ഇ മലയാളം വായിക്കാനും എഴുതാനും ഇവിടെ ഞെക്കുക UNICODE MALAYALAM FONTS

Click here for Malayalam Fonts

Search This Blog

Sunday 18 November 2007

ഇതു സ്വയം കൃതാനര്‍ത്ഥം

സര്‍ക്കാര്‍ ആശുപത്രികളെ ധര്‍മ്മാശുപത്രികള്‍ എന്നും ഡോക്റ്റര്‍മാരെ ആതുരശുശ്രൂഷകര്‍ എന്നും വിളിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.

ഡോക്റ്ററുടെ വാതിലില്‍ ‍ഏതു നട്ടപാതിരക്കും ആര്‍ക്കും മുട്ടിവിളിക്കാമായിരുന്നു.സ്റ്റെതസ്കോപ്പും ബാഗുമായി രോഗിയെ പരിശോധിക്കാന്‍ ഡോക്റ്റര്‍ നാട്ടിന്‍പുറത്തെ വീടുകളിലെത്തുന്ന രംഗം പഴയ മലയാള സിനിമകളില്‍ കണ്ടു അന്തം വിട്ടിരിക്കാനാണ് പുതു തലമുറയുടെ യോഗം.


എന്തുകൊണ്ടെന്നാല്‍,ഡോക്റ്ററാകുക എന്നത് ഏറ്റവുമെളുപ്പം കാശുണ്ടാക്കാനും,സമൂഹത്തിലെ വി ഐ പിയാകാനുമുള്ള പാസ്പോര്‍ട്ടാണെന്നു ബഹുഭൂരിപക്ഷം രക്ഷാകത്താക്കളും കുട്ടികളും വിശ്വസിക്കുന്നു.ഹൈസ്ക്കൂള്‍ തലം മുതല്‍ക്ക് മക്കളെ ഡോക്റ്ററോ എന്‍ജിനിയറോ ആക്കാനുള്ള ശ്രമം ആരംഭിക്കുന്നു.മത്സരപരീക്ഷക്കുള്ള തയ്യാറെടുപ്പിന്റെ പരമപ്ര്ധാനമായ ഘട്ടം തുടങ്ങുന്നത്,അവരെ എല്ലാവിധ പാഠ്യേതരരംഗങ്ങളില്‍ നിന്നും പിന് വലിക്കുന്നതോടെയാണു.കലാസാഹിത്യ പ്രവര്‍ത്തനങ്ങള്,സ്പോറ്ട്സ് തുടങ്ങി പത്രപാരായണം വരെ നിയന്ത്രിക്കപ്പെടുന്നു.എന്റ്രന്‍സിനു ഉപകരിക്കാത്ത യാതൊരു വിധ വായനയും പഠനവും അവര്‍ക്കു അനുവദിക്കപ്പെടുന്നില്ല.ഇംഗ്ലീഷ് പത്രവും ടി വി ചാനലുകളും അവര്‍ ഇഷ്ടപ്പെടുന്നത് ക്രിക്കറ്റും കരിയര്‍ ഗൈഡന്‍സും കാരണമാണ്.അല്ലാതെ, രാഷ്ട്രീയ-സാമൂഹിക സംഭവവികാസങ്ങളെക്കുറിച്ച് അറിയാനല്ല.
താമസിക്കുന്ന സ്ഥലത്തെ പഞ്ചായത്ത്/മുനിസിപ്പല്‍/കോര്‍പ്പറേഷന്‍ ഭരണാധികാരികളേയോ,എം എല്‍ ഏയേയോ ,എം പിയേയോ അവര്‍ക്ക് പരിചയമുണ്ടാകാനിടയില്ല.രാജ്യത്ത് എന്തൊക്കെ നടക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ അജ്ഞരായിരിക്കും.ക്രിക്കറ്റിലും,മത്സരപരീക്ഷകളിലും ,അടിപൊളിസിനിമകളിലും മാത്രമൊതുങ്ങുന്ന ഇവര്‍ പൂര്‍ണ്ണമായും സാമൂഹിക നിരക്ഷരരാണു.

മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടായിട്ടും ഇവരില്‍ നല്ലൊരുശതമാനം പേര് എന്റ്രന്‍സ് പരീക്ഷയില്‍ പിന്നറ്റത്തേക്കു പുറം തള്ളപ്പെടുന്നു.ഇവര്‍ ബുദ്ധിശക്തിയും വൈദഗ്ദ്ധ്യവും കുറഞ്ഞവരും,അതു ആവശ്യമായ ഒരു മേഖലക്കും അനുയോജ്യരുമല്ല.ഇവരാണ് എന്‍ ആര്‍ ഐ –മാനേജ്മെന്റ് ക്വാട്ടകളിലൂടെ സ്വാശ്രയ മെഡിക്കല് കോലേജുകളില്‍ പഠിച്ച് ഡോക്റ്റര്‍മാരാകുന്നതില്‍ ബഹുഭൂരിപക്ഷവും.എന്‍ ആര്‍ ഐ സീറ്റില്‍ അഡ്മിഷന്‍ തരപ്പെടുത്തുന്ന ഒരു കുട്ടിയെ എം ഡിക്കാരനാക്കി പുറത്തിറക്കാന്‍ ഇപ്പോഴത്തെ കണക്കനുസ്സരിച്ച് ഒരു കോടിയോളം രൂപ ചെലവു വരും.മാനേജ്മെന്റ് സീറ്റില്‍ ഒരു സ്പെഷ്യലിസ്റ്റ് ഡോക്റ്ററുടെ നിര്‍മാണച്ചെലവ് 60ലക്ഷത്തിലേറെ രൂപയാണു.ജെനറല്‍ മെരിറ്റിലേതല്ലാതുള്ള മെഡിക്കല്‍ പഠനം ഏറെ ചെലവേറിയതാണ്.

ഇങ്ങനെ പഠിച്ചിറങ്ങുന്നവര്‍ 5 വര്‍ഷങ്ങള്‍ക്കപ്പുറം കോട്ടിട്ട് ചികിത്സക്കിറങ്ങുകയാണ്.ഇവര്‍ക്കായി അതിനോടകം നൂറുകണക്കിനു മള്‍ട്ടി-സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉയരും.മെഡിക്കല്‍ ടൂറിസമെന്നോ മറ്റോ പറഞ്ഞ് അധികൃതര്‍ അതിനുവേണ്ട സര്‍വ ഒത്താശകളും ചെയ്തു കൊടുക്കും.അതിനിടയില്‍ അവശേഷിച്ച പൊതുജനാരോഗ്യകേന്ദ്രങ്ങളും ഊര്‍ദ്ധശ്വാസം വലിക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വ്യാപിച്ചുകിടക്കുന്ന നമ്മുടെ ധര്‍മാശുപത്രികള്‍ ക്രമേണ തകര്‍ന്നടിയും.

ഈകുറിപ്പെഴുതുന്നയാളും,മാധ്യമസമൂഹവും,ഭരണാധികാരികളും,ജനപ്രതിനിധികളും ,ഇടത്തട്ടുകാരും ഈ ധര്‍മ്മാശുപത്രികളില്‍ ഒരിക്കല്‍ പോലും പോകുന്നവരല്ല.കാശുള്ളവര്‍ക്കു സ്വകാര്യമേഖലയിലെ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികള്‍ മതി.അതിനാല്‍ ഈ ധര്‍മ്മാശുപത്രികള്‍ തകര്‍ന്നടിഞ്ഞാല്‍ നമുക്കെന്തു ചേതം?

പക്ഷേ, ചേതമുണ്ടാ‍കേണ്ടത് ,ഈ മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളില്‍ സ്പെഷ്യലിസ്റ്റുകളായെത്തുന്ന ഈ ന്യൂ ജനറേഷന്‍ ഡോക്റ്റര്‍മാരുടെ തനിനിറം അറിയുമ്പോളാണ്.ജീവനില്‍ കൊതിയുള്ളവര്‍ക്ക് അത് അന്വേഷിച്ചേ തീരൂ.സ്വന്തം ആയുസ്സിന്റെ കാര്യമായതിനാല്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതല്‍ ഇനി ഉപന്യസിക്കേണ്ടതില്ല.

