ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 15 November 2009

ആഗോളതാപനം:ആര്‍ക്കുണ്ടു ചേതം?‍

വിലങ്ങന്‍ മരിച്ചാല്‍ നിനക്കെന്തു ചേതം?”,ഒന്നര പതിറ്റാണ്ടു മുന്‍പു പ്രൊ. ജി.കുമാരപിള്ള നെഞ്ചില്‍‍ കൈചേര്‍ത്തു വെച്ച് മലയാളികളോടു ഒരു കവിതയിലൂടെ ചോദിച്ചു.തൃശൂരിനടുത്ത അതിമനോഹരമാ‍യ വിലങ്ങന്‍ കുന്നു കൈയ്യടക്കാനിറങ്ങിത്തിരിച്ചവര്‍ക്കെതിരെ ഒരു പറ്റം പരിസ്ഥിതിപ്രവര്‍ത്തകര്‍ നടത്തിയ സമരത്തോടു നിസംഗത പുലര്‍ത്തിയ സമൂഹമനസാക്ഷിയോടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.സൈലന്റ്വാലിയിലെ നിത്യഹരിത വനങ്ങള്‍ സംരക്ഷിക്കാനിറന്നിത്തിരിച്ചവരോടും നമ്മുടെ സമൂഹം മൌനം കൊണ്ടു മാത്രമല്ല,”സിംഹ വാലന്‍ കുരങ്ങിനോടിത്ര സ്നേഹമോ” എന്നുതുടങ്ങിയ അരോചകങ്ങളായ പ്രതികരണങ്ങള്‍ കൊണ്ടും തങ്ങളുടെ സ്വാര്‍ത്ഥതയും സങ്കുചിതത്വവും പ്രകടിപ്പിച്ചു.
ഉയര്‍ന്ന ജീവിതസാഹചര്യങ്ങളും മാദ്ധ്യമസാക്ഷരതയും ഉണ്ടായിട്ടും തങ്ങളില്‍ തന്നെ എപ്പോഴും നങ്കൂരമിടുന്ന,പ്രാദേശിക പ്രശ്നങ്ങളില്‍ അഭിരമിക്കുന്ന മലയാളികളുടെ ലോകം അനുദിനം ചെറുതായിക്കൊണ്ടിരിക്കുന്നു.നമ്മുടെ ചാനലുകളും മുഖ്യധാരാമാദ്ധ്യമങ്ങളും നോക്കുക.അവ വിളമ്പുന്ന വിഭവങ്ങളില്‍ 90 ശതമാനത്തിലുമേറെ പ്രാദേശിക വിഷയങ്ങളാണു.ഇത് നാരോ കാസ്റ്റിങ്ങിന്റെ നാളുകള്‍.ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ടി.വി ചാനലുകള്‍ പോലും ലോകത്തെ ഇട്ടാവട്ടത്തിലൊതുക്കുന്ന പ്രദേശികവാര്‍ത്തകളിലേക്ക് ചുരുക്കുന്നു.
അവരോടു,പ്രൊ കുമാര പിള്ളയെ പോലെ ചോദിക്കട്ടെ:അഗോള താപനം കൂടിയാല്‍ നിനക്കെന്തു ചേതം?കോപ്പഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ എന്തു നടന്നാലും നിനക്കെന്തു ചേതം?
-പക്ഷേ ചേതമുള്ളവരുണ്ടു.അവര്‍ ഡെന്മാര്‍ക്കിലേക്ക് ഉറ്റുനോക്കുന്നു.ഹരിതഗൃഹവാതകങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്കരിക്കുന്നു:നിയമ നിര്‍മ്മാണം നടത്തുന്നു.
