ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 18 July 2010

അരുത്;ആ വാതിലുകൾ അവർക്കായി തുറക്കരുത്

വിദ്യാലയങ്ങൾ പൊതുസ്ഥാപനങ്ങൾ ആണു.അഥവാ അങ്ങെനെയാണു സങ്കൽ‌പ്പം.എല്ലാ മതങ്ങളേയും ബഹുമാനിക്കാനും മതതത്ത്വങ്ങളുടെ സാരാംശം മനസ്സിലാക്കാനും പഠിപ്പിക്കുമ്പോൾ പോലും തികച്ചും മതേതരമായ അന്തരീക്ഷമാണു വിദ്യാലയങ്ങൾക്കുള്ളത്.അവിടെ വ്യത്യസ്ത മതവിശ്വാസികൾക്കും മതമൊന്നുമില്ലാത്തവർക്കും നാസ്തികർക്കുമൊക്കെ സമാധാനത്തോടെ സഹവർത്തിക്കാം.അവരവരുടെ ജീവിതരീതികൾ പിന്തുടരാം.ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി തന്നെ ജീവിച്ചുകൊണ്ടു മറ്റുള്ളവയെ ഉൾക്കൊള്ളാം.വിമർശിക്കാം.ജാതീയവും മതപരവുമായ വേർതിരിവില്ലാതെ ഒരേ ബഞ്ചിൽ,ഒരേ ക്ലാസിൽ,ഒരേ സ്കൂളിൽ സമാധാനത്തോടെ പഠിച്ചുവളരാം.

ഉദാത്തമായ ഈ മതേതരജനാധിപത്യ പാരമ്പര്യത്തിന്റെ കടക്കൽ കത്തിവെയ്ക്കുന്നതരം ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങൾ കേരളത്തിൽ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി.അതിന്റെ ഫലമായി ബഹുഭൂരിപക്ഷം എയിഡഡ്, അൺ എയിഡഡ് വിദ്യാലയങ്ങളും മതേതര ജനാധിപത്യ മൂല്യങ്ങൾ നിരാകരിക്കുന്ന,ജാതീയവും മതപരവുമായി വിദ്യാർത്ഥികളെ വേർതിരിക്കുന്ന,ഇടുങ്ങിയ ,ഇരുണ്ട ഗുഹകളായി പരിണമിച്ചിരിക്കുന്നു.ദൌർഭാഗ്യകരമെന്നുപറയട്ടെ, തീർത്തും അപകടകരമായ ഈ തീക്കളിക്ക് സാമൂഹികാംഗീകാരവും ലഭിച്ചിരിക്കുന്നു.

ഞാൻ വിചിത്രമായ രണ്ട് അനുഭവങ്ങൾ പറയാം.ആദ്യത്തേത് ആ കാലഗണനയ്ക്കും അപ്പുറത്താണു.സ്ഥലം തൃശൂർ വാരിയം റോഡിലെ ഒരു വീടു.കേരളവർമ്മ കോളേജിലെ അദ്ധ്യാപകന്റെ അമ്മ തന്റെ പേരക്കുട്ടികളെ സന്ദർശിക്കാനെത്തുകയാണു.കൊച്ചുമക്കളിൽ ഒരാൾ ഒന്നിൽ.മറ്റെയാൾ അതേ സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിനി.സന്ധ്യയ്ക്ക് വിളക്കു കൊളുത്തി നാമം ജപിക്കാൻ മുത്തശ്ശി പേരക്കുട്ടികളേയും കൂട്ടി.വിളക്കിനു മുന്നിൽ മുട്ടുകുത്തിനിന്ന് അവർ ഉച്ചത്തിൽ പ്രാർത്ഥന ചൊല്ലാനാരംഭിച്ചു:ഓ ജീസസ് ക്രൈസ്റ്റ്!

