ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 14 March 2010

കൈത്തറിയുടെ പേരില്‍ അതിക്രമങ്ങള്‍ ഉണ്ടാകുന്നത് ഇങ്ങനെ..

സ്ത്രം നൂലിഴകളാല്‍ നെയ്തെടുക്കപ്പെടുന്ന വെറുമൊരു ഉടയാടയല്ല.അതൊരു സാംസ്കാരിക ചിഹ്നമാണു.മത ചിഹ്നമാണു.ദേശവും കാലവും പൈതൃകവും രാഷ്ട്രീയവും അതിലൂടെ അടയാളപ്പെടുത്തുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ടു.ഒരാള്‍ ധരിക്കുന്ന വസ്ത്രം ചിലപ്പോഴൊക്കെ ഒരു വാര്‍ത്താവിനിമയോപാധി തന്നെ ആകാറുണ്ടു.കാഷായവും സ്യൂട്ടും ധരിക്കുന്നവരുടെ സ്വഭാവത്തെക്കുറിച്ചുള്ള സൂചനകള്‍ നമുക്ക് ലഭിക്കുന്നത് അവ നടത്തുന്ന നിശബ്ദമായ ആശയവിനിമയത്തിലൂടെയാണു.

1800കളില്‍ തിരുവിതാംകൂറിനെ പിടിച്ചുലച്ച ചാന്നാര്‍ സ്ത്രീകളുടെ മാറുമറക്കല്‍ സമരകാലത്തും അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ദളിതര്‍ പൊതുവഴിയില്‍ സഞ്ചാരസ്വാതന്ത്ര്യത്തിനും ,കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നതിനും മറ്റും വേണ്ടി നടത്തിയ അസംഖ്യം കലാപങ്ങളിലും വസ്ത്രം സാമൂഹികവിമോചനത്തിന്റെ രാഷ്ട്രീയാടയാ‍ളമായിരുന്നു.അയ്യങ്കാളിയുടെ തലേല്‍ക്കെട്ടും ജൂബയും മേല്‍മുണ്ടും വില്ലുവണ്ടിയാത്രയും അംബേദ്കറുടെ കോട്ടും സ്യൂട്ടും സവര്‍ണ്ണമേല്‍ക്കോയ്മയ്ക്കെതിരായ അതിശക്തമായ പ്രതിരോധത്തിന്റെ ചിഹ്നങ്ങളായിരുന്നു.വിദേശവസ്ത്രം കത്തിക്കാന്‍ ഗാന്ധിജി നല്‍കിയ ആഹ്വാനവും സ്വന്തം കൈയ്യാല്‍ നെയ്തെടുത്ത ഖാദിവസ്ത്രംധരിക്കലും ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തേയും സ്വാശ്രയബോധത്തേയും ഉത്തുംഗശൃംഗങ്ങളിലെത്തിച്ചു.ഗാന്ധിസത്തിന്റെ സത്ത മുഴുവന്‍ പ്രതിഫലിപ്പിക്കുന്ന വസ്ത്രമായിരുന്നു “അര്‍ദ്ധ നഗ്നനായ ആ ഫക്കീര്‍” ധരിച്ചിരുന്നത്.

