ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Tuesday 13 November 2007

ആ ശ്രേഷ്ഠ ബ്രാഹ്മണര് ആര്?

ഗുരുവായൂരില്‍ 108 ബ്രാഹ്മണര്‍ക്ക് കാല്‍ കഴുകിച്ച് ഊട്ട് നടത്തണമെന്നാണ്‍ അഷ്ഠമംഗലപ്രശ്നത്തില്‍ കണ്ട പരിഹാരക്രിയകളിലൊന്നു.
ദൈവകോപം ഉണ്ടാകാതിരിക്കാനും ആന ഇടഞ്ഞു സ്വര്‍ണ്ണ കൊടിമരം കുത്തിമറിക്കാതിരിക്കാനും സര്‍വജനങ്ങള്‍ക്കും കൃപാകടാക്ഷങ്ങള്‍ കിട്ടാനും ബ്രാഹ്മണരുടെ കാല്‍ കഴുകി തുടച്ചു,അവര്‍ക്ക് മൃഷ്ഠാന്ന സദ്യയും കൊടുത്ത് നാമജപവും നടത്തിക്കണമെന്നു കവടി നിരത്തി ധ്യാനിച്ചും ,ഹരിച്ചും ഗുണിച്ചും പ്രശ്നപരിഹാരമാര്‍ഗ്ഗം കണ്ടെത്തിയ ദൈവജ്ഞര്‍,പക്ഷേ,ഈ 108 ശ്രേഷ്ഠര്‍ ആരാണന്ന് മാത്രം പുറത്ത് പറഞ്ഞിട്ടില്ല.
സാത്വിക ജീവിതം നയിക്കുന്നവരും, ഭക്തശിരോമണികളുമൊക്കെയായ ഈ മഹാത്മാക്കളുടെ ഗണതില്‍ ഫ്ലാറ്റ്-ഫെയിം കണ്ഠരര്‍ മോഹനരരിനെപ്പോലെ എല്ലാം തികഞ്ഞവരും ഉണ്ടാകുമോ?
ആചാരാനുഷ്ഠാനങ്ങള്‍ അഭംഗുരം തുടരാനായി ,തലമുറ-തലമുറ കൈമാറി തന്ത്രി സ്ഥാനവും,മേല്‍ ശാന്തി-കീഴ് ശാന്തിയടക്കമുള്ള താക്കോല്‍ സ്ഥാനങ്ങളും കൈയടക്കിവെച്ചു അനുഭവിക്കുന്ന ചേന്നാസ് മനയിലേയും ശുകപുരം പെരുമനം ഗ്രാമങ്ങളിളെയും താഴമണ്‍ മഠത്തിലേയും ഒന്നാംതരം ബ്രാഹ്മണര്‍ക്കു മാത്രം കാല്‍കഴുകിച്ചൂട്ട് നടത്തുമായിരിക്കും.
മറ്റൊരു ബ്രാഹ്മണനേയും ഗുരുവായൂരില്‍ അടുപ്പിക്കാതതിനാലും അതു ആചാരവിരുദ്ധമായതിനാലും മറ്റാളുകളെ ഊട്ടിയാല്‍ ഭഗവാന്‍ കോപം വരും.അതിനാല്‍ ഈ ഗണത്തില്‍ പെടുന്നവരായ സദ്ഗുണസമ്പന്നരായ 108 ബ്രാഹ്മണരെ മാത്രം കാല്‍ കഴുകി ഊട്ടുക.
ദേവസ്വം മന്ത്രി ജി സുധാകരനെകൊണ്ടുതന്നെ ഈ പരിഹാരക്രിയ ചെയ്യിക്കുന്നതാണു അത്യുത്തമം.അങ്ങിനെ ദൈവഞ്ജര്‍ക്ക് ഇനിയും കല്‍പ്പിക്കാവുന്നതേയുള്ളു.അരെക്കൊണ്ടു ബ്രാഹ്മണരുടെ കാല്‍ കഴുകിക്കുന്നതാണ്‍ ഭഗവാനിഷ്ഠം എന്നുകൂടി ഉടന്‍ അരുളി ചെയ്യണം.പരിഹാരക്രിയകള്‍ മംഗളകരമാകണമെങ്കില്‍ എല്ലാറ്റിനും പൂര്‍ണ്ണത വേണം.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്തുന്നത് ദേവനു അനിഷ്ടമുണ്ടാക്കുമെന്നു പ്രശ്നത്തില്‍ തെളിഞ്ഞുകണ്ടു.അതിനാല്‍ 20 വര്‍ഷം മുന്‍പു സ്വാമി ആനന്ദതീര്‍ഥന്‍ മുറജപസമരം നടത്തി, തല്ലു കൊണ്ടു, നിര്‍ത്തിച്ച ബ്രാഹ്മണര്‍ക്കു മാത്രമായുള്ള നേര്‍ച്ചസദ്യയും ഉടന്‍ പുനരാരംഭിക്കണം.ഇല്ലെങ്കില്‍ ആന്‍ ഇടഞ്ഞു കൊടി മരം കുത്തിമറിച്ചാലോ?