മാനവരാശിയുടെ നിലനില്‍പ്പിനെക്കുറിച്ച് ആശങ്കയുള്ള,സാമൂഹികബോധമുള്ള ഏതൊരു ജനതയും അഗോളതാപനത്തേക്കുറിച്ച്,അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആകുലപ്പെടുന്നുണ്ടു.അന്തരീക്ഷോഷ്മാവ് ഇനിയും ഉയര്‍ന്നാല്‍ കേരളത്തിന്റെ തീരപ്രദേശങ്ങളും കടലില്‍ മുങ്ങിപ്പോകുമെന്നറിയുന്നവര്‍ക്ക് മൌനികളായിരിക്കാന്‍ എങ്ങനെ കഴിയും?
2060 ആകുമ്പോഴേക്കും ചൂടു നാലു ഡിഗ്രി സെല്‍ ഷ്യസ് കൂടുമെന്നാണു ബ്രിട്ടനിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.അതുണ്ടാക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങളായിരിക്കും.ഭൂമുഖത്തു നിന്നും ഒട്ടേറെ രാഷ്ട്രങ്ങള്‍ തന്നെ അപ്രത്യക്ഷമായേക്കും.
നാം വിതക്കുന്നത് നമ്മള്‍ തന്നെ കൊയ്യും.എന്തെന്നാല്‍ മനുഷ്യപ്രേരിതമാണു ഈ ദുരന്തം.അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്സൈഡിന്റെ (Co2)അളവു അനുദിനം ഉയരുന്നതാണു അഗോളതാപനത്തിനു നിദാനം.അന്തരീക്ഷത്തില്‍ വെറും .2 ശതമാത്തില്‍ താഴെ മാത്രമേ കാര്‍ബണ്‍ ഡയോക്സൈഡുള്ളൂ.നൈട്രജന്‍,ഓക്സിജന്‍,ആള്‍ഗൊണ്‍ എന്നീ വാതകങ്ങളാണു അധികപങ്കും.വളരെ നേരിയ അളവിലെ ഉള്ളുവെങ്കിലും അന്തരീക്ഷോഷ്മാവു പിടിച്ചു നിര്‍ത്തുന്നത് കാര്‍ബണാണു.ഭൌമന്തരീക്ഷത്തിലെ താപനില ശരാശരി 14 ഡിഗ്രി സെല്‍ഷ്യസാണു.സൂര്യനില്‍ നിന്നെത്തു താപം ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നന്നത് കാര്‍ബണ്‍ ഡയോക്സൈഡും മീഥൈനുമാണു.ഭൂമിയിലെത്തുന്ന സൂര്യതാപത്തിന്റെ ഒരംശം പ്രതിഫലിച്ചും വിഗിരണം വഴിയും പുറത്തു പോവുന്നു.ഇത് തടഞ്ഞു നിര്‍ത്തുന്നത് ഈ വാതകങ്ങളാണു.ചൂടു തടഞ്ഞു നിര്‍ത്തുന്ന ഈ പ്രക്രിയയ്ക്ക ഹരിത ഗൃഹ പ്രഭാവം എന്നാണു പറയുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുമ്പോള്‍ കൂടുതല്‍ സൂര്യതാപം അത് ആഗിരണം ചെയ്യുന്നു.അതു മൂലം ഭൂമിയിലെ ചൂടു ഉയരുന്നു.മഞ്ഞുമലകള്‍ ഉരുകുന്നു.ഈ ജലം കുത്തിയൊഴുകി കടലുകള്‍ നിറയുന്നു.ദ്വീപസമൂഹങ്ങള്‍ വെള്ളത്തിനടിയിലാകുന്നു;തീരദേശങ്ങള്‍ കടല്‍ വിഴുങ്ങുന്നു.കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു.ഋതുക്കള്‍‍ക്ക് താളപ്പിഴ സംഭവിക്കുന്നതോടെ കൃഷി മുടങ്ങുന്നു.ഭക്ഷ്യക്ഷാമവും വറുതിയും ഉണ്ടാകുന്നു.