ചോദ്യം വളരെ ലളിതമാണു.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ എന്‍ ആര്‍ ഐ –മാനേജ്മെന്റ് സീറ്റുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്റ്റര്‍മാരുടെ അടുത്ത് എന്തുറപ്പിലാണ് നിങ്ങള്‍ ചികിത്സക്കു പോകുന്നത്?

ഇപ്പൊള്‍ തന്നെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു പഠിച്ചിറങ്ങിയ ഡോക്റ്റര്‍മാര്‍ തങ്ങളുടെ പ്രാഥമിക കറ്ത്തവ്യങ്ങള്‍ പോലും മറന്നു സമരപാതയിലാണ്.നിറ്ബന്ധിത ഗ്രാമീണ സേവനത്തിനുള്ള നിയമം കാറ്റില്‍ പറത്തി,വന്‍ തുക വാഗ്ദാനം ചെയ്യുന്ന കഴുതറപ്പന്‍ ആശുപത്രികളില്‍ ജോലിചെയ്യാനാണു പുതു ഡോക്റ്റര്‍മാര്‍ക്കു താല്പര്യം.

മെഡിക്കല്‍ സംഘടനാസമ്മേളനത്തിനു കൈഅയച്ച്
സംഭാവനചെയ്തവരെ കൈവിട്ടു സഹയിക്കുന്നതാണു തങ്ങളുടെ കടമയെന്നു വിശ്വസിക്കുന്ന ഡോക്റ്റര്‍മാരുടെ നാടാണിത്.റേഷനരി വാങ്ങാന്‍ പോലും പാങ്ങില്ലാത്തവരുടെ കയ്യില്‍ നിന്ന് കൈക്കൂലി എണ്ണിവാങ്ങുന്ന ഡോക്റ്റര്‍മാരെ വിജിലന്‍സ് പിടികൂടുന്ന വാര്‍ത്തകള്‍ പത്രങ്ങളിലെ സ്ഥിരം പംക്തിയാണിന്ന്.

മെഡിക്കല്‍ കമ്പനിക്കാരുടെ കയ്യില്‍ നിന്നും ടി വി യും ഫ്രിഡ്ജും കാറും മുതല്‍ മക്കളുടെ അഡ്മിഷനുള്ള തലവരിപ്പണം വരെ മനസ്സാക്ഷിക്കുത്തില്ലാതെ വാങ്ങി,അനാവശ്യമരുന്നുകള്‍ അടിച്ചേല്‍പ്പിക്കുന്നവരാണ് നമ്മുടെ ഡോക്റ്റര്‍മാരില്‍ ഭൂരിപക്ഷവും.

അമേരിക്കയില്‍ പോലും അതാണ് സ്ഥിതി. വേണ്ടാത്ത മരുന്നുകള്‍ എഴുതിക്കാന്‍ അവിടെ പ്രതിവര്‍ഷം ഡോക്റ്ററൊന്നിനു 13000 ഡോളര്‍ വീതമാണു മരുന്നുകമ്പനികള്‍ ചെലവഴിക്കുന്നത്.അടുത്തിടെ അമേരിക്കന്‍ സെനറ്റില്‍ ഇതിനു തടയിടുന്ന ഒരു ബില്ല് അവതരിപ്പിക്കപ്പെട്ടു.പ്രതിവര്‍ഷം 10 കോടി ഡോളറിലധികം വിറ്റുവരവുള്ള എല്ലാ മരുന്നു കമ്പനികളും തങ്ങള്‍ ഡോക്റ്റര്‍മാര്‍ക്കു നല്‍കുന്ന പണത്തിന്റെ കണക്ക് പ്രഖ്യാപിക്കണം എന്നാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്.

അമേരിക്കയെക്കാള്‍ പരിതാപകരമാണു നമ്മുടെ ഡോക്റ്റര്‍മാരുടെ ധാര്‍മിക നിലവാരം.ഇവരില്‍ ബഹുഭൂരിപക്ഷവും പൊതുജനങ്ങളുടെ പണം ഉപയോഗപ്പെടുത്തി പഠിച്ച് ഡോക്റ്റര്‍മാരായവരാണെന്ന് ഓര്‍ക്കണം.സത്യധര്‍മ്മാദികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാഠ്യപദ്ധതിയും,സാമൂഹികാന്തരീക്ഷവും ഇവര്‍ക്കെല്ലാം ഉണ്ടായിരുന്നു.
എന്നിട്ടും,കൈക്കൂലി എണ്ണി വാങ്ങാനും,കണ്‍സല്‍ട്ടേഷന് സമയം കഴിഞ്ഞും,അവധിദിവസ്സങ്ങളിലും ഫോണ്‍പോലുമെടുക്കാതെ വീടിനകത്തോ ക്ലബ്ബുകളിലോ അടച്ചിരിക്കാനും,അശരണരോടും അഗതികളോടും നിഷ്കരുണം പെരുമാറാനും ഇവര്‍ക്കാകുന്നു.
അപ്പോള്‍ പൂര്‍ണ്ണമായും സാമൂഹികനിരക്ഷരരും,ലക്ഷങ്ങള്‍ മുതലിറക്കി നിര്‍മിച്ചെടുക്കപ്പെട്ടവരുമായ ഈ സ്വാശ്രയകോളേജ് ഡോക്റ്റര്‍മാര്‍ പുറത്തിറങ്ങുമ്പോഴോ?

അവരുടെ ഇരകളാകാന്‍ പോകുന്നത് കേളനും ചാത്തനുമൊന്നുമല്ല. പാവങ്ങള്!അവര്‍ എങ്ങനെയെങ്കിലും ജീവിച്ചോളും.പൊതു മേഖല തകര്‍ന്നടിയുമ്പോള്,ഒരുപക്ഷേ,നാട്ടുവൈദ്യത്തിലേക്കോ,പ്രകൃതിജീവനത്തിലേക്കോ അവര്‍ തിരിച്ചു പോയേക്കും.സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള പാരമ്പര്യ ചികിത്സാവിധികള്‍ അവരുടെ ആയുരാരോഗ്യം സംരക്ഷിച്ചുകൊള്ളും.


വിലകൂടിയ ജീവിതം ആസ്വദിച്ച് ജീവിക്കാന്‍ കാംക്ഷിക്കുന്നവര്‍ക്ക് വേണ്ടി മാത്രമാണ് ഈ കുറിപ്പ്.അവരാണല്ലോ കുഞ്ചികസ്ഥാനങ്ങളില്‍ വിളയാടൂന്നവര്‍.

നിങ്ങളാണ് ഈ പുതു ഡോക്റ്റര്‍മാരുടെ ഇരകള്‍.

ഇത് സ്വയംകൃതാനര്‍ഥം.അനുഭവിച്ചുകൊള്ളുക!.

12 comments:

ഫസല്‍ ബിനാലി.. said...

അനുഭവിച്ചുകൊള്ളുക!.
allaathenthu cheyyum

Unknown said...

അനുഭവിക്കുകയേ മാര്‍ഗ്ഗമുള്ളൂ ... വേറെ വഴിയില്ല !!

ആവനാഴി said...

എത്ര ഭയാനകം!

സമൂഹ്യനീതി, സഹജീവി സ്നേഹം, കരുണ എല്ലാം മഴയിലകപ്പെട്ട മണ്ണാങ്കട്ട പോലെയായി.

ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എന്റെ ഒരു അയല്‍ക്കാരന്‍ തന്റെ അമ്മയെ ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടു പോയി തിരിച്ചു വന്നിട്ട് പറഞ്ഞു: “ടെസ്റ്റുകള്‍ക്കെല്ലാം കൂടി ഏതാണ്ട് 10000 രൂപയായി.”

“10000 രൂപയോ?” ഞാന്‍ അല്‍ഭുതപരതന്ത്രനായി.

