എന്തുകൊണ്ടാണ് റേഡിയോ ഗൾഫ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായത്?
ജൂൺ 18,28 തീയതികളിൽ (ശനി,രാത്രി 8 മണി) ക്ലബ്ബ് ഹൗസ് മീഡിയ റൂമിൽ ഗൾഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തെക്കുറിച്ച് ഗൾഫിലെ പ്രമുഖ പ്രക്ഷേപകർ അനുഭവങ്ങൾ പങ്കുവച്ചു.
ഡി. പ്രദീപ് കുമാറും കെ.എസ്. ശ്രുതിയുമായിരുന്നു മോഡറേറ്റർമാർ.
1992 മെയ് 9നാണ് ഗൾഫിൽ നിന്നുള്ള ആദ്യ പ്രതിദിന മലയാള റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് 2.15 ന് റേഡിയോയിൽ നിന്ന് ആ ശബ്ദം മുഴങ്ങി :നിങ്ങൾ കേൾക്കുന്നത് റാസൽഖൈമ റേഡിയോയിൽ നിന്നുള്ള മലയാളം പരിപാടികൾ.
- അത് കെ.പി.കെ. വേങ്ങരയുടെ ശബ്ദമായിരുന്നു.
11.15 വരെ നീണ്ടുനിന്ന ആ അവിസ്മരണീയ ചർച്ചയുടെ ആദ്യ ഭാഗത്തിൽ
കെ.പി.കെ.വേങ്ങര,സലിൻ മാങ്കുഴി,ആൽബർട്ട് അലക്സ്, ലാൽ , കുഴൂർ വിത്സൺ,
ബാലകൃഷ്ണൻ പെരിയ ,ഗായത്രി,ചന്ദ്രകാന്ത് വിശ്വനാഥ് എന്നീ ആദ്യകാല
അവതാരകർക്കൊപ്പം, ഷാനവാസ്, പ്രിയരാജ്,നവനീത്, ലാവണ്യ തുടങ്ങിയ ഇപ്പോഴത്തെ
ഗൾഫ് റേഡിയോ പ്രവർത്തകരും,'ഓൺ എയർ' എന്ന പേരിൽ ആ പ്രക്ഷേപണത്തിന്റെ ചരിത്ര
ഗ്രന്ഥമെഴുതിയ കെ.എസ്. ശ്രുതിയും കേരള മീഡിയ അക്കാദമി അധ്യാപിക കെ.ഹേമലതയും
പങ്കെടുത്തു.
ഓൺലൈനായി പങ്കെടുക്കാൻ സാധിക്കാതെ പോയ സനൽ പോറ്റി തന്റെ അനുഭവങ്ങൾ
സന്ദേശമായി അയച്ചു. ആദ്യകാല അവതാരകയായ കെ.എസ്. മനീഷ,പി.സരിതയടക്കമുള്ള
മറ്റ് പുതുകാല അവതാരകർ , കേരള മീഡിയ അക്കാദമി വിദ്യാർത്ഥികൾ,കൊച്ചി
ആകാശവാണി അവതാരകർ ,റേഡിയോ ശ്രോതാക്കളുമടക്കമുള്ളവർ തുടങ്ങിയവർ ഈ ചർച്ചാ
മുറിയിൽ സജീവമായുണ്ടായിരുന്നു.
ജൂൺ 26(ശനിയാഴ്ച) രാത്രി 8 :
ഗൾഫ് റേഡിയോ പ്രക്ഷേപണത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തുന്ന അനുഭവസാക്ഷ്യങ്ങളുടെ അവസാന ഭാഗവും ശ്രദ്ധേയമായി.
വിവിധ കാലഘട്ടങ്ങളിൽ ഗൾഫ് റേഡിയോ
നിലയങ്ങളെ നയിക്കുകയോ, പ്രധാന പരിപാടികളുടെ അവതാരകരായി പ്രവർത്തിക്കുകയോ
ചെയ്ത കെ. ചന്ദ്രസേനൻ, ക്രിസ്, ലിയോ രാധാകൃഷ്ണൻ, സനൽ പോറ്റി,ചന്തു
ജഗന്നാഥ്, നന്തു കാവാലം, വൈ.എസ്.പൗർണ്ണമി ,ജിബി ഗോപാൽ എന്നിവർ തങ്ങളുടെ
അനുഭവങ്ങളും വീക്ഷണങ്ങളും പങ്കുവച്ചു.
കെ.പി.കെ.
വേങ്ങര, ബാലകൃഷ്ണൻ പെരിയ ,കുഴൂർ വിത്സൺ, ഗായത്രി എന്നീ ആദ്യകാല സാരഥികളും ഈ
ഭാഗത്തിലും സജീവമായി പങ്കെടുത്തു.
ഗൾഫ് റേഡിയോ നാൾവഴികൾ:
*
1992 മെയ് 9ന് റാസൽ ഖൈമ റേഡിയോയിൽ നിന്ന് ഒരു മണിക്കൂർ പരിപാടികളോടെ,
ഗൾഫിലെ പ്രതിദിന മലയാള റേഡിയോ പ്രക്ഷേപണത്തിന് തുടക്കം.കെ. പി.കെ വേങ്ങര
ആദ്യ ഡയറക്ടർ.
* ഹം
എഫ്.എം 106.2 -ൽ രണ്ടു മണിക്കൂർ പ്രക്ഷേ പണത്തോടെ മലയാളം എഫ്.എം
പ്രക്ഷേപണത്തിന് തുടക്കം. ആദ്യ പൂർണ്ണ സമയ എഫ്.എം നിലയം റേഡിയോ ഏഷ്യ 94.8
എഫ്.എം(ഏപ്രിൽ 14, 2004), തുടർന്ന്, ഹിറ്റ് എഫ്.എം.96.7 (ജൂൺ 6,2004).
* ഏഷ്യാനെറ്റ് റേഡിയോ (2000 - 2019).ആദ്യം കെ.കെ. മൊയ്തീൻ കോയയും പിന്നീട് കെ.ചന്ദ്രസേനനും പ്രോഗ്രാം ഡയറക്ടർമാർ.
* ഗൾഫിലെ ഏറ്റവും ശക്തി കൂടിയ ഭൂതല പ്രക്ഷേപണ നിലയമായ പ്രവാസിഭാരതി(200 കിലോവാട്ട്, മീഡിയം വേവ്) 2016 ജനുവരി മുതൽ .
*
1996-ൽ ഡോൾഫിൻ റെക്കാർഡിങ്ങ് സ്റ്റുഡിയോ ഏറ്റെടുത്ത് ,റാസൽഖൈമ മലയാള
പ്രക്ഷേപണത്തെ റേഡിയോ ഏഷ്യ എന്ന നിലയമാക്കി. 2017 വരെ അതിന്റെ ഡയറക്ടർ
വെട്ടൂർ ജി.ശ്രീധരൻ.
No comments:
Post a Comment