ഇനി 2002ലേക്ക്.ഇടുക്കി കട്ടപ്പന ടൌണിനടുത്ത കുടിയേറ്റകർഷകഗ്രാമമായ കൊച്ചുതോവാള.അവിടുത്തെ ഒരേയൊരു യു.പി സ്കൂളിൽ കുട്ടികളുടെ പരിപാടികൾ ശബ്ദലേഖനം ചെയ്തുകൊണ്ടിരിക്കേ,സ്കൂൾ വിടാനുള്ള സമയമായി.പ്രാർത്ഥനയ്ക്കുള്ള ബല്ലടിച്ചു.റെക്കാർഡിങ്ങ് നിർത്തി എല്ലാവരും എണീറ്റ് നിന്നു.മൈക്കിൽ നിന്ന് വന്നത് ‘ഗനഗണ മന‘ ആയിരുന്നില്ല.അതൊരു പള്ളിപ്രാർത്ഥനയായിരുന്നു!

എല്ലാമതസ്ഥരും, ഒരുമതത്തിൽപെടാത്തവരും പഠിക്കുന്ന വിദ്യാലയങ്ങളിൽ എന്തിനാണു മത-ജാതി പ്രാർത്ഥനകൾ മാത്രം ചൊല്ലുന്നത്?മുൻപ് സർക്കാർ,എയിഡഡ് സ്കൂളുകളിൽ അസംബ്ലികളിൽ പന്തളം കെ.പി എഴുതിയ‌ “ദൈവമേ കൈതൊഴാം” എന്ന തികച്ചും മതേതരമായ പ്രാർത്ഥനയായിരുന്നു ചൊല്ലിയിരുന്നത്.സ്കൂൾ അവസാനിക്കുന്നത് ജനഗണ മനയോടെയും.പക്ഷേ,ന്യൂനപക്ഷാവകാശങ്ങളുടെ പേരിൽ ക്രിസ്ത്യൻ സഭകളും അവരെ പിന്തുടർന്ന് മറ്റ് മത-ജാതി സംഘടനകളും തങ്ങളുടെ വിദ്യാലയങ്ങളിൽ പൊതു-മതേതര പ്രാർത്ഥനകൾക്കു പകരം തങ്ങളുടെ മത-ജാതീയവിശ്വാസപ്രമാണങ്ങളെ മഹത്വവത്കരിക്കുന്നതും,തങ്ങളുടെ മതഗ്രന്ഥങ്ങളിലെ ബിംബങ്ങളും,പദാവലികളും,പ്രതീകങ്ങളും മാത്രം കൊണ്ട് നിറയ്ക്കപ്പെട്ടതുമായ പ്രാർത്ഥനകൾ എല്ലാവരേയും കൊണ്ട് ചൊല്ലിക്കുന്നു.ചില ഹൈന്ദവസംഘടനകളുടെ വിദ്യാലയങ്ങളിൽ അവ സംസ്കൃതത്തിലാണെങ്കിൽ,ചില മുസ്ലീം വിഭാഗങ്ങളുടെ സ്കൂളുകളിൽ അവ അറബിയിലാണു.ഇനി ലാറ്റിനിലും ഉറുദുവിലുമുള്ള പ്രാർത്ഥനകൾ കൂടി വരുകയില്ലെന്ന് ആരു കണ്ടു?