ഒരോ ജനവിഭാഗത്തിനും തങ്ങളുടെ സാംസ്കാരിക പൈതൃകങ്ങള്‍ അടയാളപ്പെടുത്തുന്ന വേഷഭൂഷാദികളുണ്ടു.പഞ്ചാബിയേയും കാഷ്മീരിയേയും മണിപ്പൂരിയേയും ആദിവാസിയേയുമൊക്കെ വസ്ത്രം കൊണ്ടു തന്നെ തിരിച്ചറിയന്‍ കഴിയുന്നത് ആ വസ്ത്രങ്ങള്‍ അവരുടെ സ്വത്വബോധത്തെ പ്രതിഫലിപ്പിക്കുന്നതിനാലാണു.ഭാഷകള്‍ക്കും ഭാഷാവകഭേദങ്ങള്‍ക്കുമപ്പുറം ഇന്ത്യയില്‍ വസ്ത്രവൈവിദ്ധ്യങ്ങളുണ്ടു.ഉത്തരേന്ത്യയിലെ മുസ്ലീം പുരുഷന്റെ വസ്ത്രമല്ല മലബാറിലെ മാപ്പിളമാരുടെ പരമ്പരാഗത വസ്ത്രം. ഉത്തരകേരളത്തിലെ‍ മുസ്ലീം സ്ത്രീകള്‍ തട്ടവും കാച്ചിയും ശീലമാക്കിയപ്പോള്‍ ദക്ഷിണകേരളത്തില്‍ വ്യത്യസ്തമായ വസ്ത്രധാരണരീതിയാണുള്ളത്. ആദിവാസി ജന വിഭാഗങ്ങള്‍ക്കിടയില്‍ വസ്ത്രധാരണത്തിനു ഏകീകൃതരൂപമില്ല.പരമ്പരാഗതമായ കൃസ്ത്യന്‍ സ്ത്രീവസ്ത്രധാരണരീതി ഇന്ന് മാര്‍ഗ്ഗംകളിയില്‍ കാണുന്നതു പോലെയായിരുന്നു-ചട്ടയും മുണ്ടും കാതില്‍ തോടയും മറ്റും.

സവര്‍ണ്ണഹിന്ദുസ്ത്രീകള്‍ക്ക് മാത്രമേ മാന്യമായി വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ.സ്വാതന്ത്ര്യാനന്തര ദശകത്തില്‍ പോലും കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ മാറുമറച്ചുകൊണ്ട് ദര്‍ശനത്തിനെത്താന്‍ നായര്‍സ്ത്രീകള്‍ക്ക് വിലക്കുണ്ടായിരുന്നു എന്ന് അറിയുക.നേര്യതും ജമ്പറുമായിരുന്നു ബ്രാഹ്മണസ്ത്രീകളുടെ വേഷം.മറ്റുള്ളവര്‍ മാറുമറയ്ക്കുക തന്നെ അപൂര്‍വ്വമായിരുന്നു.അതിനു അവര്‍ക്ക് വിലക്കുണ്ടായിരുന്നു.സി.കേശവന്റെ ആത്മകഥയില്‍ അക്കാലത്തെ സാമൂഹികാവസ്ഥ വിവരിക്കുന്ന രസകരമായ ഒരു രംഗമുണ്ടു.കേശവന്‍ തന്റെ ഭാര്യയ്ക്ക് ഒരു ജംബര്‍ വാങ്ങിക്കൊടുത്തു.അതുമിട്ട് പുറത്തുനടന്നത് അമ്മായിഅമ്മയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.സ്ത്രീകള്‍ക്കിത്രയ്ക്ക് അഹങ്കാരമോ! ‘ആട്ടക്കാരികളായ കൃസ്ത്യാനികളുടെ ആ വേഷം’ ഊരി വെപ്പിച്ചിട്ടേ അവര്‍ അടങ്ങിയുള്ളൂ.