എന്റെ അല്‍ഭുതം കണ്ടിട്ട് അയല്‍ വാസി അല്‍ഭുതം കൂറി.

ആശുപത്രിയില്‍ എത്തിയാല്‍ സി.ടി.സ്കാന്‍ വരെ നടത്താന്‍ കുറിച്ചു കൊടുക്കും. എന്തിനാ? രോഗനിര്‍ണ്ണയത്തിനൊന്നുമല്ല. കാശുണ്ടാക്കാന്‍. ഇതിന്റെയൊന്നും ആവശ്യമില്ല എന്നു ഭിഷഗ്വരനുമറിയാം. പക്ഷെ എഴുതിക്കൊടുക്കും. നാലു പുത്തനുണ്ടാക്കാന്‍!

അതു ദൈവത്തിന്റെ നാടൊന്നുമല്ല. പിശാചുക്കളുടെ നാടാണു; കഴുകന്മാരുടെ.

കിരണ്‍ തോമസ് തോമ്പില്‍ said...

ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒരു പരിധി വരെ ശരിയാണ്. പക്ഷെ ഇതിനൊരു മറുപുറം ഉണ്ട് എന്നത് കാണാതെ പോയ്ക്കൂടാ. വികാര തലത്തില്‍ ചിന്തിച്ചാല്‍ പ്രദീപ് പറഞ്ഞതിന് മുന്‍‌തൂക്കം ഉണ്ട് എന്ന് സമ്മതിക്കുമ്പോള്‍ തന്നെ എനിക്കറിയാവുന്ന കാര്യങ്ങള്‍ പറയട്ടേ.

എന്താണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച പ്രശ്നം എന്ന് ചിന്തിക്കുന്നത് നല്ലതാണ്. ഇന്ന് ഒരു സര്‍ക്കാര്‍ ഡോക്ടറുടെ വരുമാനം എന്നത് തുലോം തുഛമാണ്. എനിക്ക് കിട്ടിയ അറിവു വച്ച് MBBS MD ബിരുദം നേടിയ ഒരു സര്‍ക്കാര്‍ ഡോക്ടര്‍ക്ക് കിട്ടുന്ന അടിസ്ഥാന്‍ ശമ്പളം 10000 രൂപയാണ്. ഇനി എല്ലാ അലവന്‍സുകളും കൂടി കൂട്ടിയാല്‍ പോലും അത് 14000 ( ഗ്രാമീണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന അലവന്‍സ് അടക്കം) രുപ.ശമ്പളം 20 വര്‍ഷം കഴിഞാല്‍ കൂടുന്നത് 25000 രൂപയായിട്ടാണ്.

ഇനി ഇതേ അവസര്‍ത്തില്‍ ഒരു സ്വകാര്യ ആശുപത്രിയിലെ അവസ്ഥ നോക്കാം. അവിടെ ഒരു സാധാരണ MBBS ഡോക്ടര്‍ക്ക് 6 ദിവസം കാഷ്യൂലിറ്റിയില്‍ നൈറ്റ് ഡ്യൂട്ടി എടുത്താല്‍ ദിവസം ഒന്നിന് 2000 എന്ന നിരക്കില്‍ 12000 രൂപ ലഭിക്കും. 20 വര്‍ഷം പ്രവര്‍ത്തി പരിചയമുള്ള ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ലഭിക്കും.ഒപ്പം ഓപ്പറേഷന്‍ നടത്തുന്നതിന്റെയും മരുന്നെഴുതുന്നതിന്റെയും കമ്മീഷന്‍ വേറേ.

ഇത്രക്ക് വലിയ വ്യത്യാസം മാര്‍ക്കറ്റില്‍ നില്‍ക്കുന്നു എന്ന യാഥാര്‍ത്ഥ്യം നാം കണാതെ പോകരുത്. MBBS MD എന്നീ കോഴ്സുകള്‍ കഴിയുമ്പഴേക്കും ഒരു 30 വയസെങ്കിലും ആകും. അതിന് ശേഷം ഒരു ജീവിതം കരുപ്പിട്ടിപ്പിച്ച് എടുക്കേണ്ട ബാധ്യത ഒരു വ്യറ്റ്ക്തിക്കുണ്ട്. ഇവര്‍ക്ക് നല്‍കുന്ന ഈ ശമ്പളം ഒരിക്കലും യഥാര്‍ത്ത്യത്തിന് നിരക്കുന്നതല്ല. 10000 രൂപ സാലറി ഒരു സാമാന്യം തിരക്കുള്ള ഹോട്ടലിലെ പാചകക്കാരന് ലഭിക്കുന്ന നാടാണ്. ഒരു സര്‍ക്കാര്‍ ഡോക്ടറുടെ സോഷ്യല്‍ സ്റ്റാറ്റസ് അനുസ്സരിച്ചുള്ള ജീവിതം നയിക്കാന്‍ തികച്ചും അപര്യപ്തമായ തുകയാണ് ഇത്. സോഷ്യല്‍ സ്റ്റാറ്റസ് എന്ന പദം തെറ്റിദ്ധരിക്കാതിരിക്കാന്‍ ഞാന്‍ ഒരു ഉദാഹരണം നല്‍കാം. ഒരു ഡോക്ടറേ പുറത്തു നിന്നു കാണുന്ന ഒരാള്‍ക്കുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്ഥമായ ഒന്നാണ്. ഒരു പിരിവുകാരന്‍ മുതല്‍ ഇന്‍ഷുറന്‍സ് ഏജന്റിനെ വരെ അവന് നല്ല രീതിയില്‍ അഭിമുഖീകരിക്കാനുള്ള വരുമാനം ഇല്ലാ എന്നതാണ് സത്യം.

സര്‍ക്കാര്‍ കോളെജില്‍ 1000 ന് താഴേ റാങ്ക് വാങുന്നവര്‍ക്കെ MBBS ന് അഡ്മിഷന്‍ കിട്ടുകയുള്ളൂ. എന്നാല്‍ 17000 റാങ്ക് നേടിയാലും എഞ്ചിനിയറിങിന് കിട്ടും. ഒരു എഞ്ചിനിയര്‍ക്ക ഒരു നല്ല കമ്പനിയില്‍ ലഭിക്കുന്ന തുടക്ക ശമ്പളം 15000 രുപയാണ് എന്നതും ഓര്‍ക്കുക. രണ്ടോ മൂന്നോ വര്‍ഷം കഴിയുമ്പോള്‍ അത് 50000 രൂപ വരെയാകുന്നു.

കൈക്കൂലി മേടിക്കുന്നവരേയും പ്രൈവറ്റ് പ്രാക്ടീസ് ഉള്ളവരേയും വിട്. അല്ലാത്ത 30% ഡോക്ടര്‍മാരെങ്കിലും ഉണ്ടാകില്ലേ . അവര്‍ എങ്ങനെ കുടുംബം പോറ്റും എന്ന് നാം ആലോചിക്കെണ്ടേ. സര്‍ക്കാരിന് പണം ഇല്ലാ എന്ന പരിഭവമാണ് ഉള്ളത്. അപ്പോള്‍ എന്താണ് ബദല്‍ ?

നാം എല്ലാവരും പറയുന്നു പ്രൈവറ്റ് ആശുപത്രി കത്തിയാണ്. അവിടെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ബിരുരുദങ്ങളില്‍ നമുക്ക് സംശ്യങ്ങളും ഉണ്ട്. എന്നാല്‍ നമുക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ പരിമിതമായ സൌകര്യങ്ങള്‍ പോര താനും. എന്തുകൊണ്ട് അങ്ങനെ അവിടെ ഫണ്ടിന്റെ അപര്യപ്തത കൊണ്ട്. എന്നാല്‍ അതില്ലാതാക്കന്‍ പണം ഉള്ളവര്‍ അല്പം പണം നല്‍കുന്ന അവസ്ഥ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുവന്നാല്‍ അവിടുത്തെ ധന ക്ഷാമം തീരുകയും. നല്ല സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാധരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും കുറഞ്ഞ ചിലവൈല്‍ ചിക്ത്സ ലഭിക്കുകയും. തീരെ സാധാരണക്കാര്‍ക്ക് സൌജന്യമായും ചിക്ത്സ ലഭീകുകയ്ം ചെയ്താല്‍ നല്ല ഒരു ബദല്‍ ആകില്ലെ? ഇങ്ങനെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ആ ഡോക്ടര്‍ക്ക് നല്‍കിയാല്‍ അദ്ദേഹത്തിനും നന്നായി ജീവിക്കാന്‍ കഴിയും. അതോടൊപ്പം ഡോക്ടര്‍മാരുടെ ഭൌതീക സാഹചര്യവും മെച്ചപ്പെടുത്തിയാല്‍ നമുക്ക് ഡോക്ടര്‍മാരോട് സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ധൈര്യപൂര്‍വ്വം ചോദിക്കാം.

absolute_void(); said...