വിദ്യാർത്ഥികൾക്കിടയിലേക്ക് മതവിദ്വേഷത്തിന്റെ വിഷവിത്തുക്കൾ പാകുന്നതും,മത-വിശ്വാസസ്വാതന്ത്ര്യത്തേയും ജനാധിപത്യാവകാശങ്ങളേയും നഗ്നമായി നിഷേധിക്കുന്നതുമായ മറ്റു അനേകം നടപടികളുമുണ്ടു.കുട്ടികൾക്കിടയിലെ സാമൂഹിക-സാമ്പത്തിക അസമത്വം മാനസികപ്രശ്നങ്ങൾ സൃഷ്ടിക്കാതിരിക്കുന്നതിനാണു യൂണീഫോം ഏർപ്പെടുത്തിയത്.പക്ഷേ, അത് പോലും മതനിന്ദയുടെ മാരകായുധമാക്കാമെന്ന് ചിലർ തെളിയിച്ചിരിക്കുന്നു.ഓരോ മത-ജാതി വിഭാഗങ്ങളുടേയും വ്യതിരിക്തത അടയാളപ്പെടുത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ടു.അതിലൊന്നാണു നിറങ്ങൾ.കാവിയും മഞ്ഞയും പച്ചയും നീലയും,ഇങ്ങനെ മത-ജാതീയത വിഭാഗീയതകളെ വിളംബരം ചെയ്യുന്ന നിറങ്ങളായി പരിണമിച്ച ഒരു സമൂഹത്തിൽ അതിനെ അരക്കിട്ടുറപ്പിക്കുന്ന വേഷവിധാനങ്ങൾ തന്നെ ഇവർ യൂണീഫോമിന്റെ പേരിൽ നിർബന്ധിതമാക്കിയിരിക്കുന്നു.ഒപ്പം, മതപരമായ ജീവിതചര്യയുടെ ഭാഗമായുള്ള മുഖാവരണം,ശിരോവസ്ത്രം,പൊട്ട് തുടങ്ങിയവക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് മതവൈരവും സ്പർദ്ധയും സൃഷ്ടിക്കുന്നു.കന്യാസ്ത്രീകളുടേയും അച്ചന്മാരുടേയും മതപരമായ ഉടയാടകൾക്ക് വിലക്കേർപ്പെടുത്താത്തവർ എന്തിനാണു ശിരോവസ്ത്രത്തിനു അയിത്തം കൽ‌പ്പിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.

മതബോധന ധാർമ്മിക പഠനക്ലാസുകളുടെ പേരിലാണു മറ്റൊരു അതിക്രമം അരങ്ങേറുന്നത്.ഓരോ മതജാതി വിഭാഗവും അവരുടെ മാത്രം പാഠങ്ങളാണു പഠിപ്പിക്കുക.അവ സങ്കുചിതവും വിഭാഗീയവും ആത്യന്തികമായി മതവൈരം വളർത്തുന്നതുമാണെന്നു പറയേണ്ടതില്ല.കുരുന്നു മനസ്സുകളിൽ ഇത് സൃഷ്ടിക്കുന്ന വേർതിരിവുകൾക്ക് ഭയാനകമായ പ്രത്യാഘാതങ്ങളാണുള്ളത്.തങ്ങളുടെ മത/ജാതി വിഭാഗത്തിനു പുറത്തുള്ളവരെ ശത്രുതയോടെയും അവജ്ഞയോടെയും കാണാൻ ഇത് അവരെ പ്രേരിപ്പിക്കുന്നു.വിദ്യാർത്ഥിരാഷ്ട്രീയം വഴിമാറിയ പ്രൊഫണൽ കോളേജുകളിൽ ജാതിസംഘടനകൾ പ്രതിലോമകരമായ അജണ്ടകളുമായി രംഗപ്രവേശം ചെയ്യുന്നതിൽ നിന്നും ഇതിന്റെ അപകടം മനസിലാക്കാം.തീരെ സാമൂഹികബോധമില്ലാത്ത,തങ്ങൾ വിശ്വസിക്കുന്നപ്രസ്ഥാനങ്ങൾക്കായി എന്തും ചെയ്യാൻ മടികാത്ത,എതിരാളികളായി മുദ്രയടിക്കുന്നവരുടെ കൈയ്യും തലയും വെട്ടുന്ന അഭ്യസ്തവിദ്യരും ഉന്നതബിരുദധാരികളുമായ ഹൈടെക്ക്തീവ്രവാദികൾ ഇങ്ങനെ പിറവിയെടുക്കുന്നതിനും നമ്മൾ ഇന്ന് സാക്ഷികളാണു.