-ഈ ജീവിതകഥകളിലും ചരിത്രഗ്രന്ഥങ്ങളിലുമൊന്നും സാരിയും ബ്ലൌസുമില്ല.ജാതികളും ഉപജാതികളുമായി വിഭജിക്കപ്പെട്ട കേരളത്തിലെ ഹൈന്ദവര്‍ക്കിടയില്‍ ഒരുകാര്യത്തിലും ഐക്യമുണ്ടായിരുന്നില്ല;പ്രത്യേകിച്ച് വസ്ത്രത്തിന്റെ കാര്യത്തില്‍.അരനൂറ്റാണ്ടിനു മുന്‍പ് ബഹുഭൂരിപക്ഷത്തിനും മുട്ടറ്റംവരെയെത്തുന്ന ഒറ്റമുണ്ടോ തോര്‍ത്തോ ആയിരുനു പ്രധാനവേഷം.പുറത്തേക്കിറങ്ങുമ്പോള്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും മാറിലോ തോളത്തോ ഇടാന്‍ മറ്റൊരു തോര്‍ത്ത് കൂടി.ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും വരവോടെയായിരുന്നു വേഷഭൂഷാദികളില്‍ വൈവിദ്ധ്യവത്കരണമുണ്ടായത്.ബ്രിട്ടീഷുകാര്‍ കൂടുതൽ ആധുനികമായ വസ്ത്രധാരണരീതികള്‍ ഇവിടെ പ്രചരിപ്പിച്ചു.ഇന്‍ഡസ് വാലി സംസ്കാരകാലഘട്ടം തൊട്ടേ സാരിക്ക് സമാനമായ വസ്ത്രധാരണത്തെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും മുണ്ട്- നേര്യതില്‍ നിന്ന് സാരി-ബ്ലൌസിലേക്ക് രൂപപരിണാമം സംഭവിക്കുന്നത് വളരെയടുത്തകാലത്താണു.വിദ്യാഭ്യാസമുള്ള സമ്പന്നസ്ത്രീകളുടെ പുതുവസ്ത്രമായി,ആഡ്യത്വത്തിന്റെ പ്രതീകമായി അത് അവതരിപ്പിക്കപ്പെട്ടു.സമൂഹത്തിലെ അതിന്യൂനപക്ഷത്തിന്റെ മാത്രം വസ്ത്രമായിരുന്നിട്ടും അതിനു പൊതുസ്വീകാര്യത ലഭിക്കുന്നത് ഈ കാരണത്താലായിരുന്നു.മുണ്ടിന്റേയും ഷര്‍ട്ടിന്റേയും സ്ഥിതി ഇതുതന്നെയായിരുന്നു.

-ഇവയൊന്നും കേരളീയരുടെ പൊതുവായ വസ്ത്രങ്ങളായിരുന്നില്ല.അവരില്‍ ബഹുഭൂരിപക്ഷത്തിനും അന്യമായ,അവര്‍ക്ക് അപ്രാപ്യമായ,അവര്‍ക്ക് നിഷേധിക്കപ്പെട്ട വസ്ത്രങ്ങളായിരുന്നു ഇവ.അപ്പോള്‍, സാരിയും- ബ്ലൌസും,മുണ്ടും- ഷര്‍ട്ടും എങ്ങനെ കേരളീയത നിറഞ്ഞുതുളുമ്പുന്ന,നമ്മുടെ പൈതൃകത്തിന്റേയും സംസ്കാരത്തിന്റേയും നേര്‍ പ്രതീകങ്ങളായ ,അവയുടെ ചിഹ്നങ്ങളായ വസ്ത്രങ്ങളാകും?അവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും വസ്ത്രങ്ങള്‍ ഇവയില്‍ നിന്ന് തികച്ചും വ്യത്യസ്തങ്ങളായിരുന്നുവെല്ലോ.അതിനു ഒരു ഏകീകൃതരൂപം ഉണ്ടയിരുന്നില്ല.മുസ്ലീംങ്ങള്‍ക്കും കൃസ്ത്യാനികള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ തന്നെ തന്നെ അനേകം വ്യത്യസ്തവേഷങ്ങള്‍.അപ്പോള്‍, അവയെയെല്ലാം തമസ്കരിച്ച് ,കേരളീയ സ്ത്രീയുടെ പരമ്പരാഗത വസ്ത്രമായി സാരിയും ബ്ലൌസും,പുരുഷമ്മാര്‍ക്ക് മുണ്ടും ഷര്‍ട്ടും അടിച്ചേ‍ല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടു.കൈത്തറിയേയും ഖാദിയേയും പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേന,ചരിത്രത്തെ തമസ്കരിച്ച് കൊണ്ടും,സാമൂഹികസാഹചര്യങ്ങളെയും യാഥാര്‍ത്ഥ്യങ്ങളേയും വിസ്മരിച്ചുകൊണ്ടും വ്യാജപ്രചാരണം നടത്തുകയാണു, അധികൃതര്‍.