5 വര്‍ഷം മുന്‍പു തിരുവിതാംകൂറ് ദേവസ്വംബോര്‍ഡിന്നു കീഴിലുള്ള മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്തിയപ്പോള്‍ 2500 ബ്രാഹ്മണര്‍ക്കു പുതു വസ്ത്രം നല്‍കി ദിവസവും സദ്യ ഊട്ടിയിരുന്നു.അന്നു മാര്‍ക്സിസ്റ്റ് സഹയാത്രികനായ ഡോ എന്‍ ബാബുവായിരുന്നു,പ്രസിഡന്റ്.ഇവിടെയും പ്രസിഡന്റ് സഖാവാണു.
ചുരീദാറണിഞ്ഞ സ്ത്രീകളെ കാണുന്നത് ദേവനു അനിഷ്ടമുണ്ടാക്കുന്നതായി ദൈവഞ്ജര്‍ കല്‍പ്പിച്ചതിനാല്‍ ബോര്‍ഡ് മുന്‍ തീരുമാനം പിന്‍ വലിച്ച് മാപ്പിരക്കണം.
8 പതിറ്റാണ്ട് മുന്‍പ് ആരെങ്കിലും പ്രശ്നം വെച്ച് ദേവന്റെ വസ്ത്രസങ്കല്‍പ്പത്തെ പറ്റി തിരക്കിയിരുന്നെങ്കില്‍ സ്ത്രീകള്‍ അരക്കുമീതെ ഒന്നുമിടാതെ വരുന്നതാണ്‍ തനിക്കു പ്രിയം എന്നു ഭഗവാന്‍ കല്‍പ്പിച്ചതായി പറയുമായിരുന്നു;തീര്‍ച്ച.
സ്വാതന്ത്ര്യം കിട്ടി പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‍ കൊച്ചിയിലെ ക്ഷേത്രങ്ങളില്‍ നായര്‍ സ്ത്രീകള്‍ക്കു പോലും ബ്ലവ്സിട്ട് പ്രവേശിക്കാന്‍ അനുമതികിട്ടിയതു.
ക്ഷേത്രപ്രവേശന വിളംബരം കാരണം ക്ഷേത്ര ചൈതന്യതിനു ക്ഷതമുണ്ടായതായി ചേന്നാസ് തിരുമേനി പറഞ്ഞിട്ടുണ്ട്.അതിനാല്‍ “വൃത്തിയും ശുദ്ധിയുമില്ലാത്ത” ഇവറ്റകളെ അമ്പലതില്‍ കയറ്റുന്നതും ഉടനടി നിരോധിക്കുക.
സുപ്രീം കോടതി വിധിച്ചിടു പോലും ശ്രീകോവിലുകള്‍ക്കകത്ത് പുരോഹിതരായും,എന്തിനു പുറം ജോലിക്കു പോലും,അധസ്ഥിതരെ കയറ്റാത്തവര്‍ എങ്ങനെ ഇതു ഇഷ്ടപ്പെടും?
ഇനി ദൈവഞ്ജരോടു ഒരു എളിയ സംശയം കൂടി ഉണര്‍തിക്കാനുണ്ടു.
പുറം പോലെ അകവും പരിശുദ്ധമായിരിക്കേണ്ടേ?ഇക്കാലത്തെ സ്ത്രീകള്‍ അകത്തിടുന്ന വസ്ത്രങ്ങള്‍ വല്ലതും കേരളീയ പാരമ്പര്യത്തിനും സംസ്കാരത്തിനും നിരക്കുന്നവയാണോ?വനിതയിലും ഗൃഹലക്ഷ്മിയിലുമൊക്കെ വരുന്ന സീ-ത്രൂ അടിവസ്ത്രങ്ങള്‍ കണ്ടാല്‍ ഏതു ദേവനാണ്‍ കോപമിളകാത്തതു?
അതിനാല്‍ ഗുരുവായൂര്‍ ദര്‍ശനത്തിനെത്തുന്ന സര്‍വഭക്തകളും തനി കേരളീയ പാരമ്പര്യ വസ്ത്രങ്ങളും അവക്കിണങ്ങുന്ന തരത്തിലുള്ള നാടന്‍ അടിയുടുപ്പുകളും ധരിക്കേണ്ടതാകുന്നു.ഫാഷന്‍ അടി വസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രാചാരങ്ങള്‍ തെറ്റിച്ചാല്‍ ഭഗവാന്‍ കോപിക്കും.അനിഷ്ടമുണ്ടാകും.ആന ഇടയും.
അതിനാല്‍ അകത്തേയും പുറത്തേയും വസ്ത്രങ്ങള്‍ ഒന്നുപോലെ പാരമ്പര്യബദ്ധമായിരിക്കണം.
ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.

