ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 25 July 2010

ജനാധിപത്യത്തിനു പകരം വെയ്ക്കാൻ...

ന്ത്യൻ ജനാധിപഹ്യത്തിന്റെ ഏറ്റവും വലിയ മഹത്വം അത് എല്ലാ രംഗത്തും ബഹുസ്വരതയെ അംഗീകരിക്കുന്നു എന്നതാണു.ഏതെങ്കിലും മതത്തിൽ വിശ്വിക്കാനോ,ഒരു മതത്തിലും വിശ്വസിക്കാതിരിക്കാനോ അത് ഓരോ പൌരനും/പൌരയ്ക്കും അവകാശം നൽകുന്നു.പരിമിതമായ ചില നിയന്ത്രണൾക്ക് വിധേയമായി, അത് അഭിപ്രായപ്രകടനസ്വാതന്ത്ര്യം ഭരണഘടനാപരമായി ഉറപ്പു നൽകുന്നു.ബഹുകക്ഷി ജനാധിപത്യം,അതിന്റെ സർവ്വ പോരായ്മകൾക്കുമപ്പുറം,ഏറ്റവും അഭികാമ്യമായ ഭരണക്രമമാകുന്നത് അതുകൊണ്ടാണു.

കഴിഞ്ഞ രണ്ടു ദശാബ്ദങ്ങൾക്കുള്ളിൽ കേന്ദ്രത്തിലും ശക്തിപ്പെട്ട കൂട്ടുകക്ഷിഭരണസംവിധാനം നമ്മുടെ ജനാധിപത്യത്തെ കൂടുതൽ പ്രബലമാക്കുകയാണു ചെയ്തത്.അത് പ്രാദേശിക,പ്രാന്തീയ കക്ഷികൾക്കും അവർ പ്രതിനിധാനം ചെയ്യുന്ന വലിയൊരു ജനവിഭാഗത്തിനും അധികാരത്തിന്റെ ഗുണഫലങ്ങൾ എത്തിച്ചുകൊടുത്തു.ഒക്സ്ഫോർഡ് ഇംഗ്ലീഷ് സംസാരിക്കാത്തവർക്കും,കോട്ടും സ്യൂട്ടും ഇടാത്തവർക്കും,ഉന്നതകുലത്തിൽ പിറക്കാത്തവർക്കും അധികാരത്തിന്റെ കുഞ്ചികസ്ഥാനങ്ങൾ തന്നെ ലഭിച്ചു.അവരും രാജ്യത്തിന്റെ ഭാഗധേയം നിർണ്ണയിക്കുന്നതിൽ മുഖ്യപങ്കു വഹിക്കാൻ ആരംഭിച്ചു.

അതോടെ, പ്രബല മത,ജാതിവിഭാഗങ്ങളുടെ ഉറച്ച പിന്തുണയിൽ മാത്രം കെട്ടിപ്പടുത്ത രാഷ്ട്രീയപ്രസ്ഥാനങ്ങൾക്ക് ഹിന്ദി ഹൃദയഭൂമിയിൽ അടിത്തറ ഇളകുന്നതും നാം കണ്ടു.മണ്ഡൽകമ്മീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനമായിരുന്നു രാഷ്ട്രീയഭൂമികയിലെ സമഗ്രമായ ഉടച്ചുവാർക്കലിനു കാരണമായത്.‘സ്റ്റാറ്റസ് ക്വോ’ രാഷ്ട്രീയത്തെ കടപുഴക്കിയെറിഞ്ഞ ആ ഉഷ്ണപാതത്തെ ചെറുക്കാൻ ബാബറി മസ്ജിദ് വിവാദത്തിനായില്ല.ദ്വികക്ഷി ഭരണത്തിനും ഭൂരിപക്ഷ വർഗ്ഗീയരാഷ്ട്രീയത്തിന്റെ ആത്യന്തിക ശിഥിലീകരണത്തിനും പിൽക്കാലം സാക്ഷ്യം വഹിച്ചു.ഒരു രഥയാത്രയും ഇപ്പോൾ തെരഞ്ഞെടുപ്പു വിജയത്തിലേക്ക് നയിക്കില്ല.