ഉത്തരകൊറിയയിലെ കമ്യൂണിസ്റ്റ് ഏകാധിപതി കിം ഇല്‍ സുങ്ങ് ജനങ്ങള്‍ക്കെല്ലാം ഏകീകൃത യൂണിഫോറം ഏര്‍പ്പെടുത്താന്‍ ശ്രമിച്ചതുപോലുള്ള ഭോഷ്കാണിത്.കൈത്തറിയെ പ്രോത്സാഹിപ്പിക്കലാണു സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ കൈത്തെറിയിലോ ഖാദിയിലോ തുന്നിച്ചിടണമെന്ന് പറഞ്ഞാല്‍ പോരെ?ഇഷ്ടമുള്ളവര്‍ ഖാദി പാന്റ്സോ,ഷര്‍ട്ടോ,കൈലിയോ മുണ്ടോ കാച്ചിയോ തട്ടമോയൊക്കെ ഇട്ടോട്ടെ.അതല്ലേ യഥാര്‍ത്ഥ മതേതരവേഷം;നാനാത്വത്തില്‍ ഏകത്വം?

കൈത്തറി-ഖാദി മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ നാളെ ബഹുഭൂരിപക്ഷം കേരളീയരും കൈത്തറി-ഖാദി വസ്ത്രങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും അണിയാന്‍ തീരുമാനിച്ചാലോ?
-ഭയാനകമാകും അതിന്റെ പ്രത്യാഘാതങ്ങള്‍.അതേ.കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക് കൂപ്പുകുത്തും.
-എങ്ങനെയെന്നോ?പറയാം.
നല്ലപോലെ നനച്ച്, കഞ്ഞിപ്പശമുക്കി ഉണക്കിയെടുക്കേണ്ടവയാണു ഈ വസ്ത്രങ്ങള്‍.വാഷിങ്ങ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ക്ക് അതിനു കൂടുതല്‍ കറണ്ട് ചിലവാകും.സാധാരണ നൈലോണ്‍,ടെര്‍ലിന്‍,പോളിസ്റ്റര്‍ തുണിത്തരങ്ങള്‍ അയണ്‍ ചെയ്യുന്നതിന്റെ പതിന്മടങ്ങ് കറന്റും സമയവും കൈത്തറി-ഖാദി വസ്ത്രങ്ങള്‍ക്ക് വേണം.അതുകൊണ്ട് കേരളത്തിലെ വൈദ്യുത ഉപഭോഗം കുത്തനെ ഉയരും. കറന്റ് കട്ട് കൂടും.ആകെ പ്രശ്നമാകും.
-വസ്ത്രത്തിന്റെ പേരില്‍ എന്തിനാണു ഈ കിറുക്കുകള്‍?അതിനു നിയതമായ ചില ലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കൈത്തറി-ഖാദിത്തുണി പ്രചാരത്തിന്റെ പേരിലും മതന്യൂനപക്ഷങ്ങളുടേയും അധസ്ഥിതരുടേയും സാംസ്കാരികപൈതൃകത്തിനും സ്വത്വബോധത്തിനും നേരെ അതിക്രമം നടത്താന്‍ കഴിയുമെന്ന് ഇതിനകം തെളിഞ്ഞിരിക്കുന്നു.

10 comments:

Unknown said...

ആദ്യം നേര് സംസാരിക്കുന്നവര്‍ അതണിയുവാന്‍ ധൈര്യം കാണിക്കട്ടെ

അനില്‍@ബ്ലോഗ് // anil said...