എനിക്ക് പറയണമെന്ന് തോന്നിയ മുഴുവന്‍ കാര്യങ്ങളും കുറേക്കൂടി മെച്ചമായി കിരണ്‍ പറഞ്ഞിരിക്കുന്നു. ആ പട്ടുനൂലില്‍ കൊണ്ട് ഞാനെന്‍റെ വാഴനാര് കെട്ടുന്നില്ല.

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല ലേഖനം.
ഇതൊക്കെ അനുഭവിക്കുകയല്ലാതെ വേറെ വഴിയില്ലല്ലോ.

ഡി .പ്രദീപ് കുമാർ said...
This comment has been removed by the author.
ഡി .പ്രദീപ് കുമാർ said...

മാന്യമായി ജീവിക്കാനുള്ള ശമ്പളം തീര്‍ച്ചയായും ഡോക്റ്റര്‍മാര്‍ക്കു നല്‍കുകതന്നെ വേണം.പക്ഷേ അതു കഴുത്തറുപ്പന്‍ സ്വകാര്യ ആശൂപത്രികളുമായി ഒരു കാരണവശാലും തുല്യമായിക്കൂടാ.അവരുമായി താരതമ്യം ചെയ്യാന്‍ എങ്ങനെ സമരം ചെയ്യുന്ന ഡോക്റ്റര്‍‍മാര്‍ക്ക് ധൈര്യം വന്നു? പൊതുഖജനാവിലെ പണം ഉപയോഗിച്ച് മെരിറ്റ് സീറ്റില്‍ പഠിച്ചവര്‍ക്ക് സമൂഹത്തോട് കടപ്പാടില്ലേ?
കിരണ്‍ തോമസ് പറയുന്ന ശമ്പളമൊന്നും സാദാ ഡോക്റ്റര്‍ക്കു കിട്ടുകയില്ല.അവരും കടുത്ത ചൂഷണത്തിനു ഇരയാകുന്നുണ്ട്.ഏതാനും സ്വകാര്യആശുപത്രികള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം, ആവനാഴി ചൂണ്ടിക്കാണിച്ചതു പോലെ, കണ്ണില്‍ ചോരയില്ലാതെ രോഗികളെ പിഴിയുകയാണു‍.അവര്‍ക്ക് ചികിത്സയിലേ താല്‍പ്പര്യമുള്ളൂ;ആരോഗ്യപ്രവറ്ത്തനതില്‍ തീരെയില്ല.എന്തുകൊന്റെന്നാല്‍, ആരോഗ്യപ്രവര്‍ത്തനം എന്നത് രോഗം വരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളാണു.അങ്ങനെയെങ്കില്‍, രോഗികള്‍ കുറയും;കച്ചവടം പൊളിയും.ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടീച്ചപ്പൊള്‍ ,എന്തേ, ഒരു സ്വകാര്യാ‍ശുപത്രിക്കാരും പ്രതിരോധപ്രവര്‍ത്തനത്തിനിറങ്ങിയില്ല?
ഇനി സര്‍ക്കാരിന്റെ സോഷ്യലിസ്സത്തെക്കുറീച്ചു കൂടീ പറായനുണ്ടു.റേഷനരി വാങ്ങാന്‍ പാങ്ങില്ലാത്ത അഗതികള്‍ക്കും,പൂത്ത പണമുള്ളവര്‍ക്കും ഒരേപോലെ സൌജന്യ നിരക്കില്‍ ചികിത്സയും,റേഷനും നല്‍കുന്ന തലതിരിഞ്ഞ സോഷ്യലിസം കെങ്കേമം!

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രദീപെ ഞാന്‍ ഉറപ്പിച്ച് പറയുന്നു. രു ഇടത്തരം സ്വകാര്യ ആശുപത്രിയില്‍ കാഷ്യാലിറ്റില്യില്‍ നൈറ്റ് ഡ്യൂട്ടി എടുക്കുന്ന സാദാ ഡോക്ടര്‍ക്ക് 2000 രൂപ പ്രതിദിനം ലഭിക്കും. ഈ ജോലിക്ക് ആളേ കിട്ടാന്‍ വിഷമമായതിനാലാണ് ഈ 2000 കിട്ടുന്നത് എന്നത് മറ്റൊരു സത്യം. കാരണം യാതൊരു കരിയറും ഇല്ലാത്ത ജോലിയാണ്. ഒരു റൂട്ടറുടെ ജോലിയാണ് ഇഅവര്‍ ചെയ്യുന്നത്. ഉദാഹരണമായി ഒരു ഹാര്‍ട്ട് അറ്റാക്ക് പേഷ്യന്റ് വന്നാല്‍ ആദ്യ ഇഞ്ചക്ഷന്‍ നല്‍കി ഐ.സി.യു വില അഡ്‌മിറ്റ് ചെയൂക. രാത്രിയില്‍ വരുന്ന രോഗികള്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുക എന്നതൊക്കെയാണ് ഇവരുടെ ജോലി. മാത്രവുമല്ല സ്ഥിരം നൈറ്റ് ഷിഫ്റ്റ് ആകുകയും ചെയ്യും. കരിയര്‍ ഇല്ലാത്തതുകൊണ്ടാണ് ഈ ജോലിക്ക് സാധാരണ ഡോക്ടര്‍മാര്‍ പോകാത്തത്.

പൊതു ഖജനാവിലെ പണം ഏടുത്ത് പഠിച്ചവര്‍ക്ക് പ്രതിബദ്ധത്വേണം എന്നത് കാര്യം പക്ഷെ അതിന് അവരോട് ആവശ്യപ്പെടുന്ന നിര്‍ബന്ധിത സേവന പരിധി കഴിഞ്ഞാല്‍ അതില്‍ കൂടതല്‍ പ്രതിബദ്ധത കുറഞ്ഞ ശമ്പളത്തില്‍ ആവശ്യപ്പെടുന്നതും ഒരു ചൂഷണമാണ് എന്നാണെന്റെ പക്ഷം.

സര്‍ക്കാരിന്റ വൃത്തികെട്ട സോഷ്യലിസ്റ്റ് പരിപാടി മാറ്റി ആശുപത്രികളില്‍ നിന്ന് വരുമാനം ഉണ്ടാക്കി സ്വകാര്യ ആശുപത്രികളുടെ ചൂക്ഷണം അവസാനിപ്പിക്കാന്‍ നിങ്ങളേപ്പോലെ ഉള്ള മാധ്യമ പ്രവര്‍ത്തകരാണ് ശ്രമിക്കേണ്ടതു എന്നും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു

Anonymous said...

മെഡിക്കല്‍ രംഗത്തെ സാമൂഹ്യപ്രതിബദ്ധത എന്നൊക്കെ പറഞ്ഞാല്‍ ഇന്നു ആരും തമാശയായേ കാണൂ..
ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്നവര്‍ക്ക് ലക്ഷങ്ങള്‍ തിരിച്ചു പിടിയ്ക്കേണ്ടേ?
കോടികള്‍ മുടക്കി തുടങ്ങുന്ന ആശുപത്രികള്‍ക്ക് കോടികള്‍ തിരിച്ചു പിടിയ്ക്കേണ്ടേ?
പിന്നെ പലിശ..ലാഭം...അതൊക്കെയോ?