യോഗയും ധ്യാനവും പോലെ ശരീരത്തിനും മനസ്സിനും ഉണർവ്വേകുന്ന ആരോഗ്യ ആ‍ത്മീയ പ്രവർത്തനങ്ങൾ പോലും തങ്ങളുടെ വർഗ്ഗീയ അജണ്ടയുടെ ഭാഗമാക്കി മാറ്റുകയാണു ഒരു കൂട്ടർ.വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും ഇവർ വിദ്യാർത്ഥികളെക്കൊണ്ട് നിർബന്ധിച്ച് യോഗ ചെയ്യിക്കുന്നുണ്ട്.അതിനായി പുറത്ത് നിന്ന് വർഗ്ഗീയസംഘടനകളുടെ മുൻ നിരയിൽ പ്രവർത്തിക്കുന്നവരെ തന്നെ ക്ഷണിച്ച് വരുത്തുന്നു.മതപരമായ ധ്യാനങ്ങളും ഇങ്ങനെ അടിച്ചേൽ‌പ്പിക്കപ്പെടുന്നുണ്ടു.അവിടം കൊണ്ടും ഇത്തരം അതിക്രമങ്ങൾ അവസാനിക്കുന്നില്ല.മതജാതി മേലദ്ധ്യക്ഷരുടെ സ്വീകരണത്തിനും പ്രസംഗത്തിനും വിശ്വാസസംഗമത്തിനുമൊക്കെ വിദ്യാർഥികളെ ഇവർ തെളിച്ചുകൊണ്ടുപോകുന്നുണ്ടു.അമ്പലത്തിനും പള്ളിക്കും ഉത്സവത്തിനുമൊക്കെ വൻ തുക സംഭാവനയായി പിരിച്ചെടുക്കുന്നുമുണ്ടു. എന്തിനു,ആഹാരം കഴിക്കുന്നതിനു മുൻപു പോലും മതപരമായ പ്രാർത്ഥന അടിച്ചേൽ‌പ്പിക്കുന്ന എത്രയോ ഹോസ്റ്റലുകൾ കേരളത്തിലുണ്ട്!

പക്ഷേ, ഇതുസംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻ മേൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്റ്റർ എന്തെങ്കിലും നടപടി സ്വീകരിച്ചതായി അറിവില്ല.
മതജാതി സംഘടനകൾ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരത്ത് നിന്ന് മതചിഹ്നങ്ങൾ നീക്കം ചെയ്യണമെന്ന് കഴിഞ്ഞ വർഷം സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.പള്ളി വേറെ, പള്ളിക്കൂടം വേറെ എന്ന തിരിച്ചറിവിൽ നിന്ന് വൈകി ഉണ്ടായ വിവേകമായിരുന്നു അത്.പക്ഷേ, എല്ലാവരും ചേർന്ന് കണ്ണുരുട്ടിക്കാണിച്ചപ്പോഴേക്കും ഉത്തരവിറക്കിയവർ വാലും ചുരുട്ടിക്കൊണ്ട് ഓടി!

ഈ സാഹചര്യത്തിലാണു,തങ്ങളുടെ വിദ്യാലയങ്ങളിൽ കൂട്ടായുള്ള എല്ലാ മതപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് എൻ.എസ്.എസ് പുറപ്പെടുവിച്ച ഉത്തരവിനു ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.ആരും ആവശ്യപ്പെടാതെ കൈക്കൊണ്ട ഈ തീരുമാത്തെ ,മതവൈരം ആളിക്കത്തിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,ധീരമെന്നു നിസംശയം വിശേഷിപ്പിക്കാം.എൻ.എസ്.എസിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നവർ പോലും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുകാലത്തും മതവിദ്വേഷം വളർത്തുന്നതിനുള്ള വേദിയൊരുക്കി കൊടുത്തിട്ടില്ലെന്നു സമ്മതിക്കും.മൂന്നു വർഷം പന്തളം എൻ.എസ്.എസ്.കോളേജിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനു എൻ.എസ്.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അവർ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെക്കുറിച്ച് ഏറെ ബഹുമാനമുണ്ടു.സഹസാമുദായിക സംഘടന മറ്റ് സംഘടിത മതങ്ങളെ അനുകരിച്ച് തങ്ങളുടെ സ്ഥാപനങ്ങളിൽ വിഭാഗീയച്ചുവയുള്ള പ്രാർത്ഥനയും മറ്റും നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോളാണു,എൻ.എസ്.എസ് അനുകരണീയമായ ഈ തീരുമാനമെടുത്തത്.