നല്ലൊരു കുറിപ്പിന് ആദ്യമായി അഭിനന്ദനം അറിയിക്കട്ടെ.

കൈത്തറി വസ്ത്രങ്ങള്‍ ധരിക്കുന്നത് ആ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണെന്ന കാര്യത്തില്‍ താങ്കള്‍ക്കും വിയോജിപ്പില്ലെന്ന് മനസ്സിലാവുന്നു. മുണ്ടും ഷര്‍ട്ടും തന്നെ ധരിക്കണം എന്ന് നിര്‍ബന്ധമുണ്ടോ? ഇല്ലെന്നാണ് എന്റെ ധാരണ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശനിയാഴ്ചകളില്‍ കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണം എന്ന സര്‍ക്കുലര്‍ കണ്ടിട്ടുണ്ട്, പക്ഷെ ആ സര്‍ക്കുലറിലും മുണ്ട് തന്നെ വേണം എന്ന് നിര്‍ബന്ധം കണ്ടില്ല, ഞാന്‍ മൂണ്ടുടുക്കാറുമില്ല, പാന്റ്സും കൈത്തറി ഷര്‍ട്ടും ധരിക്കും. നമ്മളെ കഴിയുന്ന കാര്യം ചെയ്യുക, അത്രയെ ഉള്ളൂ.

Cibu C J (സിബു) said...

"ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും വരവോടെയാണു വേഷഭൂഷദികളില്‍ പിന്നെ വൈവിദ്ധ്യവത്കരണമുണ്ടകുന്നത്."

ഏതുനൂറ്റാണ്ടിലായിരുന്നു അത് പ്രദീപേ?

ഡി .പ്രദീപ് കുമാർ said...

അനിലേ,കൈത്തറി മുണ്ടും സാരീം തന്നെ വേണം: സർക്കുലറിൽ എന്തുതന്നെ പറഞ്ഞാലും.ഒരു മാസം മുൻപ് കോഴിക്കോട് കളക്ടറും കൂട്ടരും ഒന്നടങ്കം കൈത്തറി ധരിച്ച് ഓഫീസിൽ ഹാജരായി വാർത്തകളിൽ തലക്കെട്ടുകൾ സൃഷ്ടിച്ചു.പുരുഷന്മാരെല്ലാം മുണ്ടും ഷർട്ടും,സ്ത്രീകൾ സാരിയും ബ്ലൌസുമണിഞ്ഞായിരുന്നു എത്തിയത്.എന്തേ,ഇവരിലൊരാളെങ്കിലും കൈത്തറി പാന്റ്സോ ചുരീദാറോ ധരിച്ചില്ല?അതുകൊണ്ടാണു വേഷവൈവിദ്ധ്യത്തേയും മറ്റും ഇത് ഹനിക്കുമെന്ന് പറഞ്ഞത്.

ഡി .പ്രദീപ് കുമാർ said...