പിന്നെ ഏതു മെഖലയില്‍ പണിയെടുക്കുന്നവര്‍‍ക്കും അര്‍ഹമായ കൂലി കൊടുക്കണം. ഡോക്റ്റര്‍മാരുടെ ആവശ്യങ്ങള്‍ ന്യായമായാല്‍ പോലും അവര്‍ക്ക് ജനപിന്തുണ കിട്ടാതെ പോകുന്നതെന്തുകൊണ്ടെന്ന കാര്യം മനസ്സിലാക്കാന്‍ വലിയ പ്രയത്നമൊന്നും വേണ്ടല്ലോ...ഇതും സ്വയം കൃതാനര്‍ഥം..

അനാഗതശ്മശ്രു said...

ഇതു മെഡിക്കല്‍ രം ഗത്തു മാത്രമല്ല...സാമൂഹ്യ ബോധമില്ലാത്തവരെ വാര്‍ ത്തെടുക്കല്‍ ..
ഈയിടെ പുതു എഞ്ചിനീയര്‍ മാരെ തിരഞ്ഞെടുക്കാനുള്ള ഇന്റര്‍ വ്യൂ
ബോര്‍ ഡില്‍ ഇരുന്നപ്പോളുണ്ടായ ഒരനുഭവം
ടെക്നിക്കല്‍ ചോദ്യങ്ങള്ക്കു ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഇത്തിരി 'ജീകേ' ചോദിച്ചു കളയാമെന്നു കരുതി..
നമ്മുടെ വൈസ് പ്രസിഡന്റിന്റെ പേരു ചോദിച്ചപ്പോള്‍ ഒരാള്‍ എന്നെ
ഞെട്ടിപ്പിച്കു..
"മൊഹമ്മദ് ഫാരീസ്"

ഡി .പ്രദീപ് കുമാർ said...

ഇതിനാണു സാമൂഹിക നിരക്ഷരത എന്നു പറയുന്നത്.കൂട്ടതില്‍ പറയട്ടെ,നമ്മുടെ പുതു തലമുറയിലെ മാധ്യമപ്രവറ്ത്തകരെ പിടികൂടിയിരിക്കുന്ന മാരകമായ പകര്‍ച്ചവ്യാധിയുടെ പേരും ഇതു തന്നെ!

Followers

MY BOOKS -1

MY BOOKS -1
(അ)വര്‍ണ്ണാശ്രമത്തിലെ വെണ്ണപ്പാളികള്‍(ലേഖന സമാഹാരം),ഉണ്മ പബ്ലിക്കേഷന്‍സ്,നൂറനാട് പിന്‍ 690504.വില 55 രൂപ പുസ്തകങ്ങളുടെ കവര്‍-ബി.എസ്.പ്രദീപ് കുമാര്‍