കേരളത്തിന്റെ സാമൂഹികാന്തരീക്ഷം കലുഷിതമാക്കരുതെന്നാഗ്രഹിക്കുന്ന,സമാധാനകാംക്ഷികളായ എല്ലാവരും ഈ മാതൃകയിൽ തങ്ങളുടെ വിദ്യാലയങ്ങളെ മത ജാതി വിഭാഗീയതയിൽ നിന്ന് മോചിപ്പിക്കുമോ?അതിനുള്ള വിവേകം അവർ കാട്ടുമോ?
ഭീകരവാദികൾക്കു നേരെ നമ്മുടെ വിദ്യാലയങ്ങളുടെ വാതിലുകൾ കൊട്ടിയടക്കാനായി അവയെ മതജാതി മുക്തമാക്കുക.
അരുത്;ആ വാതിലുകൾ രക്തദാഹികൾക്കായി തുറന്ന് പിടിക്കരുത്.

11 comments:

ചാർ‌വാകൻ‌ said...

nannaayi kUduthal pinnaale.

v said...

പള്ളി വേറെ പള്ളിക്കൂടം വേറെ എന്നൊക്കെ പറയാന്‍ എളുപ്പമാണ്. പക്ഷെ പള്ളിക്കൂടം നടത്തുന്നവര്‍ കൂടെ സമ്മതിച്ച് തരണ്ടേ ? ഭരണഘടന അനുവദിച്ചിരിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളുടെ മറപറ്റിയാണ് ഈ മത സംഘടനകള്‍ വിദ്യ വിറ്റ് കാശാക്കുന്നത്. ലാഭത്തോടൊപ്പം മത പ്രബോധനവും ഒരു ലക്ഷ്യമാണെന്ന് വേണം കരുതാന്‍. സ്വശ്രയ വിദ്യാഭ്യാസത്തിന്റെ പേരില്‍ അക്ഷരം വെച്ച് വ്യഭിചാരം നടത്തുന്നവരെ നിലക്കു നിര്‍ത്താന്‍ നെട്ടല്ലുള്ള ഭരണാധികാരികള്‍ വരുന്നതു വരെ ഇതൊക്കെ തുടരും.

ഡി .പ്രദീപ് കുമാർ said...

വൃതാസുരാ,അങ്ങനെ നട്ടെല്ലുള്ള ഭരണാധികാരികൾ ഇനിയും പിറക്കേണ്ടിയിരിക്കുന്നു.
എയിഡഡ് സ്കൂൾ,കോളേജ് അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ നിയമനക്കോഴയായി ഇക്കാലമത്രയും സ്വകാര്യ മാനേജെന്റുകൾ പിടുങ്ങിയ കോഴപ്പണം ദശലക്ഷക്കണക്കിനു കോടികൾ വരും.ഈ തീവെട്ടിക്കൊള്ളയ്ക്ക് സർവ്വ ഒത്താശയും ചെയ്തുകൊടുത്ത്,ചാരിത്ര്യപ്രസംഗം നടത്തുന്ന ഏഭ്യരെക്കുറിച്ച് ഇനി എന്തു പറയാൻ!

Baiju Elikkattoor said...

schoolil prarthana veno, veettil pore?

ഡി .പ്രദീപ് കുമാർ said...