സിബൂ,സെന്റ് തോമസ് മതപ്രചാരണാർത്ഥം കേരളത്തിലെത്തിയതായി വിശ്വസിക്കപ്പെടുന്നത് ക്രി.വർഷം 52ലാണെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ലണ്ടൻ മിഷൻ സൊസൈറ്റിയുടെ വരവോടെയാണു ക്രിസ്തുമതം കേരളീയരുടെ ജീവിതത്തെ മാറ്റി മറിച്ചത്.തെക്കൻ കേരളത്തിലെയും കന്യാകുമാരിഭാഗത്തേയും പനചെത്ത് കുലത്തൊഴിലായി സ്വീകരിച്ച വലിയൊരുവിഭാഗം(അന്ന് ചാന്നാ‍ർ എന്നറിയപ്പെട്ട ഇന്നത്തെ നാടാർ),ജാതിപീഡനത്തിൽ മനം മടുത്ത് ക്രിസ്തുമതം സ്വീകരിച്ചു.മാറുമറക്കാൻ അവകാശമില്ലാതിരുന്ന ആ വിഭാഗംസ്ത്രീകൾ മേൽമുണ്ടുടുത്ത് പൊതുനിരത്തിലൂടെ സഞ്ചരിച്ചു.അതിനെതിരെ ജാതിഹിന്ദുക്കൾ രക്തരൂക്ഷിതമായ കലാപം അഴിച്ചുവിട്ടു.മതപരിവർത്തനം ചെയ്ത ചാന്നാർജനങ്ങളും ക്രിസ്ത്യാനികലും മറ്റും ചേർന്ന് അതിനെ ചെറുത്തു.പല ഘട്ടങ്ങളായി 50 വർഷം നീണ്ടു നിന്ന “ചാന്നർ ലഹള” അഥവാ “മുലമാറാപ്പ് വഴക്ക്” 1865ലെ രാജവിളംബരത്തോടെയാണു അവസാനിച്ചത്.അങ്ങനെ ,കേരളത്തിൽ നടന്ന സ്ത്രീകളുടെ ആദ്യത്തെ രാഷ്ട്രീയസമരം ക്രിസ്തുമതം നൽകിയ ആധുനികവസ്ത്രാവബോധം സൃഷ്ടിച്ച രാഷ്ട്രീയസാമൂഹിക ഭൂമികയിലാണു ഉയിർകൊണ്ടത്.
വസ്ത്രധാരണത്തിലെ മറ്റൊരു സ്വാധീനം ഇസ്ലാമിന്റെ വ്യാപനമായിരുന്നു.ഇസ്ലാം ഇന്ത്യയിലെത്തുന്നത് ഏ ഡി 629ൽ കൊടുങ്ങല്ലൂരിലെ ചേരമാൻ മൻസിലിന്റെ സ്ഥാപനത്തോടെയാണല്ലോ.
അല്ലേ,സിബൂ?

ഡി .പ്രദീപ് കുമാർ said...

സിബുവിന്റെ ചോദ്യത്തിനു കാരണം എന്തെന്ന് ഇപ്പോഴാണു മനസിലായത്.അരനൂറ്റാണ്ടിനുള്ളിലാണു ആ മതങ്ങൾ ഇവിടെപ്രചരിച്ചത് എന്ന് ധ്വനിപ്പിക്കുന്ന ഒരു വാക്യമുണ്ടായിരുന്നു.അത് തിരുത്തിയിട്ടുണ്ടു.നന്ദി.

Cibu C J (സിബു) said...

"ഇസ്ലാമിന്റേയും ക്രിസ്തുമതത്തിന്റേയും വരവോടെയാണു വേഷഭൂഷദികളില്‍ പിന്നെ വൈവിദ്ധ്യവത്കരണമുണ്ടകുന്നത്."

ഈ വാചകം ശരിയാകുമോ? AD 1000 വളരെ മുമ്പുതന്നെ ഇവിടെ ക്രിസ്തുമതവും ഇസ്ലാമും നന്നായി തന്നെ പ്രചരിച്ചിരുന്നു. അവരും ബാക്കിയുള്ളവരും ഒരേതരം വേഷമായിരുന്നോ അതോ വ്യത്യസ്തമായ വേഷങ്ങളായിരുന്നോ എന്നറിയാമോ? പോർച്ചുഗീസുകാരുടെ വരവിനുമുമ്പുള്ള നായന്മാരേയും ക്രിസ്ത്യാനികളേയും കണ്ടാൽ തിരിച്ചറിയില്ല എന്ന് എവിടേയോ വായിച്ചിട്ടുണ്ട്. പലരും കുടുക്കനും ഇട്ട് കത്തിയും അരയിൽ തൂക്കിയാണ്‌ നടന്നിരുന്നത്‌-ത്രേ. എന്തായാലും അവരുടെ വേഷം എന്താണെന്ന് മനസ്സിലാക്കാതെ ഈ വാചകം എങ്ങനെ എഴുതും?