23 comments:

ത്രിശങ്കു / Thrisanku said...
This comment has been removed by the author.
ത്രിശങ്കു / Thrisanku said...

സ്വാമി വിവേകാനന്ദന്‍ കേരളത്തില്‍ കണ്ടത് ഭ്രാന്താലയത്തിന്റെ പേ വാര്‍ഡ് മാത്രമായിരുന്നോ? :)

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതൊന്നും കാണാപ്പുറം നകുലന്‍ കാണേണ്ട കണ്ടാല്‍ ഹിന്ദു മനസ്‌ വേദനിപ്പിക്കുന്നവര്‍ക്കെതിരെ സംഘത്തിന്റെ കൊട്ടേഷന്‍ കിട്ടിയേനേ. ഒപ്പം ഒരു ക്ലാസിക്കല്‍ ചോദ്യവും എന്തിന്‌ വീണ്ടും ഹിന്ദു മനസ്സ്‌ വേദനിപ്പിക്കുന്നു എന്ന്.

കേരള സമൂഹത്തെ പിന്നോട്ടടിക്കുന്ന് ഇത്തരം വിഢിത്തങ്ങള്‍ക്കെതിരെ എന്തിനെതിരേയും പ്രതികരിക്കുന്ന മന്ത്രി സുധാകരന്‍ പോലും മിണ്ടുന്നില്ല. ബോര്‍ഡിനെ വിശ്വസിച്ച്‌ ചുരിദാര്‍ ഇട്ട്‌ തൊഴുത സ്ത്രീകള്‍ പരിഹാര ക്രിയകള്‍ ചെയ്യുന്നുണ്ടത്രേ.

സാംസ്ക്കാരിക നായകരേറ്റും വനിതാ സംഘടനക്കാരുടെയും പൊടി പോലുമില്ല . വിപ്ലവ സംഘടന ജനാതിപത്യ മഹിളകളോ മഹിളാ കോണ്‍ഗ്രസുകാരോ ഒന്നുമില്ല. വിവാദ തമ്പുരാക്കന്മാരായ ചാനലുകള്‍ക്ക്‌ പത്രങ്ങള്‍ക്കോ ഒരു അനക്കവുമില്ല. ചര്‍ച്ച എന്നൊക്കെപ്പറഞ്ഞ്‌ ചിലത്‌ നടത്തുന്നുണ്ടെങ്കിലും ചോദ്യങ്ങള്‍ക്കൊന്നും ഒരു മൂര്‍ച്ചയുമില്ല. ഇവിടെ എല്ലാവര്‍ക്കും പേടിയാണ്‌. ഇത്‌ കളി വേറേയാണ്‌ നാരായണ.

പിന്നെ ഈ ദൈവജ്ഞരേ ഒക്കെ എങ്ങനെ നമ്പും എന്നത്‌ മറ്റൊരു കാര്യം. കുറച്ചു നാള്‍ മുന്‍പ്‌ ശബരിമലയില്‍ ഒരു ദൈവജ്ഞന്‍ നടത്തിയ പ്രശ്നങ്ങളൊക്ക്‌ പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ വിചാരണ ചെയ്തപ്പോള്‍ പുറത്ത്‌ വന്നതാണ്‌.

Anonymous said...

ഗുരുവായൂര് ക്ഷേത്രത്തില് നിന്നും വര്ഷങ്ങള്ക്ക് മുന്പ് കളവു പോയ തിരുവാഭരണം 101 തവണ കവടി നിരത്തിയിട്ടും ഈ പ്രശ്ന ദോഷികള്ക്ക് ഒരാള്ക്കും അതി കണ്ടെത്താന് കഴിഞ്ഞില്ല. പക്ഷേ ഇത്തവണ ദേവപ്രശ്നം തുടങ്ങുന്നതിനു മുന്പു തന്നെ തിരഞ്ഞെടുപ്പു ഫല പ്രവചനം പോലെ, ചില പത്രങ്ങള് എഴുതി 'ആദ്യ സൂചനകള് അനുസരിച്ച് ചുരിദാര് തുടര്ന്ന് ത് ദേവന് അനിഷ്ടം ഉണ്ടാക്കുന്നു ' . ക്ഷേത്രത്തിലെ എല്ലാ പ്രശനങ്ങള്ക്കും കാരണം ചുരിദാര് ആണത്ര !!! . ആന വിരണ്ട് ഓടുന്നതും, തിടമ്പ് താഴെ വീഴുന്നതും കുറച്ച് സ്ത്രീകള് ചുരിദാര് ധരിച്ചതു കൊണ്ടാണത്ര. തെറ്റു ചെയ്യുന്നവര് ശിക്ഷിക്കപ്പെടും എന്നിരുക്കെ, ചുരിദാര് ധരിച്ചത് ഇഷ്ടപ്പെട്ടില്ലങ്കില് ആ വ്യക്തിക്കല്ലേ ദോഷം വരൂ. പ്രശ്നവശാല് കണ്ടത് ശരിയായ വിധത്തില് പറഞ്ഞിരുന്നെങ്കില് പല തന്ത്രിമാരുടെയും യഥാര്ത്ഥ മുഖം വെളിച്ചത്ത് വന്നേനെ.
സ്ത്രീകളെ കണ്ടാല് ഭഗവാന്റെ കണ്ട്രോള് പോകും എന്നു പറയുന്ന തന്ത്രിമാര്ക്ക് കണ്ട്രോള് പോകുന്നതും നമ്മള് കണ്ടതാണല്ലോ...