സ്കൂൾ ഉൾപ്പെടെയുള്ള ഒരു പൊതുസ്ഥലത്തും പ്രാർത്ഥന വേണ്ടെന്നു തന്നെയാണു എന്റെ അഭിപ്രായം.മാവേലിക്കര ബിഷപ് മൂർ കോളേജിലും,ചങ്ങനാശ്ശേരി എസ്.ബി കോളേജിലും ഏകനായി പ്രാർത്ഥന ബഹിഷ്കരിച്ചയാളാണു ഞാൻ.
പക്ഷേ,ഇവിടെ പ്രശ്നം പ്രാർത്ഥനയല്ല;അതിന്റെ മത,വർഗ്ഗീയ മാനങ്ങളാണു.

എസ്സ്.അഭിലാഷ് said...

പ്രദീപിന്റ അഭിപ്രായം വളരെ ശരി. എന് എസ്സ്.എസ്സിന്റ തീരുമാനം സമയൊചിതം.ധീരം. പിന്നെ ഒന്നു കൂടി ഒരു ജാതി സംഘടനക്ക് ഇതു പൊലുള്ള തീരുമാനങ്ങള്‍ള്‍ നടപ്പക്കി നടപ്പക്കി സ്വയം കൊഴിഞ്ഞ്പകേണ്ട്തായിവരും. വരണം! ജനാധിപത്യം അതാണ്‍ ആവശ്യപ്പെടുന്നത്.

chithrakaran:ചിത്രകാരന്‍ said...

സാമൂഹ്യ ബോധമില്ലാത്ത അധികാര ദാഹികളായ
പിച്ചക്കാരും,ഇന്‍ഷൂറന്‍സ് ഏജന്റിന്റെ വാഗ്ചാതുരി മാത്രം കൈമുതലായുള്ള വായാടികളും, മറ്റെവിടേയും ഗതിപിടിക്കാത്തതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍
വന്നടിയുന്ന ചണ്ടി പോലുള്ള മനുഷ്യരും നമ്മുടെ ഭരണ
ചക്രത്തിന്റെ നിയന്ത്രണമേറ്റെടുക്കുമ്പോള്‍... ജനങ്ങളില്‍ നിന്നും ടാക്സു പിരിച്ച് മൂല്യ ബോധമില്ലാത്ത ഉദ്ദ്യോഗസ്തന്മാരുമായും,കോണ്ട്രാക്റ്റര്‍മാരുമായും അതു
വീതവച്ചെടുത്ത്, ജനത്തിന്റെ പിന്നാലെ ഭരണാധിപന്മാരായി ഞെളിഞ്ഞു നടക്കാനുള്ള സങ്കുചിതബുദ്ധിയെ അവര്‍ക്കു കാണു.കന്നുകാലി ജനത്തിനു പിന്നാലെ കാലിച്ചെറുക്കന്മാരായി സ്റ്റേറ്റ് കാറില്‍ എസ്കോര്‍ട്ടും പോലീസ് പടയുമായി ഈ പട്ടികള്‍
അങ്ങനെ നാടിനെ ഭരിച്ചു മുടിപ്പിച്ചുകൊണ്ടിരിക്കും !!!
സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ശേഷിയില്ലാത്ത
ഈ കൂട്ടയോട്ടക്കാര്‍ക്ക് മത നിരപേക്ഷമായ ഒരു വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കാനുള്ള ഉത്തരവാദിത്വമൊന്നും തോന്നില്ല.സ്വന്തം പാര്‍ട്ടിക്കൊരു ലക്ഷ്യബോധം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയില്ലാത്തവരാണോ നാടിനു ലക്ഷ്യബോധം നല്‍കുക ?