വ്യവസായ വിപ്ലവത്തിനു മുന്‍പു അന്തരീക്ഷത്തില്‍ Co2വിന്റെ അളവു 280 പി.പി.എം അതായത് പത്ത് ലക്ഷത്തില്‍ 280 മാത്രമായിരുന്നു.ചാള്‍സ് ഡേവിഡ് കീലിങ്ങ് എന്ന ശാസ്ത്രജ്ഞന്‍ അരനൂറ്റാണ്ടോളം നീണ്ട പഠനത്തിലൂടെ കണ്ടെത്തിയത് ഇത് 100 പി.പി.എം ഉയര്‍ന്നു 380 ആയി എന്നാണു.
ഇത് മാത്രമല്ല ഭൂമിക്ക് ചൂടു കൂടാന്‍ കാരണം.ഭൂമിയുടെ അന്തരീക്ഷത്തില്‍ രക്ഷാകവചമായി സ്ഥിതിചെയ്യുന്ന ഓസോണ്‍‍ പാളിക്ക് വിള്ളലും സംഭവിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ടു.ഭൂമിക്ക് 20 മുതല്‍ 50 കിലോമീറ്ററുകള്‍ വരെ മുകളിലുള്ള സ്റ്റാറ്റോസ്ഫിയറിലാണു ഓസോണ്‍ പാളികളുടെ ആവരണമുള്ളത്.സൂര്യനില്‍ നിന്നുള്ള വളരെ അപകടകാരികളായ അള്‍ട്രാവയലറ്റ് രഷ്മികളെ ‍ഭൂമിയില്‍ പതിക്കാതെ പിടിച്ചുനിര്‍ത്തുന്നത് ഈ ഓസോണ്‍ കവചമാ‍ണു.ലാഫിങ്ങ് ഗ്യാസ് എന്നറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ്,ക്ലോറോ ഫ്ലൂറോ കാര്‍ബണുകള്‍ മുതലായവ കാരണം ഓസോണ്‍ പാളികള്‍ക്ക് ശോഷണം സംഭവിക്കുന്നു.ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കക്ക് മുകളിലുള്ള ഓസോണ്‍ പാളികള്‍ക്ക് വിള്ളല്‍ ഏറ്റതായി കണ്ടെത്തിയിട്ടുണ്ടു.ഇങ്ങനെ ഉണ്ടാകുമ്പോള്‍ ഒസോണ്‍ ഭൂമിക്കടുത്തേക്ക് താഴും.അതും വളരെ അപകടകരമാണു.എന്തുകൊണ്ടെന്നാല്‍ ഓസോണ്‍ ഒരു വിഷവാതകമാണു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവ് കൂടുന്നത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.ഫോസില്‍ ഇന്ധനങ്ങളായ പെട്രോളും ഡീസലും മറ്റു കത്തിക്കുന്നതാണു മുഖ്യകാരണം.ദശലക്ഷക്കണക്കിനു വര്‍ഷമായി സസ്യങ്ങള്‍ ആഗിരണം ചെയ്തു സൂക്ഷിച്ചിരുന്ന കാര്‍ബണാണെല്ലോ ഇന്ധനമായി നമ്മള്‍ ഉപയോഗിക്കുന്നത്.ചെടികള്‍‍ക്ക് ആഹാരം പാകം ചെയ്യുന്നതിനു കാര്‍ബണ്‍ ഡയോക്സൈഡ് വേണം.അവ പ്രകാശസംസ്ലേഷണത്തിലൂടെ ധാന്യകം ഉണ്ടാക്കുമ്പോള്‍ അന്തരീക്ഷത്തിലേക്ക് ഓക്സിജന്‍ നിര്‍ഗ്ഗമിക്കപ്പെടുന്നു.‍