സൂക്ഷ്മദര്‍ശി‍നി BOOKS-2

സൂക്ഷ്മദര്‍ശി‍നി BOOKS-2
സൂക്ഷ്മദര്‍ശി‍നി(ലേഖന സമാഹാരം),ഉണ്മ,നൂറനാട്.വില 55 രൂപ

GREENRADIO -കവിതാലാപനങ്ങൾ

Labels

(അ)വർണ്ണാശ്രമത്തിലെ വെണ്ണപ്പാളികൾ (1) 100th POST;FIVE QUESTIONS IN CONNECTION WITH INTERNATIONAL WOMEN'S DAY (1) 4.5 ശതമാനം ഉപസംവരണം/മുസ്ലീം ആധിപത്യം/സാമൂഹികം/ ലേഖനം/ അക്ഷയ/മുഗള്‍ / (1) A SATITRE (1) Aalkkoottam inland magazine (1) ABHAYA MURDER CASE AND MEDIA (2) AII India Radio (1) AMBEDKAR GREEN ARMY (1) ANNA HAZARE (1) ASSEMBLIES (1) AUTO DRIVERS IN KOZHIKODE (1) BABA AMTE (1) BAN ON TEACHERS WEARING SAREE IN KERALA (1) BANGALURU (1) CAPSULES (1) CASTE IN POLITICS (1) CHENGARA LAND STRUGGLE TO NEW HEIGHTS (1) Church in Kerala (2) COMMUNITY CYCLING IN PARIS (1) CORRUPTION IN HIGHER EDUCATION SECTOR (1) CULTURAL OUTRAGE IN THE NAME OF KHADI IN KERALA (1) CULTURAL POLICE IN KERALA (1) CYBER ACT (1) cyber crime case against blogger (2) CYBER TERRORISM (1) CYCLING IN LAKSHADWEEP (1) D.Parameswaran Potti (1) DEEMED UNIVERSITIES (1) DR VERGHESE KURIEN (1) DUDABHAI (1) FILMREVIEW (1) first F.M station in Kerala (1) G M FOODS (1) GLOBAL WARMING AND KERALA (1) GOA (1) GREEN RADIO PODCASTS (1) GREEN RADIO-PODCAST (1) GREEN RADIO-എങ്ങനെ കേള്‍ക്കാം (1) greenradio podcasts (1) HEALTH TOURISM IN INDIA (1) HINDUSTANI MUSIC IN KERALA (1) HUMOUR (1) I T PROFESSIONALS (1) I too had a dream (1) IFFI 2011 (1) INDIA BEYOND COPENHAGEN (1) Indian Performing Rights (1) Indian tie (1) IT'S MAN-MADE (1) JASMINE REVOLUTION (1) JASMINE REVOLUTION IN INDIA (1) JUDICIARY (1) JUSTICE CYRIAC JOSEPH (1) KASARGODE DWARF (1) KERALA MUSLIMS AND DEMOCRACY (1) KERALA.KARNATAKA (1) KOCHI METRO (1) Kochi F M (2) LIFE STYLE OF KERALA BENGAL LEADERS:A STORY IN CONTRAST (1) Little Magazines in Kerala (1) local radio station (1) LOK PAL BILL (1) LOKAYUKTHA (1) MAHATMA GANDHI (2) MAKARAJYOTI FARCE (1) MANGALA DEVI TEMPLE (1) MARTIN LUTHER KING JNR (1) Mavelikara (1) MEDIA IN KERALA (1) MY BOOKS (2) national heritage animal (1) Nationalisation of segregated graveyards (1) NEGATIVE VOTING RIGHT (1) NEIGHBOURHOOD SCHOOLS (1) NIGHT LIFE (1) OCCUPY WALL STREET (2) Onam (2) ONAM AND TV SHOWS IN KERALA (1) PAIDNEWS (1) parallel publications in Malayalam (1) Poverty in America (1) QUALITY OF KWA TAP WATER (1) QUEEN'S ENGLISH IN KERALA (1) RACIAL DISCRIMINATION AGAINST WOMEN AND DALITS BY KERALA PRESS (1) Real estate on Moon (1) REFERENDUM ON MAJOR DECISIONS (1) RELIGION OF ELEPHANTS IN KERALA? (1) ROYALTY TO MUSIC PERFORMANCES (1) SATIRE (4) SEX (1) SOCIAL ILLITERACY IN KERALA (1) STATUES (1) SUBHA MUHOORTHA FOR CAESAREAN SURGERY (1) SUBHASH PALEKAR (1) SUFI PARANJA KATHA (1) SUPERSTITION AT SABARIMALA (1) SUTHARYAKERALAM: A HIGHTECH FARCE (1) SWINE FLUE AND MEDIA (1) THE CHURCH ON CHILD- MAKING SPREE (1) THE FOOD SECURITY ARMY IN KERALA (1) THE MAKING OF GOONDAS IN KERALA. (1) THE PLIGHT OF THE AGED IN KERALA (1) THE RIGHT TO FREE AND COMPULSORY EDUCATION BILL (1) THE SILENT MINORITY:BACKBONE OF INDIAN DEMOCRACY (1) THEKKADI (1) Thoppippala (1) URBANISATION (1) V.Dakshinamoorthy (1) VECHUR COWS (1) VELIB.FREEDOM BIKE (1) VOTERS IN THE CYBER WORLD/സാക്ഷരത/നവമാദ്ധ്യമങ്ങൾ (1) WHY DO PEOPLE DIE OF COLDWAVES IN NORTH INDIA? (1) woman paedophile (1) WOMEN RESERVATION IN PARLIAMENT (1) അക്ബറാന (1) അക്ഷയതൃതീയ (1) അക്ഷയതൃതീയ AKSHAYATHRUTHIYA (1) അഗസ്റ്റിൻ ജോസഫ് (1) അങ്കിൾ ജഡ്ജ് സിൻഡ്രോം” (1) അതിവേഗപാത (1) അതിശൈത്യമരണങ്ങൾ (1) അനുഭവം (1) അംബേദ്കർ (2) അംബേദ്കർ ഗ്രീൻ ആർമി (1) അമുൽ (1) അമേരിക്കയിലെ ദരിദ്രർ (1) അയ്യങ്കാളി (1) അഷ്ടമംഗലദേവപ്രശ്നം (1) ആട്-തേക്ക്-മാഞ്ചിയം (1) ആർ.വിമലസേനൻ നായർ (1) ആര്‍ഭാടങ്ങള്‍ (1) ആൽബർട്ടോ ഗ്രനാഡോ (1) ആള്‍ക്കൂട്ടം (2) ആൾക്കൂട്ടം ഇൻലന്റ്‌ മാസിക (2) ഇന്ത്യ (1) ഉഴവൂര്‍ (1) എം.എ.എസ് (1) എ.എൻ.സി (2) എം.എഫ് ഹുസൈൻ (1) എംബെഡഡ് ജേർണ്ണലിസം/ അയ്യങ്കാളി (1) എസ്.എൻ.ഡി.പി (1) ഏംഗത്സ് (1) ഏട്ടിലെ പശു (1) ഏഷ്യാഡ് (1) ഐ.എസ്.അര്‍.ഓ (1) ഒക്യുപൈ വാൾ സ്ട്രീറ്റ് (1) ഒക്സിജന്‍ പാര്‍ലർ (1) ഒറ്റപ്പാലം (1) ഒറ്റയാൾ (2) ഓ.എൻ.വി (1) ഓഡിയോ (1) ഓണം (1) ഓർമ്മകൾ (1) ഓർമ്മയാണച്ഛൻ (1) കഞ്ഞി (1) കണ്ടതും കേട്ടതും (2) കൻഷിറാം (1) കവരത്തി (1) കവിതാലാപനം (2) കള്ളപ്പണം (1) കാർഷിക യന്ത്രവത്കരണം (1) കാർഷിക വിപ്ലവം (1) കാർഷികം/ ലേഖനം/ബ്ലാക്ക്ബെറി/മിൽക്കി ഫ്രൂട്ട്/അവക്കാഡോ/ദുരിയാൻ/റമ്പൂട്ടാൻ (1) കാല്‍കഴുകിച്ചൂട്ടൽ (1) കാൽകഴുകിച്ചൂട്ടൽ (1) കാസർകോഡ് ഡ്വാർഫ് (1) കാളന്‍ (1) കാളയിറച്ചി (1) കീഴാചാരം (1) കുഞ്ഞപ്പ പട്ടാന്നൂർ (1) കുറിപ്പ്‌ (1) കൂറുമാറ്റം (1) കൃഷ്ണയ്യർ (1) കെ.