തങ്ങളും മതേതരവാദികളാണെന്നു സ്ഥാപിക്കാനായി പാർട്ടിയിലും ഭരണത്തിലും മനസില്ലാമനസ്സോടെ അധസ്ഥിതരേയും മുസ്ലീങ്ങളടക്കമുള്ള പിന്നാക്കക്കാരെയും അവർക്ക് പ്രതിഷ്ഠിക്കേണ്ടി വന്നു.അതുകൊണ്ടുതന്നെ തീവ്രവർഗ്ഗീയ അജണ്ടയിലേക്ക് മടങ്ങിപ്പോകാൻ അവർക്കിപ്പോൾ ആകില്ല.

അധികാരസ്ഥാനങ്ങളിൽ ചരിത്രത്തിലെ ഏറ്റവുമധികം പ്രാ‍തിനിദ്ധ്യം അധസ്ഥിതർക്കും പിന്നാക്കക്കാർക്കും ലഭിച്ചു എന്ന് മാത്രമല്ല ഇതിന്റെ പരിണതഫലം.എല്ലാ മേഖലയിലും അതിന്റെ ഒട്ടേറെ ഗുണഫലങ്ങളും അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു.അധികാരത്തിൽ പ്രാതിനിദ്ധ്യമില്ലായിരുന്നുവെങ്കിൽ കേരളത്തിലെ മുസ്ലീങ്ങളും ഈഴവരും വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാ‍ട്ടം നടത്തുകയില്ലായിരുന്നു.അവർ ഇപ്പോഴും പിന്നാമ്പുറങ്ങളിൽ തന്നെ മാറ്റിനിർത്തപ്പെടുമായിരുന്നു.കേരളത്തിൽ മാത്രമല്ല,തമിഴ്നാട്ടിലും ഉത്തർപ്രദേശിലും സമൂഹത്തിലെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളുടെ ജീവിതനിലവാരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വൻപുരോഗതി ഉണ്ടായിട്ടുണ്ടു.പതിത ജനവിഭാഗങ്ങൾക്ക് അധികാരത്തിൽ പ്രാതിനിദ്ധ്യമുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ കൂട്ടർക്ക് അടുത്തിടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നതി ഉണ്ടായിട്ടുണ്ടു എന്നതിൽ തർക്കമില്ല.ഇന്ത്യൻ ജനാധിപത്യത്തിനു സ്തുതി.

മറ്റു സംസ്ഥാനങ്ങലിലെ മുസ്ലീം ജനവിഭാഗങ്ങളുമായി താരതമ്യംചെയ്താൽ ആനുപാതികമായി ഏറ്റവുമധികം പുരോഗതി ഉണ്ടായിട്ടുള്ളവരാണു ഇവിടുത്തെ മുസ്ലീങ്ങൾ.തീരദേശമേഖലയിലുള്ള ചെറിയൊരു ശതമാനം പേർ ഒഴിച്ചാൽ, കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ടു വിദ്യാഭ്യാസരംഗത്ത് കേരളത്തിലെ മുസ്ലീം ജനവിഭാഗം നടത്തിയ കുതിച്ചുചാട്ടത്തിനു സമാനതകളില്ല.അടുത്തകാലം വരെയും കേരളത്തിലെ ഏറ്റവും പിന്നാക്കജില്ലകളിലൊന്നായിരുന്ന മലപ്പുറത്തെ കുട്ടികൾ എസ്.എസ്.എൽ.സി പരീക്ഷയിൽ നേടിയ തിളക്കമാർന്ന വിജയത്തെ ചൊല്ലി ഉണ്ടായ അനാ‍വശ്യ രാഷ്ട്രീയവിവദത്തെക്കുറിച്ച് ഓർക്കുക.ചോദ്യപ്പേപ്പർ ചോർത്തിയും ,കണ്ടെഴുതിയുമാണു അവർ ഈ നേട്ടങ്ങൾ കൊയ്തതെന്ന വൃത്തികെട്ട ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു ചില സംശയാലുക്കൾ ഇതിനെ കുറച്ചുകാണിക്കാൻ ശ്രമിച്ചത്.പിന്നീട് ഒന്നിനുപിറകെ ഒന്നായി വന്ന പരീക്ഷാവിജയങ്ങൾ ഈ ആരോപണങ്ങളുടെ മുന ഒടിച്ചു.ഇന്ന് ഉന്നതവിദ്യാഭ്യാസമേഖലയിൽ നല്ലൊരുശതമാനം മുസ്ലീം കുട്ടികളുണ്ടു.പ്രൊഫഷണൽ കോഴ്സുകളിൽ അവർക്ക് നല്ല പ്രാതിനിദ്ധ്യമുണ്ടു.സിവിൽ സർവ്വീസ് പരീക്ഷകളടക്കമുള്ള ഉന്നതമത്സരപരീക്ഷകളിൽ അഭിമാനാർഹമായ വിജയം കൊയ്തെടുത്ത് ചരിത്രം രചിക്കുകയാണു കേരളത്തിലെ മുസ്ലീംങ്ങടക്കമുള്ള അധസ്ഥിതർ.