അതുകൊണ്ടു മരം നടുമ്പോള്‍ അന്തരീക്ഷത്തിലെ ഹാനികരമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവു കുറയുന്നു.മലിനീകരണവും.അതുകൊണ്ടു ആഗോളതാപനത്തെ ചെറുക്കാനുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നു മരം നട്ടുപിടിപ്പിക്കലാണു.ഉള്ള വനങ്ങള്‍ സംരക്ഷിക്കലാണു.പരിസ്ഥിതി സംരക്ഷിക്കലാണു.കാടുകളും കുന്നുകളും വയലേലകളും സംരക്ഷിച്ചുനിര്‍ത്തലാണു.അവയുടെ അന്തകരെ തുരത്തലാണു.

ഇന്ധന ഉപയോഗം കുറക്കാനുള്ള എന്തെങ്കിലും കര്‍മ്മപദ്ധതികള്‍ നമുക്കുണ്ടോ?ആഗോളതാപനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന അമേരിക്ക ഇക്കാര്യത്തില്‍ കാര്യക്ഷമമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടു.2008ല്‍ പ്രതിനിധി സഭ പാസാക്കിയ “അമേരിക്കന്‍ ക്ലിയര്‍ എനര്‍ജി ആന്റ് സെക്യൂരിറ്റി ആക്ട്” നോക്കുക.പാരമ്പര്യേതര ഊര്‍ജോത്പാദനത്തിനായി 90 ബില്യന്‍ ഡോളര്‍ നിക്ഷേപത്തിനാണു പദ്ധതി.2020തോടെ കാര്‍ബണ്‍ എമിഷന്‍ 20ശതമാനം കുറയ്ക്കും.കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉള്‍പ്പെടെയുള്ള ബദല്‍ ഊജ്ജമായിരിക്കും മൊത്തം ഉപയോഗത്തിന്റെ 20 ശതമാനം.ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും എന്നിങ്ങനെ പോകുന്നു അമേരിക്കയുടെ പദ്ധതികള്‍‍.

ലോകജനസംഖ്യയുടെ വളരെചെറിയൊരു ശതമാനം മാത്രം വരുന്ന ഇല്ലിനോസ്,ഇന്ത്യാന,ലോവ,മിച്ചിഗണ്‍ ,ഒഹിയോ തുടങ്ങിയ പ്രവിശ്യകളാണത്രേ ലോകത്തെ കാര്‍ബണ്‍ മലിനീകരണത്തിന്റെ 20ശതമാനവും ഉണ്ടാക്കുന്നത്.ആ പ്രവിശ്യകളിലെ പഴയ കല്‍ക്കരിപ്പാടങ്ങളും ട്രാന്‍സ്പോര്‍ട്ട് വ്യവസായങ്ങളുമാണു ഭീകരമായ ഈ ‍മലിനീകരണം സൃഷ്ടിക്കുന്നത്.അവയൊക്കെ അടച്ചു പൂട്ടാന്‍ അമേരിക്ക തയ്യാറാകുമോ?
-ഒരിക്കലുമില്ല.ദീര്‍ഘകാല ഫലം നല്‍കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണു പ്രായോഗിക മാര്‍ഗ്ഗം.കേരളത്തിന്റെ കാര്യമെടുക്കുക.ഉയര്‍ന്ന സാമ്പത്തികശേഷി കാരണം മിക്കവര്‍ക്കും ഇന്ന് സ്വന്തം വാഹനമുണ്ടു.മാറുന്ന സാമൂഹികമൂല്യങ്ങളാല്‍ പൊതുവാഹനങ്ങള്‍ ഉപയോഗിക്കവരുടെ എണ്ണം കുറയുകയാണു.വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങള്‍ നിരത്തുകളെ മരണക്കെണികളാക്കുക മാത്രമല്ല,അന്തരീക്ഷമലിനീകരണത്തിനും അതുവഴി ആഗോളതാപനത്തിനും വഴിതെളിക്കുകയും ചെയ്യുന്നു.അതിനാല്‍ ട്രെയിന്‍,ബസ് തുടങ്ങിയ പൊതു യാത്രാവാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കണം.പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.മെട്രോ-സബര്‍ബന്‍ ട്രെയിനുകള്‍ നഗരങ്ങളിലെ യാത്രാത്തിരക്ക് കുറക്കും;അത് ആഗോളതാപനത്തിനെതിരെ നല്ലൊരു കാല്‍ വെയ്പ്പാകും.
രാമക്കല്‍മേട്ടിലും അട്ടപ്പാടിയിലും മാത്രമല്ല കാറ്റുവീശിയടിക്കുന്നത്.കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉണ്ടാക്കാവുന്ന നൂറുകണക്കിനു സ്ഥലങ്ങള്‍ നമുക്കുണ്ടു.അതിനു കേന്ദ്രസര്‍ക്കാരിന്റെ സാങ്കേതിക സഹായവും സബ്സിഡിയുമുണ്ടു.എന്നിട്ടും പാരമ്പര്യേതരോര്‍ജ്ജഉത്പാദനമേഖയില്‍ നാം വട്ടപൂജ്യമാണു.പഞ്ചായത്ത് തോറും കാറ്റാടിപ്പാടങ്ങളുയരട്ടെ.
പിന്നെയുള്ളത് ചൈനക്കാര്‍ക്കും ജപ്പാന്‍ കാര്‍ക്കുമൊക്കെ പ്രിയപ്പെട്ട ചവിട്ടുവണ്ടിയുടെ കാര്യമാണു.കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്കും വി.എസ്.എസ്.സിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ.എം അണ്ണാദുരൈക്കുമൊക്കെ പ്രിയപ്പെട്ട സൈക്കിള്‍ ഓരോ വീട്ടിലും ഒരവശ്യവസ്തുവാക്കുക.ആരോഗ്യം നേരെയാകും.രോഗപീഡകള്‍ കുറയും.ലോകം നന്നാകും.നഗരങ്ങളില്‍ മലിനീകരണം കുറയും:‍ വായു ശുദ്ധമാകും.അങ്ങനെ ആഗോളതാപനം കുറയും.പക്ഷേ ,അതിനു റോഡുകളില്‍ സൈക്കിളോടിക്കാന്‍ ചൈനയിലെപ്പോലെ നിരത്തുകളില്‍ സൈക്കിള്‍ ബേ ഉണ്ടാക്കണം.
പഞ്ചായത്തു തലത്തില്‍ തന്നെ അങനെ ചെയ്യാവുന്ന എന്തൊക്കെ കാര്യങ്ങളുണ്ടു!
ലോകം നശിച്ചാല്‍ ചേതമുണ്ടെന്നു കരുതുന്ന ആരെങ്കിലും കേരളത്തില്‍ ഉണ്ടെങ്കില്‍ കര്‍മ്മപഥത്തിലിറങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