കേരള വിദ്യാഭ്യാസത്തില്‍ ആദ്യമായി വിഷം കലര്‍ത്തിയത് കൃസ്ത്യന്‍ സ്കൂള്‍ മാനേജുമെന്റുകളോ ചിന്മയപോലുള്ള ഹൈന്ദവ (അവിടേക്ക് ഒന്നു ഫോണ്‍ ചെയ്താല്‍ പോലും ഹരി ഓം എന്ന അശ്ലീല സംബോധന കേള്‍ക്കണം.)വിദ്യാഭ്യാസ പ്രസ്ഥാനങ്ങളോ ആണെന്നു തോന്നുന്നു.
അമൃതച്ചേച്ചീടെ സ്കൂളിന്റെ കാര്യം പിടിയില്ല.ഇവിടെയൊക്കെ ബ്രാഹ്മണര്‍ മന്ത്രവാദത്തിനുപയോഗിക്കുന്ന സംസ്കൃതം എന്ന ജനചൂഷണ ഭാഷയിലുള്ള പ്രാര്‍ത്ഥനകള്‍ പഞ്ചാമൃതമായി വിതരണം ചെയ്യപ്പെടുന്നുണ്ട്.
മുസ്ലീംമതഭ്രാന്തന്മാര്‍ ഓത്തുപള്ളിയില്‍ നിന്നേ തുടങ്ങും,
മത ഭ്രാന്ത് കുത്തിവക്കാന്‍ ! പിന്നെ സ്കൂളുകൂടി നടത്തിയാല്‍ പറയാനുണ്ടോ :)

ഇങ്ങനെ അനിയന്ത്രിതമായി,പുരോഗതിയെന്തെന്നറിയാതെ സമൂഹത്തിന്റേതായ ലക്ഷ്യമില്ലാതെ,സഞ്ചരിക്കുന്ന പൊതുജനം ജാതി മതപരമായി വേര്‍ത്തിരിയുകയല്ലാതെ മറ്റെന്തുചെയ്യും ?
ഇത്തരം സാഹചര്യത്തിന്റെ വികാസത്തില്‍ നിന്നുമാണ് കൈ വെട്ടുക, തലവെട്ടുക, വഴിതടയല്‍ സമരം നടത്തുക,ഹര്‍ത്താല്‍ പ്രഖ്യാപിക്കുക തുടങ്ങിയ ജന വിരുദ്ധ യുദ്ധമുറകളുമായി മിതവാദ/തീവ്രവാദ കമ്മീഷന്‍ ഏജന്റുമാരായ ഗ്രൂപ്പുകള്‍ ഉരുത്തിരിഞ്ഞ് സാമൂഹ്യ ഉപരിതലത്തിലെത്തുന്നത്.
എല്ലാം ഉത്തരവാദിത്വ രഹിതമായ രാജ്യഭരണത്തിന്റെ പരിണതഫലം !!!

ഒരു സമഗ്രമായ വിദ്യാഭ്യാസ പരിഷ്ക്കരണ ബില്ലു തയ്യാറാക്കി,അതു നിശ്ചയ ദാര്‍ഡ്യത്തോടെ നടപ്പാക്കാന്‍ ശേഷിയുള്ള നല്ലൊരു പൊതു വിദ്യാഭ്യാസ ഡയറക്റ്ററും, വിദ്യാഭ്യാസ മന്ത്രിയും അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കാന്‍ കരുത്തുള്ള നീതിബോധമുള്ള ഗവണ്മെന്റും നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കരടിഗുഹയായോ,പാംബുമടയായോ ഉറുമ്പിന്‍ കൂടായോ ചുരുങ്ങിക്കൊണ്ടിരിക്കും.
സമൂഹം അറവുശാലയായും ശവപ്പറമ്പായും വികസിച്ചുകൊണ്ടുമിരിക്കും!!!

chithrakaran:ചിത്രകാരന്‍ said...

വിട്ടു പോയ ഒരു കാര്യം കൂടി പറഞ്ഞോട്ടെ....അല്ലെങ്കില്‍ നീതികേടാകും !