ഷൈജൻ കാക്കര said...

ചരിത്രം ചരിത്രം മാത്രമാണ്‌, കുറച്ച്‌ ശരികളുടെയും കുറച്ച്‌ തെറ്റൂകളുടെയും കുറെ വ്യഖ്യാനങ്ങളുടേയും ആകതുക. അതിനാൽ തന്നെ ചരിത്രം ചരിത്രത്തിന്റെ വഴിക്ക്‌ പോകട്ടെ.

ഖാദി വസ്ത്രങ്ങൾ ആഴ്‌ചയിൽ ഒരു ദിവസം ധരിക്കണം എന്ന സർക്കുലർ വരുന്നതിന്‌ മുൻപും മലയാളികൾ കൂടുതലും ഉപയോഗിച്ചിരുന്നത്‌ സാരി, ബ്ലൗസ്, ചുരിദാർ, പാന്റ്സ്, മുണ്ട്‌, ഷർട്ട്‌, ഇവയൊക്കെയായിരുന്നില്ലെ? ഇത്‌ ഏതെങ്ങിലും മതത്തിന്റെ അല്ലെങ്ങിൽ ജാതിയുടെ വസ്ത്രമായിരുന്നുവോ? ഇതൊക്കെ മലയാളികൾ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ ധരിച്ചതല്ലെ? സ്വാധീനങ്ങൾ കാണും പക്ഷെ അത്‌ അടിച്ചേൽപ്പിച്ചതല്ലലോ? പുരോഗമനത്തിന്റെ ഭാഗമായി ഒട്ടി ചേർന്നതല്ലെ? അപ്പോൽ പിന്നെ ഈ വസ്ത്രങ്ങൽ ധരിക്കണം എന്ന്‌ പറഞ്ഞാൽ അത്‌ എങ്ങനെ മതന്യൂനപക്ഷ പിന്നോക്ക സമുദായങ്ങളുടെ സ്വതബോധതിനെതിരെയുള്ള കടന്ന്‌ കയറ്റമാകും? പിന്നെ കൈത്തറി, അതിനുമുണ്ടോ സവർണ്ണ ഹിന്ദു ഛായ...

Muralee Mukundan , ബിലാത്തിപട്ടണം said...

കൈത്തറിയുടെ നേരറിവുകളിലേക്കുള്ള ഈ എത്തിനോട്ടം എന്തായാലും നന്നായി ഭായി.

ഡി .പ്രദീപ് കുമാർ said...

വാസ്കോഡ ഗാമ കോഴിക്കോട് കടപ്പുറത്ത് കപ്പലിറങ്ങിയതിനു ശേഷമുള്ള കാലഘട്ടത്തെയാണു വൈദേശിക ആധിപത്യത്തിന്റെ വിഭജനരേഖയായി പൊതുവിൽ കണക്കാക്കപ്പെടുന്നത്. അതിനു മുൻപ് തന്നെ മറ്റു മതങ്ങൾ ഇവിടെ പ്രചരിച്ചുവെന്നതിൽ സംശയമെന്ത്?ഓരോ വൈദേശികബന്ധവും സമസ്തമേഖലയിലും പരിവർത്തനത്തിനു നിദാനമായിട്ടുണ്ടെങ്കിലും പത്തൊൻപതാംനൂറ്റാണ്ടിലാണു മലയാളിയുടെവസ്ത്രധാരണത്തെ അത് സമൂലം ഉടച്ചുവാർത്തത് എന്നാണു ഞാൻ പഠിച്ച ചരിത്രപാഠങ്ങളിൽ നിന്ന് എത്തിച്ചേർന്ന നിഗമനം.ഇതല്ല യാഥാർത്ഥ്യമെങ്കിൽ അത് ആധികാരികമായി വിശദീകരിക്കാൻ കഴിയുന്നവർ ആരെങ്കിലും മുന്നോട്ടുവന്നെങ്കിൽ...

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