രാഷ്ട്രീയ വിലപേശലിലൂടെ മലപ്പുറം ജില്ലയും സ്കൂളുകളും കോളേജുകളും തട്ടിയെടുത്ത്, സ്വന്തം സാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നുവെന്ന് നിരന്തരം ആരോപിക്കപ്പെട്ട ഒരു ജനവിഭാഗമാണു ഇന്ന് വിദ്യാഭ്യാസമേഖലയിൽ ക്രിസ്ത്യൻ സമുദായങ്ങളെപ്പോലും അതിശയിപ്പിക്കുന്ന വിധം മുന്നേറിക്കൊണ്ടിരിക്കുന്നത്.മാദ്ധ്യമമേഖലിൽ അവർ മറ്റു വിഭാഗങ്ങളെ ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു.കമ്പ്യൂട്ടർ അധിഷ്ഠിതമായ നവ മാദ്ധ്യമ,വാർത്താവിനിമയ രംഗങ്ങളിലെ വിദഗ്ദ്ധരിൽ നല്ലൊരു ശതമാനം പേരും മറ്റെവിടെ നിന്നുമല്ല.ബാംഗ്ലൂരിലെ ഐ.ടി മേഖലയിൽ മലപ്പുറത്തുകാരുടെ എണ്ണം കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണു. പണ്ടു ഗൾഫിലേക്ക് കുടിയേറിയിരുന്ന അവിദഗ്ദ്ധതൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേരും മലപ്പുറത്തുകാരായിരുന്നു.ഇന്ന് ഗൾഫിലേക്ക് മാത്രമല്ല അമേരിക്ക ഉൾപ്പെടെയുള്ള സമ്പന്ന രാഷ്ട്രങ്ങളിലേക്ക് അവർ ക്ഷണിച്ചുവരുത്തുന്ന വിദഗ്ദ്ധരായ അദ്ധ്യാപകരും ഡോക്ടർമാരും എഞ്ചിനിയർമാരും അടങ്ങുന്ന ഉന്നതശ്രേണിയിൽ ഇവിടുത്തുകാർ ധാരാളമുണ്ടു. അവരാരും തങ്ങൾ ജനിച്ചുവളർന്ന സാമൂഹികചുറ്റുപാടുകളെ മറന്ന് അധാർമ്മികമായ ജീവിതം നയിക്കുന്നവരല്ല.പുതിയ പദവികളും സൌകര്യങ്ങളും നൽകുന്ന പുതിയ ആസക്തികളിൽ അഭിരമിച്ചുകൊണ്ടു വഴിതെറ്റിപോകുന്നവരല്ല.ബഹുസ്വരതയിലധിഷ്ഠിതമായ ഭരണസംവിധാനവും അത് അരക്കിട്ടുറപ്പിക്കുന്ന മതേതരമയ വിദ്യാഭ്യാസവും നൽകിയ ശക്തമായ അടിത്തറയാണു അവർക്ക് ഇതിനുള്ള ആത്മബലം നൽകുന്നത്.