“ഈ സാഹചര്യത്തിലാണു,തങ്ങളുടെ വിദ്യാലയങ്ങളിൽ കൂട്ടായുള്ള എല്ലാ മതപ്രവർത്തനങ്ങളും നിരോധിച്ചുകൊണ്ട് എൻ.എസ്.എസ് പുറപ്പെടുവിച്ച ഉത്തരവിനു ചരിത്രപരമായ പ്രാധാന്യം കൈവരുന്നത്.ആരും ആവശ്യപ്പെടാതെ കൈക്കൊണ്ട ഈ തീരുമാത്തെ ,മതവൈരം ആളിക്കത്തിക്കുന്ന ഇപ്പോഴത്തെ അന്തരീക്ഷത്തിൽ,ധീരമെന്നു നിസംശയം വിശേഷിപ്പിക്കാം.എൻ.എസ്.എസിന്റെ സാമൂഹിക രാഷ്ട്രീയ നിലപാടുകളോട് പൂർണ്ണമായും വിയോജിക്കുന്നവർ പോലും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങൾ ഒരുകാലത്തും മതവിദ്വേഷം വളർത്തുന്നതിനുള്ള വേദിയൊരുക്കി കൊടുത്തിട്ടില്ലെന്നു സമ്മതിക്കും.മൂന്നു വർഷം പന്തളം എൻ.എസ്.എസ്.കോളേജിൽ വിദ്യാർഥിയായിരുന്ന ഈ ലേഖകനു എൻ.എസ്.എസിന്റെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അവർ ഉയർത്തിപ്പിടിക്കുന്ന മതേതരമൂല്യങ്ങളെക്കുറിച്ച് ഏറെ ബഹുമാനമുണ്ടു.”

ചിത്രകാരനും എന്‍.എസ്.എസ്.സംഘടനയെ അക്കാര്യത്തില്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കട്ടെ !!! മറ്റു സ്വകാര്യവിദ്യാഭ്യാസ മാനേജുമെന്റുകള്‍ക്കും എന്‍.എസ്.എസ്സിന്റെ മാതൃകാപരമായ വഴി തിരഞ്ഞെടുക്കാനുള്ള സദ്ബുദ്ധിയുണ്ടാകട്ടെ എന്നാശംസിക്കുന്നു.

ChethuVasu said...

ഇതൊക്കെ ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയപ്പോഴേ തീര്‍ക്കേണ്ട പ്രശ്നങ്ങള്‍ ആയിരുന്നു ... ഇരുമ്പ് പഴുത്തു കിടക്കുംബോഴേ അടിച്ചു ഒരു ഷാപ്പില്‍ ആക്കാന്‍ പറ്റൂ ... പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ ചൂടില്‍ ഒരു മാതിരി പെട്ട കാര്യങ്ങള്‍ ഇവിടെ ഇച്ചസക്തിയുള്ളവന് ചെയ്യാമായിരുന്നു ..ആരും ഒന്നും ചെയ്തില്ല ...ഇനിയിപ്പോ ഇരുമ്പ് തണുത്തു ഉറച്ചു പോയി ..പോയ ബുത്തി പിടിച്ചാ കിട്ടില്ല .
പിന്നെ NSS പ്രഖാപനം ,കാര്യ മെന്താനെന്നറിയാതെ അഭിപ്രായം പറയാന്‍ ബുദ്ധിമുട്ടാണ് സാര്‍ . NSS എങ്ങനെയാണ് കൂട്ടമായുള്ള മത പ്രവര്‍ത്തനം നിരിധിക്കുക എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല സാര്‍. അതൊരു ഭരണഖടനാ ലംഖനം ആകില്ലേ സാര്‍ .. അപ്പൊ എന്താണ് അവര്‍ അത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പറയാതെ ഇതില്‍ കൂടുതല്‍ ഒന്നും കമന്റാന്‍ പറ്റില്ല .കൂട്ടമായുള്ള മത പ്രവര്‍ത്തനവും ഒറ്റക്കൊട്ടക്കുള്ള പ്രവര്‍ത്തനവും എന്താ വ്യത്യാസം ...

വേണു venu said...

പള്ളി വേറെ പള്ളിക്കൂടം വേറെ ,
ജാതി വേറേ മനുഷ്യര്‍ വേറേ...
ഒരു ജാതി ഒരു മതം ഒരുമനുഷ്യനു്. ആമേന്‍...

ബിനോയ്//HariNav said...

ലേഖനത്തിന്‍റെ ഉള്ളടക്കത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. ആശംസകള്‍ :)

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