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ഈ വിഷയത്തില്‍ എനിക്കൊരു സംശയമുണ്ട്‌. ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ ബോര്‍ഡിന്‌ അനുമതി ഇല്ലല്ലോ. അപ്പോള്‍ തന്ത്രിയും കൂടി അറിഞ്ഞല്ലേ ഈ ചുര്‍ദാര്‍ സമ്പ്രദായം നടപ്പിലാക്കിയത്‌. ഇപ്പോള്‍ തന്ത്രി എന്താണ്‌ പറയുന്നത്‌ ? പിന്നെ നമ്മുടെ സംഘ പരിവാറുകാരുടേയും കുമ്മനം രാജശേഖരനേപ്പോലെയുള്ളവരുടേയും അഭിപ്രായം എന്താണ്‌?

Meenakshi said...

നന്നായി പ്രദീപേ, നല്ല വിമര്‍ശനം. കമണ്റ്റുകളും ഉഗ്രന്‍. പക്ഷെ ഇതൊക്കെ വായിക്കേണ്ടവര്‍ വായിച്ചിരുന്നെങ്കില്‍ എന്ന്‌ ആശിച്ചു പോകുന്നു.


ഗണപതിയുടെ നാള്‍ പോലും അറിയാത്ത ബ്രാഹ്മണശ്രേഷ്ഠന്‍മാരുള്ള നമ്മുടെ നാട്ടില്‍, അവര്‍ ശബരിമല പോലുള്ള പ്രധാന ആരാധനാലയങ്ങളിലെ തന്ത്രിമാരായി വിരാജിക്കുന്ന ഈ നാട്ടില്‍, ഇനിയും ഇതുപോലെ ശുദ്ധ വിവരക്കേടുകള്‍ എഴുന്നള്ളിക്കാന്‍ ആര്‍ക്കും ഒരു മടിയും കാണില്ല. ഇതൊക്കെ കാണുമ്പോള്‍ നമേത്‌ നൂറ്റാണ്ടിലാണ്‌ ജീവിക്കുന്നതെന്ന് തോന്നിപ്പോകുന്നു !

ഡി .പ്രദീപ് കുമാർ said...

ദൈവജ്ഞര്‍എന്നാല്‍ ദൈവത്തെക്കുറിച്ചു അജ്ഞര്‍ എന്നാണു അര്‍ത്ഥം,അല്ലേ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പണ്ടു മുട്ടസ്സ്‌ നമ്പൂരി 'ബ്രാഹ്മണര്‍' എന്നു സ്വയം പറയുന്ന ചിലരുടെ തുടയില്‍ ചട്ടുകം പഴുപ്പിച്ചു വച്ച ഒരു കഥയുണ്ട്‌.
ബ്രാഹ്മണന്‍ എന്ന വാക്കിന്റെ അര്‍ഥം പോലും അറിയാത്ത കാലം - കലികാലം അല്ലാതെന്തു പറയാന്‍

chithrakaran ചിത്രകാരന്‍ said...

ഈ ദേവജ്ഞന്മാരേയും,തന്ത്രിമാരേയും,മേല്‍ ശാന്തി-കീഴ് ശാന്തിമാരേയും ഉപദേശിച്ചു നന്നാക്കമെന്നു വിചാരിക്കണ്ട.
ഇവരൊക്കെ മട്ടലുകൊണ്ട് അടികൊള്ളുംബോഴേ കാര്യങ്ങള്‍ മനസ്സിലാക്കു.
ബ്രഹ്മണര്‍ക്ക് എന്നും അന്യന്റെ വിയര്‍പ്പുണ്ട ശീലമേയുള്ളു. അന്യന്റെ ഭക്ഷണം,അന്യന്റെ പശു,അന്യന്റെ ഭൂമി, അന്യന്റെ പെണ്ണ്, അന്യന്റെ സ്വത്ത്.... അദ്ധ്വാനിച്ചു തിന്നാനുള്ള സംസ്കാരമോ മനുഷ്യത്വമോ അവര്‍ക്ക് ഒരിക്കലുമുണ്ടായിരുന്നില്ലല്ലോ... ഇത്തിക്കണ്ണികള്‍. അന്യന്റെ അറിവില്ലായ്മയെ ചൂഷണം ചെയ്ത് മാത്രം ജീവിക്കുന്ന പരാന്നഭോജികള്‍ !!!
നികൃഷ്ട ജന്മങ്ങള്‍ !!!!