ജനാധിപത്യത്തിന്റെ ശുദ്ധവായുവാണു പെൺകുട്ടികളെ സ്കൂളിലയക്കാനും,ബാല്യത്തിലേ അവരെ നിക്കാഹ് ചെയ്യിച്ചയക്കാതെ അവർക്ക് ഉന്നത വിദ്യാഭ്യാസം നൽകി പുതിയ ഉയരങ്ങൽ കീഴടക്കാനും പുതുലോകങ്ങൾ കണ്ടെത്താനും പ്രേരകമായത്.പതിനാലും പതിനഞ്ചും വയസ്സിൽ നിക്കാഹ് ചെയ്യിച്ചയക്കുകയും ചെറുപ്രായത്തിലേതന്നെ നാലും അഞ്ചും കുട്ടികളുടെ ഉമ്മമാരായി തീരുകയും ചെയ്യുന്നവരുടെ ജില്ല എന്ന ദുഷ്പേർ ഇപ്പോൾ മലപ്പുറത്തിനില്ല.ജനസംഖ്യാവർദ്ധനവിൽ ഇപ്പോഴും ഒന്നാം സ്ഥാനത്താണെങ്കിലും,ശൈശവവിവാഹ,ശിശുമരണ നിരക്കിൽ സാരമായ കുറവ് വന്നിട്ടുണ്ടു.സ്ത്രീ സാക്ഷരതാനിരക്ക് കുതിച്ചുയർന്നു(85.96 ശതമാനം).രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാജില്ലയിലെ അക്ഷയകേന്ദ്രങ്ങളിലെ പഠിതാക്കളിൽ 55 ശതമാനവും സ്ത്രീകളായിരുന്നു.അവരുടെ തൊഴിൽ പ്രാതിനിദ്ധ്യത്തിലും വൻ വർദ്ധനവു ഉണ്ടായി.പൊതുരംഗത്ത് സ്ത്രീകൾ പ്രവർത്തിക്കുന്നത് ഹറാമായി കരുതിയ പരമ്പര്യത്തിൽ നിന്ന് ഇന്നെത്രയോ കാതങ്ങൾ മുന്നോട്ട് പോയിരിക്കുന്നു.പത്ത് വർഷം മുൻപ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ മുസ്ലീം വനിതകളെത്തേടി രാഷ്ട്രീയപാർട്ടികൾ നെട്ടോട്ടമോടിയസ്ഥാനത്ത് ഇന്ന്,തെരഞ്ഞെടു പ്രഖ്യാപിക്കും മുൻപ് തന്നെ സ്ഥാനാർത്ഥികൾ കളത്തിലിറങ്ങാൻ ഒരുങ്ങി നിൽക്കുന്നു.മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ,അതുകൊണ്ടു തന്നെ,അടുത്ത് നടക്കുന്ന തദ്ദേശസ്ഥാപനതെരഞ്ഞെടുപ്പ് വൻ സാമൂഹികവിസ്ഫോടനമാണു.

മതാധിഷ്ടിതമായ ഭരണവ്യവസ്ഥ നിലനിൽക്കുന്ന ഗൾഫ് രാജ്യങ്ങളിലോ,ഇറാനിലോ,ദുർബലമായ ജനാധിപത്യം നിലനിൽക്കുന്ന പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ഉള്ളവർക്കൊന്നും സ്വപ്നം കാണാനാകാത്ത സാമൂഹികപുരോഗതിയാണു കേരളത്തിലുണ്ടായിരിക്കുന്നത്.സ്ത്രീകൾക്ക് വളരെ പരിമിതമായ പൌരസ്വാതന്ത്യം മത്രമുള്ള, വളരെ പ്രാകൃതമായ ശിക്ഷാവിധികളുള്ള,ബഹുസ്വരതയില്ലാത്ത ഭരണവ്യവസ്ഥ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? എന്താണു അനുകരിക്കാനുള്ളത്?

മാനവരാശി ഇന്നേവരെ ആവിഷ്കരിച്ച ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണവ്യവസ്ഥയായ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട്,പകരം മതാധിഷ്തിതമായ ഭരണം കൊണ്ടുവരുവാൻ ശ്രമിക്കുന്ന ഏതെങ്കിലും തീവ്രവാദി സംഘടനയ്ക്ക് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ഒരിക്കലും ഉണ്ടാവുകയില്ല.എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർവ്വമേഖയിലും വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ഒരു ജനസമൂഹത്തെയാകെ അരക്ഷിതത്വത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിടാൻ മാത്രമേ,ഈ ജിഹാദുകൾ ഇടവരുത്തൂ.അത് ആത്മഹത്യാപരമാണെന്ന് അറിയുക.

ജനാധിപത്യത്തിനു പകരം വെയ്ക്കാൻ മറ്റൊന്നുമില്ല.കേരളത്തിലെ മുസ്ലീംങ്ങൾക്ക് അത് നന്നായി അറിയാം.

6 comments:

chithrakaran:ചിത്രകാരന്‍ said...

