളെ ക്രിസ്ത്യന്‍പള്ളിയില്‍.മാതാവിനെ മുസ്ളീം പള്ളിയില്‍.എന്തുന്യായം ആരുപറഞ്ഞാലും .മനസ്സുള്ളവനു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ദളിതന്റെ ഭൂമിപ്രശ്നത്തില്‍ വല്ക്ക്ക്കിലാത്മക നിലപാടുള്ള എല്ലാപുരോഗമന(?)
പ്രസ്ഥാനങ്ങളൂം അടിയന്തിരപശ്നമായികാണാന്‍ തയ്യാറവണം ​.പൊതുശ്മശാനം പൊതുബോധമുയര്‍ത്താന്‍ കുറേയെങ്ങിലും സഹായിച്ചാല്‍ അത്രയും .കുടികിടപ്പവകാശത്തിനു മുമ്പ് ദളിതന്റെ ശവം പുറം കായലില്‍ തള്ളുകയായിരുന്നു,കുട്ടനാട്ടില്‍.മറ്റുപ്രദേശങ്ങളില്‍ ജാതിസം ഘടനയുടെ നിലനില്പുതന്നെ ചാക്കാലയുമായി ബന്ധപെട്ടാണ്-
അപ്പോഴും ഭൂമിയില്‍ അവകാശം ...?

Thampan said...

എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും പൊതുശ്മശാനം ഉണ്ടായിരിക്കണം! മാത്രമല്ല എല്ലാവരുടെയും ശവമടക്കല്‍ അവിടെ വെച്ച് മാത്രം ആയിരിക്കണം എന്ന് നിയമം കൊണ്ടു വരികയും വേണം!! അതിനുള്ള ചെലവു തദ്ദേശ സ്ഥാപനങ്ങള്‍ തന്നെ വഹിക്കുകയും വേണം!!
വിവിധമത വിശ്വാസങ്ങള്‍ക്ക് അനുസരിച്ചുള്ള സംസ്കാര കര്‍മ്മങ്ങള്‍ നടത്തുന്നതിനുള്ള സൗകര്യം കൂടി ചെയ്തു കൊടുക്കയും ആവാം; പൊതു ശ്മശാനത്തിന് യോജിച്ച വിധത്തില്‍ കര്‍മ്മങ്ങള്‍ക്ക് കാലോചിതമായ മാറ്റങ്ങള്‍ വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവുകയും വേണം - മാവിന്‍ വിറകു കൊണ്ടുള്ള ശവദാഹം ഇപ്പോള്‍ ചാണക വരളിയിലേക്ക് മാറിയത് പോലെ- സ്വന്തം വീട്ടു വളപ്പില്‍ ശവം അടക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ ഉണ്ടെങ്കില്‍ സാരമായ തുക പഞ്ചായത്തില്‍ അടച്ചു അനുവാദം വാങ്ങണം എന്ന വ്യവസ്ഥ കൂടി ഉണ്ടെങ്കില്‍ അങ്ങനെ ഒരു വരുമാനം കൂടി കിട്ടുകയും ചെയ്യും !!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