Unknown said...

ഈ ദേവപ്രശ്നം , സ്വര്‍ണ്ണപ്രശ്നം , ദേവഹിതം എന്നൊക്കെ പറയുന്നത് ശുദ്ധ തട്ടിപ്പ് ആണെന്ന് ആര്‍ക്കാണറിയാത്തത് . പ്രശ്നം എന്താണെന്ന് വെച്ചാല്‍ മനുഷ്യന് മന:സമാധാനം വേണം. അതിന് അവന്‍ ഏതെങ്കിലും ഒരു വിശ്വാസത്തില്‍ അഭയം പ്രാപിക്കാന്‍ ശ്രമിക്കുന്നു. ഒരു വിശ്വാസവുമില്ലെങ്കില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകത അവന് താങ്ങാന്‍ പറ്റില്ല ഭ്രാന്ത് പിടിച്ചു പോകും . അത് കൊണ്ട് ഒരു പരിധി വരെ മാനസിക ചികിത്സ എന്ന് പറയാവുന്ന പോലെ ഒരു വിശ്വാസം നല്ലതാണ് . അതിന്റെ യുക്തിയൊന്നും ചോദ്യം ചെയ്തിട്ട് ഫലമില്ല . പക്ഷെ ഇന്ന് വിശ്വാസം വളര്‍ന്ന് അത് തന്നെ ഒരു ഭ്രാന്തായി മാറിയിരിക്കുന്നു . ചൂരിദാര്‍ ധരിക്കുന്നത് ദേവന് അഹിതമുണ്ടാക്കിയിരിക്കുന്നു എന്ന് പറയാന്‍ ഒരു പോറ്റിക്കോ തന്ത്രിക്കോ ധൈര്യമുണ്ടായത് ഈ സമൂഹം വിശ്വാസ ഭ്രാന്ത് പിടിപെട്ട് അങ്ങേയറ്റം ബുദ്ധി മരവിച്ച ഒരു അവസ്ഥയില്‍ ആയത് കൊണ്ടാണ് . അല്ലെങ്കില്‍ ഭക്തന്മാര്‍ തന്നെ ആ ബ്രാഹ്മണതന്ത്രിയെ കൈകാര്യം ചെയ്യേണ്ടതായിരുന്നു . വിശ്വാസികളില്‍ നിന്നോ അല്ലെങ്കില്‍ ആത്മീയ ആചാര്യന്മാര്‍ എന്ന് പറയുന്നവരില്‍ നിന്നോ ആരെങ്കിലും മുന്‍‌കൈ എടുത്ത് ഈ വിശ്വാസഭ്രാന്തിന് ചികിത്സ തുടങ്ങേണ്ടതുണ്ട് . അല്ലെങ്കില്‍ വിശ്വാസം മൂത്ത് മൂത്ത് എവിടെയെത്തും എന്ന് പറയാനാവില്ല . ദൈവം എന്നാല്‍ ഒരു പ്രപഞ്ച ശക്തിയാണെന്ന് പറയും . ദൈവം തൂണിലും തുരുമ്പിലും ഉണ്ടന്ന് പറയും . ഇപ്പോള്‍ ദൈവം ഭക്തകള്‍ ധരിക്കുന്ന വസ്ത്രങ്ങളില്‍ പോലും അഹിതം തോന്നുന്ന വെറും ഒരു ചെറ്റയാണെന്ന് ഗുരുവായൂരിലെ ദേവജ്ഞര്‍ വിധിച്ചിരിക്കുന്നു .ഇതില്‍പ്പരം ഒരു അപമാനം ദൈവത്തിനോ വിശ്വാസികള്‍ക്കോ ഉണ്ടാവാനില്ല . എന്നിട്ടും വിശ്വാസികളുടെ ഭാഗത്ത് നിന്ന് ഒരെതിര്‍പ്പ് പോലും ഈ വെളിപാടിനെതിരേ ഉണ്ടാകാത്തത് വിശ്വാസ ഭ്രാന്ത് എത്രമാത്രം അവരുടെ പ്രാഥമിക യുക്തിയെപ്പോലും വന്ധ്യംകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് .

മാവേലികേരളം(Maveli Keralam) said...