ഹഹഹഹഹ......
സമൂഹത്തെ ദുഷ്പ്‌പ്രചരണങ്ങള്‍ കൊണ്ട് നെഗറ്റീവാക്കിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യത്തിലേക്കോ സൌഭാഗ്യങ്ങളിലേക്കോ കണ്ണു പോകില്ല.
അതൊക്കെ എല്ലാവര്‍ക്കും കിട്ടുന്നതല്ലെ എന്നേ ചിന്തിക്കു.നെഗറ്റീവ് ചിന്തയുടെ രീതി അങ്ങിനെയാണ്.
മതനേതൃത്വത്തിന്റെ ദുഷ്പ്രചരണങ്ങള്‍ക്കനുസരിച്ച്
തങ്ങള്‍ക്ക് നിഷേധിക്കപ്പേടുന്ന അവകാശ കണക്കും,
ലോകത്തെവിടെയെങ്കിലും നടന്നെന്ന് പറയുന്ന പീഢന കഥയും നോക്കി നോക്കി ഊതി വലുതാക്കി
മനോരോഗികളെപ്പോലെ ചിന്തിക്കാനെ
നെഗറ്റീവ് ചിന്ത കുത്തിവക്കപ്പെട്ടവര്‍ക്കാകുകയുള്ളു.
ഇതിന്റെ ഫലമായി കിട്ടുന്നതെല്ലാം പോരട്ടെ എന്നേ
മിതവാദികളായ മത നേതൃത്വവും കരുതു.
കാരണം, എല്ലാ മത നേതൃത്വങ്ങളും തിന്മയുടെ കേന്ദ്രീകരണമാണ്... സ്വാര്‍ത്ഥവര്‍ഗ്ഗീയതയുടേയും.
വിവിധ മുസ്ലീം മത നേതൃത്വം ആത്മാര്‍ഥമായി ആഗ്രഹിക്കുകയാണെങ്കില്‍ ഇസ്ലാമിക ഭീകര പ്രവര്‍ത്തനം ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ
നിര്‍ത്താവുന്നതേയുള്ളു. മഞ്ചേരി അങ്ങാടിയിലൂടെ ഒരു പന്ത്രണ്ടു വയസ്സുകാരി തലയില്‍ തട്ടമിടാതെ(മക്കന)നടന്നാല്‍ പോലും അതു കണ്ടെത്തി,(ഇ.എ.ജബ്ബാര്‍ മാഷോട് കടപ്പാട്)ആ ഭീകര കുറ്റകൃത്യം ചെയ്ത പന്ത്രണ്ടു വയസ്സുകാരിയുടെ കുടുബത്തെ ഒന്നടങ്കം ഊരുവിലക്കു നടത്തുമെന്ന് ഉടനടി മുന്നറിയിപ്പു നല്‍കാനും അതിലൂടെ ഫലപ്രദമായി മത താല്‍പ്പര്യം നിയന്ത്രിക്കാനും ശേഷിയുള്ള മത നേതൃത്വങ്ങള്‍ അറിയാതെയും, അവരുടെ അനുഗ്രഹാശിശുകള്‍ ഇല്ലാതെയുമൊന്നുമല്ല ഇസ്ലാമിക രാജ്യദ്രോഹികള്‍ നമ്മുടെ നാടു കുട്ടിച്ചോറാക്കി കൊണ്ടിരിക്കുന്നത്.
ബോംബും,വടിവാളും,കള്ളനോട്ടും എല്ലാം മിതവാദികളായ മതവിശ്വാസികളുടെ പോലും അറിവോടെത്തന്നെയാണ്.
വോട്ടിനും അധികാരത്തിനും വേണ്ടി ആക്രപിടിച്ച
മൂല്യബോധമോ ലക്ഷ്യബോധമോ ഇല്ലാത്ത ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ നേതൃത്വത്തിന്റെ ജീര്‍ണ്ണതയില്‍ നിന്നും ആശയ ദാരിദ്ര്യത്തില്‍ നിന്നുമാണ് നാടിനെ കൊള്ളയടിക്കാനും ഇതര മതസ്തരെ സഹോദരങ്ങളായി കാണാതിരിക്കാനുമുള്ള
സംങ്കുചിതത്വം ന്യായവും നീതിയുമാണെന്ന്
ഇസ്ലാം മത നേതൃത്വങ്ങള്‍ നിലപാടെടുക്കുന്നത്.