11 comments:

ചാണക്യന്‍ said...

കൊള്ളാം മാഷെ...നല്ല ചിന്തകൾ...
ആശംസകൾ...

Manoj മനോജ് said...

ആഗോളതാപനവും, കാര്‍ബണും :)

“പോഷ് കാറുകളില്‍ ചീറിപ്പാഞ്ഞു നടക്കുന്ന നമ്മുടെ മന്ത്രിമാരും രാഷ്ട്രീയക്കാരുമൊക്കെ ബസിലും ട്രെയിനിലുമൊക്കെ സഞ്ചരിച്ച് മാതൃക കാട്ടട്ടെ.”
2008ല്‍ “അമേരിക്കന്‍ ക്ലിയര്‍ എനര്‍ജി ആന്റ് സെക്യൂരിറ്റി ആക്ട്” പാസാക്കിയവര്‍ ഏത് വാഹനത്തിലാണ് നടക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ലിമോസിനില്‍..... നമ്മുടെ നേതാക്കള്‍ ഉപയോഗിക്കുന്ന ചിന്ന പോഷിന്റെ എത്രയെണ്ണം കൂടിയാല്‍ ഒരു ലിമോസിനാകുക!! ഇന്ത്യയിലെ ഒരു 10 നേതാക്കള്‍ ചിന്ന പോഷില്‍ സഞ്ചരിക്കുമ്പോള്‍ അമേരിക്കയില്‍ 10 നേതാക്കള്‍ വമ്പന്‍ ലിമോസിനില്‍......

Anonymous said...

നന്ദി പ്രദീപ്.

ഡി .പ്രദീപ് കുമാർ said...

അമേരിക്കക്കാർക്ക് ലിമോസ് താങാം,മനോജേ.അതുപോലെയാണോ,ഇന്ത്യയെപ്പോലൊരു ദരിദ്രരാജ്യത്തിന്റെ സ്ഥിതി?ഭരിക്കുന്നവരെല്ലാം ബ്രൂണെ സുൽത്താന്മാരാണെന്നു ഭാവിച്ചാൽ എന്തുചെയ്യും?

എല്ലാറ്റിനും അമേരിക്കക്കാരെ തെറി പറയണമെന്നത് ഒരു ശീലമായിപ്പോയി,അല്ലേ?ആഗോളതാപനത്തിനെതിരായ അതിശക്തമായ നിയമനിർമ്മാണമാണു അവർ നടത്തിയത്.അതിനു നേരെ മുഖം തിരിക്കുന്നതെന്തിനു?

Manoj മനോജ് said...