ഞാനൊരു സ്വകാര്യം ചോദിച്ചോട്ടേ എല്ലവരോടും കൂടി,
ഇവിടെ കമന്റെഴൂതിയ ഹിന്ദുക്കളില്‍ (കാരണം ക്രിസ്ത്യാനിയ്ക്കതു ബാധകമല്ലല്ലോ)എത്ര പേരുണ്ട് അമ്പലത്തില്‍ പോകാത്തവര്? ഗുരുവായൂരിലെന്നല്ല ഏതമ്പലത്തിലും.

പോകുന്നു എന്നു വരുകില്‍ ഈ കമന്റുകള്‍ക്കെന്താണ് വില? ഈ വൃത്തികെട്ട സാധനങ്ങള്‍ ഇങ്ങനൊക്കെ പറയുന്നത് എന്തുകോണ്ടാണ് എന്നു വച്ചാല്‍ ഭക്തജനങ്ങളുടെ ഒഴുക്ക് ക്ഷേത്രങ്ങളിലേക്ക്. അതിനകത്തു യാ‍തൊരു ശക്തിയുമില്ല, നന്മയുമില്ല, പുണ്യവുമില്ല, ആത്മീയതയുമില്ല, ശാന്തതയുമില്ല. പിന്നെന്തിനാ അവിടെ പോകുന്നത്? മറ്റുള്ളവരോടു പോകരുതെന്നു പറയുകയല്ല ഞാന്‍. കാരണം നാമൊക്കെ സ്വയം നമ്മുടെ ജീവിതം എങ്ങനെയുള്ളതായിരിയ്ക്കണമെന്നു തീരുമാനിയ്ക്കാന്‍ കഴിവുള്ളവരാകണം. ചിത്രകാരന്‍ പറഞ്ഞതുപോലെയുള്ള ഈ പരാന്ന്ഭോജികളുടെ അധീനതയില്‍ കഴിയുന്ന ഈ ദൈവങ്ങളെ എന്തിനു പോയിക്കാണണം. അങ്ങണെ ഒരൊരത്തരും ഉറച്ച തീരുമാനം എടുക്കുന്ന ദിവസം വരെ ഇതൊക്കെ തുടരും.

അതുപോലെ സ്വന്തം വീട്ടിലുള്ളവരോടു ചോദിയ്കൂ, എന്തിവവിടെ പോകുന്നു എന്ന്?

ഞാന്‍ ദൈവവിശ്വാസിയാണോ? എന്നോ? ആണ്. ഞാന്‍ അമ്പലത്തില്‍ പോയിട്ടുമുണ്ട്. പക്ഷെ എന്റെ ദൈവം അമ്പലത്തിനു പുറത്താ. അതിനു യാതൊരു സ്ഥാപനങ്ങളുമില്ല.എന്റെയും എന്റെ ദൈവത്തിന്റയും അടുക്കലോട്ട് ഈ വൃത്തികെട്ടവരു വരാതിരുന്നാല്‍ മതി.

എതിരന്‍ കതിരവന്‍ said...
This comment has been removed by the author.
Unknown said...

ഞാന്‍ ദൈവവിശ്വാസിയാണോ എന്നോ? ആണ്. ഞാന്‍ അമ്പലത്തില്‍ പോയിട്ടുമുണ്ട്. പക്ഷെ എന്റെ ദൈവം അമ്പലത്തിനു പുറത്താ. അതിനു യാതൊരു സ്ഥാപനങ്ങളുമില്ല.എന്റെയും എന്റെ ദൈവത്തിന്റയും അടുക്കലോട്ട് ഈ വൃത്തികെട്ടവര്‍ വരാതിരുന്നാല്‍ മതി.

മാവേലികേരളത്തിന്റെ മേല്‍പ്പറഞ്ഞ വാക്കുകള്‍ പോസ്റ്ററുകളാക്കി സകല അമ്പലങ്ങളുടെയും ക്ഷേത്രങ്ങളുടെയും മതിലുകളില്‍ ഒട്ടിക്കേണ്ടതുണ്ട് .

അല്ലയോ ഭക്തരേ ദൈവം നിങ്ങളുടെ മനസ്സില്‍ ഉണ്ടെങ്കില്‍ ഈ പറഞ്ഞ സ്ഥലങ്ങളില്‍ ക്യു നിന്ന് ദര്‍ശിക്കേണ്ടതുണ്ടോ ?

ഡി .പ്രദീപ് കുമാർ said...

നേരെ ചൊവ്വേ ജീവിക്കുന്നവര്‍ക്കു ഒരുദേവാലയത്തിലും പോയി ഇടനിലക്കാരായ ഈ പരാന്നഭോജികളുടെ മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ട കാര്യമുണ്ടോ?

chithrakaran ചിത്രകാരന്‍ said...