ആർ.ടോണി (1) കെ.ആര്‍.നാരായണന്‍ (1) കെ.ഗിരിജ വർമ്മ (1) കെ.ഗിരിജാവർമ (1) കെ.വി.ഷൈൻ (1) കോണകം (2) ക്ലാസിക്ക് മെട്രോ (1) ക്ഷേത്രപ്രവേശനം (1) ഖവാലി (1) ഗജ ദിനം (1) ഗിരിപ്രഭാഷണം (1) ഗീർ പശു (1) ഗുണ്ടായിസം (1) ഗുണ്ടാരാജ് (1) ഗുരുവായൂർ (1) ഗോൾചെറെ (1) ഗ്രാമസഭ (1) ഗ്രീൻ കേരള എക്സ്പ്രസ് (1) ഗ്രീൻ റേഡിയോ പോഡ്കാസ്റ്റ് (2) ചണ്ഡിഗർ (1) ചന്ദ്രൻ (1) ചരിത്രം (1) ചലച്ചിത്രനിരൂപണം (1) ചലച്ചിത്രവിചാരം-ഒരെ കടല്‍ (1) ചിഡ് വാര (1) ചിത്രകാരൻ (2) ചൂടുവെള്ളത്തിൽ വീണ (1) ചെ ഗുവേര (1) ചെങ്ങറ (2) ചൊവ്വാ (1) ജഗ്ജ്ജീവന്‍ റാം (1) ജനകീയകോടതി (1) ജനാധിപത്യംANTI-DEFECTION LAW AND INDIAN DEMOCRACY (1) ജാവേദ് അക്തർ (1) ജീവത്സാഹിത്യംശശി തരൂർ (1) ജുഡീഷ്യറിയിലെ അഴിമതി/ കെ.ജി.ബാലകൃഷ്ണൻ (1) ജ്ഞാനഗുരു (1) ടോപ്പ്ലസ് (1) ടോൾ (1) ഡൽഹി (1) ഡോ ജോൺ മത്തായി (1) ഡ്രസ് കോഡ് (1) തഥാഗതൻ (1) താതാ നിന്‍ കല്പനയാല്‍ (1) താഹ്രീർ സ്കൊയർ (1) തൃപ്പൂത്താറാട്ട് (1) തെമ്മാടിക്കുഴി (1) തോർത്ത്‌ (1) ത്യാഗികൾ (1) ത്രിവര്‍ണ്ണപതാക (1) ദ കിഡ് വിത്ത് എ ബൈക്ക് (1) ദളിത് (1) ദാരിദ്ര്യരേഖ (1) ദൃഷ്ടിപഥം (17) ദേശീയ ഉത്സവം (1) ദേശീയ പതാക-TRIBUTE TO KAMALA DAS;RECITATION OF HER POEM IN MALAYALAM (1) ധവളവിപ്ലവം (1) നക്ഷത്രഫലം (1) നര്‍മ്മം (1) നർമ്മം (2) നർമ്മദ (1) നല്ലതങ്ക (1) നവമാദ്ധ്യമങ്ങൾ (1) നവവത്സരാശംസകള്‍‍ (1) നസീറാന (1) നാഗസന്യാസിമാർ (1) നാരായണ പണിക്കർ (1) നെൽസൺ മണ്ടേല (1) നേർച്ചസദ്യ (1) പരിഹാരക്രിയ (1) പി.ഉദയഭാനു (4) പി.ഭാസ്‌കരന്‍ (1) പി.സായ് നാഥ് (1) പിണറായി (1) പുസ്തകനിരൂപണം (1) പൂന്താനം (1) പൈതൃകമൃഗം (1) പൊതുസീറ്റുകൾ (1) പൊന്നമ്പലമേട് (1) പൊർഫീരിയോ (1) പോഡ്കാസ്റ്റ് (1) പൌലോസ് മാർ പൌലോസ് (1) പ്രതിമകൾ (1) പ്രാക്കുളം ഭാസി (1) പ്രിയനന്ദനൻ (1) പ്രേം നസീർ (1) പ്ലാവില (1) ഫലിതം (5) ഫലിതം A FRIENDSHIP DAY DISASTER (1) ഫസ്റ്റ്ഗ്രേഡർ (1) ഫിദൽ (1) ഫെമിനിസ്റ്റ് (1) ഫ്രന്‍ഡ്ഷിപ് ഡേ (1) ബഷീർ (3) ബാബ ആംതെ/ (1) ബാബുരാജ് (1) ബി.ഓ.ടി (1) ബുർക്ക (1) ബൊളീവിയ (1) ഭക്ഷ്യ അരക്ഷിതാവസ്ഥ (1) ഭക്ഷ്യ സുരക്ഷാ സേന (1) ഭാവി രാഷ്ട്രീയ അജണ്ട (1) ഭൂമിക്കൊരു ചരമഗീതം (1) മകരജ്യോതി (1) മംഗളാദേവി ക്ഷേത്രം 2001- (1) മതം (2) മദ്യപാനം (2) മമത (1) മമ്മൂട്ടി (2) മഹാസ്ഥാപനം (1) മറൂഗ (1) മാഡം കാമ (1) മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (1) മാദ്ധ്യമസദാചാരം (1) മാധവന്‍ നായര്‍ (1) മാധ്യമം (1) മാപ്പിളപ്പാട്ട് (1) മായാവതി (1) മാര്‍ക്സ് (1) മുല്ലപ്പൂ വിപ്ലവം (1) മുസ്ലീം സാക്ഷരത (1) മുസ്ലീം സ്ത്രീ സാക്ഷരതാനിരക്ക് (1) മേധാ പട്ട്കർ (1) മേഴ്സി മാത്യു (2) മൈഥിലി (1) മൊബൈൽ ഫോൺ (1) മോഹൻലാൽ (1) യൂത്ത് ഒളിമ്പിക്സ് (1) യേശുദാസ് (1) രാമനുണ്ണി (1) രാഷ്ട്രപതി (1) രാഷ്ട്രീയം (7) രാഷ്ട്രീയസദാചാരം (1) ലെനിൻ (2) ലേഖനം (12) ലേഖനം/ ഡോ വർഗ്ഗീസ് കുര്യൻ (1) ലേഖനം/രാഷ്ട്രീയക്രിമിനൽവത്കരണം/CRIMINALISATION OF POLITICS/A RAJA /KANIMOZHI/TIHAR (1) ലോക അണക്കെട്ട് കമ്മീഷൻ (1) ലോക് അദാലത്ത് (1) വടയക്ഷി (1) വന്ദേ മാതരം (1) വാർഡ് സഭ/GRAMASABHAS IN KERALA ON THE DECLINE (1) വാലന്റൈന്‍സ് ഡേ (1) വാസ്തു (1) വാസ്തുദോഷനിവാരണക്രിയ (1) വാഹനപരിശോധന (1) വി.പി.സിങ്ങ് (1) വിജയ് യേശുദാസ് (1) വിദ്യാരംഭം (1) വിന്നി (2) വിരുദ്ധോക്തി (1) വിശുദ്ധഗ്രന്ഥങ്ങൾ (1) വിശ്വപൌരന്‍ (1) വെച്ചൂർ പശു (1) വ്യാജമൂല്യബോധംപൊതുജനസേവക പ്രക്ഷേപകർ (1) ശതാഭിഷേകം (2) ശനിദോഷ നിവാരണണപൂജ (1) ശബരിമല (3) ശരീര ഭാഷ (1) ശർബാനി (1) ശവി (1) ശാർക്കര (1) ശില (1) ശുദ്ധികലശം (1) ശുഭമുഹൂർത്തപ്രസവം. (1) ശ്രീനാരായണ ഗുരു (3) ഷൈൻ (1) സംഗീതം (1) സദാചാര പൊലീസ് (1) സദാചാരാപഭ്രംശം (1) സഫലമീയാത്ര (1) സമൂഹികബോധം (1) സാമൂഹികം (3) സാമൂഹികം. (1) സാമൂഹികം.CYBER ACT IN KERALA (1) സാമൂഹികം.പന്നിപ്പനി (1) സാമൂഹികം/ ലേഖനം/ (3) സാമൂഹികം/ ലേഖനം/ അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി (1) സാമൂഹികം/ ലേഖനം/ തദ്ദേശ തെരഞ്ഞെടുപ്പ് വിധി (1) സാമൂഹികം/ ലേഖനം/ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ.കില (1) സാമൂഹികം/ ലേഖനം/ മദ്യപാനം/വാഹനാപകടം (1) സാമൂഹികം/ ലേഖനം/ വിവരാവകാശ നിയമം/RTI ACT:DRAFT OF NEW RULES (1) സാമൂഹികം/ ലേഖനം/ B B C (1) സാമൂഹികം/ ലേഖനം/ BENGALI MIGRANT WORKERS IN KERALA (1) സാമൂഹികം/ ലേഖനം/ COMMONWEALTH GAMES (1) സാമൂഹികം/ ലേഖനം/ FOREIGN EDUCATIONAL INSTITUTIONS BILL (1) സാമൂഹികം/ ലേഖനം/ HINDU-MUSLIM AMITY;A TRUE STORY (1) സാമൂഹികം/ ലേഖനം/ ORISSA/NAVEEN PATNAIK (1) സാമൂഹികം/ ലേഖനം/ RELIGIOUS EXTREMISTS IN KERALA (1) സാമൂഹികം/ ലേഖനം/ THE COURT AND THE PEOPLES COURT (1) സാമൂഹികം/ ലേഖനം/ THE IMPACTS OF N S S'S DECISION TO FREE THEIR EDUCATIONAL INSTITUTIONS FROM RELIGIOUS ACTIVITIES (1) സാമൂഹികം/ ലേഖനം/ VOTERS' RIGHT TO MOVE NON-CONFIDENCE (1) സാമൂഹികം/ ലേഖനം/ WHY WOMEN AND DALITS NOT BEING FIELDED FROM GENERAL SEATS IN KERALA? (1) സാമൂഹികം/ ലേഖനം/ WOMEN TO UPSET THE APLECARTS OF MANY IN KERALA (1) സാമൂഹികം/ ലേഖനം/ അമേരിക്കയുടെ വായ്പാക്ഷമത/DOWNGRADE / S AND P/ KRUGMAN/OBAMA (1) സാമൂഹികം/ ലേഖനം/ ആന (1) സാമൂഹികം/ ലേഖനം/ ആയുർദൈർഘ്യം/ മാനവ വികസന സൂചിക/ലോക ആരോഗ്യദിനം (1) സാമൂഹികം/ ലേഖനം/ കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമം/RTE ACT/ന്യൂനപക്ഷസ്കൂളുകൾ (1) സാമൂഹികം/ ലേഖനം/ ഗ്രാമസഭ (1) സാമൂഹികം/ ലേഖനം/ നീതിന്യായാവകാശ നിയമം (1) സാമൂഹികം/ ലേഖനം/ പാലിയേക്കര/ടോൾ/BOT/അരാഷ്ട്രീയവത്കരണം/ചേറ്റുവ (1) സാമൂഹികം/ ലേഖനം/ പ്രവാസിത്തൊഴിലാളികൾ/ബംഗാൾ/ഒറീസ/തൊഴിൽ അല്ലെങ്കിൽ ജെയിൽ (1) സാമൂഹികം/ ലേഖനം/ ബാറ്റിസ്റ്റ (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസദാചാരം (1) സാമൂഹികം/ ലേഖനം/ മാദ്ധ്യമസാന്ദ്രത/media density/മത ന്യൂനപക്ഷ സ്കോളർഷിപ്പുകൾ (1) സാമൂഹികം/ ലേഖനം/ ലോക പൈതൃകദിനം/ബാമിയന്‍ താഴ്വര/പുരാതനം/അജന്ത/എല്ലോറ (1) സാമൂഹികം/ ലേഖനം/ ശ്രീപത്മനാഭസ്വാമി /മാർത്താണ്ഡ വർമ്മ/കാൽ കഴുകിച്ചൂട്ട് (1) സാമൂഹികം/ ലേഖനം/CUBA/POPE/FIDEL CASTRO/RAUL CASTRO (1) സാമൂഹികം/ ലേഖനം/FUKUOKA (1) സാമൂഹികം/ ലേഖനം/THE CASTE (1) സാമൂഹികം/ ലേഖനം/THE FAITHFUL AND THE DRUNKARDS (1) സാമൂഹികം/ ലേഖനം/THE FALL OF JUDICIARY IN INDIA/ILLITERACY IN JAILS (1) സാമൂഹികം/ ലേഖനം/അണ്ണാ ഹസാര/പാർലമെന്റിന്റെ പരമാധികാരം/SUPREMACY OF THE PARLIAMENT/ANNA HAZARE (1) സാമൂഹികം/ ലേഖനം/അൽ ബറാക്ക്/ഇസ്ലാമിക ബാങ്ക്/ISLAMIC BANKING IN KERALA (1) സാമൂഹികം/ ലേഖനം/ഉമ്മൻ ചാണ്ടി/ജനസമ്പർക്ക പരിപാടി/സുതാര്യകേരളം/SUTHARYAKERALAM (1) സാമൂഹികം/ ലേഖനം/കെ.ആർ.നാരായണൻ/K.R NARAYANAN/ കെ.കുഞ്ഞമ്പു/കെ.പി.എസ് മേനോൻ (1) സാമൂഹികം/ ലേഖനം/കേരള തെരഞ്ഞെടുപ്പ് 2011/ഉമ്മഞ്ചാണ്ടി മന്ത്രിസഭ/ഇ ഗവേണ്ണൻസ് (1) സാമൂഹികം/ ലേഖനം/ക്യൂബ/കാസ്ട്രോ/മാർപ്പാപ്പ/റൌൾ/ബാറ്റിസ്റ്റ/ചെഗുവരെ (1) സാമൂഹികം/ ലേഖനം/ദയാബായി/DAYABAI (1) സാമൂഹികം/ ലേഖനം/നിയമസഭാതെരഞ്ഞെടുപ്പ് /ഇലക്ഷൻ കമ്മീഷൻ /ജനാധിപത്യധ്വംസനം (1) സാമൂഹികം/ ലേഖനം/ഫിദൽ കാസ്ത്രോ/ക്യൂബ/റൌൾ കാസ്ത്രോ/ ജോസ് മാർട്ടി/ഗ്വാണ്ടനാമോ (1) സാമൂഹികം/ ലേഖനം/ബെയിൽ ഔട്ടു/ (1) സാമൂഹികം/ ലേഖനം/മുഖപ്രസംഗങ്ങൾ/ ഏജന്റുമാരുടെ സമരം/ഒപ്പീനിയൻ ലീഡേഴ്സ് (1) സാമൂഹികം/ ലേഖനം/മുല്ലപ്പൂവിപ്ലവം/സൌദി /MALE GUARDIANSHIP SYSTEM IN SAUDI ARABIA/VIRGINITY TEST ON EGYPTIAN PROTESTERS (1) സാമൂഹികം/ ലേഖനം/മൊബൈൽഫോൺ സാന്ദ്രത (1) സാമൂഹികം/ ലേഖനം/രാജ്യ സഭ/ലെജിസ്ലേറ്റീവ് കൌൺസിലുകൾ/WHO REQUIRES UPPER HOUSES? (1) സാമൂഹികം/ ലേഖനം/രാഷ്ട്രീയസദാചരം/POLITICAL MORALITY (1) സാമൂഹികം/ ലേഖനം/ലോക്പാൽ/ഇന്ദുലേഖ/ ട്രാൻസ്പേരൻസി ഇറ്റർനാഷണൽ (1) സാമൂഹികം/ ലേഖനം/വികസനം/ടോൾ/വൈപ്പിൻ/വികസനമാതൃകകൾ /ചിക്കുൻ ഗുനിയ (1) സാമൂഹികം/ ലേഖനം/വിശ്വാസവ്യാപാരം/ആദ്ധ്യാത്മിക ദാരിദ്ര്യം/ ജാതിപ്പേരുകൾ (1) സാമൂഹികം/ ലേഖനം/ശ്രീപത്മനാഭ സ്വാമി ക്ഷേത്രം/മതിലകം/കരുവാലയം/തൃപ്പടിദാനം/ (1) സാമൂഹികം/ ലേഖനം/ഷബാന ആസ്മി (1) സാമൂഹികം/ ലേഖനം/സംവരണമണ്ഡലം (1) സാമൂഹികം/ ലേഖനം/സുകുമാർ അഴീക്കോട്/OPINION LEADER OF KERALA (1) സാമൂഹികം/ ലേഖനം/സ്വകാര്യ പ്രാക്റ്റ്iസ്/ഫൂഡ് സപ്ലിമെന്റുകൾ/കേരള മാതൃക (1) സാമൂഹികം/ ലേഖനം/റേഡിയോആഡംബരങ്ങള്‍ (1) സാമൂഹികം/അയ്യങ്കാളി (1) സാമൂഹികം/ക്രിമിനൽ/ഇൻവെസ്റ്റിഗേറ്റീവ് ജേർണ്ണലിസം/ക്വൊട്ടേഷൻ സംഘം (1) സാമൂഹികം/മാർട്ടിൻ ലൂഥർ കിങ്ങ് (1) സാമൂഹികം/മുല്ലപ്പൂ വിപ്ലവം (1) സാമൂഹികം/മൂന്നാര്‍/ലേഖനം/DEATH BELLS FOR MUNNAR (1) സാമൂഹികം/ലക്ഷദ്വീപ് (1) സാമൂഹികം/ലക്ഷദ്വീപ് THE CHANGING FACE OF LAKSHADWEEP (1) സാമൂഹികം/ലേഖനം (6) സാമൂഹികം/ലേഖനം/കേരളം/M C J ALUMNI OF KERALA UNIVERSITY (1) സാമൂഹികം/ലേഖനം/റേഡിയോ/LETTERS TO RADIO (1) സാമൂഹികം/ലൈംഗികാതിക്രമം/കുട്ടികുറ്റവാളികൾ/ കൂട്ടുകുടുംബം/അണുകുടുംബം (1) സാമൂഹികം/സിംല (1) സാമൂഹികംരാവുണ്ണി (1) സാമൂഹികവിസ്ഫോടനം (1) സാമ്പത്തിക മാന്ദ്യം (1) സി.എം.എസ്‌ കോളേജ്‌ (2) സിദ്ധമതം (1) സുബ്ബലക്ഷ്മി/ചെമ്പൈ/ലേഖനം/ദേവദാസി/സദാശിവം/മീരാഭജൻ/ വൈഷ്ണവ ജനതോ (1) സുരേഷ് ഗോപി (1) സൂഫി പറഞ്ഞ കഥ (1) സൈക്കിള്‍ (1) സൈക്കിൾ (1) സൈബർ നിയമം (1) സോജ (1) സോഷ്യലിസ്റ്റ് (1) സ്കിറ്റ് (1) സ്ത്രീവസ്ത്രധാരണത്തിന്റെ രാഷ്ട്രീയം (1) സ്മരണാഞ്ജലി (1) സ്വർണ്ണക്കമ്മൽ (1) സ്വർണ്ണഭ്രമം (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2012 (1) ഹാപ്പി വാലന്റൈന്‍സ്/ഹാസ്യം/VALENTINE'S DAY 2013/SKIT/SATIRE/HUMOUR/D.PRADEEP KUMAR (1) ഹാസ്യം (34) ഹാസ്യം.ഫലിതം (3) ഹാസ്യം.ഫലിതം SATIRE (1) ഹാസ്യംഫാമിലി കോണ്ടാക്റ്റ് ഡേ (1) ഹീഗ്വര (1) ഹൈടെക് നിരക്ഷരർ (1) ഹൈറേഞ്ച് ഡ്വാർഫ് (1) ളാഹ ഗോപാലൻ (1) റഷ്യ (1) റഷ്യയിലെ ജനസംഖ്യ (1) റിവോദിയ (1) റെസിഡന്റ്സ് അസ്സോസിയേഷൻ (1) റേഡിയോ (6) റേഡിയോ സ്കിറ്റ് (1) റോഡ് സുരക്ഷാവാരം (1) റൌൾ (1) റ്റിന്റുമോൻ (1)

കേരള ബ്ലോഗ് അക്കാദമി

ഇന്ദ്രധനുസ്സ്

ബ്ലോഗ് ഹെല്‍പ്പ്ലൈന്‍