"അമേരിക്കക്കാർക്ക് ലിമോസ് താങാം"
ഞാന്‍ കാര്‍ബണ്‍ പുറത്ത് വിടുന്ന തോതിനെ കുറിച്ചാണ് പറഞ്ഞത്. ഇന്ത്യന്‍ നേതാക്കള്‍ 10 ചെറിയ പോഷ് കാര്‍ വഴി പുറത്ത് വിടുന്ന കാര്‍ബണിനേക്കാള്‍ എത്ര മടങ്ങ് കാര്‍ബണാണ് 10 ലിമോസിനിലൂടെ പുറത്ത് വരുന്നത്? വൈരുദ്ധ്യം ചൂണ്ടി കാണിച്ചതാണ്.

നല്ല കാര്യങ്ങള്‍ അംഗീകരിക്കുന്നതില്‍ ഒരു കുറവും കാണിക്കാറില്ല :) പെട്ടെന്ന് പറയാവുന്നവ വിദ്യാഭ്യാസ മേഖലയുടെ ഉയര്‍ച്ചയ്ക്ക്, ആരോഗ്യ മേഖലയുടെ ഉയര്‍ച്ചയ്ക്ക്, ക്രെഡിറ്റ് കമ്പനികള്‍ക്ക് മൂക്ക് കയറിടുന്നത്, ദാരിദ്ര്യം കുറയ്ക്കുന്നതിനും മറ്റും അമേരിക്കന്‍ സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികള്‍ ഇന്ത്യയും പഠിക്കേണ്ടത് തന്നെ.

പക്ഷേ പോസ്റ്റിലെ വിഷയം ആഗോളതാപനമായതിനാലും അതിനെ കാര്‍ബണുമായി ബന്ധിപ്പിക്കുന്നത് എന്തിനെന്നും അമേരിക്കയിലെ തന്നെ പ്രസിദ്ധ സ്ഥാപനങ്ങളായ എം.ഐ.റ്റി., ഹാര്‍വാര്‍ഡ് തുടങ്ങിയ സ്ഥലത്തെ ശാസ്ത്രജ്ഞന്മാര്‍ വെളിപ്പെടുത്തുമ്പോള്‍.....


പിന്നെ ഗ്രീന്‍ എനര്‍ജി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുവാന്‍ പോകുന്ന വിലവര്‍ദ്ധനവ് എങ്ങിനെ താങ്ങും എന്ന് സമ്പന്ന രാജ്യമായ അമേരിക്കയിലുള്ളവര്‍ ഭയപ്പെടുമ്പോള്‍ (http://www.usatoday.com/money/industries/energy/environment/2009-04-19-higher-cost-clean-energy_N.htm) “ഇന്ത്യയെപ്പോലൊരു ദരിദ്രരാജ്യത്തിലെ” ജനങ്ങളുടെ കാര്യമെന്താകും?

ആ ലിങ്കില്‍ ലേഖനം തുടങ്ങുന്നത് പോലെ തന്നെ “Clean energy has a dirty secret. It isn't cheap.” അത് താങ്ങുവാനുള്ള ആമ്പിയര്‍ “ഇന്ത്യയെപ്പോലൊരു ദരിദ്രരാജ്യത്തിന്” ഉണ്ടോ?

Manoj മനോജ് said...

അമേരിക്കയില്‍ ഗ്രീന്‍ എനര്‍ജിക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. എത്ര കാലമെന്നത് സര്‍ക്കാരിന് തന്നെ അറിയില്ല. ഇന്ത്യന്‍ സര്‍ക്കാരിന് അതിനുള്ള പാങ്കുണ്ടാകുമോ? ഉണ്ടായാലും സര്‍ക്കാര്‍ അത് ചെയ്യുമോ?

Anonymous said...

ചെറിയൊരു തിരുത്തുണ്ട്. 280 പി.പി.എം എന്നത് 280 parts per million. അതായത് പത്തു ലക്ഷം എണ്ണത്തില്‍ 280 എണ്ണം എന്നതാണ്. അത് 1850 വരെ അങ്ങനെ തുടര്‍ന്നു. 2006 ആയപ്പോഴേക്കും വ്യവസായവത്കരണം കാരണം അത് 100 ppm ഉയര്‍ന്ന് 380 ppm വരെ ആയി.