വളരെ വേദനയോടെ ഒരു കാര്യം പറയട്ടെ...
ഗുരുവായൂരിലെ ദേവപ്രശ്നത്തില്‍ കുറ്റക്കാര്‍ ബ്രാഹ്മണ്യമാണെന്നു പറയുന്നതില്‍ ചിത്രകാരനു പൂര്‍ണ്ണമായി യോജിപ്പില്ല.

അല്‍പ്പ വിശ്വാസത്തിന്റെ പേരില്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നവരും,അവിശ്വാസികളും,പുരോഗമന വാദികളും(ചിത്രകാരന്‍ അടക്കം)നിരീശ്വര വാദികളും യുക്തിവാദികളും എല്ലാം കുറ്റക്കാരാണ്.

ഭക്തര്‍ പുരോഹിതര്‍ പറയുന്നതെന്തും കണ്ണടച്ചു വിശ്വസിക്കാനും,അനുസരിക്കാനും മാത്രം ശീലിച്ചുപോയ ...ബുദ്ധിക്കു മരവിപ്പു ബാധിച്ച ഭൂരിപക്ഷ ജനതയാണ്. അവര്‍ സ്വയം പുതിയ വഴി തേടുമെന്നും,അനീതിക്കെതിരെ ശബ്ദമുയര്‍ത്തുമെന്നും കരുതുന്നത് തെറ്റിദ്ധാരണയാണ്.

അതിനാല്‍ പുരോഗമന വാദികള്‍ ക്ഷേത്രങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാതെ ക്ഷേത്രത്തിലെ തിന്മയ്ക്കെതിരെ നിരന്തരം പോരാടേണ്ടത് സാമൂഹ്യപ്രവര്‍ത്തനത്തിന്റെ അനിവാര്യതയാണ്.
കാരണം, പൊതുജനത്തിലെ ഭൂരിപക്ഷമായ ഭക്തരെ ചൂഷണം ചെയ്യുന്നതും, സാംസ്കാരികമായും,രാഷ്ട്രീയമായും അടിമപ്പെടുത്താന്‍ ശ്രമിക്കുന്നതും സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന കാര്യമാണ്.

മനോരോഗാശുപത്രിയില്‍ ആരൊക്കെ ചികിത്സിക്കണമെന്നും,ഡോക്റ്റര്‍മാരുടെ യോഗ്യത എന്തൊക്കെയായിരിക്കണമെന്നും നിശ്ചയിക്കേണ്ടത് മനോരോഗികളല്ലല്ലോ!!!
പുരോഗമന വാദികള്‍ ക്ഷേത്രത്തില്‍ പോകുന്ന ഭക്തരെ അനുഗമിക്കുകതന്നെ വേണം.

അത് സമൂഹത്തിന്റെ മാനസിക ആരോഗ്യത്തിന്റെ പ്രശ്നമാണെന്ന് ആരും മനസ്സിലാക്കാതിരിക്കുന്നത് കഷ്ടമാണ്.

ഡി .പ്രദീപ് കുമാർ said...
This comment has been removed by the author.
ഡി .പ്രദീപ് കുമാർ said...

ചിത്രകാരന്‍ പറഞ്ഞതാണു ശരി.ഇതു അമ്പലം നിരങ്ങികളുടെ മാത്രം പ്രശ്നമല്ല.നിലവിലുള്ള സാമൂഹിക സാഹചര്യത്തിനു വിരുദ്ധമായതൊന്നും,ഒരു ആചാരാനുഷ്ഠാനതിന്റേയും പേരില്‍ ദേവാലയങ്ങളില്‍ നടത്താന്‍ പാടില്ല.അതില്‍ എപ്പോഴും പൊതുസമൂഹം ഇടപെടുകതന്നെവേണം.ഇല്ലെങ്കില്‍ സുവര്‍ന്നക്ഷേത്രം താവളമാക്കി ഭിന്ദ്രന്‍വാല വളര്‍ന്നു വന്നതു പോലെ ഗുരുവായൂരും ശബരിമലയും അധപ്പതിക്കും.ജാഗരൂകമായ ജുഡീഷ്യറിയും,മാധ്യമങ്ങള്‍ഊം ഉണ്ടായിട്ടുപോലും വിശ്വാസികള്‍ഊടെ പേരില്‍ ഇവര്‍ തീവെട്ടിക്കൊള്ള നടത്തുന്നതെങ്ങനെ എന്നു പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ സിറ്റിങ്ങിന്‍റ്റെ വാര്‍ത്തകള്‍ നമ്മെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.സുപ്രീകോടതി വിധിച്ചിട്ടും എന്തേ മറ്റുള്ളവര്‍ക്കു പൌരോഹിത്യത്തിന്റെ വാതിലുകള്‍ തുറക്കപ്പെട്ടില്ല?എന്തു അധികാരത്തിലാണ് ഏതാതനും ബ്രാഹ്മണകുടുംബക്കാര്‍ ഈപദവികള്‍ കൈയടക്കിവെച്ചിരിക്കുന്നത്?