ചിത്രകാരന്റെ ഒരു പോസ്റ്റ് ലിങ്ക്:
ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

അനില്‍@ബ്ലോഗ് // anil said...

നല്ല ലേഖനം.
ചിത്രകാരൻ പറഞ്ഞ പന്ത്രണ്ടു വയസ്സുകാരിയുടെ കഥകളൊക്കെ വിരലിലെണ്ണാവുന്നവണ്ണം ശുഷ്കമാണെന്ന് ഒരു മലപ്പുറത്തുകാരനായ എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. അതിനാൽ അതിനാൽ തന്നെ അതെല്ലാം എക്സപ്ഷൻസ് ആണെന്നു എക്സ്പഷൻസ് എക്സാമ്പിൾസ് ആകുന്നില്ല എന്ന് പൊതു തത്വം അംഗീകരിച്ച് അവയെ പൊക്കിക്കാട്ടാൻ ശ്രമിക്കാതിരിക്കുക. പ്രദീപ് കുമാർ തന്റെ ലേഖനത്തിൽ പറയാനുദ്ദേശിച്ചത് വ്യക്തമാണ് , ഇന്ത്യൻ ജനാധിപത്യമാണ് പിന്നോക്കം നിൽക്കുന്നവരുടെ ഉന്നമനത്തിനു കാരണം. തിരുവിതാംകൂറിലും മറ്റും മുസ്ലീങ്ങൾ ഒരു തലമുറ മുന്നിലാണെന്നത് ഈ പരാമർശത്തിനു ശക്തിപകരുന്നു. രാജ ഭരണക്കാലത്തിന്റെ അവസാന ദശകങ്ങളിൽ അവിടെ ഉണ്ടായിരുന്ന സാമൂഹിക സ്ഥിതിയാണ് ഇതിനു കാരണം. അതിനാൽ ജനാധിപത്യ വ്യവസ്ഥക്ക് പോറലേല്‍പ്പിക്കുന്ന എല്ലാ പ്രവണതകളും തടയേണ്ടതുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ഇസ്ലാമിക ദേശദ്രോഹികള്‍ സംസ്ഥാനത്തിനകത്ത് നടത്തിയ കൊലപാതക പരംബരകളെക്കുറിച്ചുള്ള വിവരങ്ങള്‍ മംഗളം ഓണ്‍ലൈന്‍ ലിങ്കില്‍ നിന്നും ലഭിക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

മാനവരാശി ഇന്നേവരെ ആവിഷ്കരിച്ച ഏറ്റവും സുതാര്യവും മാതൃകാപരവുമായ ഭരണവ്യവസ്ഥയായ ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ട്,പകരം മതാധിഷ്തിതമായ ഭരണം കൊണ്ടുവരുവാൻ ശ്രമിക്കുന്ന ഏതെങ്കിലും തീവ്രവാദി സംഘടനയ്ക്ക് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ഒരിക്കലും ഉണ്ടാവുകയില്ല.എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് സർവ്വമേഖയിലും വൻ കുതിച്ചുചാട്ടത്തിനൊരുങ്ങുന്ന ഒരു ജനസമൂഹത്തെയാകെ അരക്ഷിതത്വത്തിന്റെ ആഴക്കടലിലേക്ക് തള്ളിവിടാൻ മാത്രമേ,ഈ ജിഹാദുകൾ ഇടവരുത്തൂ....
അത് ആത്മഹത്യാപരമാണെന്ന് അറിയുക.....
അതെ ജനാധിപത്യത്തിന് തുരങ്കം വെക്കുന്ന എല്ലാ അരാജകവാദികളേയും നമ്മൾ ഒറ്റപ്പെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നൂ ..!

Thommy said...

നന്നായിരിക്കുന്നു

SREE said...

A VERY GOOD ARTICLE ON ON COALITION POLITICS IN DEMOCRACY AND ITS BENEFITS TO THE UNDERPRIVILEGED CLASS AND MINORITIES ESPECIALLY IN KERALA SOCIAL CONTEXT. IN MY OPINION THE RECENT DEVELOPMENTS ARE IN EDUCATION SECTOR ARE DISTURBING. MORE AND MORE EDUCATIONAL INSTITUTIONS ARE GETTING MINORITY STATUS AND IN NEXT FIVE YEARS IT MAY GO UP 75 % THIS WILL CREATE AN UNBALANCE IN HE SOCIETY AGAIN.

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