ഡി .പ്രദീപ് കുമാർ said...

മനോജിനും ജഗദീഷിനും നന്ദി.
ജഗദീഷ് ചൂണ്ടിക്കാണിച്ച തിരുത്തൽ നൽകിയിട്ടുണ്ടു.
ലോകത്ത് എല്ലാവരുടേയും അത്യാഗ്രഹത്തിനനുസരിച്ചു ജീവിക്കാനുള്ള വിഭവങളില്ല.ഗാന്ധിജി പറഞ്ഞതെത്ര ശരി.സ്വന്തം ഗതിമുട്ടുമെന്നോർത്തെങ്കിലും അമേരിക്ക നയപരമായ ചില പൊളിച്ചെഴുത്തുകൾ നടത്തുന്നത് ചർച്ചചെയ്യപ്പെടേണ്ടതുണ്ടു.പാരമ്പര്യേതര ഊർജ്ജം ഇന്നും ഭരണാധികാരികളുടെ മുഖ്യ അജണ്ടയാകാത്തത് കഷ്ടമാണു.ഇന്ത്യയിലെങ്കിലും അത് വിലയേറിയതാകില്ലെന്നു തോന്നുന്നു.കാറ്റിൽ നിന്നുണ്ടാക്കുന്ന വൈദ്യുതി ജലവൈദ്യുതിയെക്കാൾ ചെലവുകുറഞ്ഞതാണെന്നു വായിച്ചതായി ഓർക്കുന്നു.സൌരോർജ്ജം മാത്രമാണു വിലയേറിയത്.അല്ലേ?അതിനിപ്പോൾ തന്നെ സർക്കാർ സബ്സിഡി നൽകുന്നുണ്ടു.

chithrakaran:ചിത്രകാരന്‍ said...

നമ്മുടെ തോണി മുങ്ങുംബോഴെ നമ്മളറിയു.
കൊച്ചി മുങ്ങുമെന്നോ, ലക്ഷദീപില്‍ നിന്നും ജനം കേരളത്തിലേക്ക് ഒഴിപ്പിക്കേണ്ടി വരുമെന്നോ പറഞ്ഞാല്‍ ആഗോള താപനത്തേക്കാള്‍ കുറേ അടുത്തായി ഈ പ്രശ്നം ജനങ്ങള്‍ക്ക് ബോധ്യപ്പെടും.
ഏതായാലും ഈ വിഷയത്തില്‍ വികസിത രാജ്യങ്ങളാണ് കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്.
നമ്മള്‍ കുളങ്ങളും,പുഴയും,കായലും,പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണങ്ങളിലാണ് കൂടുതല്‍ ശ്രദ്ധയുന്നേണ്ടതെന്നു തോന്നുന്നു.

Anonymous said...

ആഗോളതാപനത്തിന്റെ ദോഷങ്ങളെക്കുറിച്ച് ജനങ്ങള്‍ ഇനിയും ഗൗരവമായി ചിന്തിച്ചുതുടങ്ങിയിട്ടില്ല. എന്തുവസ്തുവിനെയും അതിന്റെ വിലയുടെ അടിസ്ഥാനത്തില്‍ മാത്രമേ വിലമതിക്കുകയുള്ളൂ എന്ന സ്ഥിതി മാറണം. ആ വസ്തുവിന്റെ നിര്‍‌മ്മാണവും ഉപഭോഗവും പ്രകൃതിയില്‍ ഉണ്ടാക്കാവുന്ന ആഘാതങ്ങള്‍ എന്തെന്നും അസം‌സ്കൃത വസ്തുവിന്റെ ലഭ്യത എങ്ങനെയെന്നും തിരിച്ചറിഞ്ഞ് കരുതലോടെ ഉപ‌യോഗിക്കുക.

poor-me/പാവം-ഞാന്‍ said...

അതുകൊണ്ടു ആഗോളതാപനത്തെ ചെറുക്കാനുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നു മരം നട്ടുപിടിപ്പിക്കലാണു
ഇതില്‍ എറ്റവും പ്രായോഗികവും നമ്മളാല്‍ കഴിയുന്നതും ഇതാണ്

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