കിരണ്‍ തോമസ് തോമ്പില്‍ said...

അതൊക്കെ ഒരു വ്യാമോഹമല്ലേ പ്രദീപേ. നമുക്കാവാശ്യം വിശ്വാസികളായ നവോദ്ധന നായകരേയാണ്‌. നര്‍ഭാഗ്യവശാല്‍ അങ്ങനെയുള്ളവര്‍ വളരെക്കുറവാണ്‌. എല്ലാവരും ഭീരുക്കളാണ്‌. ആചാരങ്ങള്‍ തെറ്റിച്ചാല്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ തങ്ങള്‍ക്കുണ്ടാകുമോ എന്ന് ചിന്തിക്കുന്നിടത്താണ്‌ മലയാളി ഭക്തര്‍ എത്തി നില്‍ക്കുന്നത്‌. ബ്രാഹ്മിണരെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല വിശ്വാസി സ്വയം അടിമയായതാണ്‌.

absolute_void(); said...

വായിക്കാന്‍ താമസിച്ചൂന്നെ ഉള്ളൂ. പ്രസക്തമായ നിരീക്ഷണങ്ങള്‍. ഗുരുവായൂരന്പലം നല്ല പണവരവുള്ള അന്പലമാണ്. അവിടെ വരണമെങ്കില്‍ കുറെ ത്യാഗമൊക്കെ സഹിക്കണം, നിഷ്ഠകള്‍ പാലിക്കണം, സവര്‍ണ്ണ ഹിന്ദുവായിരിക്കണം എന്നൊക്കെ വ്യവസ്ഥ വച്ചാല്‍ വിശ്വാസികള്‍ വരാതിരിക്കയല്ല, കൂടുതലായി വരികയാവുമുണ്ടാകുക. കാരണം, വിശ്വാസമാകുന്പോള്‍ എന്തു ത്യാഗത്തിനും മനുഷ്യന്‍ തയ്യാറാകും. പരലോകം പൂകിയാലും നാളേകാലം ജീവിക്കാനുള്ള കാര്‍ബണ്‍ ക്രെഡിറ്റ് ഉണ്ടാക്കുകയല്ലേ, അവര്‍?

Unknown said...

>> [കിരണ്‍] ഇതൊന്നും കാണാപ്പുറം നകുലന്‍ കാണേണ്ട കണ്ടാല്‍ ഹിന്ദു മനസ്‌ വേദനിപ്പിക്കുന്നവര്‍ക്കെതിരെ സംഘത്തിന്റെ കൊട്ടേഷന്‍ കിട്ടിയേനേ.

ശരിയാണ് കിരണേ. ആന എന്നാല്‍ തൂണു പോലെയാണ്. കണ്ണും പൂട്ടിച്ചെന്നു തൊട്ടുനോക്കിയപ്പോള്‍ കാലിലാണല്ലോ കൃത്യം പിടുത്തം കിട്ടിയത്‌. സ്വന്തം ഭാവനയ്ക്കും മുന്‍‌വിധികള്‍ക്കും അനുസരിച്ച്‌ ഓരോരുത്തരും ഓരോ അഭിപ്രായം പറഞ്ഞാല്‍ അതിന്റെയെല്ലാം പിന്നാലെ ചെന്നു പ്രതിരോധിക്കുക എന്നത്‌ മനുഷ്യസാദ്ധ്യമല്ല. അതുകൊണ്ട്‌ എനിക്കിതിലൊന്നും പറയാനില്ല.

qw_er_ty

vuong said...

先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
先物 比較
事業再生
経営計画書
経営改革
経営改善
会社分割
経営コンサルティング
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
婚活 相談
浮気調査 東京
浮気調査 東京
備考調査 追跡調査 東京
不倫調査 離婚調査 東京
浮気調査 素行調査 東京 
ストーカー相談 ストーカー対策 東京
結婚調査 結婚詐欺 東京
信用調査 企業調査 東京
調査料金 東京
身上調査 身元調査 身辺調査 東京
所在調査 東京
夫 妻 浮気 東京

vuong said...

結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
結婚相談所 東京
ビジネス英会話
ビジネス英語 メール
英語塾
社会人入試
ビジネススクール 英語
ニキビ跡
パッケージ
会社設立 東京
エンジニア 派遣
東横 賃貸
田園都市 賃貸
デザイナーズ 賃貸
恵比寿 賃貸
学芸大学 賃貸
目黒 賃貸
中目黒 賃貸
新築 賃貸
ペット可 賃貸
三軒茶屋 賃貸
エンジニア転職
販売管理
過払い
任意整理
液晶テレビ 激安

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